അർച്ചന-ആരാധന – ഭാഗം 20

Share with your friends

എഴുത്തുകാരി: വാസുകി വസു

എനിക്ക് സമ്മതമാണ് വിവാഹത്തിനു.. പക്ഷേ കുറച്ചു നാൾ കൂടി സമയം വേണം എല്ലാമൊന്ന് ഉൾക്കൊളളാൻ.. അതുവരെ നമുക്ക് നല്ല സുഹൃത്തുക്കൾ ആയി തുടരാം” ആയിരം പ്രാവശ്യം സമ്മതമായിരുന്നു നമ്പ്യാർക്കത്..കാരണം കീർത്തിയുടെ രൂപസാദൃശ്യമുളള ദേവിയെ അയാൾ ഇഷ്ടപ്പെട്ടിരുന്നു…അല്ല സ്നേഹിച്ചു തുടങ്ങിയിരുന്നു… ഗുഡ് നൈറ്റ് ആശംസിച്ച് തന്റെ മുറിയിലേക്ക് പോകാനായി ദേവി തയ്യാറെടുത്ത നിമിഷത്തിലാണ് ജനൽഗ്ലാസിൽ ഏതോ ഒരു വാഹനത്തിന്റെ പ്രകാശം ശക്തമായി പ്രതിഫലിച്ചത്… ഈ അസമയത്ത് ഇതാരാണു… വാഹനം മുറ്റത്ത് വന്ന് ഇരമ്പലോടെ നിന്നു…

കുറച്ചു സമയം കഴിഞ്ഞപ്പോൾ കോളിങ്ങ് ബെൽ ഇരുട്ടിന്റെ നിശബ്ദതയെ ഭേദിച്ച് മുഴങ്ങി. “അരവിയേട്ടാ വേണ്ടാ എനിക്ക് പേടിയാകുന്നു” വാതിൽ തുറക്കാനൊരുങ്ങിയ അരവിന്ദിനെ ദേവി വട്ടം ചുറ്റിപ്പിടിച്ചു. അവർക്ക് നല്ല ഭയം ഉണ്ടായിരുന്നു. “എടോ താൻ പേടിക്കണ്ടാ” അയാളുടെ ആശ്വാസവാക്കുകളൊന്നും അവൾക്ക് ആശ്വാസമായി തോന്നിയില്ല.ദേവിയും മക്കളും കൂടെയുള്ളതിനാൽ ജോലിക്കാർക്ക് കുറച്ചു ദിവസം ലീവ് കൊടുത്തിരുന്നു. മിക്കവരും വീട്ടിലേക്ക് പോകാൻ ആഗ്രഹിച്ചിരുന്നു. “ഇത് രുദ്രപ്രതാപ് ആണ്.. അവൻ എന്നെ വിളിച്ചിട്ടാണു വന്നത്” ഒടുവിൽ അരവിന്ദ് സത്യം തുറന്നു പറഞ്ഞു. “ശരി ഞാൻ അവരെക്കൂടി വിളിക്കാം” ദേവി റൂമിൽ കയറി അർച്ചനേയും ആരാധനയും വിളിച്ചു ഉണർത്തി.

അവർ ഒന്നും അറിഞ്ഞിരുന്നില്ല.കണ്ണുകൾ തിരുമ്മി എഴുന്നേറ്റു. “എന്താ അമ്മേ” “രണ്ടു പേരും ഹാളിലേക്കൊന്ന് വാ” എന്താണ് കാര്യമെന്ന് ഒന്നും അവർ പറഞ്ഞില്ല.ദേവിയുടെ പിന്നാലെ അർച്ചനയും ആരാധനയും എത്തി.ഹാളിൽ പപ്പാ നിൽക്കുന്നു. “ഇനി ഏട്ടൻ ഡോറ് തുറന്നോളൂ” അരവിന്ദ് കതക് തുറന്നതോടെ രുദ്രപ്രതാപ് പുഞ്ചിരിച്ചു. അർച്ചന അയാളെ കണ്ടിരുന്നു. എന്താണ് ഇയാൾ പാതിരാത്രിക്ക് ഇവിടെ. അവൾ ചിന്തിക്കാതിരുന്നില്ല. “സർ ഒരു പാഴ്സൽ ഉണ്ട് എടുത്തിട്ട് വരാം” എല്ലാവരും ആകാംഷയോടെ നിൽക്കുമ്പോൾ രുദ്രൻ കാറിന്റെ ഡോറ് തുറന്നു പാഴ്സൽ ചുമലിലിട്ട് അകത്തേക്ക് വന്നു.മെല്ലെയാ രൂപത്തെ നിലത്തേക്ക് വെച്ചു. “അക്ഷയ്… “ആരാധന നിലവിളിച്ചു കൊണ്ട് ഓടി അവന് അരികിലെത്തി.

ആർക്കും കാരണമൊന്നും മനസ്സിലായില്ല. ” എന്താടോ സംഭവം” അരവിന്ദ് ചോദിച്ചതിനു രുദ്രൻ ഒന്നും പറഞ്ഞില്ല പകരം ആരാധനയെ നോക്കി. അക്ഷയുടെ മുഖത്തും ശരീരത്തും അടികിട്ടി കരുവാളിച്ചതിന്റെ പാടുകൾ കണ്ടു.അത്യാവശ്യം നന്നായി മർദ്ദനം ഏറ്റിട്ടുണ്ട്.ആരാധന ഓടി വന്ന് രുദ്രന്റെ കോളറിൽ കൂട്ടിപ്പിടിച്ചു അലറി. “രക്ഷിക്കാനല്ലേടോ ഞാൻ പറഞ്ഞത്..തല്ലി ചതക്കാൻ ആയിരുന്നില്ലല്ലോ” ആർക്കും എന്താണ് കാര്യമെന്ന് മനസ്സിലായില്ല.കുറച്ചെങ്കിലും ധാരണയുളളത് അർച്ചനക്ക് ആയിരുന്നു. “സർ രാവിലെ എല്ലാം പറയാം..എനിക്ക് നല്ല ക്ഷീണമുണ്ട്.ഒന്ന് മയങ്ങണം” രുദ്രൻ കൂസലില്ലാതെ പറഞ്ഞു.

ആരാധന കോളറിൽ നിന്ന് പിടിവിട്ടിരുന്നില്ല. “കയ്യെടുക്കടീ” രുദ്രൻ അലറിയതോടെ അവൾ ഭയന്ന് പിന്മാറി. പപ്പക്ക് മുമ്പിൽ അവനങ്ങനെ പ്രതികരിക്കുമെന്ന് കരുതിയില്ല. “രുദ്രൻ പോയി കിടന്നോളൂ..നമുക്ക് രാവിലെ സംസാരിക്കാം” നമ്പ്യാർ അനുമതി നൽകിയതോടെ തനിക്ക് അനുവദിച്ച റൂമിലേക്ക് അയാൾ കയറിപ്പോയി. “എല്ലാവരും പോയി കിടന്നോളൂ..രാവിലെ സമാധാനമായി സംസാരിക്കാം”അതോടെ അവരവർ തങ്ങളുടെ റൂമിലേക്ക് പോയി. 💃🏿💃🏿

” അർച്ചനേ എനിക്ക് എന്തോ പേടിയാകുന്നു.അരുതാത്തത് സംഭവിക്കാൻ പോകുന്നത് പോലെ” ആരാധനയിടെ സകല സമാധാനവും നശിച്ചു.അർച്ചനക്ക് അവളുടെ മനസ്സ് കാണാൻ കഴിയുമായിരുന്നു. “ചേച്ചി അരുതാത്തതൊന്നും ചിന്തിക്കണ്ടാ..രുദ്രൻ തെറ്റായൊന്നും പ്രവർത്തിക്കില്ല” അർച്ചനക്ക് ഉറപ്പ് ഉണ്ടായിരുന്നു. “എന്തുവാ രണ്ടു പേരും കൂടിയൊരു അടക്കം പറച്ചിൽ” അവരുടെ സംസാരം ശ്രദ്ധിച്ചിരുന്ന ദേവി ചോദിച്ചു. “ചേച്ചി അമ്മ കൂടി അറിയട്ടെ സത്യങ്ങളെല്ലാം..നമുക്കൊരു സപ്പോർട്ട് കൂടിയാകും” അത് ശരിയാണെന്ന് ആരാധനക്ക് തോന്നി.ഒന്നും ഒളിച്ചു വെക്കാതെ അമ്മയോട് മനസ്സ് തുറന്നു. ദേവിയൊന്നും പറഞ്ഞില്ല.. 💃🏿💃

രാത്രിയിൽ അർച്ചനയും ആരാധനയും ഉറങ്ങിയിരുന്നില്ല.ഓരോന്നും സംസാരിച്ചു നേരം വെളിപ്പിച്ചു.ദേവി രാവിലെ എഴുന്നേറ്റു കുളിച്ച് കിച്ചണിൽ കയറിരുന്നു.ബ്രേക്ക് ഫാസ്റ്റ് റെഡി ആയപ്പോഴേക്കും എല്ലാവരെയും വന്നു വിളിച്ചു. കുളി കഴിഞ്ഞു എല്ലാവരും ഡൈനിങ് ടേബിളിൽ ഹാജരായി. ഇടിക്കുന്ന ഹൃദയവുമായി ആരാധനയും അർച്ചനെയും ഇരുഅവർക്ക് അരികിലേക്ക് പുഞ്ചിരിയോടെ രുദ്രപ്രതാപും അക്ഷയും കടന്നു വന്നു.പുഞ്ചിരിയോടെ അവരും ഇരുന്നു.അർച്ചനയും ആരാധനയും വായ് പൊളിച്ച് പോയി.ഇന്നലെ രുദ്രൻ അക്ഷയിനെ മർദ്ദിച്ചു കൊണ്ട് വന്നതാണ്.എന്നിട്ട് ഇപ്പോൾ രണ്ടും കൂടി തോളിൽ കയ്യിട്ട് ഇരിക്കുന്നു…

ദേവി പ്ലേറ്റിലേക്ക് ദോശ എടുത്ത് വെച്ചു.എന്നിട്ട് അതിനു മേലേക്ക് ചമ്മന്തിയും തൂവിയൊഴിച്ചു… അക്ഷയുടെ കണ്ണുകൾ ആരാധനയിൽ ആയിരുന്നു. അവൾ അവനെ കണ്ണ് ചിമ്മാതെ നോക്കി. “അക്ഷയ് അമലേഷായി എത്താൻ കാരണം രുദ്രപ്രതാപ് ആണ്..” ബ്രേക്ക് ഫാസ്റ്റ് കഴിച്ചു കഴിഞ്ഞു ചായ കുടിച്ചു കൊണ്ട് സംസാരത്തിനു തുടക്കമിട്ടു… “കോയമ്പത്തൂരിൽ വെച്ച് അമലേഷ് ഓടിച്ച ബൈക്കും കാറുമായി ആക്സിഡന്റ് ആയി.അമലേഷ് തൽക്ഷണം മരണമടഞ്ഞു..സത്യത്തിൽ അതൊരു കൊലപാതകം ആയിരുന്നു.അമലേഷും നിങ്ങളുടെ കോളേജിൽ പഠിച്ചിരുന്ന വർഷയെ കൊല ചെയ്ത സീനിയേഴ്സ് ആയിട്ട് ചെറിയ ഒരു തർക്കം അക്ഷയുമായി ഉണ്ടായിരുന്നു. ഇവനും കോയമ്പത്തൂർ ആണ് വർക്ക് ചെയ്തത് “

അക്ഷയിനെ ചൂണ്ടി അരവിന്ദ് നമ്പ്യാർ തുടർന്നു… “അക്ഷയ് ആണെന്ന് കരുതിയാണ് സീനിയേഴ്സ് ആക്സിഡന്റ് രൂപത്തിൽ അമലേഷിനെ കൊന്നത്.ആ കാറ് പിന്നീട് അവർ മറിച്ചു വിറ്റു.കഷ്ടകാലത്തിനു രുദ്രപ്രതാപാണു ആ കാറ് വാങ്ങിയത്..അക്ഷയ് അമലേഷാണു കൊല്ലപ്പെട്ടതെന്ന് അറിയാതിരിക്കാൻ ബോഡിയുമായി നാട്ടിലേക്ക് തിരിച്ചെങ്കിലും പാലക്കാട്ടൊരു ശ്മശാനത്തിൽ ശവം മറവ് ചെയ്തു. പ്രതികാരത്തിനായി അമലേഷായി അക്ഷയ് മാറി.അതിനു അവനു എല്ലാ സപ്പോർട്ടും നൽകിയത് അവിടത്തെ MLA ആയിരുന്നു. അയാളുടെ രാഷ്ട്രീയ സ്വാധീനത്തിൽ എല്ലാം ഭംഗിയായി നടന്നു.പക്ഷേ കുറ്റവാളികൾ അപ്പോഴും ആരാണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ല..”

ബാക്കി പറഞ്ഞത് അക്ഷയ് ആയിരുന്നു… “ഞാൻ എന്നിട്ടും രഹസ്യമായി ഓരോന്നും തിരക്കി..അപ്രതീക്ഷിതമായിട്ടാണു സംഭവത്തിനു ദൃക്ഷസാക്ഷിയായ ഒരാളെ കണ്ടുമുട്ടാൻ ഇടയായി.അങ്ങനെ ആണ് കാറ് നമ്പർ ലഭിക്കുന്നതും രുദ്രനിലേക്കും ഞാൻ എത്തപ്പെടുന്നതും .ഒരിക്കൽ നേർക്ക് നേരെ ഒന്ന് ഏറ്റുമുട്ടിയട്ടുണ്ട്” മറ്റുളളവർ ശ്വാസം അടക്കി പിടിച്ചു ഇരുന്ന് കേട്ടിരുന്നു… “സീനിയേഴ്സിനെ ജീവനോടെ കുഴിച്ചു മൂടിയട്ടുണ്ട്..” രുദ്രൻ കൂസലില്ലാതെ പറഞ്ഞു.. “ങേ… വിശ്വസിക്കാനാകാതെ അവരെല്ലാം അവനെ നോക്കി..പക്ഷേ നമ്പ്യാർക്ക് ചിരി ആയിരുന്നു.. ” വെക്കേഷൻ ടൈമിൽ കോളേജിനു പിന്നിലുള്ള ചെറിയ കാട്ടിൽ ആ സീനിയേഴ്സ് അന്തിയുറങ്ങുന്നുണ്ട്..

ഇപ്പോൾ കൂട്ടിനായി ചെകുത്താൻസും” രുദ്രപ്രതാപ് ഉറക്കെ ചിരിച്ചു ഭ്രാന്തനെ പോലെ… “വർഷയുടെ ജീവൻ എടുത്തവരെ…ഇനി ഞാൻ ആരാണന്നല്ലേ വർഷയെ സ്നേഹിച്ചിരുന്നവൻ..ഒരിക്കൽ പോലും ഒരു ഉറുമ്പിനെ പോലും ഞാൻ നോവിച്ചിരുന്നില്ല.പക്ഷേ എന്റെ പെണ്ണിനെ ഇല്ലാതാക്കിയപ്പോൾ ഒരു അവസരത്തിനായി നോക്കിയിരുന്നു” വളരെ ലാഘവത്തോടെയാണു രുദ്രൻ സംസാരിച്ചത്..ഇത്രയും കൊലപാതകങ്ങൾ നടത്തിയെന്നൊരു കൂസലുമില്ല.അർച്ചനക്ക് രുദ്രനെ നോക്കാൻ തന്നെ ഭയം തോന്നി. “രുദ്രൻ ജോലിക്ക് കയറും മുമ്പേ എല്ലാം തുറന്നു പറഞ്ഞിരുന്നു.

ഇന്നലെ രാത്രിയിൽ ഞാനും രുദ്രനും അക്ഷയെ കാര്യങ്ങൾ പറഞ്ഞു ബോദ്ധ്യപ്പെടുത്തി.എന്റെ നിർദ്ദേശാനുസരണമാണു ഇവനെ ഇവിടെ കൊണ്ട് വന്നത്.തെറ്റിദ്ധാരണ മാറട്ടെയെന്ന് കരുതി” അരവിന്ദ് നമ്പ്യാർ പറഞ്ഞു തീർന്നതോടെ അവിടെമാകെ കനത്ത നിശബ്ദതയിലാണ്ടൂ…. “ഒരിക്കലും എന്റെ അമ്മ അറിയരുത്..അമലേഷ് മരിച്ചെന്ന്..ഒരിക്കലും അവർക്കത് സഹിക്കാൻ കഴിയില്ല” അക്ഷയ് കരഞ്ഞു പറഞ്ഞു.. “ഇല്ലെടാ… നിന്റെ സങ്കടം ഞങ്ങൾക്ക് അറിയാം… രുദ്രൻ മെല്ലെ അവന്റെ തോളിൽ തട്ടി… 💃💃

രണ്ടു ദിവസം എല്ലാവരും അവിടെ ഉണ്ടായിരുന്നു… അതുകഴിഞ്ഞാണ് അർച്ചനയും ആരാധനയും കോളേജിലേക്ക് മടങ്ങിയത്.കൂടെ അക്ഷയും രുദ്രപ്രതാപും ഉണ്ടായിരുന്നു… ചെകുത്താൻസിന്റെ തിരോധാനം പോലീസിനെയാകെ കുഴക്കി. കോളേജിനു പിന്നിലുള്ള കാട് നിന്ന സ്ഥലം അരവിന്ദ് വാങ്ങി ആ നിലം JCB യാൽ മേൽമണ്ണ് മുഴുവനും ഇളക്കി.അടക്കം ചെയ്തത് അവിടെ ആണെന്ന് അറിയാതിരിക്കാൻ ആയിരുന്നു. പിന്നീട് അവിടെ കൃഷിയും ഇറക്കി…..

ചെകുത്താൻസിനെയും സീനിയേഴ്സിനെയും ആഴത്തിൽ കുഴി കുത്തി ഒളിപ്പിച്ചത് ആ JCB തന്നെ ആയിരുന്നു… ഒടുവിൽ എല്ലാവരും വർഷയുടെ ആത്മാവ് പ്രതികാരം ചെയ്തതായിരിക്കാമെന്ന് വിശ്വസിക്കാൻ തുടങ്ങി….അല്ലാതെ മറ്റ് വഴികളില്ല..ആൾ താമസം അടുത്തില്ലാത്ത ഒഴിഞ്ഞ കൃഷിഭൂമികൾ നികത്തിയാണു കോളേജ് പണി കഴിപ്പിച്ചിരുന്നത്…..©വാസുകി വസു.

അർച്ചന-ആരാധന – ഭാഗം-19

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!