മഴമുകിൽ… : ഭാഗം 36

Share with your friends

എഴുത്തുകാരി: അമ്മു അമ്മൂസ്

ശ്രീയെ നോക്കി നിൽക്കുകയായിരുന്നു അഭി… ഇന്ന് വൈകിട്ട് നാല് മണിക്ക്‌ ഡ്രസ്സ്‌ എടുക്കാൻ പോകാം എന്ന് പറഞ്ഞതായിരുന്നു ഉച്ചക്ക് വിളിച്ചപ്പോൾ…. ഇപ്പോൾ സമയം അഞ്ചുമണി ആയിട്ടും അവനെ കാണാതെ ആയപ്പോൾ പരിഭവത്തോടെ ഗേറ്റ്ലേക്ക്‌ നോക്കി നിന്നു… “”വാക്കിന് വില ഇല്ലാത്ത ദുഷ്ടൻ…. അങ്ങോട്ട് പ്രേമിച്ചു വീഴ്ത്തിയോണ്ട് മാത്രം തേക്കുന്നില്ല…. ഇങ്ങോട്ട് വരട്ടെ ഇനി…. “” പിറുപിറുത്തുകൊണ്ട് നിന്നപ്പോഴേക്കും ശ്രീയുടെ ബൈക്ക് ഗേറ്റ് കടന്നു വരുന്നത് കണ്ടു… മുഖവും വീർപ്പിച്ചു വാതിൽപ്പടിയിൽ നിൽക്കുന്ന അഭിയെ കണ്ടപ്പോളാണ് നാല് മണിക്ക് വരാം എന്ന് പറഞ്ഞത് ശ്രീക്ക് ഓർമ്മ വന്നത്…. നാക്ക് കടിച്ചു അവളെ നോക്കിയപ്പോഴേക്കും വെട്ടിത്തിരിഞ്ഞു അകത്തേക്ക് പോയിരുന്നു…

ബൈക്ക് നിർത്തി അകത്തേക്ക് കയറി എങ്കിലും ആളിന്റെ പൊടി പോലും കണ്ടില്ല… നല്ല ദേഷ്യത്തിൽ ആണെന്ന് അവന് മനസ്സിലായിരുന്നു.. “”എന്താ ശ്രീ നീ ഇങ്ങനെ…. അഭി മോള്‌ മൂന്നര മുതല് ഇവിടെ ഇങ്ങനെ ഒരുങ്ങി ഇരിക്കുവാ… ഇത്തിരി എങ്കിലും ഉത്തരവാദിത്തം ഉണ്ടോ നിനക്ക്… “” അകത്തേക്ക് കയറിയപ്പോഴേ അമ്മ പരാതിക്കെട്ട് അഴിക്കുന്നത് കണ്ടു… “”എന്റമ്മേ അവിടുത്തെ തിരക്ക് കഴിയാതെ ഇറങ്ങാൻ പറ്റുമോ…. ഇത് തന്നെ ഒരുവിധം അഡ്ജസ്റ്റ് ചെയ്തു ഇറങ്ങിയതാണ്… രാത്രി ഇനി വീണ്ടും പോണം… ഞാനെപ്പോഴും എപ്പോഴും ഇങ്ങോട്ട് വന്നാൽ പിന്നെ സ്റ്റേഷനിൽ ആരാ ഉള്ളേ…”” കൈയും കൂപ്പി തൊഴുന്ന പോലെ കാണിച്ചിട്ട് ശ്രീ പറഞ്ഞതും സുശീലാമ്മ അവനെ രൂക്ഷമായി നോക്കി….

“”നാക്കെടുത്താൽ ധിക്കാരം മാത്രേ പറയൂ ചെക്കൻ…”” അമ്മ പറഞ്ഞിട്ട് അടുക്കളയിലേക്ക് പോയതും കണ്ണുകൾ വീണ്ടും അവളെ തിരയാൻ തുടങ്ങി… അവന്റെ മുറിയിൽ കാണും എന്ന തോന്നലിൽ മുറിയിലേക്ക് പോയപ്പോളേക്കും ഊഹം തെറ്റാത്തത് പോലെ ജനലിൽ കൂടി പുറത്തേക്ക് നോക്കി നിൽക്കുന്നത് കണ്ടു.. ഇപ്പോൾ സോറി പറയാൻ പോയാൽ അവളുടെ ദേഷ്യം മുഴുവൻ കാണേണ്ടി വരും എന്ന് അറിയാമായിരുന്നതിനാൽ ഇത്തിരി ഗൗരവമണിഞ്ഞു മുഖത്ത്.. “”ഡീ കട അടക്കും മുൻപ് വാ… ഡ്രസ്സ്‌ എടുത്തു വന്നിട്ട് വേണം എനിക്ക് തിരിച്ചു പോകാൻ…”” ഗൗരവത്തോടെ പറഞ്ഞിട്ടും തിരിഞ്ഞു പോലും നോക്കാതെ നിൽക്കുന്നത് കണ്ടു… “”ഡീ നിന്നോടാ പറഞ്ഞെ….”” വീണ്ടും ദേഷ്യത്തോടെ പറഞ്ഞു… “”എനിക്ക് വേണ്ട… പോയി സ്റ്റേഷനിൽ ഉള്ളവർക്ക് വാങ്ങിക്കൊടുത്തോ…””

ചുണ്ട് കോട്ടി ദേഷ്യത്തോടെ പറഞ്ഞു… “”ശെരി…. ഇപ്പോൾ നീ വന്നില്ലെങ്കിൽ പിന്നെ ഡ്രസ്സ്‌ എടുക്കാൻ ഉള്ള പോക്കൊന്നും ഇല്ല…. കൈയിൽ ഉള്ള ഏതെങ്കിലും ഇട്ടോണ്ട് നിശ്ചയത്തിന് നിൽക്കേണ്ടി വരും…””. അവൻ ഇത്തിരി ദേഷ്യത്തോടെ പറഞ്ഞതും തിരിഞ്ഞു നിന്ന് രൂക്ഷമായി നോക്കുന്നത് കണ്ടു.. അവനെ ദഹിപ്പിക്കും പോലെ ഒരു നോട്ടം നോക്കിയിട്ട് ദേഷ്യത്തിൽ പുറത്തേക്ക് നടന്നു… കാറിലേക്ക് കയറിയിട്ടും അവന്റെ സൈഡിലേക്ക് ഒന്ന് നോക്കുക പോലും ചെയ്യാതെ പുറത്തേക്ക് നോക്കി ഇരിക്കുന്ന അഭിയെ നോക്കി ചിരിച്ചുകൊണ്ട് ശ്രീ കാർ സ്റ്റാർട്ട്‌ ചെയ്തു. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

Textiles നു മുൻപിലേക്ക് കാർ നിർത്തിയതും അവനെ നോക്കാതെ ഡോർ തുറന്നു പിണക്കത്തോടെ അകത്തേക്ക് നടന്നു… “”എന്തെടുക്കാനാണ് മാഡം..”” “”എൻഗേജ്മെന്റ്നു ഇടാനുള്ളത്…”” സെയിൽസ് ഗേൾ ന്റെ ചോദ്യത്തിന് മറുപടി കൊടുക്കുമ്പോഴേക്കും ശ്രീയും അടുത്ത് എത്തിയിരുന്നു. “”സാരി മോഡലാണോ അതോ ലഹങ്ക മോഡലാണോ മാഡം…”” അടുത്ത ചോദ്യം കേട്ടതും ശ്രീയെ നോക്കി… ചിരി കടിച്ചു പിടിച്ചു അവളെ നോക്കി നിൽപ്പുണ്ട്… അവനെ പിണക്കത്തോടെ ഒന്ന് ചുണ്ട് കോട്ടിക്കാണിച്ചു തിരിഞ്ഞു നിന്നു. പണ്ട് മുതലേ അവൾക്ക് ഒറ്റക്ക് ഒരു ഡ്രസ്സ്‌ എടുക്കാൻ അറിയില്ല എന്ന് നന്നായി അറിയാമായിരുന്നു… അമ്മയോടോ അമ്മായിയോടോ നൂറു അഭിപ്രായം ചോദിക്കും ഒരു ടോപ് എടുക്കണം എങ്കിൽ പോലും…

എത്രത്തോളം പോകും എന്നറിയാൻ വേണ്ടി ഒന്നും പറയാതെ അവളെ നോക്കി നിന്നു. മുഖം വീർത്തു വീർത്തു വരുന്നത് കണ്ടു. ഇപ്പോൾ പൊട്ടും എന്ന സ്ഥിതി ആയപ്പോഴേക്കും ഇനിയും മിണ്ടാതെ നിന്നാൽ ശെരിയാകില്ല എന്നവന് തോന്നി.. “”സാരി മതി…”” ശ്രീ പറയുന്നത് കേട്ടപ്പോൾ സെയിൽസ് ഗേൾ മുകളിലത്തെ ഫ്ലോറിലേക്ക് അവരുടെ പിന്നാലെ വരാനായി കാണിച്ചു… മുൻപിൽ കൂട്ടി ഇട്ടിരിക്കുന്ന സാരികളിലേക്ക് അഭി കണ്ണും തള്ളി നോക്കിപ്പോയി… എല്ലാം നല്ലതാണ് എന്ന് തോന്നി…. ശ്രീയെ നോക്കിയപ്പോൾ ഫോണിൽ നോക്കി മാറി നിൽക്കുന്നത് കണ്ടു.. അവനെ ഒന്ന് സങ്കടത്തോടെ നോക്കിയിട്ട് വീണ്ടും തിരയാൻ തുടങ്ങി… ഏതൊക്കെ എടുത്തു നോക്കിയിട്ടും തൃപ്തി ആകുന്നില്ല എന്ന് തോന്നി അഭിക്ക്….

ഓരോന്നും കണ്ണാടിയുടെ മുൻപിൽ ചെന്ന് വെച്ചു നോക്കുമ്പോൾ ഇഷ്ടപ്പെടും എങ്കിലും അപ്പോഴേക്കും അടുത്തത് കാണും… “”ദുഷ്ടൻ…. ഒന്ന് എടുക്കാൻ സഹായിച്ചാൽ എന്താ…… എന്നോട് ഒരു സ്നേഹവും ഇല്ല….”” പിറുപിറുത്തുകൊണ്ട് അടുത്ത സാരി കണ്ണാടിയുടെ മുൻപിൽ വെച്ച് നോക്കാൻ പോകുമ്പോളേക്കും പിന്നിൽ കൂടി ഒരു സാരി വന്നു തന്നെ പൊതിയുന്നത് പോലെ തോന്നി… തലയുയർത്തി നോക്കിയപ്പോൾ ചേർന്ന് നിൽക്കുന്ന ശ്രീയെ കണ്ടു…. അവൻ ദേഹത്തോട് ചേർത്ത് വച്ച ചുവപ്പും വെള്ളയും കലർന്ന സാരിയിലേക്ക് കണ്ണുകൾ ചെന്നു… തനിക്ക് ഏറ്റവും ചേരുന്നത് അതാണ് എന്ന് തോന്നി… “”സോറി പെണ്ണെ….. ജോലീടെ തിരക്ക് കാരണം അല്ലേ…. “”നിറഞ്ഞ ചിരിയോടെ അവനിലേക്ക് ചേർന്ന് നിൽക്കുമ്പോളേക്കും കാതോരം ചേർന്ന് അവന്റെ ശബ്ദവും എത്തിയിരുന്നു… 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

രാത്രി മുറിയിലിരുന്നു ഭാമയുടെ മരണമൊഴി ഒരിക്കൽ കൂടി കാണുകയായിരുന്നു ഋഷി…. കാണാനാരോ വന്നിട്ടുണ്ട് എന്ന് ദേവ വന്നു പറഞ്ഞപ്പോഴാണ് പുറത്തേക്ക് വരുന്നത്. ഹാളിൽ ഇരിക്കുന്ന ശ്രീയെ കണ്ടപ്പോഴേ കാര്യത്തിന്റെ ഗൗരവം മനസ്സിലായിരുന്നു. “”താൻ വാടോ… നമുക്കൊന്ന് നടക്കാം….”” ദേവയോട് കണ്ണുകൾ കൊണ്ട് വാതിൽ ലോക്ക് ആക്കാൻ കാണിച്ചു ഋഷി ശ്രീയുടെ കൂടെ പുറത്തേക്ക് ഇറങ്ങി… “”എന്തായി….”” “”ഷാജിയുടെ ലൊക്കേഷൻ കിട്ടിയിട്ടുണ്ട് സർ….. അവനിപ്പോ കൊച്ചിയിലുണ്ട്… ഏത് നിമിഷവും പിടിയിലാകും. ശക്തിയുടെ വീടിന്റെ അടുത്തുള്ള കടയിലെ cctv യിൽ അവന്റെ മുഖം പതിഞ്ഞിരുന്നു…”” ശ്രീ പറഞ്ഞത് കേട്ടപ്പോൾ ഋഷിയൊന്ന് ആശ്വാസത്തോടെ പുഞ്ചിരിച്ചു .

“”സർ പിന്നെ ഈ ഷാജി ഒരു ഡ്രഗ് ഡീലർ ആണ്. ഇതിനകം തന്നെ പല കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട് എങ്കിലും തെളിവുകളുടെ അഭാവം കൊണ്ട് ശിക്ഷിക്കപ്പെട്ടിട്ടില്ല…. ഒരുപക്ഷേ ഇയാൾ തന്നെയാകും ശക്തിയെ സ്വാധീനിച്ചു അതൊക്കെ ചെയ്തിട്ടുണ്ടാകുക.”” “”അതുറപ്പാണ് ശ്രീരാജ്…. താനാ ഭാമയുടെ മരണമൊഴി ഒന്ന് ശ്രദ്ധിച്ചു കേട്ട് നോക്ക്…”” അവർക്ക് ബസ് യാത്രയിലെ പരിചയമായിരിക്കുന്നു ഈ ശക്തിയുമായി… പൊതുവെ അവരങ്ങനെ എല്ലാവരുമായും അടുപ്പമുള്ള സ്ത്രീയാണ്.. അതുകൊണ്ട് തന്നെ രണ്ടാളും വേഗം ചങ്ങാത്തതിലായി… പിന്നീട് അതെ സൗഹൃദം ഒരു ദൗർബല്യമാക്കി അനൂപിനെ അവർക്ക് സ്വന്തം സഹോദരൻ എന്ന് പരിചയപ്പെടുത്തി…

ഇവർക്ക് കൊടുക്കാൻ ഉള്ള സമ്മാനം എന്ന വ്യാജേന പലതവണ ലഹരി അടങ്ങിയ പൊതി ഈ ശക്തിക്ക് കൈമാറി… ഒടുവിൽ ഒറ്റക്ക് വീട്ടിൽ ഉള്ള ദിവസം അതെ ലഹരി നൽകി അവരെ ചൂഷണം ചെയ്തു…. പിന്നീട് ആ തെളിവുകൾ ഓരോന്നും അയച്ചു അവരെ മാനസികമായി തളർത്തി… നിരന്തരം വീഡിയോ കാൾ ചെയ്തു മരിക്കാൻ ആവശ്യപ്പെട്ടു… അല്ലെങ്കിൽ സോഷ്യൽ മീഡിയ വഴി പുറം ലോകം അറിയിക്കും എന്ന ഭീഷണി…. ഒരു പരിധിയിൽ കൂടുതൽ ആയാൽ തളർന്നു പോകുമെടോ… അവരൊക്കെ സാധാരണ വീട്ടമ്മമാരാണ്….. തങ്ങളുടെ പേരിൽ ഉള്ള ലഹരി മരുന്ന് കേസും വീഡിയോയും ഒക്കെ ഭർത്താവ് അറിയുമോ എന്ന സംശയത്തിൽ ചെയ്തു പോകും…”” ഒരു ദീർഘനിശ്വാസത്തോടെ ഋഷി പറഞ്ഞു നിർത്തി… 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

തിരികെ വീട്ടിൽ എത്തിയപ്പോളേക്കും അല്ലുമോള് വാതിൽക്കൽ നിൽക്കുന്നത് കണ്ടു… ഋഷിയുടെ കൂടെ വരുന്ന ശ്രീയെ കണ്ടപ്പോൾ കൗതുകത്തോടെ നോക്കി നിൽപ്പുണ്ട്… “”ആഹാ… അല്ലൂസ്‌ ഉറങ്ങിയില്ലേ…”” ശ്രീ കൈ കാണിച്ചു വിളിച്ചപ്പോഴേക്കും നാണത്തോടെ ഋഷിയുടെ കാലിൽ ചുറ്റിപ്പിടിച്ചു നിന്നു… ഋഷി ചിരിയോടെ മോളെ വാരി എടുത്തു…. “”അച്ഛെടെ മോളെന്തിനാടാ നാണിക്കുന്നെ…. ഇതേ അച്ഛെടെ ഫ്രണ്ട് ആണല്ലോ..”” .ഋഷി മോളെ കാട്ടിയപ്പോഴേക്കും വീണ്ടും നാണത്തോടെ അവന്റെ തോളിലേക്ക് മുഖം താഴ്ത്തി… മോളുടെ നാണം കണ്ടപ്പോൾ ഋഷി ചിരിയോടെ മോളെ എടുത്തു അകത്തേക്ക് നടന്നു… “”അച്ഛേ ഐക്കീം വേണം…””. ഋഷിയുടെ മടിയിൽ കിടന്നു മോള്‌ പറഞ്ഞതും അവൻ ദേവയെ ഒളികണ്ണിട്ട് നോക്കി…

കടിച്ചു കീറാൻ എന്ന ഭാവത്തിൽ രണ്ടാളെയും നോക്കി നിൽപ്പുണ്ട്…. “”അച്ഛക്കെ പല്ലു വേദന ആടാ കണ്ണാ….. ഐസ് ക്രീം നാളെ രാവിലെ വാങ്ങാമേ…. രാത്രി തണുപ്പ് കഴിച്ചാൽ അച്ഛക്ക് പല്ലു വേദന വരും…..”” “”മോള് ഉമ്മ തരാല്ലോ…. അപ്പൊ വേദന മാറൂല്ലോ….”” അവന്റെ രണ്ടു കവിളിലും ഉമ്മ കൊടുത്തു പറഞ്ഞു…. “”ഐസ് ക്രീം കഴിച്ചാൽ പിന്നെ രാത്രി ഒക്കെ അച്ഛക്ക് വേദന എടുക്കൂലോ….. അച്ഛക്ക് വേദന എടുത്താൽ അച്ഛെടെ അല്ലൂട്ടനു ശങ്കടം വരില്ലേ…. ഹ്മ്മ്….”” ഋഷി മുഖത്ത് വിഷമം വരുത്തി ചോദിച്ചതും സങ്കടത്തോടെ തലയിട്ടുന്നത് കണ്ടു… “”അച്ഛാ മോൾക്ക് കഥ പറഞ്ഞു തരാമെ….””

മോളെയും എടുത്തു ഋഷി മുറിയിലേക്ക് പോകുന്നത് കണ്ടു ദേവ ചിരിയോടെ ബാക്കി ജോലികൾ തീർക്കാൻ തുടങ്ങി… രാത്രി മുറിയിലേക്ക് ചെന്നപ്പോൾ ഋഷിയും മോളും നല്ല ഉറക്കമായിരുന്നു…. മോളെയും നെഞ്ചോട് ചേർത്ത് കിടക്കുന്ന അവനെ നോക്കി കുറച്ചു സമയം നിന്നു… നല്ല ഉറക്കത്തിലാണ് എന്ന് മനസ്സിലായതും അവന്റെ അരികിലേക്ക് ചെന്ന് അവനോട് ചേർന്ന് കിടന്നു… പതിയെ ആ തോളിലേക്ക് തല ചായ്ച്ചു കിടക്കുമ്പോൾ ഇനിയുമൊരു അകൽച്ച ഇല്ലാത്ത വിധം അത്രമേൽ അവനോട് അടുത്തു എന്ന് തോന്നി…തുടരും

മഴമുകിൽ: ഭാഗം 35

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!