അഗ്‌നിശിഖം: ഭാഗം 9

Share with your friends

എഴുത്തുകാരി: രുദ്രവേണി

വീണ്ടും പാലക്കാട്‌. ഇത്തവണ അന്നൗൺസ്‌മെന്റ് കേൾക്കുന്നതിന് മുന്നേ ചാടി എഴുനേറ്റു. എന്റെ ശരീരം മാത്രം ഇറക്കിയാൽ പോരല്ലോ. തട്ടാതെ ഉടയാതെ അമ്മയുടെ ശരീരവും പിന്നെ രണ്ടു മൂന്നു ബാഗും ഉണ്ടല്ലോ. ഓട്ടത്തിന് തയ്യാറെടുക്കുന്നത് പോലെ കുറെയെണ്ണം വാതിലിൽ പോയി ലൈൻ ആയി നിൽക്കുന്നു. എന്താ ഹേ. നിങ്ങളെ ഇറക്കാതെ ട്രെയിൻ പോകില്ല. അതോ ആദ്യം ഇറങ്ങിയവർക്ക് വല്ല സമ്മാനവും റെയിൽവേ കൊടുക്കുന്നുണ്ടോ ആവോ. ആരോട് ചോദിക്കാൻ ആര് പറയാൻ. എന്തായാലും ഞാനും ഒട്ടും കുറച്ചില്ല. നിർത്തിയ ഉടനെ ചാടി ഇറങ്ങി. പിന്നെയാ ഓർത്തത് വിലപിടിപ്പുള്ള സാധനം എടുത്തില്ലലോ.

മ്മടെ പാറൂമ്മ. നോക്കുമ്പോ ആരുടെയൊക്കെയോ തള്ളലിൽ സുഗമായി താഴേക്ക് ഇറങ്ങുന്നു. അമ്മടെ ഒരു ഭാഗ്യമേ. റെയിൽവേ സ്റ്റേഷന് മുന്നിൽ തന്നെ 32 പല്ലും കാട്ടി ഹാജർ വെച്ചിട്ടുണ്ട് മ്മടെ രമേശേട്ടൻ. വീട് മാറി താമസിക്കാൻ വന്നിട്ട് ആകെ മൂന്നു ബാഗേ ഉള്ളോ. മൂപരുടെ മുഖത്തൊരു പുച്ഛം. ഈ ഉടലു തന്നെ സ്വന്തമല്ല. ജീവൻ കൈവെടിഞ്ഞാൽ പുഴുക്കൾക്കും മണ്ണിരക്കും സ്വന്തമായതിനെ ആണ് നമ്മളെ സോപ്പും പൗഡറും ലിപ്സ്റ്റിക്ക് ഒക്കെ ഇട്ട് സുന്ദരി ആക്കി കൊണ്ടു നടക്കുന്നെ. ഇതൊക്ക പറയാൻ നാക്ക് ചൊരിഞ്ഞു വന്നതാ ന്നെ. പക്ഷെ ആവശ്യം എന്റെ ആയി പോയില്ലേ.

എമി ചുപ് രഹോ. സ്വയം ചീത്ത പറഞ്ഞതാ. എന്നാൽ നമുക്ക് മാഷ് ടെ വീട്ടിലേക്ക് പോയാലോ ടീച്ചറെ. ഞ്ഞാൻ കാറ് കൊണ്ടു വന്നിട്ടുണ്ട്. പെട്രോൾ അടിക്കാനുള്ള കാശ് തന്നാൽ മതി. അയ്യേ .. എന്നേക്കാൾ വല്യ പിശുക്കനോ . ഇജ്ജ് നമുക്ക് ബല്യ കോമ്പറ്റിഷൻ ആണ് ട്ടോ ഷുക്കൂറെ… നിഷ്കളങ്ക ഭാവത്തോടെ അമ്മയെയും കൂട്ടി കാറിൽ കയറി. ഹോ. യുദ്ധ മുഖത്തു ചെന്നു പെട്ട പോലെ. കയറിയപ്പോൾ അയാൾ വായ തുറന്നതാ ന്നെ. പിന്നെ അടച്ചിട്ടേ ഇല്ല. AK 47 കൊണ്ടു തുരു തുരെ പട്ടാളക്കാർ വെടി വെക്കുന്ന പോലെ. ചോദ്യം അയാൾ ചോദിക്കും ഉത്തരവും. ഒരു തരാം റേഡിയോ പോലെ. റേഡിയോ പോലെ ഇപ്പോൾ ശ്രോതാക്കളെ ഉൾപ്പെടുത്തി ഫോൺ in പ്രോഗ്രാം നടത്തുന്നു. അത്രക്ക് പോലും ഇങ്ങൊരു ഗ്യാപ് തരുന്നില്ലന്നെ.

റേഡിയോക്ക് പോലും അപമാനം. ചേ മ്ലേച്ഛം. ലോകത്തുള്ള എല്ലാ കാര്യങ്ങളും ആ കുറച്ചു സമയം കൊണ്ടു അയാൾ പറഞ്ഞു തീർത്തു. അയാളുടെ വീട്ടുകാർക്ക് ഞ്ഞാൻ സ്ത്രോത്രം പറഞ്ഞു. ഏതോ ഒരു വീടിന് മുന്നിൽ ചെന്നു വണ്ടി നിർത്തി. ഇറങ്ങാൻ പറയാൻ അമ്മടെ മുഖത്തേക്ക് നോക്കിയപ്പോൾ അവിടെ ആകെ ക്ഷീണം. രണ്ടു മൂന്ന് മണിക്കൂർ ട്രെയിനിൽ സഞ്ചരിച്ചിട്ടും കോട്ടം തട്ടാത്ത ന്റെ അമ്മയാ. ദുഷ്ടൻ നാവു കൊണ്ട് 10 മിനുട്ടിൽ തകർത്തെറിഞ്ഞു. നിനക്കൊക്കെ എലിപ്പാഷാണം തരും ദുഷ്ടാ. കണ്ണൊക്കെ തുറിച്ചു അയാളെ ഒന്ന് നോക്കി. ✨️💫✨️💫✨️💫✨️💫✨️💫✨️💫

രമേശാ. അപ്പൊ ഇതാണ് നീ പറഞ്ഞ ആൾക്കാർ ലെ. തലയൊക്കെ നരച്ചു അപ്പുപ്പൻ താടിയെ പോലെ ഉള്ളൊരു അപ്പൂപ്പൻ പുറത്തേക്ക് വന്നു. ആ വെള്ള താടി പിടിച്ചു കൊഞ്ചിക്കാൻ കൊതിയായി. എന്താ തന്റെ പേര്. ഘനഗാംഭീര്യത്തോടെ ആണ് ചോദ്യം. കുട്ടി കാണുന്ന പോലെ അല്ല ട്ടോ. ആളിത്തിരി പിശകാ. പ്രപഞ്ചത്തിന്റെ സ്പന്ദനം കണക്കിലാണെന്ന് പറഞ്ഞത് ഇങ്ങോരെങ്ങാനും ആകുമോ. എന്താ പേരില്ലേ. ചിന്തകളിൽ സഞ്ചരിച്ചിരുന്ന മനസ്സിനെ തിരികെ കൊണ്ടു വന്നു മൂപര് ചോദ്യം ചെയ്യൽ തുടർന്നു. എമിൻ. വിനയം ഒട്ടും കൈ വിടാതെ പറഞ്ഞു. ഇതാരാ. അമ്മയാണോ. എന്താ പേര്. psc ടെ ഇന്റർവ്യൂ നു പോലും നിർത്തി നിർത്തിയെ ചോദിക്കാറുള്ളു. ഇതിലിപ്പോ ഏത് ചോദ്യത്തിന് ആദ്യം ഉത്തരം നൽകണം.

തുടക്കം മുതൽ തുടങ്ങാം ലെ. ഇതെന്റെ അമ്മയാണ്. പേര് പാർവതി. ആഹാ നല്ല പേരാണല്ലോ. ഉള്ളിൽ നിന്ന് വാ നിറയെ പുഞ്ചിരിയുമായി ഒരു അമ്മ പുറത്തേക്ക് വന്നു. കണ്ടാൽ ഒരു അസ്സൽ ടീച്ചർ ലുക്ക്‌ ട്ടോ. നമ്മടെ കവിയൂർ പൊന്നമ്മ ഒക്കെ ഉണ്ടല്ലോ അവരെ പോലെ. അവരെ കണ്ടതും മുഖത്തു അറിയാതെ ഒരു ചിരി വിരിഞ്ഞു. പേരുകൾ തമ്മിൽ സിങ്ക് ആകുന്നില്ലലോ രമേശാ. അമ്മ പാർവതിയും മകള് എമിനും. മാഷ് മ്മടെ ഹൃദയത്തിൽ പേന കൊണ്ടു കുത്തി. ഇങ്ങൊരു ഇവിടെ വാടകയ്ക്ക് താമസിക്കാൻ അല്ലെ ആളെ എടുക്കുന്നെ. അല്ലാതെ വീടിനെ കല്യാണം കഴിക്കാൻ ഒന്നും അല്ലാലോ.

അല്ല ചോദ്യം കേട്ടാൽ അങ്ങനെ തോന്നുമേ. പറയാൻ നാവ് തുടിച്ചു എങ്കിലും കുരുത്തക്കേട് കാണിക്കണ്ടല്ലോ ന്നു വെച്ചു ക്ഷമിച്ചതാ. ഭാഗ്യം അല്ലെങ്കിൽ തടി കേടായേനെ. മാഷേ. ജാതിയും മതമൊക്കെ നോക്കിയാണോ വീട് വാടകയ്ക്ക് കൊടുക്കുന്നെ. എന്റെ വീട്ടിൽ താമസിക്കാൻ പോകുന്നവരെ കുറിച്ച് അറിയാനുള്ള സ്വാതന്ത്ര്യം എനിക്കില്ലേ. ഇപ്പോൾ ചോദിച്ചത് പോയിന്റ്. ആദ്യമേ ഇങ്ങനെ മനസ്സിലാകുന്ന ഭാഷയിൽ ചോദിക്കായിരുന്നില്ലേ മാഷേ.. അല്ലാതെ സിങ്ക് ന്റെയും അലുമിനിയത്തിന്ടെയും കണക്ക് ചോദിക്കണമായിരുന്നോ. എന്തായാലും സത്യം പറയണമെന്ന് ഞാനും ആദ്യമേ തീരുമാനിച്ചിരുന്നു. ഞ്ഞാൻ എമിൻ. ഒരു അനാഥ ആണ്. ആലപ്പുഴ ഉള്ള സ്നേഹാലയം ഓർഫനേജിൽ ആയിരുന്നു 18 വയസ്സ് വരെ ജീവിച്ചത്.

പിന്നെ അവിടെ താമസിക്കാൻ അനുവാദമില്ലാത്തതു കൊണ്ടു കുറച്ചു കാലമായി ഒരു ഫ്ലാറ്റിൽ താമസിക്കുകയാണ്. ഇതെന്റെ അമ്മ. ജന്മം കൊണ്ടു ആരും അല്ല പക്ഷെ ഒറ്റക്കായ എനിക്ക് കർത്താവ്‌ തന്ന സമ്മാനം ആണ്. കൂടെ കൂട്ടി. അല്ല ഞ്ഞാൻ ദത്തെടുത്തു. അപ്പൊ ജാതിയും മതവുമൊന്നും നോക്കിയില്ലന്നേ. എന്നെ ഈ അമ്മക്ക് ആവശ്യമുണ്ടെന്ന് തോന്നി. ഫുൾസ്റ്റോപ്പിട്ടു സുരാജ് വെഞ്ഞാറമൂട് ന്റെ മുഖ ഭാവത്തോടെ നോക്കി നിന്നു. ടീച്ചർ ദൃതിയിൽ അകത്തേക്ക് പോകുന്നത് കണ്ടു. കർത്താവേ ഞങ്ങളെ തല്ലി ഓടിക്കാൻ ഉലക്ക എങ്ങാനും എടുക്കാൻ പോയതാണോ. ഓടാൻ റെഡി ആയി ബാഗൊക്കെ കയ്യിൽ എടുത്തു നിന്നു.

മാഷ് അങ്ങനൊക്കെ ചോദിക്കും കുട്ട്യേ. നിങ്ങളെ ഞ്ഞാൻ ഇനി എങ്ങോട്ടും വിടില്ല ട്ടോ. കയ്യും പിടിച്ചു മുകളിലേക്ക് നടന്നു. വെറുതെ ഒന്ന് തിരിഞ്ഞ് നോക്കിയപ്പോൾ മ്മടെ അപ്പൂപ്പൻ താടിടെ ചുണ്ടിൽ ഒരു പുഞ്ചിരി ഉരുണ്ടു കൂടിയിരിക്കുന്നു. അമ്പട വീരാ. സണ്ണി കുട്ട. അപ്പൊ പുറത്ത് കാണുന്ന ഈ പരുക്കൻ സ്വഭാവമൊക്കെ ഒരു നാട്യം ആണല്ലേ. കാണിച്ചു തരാം ട്ടോ. അപ്പോഴേക്കും മ്മടെ ടീച്ചറമ്മ അമ്മയോട് കൂട്ടൂ കൂടി കൂട്ടുകറി ഉണ്ടാകാൻ തുടങ്ങിയിരിക്കുന്നു. ലക്ഷ്മിയമ്മ പോയതിന്റെ സങ്കടം അമ്മക്ക് മാറി കിട്ടി അത്ര തന്നെ. താക്കോൽ എടുത്തു വാതിൽ തുറന്നു. വല്യ ഒരു ഹാൽ. രണ്ടു റൂമും ഒരു അടുക്കളയും.

മാഷ്ടെ അനിയത്തീയും കുടുംബവും വന്നപ്പോൾ ഇവിടെയ താമസിച്ചിരുന്നെ. അതോണ്ട് എല്ലാ സാധനങ്ങളും ഉണ്ട് ട്ടോ. പാത്രങ്ങൾ പോലും കൊണ്ടോയില്ല. വരുന്നവർ കൊണ്ടു വന്നാൽ താഴേക്ക് മാറ്റം എന്നാണ് കരുതിയെ. നിങ്ങളൊന്നും കൊണ്ടു വരാത്തത് കൊണ്ടു ഇവിടെ ഇരുന്നോട്ടെ. ടീച്ചറമ്മ സ്നേഹത്തോടെ പറഞ്ഞു. അത് കലക്കി. എന്റെ കർത്താവേ നിനക്ക് സ്തോത്രം. ഇവിടെയും എന്റെ പോക്കറ്റ് കീറാതെ സൂക്ഷിച്ചു ലോ. മുകളിലേക്ക് നോക്കി പറഞ്ഞു. മോളെന്താ ഒന്നും മിണ്ടാത്തെ. മാഷ് പറഞ്ഞത് കേട്ട് വിഷമിക്കണ്ട ട്ടോ. ഇവിടെ അടുത്ത് ഒരു വീട്ടിൽ താമസക്കാര് ഓണരോട് നുണ പറഞ്ഞു പറ്റിച്ചു.

ഇവിടിപ്പോ പുറത്തുള്ളവർക്ക് വാടകയ്ക്ക് കൊടുക്കുന്നത് ആദ്യായിട്ടാ. അതോണ്ടുള്ള വെപ്രാളം ആണ് ട്ടോ. പുറത്ത് കാണുന്ന ഈ ഗൗരവമേ ഉള്ളൂ. ഉള്ളിൽ ആളൊരു പാവമാണെന്നേ. അല്ലേലും ഭാര്യക്ക് ഭർത്താവ് പാവമാകുമല്ലോ. തങ്ക മനസ്സ് ഉള്ളവൻ നോക്കട്ടെ എന്നോടെന്തെങ്കിലും കൊനഷ്ടുമായി വന്നാൽ കർത്താവാണേ മാഷാണെന്നൊന്നും നോക്കില്ല. മൂക്ക് കൊണ്ടു ക്ഷ ണ്ണ ഒക്കെ എഴുതിക്കും. മനസ്സിൽ പറഞ്ഞതാ ട്ടോ. മോളെ നിങ്ങള് ചായ കുടിച്ചോ. എന്റെ നിൽപ്പ് കണ്ടിട്ട് പാവം തോന്നിയിട്ടാണോ എന്തോ മ്മടെ പൊന്നമ്മ ചോദിച്ചു. ഇല്ലല്ലോ ടീച്ചറമ്മേ. ഇനിയിപ്പോ സാധനങ്ങൾ ഒക്കെ വാങ്ങിട്ട് വേണ്ടേ.

നിഷ്കളങ്ക ഭാവം വാരി വിതറി പറഞ്ഞു. ഉദ്ദേശ്യം മറ്റൊന്നുമല്ല എങ്ങാനും ടീച്ചറമ്മക്ക് പാവം തോന്നിയാൽ.. കിട്ടിയാൽ ഒരു ചായ അല്ലെങ്കിൽ വെറുമൊരു മുഖ ഭാവം അല്ലെ. ആർക്കും ചേതമൊന്നുമില്ലല്ലോ. അയ്യോ. അപ്പൊ സാധനങ്ങളൊക്ക വാങ്ങി വരുന്നത് വരെ പട്ടിണി കിടക്കുകയോ. മഹാപാപം പറയല്ലേ കുട്ട്യേ. കണ്ടോ. ഞ്ഞാൻ പറഞ്ഞില്ലേ. അല്ലേലും അമ്മമാരുടെ മനസ്സ് ഇങ്ങനെയാ. പെട്ടെന്ന് അലിഞ്ഞു തുടങ്ങും. അതോണ്ടെന്താ ചുളുവിൽ വൈകുന്നേരത്തെ ചായ ലാഭമായില്ലേ. ഇനി രാത്രി ഭക്ഷണവും കൂടി ഏറ്റെടുത്താൽ ഹായ്….. ഞാൻ ആരായി. വരൂ. സാധനങ്ങളൊക്കെ അവിടെ വെച്ചോളൂ മോളെ.

നമുക്ക് താഴേക്ക് പോകാം. ചായ കുടിച്ചിട്ടാകാം ഇനി സംസാരം. അമ്മ ഇപ്പോൾ പറഞ്ഞത് വളരെ ശരിയാ. വിശന്നിട്ടു ഞ്ഞാൻ തീറ്റി പോറ്റുന്ന എലികളൊക്കെ വയറിലൂടെ അപഥ സഞ്ചാരം തുടങ്ങി ന്നെ. വിശന്നാൽ ഞ്ഞാൻ ഞാനല്ലതാകും. അതെന്നിക്കല്ലേ അറിയൂ. ടീച്ചറമ്മ ഇറങ്ങുന്നതിനു മുന്നേ ഞ്ഞാൻ ചാടി ഇറങ്ങി. നേരെ ചെന്നു പെട്ടതോ മൂർഖൻ പാമ്പിന്റെ മുന്നിലും. മ്മടെ മാഷ്. കൂർപ്പിച്ചു നോക്കുകയാണെന്നേ. ഞ്ഞാൻ വേഗം നല്ല കുട്ടിയായി ടീച്ചർമ്മടെ പിന്നിൽ ഒളിച്ചു. പേടിച്ചിട്ടൊന്നുമല്ലനെ. വെറുതെ ഒരു ബഹുമാനം. മാഷേ ഇപ്പോൾ ചായ ഇടാം ട്ടോ. ടീച്ചർ അമ്മയുടെ കയ്യും പിടിച്ചു അകത്തേക്ക് നടന്നു.

പിന്നെ ഞാനെന്തിനാ നിൽക്കുനെ വേഗം പിന്നാലെ നടന്നു. ടീച്ചർ ചായ ഇടാൻ തുടങ്ങിയപ്പോ ഞ്ഞാൻ കയ്യോടെ പിടിച്ചു വാങ്ങി. ടീച്ചറമ്മ ഇരുന്നോളു. ഞ്ഞാൻ ചായ ഇടാം ട്ടോ. അല്പം ഇഞ്ചി ഒക്കെ ചതച്ചിട്ടിട്ട് ഒരു സൂപ്പർ ചായ അങ്ങ് വെച്ചു കാച്ചി. . മനസ്സിലേക്കുള്ള വഴി വയറിലൂടെ എന്നല്ലേ. ചായ ആകുമ്പോ ഒഴുകുന്ന സാധനം അല്ലെ വേഗം എത്തിക്കോളും. കലക്കി ലോ. ചായ തിളക്കുന്ന മണം വന്നപ്പോഴേ മൂക്കിന്റെ ഓട്ട വീർപ്പിച്ചു രമേശേട്ടൻ വന്നു. മണം കേട്ടിട്ട് സൂപ്പര് ആണെന്ന് തോന്നുന്നു. ടീച്ചറമ്മേ. അപ്പൊ ഇങ്ങള് പറഞ്ഞപോലത്തെ ഒരു വാടക ക്കരെ കൊണ്ടു വന്നു തന്നില്ലേ. ഇനി നമുക്ക് വല്ലതും. മൂപര് തല ചൊറിയാൻ തുടങ്ങി.

പേൻ ഉണ്ടോ… ഏ.. എന്താ ചോദിച്ചേ. അല്ല തല ചൊറിയുന്നു. പേൻ ഉണ്ടോന്ന് . ഉണ്ടെങ്കിൽ മെഡിലീസ് ബെസ്റ്റ് ആണേ. പോകുമ്പോ ഒരു ബോട്ടിലെ വാങ്ങിക്കോളൂ. അവൻ അതൊന്നുമല്ല ചോദിച്ചേ മോളെ. അവനു ബ്രോക്കർ കാശ് വേണം. അതെ രമേശാ. കഴിഞ്ഞ ഓണത്തിന് ഒരു 2500 വാങ്ങി കൊണ്ടു പോയില്ലേ. അത് ഇത് വരെ തിരികെ കിട്ടിയില്ല. ഓഹോ.. അവനാണ് ഇവൻ ലെ. എന്നൊരു ഭാവത്തിൽ ഒന്ന് നോക്കി. അത്. അത് പിന്നെ. വിക്കാൻ തുടങ്ങി. മ്മ്മ്. സാരല്യ. അത് ബ്രോക്കർ ഫീസിലേക്ക് കണക്കാക്കിക്കൊ. ഒരേ സമയം ചിരിയും സങ്കടവും ആ മുഖത്തു വിരിഞ്ഞു. അടുത്തത് എന്റെ നേർക്ക് തിരിഞ്ഞു.

എനിക്ക് വല്ലതും വേണം എന്ന് വാശി പിടിക്കുന്ന കുട്ടിയെ പോലെ. നല്ലത് എന്റെ കയ്യിൽ നിന്ന് വാങ്ങും ട്ടോ. ഇടക്കിടക്ക് വാങ്ങുന്നത് ഞാൻ മാഷോട് പറയും. ഈ കുട്ടീടെ കയ്യിൽ നിന്ന് വല്ലതും വാങ്ങിയാൽ. ന്റമ്മേടെ ജിമ്മിക്കി കമ്മൽ….. മനസ്സ് ആ പാട്ടിനൊപ്പം ബെല്ലി ഡാൻസ് കളിക്കാൻ തുടങ്ങിയിരുന്നു… അപ്പൊ എമി നല്ല കുട്ടിയായി വന്നിട്ടുണ്ട്.. വേഗം വായിച്ചു മറുപടി കൊടുക്ക് ട്ടോ.. പാവത്തിന് കോളജിൽ പോണം.. അപ്പൊ വൈകുന്നേരം വരാം ലെ… ചായ തരുമോ…. അപ്പൊ നാളെ കാണാമെ……

അഗ്‌നിശിഖം: ഭാഗം 8

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!