അർച്ചന-ആരാധന – ഭാഗം 18

അർച്ചന-ആരാധന – ഭാഗം 18

എഴുത്തുകാരി: വാസുകി വസു

ഇത്രയും നാൾ മറച്ചു പിടിച്ച സത്യം വിളിച്ചു പറയുമ്പോൾ അക്ഷരാർത്ഥത്തിൽ അരവിന്ദ് നമ്പ്യാർ തകർന്നു പോയി… ” ചേച്ചി….” വലിയൊരു നിലവിളി ശബ്ദം… അതിനോടൊപ്പം ദേവി പിന്നോട്ട് മറിഞ്ഞു.അരവിന്ദ് താങ്ങിപ്പിടിച്ചില്ലായിരുന്നെങ്കിൽ അവർ നിലത്തേക്ക് വീണേനേ… “മക്കളേ…. അയാളുടെ അലർച്ച കേട്ടാണ് അർച്ചനയും ആരാധനയും ഓടി വന്നത്… പപ്പയുടെ കയ്യിൽ ബോധം നശിച്ച് കിടക്കുന്ന അമ്മയെ കണ്ടു ഇരുവരുമൊന്ന് ഞെട്ടിപ്പോയി… ” അമ്മേ.. രണ്ടു പേരും കരഞ്ഞു കൊണ്ട് അയാളുടെ അടുത്തേക്ക് ചെന്നു…. “പപ്പാ എന്തുപറ്റി അമ്മക്ക്” അർച്ചനയും ആരാധനയും കരച്ചിലോടെ ചോദിച്ചു. “പെട്ടന്നൊരു ബോധക്കേട്..കുറച്ചു വെള്ളം ഇങ്ങെടുക്ക്” അരവിന്ദ് നമ്പ്യാർ നിർവികാരിതയോടെ മറുപടി നൽകി.

ആരാധന ഉടനെ വെള്ളം എടുക്കാനായി പോയി.അയാൾ ദേവിയെ താങ്ങി കിടക്കയിലേക്ക് കിടത്തി.അർച്ചനക്ക് പിന്നെയും എന്തൊക്കയോ ചോദിക്കണമെന്നുണ്ട്.അങ്ങനെയൊരു അവസ്ഥ ആയതിനാൽ ഒന്നും സംസാരിച്ചില്ല. ആരാധന കുപ്പിയിൽ കൊണ്ടുവന്ന വെള്ളം ദേവിയുടെ മുഖത്തും കണ്ണിലും മെല്ലെ തളിച്ചു.ചെറിയ ഒരു ഞരുക്കത്തോടെ അവർ കണ്ണുകൾ തുറന്നു. അരവിന്ദ് പതിയെ ആ മുറിവിട്ടിറങ്ങി താഴേക്ക് പോന്നു.അർച്ചനയും ആരാധനയും കൂടി അമ്മക്ക് കാവൽ ഇരുന്നു.കുറച്ചു നിമിഷങ്ങൾ കടന്നു പോയി. “പപ്പാ ,,,അമ്മക്ക് ഒന്ന് കാണണമെന്ന്” ശിരസ്സ് കുമ്പിട്ട് ഇരിക്കുകയായിരുന്ന അരവിന്ദ് തല ഉയർത്തി. ആരാധനയാണ് വന്നതെന്ന് അയാൾക്ക് മനസ്സിലായി.അവളോടൊപ്പം അയാൾ മുകളിലെ മുറിയിലേക്ക് കയറി.

കിടക്കയിൽ നിന്ന് ദേവി എഴുന്നേറ്റ് ഇരിക്കുന്നു.അയാളെ കണ്ടതും അവർ എഴുന്നേൽക്കാൻ ഭാവിച്ചു. “അവിടെ ഇരുന്നോളൂ” അയാൾ അവരെ തടഞ്ഞു.മക്കൾ രണ്ടു പേരും മുറിവിട്ടിറങ്ങാൻ ഒരുങ്ങിയതും നമ്പ്യാർ പറഞ്ഞു. “മക്കൾ കൂടി നിൽക്ക്” അതോടെ അവരുടെ മിഴികളും അയാളിലായി. “എന്താ ദേവി പറയാനുള്ളത്” “ഞാനൊന്നും അറിഞ്ഞിരുന്നില്ല.എന്നോട് ക്ഷമിക്കണം അരവിയേട്ടാ” അരവിയേട്ടൻ…ആ വിളി അയാളുടെ നെഞ്ചിലൂടെയൊരു മിന്നൽ പിണരുകൾ പായിച്ചു.തന്റെ കീർത്തി മാത്രമേ തന്നെ അങ്ങനെ വിളിക്കൂ. “അതിനെന്താ ദേവി തെറ്റൊന്നും ചെയ്തട്ടില്ലല്ലോ..എല്ലാം വിധിയാണ്.അല്ലെങ്കിൽ എന്റെ കീർത്തിയെ എനിക്ക് നഷ്ടപ്പെടില്ലായിരുന്നു” പപ്പയൊന്ന് തേങ്ങിയോ…

അർച്ചനക്കും ആരാധനക്കും സഹിച്ചില്ല.അവർ അയാൾക്ക് ഇരുവശത്തും നിന്ന് ആശ്വസിപ്പിച്ചു. “പപ്പാ കൂടി കരഞ്ഞാൽ ഞങ്ങൾ തളർന്നു പോകും” അവരും കൂടെ കരയുമെന്ന് മനസ്സിലായതും അയാൾ തേങ്ങലുള്ളിൽ തന്നെ അടക്കം ചെയ്തു. മക്കളോട് എല്ലാം ദേവി പറഞ്ഞൂന്ന് അയാൾക്ക് മനസ്സിലായി.അയാൾ അവരുടെ ശിരസ്സിൽ തലോടി. “പപ്പാ ഇവിടെയിരുന്നാൽ മനസ്സ് വീണ്ടും ചിന്തിച്ചു ഭ്രാന്ത് പിടിക്കത്തെയുള്ളൂ..നമുക്ക് യാത്ര പോകാം.അതാണ് മനസ്സിനു നല്ലത്” ആരാധനയും അർച്ചനയേയും ഒരേ സ്വരത്തിൽ പറഞ്ഞു. ഈ സമയത്ത് യാത്ര അനിവാര്യമാണെന്ന് അയാൾക്കും തോന്നി.മനസ്സൊന്ന് റീഫ്രഷ് ചെയ്യണം. “ദേവിയൊന്ന് ഫ്രഷായിട്ട് വാ…എല്ലാവരും കൂടിയൊരു ഫ്രഷ് ട്രിപ്പ്.”

“ഞാനില്ല അരവിയേട്ടാ…” വീണ്ടും ആ വിളി നെഞ്ചിൻ കൂട്ടിൽ വന്ന് തട്ടി നിന്നു.മനസ് തരളിതമാകുന്നത് പോലെ.. “അമ്മ കൂടി വന്നേ…ഇവിടെ ഇരുന്നാൽ ശരിയാകില്ല” അർച്ചനയും ആരാധനയും കൂടി അവരെ ഉന്തിതള്ളി വിട്ടു… 💃💃💃💃💃💃💃💃💃💃💃💃💃💃💃💃 ആരാധനയും അർച്ചനയും ദേവിയും അരവിന്ദും കൂടി ഇറങ്ങുമ്പോൾ സമയം വൈകുന്നേരം അഞ്ച് മണി കഴിഞ്ഞു. ദേവി പിന്നിലെ സീറ്റിൽ കയറാൻ ഒരുങ്ങിയതും അവർ തടഞ്ഞു. “പപ്പാ വെറും ഡ്രൈവർ ആയിപ്പോകൂല്ലോ.അമ്മ മുൻ സീറ്റിൽ കയറിക്കോ” അർച്ചന കാറിന്റെ പിൻ ഡോറ് അടച്ചിട്ട് പറഞ്ഞു. മറ്റ് വഴികൾ ഇല്ലാത്തതിനാൽ തെല്ല് സങ്കോചത്തോടെ ദേവി മുൻ സീറ്റിൽ കയറി. അതോടെ അരവിന്ദ് കാറ് മുമ്പോട്ടെടുത്തു. ശോകം മഞ്ഞുരുക്കാനായി അർച്ചനയും ആരാധനയും കലപില സംസാരിച്ചു.

ഇടക്കിടെ അവർ പപ്പയേയും മമ്മിയേയും ശല്യപ്പെടുത്തി. ആറ് മണി കഴിഞ്ഞു കന്യാകുമാരിയിൽ എത്തുമ്പോൾ. സൂര്യാസ്തമയം കാണാനായി അവർ പൂഴി മണലിൽ ഇരുന്നു.അരവിന്ദിന്റെ ഇടത് വശത്ത് അർച്ചനയും ദേവിയുടെ വലത് വശത്ത് ആരാധനയും ഇരുന്നു.സൂര്യൻ കടലിലേക്ക് ഓടി മറഞ്ഞതോടെ ബീച്ചിൽ നിന്ന് അവർ എഴുന്നേറ്റു. ഹോട്ടലിൽ പതിവിലധികം തിരക്ക് ഉണ്ടായിരുന്നു. മിക്കയിടങ്ങളിലും ഫുൾ. ഒരിടത്ത് ആകെ കിട്ടിയത് ഒരു ഡബിൾ റൂം ആയിരുന്നു. അവർ നാലുപേരും അതിൽ കൂടി. സംസാരവും ബഹളവുമായി പാതിരാ കഴിഞ്ഞു അർച്ചനയും ആരാധനയും കിടന്നപ്പോൾ.ഉറക്കം വരാതെ കിടന്ന അരവിന്ദ് പതിയെ എഴുന്നേറ്റു റൂമിനു വെളിയിൽ ഇറങ്ങി കടലിലേക്ക് നോക്കി നിന്നു.

സിഗരറ്റ് ഒരെണ്ണം എടുത്തു കത്തിച്ച് രണ്ടു പുക എടുത്തപ്പോൾ പിന്നിലൊരു കാൽപ്പദനം കേട്ടു.തിരിഞ്ഞ് നോക്കിയപ്പോൾ ദേവി നിൽക്കുന്നു. “താനെന്താ ഉറങ്ങിയില്ലേ” അങ്ങനെ ചോദിക്കാനാണു അരവിന്ദിനു തോന്നിയത്. “ഉറക്കം വരുന്നില്ല.അരവിയേട്ടാ.”. .. വീണ്ടും അതേ വിളി.. ” വിരോധമില്ലെങ്കിൽ നമുക്ക് കടപ്പുറത്ത് ഒന്ന് റൗണ്ട് ചെയ്തിട്ട് വരാം” മറുപടി നൽകിയില്ലെങ്കിലും അരവിന്ദിനു പിന്നാലെ ദേവി നടന്നു.റിസപ്ഷനിൽ സൂചിപ്പിച്ചിട്ട് അവർ കടപ്പുറത്തേക്ക് പോയി.ഒരു നിശ്ചിത അകലമിട്ട് അവർ അവിടെ ഇരുന്നു. അരവിന്ദ് ദേവിയോട് ഓരോന്നും ചോദിച്ചു മനസ്സിലാക്കി. ഇന്നുവരെ അനുഭവിച്ച കണ്ണുനീർ അവർ അയാളോട് പങ്കുവെച്ചു..

അർച്ചന ജനിച്ചു കഴിഞ്ഞു ഭർത്താവ് മറ്റൊരു സ്ത്രീയോടൊപ്പം പോയത് മുതൽ അർച്ചനയെ പഠിപ്പിക്കാൻ ജോലിക്ക് നിന്ന വീട്ടിൽ നിന്ന് പണം കടം വാങ്ങിയതും അവിടത്തെ ഗൃഹനാഥന്മാർ ശരീരത്തിനു വിലയിട്ടെതെല്ലാം കണ്ണീരോടെ വിവരിച്ചു.ഒടുവിൽ ജോലി നഷ്ടപ്പെട്ടത് വരെ. ദേവിയുടെ കണ്ണുനീർ തന്നെ ധാരാളമായിരുന്നു മകളെ വളർത്തി വലുതാക്കാൻ അവർ സഹിച്ച യാതനകൾ മനസ്സിലാക്കാൻ. താൻ ജീവിച്ച് ഇരിക്കുമ്പോൾ ഭാര്യയുടെ അനിയത്തിയെ സഹായിക്കാൻ കഴിയാത്തതിൽ അയാൾക്ക് സങ്കടം വന്നു. “സാരമില്ല ദേവി കുറച്ചു ദിവസം കഴിഞ്ഞു അവിടെ ചെന്ന് എല്ലാവരുടേയും കടം നമുക്ക് വീട്ടാം” അയാൾ അവരെ ആശ്വസിപ്പിച്ചു. “അതൊന്നും വേണ്ടാ അരവിയേട്ടാ… ഞാൻ തന്നെ വീട്ടിക്കൊള്ളാം” “ഇതൊന്നും തനിക്ക് അർഹതപ്പെട്ടത് അല്ലെന്ന് കരുതണ്ടാ..

കീർത്തിയുടെ വിയർപ്പും ഇതിൽ ഉണ്ട്” അത് പറയുമ്പോൾ അയാളുടെ തൊണ്ട ഇടറുന്നത് ദേവി ശ്രദ്ധിച്ചു.ചേച്ചിയെ അരവിയേട്ടൻ ഒരുപാട് സ്നേഹിച്ചിരുന്നൂന്ന് അവർ മനസ്സിലാക്കി.കുറച്ചു നേരം കൂടി സംസാരിച്ചിട്ട് അവർ ഹോട്ടലിലേക്ക് മടങ്ങി പോയി.. 💃💃💃💃💃💃💃💃💃💃💃💃💃💃💃💃 മൂന്ന് ദിവസത്തെ യാത്ര കഴിഞ്ഞു അവർ വീട്ടിലേക്ക് മടങ്ങി.കുറച്ചു പുണ്യസ്ഥലങ്ങൾ സന്ദർശിച്ചു. ഈ മൂന്ന് ദിവസം കൊണ്ട് അരവിന്ദിനും ദേവിക്കും ഇടയിൽ നിന്നിരുന്ന അപരിചിത്വം പൂർണ്ണമായും ഇല്ലാതായി.നല്ലൊരു സൗഹൃദം അവർക്കിടയിൽ ഉണ്ടായി.അർച്ചനയും ആരാധനയും അതെല്ലാം ശ്രദ്ധിച്ചു. കുറച്ചു ദിവസം കടന്നുപോയി.അർച്ചനയുടെ നാട്ടിൽ ചെന്ന് അവരുടെ മുഴുവൻ കടങ്ങളും വീട്ടി അരവിന്ദും മക്കളും ദേവിയും ട്രിവാൻഡ്രത്തേക്ക് മടങ്ങി..

“തൽക്കാലം ഒരുവീട് ഇവിടെ വാങ്ങാം..അതുവരെ ഇവിടെ നിൽക്ക്” അരവിന്ദ് പറഞ്ഞതിനെ ദേവി എതിർത്തില്ല.ഇവിടെ ആണ് നല്ലതെന്ന് അവർക്ക് തോന്നി. രണ്ടു ദിവസം കഴിഞ്ഞു കോളേജിലേക്ക് മടങ്ങാൻ അരവിന്ദ് മക്കളോട് പറഞ്ഞു. അവരുടെ മുഖം മങ്ങിയെങ്കിലും മൈൻഡ് ചെയ്തില്ല.പോകും മുമ്പ് തങ്ങളുടെ ഇഷ്ടം തുറന്നു പറയാൻ അർച്ചനയും ആരാധനയും തീരുമാനം എടുത്തു… 💃💃💃💃💃💃💃💃💃💃💃💃💃💃💃💃 അക്ഷയ് കോളേജിൽ എത്തി രണ്ടു മൂന്ന് ദിവസം പ്രശ്നങ്ങൾ ഇല്ലാതെ കടന്നു പോയി. ചെകുത്താൻസ് ഹോസ്പിറ്റൽ വിട്ടിരുന്നു.അവർക്കു പരാതി ഇല്ലാത്തതിനാൽ കേസ് ദുർബലമായി. വെള്ളിയാഴ്ച രാത്രിയിൽ ഹോസ്റ്റലിൽ നിന്ന് ആരോ അക്ഷയിനെ വന്നു വിളിച്ചു.

“ഡാ അനുശങ്കറിനെ കോളേജിൽ ആരോ മർദ്ദിച്ചു അവശനാക്കി ഇട്ടിരിക്കുന്നു” അക്ഷയിന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് അനുശങ്കർ.അതിനാൽ മറ്റൊന്നും ആലോചിക്കാതെ അക്ഷയ് വിളിച്ചവന്റെ കൂടെ ചെന്നു.അവിടെ ചെന്നപ്പോഴാണു ചതി മനസ്സിലായത്… “ചെകുത്താൻസ്…. ” നീയും നിന്റെ മറ്റേ അവളുമാരും ഞങ്ങൾ ചത്തൂന്ന് കരുതി സന്തോഷിച്ചു ഇരിക്കുവാരുന്നല്ലേ..നിന്റെ പിറകെ അവരെ കൂടി ഞങ്ങൾ അയക്കുന്നുണ്ട്” അഞ്ച് പേര് ആയുധങ്ങളുമായി നിൽക്കുവാണു..അവരെ എതിരിട്ടാൽ ജയിക്കില്ലെന്ന് ഉറപ്പാണു..പക്ഷേ ഭീരുവിനെ പോലെ ഒളിച്ചോടാൻ അക്ഷയ് തയ്യാറായില്ല.അവരെ നേരിടാൻ തന്നെ തീരുമാനിച്ചു… “മരിക്കുന്നെങ്കിൽ ധീരനായിട്ട്…ഭീരുവായി ഓടി മറയില്ല” അക്ഷയ് ഉറക്കെ അലറി.

അതിനു ചെകുത്താൻസ് ആർത്ത് ചിരിച്ചു. “നാണമില്ലേടാ ഒരുത്തനെ ഒറ്റക്കിട്ട് തീർക്കാൻ” ഇരുട്ടിൽ നിന്നൊരു ശബ്ദം അവർ കേട്ട് ഞെട്ടിത്തിരിഞ്ഞു.അപ്പോൾ പിന്നിൽ ലൈറ്റർ തെളിയുന്ന പ്രകാശം കണ്ടു… സിഗരറ്റ് വായിൽ വെച്ചിട്ട് ആഗതൻ അത് കത്തിക്കാനുളള ശ്രമത്തിലാണ്… തങ്ങളെ ഒറ്റക്ക് അടിച്ചു തകർത്തവനെ ചെകുത്താൻസ് പെട്ടെന്ന് തിരിച്ചറിഞ്ഞു…അവരോടൊപ്പം അക്ഷയും ആ മുഖം കണ്ടു… “രുദ്രൻ… രുദ്രപ്രതാപ്… തന്റെ സഹോദരൻ അമലേഷിന്റെ കൊലയാളി….അവനിൽ പക തിളങ്ങി. ചെകുത്താൻസ് രുദ്രനു നേരെ തിരിഞ്ഞതും അക്ഷയ് അവരെ തടഞ്ഞു.. ” അവനെ എനിക്ക് വേണം.. മിച്ചമുണ്ടെങ്കിൽ നിങ്ങൾക്ക് തരാം” അക്ഷയ് അമലേഷിന്റെ മുഖം കനലിൽ ആളിച്ചു ഓർമ്മയിൽ തീയായി എരിച്ചു…

മുന്നോട്ട് കുതിച്ച് രുദ്രനു മേലെ ചാടി വീണു… കാതും മുഖവും ചേർത്തു ശക്തിയായി ഒരടി വീണത് മാത്രമേ അക്ഷയിനു ഓർമ്മയുള്ളൂ..കൂടെ അടിവയറ്റിൽ രുദ്രന്റെ മുട്ടുകാൽ പ്രയോഗവും കൂടി ആയതോടെ അവൻ നിലത്തേക്ക് ഊർന്ന് വീണു… പിന്നെയാ കൂരിരുട്ടിൽ കൂട്ടത്തല്ല് ആയിരുന്നു.. പലരുടേയും നിലവിളി അവിടെ മുഴങ്ങി. രുദ്രനു യാതൊരു ധൃതിയും ഇല്ലായിരുന്നു.. ചെകുത്താൻസിന്റെ കയ്യും കാലുകളും നിർദ്ദാക്ഷണ്യം തല്ലിയൊടിച്ചു…ശേഷം സാവധാനം നിലവിളികൾക്ക് ശക്തി കുറഞ്ഞപ്പോൾ അക്ഷയിനേയും നിഷ്പ്രയാസം തോളിലേറ്റി ഇരുളിൽ ലയിച്ചു ചേർന്നു…….©വാസുകി വസു.

അർച്ചന-ആരാധന – ഭാഗം-17

Share this story