അർച്ചന-ആരാധന – ഭാഗം 19

Share with your friends

എഴുത്തുകാരി: വാസുകി വസു

അക്ഷയ് അമലേഷിന്റെ മുഖം കനലിൽ ആളിച്ചു ഓർമ്മയിൽ തീയായി എരിച്ചു…മുന്നോട്ട് കുതിച്ച് രുദ്രനു മേലെ ചാടി വീണു… കാതും മുഖവും ചേർത്തു ശക്തിയായി ഒരടി വീണത് മാത്രമേ അക്ഷയിനു ഓർമ്മയുള്ളൂ..കൂടെ അടിവയറ്റിൽ രുദ്രന്റെ മുട്ടുകാൽ പ്രയോഗവും കൂടി ആയതോടെ അവൻ നിലത്തേക്ക് ഊർന്ന് വീണു… പിന്നെയാ കൂരിരുട്ടിൽ കൂട്ടത്തല്ല് ആയിരുന്നു.. പലരുടേയും നിലവിളി അവിടെ മുഴങ്ങി. രുദ്രനു യാതൊരു ധൃതിയും ഇല്ലായിരുന്നു.. ചെകുത്താൻസിന്റെ കയ്യും കാലുകളും നിർദ്ദാക്ഷണ്യം തല്ലിയൊടിച്ചു…ശേഷം സാവധാനം നിലവിളികൾക്ക് ശക്തി കുറഞ്ഞപ്പോൾ അക്ഷയിനേയും നിഷ്പ്രയാസം തോളിലേറ്റി ഇരുളിൽ ലയിച്ചു ചേർന്നു….

അടുത്ത ദിവസം വൈകുന്നേരം പപ്പയും അമ്മയും മക്കളും കൂടി മുറ്റത്തെ ഗാർഡനിൽ ഇരിക്കുകയാണ്.അപ്പോൾ ആരാധനയാണ് തുടക്കമിട്ടത്.. “പപ്പാ ഞങ്ങൾ ഒരാഗ്രഹം പറഞ്ഞോട്ടേ” എന്താണെന്ന് അർത്ഥത്തിൽ അരവിന്ദ് നമ്പ്യാർ മക്കളുടെ മുഖത്തേക്ക് നോക്കി. രണ്ടു പേരുടെയും മുഖത്തൊരു വിഷാദത്തിന്റെ നിഴൽ പടരുന്നത് അയാൾ ശ്രദ്ധിച്ചു. “എന്താണെങ്കിലും പറഞ്ഞോളൂ” അയാൾ അനുമതി നൽകിയതോടെ അർച്ചന പപ്പയുടെ അടുത്തും ആരാധന ദേവിയോടും ചേർന്നിരുന്നു. “അമ്മയോടും കൂടിയാണ്…” ആരാധന അമ്മയെ മെല്ലെയൊന്ന് തോണ്ടി.

അവരൊന്ന് പുഞ്ചിരിച്ചു. കയ്യെടുത്ത് ആരാധനയുടെ മുടിയിഴകളിൽ തലോടി. “ഞങ്ങളിൽ ആരാണ് അർച്ചനയും ആരാധനയും എന്ന് അറിയോ രണ്ടാൾക്കും” ആരാധന ചിരിയോടെ ചോദിച്ചു. പപ്പയുടേയും അമ്മയുടെയും മുഖത്ത് പുഞ്ചിരി പടരുന്നത് അവർ കണ്ടു. അർച്ചനയും ആരാധനയും ഒരേ പോലത്തെ വേഷമാണ് ധരിച്ചിരിക്കുന്നത്.ഹെയർ സ്റ്റൈലും ഒരുപോലെ.ആഭരണങ്ങളും ധരിച്ചിരുന്നതും അങ്ങനെയാണ്.. “എന്റെ അടുത്ത് ഇരിക്കുന്നത് ആരാധന” അമ്മ പറഞ്ഞതു കേട്ട് ആരാധന ഞെട്ടിപ്പോയി. “എനിക്ക് സമീപമുള്ളത് അർച്ചന” പപ്പയും ചിരിച്ചു. “അതെങ്ങനെ ശരിയാകും..

കാഴ്ചയിലും സ്വഭാവത്തിലുമെല്ലാം ഞങ്ങൾ ഇരട്ടകളല്ലേ.ഇത്രയും സാമ്യം ഉണ്ടായിട്ടും എങ്ങനെ തിരിച്ചറിയാൻ കഴിയുന്നുണ്ട്” അർച്ചനയുടെ അതേ സംശയം ആരാധനയിലും ഉണ്ടായി.ദേവി തന്നെ അതിനൊരു വിശദീകരണം നൽകി. “ഇത്രയും വർഷം എന്നോടും അരവിയേട്ടനോടൊപ്പവും നിങ്ങളിൽ ഒരാൾ വീതം കഴിഞ്ഞത്.എത്രയൊക്കെ ഒരുപോലെ ആയാലും ജന്മവാസനയെന്നത് ഒന്നുണ്ട്.മക്കളിലെ ഏത് മാറ്റവും മാതാപിതാക്കൾക്ക് മനസ്സിലാകും.എനിക്ക് അന്യയല്ലെന്ന തോന്നലാണ് ഇത്രയും നാൾ ചേർത്തു പിടിക്കാനും കാരണം. സംശയം ബലപ്പെടുത്താനുമുളള തെളിവുകളും ഉണ്ടല്ലോ”

ദേവിയുടെ അഭിപ്രായം തന്നെ ആയിരുന്നു അരവിന്ദ് നമ്പ്യാർക്കും.അർച്ചനയും ആരാധനയും അവരുടെ കഴുത്തിലൂടെ കയ്യിട്ട് കവിളുകൾ ചേർത്തു പിടിച്ചു. “എനിക്ക് കിട്ടിയ നിധിയാണ് എന്റെ അമ്മ.. ഞാൻ വിട്ടുപിരിയില്ലയിനി” കവിളുകളിൽ ചുംബനം അർപ്പിച്ചു ആരാധന മെല്ലെയൊന്ന് തേങ്ങി. “എന്തുവാ മോളേ കൊച്ചു കുട്ടികളെ പോലെ..നീയെന്റെ മൂത്ത മോൾ തന്നെയാണ്. പ്രസവിച്ചില്ലെന്നെയുള്ളൂ” അർച്ചനയെ ചേർത്തു പിടിച്ചു അവർ പറഞ്ഞു. “ഓഹോ..ഞാനേ പപ്പയുടെ ഇളയമോളാ…എനിക്കാ പപ്പയിൽ കൂടുതൽ അധികാരം” അർച്ചന മുഖം ചുളുക്കി. “അതേലോ..

അതിപ്പോൾ അങ്ങനെ തന്നെയാണ്” അരവിന്ദ് അർച്ചനയെ സപ്പോർട്ട് ചെയ്തു. “എങ്കിലേ ഞങ്ങൾക്ക് അച്ഛനും അമ്മയും ഒരുമിച്ച് വേണം.. രണ്ടു പേരും തമ്മിൽ വിവാഹം കഴിക്കണം” അർച്ചന തുടക്കമിട്ടതോടെ ആരാധനയും ഏറ്റുപിടിച്ചു.അതോടെ സന്തോഷകരമായ നിമിഷങ്ങളിൽ ഇരുൾ പരന്നു. ദേവിയും അരവിന്ദും വല്ലാതായി.വിവാഹക്കാര്യം ഇരുവരും തീരെ പ്രതീക്ഷിച്ചില്ല..ആകെ ഉലഞ്ഞ് പോയി. “അത് ശരിയാകില്ല.. ഞങ്ങൾ എന്നും നിങ്ങളോടൊപ്പം ഉണ്ടാകും” “പപ്പാ.. അതറിയാം..എന്നാലും ഞങ്ങളുടെ ഏറ്റവും വലിയ ആഗ്രഹം പപ്പയും മമ്മിയും വിവാഹം കഴിക്കണമെന്നതാണ്.

രണ്ടു പേരും ജീവിതത്തിന്റെ വസന്തങ്ങളിൽ കൊഴിഞ്ഞു വീണവർ.പരസ്പരമൊരു തണൽ വേണം പപ്പക്കും അമ്മക്കും” പപ്പക്ക് മറുപടി ആയിട്ട് ആരാധന പറഞ്ഞു. അവളെ അർച്ചനയും സപ്പോർട്ട് ചെയ്തു. “അതേ ചേച്ചി പറഞ്ഞതാണ് ശരി” ദേവിയൊന്നും മിണ്ടിയില്ല.അത് കേട്ടപ്പോൾ തല കുനിച്ച് ഇരുന്നതാണ്..അവർ കരയുകയാണെന്ന് മനസ്സിലായതോടെ അരവിന്ദ് അവരെ സമാധാനിപ്പിച്ചു. “താൻ കരയാതെടോ..മക്കൾ ഒരു തമാശ പറഞ്ഞതാണ്” മറുപടിയൊന്നും പറയാതെ ദേവി എഴുന്നേറ്റു വീട്ടിലേക്ക് പോയി.അർച്ചനയും ആരാധനയും പപ്പയും സ്തബ്ദരായി നിന്നു.

“അമ്മേ ഞങ്ങളെ ശപിക്കരുത്..ഞങ്ങൾ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് പപ്പക്കും അമ്മക്കും ഒരു ജീവിതമാണ്” ദേവിയുടെ മുമ്പിൽ അർച്ചനയും ആരാധനയും തൊഴു കൈകളുമായി നിന്നു.ആ നിൽപ്പ് കണ്ടപ്പോൾ അവർക്ക് സഹിച്ചില്ല.മക്കളെ ഇരുവശത്തും ചേർത്തു പിടിച്ചു അവർ പൊട്ടിക്കരഞ്ഞു. “അയ്യേ..അമ്മ ശപിക്കയോ..എന്റെ മക്കളല്ലേ നിങ്ങൾ..” മക്കളുടെ കവിളുകൾ മാറി മാറി അവർ ചുംബനം ഉതിർത്തു. “മാതാപിതാക്കളുടെ സംരക്ഷണം ആഗ്രഹിക്കുന്ന മക്കളെ ലഭിക്കാൻ പുണ്യം ചെയ്യണം..ഞാൻ അതിൽ ഭാഗ്യവതിയാണ്” രണ്ടു പേരും അമ്മയുടെ അടുത്ത് ഇരുന്നു.അവരുടെ സ്വാന്തനം മക്കൾക്ക് ആശ്വാസമായിരുന്നു.

ഇരുൾ വളർന്നു തുടങ്ങി.. വീടാകെ നിശ്ബ്ദമായിരുന്നു.അരവിന്ദ് നമ്പ്യാർ മുറിയിൽ അസ്വസ്ഥനായി ഉലാത്തുകയാണ്..വിശപ്പില്ല. കീർത്തിയുടെ ഓർമ്മകൾ അയാളിലൂടെ കടന്നു പോയി. ഓർമ്മകളും വർത്തമാനവും ഉമിത്തീയായി എരിഞ്ഞതോടെ മദ്യത്തിൽ അഭയം തേടാനൊരുങ്ങി.അർച്ചനക്ക് നൽകിയ വാക്ക് അയാൾ പാടേ മറന്നു. ഗ്ലാസിൽ നിറച്ച മദ്യം വായിലേക്ക് കമഴ്ത്താൻ ഒരുങ്ങിയപ്പോൾ വാതിക്കലൊരു കാൽപ്പെരുമാറ്റം കേട്ടു.ദേവി നിൽക്കുന്നു. “അരവിയേട്ടാ എന്താ ഇത്.മോൾക്ക് നൽകിയ വാക്ക് മറന്നോ” “ഓർമ്മകൾ ചുട്ടെരിക്കുകയാണ് ദേവി.

അതിനിടയിൽ മക്കളുടെ വികൃതികളും.എല്ലാം കൂടി താങ്ങാനുളള പ്രഷറില്ല” അയാൾ മദ്യഗ്ലാസ് ചുണ്ടുകളോട് അടുപ്പിച്ചു.ആ ക്ഷണം ദേവി മുന്നോട്ടാഞ്ഞ് ഗ്ലാസ് തട്ടിയെറിഞ്ഞു.അരവിന്ദ് കോപത്താൽ ജ്വലിച്ചു. “നിന്നോടാരു പറഞ്ഞു തട്ടിയെറിയാൻ..ഞാൻ കുടിച്ചു നശിക്കുന്നതിൽ നിനക്കെന്താണു കുഴപ്പം” നിരാശ നിഴലിച്ചെങ്കിലും സ്വരത്തിനു കാഠിന്യം ഏറിയിരുന്നു.ദേവിയിൽ ദുഖം നിഴലിച്ചു. “എനിക്ക് കുഴപ്പം ഉണ്ട്.. എന്റെ മക്കൾക്ക് അവരുടെ പപ്പ വേണം അരവിയേട്ടാ” ദേവി അയാളോട് യാചിച്ചു.കീർത്തി തൊട്ടരുകിൽ നിൽക്കുന്നതായിട്ടാണു തോന്നിയത്.

അടുത്ത് നിന്ന് സംസാരിക്കുന്ന അവളുടെ നിശ്വാസത്തിന്റെ ചൂട് അയാളുടെ മുഖത്തേക്ക് പതിച്ചു.ശരീരമാകെയൊരു വിറയലും അസ്വസ്ഥതയും. പെട്ടെന്ന് തോന്നിയൊരു ആവേശം ദേവിയെ വലിച്ച് അരവിന്ദ് തന്റെ നെഞ്ചിലേക്കിട്ട്.അവൾക്ക് പ്രതിഷേധിക്കാൻ കഴിയും മുമ്പേ ആലിംഗനത്താൽ ചുംബനപ്പൂക്കൾ അർപ്പിച്ചു. പിടഞ്ഞു പോയി ദേവി..വർഷങ്ങൾക്ക് ശേഷം ഒരുപുരുഷ സ്പർശം. ബലമായുളള കീഴ്പ്പെടുത്തലല്ല.സ്നേഹവും കരുതലുമുണ്ട്.ദേവി തളർന്നു പോയി.അറിയാതെ അയാളെ അവളുടെ കൈകൾ ഇറുകെ പുണർന്നു…

ഇടക്കൊന്ന് മയങ്ങിപ്പോയ ദേവി ഞെട്ടിയുണർന്നു.അർച്ചനയും ആരാധനയും അവർക്ക് ഇരുവശത്തും ആയിട്ടാണ് കിടന്നത്.അവരെ ഉണർത്താതെ ദേവി മെല്ലെ എഴുന്നേറ്റു.വിയർപ്പിൽ കുളിച്ചിരുന്നു അവർ.കണ്ടത് സ്വപ്നം ആണെന്ന് ബോദ്ധ്യം വരാൻ കുറച്ചു സമയം എടുത്തു.. അരവിയേട്ടൻ കുടിക്കുന്നത് സ്വപ്നം കണ്ടാണു ദേവി ഉണർന്നത്.പപ്പാ കുടി നിർത്താനുണ്ടായ സാഹചര്യം അർച്ചന വിശദമാക്കിയിരുന്നു.മുറിയിൽ ഇരുന്നിട്ട് എന്തോ വല്ലാത്തൊരു വിമ്മിട്ടം അവർ അരവിന്ദ് നമ്പ്യാരുടെ മുറിയിലേക്ക് നടന്നു. ദേവിയുടെ സ്വപ്നം വെറുതേ ആയില്ല.

അരവിന്ദ് നമ്പ്യാർക്ക് മുമ്പിലെ ടീപ്പോയിൽ മദ്യക്കുപ്പിയും ഗ്ലാസും ഇരിക്കുന്നത് കണ്ടു അവരുടെ നെഞ്ചൊന്നാളി. “അരവിയേട്ടാ… അയാളുടെ അടുത്തെത്തി കുലുക്കി വിളിച്ചു. അപ്പോഴാണ് അയാൾ കണ്ണുകൾ തുറന്നത്.. ” സോറി..ദേവി.ഇന്ന് അൽപ്പം കുടിച്ചു.മോൾക്ക് കൊടുത്ത വാക്ക് പാലിക്കാൻ കഴിഞ്ഞില്ല” “അരവിയേട്ടൻ എഴുന്നേറ്റു വന്ന് കിടക്ക്” ഒരുപാട് നിർബന്ധിച്ചപ്പോൾ അയാൾ അനുസരിച്ചു..വേച്ചു പോകുന്ന കാലുകളുമായി അയാൾ ആടിയാടി അവരുടെ കൂടെ നടന്നു.ഹൃദയം നുറുങ്ങുന്ന വേദന അവർക്കു അനുഭവപ്പെട്ടു. “എന്തിനാണ് ഇങ്ങനെ കുടിച്ച് നശിക്കുന്നത്” അവർ വേദനയോടെ ചോദിച്ചു.

“നീറ്റുന്ന ഓർമ്മകളിൽ നിന്ന് ഒരു മോചനത്തിനായി” കുഴഞ്ഞ ശബ്ദത്തിൽ മറുപടി വന്നു.. നിമിഷങ്ങൾ കുറച്ചു കടന്നു പോയി.. ഏതോ ഒരു ഉൾപ്രേരണയാൽ ദേവി അരവിന്ദന്റെ കരം കവർന്നു. “ഇനിയിങ്ങനെ കുടിച്ചു നശിക്കരുത് ഏട്ടൻ..എനിക്കും മക്കൾക്കും വേണം അരവിയേട്ടനേ” “ങേ… അരവിന്ദ് പെട്ടെന്ന് ചാടി എഴുന്നേൽക്കാൻ ശ്രമിച്ചു.ദേവി പതിയെ താങ്ങിപ്പിടിച്ചു എഴുന്നേൽപ്പിച്ചു. ” എനിക്ക് സമ്മതമാണ് വിവാഹത്തിനു.. പക്ഷേ കുറച്ചു നാൾ കൂടി സമയം വേണം എല്ലാമൊന്ന് ഉൾക്കൊളളാൻ.. അതുവരെ നമുക്ക് നല്ല സുഹൃത്തുക്കൾ ആയി തുടരാം” ആയിരം പ്രാവശ്യം സമ്മതമായിരുന്നു നമ്പ്യാർക്കത്..

കാരണം കീർത്തിയുടെ രൂപസാദൃശ്യമുളള ദേവിയെ അയാൾ ഇഷ്ടപ്പെട്ടിരുന്നു…അല്ല സ്നേഹിച്ചു തുടങ്ങിയിരുന്നു… ഗുഡ് നൈറ്റ് ആശംസിച്ച് തന്റെ മുറിയിലേക്ക് പോകാനായി ദേവി തയ്യാറെടുത്ത നിമിഷത്തിലാണ് ജനൽഗ്ലാസിൽ ഏതോ ഒരു വാഹനത്തിന്റെ പ്രകാശം ശക്തമായി പ്രതിഫലിച്ചത്… ഈ അസമയത്ത് ഇതാരാണു… വാഹനം മുറ്റത്ത് വന്ന് ഇരമ്പലോടെ നിന്നു…കുറച്ചു സമയം കഴിഞ്ഞപ്പോൾ കോളിങ്ങ് ബെൽ ഇരുട്ടിന്റെ നിശബ്ദതയെ ഭേദിച്ച് മുഴങ്ങി….©വാസുകി വസു.

അർച്ചന-ആരാധന – ഭാഗം-18

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!