അഗ്‌നിശിഖം: ഭാഗം 8

Share with your friends

എഴുത്തുകാരി: രുദ്രവേണി

അതേയ്.. എമി നല്ല കുട്ടിയാ.. കോളേജ് ടൈം കഴിഞ്ഞേ ഫേസ്ബുക്കിൽ കയറു.. 3.30 ക്ക് ബെല്ലടിച്ചപ്പോ വന്നു കണ്ടില്ലേ.. 💫💫💫💫💫💫💫💫💫💫💫💫 Hod ടെ റൂമിൽ നിന്ന് സ്റ്റാഫ്‌ റൂമിലേക്ക് രണ്ടു കാലും ഒരുമിച്ചു വെച്ചു ചാടി. ഏത് കാലാണ് ഭാഗ്യമെന്ന് അറിയില്ലലോ. ആദ്യം നാല് പുറവും ഒന്ന് കണ്ണോടിച്ചു. അപ്പോഴാണ് അന്യഗ്രഹ ജീവിയെ നോക്കുന്നത് പോലെ രണ്ടു മൂന്ന് ജോഡി കണ്ണുകൾ എന്നെ ഉഴിയാൻ തുടങ്ങി. ബുദ്ധി ഉറക്കാത്ത കൊച്ചാണെന്ന് കരുതി കാണും. മോശായി. ഫസ്റ്റ് ഇമ്പ്രെഷൻ തന്നെ ചളമാക്കിയപ്പോ സന്തോഷായില്ലേ. സ്വയം ചീത്ത പറഞ്ഞതാ. ഹെലോ. ഞാൻ എമിൻ.

ന്യൂ അപ്പോയിന്മെന്റ് ആണ്. ചളിപ്പ് മുഖത്തു കാണിക്കാതെ വളരെ ശക്തിയോടെ പ്രഖ്യാപിച്ചു. വീണു… എന്റെ ആ ഭാവ പ്രകടനത്തിൽ എല്ലാരും മൂക്കും കുത്തി വീണു. കുറച്ചു പേരൊക്കെ അരികിലേക്ക് നടന്നു വന്നു. ബാക്കിയുള്ളവർ ഭയം മാറാതിരുന്നിട്ടോ എന്തോ അവിട നിന്നു ഹായ്. ഞ്ഞാൻ ഫാത്തിമ. സ്നേഹമുള്ളവർ പാത്തു ന്നു വിളിക്കും. ഞാനും ഇവിടെ പുതിയതാ ട്ടോ. ഒരു മാസമേ ആയിട്ടുള്ളു ജോയിൻ ചെയ്തിട്ട്. തട്ടമൊക്കെ ഇട്ടൊരു സുന്ദരികുട്ടി സൗഹൃദ ഹസ്തവുമായി മുന്നോട്ട് വന്നു. അപ്പൊ സ്നേഹമില്ലാത്തൊരോ. അവരെന്താ വിളിക്കുക. ചേ എന്റെ ഈ നാവു.

തല്ല് വാങ്ങികൂട്ടിയെ അടങ്ങു. ഹാ ഹാ.. കുട്ടി ആളൊരു തമാശക്കാരി ആണല്ലേ.. മനസ്സിലാക്കി കളഞ്ഞു. കൊച്ചു ഗള്ളി. മനസ്സിൽ പറഞ്ഞെങ്കിലും പുറത്തേക്ക് വന്നില്ല. പിന്നെ മറ്റുള്ളവരൊക്കെ വന്നു പരിചയപെട്ടു. മ്മള് പിന്നെ നല്ല സോഷ്യൽ ആയതോണ്ട് എല്ലാരോടും അങ്ങോട്ട് ചെന്നു മുണ്ടി. അതിൽ കുറച്ചു ബുജി കളും ഉണ്ട്. ന്നാലും മ്മടെ വാക്ക് സാമർത്യത്തിനു മുന്നിൽ എല്ലാരും മുട്ട് മടക്കി. ആദ്യത്തെ ദിവസായത് കൊണ്ടു വർക്ക്‌ ഒക്കെ ഡിവൈഡ് ചെയ്തു തന്നു. സിലബസും തന്നു. മ്മള് പഠിച്ചപ്പോൾ ഉള്ളതിൽ അല്ലറ ചില്ലറ മാറ്റങ്ങൾ. ന്തായാലും മ്മടെ ജോൺ ഡോൺ ന്റെ കവിതകൾ പഠിപ്പിക്കാൻ ഉണ്ട്.

പെരുത്തിഷ്ടായി. പാത്തുവും ഞാനും കാന്തവും ഇരുമ്പും പോലെ വല്ലാതെ അടുത്തു. വിശാലമായ ലൈബ്രറി ഒകെ പരിചയപ്പെടുത്തി തന്നു ട്ടോ. മ്മടെ കീറ്റ്സ്, ഷെല്ലി ഷേക്സ്പിയർ ഒക്കെ സുഗമായി ഉറങ്ങുന്ന സ്ഥലം. വളരെ കുറച്ചു പേരെ ഒഴിച്ച് ബാക്കി ഉള്ള കുട്ടികളെ ഒക്കെ ഉറക്കുന്ന സ്ഥലം. ഉച്ചക്ക് അമ്മടെ പൊതിച്ചോറ് തുറന്നപ്പോൾ അടുത്തുള്ള കസേരയിലെ തലകളൊക്കെ എത്തി നോക്കാൻ തുടങ്ങി. കോബ്‌വെൻറ് സ്കൂളിലെ കുട്ടികൾ നോട്ട് എഴുതുന്നത് പോലെ കൈ കൊണ്ടു മറച്ചു വെച്ചു കഴിച്ചു. പക്ഷെ മ്മടെ പാത്തു… അവൾ ഒട്ടും മടിക്കാതെ കയ്യിട്ട് വാരി ന്നെ. പിന്നെ ഞാനായിട്ട് എന്തിനു കുറക്കണം.

തിരിച്ചും നല്ല തോതിൽ പണി കൊടുത്തു. എന്തായാലും ആദ്യ ദിവസം തന്നെ അപരിചിതത്വം മാറി കിട്ടി. ആദ്യമായി കാണുന്നത് പോലെ തോന്നിയില്ല.. കുറേ കാലമായി പരിചയമുള്ള കുറേ ആളുകൾ. ആദ്യ ദിവസമയത് കൊണ്ട് ക്ലാസ്സിലേക്കൊന്നും പോയില്ല. ആളില്ലാത്തത് കൊണ്ടു മ്മടെ പീരിയഡ് ഒക്കെ അന്യാധീനപ്പെട്ട് പോയിന്നേ. തിങ്കളാഴ്ച വന്നിട്ട് വേണം ഒക്കെ തിരികെ പിടിക്കാൻ. മ്മടെ സാമ്രാജ്യം സ്ഥാപിക്കാൻ. എമി എന്നാ സുമ്മാവ. വീട്ടിലേക് തിരികെ പോരേണ്ടത് ആയത് കൊണ്ടു പെർമിഷൻ വാങ്ങി നേരത്തെ പോന്നു. പിന്നെ തിരികെ അമ്മയുടെ അടുത്തേക്ക് എത്താനുള്ള ഒരു തിരക്ക്. 💫

റെയിൽവേ സ്റ്റേഷനിൽ വണ്ടി ഇറങ്ങിയപ്പോൾ…. ദാ നിൽക്കുന്നു മുറ്റത്തൊരു മൈന. മ്മടെ അമൂൽ ബേബി. നീ വരുന്ന ട്രെയിൻന്റെ നമ്പർ നോക്കി സമയം ട്രാക്ക് ചെയ്ത് വന്നതാ. അങ്ങോട്ട് ചോദിക്കാത്തെ മറുപടി വന്നു.. ഓട്ടോ കാശ് ലാഭിച്ചതിന്ടെ സന്തോഷത്തിൽ മതി മറന്ന് പിന്നാലെ നടന്നു. വണ്ടിയിൽ യാത്രക്കിടെ എന്നെ പോലും കടത്തി വിടുന്ന രീതിയിൽ ആയിരുന്നു വർത്താനം. വേണ്ടായിരുന്നു. ഈ കൊലച്ചതി വേണ്ടായിരുന്നു. ഈ മനുഷ്യൻ ആ ഫോണിൽ തന്നെ അടഞ്ഞു കിടന്നാൽ മതിയായിരിന്നു. അതെ. അപ്പൊ നീ തന്നെ അല്ലെ കർത്തവ്യം മണ്ണാങ്കട്ട എന്നൊക്കെ പറഞ്ഞു അങ്ങോരെ ഈ ലെവെലിലേക്ക് കൊണ്ടു വന്നേ. ഇനി അനുഭവിച്ചോ. മനസ്സ് വാദ പ്രതിവാദങ്ങൾ നടത്തുകയാണ്.

ഇതിനിടക്ക് യാത്ര ക്ഷീണം കാരണം കണ്ണ് അടഞ്ഞു പോയി. രണ്ടു അമ്മമാരോടും വിശേഷങ്ങളൊക്കെ പങ്കു വെച്ചു. അന്നത്തെ ക്ഷീണത്തെ മുഴുവനും ഗർഭം ധരിച്ചു പതിയെ ഉറക്കത്തിലേക്ക് നടന്നു കയറി. പിറ്റേദിവസം മുഴുവനും വമ്പൻ തിരക്കായിരുന്നു. തുന്നി കൊടുക്കുന്ന കട മുതൽ പൊറാട്ട കൊടുക്കുന്ന രാമേട്ടന്റെ കട വരെ ഉള്ളവരോട് യാത്ര പറഞ്ഞു. പാരലൽ കോളജ് ആയിരുന്നെങ്കിലും പരമാവധി കുട്ടികൾ ഉണ്ടായിരുന്നു. കുട്ടികളുടെ കൂട്ടത്തിൽ കൂട്ടാവുന്ന ടീച്ചർ ആയതു കൊണ്ടു തന്നെ യാത്ര പറയാൻ പലരും വിഷമിച്ചു. സ്നേഹാലയത്തിൽ ചെന്നുള്ള വിട പറച്ചിൽ ആയിരുന്നു കേമം. എല്ലാരും ഒരു ലിറ്റർ ഗ്ലിസിഡറിനും കൊണ്ടാണ് നിൽക്കുന്നെ.

ഇനിയെന്നാ കൊച്ചേ കാണുക എന്ന് പറഞ്ഞു എല്ലാരും വമ്പൻ സെന്റി. അവസാനം അടുത്ത് എടുത്ത ഒരു പാസ്പോർട്ട്‌ സൈസ് ഫോട്ടോ അവിടെ പ്രദർശിപ്പിക്കാം എന്ന് പറഞ്ഞു എല്ലാരേയും സമാധാനിപ്പിച്ചു. ശനിയാഴ്ച വൈകുന്നേരം ലക്ഷ്മിഅമ്മയുടെ വീട്ടിൽ വിരുന്നായിരുന്നു. അന്ന് അമ്മയും മോനും അവരുടെ കൈകൊണ്ടു വിഭവങ്ങൾ ഒരുക്കി കാത്തിരുന്നു. ലക്ഷ്മി അമ്മയുടെ കണ്ണുകളിൽ എന്തൊക്കെയോ നഷ്ട സ്വപ്‌നങ്ങൾ നിഴലിക്കുന്നു. അമൂൽ ബേബി ആണെങ്കിൽ എന്നും ഇല്ലാത്ത വിധം ഭക്ഷണമൊക്ക വിളമ്പി തരുന്നു. ഇതിനിടക്ക് എന്റെ കണ്ണിൽ നിന്ന് കണ്ണുനീർ കുതിച്ചൊഴുകാൻ തുടങ്ങി.

പോകുന്നതിന്റെ സങ്കടമാണെന്ന് ലക്ഷ്മി അമ്മ വിചാരിച്ചോ എന്നൊരു സംശയം. വെള്ളം ഒഴിച്ച് വെച്ചിരുന്നു ഗ്ലാസ്‌ എടുത്തു മട മട ന്നു കമിഴ്ത്തി. ആ അമൂൽ ബേബി പകരം വീട്ടിയതാകാനേ വഴിയുള്ളു. നല്ല ഒരു മുളക്. കറിയിൽ നിന്ന് കിട്ടിയതാ. കുറച്ചു നേരം കൊണ്ടു സ്വർഗം കണ്ടു. എന്തായാലും അമൂൽ ബേബി ഐസ്ക്രീം ഒകെ തന്നു കാര്യം settle ചെയ്തു. സ്വതിയോടു ജോലിയുടെ കാര്യവും ഫ്ലാറ്റ് ഒഴിയുന്ന കാര്യമൊക്കെ നേരത്തെ അറിയിച്ചിരുന്നു. പോകാൻ നേരം അവളുടെ അച്ഛൻ വന്നു കീ വാങ്ങിക്കൊള്ളുമെന്ന് അറിയിച്ചു. ശരൺ ന്റെ മുഖം മൂടി വലിച്ചു കീറാൻ എന്തായാലും കട്ട സപ്പോർട്ട് ഉണ്ടാകുമെന്ന് പറഞ്ഞാണ് സംസാരം അവസാനിപ്പിച്ചത്.

ഞായാഴ്ച 11 മണിക്കാണ്‌ ട്രെയിൻ. രണ്ടു പേരുടെയും ഒരു ബാഗിൽ കൊള്ളാവുന്ന വസ്ത്രങ്ങൾ മാത്രം. പിന്നെ അല്ലറ ചില്ലറ വീട്ടു സാധനങ്ങളും. കൂടുതലൊന്നും എടുക്കാനില്ല. പിന്നെ വളരെ കുറച്ചു ഓർമകളും. അതെല്ലാം മാറാപ്പ് കെട്ടി നേരത്തെ നെഞ്ചിൻ കൂട്ടിൽ പൂട്ടി വെച്ചിട്ടുണ്ട്. യാത്ര പറയൽ ഒരു വിഷമകരമായ അവസ്ഥ ആണെന്ന് ആദ്യായിട്ടാ മനസ്സിലായെ. ലക്ഷ്മി അമ്മ കണ്ണൊക്കെ നിറച്ചു ആദ്യമേ ഹാജർ ഉണ്ട്. ന്നെ അത്ബുധപെടുത്തിയത് മ്മടെ അമൂൽ ബേബി ആണെന്നെ. ആകെ വാടി തളർന്ന ചെമ്പരത്തി പൂവ് പോലെ. ഈശ്വരാ ഉപദേശം കഴിഞ്ഞപ്പോൾ ഇങ്ങോർക്ക് എന്നോട് പ്രേമം എങ്ങാനും ആയോ.

കർത്താവേ ഈ അമൂൽ ബേബിയെ കെട്ടി കൂടെ കഴിയേണ്ടി വരുമോ. നോ.. ഇതിലും ഭേദം ഓടുന്ന ട്രെയിനിനു തല വെക്കുന്നതാ. ആത്മ രോദനം. മോളെ. സൂക്ഷിക്കണം. എന്ത് ഉണ്ടെങ്കിലും വിളിക്കണം ട്ടോ. ആരുമില്ലെന്ന് ഒരു തോന്നൽ ഉണ്ടാകരുത്. ബ്ലാ ബ്ലാ ബ്ലാ…. പിന്നെയും എന്തൊക്കെയോ. ഒക്കെ മൂളികേട്ടു. ഒരു വഴിക്ക് പോകുകയല്ലേ. എന്തെങ്കിലും കുറച്ചു കനത്തിൽ കൊണ്ടു പോകാം. ഓട്ട കാലണ ആയി ജനിച്ച ഈ അനാഥക്ക് കൂട്ടായി ഈ ഉപദേശമെങ്കിലും ഇരിക്കട്ടെ ലെ. ഇരട്ട പിറന്ന കൂട്ടുകാരിയെ പിരിയുമ്പോൾ അമ്മടെ മുഖത്തു ഇത്തിരി നീർത്തിളക്കം ഉണ്ടായി.

ശെടാ. ഇവരിതൊക്ക എവിടാണാവോ സ്റ്റോക്ക് ചെയ്തു വെച്ചിരിക്കുന്നേ. പറയുമ്പോ പറയുമ്പോ പുറപ്പെടുവിക്കുന്നുണ്ടല്ലോ. ട്രെയിൻ കാത്തു നിൽക്കുമ്പോ മ്മടെ ജോപ്പനും വന്നു യാത്ര അയക്കാൻ. ടി പെണ്ണെ. അവിടെ ചെന്നു ഞങ്ങളെ ചീത്തയാക്കിയ പോലെ ആരെയും കൊഞ്ചിച്ചു വഷളാക്കരുത് ട്ടോ. നീയൊരു ടീച്ചറാണെന്ന് ഓർമ വേണം. പിന്നെ വല്ലാതെ നല്ല കുട്ടിയായി നടക്കുകയൊന്നും വേണ്ട. അത്യാവശ്യം വായ നോട്ടം ഒക്കെ ആവാം. പിന്നെ പറ്റുമെങ്കിൽ ചേർന്നൊരു ചെക്കനെ കൂടെ കൂട്ടിക്കോ. ഒക്കെ കഴിഞ്ഞു അച്ചൻ കുരിശു വരച്ചു സ്തുതി പറഞ്ഞു. ഇപ്പോൾ എന്താ നടന്നത്. ഈശ്വരാ ഈ ഓടിപ്പോയ കിളിയൊക്കെ എങ്ങനെ തിരിച്ചു വരും. അച്ചനാണത്രെ അച്ചൻ.

പള്ളിലച്ചന്മാർക്ക് നാണക്കേട് ഉണ്ടാക്കാൻ. വേറെ ആരോടും പറയണ്ട ട്ടോ. ഓടിച്ചിട്ട് തല്ലും. ഒരു പക്ഷെ യാത്ര പറയുമ്പോ ഉണ്ടാകാവുന്ന സങ്കടത്തെ ചിരിയിൽ ചാലിച്ചതാകും. എന്തായാലും ഓർമകളുടെ ഭാണ്ഡത്തിൽ 25 വർഷത്തെ നല്ല ഓർമകളെ മുറുക്കെ കെട്ടി വെച്ചു. മനസ്സിനെ നോവിച്ച ഓർമകളെ ഹൃദയത്തിന്റെ ഒരു കോണിൽ അടച്ചു വെച്ചു. ഇനിയുള്ള യാത്രയിൽ കരുത്തു പകരാനെന്നോണം. ഇനി നാളെ….. ഇത്രയും കാലം വളർന്ന നാടിനോട് യാത്ര പറയാൻ എമിക്ക് അവസരം കൊടുക്കണ്ടേ. അതാണ്‌ ഈ പാർട് കൂടി അവിടെ തന്നെ കൂടിയത്. ബോറടിക്കുന്നില്ല എന്ന് വിശ്വസിക്കുന്നു. അപ്പൊ ഇനി നാളെ കാണാം ന്നു പറയാൻ പറഞ്ഞു എമി….. അപ്പൊ നാളെ കാണാമെ……

അഗ്‌നിശിഖം: ഭാഗം 7

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!