സിദ്ധാഭിഷേകം : ഭാഗം 30

Share with your friends

എഴുത്തുകാരി: രമ്യ രമ്മു

അമ്മാളൂന്റെ വീട്ടിൽ നിന്നുള്ളവർ എത്തിയിട്ടില്ല… അവളുടെ ഫ്രണ്ട്‌സ് ഒക്കെ എത്തി തുടങ്ങി.. എല്ലാവരോടും ചിരിച്ചു സന്തോഷമായി തന്നെ അവൾ സ്വീകരിച്ചു.. ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️ സർഗം ബാൻഡിന്റെ വക സ്‌പെഷ്യൽ പ്രോഗ്രാം വച്ചിട്ടുണ്ടായിരുന്നു… ബാക്കി എല്ലാരും എത്തി..മിത്തൂ എത്താത്തത് കൊണ്ട് അവർ വെയിറ്റ് ചെയ്യുകയാണ്..°° “ആന്റി എന്നെ ഇങ്ങനെ ചതിക്കും എന്ന് കരുതിയില്ല.. ആന്റി ഒന്ന് മനസ്സ് വച്ചിരുന്നെങ്കിൽ അവൾ നിൽക്കുന്ന സ്ഥാനത്ത് ഞാൻ നിന്നേനെ..ഹും..” “ശ്വേത..നീ വെറുതെ ഓരോന്ന് പറയണ്ട.. അഭിയോട് നിന്റെ കാര്യം ഞാൻ എത്ര തവണ പറഞ്ഞതാ..

പിന്നീട് നീ തന്നെയല്ലേ പറഞ്ഞത് നിന്റെ അച്ഛനെ കൊണ്ട് ദാസേട്ടനോട് സംസാരിപ്പിക്കാം എന്നിട്ട് ശരിയാക്കാം എന്ന്.. എന്നിട്ട് ഇപ്പോ എന്നെ പറയുന്നോ…” അംബികയെ ഡ്രസ്സിങ് റൂമിൽ വച്ച് ഒറ്റയ്ക്ക് കിട്ടിയപ്പോൾ ശ്വേത തന്റെ സങ്കടം അറിയിച്ചു.. സൂസനും നിഴലായി കൂടെ ഉണ്ട്.. “ഞാൻ ആന്റിയെ കുറ്റം പറഞ്ഞതല്ല.. അവളെ കാണുമ്പോൾ സഹിക്കുന്നില്ല..” “ആഹ്..പോട്ടെ.. നിനക്ക് വിധിച്ചിട്ടില്ല എന്ന് കരുതിയാൽ മതി..ഇനി ഇപ്പോ എന്താ ചെയ്യാ…” “എന്നാലും ആന്റി അവൾ എന്നെ ബെഡ്‌റൂമിൽ നിന്ന് ഗെറ്റ് ഔട്ട് അടിച്ചിട്ടും ആന്റി ഒന്ന് ചോദിച്ചില്ലല്ലോ…” “ഹും… നീ എന്നെ സീരിയലിൽ ഒക്കെ ഉള്ള ചീപ് കാരക്ടർ ആക്കാനാണോ ഉദ്ദേശം… അവൾ പറഞ്ഞത് ശരിയല്ലേ.. ഒരു വീട്ടിൽ ചെന്നാൽ പാലിക്കേണ്ട മര്യാദയില്ലേ..

അത് നിന്റെ തെറ്റ് തന്നെയാണ്.. നീ കഴിഞ്ഞതൊക്കെ വിട്ട് കള…” “അങ്ങനെ വിടാൻ അല്ല ഞാൻ മോഹിച്ചത്…അങ്ങനെ വിടുകയും ഇല്ല.. അഭിയുടെ അടുത്ത് നിന്ന് ഒരിക്കൽ കിട്ടിയപ്പോഴേക്കും പേടിച്ചോ അംബികാ ദാസ്..” അവൾ അവരെ പുച്ഛിച്ചു.. “ശ്വേതാ.. മൈൻഡ് യൂവർ വേർഡ്‌സ്… അഭി എന്റെ ഏട്ടന്റെ മോനാണ്.. നീ എന്റെ ഭർത്താവിന്റെ ഏട്ടന്റെ മോളും.. നിന്റെ തട്ട് എന്റെ കണ്ണിൽ താഴ്ന്നേ നിൽക്കൂ….അത് മറക്കണ്ടാ… നിനക്ക് അവനെ ഇഷ്ട്ടമാണെന്ന് പറഞ്ഞപ്പോൾ സപ്പോർട്ട് ചെയ്തു ഞാൻ.. എന്ന് വച്ച് കല്യാണം കഴിഞ്ഞ അവനെ ജീവിക്കാൻ സമ്മതിക്കില്ല എന്നൊക്കെ പറഞ്ഞ് എന്റെ മുന്നിൽ വന്നാൽ ഉണ്ടല്ലോ…. ഈ അംബിക ആരാണെന്ന് നീ അപ്പോൾ അറിയും..

അവളെ എനിക്ക് ഇഷ്ട്ടമല്ലായിരുന്നു.. പക്ഷെ അഭി പറഞ്ഞപോലെ ഇപ്പോൾ അഭിയുടെ സ്ഥാനം ആണ് ആ വീട്ടിൽ അവൾക്കും.. അത് മാറ്റാൻ ആർക്കും കഴിയില്ല.. ശർമിളയുടെ മരുമകൾ മാത്രമല്ല..അവൾ ,, എന്റെയും കൂടെയാ..” “ഇത്ര സ്നേഹം ഉണ്ടോ…പിന്നെ എന്തിനാ അന്ന് അവളെ വഴക്ക് പറഞ്ഞത്…” “വന്നതിന്റെ പിറ്റേ ദിവസം അവൾ വീട്ടുകാരെ കയ്യിലെടുക്കാൻ നടത്തിയ ചീപ് ഷോ ആണെന്ന് തോന്നിയിട്ടാ അങ്ങനെ ചെയ്തേ… എനിക്ക് തെറ്റ് പറ്റി എന്ന് പിന്നീട് അവൾ തെളിയിച്ചു…. പിന്നീട് അവളുടെ ശബ്ദം അവിടെ കേൾക്കാത്തതിൽ എനിക്ക് ദുഃഖമുണ്ട്… അഭിയുടെ സെലക്ഷൻ തെറ്റിയിട്ടില്ല…

എന്റെ ഏടത്തിയെ വർഷങ്ങൾക്ക് ശേഷമാണ് ഞാൻ സന്തോഷിച്ചു കാണുന്നത്…നിന്നെ പോലുള്ളവർക്ക് അതൊന്നും പറഞ്ഞാൽ മനസിലാവില്ല.. ശരി..ഞാൻ പോകുന്നു…” അവർ പോയ പിന്നാലെ സൂസൻ അവളുടെ അടുത്തേക്ക് ചെന്ന് തോളിൽ കൈ വച്ചു.. “ഇപ്പോ എന്തായി…. ആത്മാർത്ഥത ,, സ്നേഹം ,, ബന്ധം..ഛേ… ഈ കുടുംബം മൊത്തം ഇങ്ങനെയാ.. ഇതിലേക്ക് വന്ന് ചേരുന്നതും ഇങ്ങനെ തന്നെ… കണ്ടില്ലേ വേറൊരുത്തിയെ..” സാന്ദ്രയെ ചൂണ്ടി ശ്വേത പറഞ്ഞു.. “അവൾ നിന്റെ അനിയത്തിയുടെ നാത്തൂൻ അല്ലേ.. ആ സ്നേഹം കാണാതിരിക്കുമോ.. പിന്നെ.. നമ്മുടെ വീട്ടുകാർക്ക് എന്തേ നീ പറഞ്ഞ സംഗതികൾ ഒന്നും ഇല്ലാതെ പോയത്….” “ആ.. …അവൾ കൈ മലർത്തി… “ചെറുപ്പം മുതൽ നെഞ്ചിൽ കൊണ്ടു നടന്നതാ അയാളെ…

ദാസ് അങ്കിളിന്റെ അടുത്ത് വേക്കേഷന് താമസിക്കാൻ പോകുമ്പോഴൊക്കെ നോക്കി നിന്നിട്ടുണ്ട്…ആരൊക്കെ പറഞ്ഞാലും ഞാൻ അയാളെ ആർക്കും വിട്ടുകൊടുക്കില്ല…” “ഉം.. നിന്റെ ഒപ്പം ഞാൻ ഉണ്ടാകും ആരില്ലെങ്കിലും.. പിന്നെ നിന്റെ ചന്ദ്രു വല്ലാത്ത ഒരു ടൈപ്പ് ആയിട്ടുണ്ട് ഈയിടെയായി…” “എന്തേ എന്തു പറ്റി.. കുറച്ചു ഫ്ലർട്ടിങ് ഉണ്ടെന്നല്ലാതെ ആള് പാവമാണ്..” “ആ .. ഫ്ലർട്ടിങ് മാത്രേ ഞാനും ഉദേശിച്ചുള്ളൂ.. അവൻ കേറി സീരിയസ് ആയോന്നു ഒരു സംശയം…” “എന്തേ ഇപ്പോ അങ്ങനെ തോന്നാൻ…” “കല്ല്യാണ തലേന്ന് അവന്റെ റൂമിൽ ചെന്നപ്പോൾ ഞാൻ ഒരു ഫിസിക്കൽ റിലേഷന് റെഡി ആയിരുന്നു.. ബട്ട് അവൻ പറഞ്ഞത് താലി കെട്ടിയിട്ട് മതീന്ന്…. അവനെ ആര് കെട്ടുന്നു…

അവന് എന്നോട് ഇപ്പോ പ്രേമം.. ഫൂൾ…” “ഉം.. അവന് നീയും മറ്റുള്ള പെണ്ണിനെ പോലെ യൂസ് ആൻഡ് ത്രോ ആണെന്ന ഞാനും കരുതിയത്… ” “ഉം..കുറച്ചു നാൾ കൂടി അവനെ ആവശ്യം ഉണ്ട്..വരട്ടെ നോക്കാം…വാ അവിടെ എല്ലാവരും എത്തിക്കാണും..നമ്മളെ അന്വേഷിക്കും..” 👀അമ്മാളൂന്റെ വീട്ടുകാർ ഒക്കെ വന്നു.. എല്ലാവരെയും കണ്ടപ്പോൾ തന്നെ ഒരുപാട് സന്തോഷമായി അവൾക്ക്… അമ്മാളൂ അങ്ങോട്ട് ചെല്ലും എന്ന് പറഞ്ഞത് കൊണ്ട് അമ്മമ്മയും അച്ഛമ്മയും വന്നില്ല…ബാക്കി എല്ലാരും ഉണ്ടായിരുന്നു.. ദേവനെ കണ്ടപ്പോൾ അവൾ ആ നെഞ്ചിൽ ചാരി കുറച്ചു നേരം നിന്നു… ദേവൻ അവളെയും അഭിയെയും ചേർത്ത് നിർത്തി പുണർന്നു…. “എന്റെ മോള് ഓക്കെ അല്ലേ…” “ആണ് മാഷേ..

ടീച്ചർ എന്താ ദൂരെ നിൽക്കുന്നെ..പിണക്കമാണോ എന്നോട്..” “അവൾക്ക് എന്തിന് പിണക്കം.. നിന്നെ കണ്ടാൽ ചിലപ്പോൾ കരയും.. അപ്പോ ഞാൻ കളിയാക്കും..നാണം കൊണ്ടാ.. അഭി ഇവൾ കുറുമ്പ് ഒന്നും കാട്ടുന്നില്ലല്ലോ അല്ലേ..” “കുറുമ്പോ..ഏയ്…. ബട്ട് കൂട്ട് മൊത്തം മമ്മയുമായിട്ടാ… ഇപ്പോ ഇവർ ഡാൻസേഴ്‌സ് ഒരു സെറ്റ്.. നമ്മൾ പാവങ്ങൾ പുറത്ത്..” “അസൂയ ആണ് അച്ഛാ…”അവൾ ദേവന്റെ ചെവിയിൽ ആയി പറഞ്ഞു.. “എന്താടി പറഞ്ഞേ..”അഭി ചോദിച്ചു.. പറയല്ലേ എന്ന് അവൾ കണ്ണ് കാണിച്ചു.. ദേവൻ ചിരിയോടെ അവൾ പറഞ്ഞത് അഭിയോട് പറഞ്ഞു.. “ഓഹ്..അപ്പോ നിങ്ങൾ ടീം അല്ലേ.. ഹും..” “അങ്ങനെ തന്നെ..നീ എന്റെ മമ്മയെ എടുത്തില്ലേ.. ഞാൻ അച്ഛനെ എടുത്തു..”

അഭി ദേവന് നേരെ ഹൈ ഫൈ കാണിച്ചു.. അയാൾ തിരിച്ചും..അത് കണ്ട് അവൾ കുശുമ്പ് കാണിച്ച് മുഖം തിരിച്ചു… അഭി അവളുടെ കുട്ടികളെ പോലെയുള്ള ഭാവങ്ങൾ ആസ്വദിച്ചു ചിരിച്ചു.. രഞ്ജുവും ദീപുവും വീണയും അവരുടെ ഇടയിലേക്ക് വന്നു.. അക്കു തിരിച്ചു പോയിരുന്നു.. എല്ലാരോടും സംസാരിച്ചു നിൽക്കുമ്പോൾ ആണ് രാജീവും മിത്തുവും വന്നത്.. അമ്മാളൂ രാജീവിനോട് കുശലാന്വേഷണം നടത്തി..മിത്തൂനെ കണ്ടതായി നടിച്ചില്ല..അവളെ അത് വിഷമിപ്പിച്ചു.. എല്ലാവരും മാറിയപ്പോൾ അവൾ അമ്മാളൂന്റെ അടുത്തേക്ക് ചെന്നു.. “ടി…നീയെന്താ എന്നോട് മിണ്ടാത്തത്..” “നീയാരാ.. ഏതാ.. എനിക്ക് അറിയില്ലലോ നിന്നെ..പേരെന്താ..” മിത്തൂന് ദേഷ്യവും സങ്കടവും തോന്നി.. “നിനക്ക് എന്നെ അറിയില്ല അല്ലേ.. ദുഷ്ട്ടേ..എങ്കിൽ ഞാൻ പോകുവാ..ബൈ..”

അതും പറഞ്ഞ് അവൾ തിരിഞ്ഞു നടന്നു.. അമ്മാളൂ അവളെ കൈയിൽ പിടിച്ചു വലിച്ചു കെട്ടിപിടിച്ചു… രണ്ടുപേരും പരിസരം മറന്ന് നിന്നു.. “എന്താടി പട്ടി.. എന്നെ ഒന്ന് പിണങ്ങാനും സമ്മതിക്കില്ലേ…” മിത്തൂ ചോദിച്ചു.. “ഓ..നീ പിണങ്ങി പോയതായിരുന്നോ.. ഞാൻ അറിഞ്ഞില്ല..” “ഹും ..അല്ല പിന്നെ..അവളുടെ ഷോ.. ” “പിന്നെ കൂടെ നിന്ന് കാല് വാരിയ നിന്നെ എന്തു വേണം..” “ഈ😁😁….അറിഞ്ഞല്ലേ…. ബ്രോ..എന്നെ ഒറ്റി അല്ലേ..” “സോറി ഡിയർ.. ഒരു ദുർബല നിമിഷത്തിൽ പറ്റിപോയി..” “ഇതിലും ബേധം എന്നെ പച്ചയ്ക്ക് കൊളുത്തുന്നതായിരുന്നു.. ബ്രോ ക്ക് അറിയില്ല ഈ മുതലിനെ… ” “ടി നീ വന്നേ…..” അമ്മാളൂ അവളെ കൂട്ടി സൈഡിലേക്ക് പോയി.. എന്തൊക്കെയാടി പറഞ്ഞു കൊടുത്തേ..

അത് പറ ആദ്യം..” “ഞാൻ കാര്യമായിട്ട് ഒന്നും പറഞ്ഞില്ല.. എന്നോട് ആഗ്രഹങ്ങൾ ഒക്കെ ചോദിച്ചപ്പോ..” “ചോദിച്ചപ്പോൾ…” “അല്ല…. ലോങ് ട്രിപ്പ്.. ഡാൻസ് സ്കൂൾ …. അതൊക്കെയെ പറഞ്ഞുള്ളു..” “സത്യാണോ.. ” “ആ ..ടി….. പിന്നെ ജോലിക്ക് പോകുന്നതും പറഞ്ഞില്ല.. അത് നീയായിട്ട് പറയുന്നതല്ലേ നല്ലത്.. നീ ഇല്ലെങ്കിൽ ഞാനും നിർത്തുവാണ്.. എന്നിട്ട് കോളേജ് ഹോസ്റ്റലിലേക്ക് മാറാം.. നീ ഇനി വരുന്നത് അഭിസാറിന് മോശല്ലേ..” “പോടി.. ഞാൻ വരും.. ഞാൻ അമ്മയോട് സമ്മതം വാങ്ങിയിട്ടുണ്ട്.. നാളെ ഇല്ലെന്ന് മാത്രം.. കുറച്ചു ദിവസം കഴിഞ്ഞിട്ട് വരാം…” അപ്പോഴാണ് അവർ അനൗൺസമെന്റ് കേട്ടത്.. ബാൻഡിന്റെ പ്രോഗ്രാം തുടങ്ങുന്നതിന്റെ ആണ്.. സ്റ്റേജിന്റെ താഴെ ആയി വലത് ഭാഗത്ത് സെറ്റ് ചെയ്ത സ്ഥലത്താണ് പ്രോഗ്രാം.. “ആഹ്..ടി..അപ്പോ ഞാൻ കഴിഞ്ഞിട്ട് വരാം..”

മിത്തൂ അങ്ങോട്ട് ചെന്നു.. ആദിയുടെ ശ്രദ്ധയും അങ്ങോട്ടായി… അപ്പോൾ ഏസ് യൂഷ്വൽ സാന്ദ്ര സിദ്ധുവിനെ സ്കാൻ ചെയ്യുന്നു.. അവിടെ ഉള്ള ലൈറ്റ്സ് എല്ലാം ഓഫ്‌ ആയി.. സ്റ്റേജിൽ അഭി ഉണ്ടായിരുന്നില്ല.. അഭിയേട്ടൻ എവിടെ പോയി…അവൾ ഓർത്തു… പെട്ടെന്ന് അവിടേക്ക് സ്പോട് ലൈറ്റ് തെളിഞ്ഞു.. അഭി മൈക്കുമായി മുന്നോട്ട് വന്നു.. “ഹായ് ഫ്രണ്ട്‌സ്..ഗുഡ് ഈവനിംഗ് ആൻഡ് വെൽക്കം ഓൾ… ഐ ആം വെരി ഹാപ്പി ടുഡേ.. ബിക്കോസ് … ഐ വാസ് ഇൻ ദി സ്റ്റേജ് ഓഫ് ലൈഫ്സ് ടെർണിങ് പോയിന്റ്… ആൻഡ് നൗ ഐ ക്യാൻ പ്രൗഡലി സേ ഐ ഗോട്ട് ഏ വണ്ടർഫുൾ പാത്ത്… ഇട്സ്….അമ്മൂ… അമ്മൂ…മീറ്റിംഗ് യൂ വാസ് ഫെയ്ത്ത്.. ബിക്കമിങ് യുവർ ഫ്രണ്ട് വാസ് ഏ ചോയ്സ്.. ഫാളിങ്ങ് ഇൻ ലൗ വിത്ത് യൂ വാസ് ബിയോൻഡ് മൈ കണ്ട്രോൾ.. ലൗ യൂ അമ്മൂ… ആൻഡ് ദേർ ഈസ് എ സ്മാൾ ഗിഫ്റ്റ് ഫ്രം മൈ ഹാർട്ട്.. പ്ലീസ് ടേക്ക് ഇറ്റ് മൈ ഡിയർ… ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

ഇതൊക്കെ കേട്ട് അമ്മാളൂ സ്റ്റേജിൽ തറഞ്ഞു നിൽപ്പാണ്.. ആശ്വാസത്തിനെന്ന പോലെ ശ്രീയുടെ കയ്യിൽ മുറുകെ പിടിച്ചിട്ടുണ്ട്..മ്യൂസിക് പ്ലേ ആയി..അഭിയുടെ സ്വരം അവിടെ ഒഴുകി… Hum Tere Bin Ab Reh Nahi Sakte Tere Bina Kya Wajood Mera Hum Tere Bin Ab Reh Nahi Sakte Tere Bina Kya Wajood Mera Tujhse Juda Gar Ho JaayengeToh Khud Se Hi Ho Jaayenge Judaa Kyunki Tum Hi Ho Ab Tum Hi Ho Zindagi Ab Tum Hi Ho …… Kyunki Tum Hi Ho Ab Tum Hi Ho Zindagi Ab Tum Hi Ho.. Chain Bhi, Mera Dard BhiMeri Aashiqui Ab Tum Hi Ho Kyunki Tum Hi Ho Ab Tum Hi Ho Zindagi Ab Tum Hi Ho.. Chain Bhi, Mera Dard BhiMeri Aashiqui Ab Tum Hi Ho ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

അഭി ഇത്ര നന്നായി പാടും എന്നത് അമ്മാളൂന് പുതിയ അറിവായിരുന്നു.. അവൾ ആ സ്വരത്തിൽ ലയിച്ച് കണ്ണടച്ചു നിന്നു.. പെട്ടെന്ന് എന്തോ ഓർത്ത് അതിശയത്തോടെ അവിടേക്ക് നോക്കി.. അഭി തന്നെയാണ് പാടുന്നത് എന്ന് ഉറപ്പിച്ചു.. എല്ലാരും കയ്യടിക്കുന്നത് കേട്ടാണ് അവളും അതിൽ നിന്ന് ഉണർന്നത്.. അവളും കയ്യടിച്ചു.. അഭി അങ്ങോട്ട് വന്നു.. അവൾ അവനെ നോക്കി മനസ്സ് നിറഞ്ഞ് ചിരിച്ചു… എന്താ പറയേണ്ടത് എന്നറിയാതെ അവൾ ഒരുനിമിഷം നിന്നു.. അഭി പുരികം പൊക്കി എങ്ങനെ ഉണ്ട് എന്നർത്ഥത്തിൽ അവളെ നോക്കി.. “താങ്ക് യൂ….” അവൾ പതിയെ പറഞ്ഞു.. “ഐ ലൗ യൂ..”❤️❤️

അവൻ അവളുടെ കയ്യിൽ പിടിച്ച് അവിടെ സെറ്റ് ചെയ്ത ത്രീ ടയർ കേക്കിന്റെ അടുത്തേക്ക് കൊണ്ട് പോയി.. രണ്ടു പേരും കേക്ക് മുറിച്ചു.. പരസ്പരം കൊടുത്തു.. അവൾ കേക്ക് എടുത്ത കൈ അവൻ മുറുക്കെ പിടിച്ചു വച്ചു… അവൾ സംശയത്തോടെ അവനെ നോക്കി.. അവൻ മറ്റെങ്ങോ അറിയാത്ത ഭാവത്തിൽ നോക്കി.. ആരും ശ്രദ്ധിക്കുന്നില്ല എന്ന് തോന്നിയതും അവളുടെ വിരൽ വായിലെടുത്ത് നുണഞ്ഞു…പിന്നെ പതിവ് ചിരിയോടെ കൈ തുടച്ചു കൊടുത്തു.. അവൾ ഞെട്ടി അവനെ നോക്കി.. പിന്നെ ആരെങ്കിലും കണ്ടോ എന്ന് ചുറ്റും നോക്കി… റോഷനും കൂട്ടരും പാടുകയായിരുന്നു…

“അഭിയേട്ടൻ പാടിയപ്പോൾ എനിക്ക് റോഷന്റെ സെയിം വോയ്സ് ആണ് തോന്നിയത്… കണ്ണടച്ചു കേൾക്കുമ്പോൾ റോഷൻ ആണെന്ന് പോലും ഒരുവേള സംശയിച്ചു ഞാൻ…” “ആഹ്.. ഞാൻ മുന്നിൽ നിന്ന് ആക്റ്റ് ചെയ്തതല്ലേ.. മനസിലാക്കി കളഞ്ഞല്ലോ….” “ഏ.. ശരിക്കും.. ആണോ..” അവൾ വിശ്വസിക്കും എന്ന് വിചാരിച്ചു പറഞ്ഞതല്ല പക്ഷെ അവൾ അങ്ങനെ ചോദിച്ചപ്പോൾ ഉള്ളിൽ വന്ന ചിരിയടക്കി അഭി അത് ഉറപ്പിച്ചു കൊടുത്തു.. “ആന്നേ.. ആരോടും പറയരുത് കേട്ടോ…മോശല്ലേ..” അവൾ ഒരു സംശയത്തോടെ ശരി എന്ന് തലയാട്ടി… ***** മിത്തൂ ശ്രീയുടെയും സാന്ദ്രയുടെയും കൂടെ വരാന്തയിൽ ആയിരുന്നു….

റോഷനോട് പറഞ്ഞ് കുറച്ചു നേരത്തേക്ക് മാറി നിന്നതാണ് അവൾ…ആദി പലവട്ടം അവളുടെ മുന്നിലൂടെ പോയും വന്നും ഇരുന്നു.. അവൾ നോക്കുമ്പോൾ കൂടെ ചെല്ലാൻ കണ്ണ് കാണിച്ചു.. അവൾ അറിയാത്ത ഭാവത്തിൽ അവിടെ ഇരുന്നു.. “ടി..ശ്രീ എന്റെ കൂടെ ഒന്ന് വാഷ് റൂം വരെ വാ..പ്ലീസ്..”സാന്ദ്ര പറഞ്ഞു.. “ആഹ്..മിത്തൂ ..താൻ ഇവിടെ ഇരിക്ക്..ഞങ്ങൾ ഇപ്പോ വരാം..” “ഓക്കേ..” അവർ പോയപ്പോൾ മിത്തൂ ഫോണിൽ വെറുതെ നോക്കിയിരുന്നു.. പെട്ടെന്ന് ആരോ അവളുടെ കൈ വലിച്ച് മുന്നോട്ട് നടന്നു.. ആദിയെ മുന്നിൽ കണ്ട് അവൾ ആരെങ്കിലും കണ്ടോ എന്ന് ഭയന്ന് ചുറ്റും നോക്കി.. കുറച്ചു നടന്നപ്പോൾ അവൻ ഓടി സ്റ്റെയർ കേറി.. ടെറസ്സിൽ എത്തി അവളെ വലിച്ചു മാറ്റി…

“എത്ര നേരായെടി വിളിക്കുന്നു…” മിത്തൂ ഒന്ന് ചുറ്റും നോക്കി.. ഓപ്പൺ സ്പേസ് ആണ്.. വെളിച്ചം നന്നേ കുറവാണ്..അവൾക്ക് നെഞ്ചിടിപ്പ് കൂടാൻ തുടങ്ങി.. “നീ എന്താ നോക്കുന്നെ..” “ഏയ്.. ഒന്നു..മില്ല.. എന്തിനാ ഇങ്ങോട്ട് വന്നേ…” “നിന്നെ ഇതിന്റെ മണ്ടേൽ നിന്ന് എടുത്ത് താഴെ ഇടാൻ..എന്താ ഇടട്ടെ..” “ഞാൻ പോട്ടെ…താഴെ കാണാഞ്ഞാൽ അന്വേഷിക്കും..” “അടങ്ങി നിന്നേക്കണം…എനിക്ക് സംസാരിക്കാൻ ഉണ്ട്…” “എന്നും ഫോണിൽ പറയുന്നതല്ലേ…പിന്നെന്താ ഇത്ര പറയാൻ…” “ഞാൻ മറ്റന്നാൾ തിരിച്ചു പോകും..” അത് കേട്ട് മിത്തൂ ഒന്ന് വിഷമിച്ചു.. “വേഗം വരില്ലേ…” “വരണോ..” “ഉം..” “വന്നിട്ട്…” “………”

“വന്നാൽ എനിക്ക് എന്ത് തരും..” അവൻ അവളുടെ അടുത്തേക്ക് ചെന്നു.. “പറ..വന്നാൽ എനിക്ക് എന്താ തരിക…” “ഞാൻ …ഞാനെന്താ തരണ്ടേ…”അവൾ തല താഴ്ത്തി… “വരുമ്പോൾ ഞാൻ ഒരു താലി മാല വാങ്ങും.. അത് കെട്ടാൻ ഈ കഴുത്ത് തരുമോ…..”അവളുടെ കഴുത്തിൽ വിരൽ ഓടിച്ചു കൊണ്ട് അവൻ ചോദിച്ചു.. അവൾ മുഖമുയർത്തി അവനെ നോക്കി…അവളുടെ കണ്ണ് നിറഞ്ഞിരുന്നു…അവന്റെ കണ്ണുമായി കൊരുത്തു.. അവൾ അവന്റെ നെഞ്ചിലേക്ക് വീണു .. അവനെ പുണർന്നു… അവൻ അവളുടെ മുഖം കയ്യിലെടുത്ത് അവളുടെ നെറ്റിയിൽ ചുണ്ട് ചേർത്തു.. പിന്നെ കവിളിൽ അമർത്തി ചുംബിച്ചു..

അവൾ ഒന്ന് പിടഞ്ഞു അവന്റെ കയ്യിൽ പിടിമുറുക്കി…അവന്റെ നോട്ടം അവളുടെ അധരത്തിൽ എത്തി.. അവൾ വിട്ട് മാറി പോകാൻ ഒരുങ്ങി.. “മിത്രാ..പ്ലീസ്.. ” “ആദിയെട്ടാ.. വേ…അവളെ മുഴുവിക്കാൻ വിടാതെ അവന്റെ ചുണ്ടിനാൽ മൂടി ആ അധരങ്ങൾ നുണഞ്ഞു.. അവളുടെ എതിർപ്പ് പിന്നെ പിന്നെ ആലസ്യം ആയി മാറി.. അവൻ വിട്ട് മാറിയപ്പോഴേക്കും അവൾ കിതച്ചിരുന്നു… അവർ ഇറുകെ പുണർന്നു നിന്നു കുറച്ചു നേരം… ####### ഇതേ സമയം സാന്ദ്ര ശ്രീയുമായി സിദ്ധുവിന്റെ അടുത്ത് ചെന്നു… അവൻ നന്ദുവിന്റെ കൂടെ ആയിരുന്നു.. അവർ റോഷനും ഗായത്രിയും ചേർന്ന് പാടുന്ന പാട്ട് ആസ്വദിക്കുകയായിരുന്നു… “ഹായ്..സിദ്ധുവേട്ടാ…” ശബ്ദം കേട്ട് അവൻ തിരിഞ്ഞു നോക്കി.. അവരെ കണ്ട് ചിരിച്ചു..”

ഹായ്…” “അതെന്താ..സിദ്ധവേട്ടന് സ്‌പെഷ്യൽ ഹായ്.. നമ്മളെ ഒന്നും കാണുന്നില്ലേ..” നന്ദു അവന്റെ തോളിലൂടെ കയ്യിട്ട് കൊണ്ട് ചോദിച്ചു… “ഓഹ്.. സോറി നന്ദുവേട്ടാ….ശ്രദ്ധിച്ചില്ല.. ഹായ്..” അവൾ വേഗം മറുപടി കൊടുത്തു.. “ഉം…. ചോദിച്ചു വാങ്ങിയത് ആണേലും ഇരിക്കട്ടെ… ” “നിങ്ങൾ ഭക്ഷണം കഴിച്ചോ…” “ഇല്ല..താനോ…”നന്ദു ആണ് മറുപടി പറഞ്ഞത്.. “ഇല്ല.. ഞങ്ങൾ കഴിക്കാൻ പോകുവാ..എന്ന കൂടിക്കോ ഞങ്ങളുടെ കൂടെ..” “ഓ..ആയിക്കോട്ടെ ..അല്ലെടാ..”സിദ്ധു അവനെ നോക്കി പേടിപ്പിച്ചു.. അവൻ കണ്ണിറുക്കി കാണിച്ചു..അവനെയും കൂട്ടി അവരുടെ പിന്നാലെ നടന്നു.. സാന്ദ്ര സിദ്ധുനെ തന്നെ നോക്കിയാണ് നടപ്പ്..

ഇടയ്ക്ക് ശ്രീ അവൾക്ക് ഓരോ പിച്ച് വച്ചു കൊടുക്കും.. കഴിക്കാൻ അവൾ മനപൂർവ്വം സിദ്ധുവിന്റെ അടുത്തുള്ള സീറ്റ് പിടിച്ചു.. “സിദ്ധുവേട്ടൻ എന്ത് ചെയ്യുന്നു..” “കാര്യമായിട്ട് ഒന്നുല്ല… ദീപുവേട്ടന്റെ കൂടേ വർക്ക്ഷോപ്പിൽ പോകുന്നുണ്ട്..” “ആഹ്..ഞാൻ MBBS പടിക്കുവാണ്.. ലാസ്റ്റ് ഇയർ..ചെന്നൈയിൽ..” “ഓ..ആണോ..ഇവനും ഡോക്ടർ ആണ്..” “ആ..അറിയാം..ഭാഭി പറഞ്ഞിട്ടുണ്ട്…. ” അവൾ പിന്നെയും ഓരോന്ന് ചോദിച്ചു കൊണ്ടിരുന്നു.. അവൻ അതിനൊക്കെ മറുപടി കൊടുത്തു.. ഭക്ഷണം കഴിച്ച് അവർ ഹാളിലേക്ക് ചെന്നു…

സ്റ്റേജിൽ അപ്പോൾ ഗായത്രിയുടെ സോളോ ആയിരുന്നു.. നന്ദു അവളുടെ പാട്ടിൽ മുഴുകി… കൂടെ ആ സൗന്ദര്യത്തിലും.. അവന്റെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി തെളിഞ്ഞു… ഇത് കണ്ട് സിദ്ധു തോളിൽ തട്ടിയപ്പോ അവൻ അവളെ കാണിച്ചു കൊടുത്തു.. അവൻ ചിരിയോടെ അവന്റെ വയറിൽ ഇടിച്ചു.. കൊള്ളാം എന്ന് കൈ കാണിച്ചു… 🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶 പാർട്ടി കഴിയുമ്പോഴേക്കും രാത്രി ഒൻപതിനോട് അടുത്തിരുന്നു…അമ്മാളൂന്റെ വീട്ടുകാർ നേരത്തെ പോയിരുന്നു… രാജീവ് അവിടെ നിന്നു… അഭിയും അമ്മാളൂവും അവിടുന്ന് നേരെയാണ് അവളുടെ വീട്ടിലേക്ക് പോകുന്നത്… അതു കൊണ്ട് അവിടുന്ന് ഡ്രസ്സ് മാറി ശ്രീയെ ഏൽപ്പിച്ചു…മുടി അഴിച്ചിട്ടു…സ്കർട്ടും ടോപ്പും ഉടുത്തു..

വീട്ടിലേക്കുള്ള സാധനങ്ങൾ നേരത്തെ വണ്ടിയിൽ എടുത്ത് വച്ചിരുന്നു.. അവൾ എല്ലാരോടും യാത്ര പറഞ്ഞു.. ശർമിളയെ പുണർന്നു.. “ഭക്ഷണം കൃത്യ സമയത്ത് കഴിക്കണം കേട്ടോ…ഞാൻ ലതാമ്മയോട് ചോദിക്കും.. അല്ലെങ്കിൽ നെക്സ്റ്റ് വീക്ക് പ്രോമിസ് ചെയ്തത് കട്ട്… കേട്ടല്ലോ….” “കഴിച്ചോളാം…. നാളെ വൈകീട്ട് രാജീവിന്റെ കൂടെ കമ്പനിയിലേക്ക് വന്നാൽ മതി ട്ടോ.. വീട്ടിൽ ആരും ഉണ്ടാവില്ല.. ” “ശരി ..പോയിട്ട് വരാം..”അവരുടെ കവിളിൽ ഉമ്മ വച്ചു കൊണ്ട് പറഞ്ഞു.. അവളെ ഒന്ന് തഴുകി അവർ യാത്ര അയച്ചു… രാജീവ് ആണ് ഡ്രൈവ് ചെയ്തത്.. അഭിയും അമ്മാളൂവും പിന്നിൽ ആണ് ഇരുന്നത്…

അവൾക്ക് നല്ല ക്ഷീണം ഉണ്ടായിരുന്നു…അവൾ പതിയെ സീറ്റിലേക്ക് ചാഞ്ഞു കിടന്നു.. ഇത് കണ്ട് അഭി അവളെ അടുത്തേക്ക് അടുപ്പിച്ച് അവന്റെ നെഞ്ചോട് ചേർത്തു.. അവളുടെ ഇടം കയ്യിൽ അവന്റെ വലം കൈ കോർത്തു പിടിച്ചു…പതിയെ അവൾ ഉറക്കത്തിലേക്ക് വീണു.. $$ അഭി തട്ടി വിളിച്ചപ്പോഴാണ് അമ്മാളൂ ഉണർന്നത്… വീടെത്തിയത് കണ്ട് അവൾ അതിശയിച്ചു… “ഇത്ര വേഗം എത്തിയോ…” “വേഗമോ.. സമയം 11 ആകാൻ ആയി..” “ഒന്നും അറിഞ്ഞില്ല..നല്ല ഉറക്കം ആയിരുന്നു …” അപ്പോഴേക്കും എല്ലാവരും വണ്ടിക്ക് അടുത്തേക്ക് വന്നു.. അമ്മമ്മയെ കണ്ട് അവൾ ഓടിച്ചെന്ന് കെട്ടിപിടിച്ചു.. “സവിത്രിയമ്മേ.. സുഖാണോ…” “സുഖം…എന്റെ കുട്ടിക്കോ…” “അമ്മമ്മ പറ.. എനിക്ക് സുഖാണോന്ന്…”

“പിന്നെ നിന്റെ ചിരി കണ്ടാൽ അറിഞ്ഞൂടെ..നീ സന്തോഷത്തിൽ ആണെന്ന്…” അവർ അകത്തേക്ക് കയറി..രാജീവ് കാലത്ത് വരാം എന്ന് പറഞ്ഞു തിരിച്ചു പോയി…. അവൾ കൊണ്ടു വന്നതൊക്കെ രഞ്ജുവിനെ ഏൽപ്പിച്ചു… കുറച്ചു നേരം എല്ലാവരും ആയി സംസാരിച്ചു ഹാളിൽ ഇരുന്നു.. ഓരോ ലൈം ടീ കഴിച്ചു… പിന്നീട് എല്ലാവരും അവരവരുടെ മുറികളിലേക്ക് പോയി.. അമ്മാളൂന്റെ മുറി തന്നെയാണ് അവർക്ക് വേണ്ടി ഒരുക്കിയത്.. അവൾ അഭിക്ക് മാറാൻ ഉള്ളത് എടുത്ത് വച്ച് അവന് ടവൽ എടുത്തു കൊടുത്തു… അഭി കുളിച്ചു വന്ന് ഡ്രസ്സ് എടുത്ത് ചുറ്റും നോക്കി..അവൾ അത് കണ്ട് ചിരിച്ചു.. “ഇവിടെ സാറിന്റെ വീട്ടിലെ പോലെ ഒരു ബെഡ്റൂമിൽ തന്നെ സബ് മുറികൾ ഒന്നുല്ല.. ഞാൻ പോയിട്ട് മാറിക്കോ..”

അവൾ മാറാൻ ഉള്ളത് എടുത്ത് ബാത്റൂമിലേക്ക് നടന്നു… പെട്ടെന്ന് തിരിച്ചു വന്ന് അവന്റെ മുടിയിൽ പിടിച്ചു വലിച്ച് തല താഴ്ത്തിച്ചു.. “ശ് ശ്..ആഹ്.. എന്താടോ..” അവൾ കയ്യിൽ ഉണ്ടായ ടവൽ എടുത്ത് തല തുടച്ചു കൊടുക്കാൻ തുടങ്ങി.. “നിങ്ങൾ ചെറിയ കുഞ്ഞാണോ..നേരാംവണ്ണം തുടച്ചു കൂടെ.. വെള്ളം മാറി കുളിച്ചതല്ലേ…അസുഖം വരാൻ എളുപ്പമാണ്… ശ്രദ്ധിച്ചൂടെ..” അവൻ ഒന്ന് ചിരിച്ചു…പെട്ടെന്ന് അവളുടെ ഇടുപ്പിൽ കൈ മുറുക്കി അവളെ പൊക്കി.. അവൾ ഞെട്ടി അവനെ നോക്കി.. “ഇനി തുടക്ക്…എനിക്ക് കുനിയാൻ വയ്യ…തുടക്കെടി..” അവൾ കുതറി താഴെയിറങ്ങി നിന്നു… “ബാക്കി ഒറ്റയ്ക്ക് തുടയ്ക്ക്.. ഞാൻ പോകുവാ..” “നീ വേണേൽ തുടച്ചോ..ഇല്ലേൽ ഞാൻ ഇങ്ങനെ തന്നെ നിക്കും ..”

“ആഹ്..നിന്നോ..അസുഖം വന്നാൽ പഠിച്ചോളും…” കുളിച്ചു വരുമ്പോൾ അഭി അവളുടെ ടേബിളിൽ ഉണ്ടായിരുന്ന ഫോട്ടോ ആൽബം നോക്കുകയാണ്.. അവളുടെ കുഞ്ഞു നാൾ മുതൽ ഉള്ള ഫോട്ടോസ് ഉണ്ടായിരുന്നു.. അവൾ അന്നേ നല്ല ക്യൂട്ട് ആയിരുന്നു എന്ന് അഭി ഓർത്തു… അതിൽ ഒരു പതിനഞ്ചു വയസ്സുകാരിയിൽ കണ്ണുടക്കി… എന്ത് ഭംഗിയാണ് അവളെ.. നീട്ടി വലിച്ച് വാലിട്ടു കണ്ണെഴുതിയിട്ടുണ്ട്… ചെറിയൊരു പൊട്ടും അതിന്റെ മുകളിൽ ചന്ദനവും …അവൻ പതുക്കെ അത് പറിച്ചെടുത്തു.. കയ്യിൽ വച്ച് അതിലേക്ക് ചുണ്ട് ചേർത്തു.. തല ഉയർത്തിയപ്പോൾ തൊട്ട് മുന്നിൽ അമ്മാളൂ… അവനെ തന്നെ നോക്കി ഇടുപ്പിൽ കൈ കുത്തി നിൽപ്പാണ്.. അവൻ വേഗം ഫോട്ടോ പിന്നിലേക്ക് മറച്ചു പിടിച്ചു..

“എന്തിനാ അത് എടുത്തേ.. തിരിച്ചു വെക്ക്…” “സോറി…മനസ്സില്ല…” അവൻ അതെടുത്ത് ബാഗിൽ കൊണ്ട് വച്ചു.. “ഇതിലെങ്ങാനും തൊട്ടാൽ..ആഹ്…” “ഹും…അവൾ ചുണ്ട് കൂർപ്പിച്ച് മുഖം തിരിച്ചു… അവൻ അവളെ പിന്നിൽ നിന്ന് പുണർന്നു.. അവളുടെ ചെവിയിൽ മൂളി.. വാലിന്മേൽ പൂവും വാലിട്ടെഴുതിയ വേൾമുനക്കണ്ണുമായ് വന്ന വേശക്കിളിമകളേ… വാലിന്മേൽ പൂവും വാലിട്ടെഴുതിയ വേൾമുനക്കണ്ണുമായ് വന്ന വേശക്കിളിമകളേ സുഖമോ അമ്മക്കിളി തൻ കുശലം തേടും അഴകേ… വരൂ നാവോറു പാടാൻ നീ ഇനി വരും വിഷുനാൾ…. വാലിന്മേൽ പൂവും വാലിട്ടെഴുതിയവേൽമുനക്കണ്ണുമായ് വന്ന വേശക്കിളിമകളേ….. അഭി പാടി നിർത്തുന്നതുവരെ അമ്മാളൂ കണ്ണടച്ച് അത് ആസ്വദിച്ചു…

അവൻ പതിയെ ചെവിയിൽ ചുംബിച്ചു.. അവൾ ഒന്ന് ചുരുണ്ടു നിന്നു…… “ഇപ്പോ വിശ്വാസമായോ..”അഭി ശബ്ദം കുറച്ച് ചെവിയിൽ ചോദിച്ചു.. അവൾ അവന്റെ പിടി വിട്ട് മുന്നോട്ട് നീങ്ങി…. അവൻ അവളെ തിരിച്ചു നിർത്തി.. “പറയെടി .. വിശ്വാസം ആയോന്ന്..” “എന്തിനാ..എന്നെ പറ്റിച്ചത്..” “ചുമ്മാ..ഒരു രസം..” “എന്തേ അന്നേ പറഞ്ഞില്ല..” “ആഹാ..ബെസ്റ്റ് ആളാണ്… എന്നോട് പറഞ്ഞിരുന്നല്ലോ അല്ലേ..” “അത്…പിന്നെ.. ലോകത്തെങ്ങും ഇല്ലാത്ത ഡിമാൻഡ് പറഞ്ഞപ്പോൾ പറയതിരുന്നതാ..” “എങ്കിൽ ഇപ്പോ പറയ്.. നിനക്ക് ശരിക്കും പാട്ട് പാടുന്ന ആളെ കല്യാണം കഴിക്കണം എന്നുണ്ടായിരുന്നോ…” “മുൻപോക്കെ ഉണ്ടായിരുന്നു.. അയാളുടെ സംഗീതത്തിന് അനുസരിച്ച് നൃത്തം ചെയ്യണം എന്നൊക്കെ… പിന്നെ കല്യാണമേ വേണ്ട എന്നായിരുന്നു നിലപാട്… പിന്നെ…… ആഹ്…അത് പോട്ടെ… വാ..കിടക്കാം.. എനിക്ക് ഉറക്കം വരുന്നു..”…തുടരും..

സിദ്ധാഭിഷേകം : ഭാഗം 29

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!