ഈ സ്നേഹകുടകീഴിൽ… : ഭാഗം 26

ഈ സ്നേഹകുടകീഴിൽ… : ഭാഗം 26

എഴുത്തുകാരി: റിൻസി പ്രിൻസ്‌

അപ്പോൾ സത്യ തന്നോട് പറഞ്ഞത് ആ കഥകളൊക്കെ….? ആ കത്തുകൾ എഴുതിയത് അവൻ ആണെന്നല്ലേ….. അപ്പോൾ അവൻ തന്നെ ചതിക്കുകയായിരുന്നോ….? മനസ്സിൽ പലപ്രാവശ്യം അവൾ ഒന്നു കൂട്ടി കീഴിച്ചു ഒരു കണക്കെടുപ്പ് നടത്തി നോക്കി… ആ കൈ അക്ഷരങ്ങൾ നോക്കി…. അത് ജീവൻറെ കൈയ്യക്ഷരത്തിൽ തന്നെയാണ്….. തനിക്ക് കത്ത് വന്നിട്ടുള്ളത് ഈ കയ്യക്ഷരത്തിൽ തന്നെ ആണ്… ഈ വാക്കുകളും ഈ കൈപ്പടയും തനിക്ക് മനഃപാഠമാണ്….. ഓരോ സംഭവങ്ങളും അവൾ ഓർമയിൽ ഓർത്തെടുത്തു…. ഡയറിയിൽ പറയുന്നത് എല്ലാം ശരിയാണ്….. ജീവൻ തന്നോട് പറഞ്ഞ കാര്യങ്ങൾ തന്നെയാണ് ഡയറിയിൽ പറഞ്ഞിരിക്കുന്നത്…. അപ്പോൾ സത്യ…..?

ഒരുപാട് വട്ടം സത്യ പിന്നാലെ നടന്നിട്ടുണ്ട്….. അവസാനം സഹികെട്ട് എപ്പോഴാണ് പോലീസിൽ പറയും എന്ന് പറഞ്ഞത്….. അപ്പോഴാണ് സത്യ പറഞ്ഞത് കുറെ കാലമായി തന്നെ പ്രണയിക്കുകയാണ് എന്ന്….. കുറെ കാലമായി തനിക്ക് കത്തുകൾ എഴുതിയിട്ടുണ്ട് എന്ന്…… ഈശോയെ അവൻ തന്നെ ചതിക്കുകയായിരുന്നോ…..? സത്യമാണ്…… കത്തിലൂടെ തനിക്ക് പരിചിതമായ സത്യയും താൻ നേരിട്ട് പരിചയപ്പെട്ട സത്യയും തമ്മിൽ ഒരുപാട് വ്യത്യാസം ഉണ്ടായിരുന്നു……. തന്നെ ഒരുപാട് സ്നേഹിക്കുന്ന തൻറെ കൊച്ചുകൊച്ചു സംശയങ്ങൾക്ക് മറുപടി തരുന്ന താൻ കൗതുകത്തോടെ എന്ത് കാര്യം പറഞ്ഞാലും അത് കേൾക്കുന്ന ആളായിരുന്നു തൻറെ കത്തുകളിലെ പ്രിയപ്പെട്ടവൻ…..

പക്ഷേ നേരിട്ട് പരിചയപ്പെട്ടപ്പോൾ സത്യ ഇങ്ങനെയൊന്നുമായിരുന്നില്ല.., എപ്പോഴും ഗൗരവത്തിൽ സംസാരിക്കുന്ന…, എപ്പോഴും തന്നോട് ദേഷ്യപ്പെടുന്ന…, എന്ത് ടെൻഷൻ വന്നാലും അപ്പോൾ മദ്യപിക്കുന്ന ഒരു ആളായിരുന്നു സത്യ……. പഴയ സത്യയെ പലപ്പോഴും താൻ ആഗ്രഹിച്ചിട്ടുണ്ട്…. നേരിട്ടറിഞ്ഞ സത്യയും കത്തുകളിലൂടെ പരിചയപ്പെട്ട സത്യയും തമ്മിൽ വല്ലാത്ത ദൈർഘ്യം ഉണ്ടല്ലോ എന്ന് ഒരിക്കൽ അവനോട് താൻ പറയുകയും ചെയ്തു….. പ്രണയിക്കുമ്പോൾ പലതും പറയാം…. പ്രണയം കത്തുകളിൽ എങ്ങനെ എന്തെല്ലാം എഴുതാം…. പക്ഷേ യഥാർത്ഥ ജീവിതത്തിൽ അതൊക്കെ പ്രാവർത്തികമാക്കാൻ പറ്റുമോ എന്ന് മാത്രം ആയിരുന്നു അപ്പോൾ സത്യയുടെ മറുപടി…..

തനിക്കറിയാവുന്ന താൻ കത്തുകളിലൂടെ പരിചയപ്പെട്ടിട്ടുള്ള പാട്ടുകളെയും പുസ്തകങ്ങളെയും ഒരുപാട് ഇഷ്ടപ്പെടുന്ന വ്യക്തി ആയിരുന്നു….. പക്ഷേ യഥാർത്ഥ ജീവിതത്തിൽ സത്യ ഇങ്ങനെയൊന്നുമായിരുന്നില്ല…. ഒരു സിനിമ കാണുന്നത് പോലും ഇഷ്ടമായിരുന്നില്ല….. കത്തുകളിലൂടെ താൻ പരിചയപ്പെട്ട പ്രിയപ്പെട്ടവൻ തന്നോട് ഒരിക്കൽപോലും മോശമായ രീതിയിൽ സംസാരിച്ചിട്ടില്ല…. പ്രണയത്തിൻറെ എല്ലാ തലങ്ങളിലും മാന്യമായി തന്നെയാണ് തന്നോട് ഇടപെട്ടിട്ടുള്ളത്….. വാക്കുകളിൽ മാത്രമേ പ്രണയം തുടിച്ചിരുന്നുള്ള….. പക്ഷേ സത്യ….. നീണ്ടുപോകുന്ന രാത്രി ഫോൺ കോളുകളിൽ തന്റെ അടിവസ്ത്രതിന്റെ അളവ് പോലും ചോദിച്ചിട്ടുണ്ട്…. തനിക്ക് ഇത്തരം സംസാരങ്ങൾ ഇഷ്ടമല്ലെന്നും പറഞ്ഞു ഫോൺ കട്ട് ചെയ്യുന്നത് കൊണ്ട് മാത്രം അത്തരം സംസാരങ്ങൾ തുടർന്നു പോകില്ല…..

പക്ഷെ താൽപര്യമില്ലെന്ന് പറയുമ്പോൾ പിണങ്ങി കട്ട് ചെയ്യുകയായിരുന്നു അവൻ ചെയ്യുന്നത് ….. എന്തുകൊണ്ടോ താൻ അതിനു മാത്രം അവനെ തിരികെ വിളിച്ചിട്ടില്ല….. ഒടുവിൽ പിണക്കം മറന്ന് അവൻ തന്നെ തിരിച്ചു വന്ന സംസാരിക്കുകയാണ് ചെയ്യുന്നത്….. ഒരിക്കലും അതിന് വഴങ്ങില്ല എന്ന് മനസ്സിലായപ്പോൾ ആയിരിക്കാം അത്തരം സംസാരങ്ങളിൽ നിന്നും അവൻ സ്വയം പിൻവലിഞ്ഞത്…. തമ്മിൽ കാണുമ്പോഴും ശരീരത്തിൽ തൊടാൻ ആയിരുന്നു അവന് പ്രിയം….. അകന്നു മാറുമ്പോൾ ഒക്കെ ദേഷ്യത്തോടെ ഉള്ള മുഖമായിരുന്നു തനിക്ക് ലഭിച്ചിരുന്ന മറുപടി…… പക്ഷേ അതിൽ മാത്രം താൻ ഒരു വിട്ടുവീഴ്ചയും കാണിച്ചിരുന്നില്ല…… വിവാഹത്തിനു ശേഷം താൻ അവന്റെ സ്വന്തമാണെന്ന് പലപ്രാവശ്യം പറഞ്ഞു മനസ്സിലാക്കി കൊടുത്തിട്ടുണ്ട്……

അവസാനം തൻറെ മനസ്സ് ഒരിക്കലും മാറില്ല എന്ന് മനസ്സിലാക്കി അവൻ സ്വയം പിൻമാറിയിട്ടുണ്ട്….. ഈശ്വരാ തനിക്ക് ചതി പറ്റുക ആയിരുന്നോ….? താൻ ചതിക്കപെടുകയായിരുന്നോ….? അവളുടെ മനസ്സിൽ ചിന്തകൾ കാട് കയറി….. എന്തുകൊണ്ടോ അവൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല….. പെട്ടെന്ന് പ്രതിധ്വനി പോലെ അവളുടെ മനസ്സിൽ ചില വാക്കുകൾ വന്നു…. “””ഒക്കെ ജീനയോട് പറഞ്ഞു…. ആദ്യം മുതലേ എന്റെ ഇഷ്ട്ടം അറിയുന്നത് അവൾക്ക് ആയിരുന്നല്ലോ…. അവളോട് എല്ലാം പറഞ്ഞു കഴിഞ്ഞാപ്പോൾ ചെറിയ ഒരു ആശ്വാസം….”””” ആരോടാണ് ചോദിക്കുന്നത്….. ഇതിന് മറുപടി പറയാൻ സാധിക്കുന്ന ലോകത്തിലുള്ള മറ്റൊരാൾ ജീന തന്നെ ആണ്…. അവളെ കാണണം….. ഇപ്പോൾ ഉറങ്ങിട്ടുണ്ടാകും രാവിലെ ചോദികാം….

കുറേ നേരം തിരിഞ്ഞു കിടന്നു…. ഇല്ല ഉറക്കം വരുന്നില്ല…. എഴുനേറ്റ് ജീനയുടെ മുറി ലക്ഷ്യം ആക്കി നടന്നു…. മുറിയിൽ കുറേ വട്ടം കൊട്ടിയാപ്പോൾ ആണ് അവൾ ഡോർ തുറന്നത്….. ഉറക്കച്ചടവിൽ ആയിരുന്ന ജീന സോനയെ കണ്ടപ്പോൾ അത്ഭുതപ്പെട്ടുപോയി…. എന്താ ചേച്ചി….. ഉറങ്ങിയില്ലേ….. എനിക്ക് നിന്റെ ഒരു സഹായം വേണം…. എന്താ ചേച്ചി കാര്യം…. എനിക്ക് പണ്ട് കത്തുകൾ എഴുതിയത് ജീവനായിരുന്നോ ജീന….? പെട്ടെന്ന് അവളുടെ ചോദ്യം കേട്ട് എന്ത് പറയണമെന്നറിയാതെ ജീന ഇരുന്നു…. സത്യം പറയൂ ജീന…. ചേച്ചി അത്‌…. ജീവനായിരുന്നോ..? അവൾ അവൾക്ക് നേരെ ഡയറി നീട്ടി…. അവിചാരിതമായി ഞാൻ ജീവൻറെ ഒരു ഡയറി വായിക്കാനിടയായി….. ഇത് ആരോട് ചോദിച്ചാലും സത്യസന്ധമായ ഒരു മറുപടി എനിക്ക് കിട്ടും എന്ന് എനിക്ക് ഉറപ്പില്ല….

പക്ഷേ നിന്നെ എനിക്ക് വിശ്വാസമാണ്…. നിനക്ക് എന്തെങ്കിലും അറിയാമെങ്കിൽ എന്നോട് പറയൂ….. ഞാൻ പറയാം സോനചേച്ചി…. ജീന എല്ലാ കാര്യങ്ങളും അവളോട് വിശദീകരിച്ചു പറഞ്ഞു….. കേട്ട് കഴിഞ്ഞപ്പോൾ സോനയുടെ കണ്ണുനീർ നിയന്ത്രിക്കാൻ അവൾക്ക് കഴിഞ്ഞില്ല….. ചേച്ചി വരൂ…. ജീന അവളെ കൂട്ടി അവരുടെ മുറിയിൽ കൊണ്ടുപോയി…… അവിടെ നിന്നും ഒരു ഡ്രോയർ തുറന്ന് ഒരു ഫയൽ അവൾക്ക് നൽകി…. സോന അത്‌ തുറന്നു നോക്കി…. സോന എഴുതിയ മറുപടി കത്തുകൾ ആയിരുന്നു അതിൽ… സോന ഞെട്ടി പോയി…. താൻ അക്ഷരങ്ങളിലൂടെ പ്രണയിച്ച പ്രണവായു പോലെ ജീവശ്വാസമായി താൻ കരുതിയവൻ തന്നെ ആണോ തന്റെ കഴുത്തിൽ താലി ചാർത്തിയത് … ഇത്ര കാലത്തിനു ഇടയ്ക്ക് താൻ മനസറിഞ്ഞു സ്നേഹിച്ചത് അവനെ ആയിരുന്നോ….?

മറ്റാരോടും ഇത്രയും ആഴത്തിൽ വേരിറങ്ങിയ മറ്റൊരു ഹൃദയബന്ധം ഉണ്ടായിട്ടില്ല…… ഓർമകൾ വീണ്ടും ആ കാലത്തിലേക്ക് തന്നെ പോയി… വിട്ടുപോരാൻ മടിച്ചു എന്നപോലെ…. വർഷങ്ങൾ ഇത്രയും കഴിഞ്ഞിട്ടും ഓർമകൾക്ക് ഒരു മങ്ങലും ഉണ്ടായിട്ടില്ല…. അത്രയേറെ മികവോടെ എല്ലാം മനസ്സിൽ തെളിഞ്ഞു കിടക്കുന്നു…. മങ്ങാതെ….മായാതെ…. മിഴിവോടെ….. ആദ്യത്തെ കത്തും വരികളും…. ഇതുവരെ ജീവൻ എന്നോട് ഒന്നും എന്താ മോളെ പറയാഞ്ഞത്.. ചില സാഹചര്യങ്ങളിൽ ചേട്ടായിക്ക് ചേച്ചിയെ മനപ്പൂർവ്വം മറക്കേണ്ടി വന്നു…. അവന്തിക ചേച്ചി ഒരു കുറ്റബോധം ആയി ചേട്ടായിയുടെ മനസ്സിൽ കിടക്കുകയാണ്… ബോധപൂർവ്വമല്ലെങ്കിലും ചേച്ചിയോട് നീതികേട് കാണിച്ചു എന്നാണ് ചേട്ടായിയുടെ മനസ്സിൽ…..

അതുകൊണ്ട് ചേച്ചിയോട് തുറന്നു പറയാൻ ചേട്ടായിക്ക് മടിയുണ്ട്…. അപ്പോൾ സത്യ അവൻ എന്നെ ചതിക്കുകയായിരുന്നോ… ചേച്ചി ഈ സത്യ എന്ന് പറഞ്ഞ ക്യാരക്ടർ എങ്ങനെ ചേച്ചിയുടെ ജീവിതത്തിൽ വന്നത് എന്ന് സത്യമായിട്ടും എനിക്ക് അറിയില്ല…. ജീവേട്ടൻ ചേച്ചി പറഞ്ഞു എന്ന് പറഞ്ഞ കാര്യങ്ങളൊക്കെ എന്നോട് പറഞ്ഞപ്പോൾ സത്യം പറഞ്ഞാൽ ഞാൻ അത്ഭുതപ്പെട്ടുപോയി….. ഒരുപക്ഷേ ജീവേട്ടൻ ചേച്ചിക്ക് കത്ത് എഴുതുന്ന കാര്യം കോമൺ ആയി അറിയാവുന്ന ആരെങ്കിലും ചേച്ചിയെ ചീറ്റ് ചെയ്യാൻ വേണ്ടി ചെയ്തതായിരിക്കും….. ആർക്കും അറിയില്ല ജീന….. എനിക്കങ്ങനെ സുഹൃത്തുക്കൾ ഒന്നും ഉണ്ടായിരുന്നില്ല…. പിന്നെ എങ്ങനെയാണ് ഈ സത്യ ചേച്ചിയുടെ ജീവിതത്തിലേക്ക് വന്നത്…. എന്താണെങ്കിലും അയാൾ ചേച്ചിയെ ചീറ്റ് ചെയ്യാൻ വേണ്ടി ചെയ്ത ആണെന്നുള്ള കാര്യം ഉറപ്പാണ്….

സത്യം പറഞ്ഞാൽ ജീവേട്ടനോട് ഞാൻ പറഞ്ഞത് ആണ് സത്യയെ പറ്റി കൂടുതൽ തിരക്കാണെന്ന്…. അപ്പോൾ അറിയാം അവൻറെ കള്ളകളികൾ എന്തൊക്കെയാണെന്ന്….. എനിക്കിപ്പോ അതൊന്നും ആലോചിക്കാനുള്ള സമയം ഇല്ല മോളെ…. എന്നെ ഇത്രയും ചതിച്ച ഒരുത്തനു വേണ്ടിയാണല്ലോ ഞാൻ ഭ്രാന്തിയായി കഴിഞ്ഞത്….. അങ്ങനെയൊരുത്തന് വേണ്ടിയാണല്ലോ എന്നെ ഇത്രത്തോളം സ്നേഹിക്കുന്ന ജീവനെ ഞാൻ അകറ്റി നിർത്തിയത്…. അതൊക്കെ ഓർക്കുമ്പോൾ എനിക്ക് സഹിക്കാൻ പറ്റുന്നില്ല…. ചേച്ചി അതൊന്നും ഇനി ഓർക്കണ്ട….. ഇപ്പൊ സത്യങ്ങളൊക്കെ അറിയാമല്ലോ…. ജീവേട്ടൻ സ്നേഹിച്ചതിന്റെ പതിൻമടങ്ങ് സ്നേഹം എന്റെ ചേട്ടന് തിരിച്ചു കൊടുത്താൽ മതി….

ഇപ്പൊ എനിക്ക് സന്തോഷമാണോ സങ്കടമാണോ തോന്നുന്നത് എന്ന് ഒന്നും അറിയില്ല…… ചേച്ചി എന്താണെങ്കിലും സത്യയെ പറ്റി ഞാൻ തിരക്കും….. എന്നെ ചതിച്ചത് ആരാണെന്ന് എനിക്കറിയണം….. ആരാണെങ്കിലും നഷ്ടപ്പെട്ടത് എൻറെ ജീവിതമാണ്…. ചേച്ചിക്ക് ഒരു നഷ്ടങ്ങളും സംഭവിച്ചിട്ടില്ല…. ചില കാര്യങ്ങളൊക്കെ ചേച്ചി യുക്തിപൂർവ്വം ചിന്തിക്കണമായിരുന്നു… കോട്ടയത്ത് താമസിക്കുന്ന ഒരാൾ എങ്ങനെ ഇവിടെ തിരുവനന്തപുരത്ത് ഇരുന്ന് കത്തെഴുതുമെന്നും മാത്രം ചിന്തിച്ചാൽ മതി…. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല…. ചതിക്കാൻ നിന്ന് കൊടുത്തതാണ്…. ചില കാര്യങ്ങളൊക്കെ ഒന്ന് പ്രാക്ടിക്കലായി ചിന്തിച്ചിരുന്നെങ്കിൽ ഒരിക്കലും സത്യ ചേച്ചിയുടെ അടുത്ത് വരില്ലായിരുന്നു…. നിങ്ങൾ തമ്മിൽ ഒന്നു രണ്ടു വർഷത്തെ പരിചയം ഉള്ളൂ….

പക്ഷെ കത്തുകളിലൂടെ ഒരുപാട് മനസ്സിലാക്കിയവരാണ്…… കത്തുകളിൽ നിങ്ങളുടെ സ്വകാര്യ നിമിഷങ്ങളിൽ നിങ്ങൾ സംസാരിച്ച പല കാര്യങ്ങളും പിന്നീട് നേരിട്ട് കണ്ടപ്പോൾ അവനോട് ചോദിക്കായിരുന്നു…. അവൻറെ മറുപടിയിൽ നിന്നും അത് സത്യമാണോ എന്ന് കണ്ടെത്താമായിരുന്നു…. ഏതെങ്കിലും ഒരാൾ മുന്നിൽ വന്ന് ഞാനാണ് കത്തയച്ചത് എന്ന് പറഞ്ഞാൽ ഉടനെ വിശ്വസിക്കാൻ മാത്രം വിഡ്ഢി ആയിരുന്നോ ചേച്ചി…..? അത് പറഞ്ഞാൽ നിനക്ക് മനസ്സിലാവില്ല….. അത്രത്തോളം ഞാൻ ആഗ്രഹിച്ചിട്ടുണ്ട് എനിക്ക് കത്തയച്ച ആളിനെ കാണാൻ ആ സമയത്ത്…. എൻറെ മുൻപിൽ വന്നു നിന്ന് ഞാൻ ആണെന്ന് പറഞ്ഞാൽ മറ്റൊന്നും ആ നിമിഷം ഞാൻ ഓർത്തില്ല….. അത്രമേൽ ഞാൻ സ്നേഹിച്ചിട്ടുണ്ട്….. ഏതായാലും സത്യയെ കുറിച്ച് ഞാൻ കൂടുതൽ അന്വേഷിക്കുന്നുണ്ട്…..

പക്ഷേ ഇപ്പോ എനിക്ക് സമയമില്ല…. എത്രയും പെട്ടെന്ന് ജീവനോന്ന് തിരിച്ചു വന്നാൽ മതിയെന്നാണ് എനിക്ക്…. ജീവനെ ഒന്ന് കാണാൻ…. ഇപ്പൊ ചേച്ചി സമാധാനമായിട്ട് കിടന്ന് ഉറങ്ങു….. മോൾ പോയി കിടന്ന് ഉറങ്ങിക്കോ…. ശരി ചേച്ചി…. ഞാൻ കിടക്കാനോ….? വേണ്ട മോളെ…. പിന്നെ ഇപ്പോൾ ഇത് അപ്പയ്ക്കും അമ്മയ്ക്കും ഒക്കെ അറിയാം ആര് പറഞ്ഞു…. നിങ്ങൾ അകന്നുപോകുന്നു എന്ന് തോന്നിയപോൾ ഞാൻ പറഞ്ഞു…. അതല്ലേ അമ്മച്ചി ഓടി പിടിച്ചു വന്നേ…. അവൾക്ക് മറുപടി ആയി വെറുതെ മൂളി…. എങ്ങനെ ഒക്കെയോ അന്ന് രാത്രി വെളുപ്പിച്ചു…. പിറ്റേന്ന് അവൾ നേരെ പോയത് പള്ളിയിലേക്കാണ്…. പള്ളിയിൽ ചെന്ന് കല്ലറയുടെ അരികിലിരുന്ന് അവൾ കുറെ നേരം കരഞ്ഞു…. പപ്പയ്ക്ക് എങ്കിലും എന്നോട് പറയാരൂന്നില്ലേ…. ജീവൻ ആണെന്ന്…. സത്യയല്ലെന്ന്…. ഏതോ ഒരു ചതിയന് വേണ്ടി ഞാൻ ഇത്രകാലം എൻറെ ജീവനെ അകറ്റിനിർത്തി…..

ഏതൊ ഒരു ചതിയന് വേണ്ടി ഞാൻ ഇത്രകാലവും ഒരു ഭ്രാന്തിയായി തുടർന്നു….. എന്നിട്ടും ജീവന് എന്നോടുള്ള സ്നേഹത്തിൽ ഒരു തരി പോലും കുറവ് വന്നിട്ടില്ല….. പെട്ടെന്ന് അവളുടെ ഫോൺ ബെല്ലടിച്ചു….. അവൾ നോക്കി ഡിസ്പ്ലേയിൽ ജീവനെന്ന് തെളിഞ്ഞതും…. അവളുടെ ഹൃദയതാളം ഉയരുന്നുണ്ടായിരുന്നു…. അവൾ പെട്ടെന്ന് തന്നെ ഫോൺ എടുത്തു…. ” ജീവൻ…. ” താൻ എവിടെയാ…. വീട്ടിൽ വിളിച്ചപ്പോൾ താൻ പുറത്തെവിടെയോ പോയി എന്നു പറഞ്ഞു…. ” ഞാന് പള്ളിയിൽ വന്നതാ…. മീറ്റിംഗ് കഴിയാറായോ….? “ഇന്ന് കൂടെ കാണൂ…. നാളെ ഉച്ചയ്ക്ക് ആയിരിക്കും ഫ്ലൈറ്റ്….. മെയിൻ മീറ്റിംഗ് കഴിഞ്ഞു…. അടുത്തത് നാളെയാണ്…. അതിനു ഞാൻ വേണമെന്ന് നിർബന്ധമില്ല…… ഏതായാലും ഞാൻ നാളെ ഉച്ചയ്ക്ക് മീറ്റിംഗ് കഴിഞ്ഞ് ക്രിസ്റ്റിചേട്ടായിയെ കണ്ട് ഈവനിംഗ് ഫ്ലൈറ്റിൽ കേറാം…..

നാളത്തെ മീറ്റിങ്ങിന് ജീവൻ വേണ്ടെ….? വേണം…. ബട്ട്‌ മസ്റ്റ് അല്ല…. നിർബന്ധം ഇല്ലെങ്കിൽ ഇന്നത്തെ മീറ്റിംഗ് കഴിഞ്ഞ് ഇന്ന് തന്നെ ഫ്ലൈറ്റ് കിട്ടുമെങ്കിൽ ജീവൻ ഇങ്ങ് കയറി പോരൂ…. അതെന്താടോ…. ഒരു ദിവസം കൂടെ തനിക്ക് എന്നെ വെയിറ്റ് ചെയ്യാൻ പറ്റില്ലേ…. താനല്ലേ പറഞ്ഞത് ക്രിസ്റ്റി ചേട്ടായിയെ കാണണം…. ബോംബെ വരെ വന്നിട്ട് കണ്ടില്ലെങ്കിൽ മോശമാണെന്ന് ഒക്കെ….. അതൊന്നും സാരമില്ല…. ജീവന് അവിടെ വന്നതും പോയതും ഒന്നും ചേട്ടായി അറിഞ്ഞിട്ടുണ്ടാവില്ല…. ജീവൻ എത്രയും പെട്ടെന്ന് തിരിച്ചു വരണം…. എനിക്ക് ജീവനെ കാണാതെ പറ്റുന്നില്ല…. അത്‌ കൊള്ളാല്ലോ….. എങ്കിൽ നാളെ ഉച്ചക്ക് ഫ്ലൈറ്റിൽ ഞാൻ എത്തിയേക്കാം….. എന്റെ ഭാര്യ വിവാഹശേഷം ആദ്യം ആയി പറയുന്ന ഒരു ആഗ്രഹം അല്ലേ…. സാധിച്ചു തന്നില്ല എന്ന് വേണ്ട.. .

നാളെ വൈകുന്നേരം ഞാൻ വീട്ടിലുണ്ടാകും പോരേ….. മതി….. തിരിച്ചു വീട്ടിലേക്ക് അവൾ സന്തോഷത്തോടെയാണ് പോയത്….. പറഞ്ഞതുപോലെ പിറ്റേന്ന് വൈകുന്നേരം ജീവൻ എത്തി….. ജീവൻറെ കാറിൻറെ ശബ്ദം കേട്ടപ്പോൾ മുറിയിൽനിന്നും സോന ഓടുകയായിരുന്നു…. ജീന ഉച്ചത്തിൽ പാട്ട് വച്ചിരിക്കുന്നതിനാൽ ജീവൻറെ ശബ്ദം അവൾക്ക് കേൾക്കാമായിരുന്നില്ല….. ഒരു വിധത്തിൽ അവൾ ഓടി താഴെ വന്നു….. അപ്പോഴേക്കും കാറിൽ നിന്നും ഇറങ്ങുന്ന ജീവനാണ് കണ്ടത്…. ഒരു നിമിഷം അവൾ അവനെ തന്നെ നോക്കി നിന്നു….. അവന് ഇതുവരെ കണ്ടതിലും സൗന്ദര്യം ഉണ്ടെന്ന് അവൾക്ക് തോന്നി….. പ്രണയം എന്ന മായാലോകം എത്ര വർണ്ണമാർന്നത് ആണ് എന്ന് അറിയുക ആയിരുന്നു ഒരിക്കൽ കൂടെ സോന….. അപ്പോഴേക്കും അവനും അവളെ കണ്ടിരുന്നു….. ചെറുചിരിയോടെ ജീവൻ അവളെ നോക്കി….. പെട്ടെന്ന് മ്യൂസിക് പ്ലെയറിൽ നിന്ന് ഒരൂ പാട്ട് ഒഴുകിവന്നു

🎵🎶പ്രണയാർദ്രമേതോ മനസിന്റെ കൂട്ടിൽ അനുരാഗപൊൻപക്ഷി ചിറകടിച്ചു…. മിഴിമുനയിൻ കനവിൻ നിറകാന്തിയോടെ അഴകേറും തൂവൽ ചമയങ്ങളോടെ എങ്ങോ പറന്നുയർന്നു….🎶🎵 …. (തുടരും )

ഈ സ്നേഹകുടകീഴിൽ… : ഭാഗം 25

Share this story