അഗ്‌നിശിഖം: ഭാഗം 7

Share with your friends

എഴുത്തുകാരി: രുദ്രവേണി

അങ്ങനെ കാത്തിരുന്നു വെള്ളിയാഴ്ച ആയി. ജോലിയിൽ കയറിയിട്ട് വേണം ലീവെടുക്കാൻ എന്നാ എന്റെ മോഹം കൊണ്ടോ എന്തോ ജോയിൻ ചെയ്തു കഴിഞ്ഞാൽ പിന്നെ രണ്ടു ദിവസം അവധിയാ. രാജയോഗം അല്ലാതെന്താ. ട്രെയിൻ ന്റെ സമയവും ഇറങ്ങേണ്ട സ്ഥലവുമൊക്കെ ആദ്യമേ ചോദിച്ചറിഞ്ഞിരുന്നു. രാവിലെ നേരത്തെ എഴുനേറ്റു. പൊറാട്ട ക്ക് അന്ന് അവധി കൊടുത്തു. അല്ലെങ്കിലും ഇനി രണ്ടു ദൂസം കൂടി കഴിഞ്ഞാൽ റിട്ടയർ ചെയ്യാനായില്ലേ. പൊറാട്ട മാസ്റ്ററിൽ നിന്ന് കോളേജ് മാസ്റ്ററിലേക്ക് സ്ഥാന കയറ്റം കിട്ടി. കർത്താവിനു മുന്നിൽ മുട്ടിപ്പായി പ്രാർത്ഥിച്ചു. അമ്മടെ കാല് തൊട്ടു അനുഗ്രഹം വാങ്ങി. റെയിൽവേ സ്റ്റേഷനിലേക്ക് ആക്കിത്തരാമെന്ന് മ്മടെ അമൂൽ ബേബി ആദ്യമേ പറഞ്ഞിരുന്നു.

ഫ്രീ ആയി കിട്ടുന്നൊരു സേവനമല്ലേ. എന്തിനാ വേണ്ടാന്ന് വെക്കുന്നെ. സന്തോഷത്തോടെ സ്വീകരിച്ചു. അമ്മയോട് ലക്ഷ്മിയമ്മയുടെ അടുത്ത് ഇരുന്നോളാൻ പറഞ്ഞേൽപ്പിച്ചു. മ്മടെ ജാമ്പവാന്റെ കാലത്തെ നോക്കിയയിൽ നിന്ന് വിളിച്ചോളാം എന്നും ഉറപ്പ് കൊടുത്തു. ട്രെയിനിൽ കയറ്റി ഇരുത്തിയിട്ടാണ് ട്ടോ മ്മടെ അമൂൽബേബി തിരികെ പോയത്. വീണ്ടും ആസ്വാദ്യകരമായ ഒരു ട്രെയിൻ യാത്ര. വയലുകളും പുഴകളും നഗരത്തിലെ തിരക്കുകളെയും കടന്ന് ചൂളമടിച്ചു കുതിച്ചു പായുകയാണ്. ഓരോ കാഴ്ചകളെയും പിന്നിടുമ്പോൾ തീവണ്ടി പെണ്ണിന്റെ കിതപ്പ് കാതിൽ മുഴങ്ങും.

ഏകദേശം പറഞ്ഞ സമയം ആയപ്പോ അടുത്തിരിക്കുന്നവർക്ക് ചെവി തല കേൾപ്പിക്കാതായി. പോകെ പോകെ എല്ലാവരും ഹെഡ് സെറ്റ് വെച്ചു അവന്റെ ലോകത്തേക്ക് ചുരുങ്ങി. എന്റെ ചുണ്ട് അനങ്ങുന്നത് കണ്ടാൽ കപട ധ്യാനത്തിലേക്കു ചേക്കേറും. സില്ലി പപ്പറ്റ്സ്. അവസാനം ഗതികേട്ടിട്ടാണെന്ന് തോന്നുന്നു റെയിൽവേ സ്റ്റേഷൻ കാരെന്നെ ഉറക്കെ അന്നൗൻസ് ചെയ്യുന്നത് കേട്ടു. പാൽക്കാട് ടൌൺ റെയിൽവേ സ്റ്റേഷനിലേക്ക് സ്വാഗതം. ആഹാ. അതന്നെ. പാലക്കാടിന്റെ മണം. ചുമ്മാ കൊച്ചിൻ ഹനീഫിക്കാനേ ഒന്ന് സ്മരിച്ചു. വേഗം ചാടി ഇറങ്ങി. അല്ലെങ്കിൽ എന്നെയും കൊണ്ടു തീവണ്ടി ഇനിയും പോയാലോ.

പാലക്കാടിന് അപ്പുറം ഏതാണാവോ രാജ്യം. ആരോടും ചോദിക്കാൻ നിന്നില്ല. വെറുതെ എന്തിനാ തല്ല് വാങ്ങുന്നെ. തീവണ്ടി ഇറങ്ങിയ ഉടനെ കുറേ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. ബൈ ദ ബൈ ഈ പാലക്കാട് എവിടെയാ. ആരോടെങ്കിലും ചോദിക്കാമെന്ന് വെച്ചാൽ ഒരു മനുഷ്യൻ നിന്ന് തരണ്ടേ. കാലിൽ ചക്രം വെച്ചു വിട്ട പോലെ അല്ലെ ഓരോരുത്തരും ഓടുന്നെ. എന്തിനാവോ ഓടുന്നെ ആരെങ്കിലും ബിരിയാണി കൊടുക്കുന്നുണ്ടോ ആവോ. കൂടെ ഓടിയാലോന്ന് ആദ്യമൊന്ന് ആലോചിച്ചു പിന്നെ അവിടെ അടിയെങ്ങാനുമാണ് കൊടുക്കുന്നതെങ്കിലോ. വേണ്ട റിസ്ക് എടുക്കണ്ട ലെ.

ഇതിപ്പോ പാലക്കാട്‌ സ്റ്റേഷന് മുന്നിൽ മോഹൻലാൽ സംഗീത സാഗരത്തിനു മുന്നിൽ പകച്ചു നിന്നത് പോലെ നിൽക്കുകയാണ്. ഇത്രയും സുന്ദരിയായ ഞ്ഞാൻ ഇങ്ങനെ പച്ചക്ക് നിന്നിട്ട് ആരും ഒന്നും ചോദിച്ചില്ല. നാല് പാടും ഒന്ന് നോക്കി. അവസാനം സൂര്യനെ നോക്കി കിഴക്കോട്ടു വെച്ചു പിടിച്ചു. അപ്പൊ അത്യാവശ്യം കോഴി എന്ന് തോന്നുന്ന ഒരുത്തൻ കൊക്കി പാറി അരികിലേക്ക് വന്നു. കോഴി എങ്കിൽ കോഴി മ്മക്ക് കാര്യം നടന്നാൽ മതി ലോ. കുട്ടി കോളജിലേക്കാണോ. അത്യാവശ്യം വിനയമൊക്കെ വാരി വിതറി അവൻ മ്മളോട്. കുട്ടിയോ. വെറുതെ എന്നെ തന്നെ ഒന്ന് നോക്കി.

ആദ്യായിട്ട് ജോയിൻ ചെയ്യാൻ പോകുമ്പോ സാരി ഒക്കെ ഉടുക്കണമെന്ന് ആഗ്രഹമൊക്കെ ഉണ്ടായിരുന്നു. പക്ഷെ എന്ത് ചെയ്യാൻ. സാരിയും ഉടുത്തു ഇത്ര ദൂരം പോന്നാൽ സാരി പിണങ്ങി പോയാലോ. അവസാനം കാണുന്നവർക്ക് നാണമാകില്ലേ. പിന്നെ ഇപ്പോൾ ടീച്ചേർസ് നു സഭ്യമായ എത് വേഷവും ധരിക്കാമെന്നല്ലേ. അപ്പൊ മ്മടെ സ്ഥിരം കറുപ്പും വെള്ളയും ചുരിദാർ എടുത്തങ്ങു അണിഞ്ഞു. എന്തായാലും കുട്ടി ന്നു വിളിച്ചതല്ലേ. മ്മക്ക് അവനെ പെരുത്തിഷ്ടായി. അതെ ചേട്ടാ. (ചുമ്മാ ഒരു ഗുമ്മിനു. എന്തിനാ വെറുതെ കുറക്കുന്നേ). ഞ്ഞാൻ ആദ്യായിട്ടാ ഇവിടെ. എനിക്ക് സ്ഥലം വല്യ പിടുത്തമില്ല. വിനയം ഒട്ടും കുറച്ചില്ല. മേമ്പൊടിക്ക് ഇത്തിരി പുഞ്ചിരി കൂടി സമർപ്പിച്ചു.

ഹാ. അവന്റെ മുഖത്തെ സന്തോഷം കണ്ടാൽ അറിയാം. കിളി വലയിൽ വീണു എന്ന് കരുതി സന്തോഷിക്കുകയാകും. പൊട്ടൻ. ഫസ്റ്റ് year ആണല്ലേ. ഞ്ഞാൻ തേർഡ് ഇയർ ആണുട്ടോ. എന്തായാലും കുട്ടി എത്തപെടേണ്ടിടത്തു തന്നെ എത്തിയെ. വേറെ ആരെയെങ്കിലും കണ്ടിരുന്നെങ്കിൽ ഇന്ന് കുട്ടീടെ പപ്പും പൂടയും പറിച്ചേനെ. ജാങ്കോ നീയറിഞ്ഞോ ഞ്ഞാൻ പെട്ടു. മനസ്സിൽ മഹാന്മാരെയൊക്കെ സ്മരിച്ചു. പപ്പും പൂടയും പറിക്കാൻ ഞാനെന്താ കോഴിയോ. (ആത്മ ). ചേട്ടനെ കണ്ടത് എന്റെ ഭാഗ്യം. ഇത്തിരി തേൻ പുരട്ടി ഒരു അമ്പു എയ്തു. നിസംശയം അത് ലക്ഷ്യത്തിൽ കൊണ്ടു.

ഭാവ ഗായകനെ പോലെ തൊണ്ടയൊക്കെ ശരിയാക്കുന്നത് കണ്ടു. ആ നിൽക്കുന്ന ബസിൽ കയറിക്കോളൂ ട്ടോ. പൈസ ഞ്ഞാൻ കൊടുത്തോളം. പിന്നിൽ ആളുണ്ടെന്ന് പറഞ്ഞാൽ മതി ട്ടോ. ചേട്ടൻ രണ്ടും കല്പിച്ചാണെന്നേ. മുകളിൽ ആളുണ്ടെന്ന് കേട്ടിട്ടുണ്ട്. ഇതിപ്പോ ആദ്യായിട്ടാ പിന്നിൽ ആളുണ്ടെന്ന്. എന്തോ ആവട്ടെ മ്മക്ക് കോളജിൽ എത്തിയാൽ മതി ലോ. ബസിൽ കയറി. ചെക്കൻ കൂട്ടുകാരോട് എന്നെ ചൂണ്ടി കാട്ടി എന്തൊക്കെയോ പറയുന്നുണ്ട്. അങ്ങോട്ട് തിരിഞ്ഞു നോക്കണേ പോയില്ല. ഞാനാരാ മോള്. കോളജ് സ്റ്റോപ്പിൽ എത്തിയപ്പോ മ്മടെ കോഴി ചേട്ടൻ മുന്നിലേക്ക് വന്നു. ഇവിടെ ഇറങ്ങാം ട്ടോ. ദാ അതാ കാണുന്നതാണ് കോളജ്. സുന്ദരം. അതി സുന്ദരം. ഇനി ഞ്ഞാൻ സൗര്യമായി വിഹരിക്കാൻ പോകുന്ന അങ്കത്തട്ട്.

വലത് കാൽ വെച്ചു തന്നെ അകത്തേക്ക് കയറി. മനോഹരമായ ഒരു ഫീലിംഗ്. ദാ അവിടെയാണ് ട്ടോ ഫസ്റ്റ് ഇയർ ന്റെ ക്ലാസ്സ്‌ റൂം. ഏതോ ഒരു ബിൽഡിംഗ്‌ലേക്ക് കൈ ചൂണ്ടി. അതെ. ഈ ഓഫീസ് എവിടെയാ. ഒന്ന് കാണിച്ചു തരാമോ. വിനീതയായി ചോദിച്ചു. അതെന്തിനാ ഓഫീസിൽ പോകുന്നെ. ഓ എന്തെങ്കിലും സർട്ടിഫിക്കറ്റ് കൊടുക്കാനുണ്ടാകും ലെ. ചോദ്യവും ഉത്തരവും അവൻ തന്നെ നൽകി. അതാണ്‌ ട്ടോ ഓഫീസ്. എന്തെങ്കിലും പ്രോബ്ലം ഉണ്ടായാൽ തേർഡ് ഇയർ ലിറ്ററേച്ചറിലെ വിഷ്ണുന്റെ ആളാണെന്നു പറഞ്ഞാൽ മതി ട്ടോ. എന്തോന്ന്. അവന്റെ ആളോ. ഞാനോ. ഇതൊക്കെ ഇപ്പോൾ. വേഗം സ്ഥലം വിടാം.

ഇല്ലെങ്കിൽ ഇവൻ എന്റെ കല്യാണവും നടത്തി കുട്ടിയുടെ ഇരുപത്തെട്ട് കൂടി കഴിക്കും. ആത്മ ആണ് ട്ടോ. ശരി ചേട്ടാ. കണ്ണുകൾ കൊണ്ടു പൂമ്പാറ്റയെ പറത്തി അവനു നന്ദി പറഞ്ഞു. നിനക്കിട്ടു വെച്ചിട്ടുണ്ട് മകനെ എന്ന് മനസ്സിലും പറഞ്ഞു. 💫✨️💫✨️💫✨️💫✨️💫✨️💫 അപ്പൊ ഫ്രഷ് അപ്പോയിന്മെന്റ് ആണല്ലേ. പ്രിൻസിപ്പൽ ഒന്ന് സസൂക്ഷ്മം പരിശോദിച്ചു. കണ്ണടയൊക്കെ മൂക്കത്തേക്ക് വെച്ചൊരു 55 കാരൻ. ശരിക്കും ഇങ്ങൊരു എന്തിനാ ഈ കണ്ണട വെച്ചിരിക്കുന്നെ. മൂക്ക് പാറിപോകാതിരിക്കാൻ കനത്തിനു വെച്ചതാണോ. ചിന്തകൾ കാട് കയറാൻ തുടങ്ങി. മിസ്സ്‌. എമിൻ…

പ്രൊഫസർ ഉഷ രാഘവൻ MA, എംഫിൽ, PHd ആണ് at പ്രേസേന്റ് ഇംഗ്ലീഷ് ഡിപ്പാർട്മെന്റ് ന്റെ HoD. അപ്പൊ നേരെ അങ്ങോട്ട് ചെന്നു രെജിസ്റ്ററിൽ സൈൻ ചെയ്തു സെർവിസിൽ കയറിക്കോളൂ. any way all the best. എഴുനേറ്റ് നിന്ന് ഹാൻഡ് ഷേക്ക്‌ ഒക്കെ തന്നു. താങ്ക് you സർ. പക്ഷെ ഈ ഇംഗ്ലീഷ് ഡിപ്പാർട്മെന്റ് എവിടെയാ. ചിന്തകളിൽ അപ്പോഴും എന്തിനാപ്പൊ hod യുടെ പാണ്ഡിത്യത്തിന്റെ മുഴുവനും കണക്ക് വിളമ്പിയെ എന്നതായിരുന്നു. ഓ. ഞ്ഞാൻ രമേശനെ കൂടെ അയക്കാം. അവൻ പരിചയപ്പെടുത്തി തന്നോളും. പറയുന്നതിന് ഒപ്പം മേശപ്പുറത്തിരുന്ന ബെല്ലിൽ വിരൽ അമർന്നു. 💫

മാഡം ഇവിടെ പുതിയതാണ് ലെ. അപ്പൊ എവിടെയാ താമസം. കണ്ടപ്പോ തൊട്ട് തുടങ്ങിയതാ ചെവി തീറ്റ. എന്നേക്കാൾ വല്യ മുതലാ . സംസാരത്തിൽ എന്നെ കടത്തി വെട്ടുന്ന ഒരാളെ കണ്ടെത്തിയതിന്റെ വിഷമത്തിൽ ആയിരുന്നു. ചേ വായാടികൾക്കും കോമ്പറ്റിഷൻ. ഇങ്ങനെ പോയാൽ എന്റെ ഫസ്റ്റ് ഇയാൾ അടിച്ചു കൊണ്ടു പോകും എന്നാണ് തോന്നുന്നത്. അങ്ങനെ എങ്ങാനും സംഭവിച്ചാൽ കർത്താവേ ഞ്ഞാൻ കൂട്ട് വെട്ടും. ഇത്ര നേരം കൊണ്ട് ഭീഷണിയും കഴിഞ്ഞു. അല്ല ടീച്ചറെ എന്നിട്ട് പറഞ്ഞില്ല. ഹോസ്റ്റലിൽ ആണോ അതോ വീട് വാടകയ്ക്ക് എടുത്തു നിൽക്കാനാണോ ഉദ്ദേശ്യം.

അയാൾ വിടാൻ ഉദ്ദേശ്യമില്ല. എന്തായാലും നമുക്കും ആവശ്യമുണ്ടല്ലോ. പിണക്കണ്ട എന്നോർത്തു. ഇവിടെ അടുത്തൊക്കെ വീട് കിട്ടാൻ പാടാണോ. എങ്ങിനെയാ വാടക ഒക്കെ. അപ്പൊ അയാളുടെ മുഖത്തൊരു ചിരി ഉദിച്ചു. യാ മോനെ….. ആരായാലും നോക്കി പോകും. ഇര വലയിൽ കുടുങ്ങിയ ചിരി. മാടത്തിനു എങ്ങനത്തെ വീടാണ് വേണ്ടത്. വിശദീകരിച്ചു ചോദിക്കാൻ തുടങ്ങി. ഞാനും ന്റെ അമ്മയും മാത്രമേ ഉള്ളൂ. ചെറിയൊരു വീട് മതി. അധികം ബഹളമൊന്നുമില്ലാത്ത ഒരു ഏരിയ ആയാൽ നന്നായി. വിനീത വിധേയയായി പറഞ്ഞു. ആദ്യം തന്നെ മ്മടെ തറ സ്വഭാവം പുറത്തെടുക്കരുതല്ലോ.

വീട് കിട്ടുന്നത് വരെ എന്റെ വായാടി മറിയമേ കുറച്ചു ക്ഷമി. സ്വയം തളർത്തി. ആഹാ. ടീച്ചർക്ക് പറ്റിയ ഒരു കൂട്ടർ ഉണ്ടെന്നേ. ഒരു വീടിന്റെ മുകളിലത്തെ നിലയിലാണ്. ഒരു മാഷും ടീച്ചറുമാണ് താഴെ താമസം. അവർക്കും ഒതുങ്ങിയ ഒരു കുടുംബം ആണ് ആവശ്യം. കൽ‌പാത്തി പുഴയുടെ അടുത്തായി വരും. നടക്കാനാണെങ്കിൽ ഒരു ഇവിടുന്നു 20 മിനുട്ട്. ശരിക്കും ഒരു റെസിഡൻഷ്യൽ ഏരിയ ആണെന്നെ. അപ്പൊ ഉറപ്പിച്ചാലോ. പറയുന്നത് കേട്ടപ്പോ ഇഷ്ടായി. പക്ഷെ വാടക ഒക്കെ എങ്ങനാവോ എന്നൊരു ചിന്ത. ജോലിക്കാരി ആയാലും ചിലവിനൊക്കെ ഒരു പിടുത്തം വേണ്ടേ. അല്ലാതെ പിശുക്കി ആയിട്ടൊന്നും അല്ല ട്ടോ.

മാഡം പേടിക്കണ്ട. ആ ഫാമിലിക്ക് വാടകയോട് വല്യ ആർത്തി ഒന്നും ഇല്ല. ഫാമിലി ആയിരിക്കണം എന്നെ ഉള്ളൂ. മാഡം പറയുകയാണെങ്കിൽ ഞാൻ അവരോടു പറഞ്ഞു വെക്കാം. അങ്ങോർക്ക് മൈൻഡ് റീഡിങ്ങും അറിയാമെന്നു തോന്നുന്നു. മനസ്സിലുള്ളത് മനസ്സിലാക്കി കളഞ്ഞു കള്ളൻ. വേറെയും ഒന്ന് രണ്ടെണ്ണം നോക്കി വെക്കു. ഞ്ഞാൻ ഞായറാഴ്ച ഉച്ച ആകുമ്പോഴേക്കും അമ്മയെയും കൂട്ടി വരാൻ നോക്കാം. മാഡം പറയുന്നത് പോലെ. വമ്പൻ സ്രാവിനെ കിട്ടിയ സന്തോഷത്തിൽ അവനും വല്യ ബുദ്ധിമുട്ട് കൂടാതെ താമസം ശരിയായ സന്തോഷത്തിൽ ഞാനും.

HOD യെ കണ്ടു. നല്ല ശാന്ത സ്വരൂപിണി ആയ ഒരു സുന്ദരി. വഴിഞ്ഞൊഴുകുന്ന ഭവ്യതയോടെ മാഡത്തിന് മുന്നിൽ ആസനസ്ഥയായി. മാഡം എന്നെ ആപാദ ചൂഢം ഒന്ന് സ്കാൻ ചെയ്തു. എന്താണാവോ കല്യാണ പ്രായം ആയ മകനെങ്ങാനും ഉണ്ടോ ഇങ്ങനെ നോക്കാൻ. നോ ഇങ്ങനെ നോക്കല്ലേ എനിച്ചു നാണമാ. ആത്മാവു കരയാൻ തുടങ്ങി. ഞ്ഞാൻ ജോലിക്കാര്യത്തിൽ ഇത്തിരി strict ആണ്. ആണല്ലേ. വെറുതെ തെറ്റിദ്ധരിച്ചു. അല്ലേലും HOD എന്ന് വെച്ചാൽ സുമ്മാവ. ആത്മയാ.. ഒക്കെ മാഡം. എന്നെക്കൊണ്ട് ആകുന്ന വിധത്തിൽ ഒരു പരാതിയും ഉണ്ടാകാതെ നോക്കിക്കോളാം. എവിടുന്ന്.

എനിക്ക് എന്നെ നന്നായി അറിയാം ലോ. where there is me.. problems will be every where . ആത്മ പ്രശംസ നടത്തിയതാ. ഭാഗ്യത്തിന് എന്നെ അറിയുന്നവർ ആരുമില്ല. അല്ലെങ്കിൽ അവരെന്നെ ഈ കർമ്മം നടത്തിയേനെ . കാണാൻ പോകുന്ന പൂരം പറഞ്ഞറിയിക്കാനോ ടീച്ചറെ. ചുണ്ടിൽ ഒരു നിഷ്കളങ്ക പുഞ്ചിരി ഒട്ടിച്ചു വെച്ചു കൊണ്ടു ഉള്ളിൽ പറഞ്ഞു. ✨️✨️✨️✨️✨️✨️✨️✨️✨️ അതേയ്….. വൈകുന്നേരം ഒരു വരവ് കൂടി വന്നാൽ ബുദ്ധിമുട്ടാകില്ലലോ ലെ.. എമി ചോദിക്കാൻ പറഞ്ഞു… അപ്പൊ നാളെ കാണാമെ……

അഗ്‌നിശിഖം: ഭാഗം 6

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!