സിദ്ധാഭിഷേകം : ഭാഗം 31

Share with your friends

എഴുത്തുകാരി: രമ്യ രമ്മു

“മുൻപോക്കെ ഉണ്ടായിരുന്നു.. അയാളുടെ സംഗീതത്തിന് അനുസരിച്ച് നൃത്തം ചെയ്യണം എന്നൊക്കെ… പിന്നെ കല്യാണമേ വേണ്ട എന്നായിരുന്നു നിലപാട്… പിന്നെ… അത് പോട്ടെ… വാ..കിടക്കാം.. എനിക്ക് ഉറക്കം വരുന്നു..” 🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂 അമ്മാളൂ കുളിച്ചു വരുമ്പോഴും അഭി നല്ല ഉറക്കം ആയിരുന്നു… അവൾ ഡ്രസ്സ് ചെയ്തു മുടി കെട്ടി വച്ചു.. അവന് ഇടാനുള്ള ഡ്രസ്സും എടുത്തു വച്ചു.. അഭിയെ ചെന്ന് വിളിച്ചു… അവൻ നല്ല ഉറക്കത്തിൽ ആയിരുന്നു..കുഞ്ഞുങ്ങളെ പോലെ ചെരിഞ്ഞ് കിടന്ന് കവിളിൽ രണ്ടു കയ്യും ചേർത്ത് ഉറങ്ങുന്ന അവനെ കണ്ട് അവൾ ഒന്ന് ചിരിച്ചു.. എന്ത് ഭംഗിയാണ് ഈ മുഖം.. അവനോട് പ്രത്യേക വാത്സല്യം തോന്നി അവൾക്ക്… പെട്ടെന്ന് അവൾക്ക് ഒരു കുസൃതി തോന്നി…

അവൾ നനഞ്ഞ മുടിയെടുത്ത് മുന്നിലേക്ക് ഇട്ട് അവന്റെ മുഖത്ത് പതിയെ ഉരസി.. തണുപ്പ് തട്ടി അവൻ മുഖം ചുളിച്ചു…. അവൾ ഒന്ന് കൂടി മുടിയെടുത്ത് കുടഞ്ഞു…വെള്ളത്തുള്ളികൾ അവന്റെ കവിളിൽ പറ്റി പിടിച്ചു.. അവൾ അതിലേക്ക് നോക്കി നിന്നു.. എന്തോ അവൾക്ക് അതിൽ ചുംബിക്കാൻ തോന്നി… പതുക്കെ കുനിഞ്ഞ് അഭിയുടെ കവിളിലെ വെള്ളത്തുള്ളിയിലേക്ക് ചുണ്ട് ചേർത്തു… നിവരാൻ പോയപ്പോഴേക്കും അഭി അവളുടെ വയറിലൂടെ കയ്യിട്ട് വലിച്ച് ബെഡിൽ ഇട്ടിരുന്നു… അവളെ കീഴെ ആക്കി അവൻ ഒതുക്കി പിടിച്ചു.. അവൾ ആകെ ചൂളി കിടന്നു…. “കട്ട് തിന്നിട്ട് അങ്ങനെ അങ്ങു പോയാലോ…”

“ഞാൻ…ഞാൻ.. വെറുതെ…”അവൾ വിക്കി.. “വെറുതെ… ഉം…. ഉറങ്ങി കിടക്കുന്ന എന്നെ എണീപ്പിച്ചിട്ട്‌ ചോറില്ലാന്നോ..” “അഭിയേട്ടാ..പോണ്ടേ..ലേറ്റ് ആയി.. വാ…” അവൾ എഴുന്നേൽക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു… “ഇന്ന് മുഴുവൻ ഇവിടെ കിടന്നാലും അത് പോലെ ഒന്നൂടി കിട്ടാതെ വിടില്ല ഞാൻ..” “അഭി…യേട്ടാ… പ്ലീസ്‌…” “ഒരു പ്ലീസും ഇല്ല… വേഗം തന്നാൽ വേഗം പോകാം.. താ ടി… മോളെ…പ്ലീസ്…” അവൾ അവനെ തന്നെ നോക്കി കിടന്നു… അവന്റെ തിളക്കമുള്ള കണ്ണുകൾ അവളെ പിടിച്ചു നിർത്തി..അവൾ കൈയ്യെടുത്ത് അവന്റെ കണ്ണ് പൊത്തി…. പിന്നെ പതിയെ അവന്റെ കവിളിലേക്ക് ചുണ്ട് ചേർത്തു…

അഭിയുടെ നെഞ്ചിടിപ്പ് വല്ലാതെ കൂടി.. അവൻ അവളെ ചേർത്ത് പുൽകി.. അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി…അവിടെ അവന്റെ ചുണ്ടുകൾ ഓടി നടന്നു.. അവൾ വല്ലാതെ പുളഞ്ഞു… അഭി പതുക്കെ അവിടെ പല്ലുകൾ ആഴ്ത്തി കടിച്ചു….. അവളുടെ കണ്ണുകൾ കൂമ്പിയടഞ്ഞു.. അഭി പതുക്കെ അവളുടെ കവിളിൽ തട്ടി വിളിച്ചു.. “പോകാം..” “ഉം…” °°°°° അമ്മാളൂ അവനുള്ള ടവലും ബ്രഷും എടുത്തു കൊടുത്തു.. “തല ശരിക്കും തോർത്തണം.. കേട്ടോ..” “ഓക്കേ…. അയ്യോ.. ഈ ഡ്രസ്സ് ആണോ എടുത്തത്… എനിക്ക് മോർണിംഗ് ഒരു ഇമ്പോർടൻറ് മീറ്റിങ് ഉണ്ടായിരുന്നു….

സ്യുട്ട് മസ്റ്റാണ്…എന്ത് ചെയ്യും..വീട്ടിൽ പോയി മാറാനുള്ള ടൈം കിട്ടില്ല.. മമ്മ ഇറങ്ങി കാണുമോ…”അവൻ വെപ്രാളപ്പെട്ടു.. “അതേയ്….ബഹളം വെക്കണ്ട…അമ്മ വരുമ്പോ കമ്പനിയിലേക്ക് എടുക്കാൻ ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട്…” “നിനക്ക് എങ്ങനെ അറിയാം.. ഞാൻ നിന്നോട് പറയാൻ വിട്ട് പോയി ഇന്നലെ ഡ്രസ്സ് എടുത്ത് വെക്കുമ്പോൾ…” “രാജീവേട്ടനോട് വരുമ്പോൾ പറയുന്നത് കേട്ടു.. അതു കൊണ്ടാ അമ്മയോട് വിളിച്ചു പറഞ്ഞത്.. ലേറ്റ് ആക്കണ്ടാ …ഇറങ്ങാൻ നോക്ക്.. പോകുന്ന വഴി അച്ഛമ്മയെ കൂടെ കണ്ടിട്ട് പോണം…” അവൾ അതും പറഞ്ഞ് താഴേക്ക് പോയി..

അഭി ഒരു നിമിഷം അവളെ നോക്കി നിന്നു.. എല്ലാം കണ്ടറിഞ്ഞു ചെയ്യാൻ അവൾ പ്രാപ്തയാണ്.. മമ്മയ്ക്ക് അവളോട് വെറുതെ അല്ല ഇത്ര ഇഷ്ട്ടം. അവൻ ഓർത്തു.. അഭി കുളിച്ചു വരുമ്പോൾ അമ്മാളൂ റൂമിൽ തന്നെ ഉണ്ട്.. അവൾ ബുക്ക്‌സും ബാഗും ഒക്കെ കൊണ്ട് പോകാനായി എടുത്തു വെക്കുകയാണ്.. അഭി നേരെ മുന്നിൽ ചെന്ന് തല കുനിച്ചു നിന്നു.. അവൾ ഒന്ന് സംശയിച്ചു അവനെ നോക്കി…പിന്നെ ചെറു ചിരിയോടെ ടവൽ എടുത്ത് തല തുടച്ചു കൊടുത്തു… തുടച്ചു കഴിഞ്ഞപ്പോൾ അവൾ മുടിയുടെ ഇടയിൽ വിരൽ കടത്തി വെള്ളം പോയൊന്ന് നോക്കി.. പിന്നെ ഒരു തവണ കൂടി തുടച്ചു..

ടവൽ മാറ്റി വച്ചു.. അഭി ചിരിച്ചു കൊണ്ട് അവളുടെ കവിളിൽ ഉമ്മ വച്ചു.. “ചില സമയത്ത് എനിക്ക് നിന്റെ മോൻ ആകാൻ ആണ് ഇഷ്ട്ടം… ഇതുപോലെ …” “എന്നാ മോൻ വേഗം വാ.. പാപ്പ കഴിക്കാം…” അവൾ ചിരിച്ചു കൊണ്ട് ബാഗ് എടുത്ത് നടന്നു.. പിന്നെ എന്തോ ഓർത്ത് തിരിച്ചു വന്ന് ഷെൽഫിൽ ഉള്ള ചെറിയ അറ തുറന്ന് ഒരു ഫയൽ എടുത്ത് ബാഗിലേക്ക് വച്ച് താഴേക്ക് പോയി…. °°°° ശ്വേതയും സൂസനും ഇറങ്ങാൻ ഉള്ള ഒരുക്കത്തിൽ ആണ്.. “ടാ..ഞാൻ ഇപ്പോ വരാം.. അവനെ ഒന്ന് കാണട്ടെ..” “ഉം..സൂക്ഷിക്കണം..രണ്ടു ആന്റിമാരും പോയിട്ടില്ല…” സൂസൻ ചന്ദ്രുന്റെ റൂമിലേക്ക് ചെല്ലുമ്പോൾ അവൻ ഓഫീസിലേക്ക് പോകാനുള്ള തയ്യാറെടുപ്പിൽ ആണ്..അവളെ കണ്ടതും അവൻ ചിരിച്ചു..

അവളെ ചേർത്ത് പിടിച്ചു.. “ഗുഡ് മോർണിംഗ് ബേബ്‌…ഇന്ന് പോകുവാണ് അല്ലേ.. സോറി ഡിയർ താൻ ഇവിടെ ഉണ്ടായിട്ടും ഞാൻ തിരക്കിൽ ആയി പോയി.. ” “ഉം.. സാരില്ല.. നമ്മൾക്ക് പിന്നീട് നല്ലൊരു ട്രിപ്പ് പോകാം.. ഞാൻ ഇറങ്ങുവാ..അത് പറയാൻ വന്നതാ..” “ഞാൻ വീട്ടിൽ വിടാം സൂസി..” “നോ..ഞാൻ ശ്വേതയുടെ വീട്ടിലേക്കാണ്.. ” “ഓഹ്.. അത് ശരി..ഓക്കേ ദെൻ.. ഞാൻ ആദി കൂടി സെറ്റിൽ ആയാൽ നമ്മുടെ കാര്യം അമ്മയോട് പറയും..താനും ഒന്ന് വീട്ടിൽ സൂചിപ്പിക്ക് കേട്ടോ.. ഐ നീഡ് യൂ ബേബ്‌…” അവർ പരസ്പരം പുണർന്നു … **** ശ്വേതയും സൂസനും ശ്വേതയുടെ വീട്ടിലേക്ക് ചെല്ലുമ്പോൾ അവളുടെ അമ്മ മാത്രേ ഉണ്ടായിരുന്നുള്ളൂ…

“ഓഹ്..വന്നോ…രണ്ടും..”അവർ അവളെ പുച്ഛിച്ചു… “എന്തേ വരണ്ടേ… അച്ഛൻ എവിടെ…” “എന്തിനാ..ഇപ്പോ വന്നത്.. ഒരാഴ്ച കൂടി കഴിഞ്ഞു വന്നാൽ പോരായിരുന്നോ…. അച്ഛനും മോളും ,, കൂടെ ഒരു….ഹും…” “ദേ.. അമ്മ അമ്മയുടെ കാര്യം മാത്രം നോക്കിയാൽ മതി.. എന്റെ കാര്യം ഞാനും അച്ഛനും കൂടി നോക്കിക്കൊള്ളാം…” “അതേടി..ഒരു പെണ്ണാണ് എന്ന് നിനക്ക് ഒരു വിചാരവും ഇല്ല… അച്ഛൻ എന്ന് പറയുന്ന ആൾക്ക് ഒട്ടുമില്ല.. എല്ലാം എന്റെ തലവിധി… ഒന്നേ ഉള്ളെങ്കിലും ഉലക്കയ്ക്ക് അടിക്കണം എന്ന് പറയുന്നത് എത്ര ശരിയാണ്..” “ആർക്കാടി %#&@%@&$&@% എന്റെ കൊച്ചിനെ തല്ലേണ്ടത്.. ” “ഓഹ്…അച്ഛാ.. വന്ന് കേറിയപ്പോൾ തൊട്ട് തുടങ്ങി ഈ അമ്മ… റബ്ബിഷ്…” “അത്..പോട്ടെ..

എന്താടി വെല്ലുവിളിച്ചിട്ടു പോയിട്ട് ഒന്നും നടന്നില്ല അല്ലേ…” “നടന്നില്ല എന്ന് മാത്രല്ല അങ്കിൾ ആ പെണ്ണിന്റെ വായിലിരിക്കുന്നത് കേൾക്കുകയും ചെയ്തു…”സൂസൻ പറഞ്ഞു.. “ഏത് പെണ്ണിന്റെ…” “അഭി ഇപ്പോ കെട്ടി കൊണ്ടു വന്നില്ലേ..ഒരു മേനക.. അവളുടെ ബെഡ്റൂമിൽ കയറിയതിന്… അവൾ എന്നെ ഗെറ്റ് ഔട്ട് അടിച്ചു അച്ഛാ… അവളെ ഞാൻ വെറുതെ വിടില്ല….. എല്ലാം ശരിയാക്കാം എന്ന് പറഞ്ഞ അച്ഛന്റെ അനിയന്റെ ഭാര്യ സമയമായപ്പോൾ എന്നെ നോക്കി കൈമലർത്തി… ” “എല്ലാത്തിനും നമ്മൾക്ക് ഒരുമിച്ചു കണക്ക് തീർക്കാമെന്നെ… സൂസി മോളുടെ പപ്പ ഇങ്ങോട്ട് വരട്ടെ… നമ്മൾക്ക് വേഗം ഒരു തീരുമാനം എടുക്കാം.. കേട്ടോ..ഇപ്പോ ചെല്ല്..റെസ്റ്റ് എടുക്ക്..” അവർ മുകളിലേക്ക് കേറി പോയി.. ”

എന്താടി..നിനക്ക് എന്റെ കൊച്ചിനെ കാണുമ്പോൾ ഒരു ഇളക്കം…” അയാൾ ഭാര്യയുടെ അടുത്ത് ചെന്ന് കവിളിൽ കുത്തിപിടിച്ചു… അവർ വേദന കൊണ്ട് പുളഞ്ഞു.. “എന്റെ ജീവിതമോ നിങ്ങൾ കളഞ്ഞു.. നമ്മുടെ മോളെ കൂടി.. ” “മിണ്ടരുത്… ഈ ദിനകരൻ ഒന്ന് വിചാരിച്ചാൽ അത് നേടിയിരിക്കും.. എനിക്ക് കിട്ടിയില്ലെങ്കിൽ അത് ഞാൻ തട്ടിപറിച്ചെടുക്കും… മിനിയ്ക്ക് അത് ആരെക്കാളും നന്നായി അറിയാമല്ലോ… എന്റെ മോൾക്കും അതേ വാശിയാണ്.. അവൾ മോഹിച്ചതാണ് അഭിഷേകിനെ…അവൾക്ക് എന്ത് വില കൊടുത്തും ഞാൻ അത് നേടികൊടുക്കും…

അങ്ങനെ കൊണ്ടും കൊടുത്തും തന്നെയാണ് ഞാൻ ഇന്ന് കാണുന്ന ദിനകരൻ മുതലാളി ആയത്..” “കഷ്ട്ടം..നിങ്ങൾ ഒരു അച്ഛനാണോ… ഇതാണോ മക്കൾക്ക് പറഞ്ഞു കൊടുക്കേണ്ടത്..” “എന്റെ കൈ ചൂട് അറിയേണ്ട എന്നുണ്ടെങ്കിൽ വായടച്ചോ… വൈകീട്ട് സക്കറിയയും റോസമ്മയും വരും.. കഴിക്കാൻ ഉള്ളത് ഒക്കെ ഉണ്ടാക്കണം…പോയി അടുക്കളയിൽ കിടക്ക്.. അതാ നിന്റെ സ്ഥാനം…” അയാൾ വെട്ടിത്തിരിഞ്ഞു പുറത്തേക്ക് പോയി.. “ചിന്നാ.. വണ്ടിയെടുക്കെടാ…” %%%%%%%%%%% വൈകീട്ട് അമ്മാളൂ ക്ലാസ് കഴിഞ്ഞു രാജീവിനെ കാത്ത് നിൽക്കുകയാണ്‌..മിത്തൂ അടുത്ത് തന്നെ ഉണ്ട്.. “ടി.. ഞാൻ പോട്ടെ.. എന്നെ എന്തിനാ നീ പിടിച്ചു വച്ചിരിക്കുന്നേ…”

“ടി..ഞാൻ നിന്നെ ഹോസ്റ്റലിൽ കൊണ്ടുവിടാം എന്ന് വച്ചു നിർത്തിയതാ.. വേണ്ടെങ്കിൽ പൊക്കോ…” “ഈ..😁…അതായിരുന്നോ.. നല്ല മോള്.. അമ്മാളൂ നീ ഇല്ലാതെ ആ മുറി വല്ലാതെ ഇരിക്കുമല്ലോ.. ഞാൻ എങ്ങനെ അവിടെ താമസിക്കും… ഓർക്കുമ്പോൾ തന്നെ വല്ലാത്ത അവസ്ഥ..” ” നിനക്കല്ലായിരുന്നോ എല്ലാരേക്കാളും എന്നെ കെട്ടിക്കാൻ തിരക്ക്.. എന്നിട്ട് ഇപ്പോ… സങ്കടപ്പെടാതെടി… നിന്നെ വിട്ടിട്ട് പോകാൻ എനിക്കും ഇല്ലേ വിഷമം..” “നീയില്ലാതെ ക്ലാസ്സിലും ഇരിക്കാൻ വയ്യെന്ന് കരുതിയ ഇത്ര ദിവസം വരാതിരുന്നത് തന്നെ..” അപ്പോഴാണ് അഭിയുടെ കാർ അങ്ങോട്ട് വന്നത്..

അവരുടെ അടുത്ത് നിർത്തിയപ്പോൾ ആണ് ഡ്രൈവിങ് സീറ്റിലേക്ക് നോക്കിയത്….ആദി പുറത്തിറങ്ങി.. “ആദിയേട്ടനോ….ഏട്ടൻ എന്താ ഇവിടെ…രാജീവേട്ടൻ വരും എന്നാണല്ലോ പറഞ്ഞത്…” “അമ്മാളൂ.. ഒരു ഹെല്പ് ചെയ്യൂ പ്ലീസ്..” “എന്ത് ഹെല്പ്..അവൾ സംശയിച്ചു… “അത് തന്നെ പിക്ക് ചെയ്യാൻ രാജീവ് ഇപ്പോ എത്തും.. മിത്രയെ…” “ഓഹ്.. അത് ശരി..കാമുകിയെ കൂട്ടി കറങ്ങാൻ ആണല്ലേ പ്ലാൻ… ഇത് ശരിയാവില്ല ..ഞാൻ സമ്മതിക്കത്തില്ല…” “അമ്മാളൂ.. പ്ലീസ്..പ്ലീസ്..എന്റെ അനിയത്തി കുട്ടിയല്ലേ…”അവൻ കെഞ്ചാൻ തുടങ്ങി.. “അവൾ വിട്ടാലും…ഞാൻ എങ്ങും വരില്ല…”

മിത്ര പറഞ്ഞത് കേട്ട് അവൻ അവളെ കൂർപ്പിച്ചു നോക്കി… “ഞാൻ നാളെ പോകുവല്ലേ …പ്ലീസ് അമ്മൂ..” “ഉം..ശരി..പക്ഷേ… ഇപ്പോ വിളിച്ചത് ഒന്ന് തിരുത്തിയിട്ട് പൊക്കോ…..” അവൻ സംശയിച്ചു നിന്നു.. “എന്ത് വിളിച്ചത്…” “അമ്മൂന്ന്… എന്റെ മനുഷ്യാ..അത് അവളുടെ കേട്ട്യോന്റെ മാത്രം പ്രോപ്പർട്ടി ആണ്.. ” “ഓഹ്…അതോ.. യ്യോ..രാജീവ് ഇപ്പോ വരും.. ഇനി അങ്ങിനെ വിളിക്കാൻ പോയിട്ട് അതിന്റെ അടുത്തൂടി പോവില്ല പോരെ… വേഗം കേറെടി.. ” “ദേ ,, നേരത്തിനും കാലത്തിനും അവളെ ഹോസ്റ്റലിൽ എത്തിച്ചേക്കണം പറഞ്ഞേക്കാം.. ബൈ ടി.. ബൈ ആദിയേട്ടാ…”

ആദി ഗേറ്റ് കടന്നതിന് പിന്നാലെ ഒരു കാർ അവിടേക്ക് വന്നു.. അവൾക്ക് അടുത്ത് നിർത്തി… അതിൽ അഭി ആയിരുന്നു.. അവൾ അകത്തേക്ക് കേറി.. “രാജീവേട്ടൻ വരും എന്നാണല്ലോ അമ്മ പറഞ്ഞത്..” “അതെന്താ… എൻറെ കൂടെ വന്നാൽ പറ്റില്ലേ…. മമ്മ അറിഞ്ഞിട്ടില്ല.. ” അവൻ കണ്ണിറുക്കി കാണിച്ചു.. “ഞാൻ മുങ്ങിയതാ… ” അവൾ ചിരിച്ചു.. “ആദി അല്ലേ ഇപ്പോ പോയത്.. മിത്തൂ ഉണ്ടായിരുന്നു അല്ലേ കൂടെ…” “ഉം..രാജീവേട്ടൻ വരും വച്ചിട്ടാ വേഗം പോയത്…” “പ്രേമിക്കുമ്പോൾ ആങ്ങളമാരെ പേടിക്കേണ്ടി വരും…സാരില്ല..” “എനിക്ക് രണ്ടുപേരുണ്ടായിരുന്നു… ലിഫ്റ്റിൽ പിടിച്ചിടുമ്പോൾ ഈ പറഞ്ഞ പേടിയൊന്നും കണ്ടില്ലല്ലോ…” “🤣🤣🤣അവൻ പൊട്ടിച്ചിരിച്ചു..

അന്ന് നിന്നെ കണ്ടപ്പോൾ എനിക്ക് എന്താ തോന്നിയത് അറിയോ.. നിന്റെ ഈ തുടുത്ത കവിള് കടിച്ചു തിന്നാൻ…. എന്താ അമ്മൂ നീ എന്നിൽ കാണിച്ച മാജിക്….. ഞാൻ അത് ആലോചിച്ചിട്ടുണ്ട് പലപ്പോഴും.. ഒരു പെണ്ണിൽ ഇത്ര ഡീപ്പ് ആയി ഞാൻ എന്നെതന്നെ മറന്ന് പോകുമെന്ന് കരുതിയത് കൂടിയില്ല…. അത് ആലോചിക്കുമ്പോൾ ഒറ്റ ഉത്തരമേ എനിക്ക് കിട്ടാറുള്ളൂ…. ഐ ആം ഇൻ ലൗ…അമ്മൂ.. മാഡ്ലി ലൗസ് യൂ..” അമ്മൂ അവനെ തന്നെ നോക്കി ഇരുന്നു….അവൾ ഓർത്തു.. എനിക്കും അറിയില്ല അഭിയേട്ടാ..നിങ്ങളെ മനസിന്റെ ഒരു കോണിൽ പോലും കയറ്റാൻ ആവില്ലെന്ന് കരുതിയ എനിക്ക് ഓരോ നിമിഷവും ഇപ്പോൾ നിങ്ങളെ കുറിച്ചുള്ള ഓർമകൾ ആണ്…

ആ ഓർമകൾ എന്റെ ചുണ്ടിൽ വിരിയിക്കുന്നത് പുഞ്ചിരി ആണ്… ഒഴിഞ്ഞു മാറാൻ പറ്റാത്ത വിധം എന്നെ കെട്ടാതെ കെട്ടിയിട്ടു നിങ്ങൾ.. ഒരിക്കൽ വെറുത്തിരുന്ന നിങ്ങളുടെ സാമീപ്യവും സ്പർശനങ്ങളും സ്നേഹവും ഞാൻ കൊതിക്കാൻ തുടങ്ങിയിരിക്കുന്നു.. ഇതാണോ പ്രണയം… അപ്പോൾ എനിക്ക് സിദ്ധുവേട്ടനോട് തോന്നിയത്…. അന്ന് ഇങ്ങനെ ഒരു ഫീൽ അല്ലായിരുന്നു…എനിക്ക്…. അവൾക്ക് തലയിലൂടെ മിന്നൽ പോലെ തോന്നി. “ഓഹ്……” അവൾ നെറ്റിയിൽ കൈ വച്ച് ഒച്ചയുണ്ടാക്കി.. “എന്താ അമ്മൂ..എന്ത് പറ്റി.. സുഖമില്ലേ… ” “ഒന്നുല്ല….ഒരു തലവേദന..” അവൻ വണ്ടി സൈഡ് ആക്കി….

സീറ്റ് അഡ്ജസ്റ്റ് ചെയ്ത് അവളെ ചായ്ച്ചു കിടത്തി.. ഫസ്റ്റ് എയ്ഡ് ബോക്‌സിൽ നിന്ന് ബാം എടുത്ത് നെറ്റിയിൽ പതുക്കെ മസാജ് ചെയ്തു കൊടുത്തു…. അവൾ അവന്റെ കൈ പിടിച്ചു കവിളിൽ ചേർത്ത് വച്ച് കണ്ണടച്ച് കിടന്നു… “ഹോസ്പിറ്റലിൽ പോണോ…വയ്യേ..” “വേണ്ട…ഇപ്പോ ആശ്വാസം ഉണ്ട്…പോകാം..അമ്മ കാണാതെ വിഷമിക്കും…” കമ്പനിയിൽ എത്തി നല്ലൊരു കോഫി കുടിച്ചപ്പോൾ അവൾക്ക് ആശ്വാസം തോന്നി…അഭിയുടെ പേഴ്സണൽ റൂമിൽ ആയിരുന്നു അവൾ.. അവളോട് അവിടെ കിടന്നോളാൻ പറഞ്ഞ് കോഫിയും കൊടുത്താണ് അഭി പോയത്… അവൾ പതിയെ പുറത്തിറങ്ങി അവിടെ ഒക്കെ ചുറ്റി കറങ്ങി നടന്നപ്പോൾ ആണ് അംബിക കാബിനിൽ നിന്ന് പുറത്തിറങ്ങിയത്…

അവർ അവളെ അവിടെ കണ്ട് ഒന്ന് സംശയിച്ചു… “നീ എന്താ ഇവിടെ…” “അത്..അമ്മ ക്ലാസ് കഴിഞ്ഞ് ഇങ്ങോട്ട് വരാൻ പറഞ്ഞു..” “ഓഹ്..അത് നന്നായി…വീട്ടിൽ ആരുമില്ലല്ലോ.. ഏടത്തിയെ കണ്ടോ…ഇല്ലെങ്കിൽ വാ..ഞാൻ അങ്ങോട്ടാണ്…” “കണ്ടില്ല..അമ്മ ബിസി ആയിരിക്കില്ലേ… ഡിസ്റ്റർബ് ആവുമോ…” “ഇല്ല..ടീ ടൈം ആണ്… വാ..” അംബിക സൗമ്യമായി സംസാരിച്ചു കേട്ടപ്പോൾ അവൾക്ക് സന്തോഷം തോന്നി…അവർ ശർമിളയുടെ ക്യാബിനിലേക്ക് ചെന്നു… അവർ ലാപ്പിൽ എന്തോ വർക്ക് ചെയ്യുകയാണ്… അവളെ കണ്ട് അവർ നിറഞ്ഞു ചിരിച്ചു.. “ഇരിക്ക് രണ്ടാളും…മോൾടെ തലവേദന കുറഞ്ഞോ…” “ആഹ്..കുറഞ്ഞു….അഭിയേട്ടൻ കോഫീ തന്നു..അത് കുടിച്ചപ്പോൾ ആശ്വാസം തോന്നി…”

“കുറച്ചു ദിവസമായി ഓട്ടമല്ലേ….അതാവും….. ഏടത്തി ചായ കുടിച്ചോ…ഇല്ലെങ്കിൽ വാ കാന്റീനിൽ പോകാം…”അംബിക പറഞ്ഞു.. “ആഹ്..ശരി.. നിങ്ങൾ നടന്നോ .. ഞാൻ പിറകെ വരാം..” “ഓക്കെ…” അവർ നടന്നോപ്പോൾ ആണ് ശരത്തിന്റെ കാബിനിൽ നിന്ന് അഭി ഇറങ്ങിയത്.. അവരെ കണ്ട് അങ്ങോട്ട് ചെന്നു.. “എവിടെ പോകുന്നു.. കുറച്ചു നേരം കൂടി കിടക്കായിരുന്നില്ലേ…” “ഇപ്പോ കുഴപ്പമില്ല.. ഞാൻ ഇവിടെയൊക്കെ കാണാം എന്ന് വച്ച്… അപ്പോഴാ ആന്റിയെ കണ്ടത്.. ഇപ്പോ കാന്റീനിലേക്ക് പോകുവാ…” “ഉം..എന്നാ വാ… ആന്റി പൊയ്ക്കോ…ഞങ്ങൾ മേലെ ഉണ്ടാവും…” അഭി അവളെയും കൂട്ടി ലിഫ്റ്റിൽ കയറി… ടോപ്പ് ഫ്ലോറിലേക്ക് പ്രസ്സ് ചെയ്തു..

അവൾക്ക് അപ്പോൾ അന്നത്തെ സംഭവം ആണ് ഓർമ വന്നത്.. എത്ര പെട്ടെന്ന് ആണ് തന്റെ ജീവിതം മാറി മറിഞ്ഞത്… “അന്നത്തെ കാര്യം ആണോ ഓർക്കുന്നേ…” അഭിയുടെ ചോദ്യം കേട്ട് അവൾ ചിരിച്ചു… “ഉം…എത്ര പെട്ടെന്ന് ആണ് എല്ലാം മാറിയത് എന്ന് ഓർത്തതാണ്..” അപ്പോഴേക്കും ടോപ്പ് ഫ്ലോറിൽ എത്തി… അവർ അഭിയുടെ ക്യാബിനിലേക്ക് ചെന്നു.. വിശാലമായ ഒരു മുറിയായിരുന്നു അത്.. ഒരു സൈഡ് ഗ്ലാസ് കൊണ്ട് ആണ് സെറ്റ് ചെയ്തത്.. പുറത്തെ കാഴ്ചകൾ അതിലൂടെ കാണാം.. അതിന് അകത്ത് തന്നെ വലത് ഭാഗത്തായി ചെറിയൊരു സിറ്റിങ് ഏരിയ സെറ്റ് ചെയ്തിട്ടുണ്ട്..

ഒരു കോർണർ സെറ്റ് സോഫയും ടീപ്പോയും അവിടെ ഉണ്ട്..മാഗസിൻ റാക്കിൽ ബിസിനസ്സ് സംബന്ധമായ കുറെ ബുക്ക്സ് കിടപ്പുണ്ട്.. “ഇരിക്കെടോ… അഭി സോഫ ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു… “ശരത്തേട്ടനെ കണ്ടില്ലല്ലോ…” “അവനും ചന്ദ്രുവും സൈറ്റിൽ പോയിരിക്കുവാ.. തനിക്ക് കഴിക്കാൻ എന്താ വേണ്ടേ…” “എന്തായാലും മതി.. നല്ല വിശപ്പുണ്ട്.. ഉച്ചയ്ക്ക് കഴിച്ചിട്ട് ശരിയായില്ല…” “എന്ത് പറ്റി.. താൻ അല്ലേ പറഞ്ഞത് അവിടുത്തെ നല്ല ഫുഡ് ആണെന്ന്…” അഭി ആർക്കോ ഫോണിലൂടെ നിർദേശം കൊടുത്തു… “അതിന് കഴിക്കാൻ സമ്മതിച്ചിട്ട് വേണ്ടേ…” “ആര്..” അവൻ അവളുടെ അടുത്തേക്ക് ചെന്നിരുന്നു..

“ഫ്രണ്ട്‌സ് … അവളുമാർക്ക് ഓരോ സംശയവും …ശ്ശ്…”അവൾ ചമ്മിയ പോലെ കാണിച്ചു… “എന്താ.. എന്ത് പറ്റി..” “ഒന്നുല്ല…. ഹോസ്റ്റലിൽ എത്തിയാൽ ദീപുവേട്ടനെ വിളിക്കും..വീഡിയോ കാളിൽ… അപ്പോ അന്ന് നടന്നത് മുഴുവൻ പറയും.. ആ ഒരു ഫ്ലോയിൽ അങ്ങു പറഞ്ഞു പോയതാ..” ഏട്ടനെ ഓർത്തപ്പോൾ അവൾക്ക് കണ്ണ് നിറഞ്ഞു… “നന്ദുനേക്കാളും തനിക്ക് ദീപുനോട് ഒരു അറ്റാച്ച്മെന്റ് കൂടുതൽ ആണല്ലേ…” “നന്ദുവേട്ടൻ എന്റെ ഏട്ടനാണ്.. ദീപുവേട്ടൻ അച്ഛനും ഏട്ടനും കൂട്ടുകാരനും ഓക്കെ ആണ്…. എന്ത് കൊണ്ടാ അങ്ങനെ ആയതെന്ന് അറീല.. അച്ഛനെ മിസ്സ് ചെയ്യുന്നത് പോലെയാണ് ദീപൂട്ടനെ മിസ്സ് ചെയ്യുന്നതും…”

അവളുടെ കണ്ണുനീർ താഴേക്ക് ഉരുണ്ട് വീണു.. “അയ്യേ.. കരയാണോ.. ഞാനില്ലെടോ കൂടെ…തനിക്ക് എല്ലാരുടെയും സ്നേഹം ഞാൻ ഒരുമിച്ചു തരാം.. പോരെ..” അവൻ തോളിലൂടെ കയ്യിട്ട് അവളെ ചേർത്ത് പിടിച്ചു… “ആഹ്..എന്നിട്ട് ബാക്കി പറ.. ഫ്രണ്ട്‌സിന് എന്താ സംശയം…..” “അത്…അതൊന്നും ഇല്ല..” അവൾ ചിരിച്ചു കൊണ്ട് തല താഴ്ത്തി… “ഉം… ആവട്ടെ.. വേറെ എന്തൊക്കെയാണ് കോളജ് വിശേഷങ്ങൾ…” “ഓഹ്.. ഒരു പാട് എഴുതാൻ ഉണ്ട്..മിസ്സ് ആയ നോട്സ്.. ഒന്നും മനസ്സിലായതും ഇല്ല.. അക്കൗണ്ടിംഗ് ഓക്കെ തലയ്ക്ക് ചുറ്റും കിടന്ന് കറങ്ങുന്നു… ശ്യാമള മാഡം ആണേൽ കുറച്ചു ദിവസത്തേക്ക് ലീവിലാണ്….”

“വീട്ടിലെത്തിയിട്ട് ഞാൻ ഹെല്പ് ചെയ്യാട്ടോ.. ടെൻഷൻ ആവണ്ടാ..” അപ്പോഴേക്കും രണ്ടുപേർ ഫുഡ്ഡുമായി വന്നു.. മസാല ദോശയായിരുന്നു.. അവർ കൈ കഴുകി കഴിക്കാൻ ഇരുന്നു… അഭി ഓരോ വിശേഷങ്ങൾ ചോദിച്ചും അവൾ മറുപടി പറഞ്ഞും അത് കഴിച്ചു… താൻ ഇന്ന് ഏറ്റവും മിസ്സ് ചെയ്തത് ഇതായിരുന്നു… ഇത്ര ദിവസം ഒരുമിച്ചിരുന്നേ കഴിച്ചിട്ടുള്ളൂ.. ഉച്ചയ്ക്ക് ഇത്ര പേര് ചുറ്റും ഉണ്ടായിട്ടും തന്റൊപ്പം ഈ ഒരു സാമീപ്യം ആഗ്രഹിച്ചിരുന്നു…ശരിക്കും ഞാൻ മിസ്സ് ചെയ്തില്ലേ ഈ മനുഷ്യനെ…വളരെ കുറച്ചു ദിവസം കൊണ്ട് അവന് ഇത്രയും മാറ്റം തന്നിൽ വരുത്താൻ സാധിച്ചോ.. അവൾ അതിശയിച്ചു….

അഭി കൈ കഴുകി വന്നു.. അമ്മാളൂ കഴിച്ച പാത്രങ്ങൾ ഓക്കെ എടുത്ത് ട്രേയിൽ വച്ച് കൈ കഴുകാൻ ചെന്നു… അഭി സർവീസിൽ വിളിച്ചു അവിടെ ക്ലീൻ ചെയ്യാൻ ഏൽപ്പിച്ചു.. “നമ്മൾക്ക് ഇത്തിരി നേരത്തെ ഇറങ്ങാം.. ഒന്ന് കറങ്ങിയിട്ടൊക്കെ വീട്ടിൽ പോകാം..ഉം..” “അത്…എന്റെ നോട്സ്…” “അതൊക്കെ എഴുതാടോ… എന്താ അറീല… ഇന്ന് തന്നെ വല്ലാതെ മിസ്സ് ചെയ്തു… വല്ലാത്ത ബോറിംഗ് ആയിരുന്നു.. തന്റെ ക്ലാസ് വിടുന്ന ടൈം ആകാൻ കാത്ത് നിന്നതാ… അതുകൊണ്ടാ ആരോടും പറയാതെ തന്നെ പിക്ക് ചെയ്യാൻ പോന്നത്… കുറച്ചു നേരം നമ്മൾക്ക് മാത്രമായിട്ട് ഒന്ന് സമയം ചെലവഴിച്ചാലേ ഒരു ആശ്വാസം കിട്ടൂ.. ” അവൻ അവളെ വലിച്ച് നെഞ്ചോട് ചേർത്തു പിടിച്ചു…ഇനി കുറച്ച് ദിവസങ്ങൾ ഞാൻ നിന്നെ കാണാതെ എങ്ങനെ കഴിച്ചു കൂട്ടും എന്നറിയില്ല അമ്മൂ… അവൻ ഓർത്തു..

ദിനകരന്റെ വീട്ടുമുറ്റത്ത് ഒരു വെളുത്ത ഇന്നോവ വന്ന് നിന്നു.. അതിൽ നിന്നും ഒരു പുരുഷനും സ്ത്രീയും ഇറങ്ങി.. അയാളെ കണ്ട് ദിനകരൻ ഓടി ചെന്ന് കെട്ടിപിടിച്ചു… “വാ..വാ..ഞാൻ കാത്തിരിക്കുകയായിരുന്നു… ” “ഫ്ലൈറ്റ് ഡിലേ ആയിരുന്നു അതാ..” മിനി അവരെ കണ്ട് അങ്ങോട്ട് വന്നു.. “റോസേ…സുഖാണോടി…” വന്ന സ്ത്രീയെ കെട്ടിപിടിച്ചു ..പിന്നെ അകത്തേക്ക് കൂട്ടി കൊണ്ടുപോയി.. “സുഖം..നിനക്കോ…” “ഉം..അവർ മങ്ങിയ ചിരി ചിരിച്ചു… “മക്കൾ എന്തിയേ….” “മേലെ കാണും…വന്നപ്പോൾ മുതൽ അതിനകത്താണ്… ഭക്ഷണം അങ്ങോട്ട് കൊണ്ടു കൊടുത്തു…” “ഉം…നമ്മുടെ വിധി … എത്ര കാലം ഞാൻ പ്രാർത്ഥനയോടെ കഴിച്ചു കൂട്ടിയിട്ടാ ഒരമ്മയാവാൻ എനിക്ക് കഴിഞ്ഞത്…

ദൈവം രണ്ടു മക്കളെ ഒരുമിച്ചു തന്നപ്പോൾ ഞാൻ സന്തോഷിച്ചു…. അതും ആഗ്രഹിച്ച പോലെ ഒരാണും ഒരു പെണ്ണും… ഇത്ര നാളും അവളേയും അച്ഛനെയും കൊണ്ടേ ഉരുകിയുള്ളൂ..ഇപ്പോ അവനും…..” “എന്താടി..റിച്ചുന് എന്ത് പറ്റി…” “അവൻ … അവന് ആ പെണ്ണിനെ തന്നെ വേണം എന്ന്..മറക്കാൻ കഴിയില്ലത്രേ.. എനിക്ക് ആലോചിച്ചിട്ട് ഒരു സമാധാനവും ഇല്ല മിനി… അവനെ കുറിച്ചുള്ള പ്രതീക്ഷകളും അസ്തമിക്കുകയാണ്…” “അതിനെന്താടി..അവന് ഇഷ്ട്ടാണെങ്കിൽ അത് നടത്തി കൊടുത്തൂടെ… ” “നീ എന്ത് അറിഞ്ഞിട്ടാ ഈ പറയുന്നത്.. ആ കൊച്ചിന്റെ കല്യാണം കഴിഞ്ഞതാ… അവളെ വേണം എന്ന അവന്റെ ആവശ്യം..

അതിന് ഇപ്പോ പപ്പയുടെ കൂടെ കൂടിയിരിക്കുകയാ…” “ഇവർക്കൊക്കെ എന്തിന്റെ കേടാ… എന്നാലും റിച്ചു എന്താ ഇങ്ങനെ..സൂസി ചെയ്യുന്നതിനെ പോലും എതിർത്തിട്ടല്ലേ ഉള്ളൂ അവൻ…ഇത്ര പെട്ടെന്ന്.. എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല…” “എല്ലാം എന്റെ തലയിൽ എഴുത്താണ്… അതിന്റെ കൂടെ ഇപ്പോ നീയും വന്ന് പെട്ടല്ലോ..” “നീ വിഷമിക്കാതെ.. ഇവർക്കൊക്കെ ഉള്ളത് ദൈവം കരുതി വച്ചിട്ടുണ്ടാകും.. എത്ര പേരുടെ ശാപം ഉണ്ട് ഇവരുടെ ഒക്കെ തലയ്ക്ക് മുകളിൽ എന്ന് ആർക്കറിയാം…” …തുടരും..

സിദ്ധാഭിഷേകം : ഭാഗം 30

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!