ഈ സ്നേഹകുടകീഴിൽ… : ഭാഗം 29

ഈ സ്നേഹകുടകീഴിൽ… : ഭാഗം 29

എഴുത്തുകാരി: റിൻസി പ്രിൻസ്‌

രണ്ടുപേരും യാത്ര കഴിഞ്ഞു തിരിച്ചു എത്തിയതും ആനിയേയും സെറയെയും പോയി കണ്ടിരുന്നു… ആനിയും ഒരുപാട് സന്തോഷത്തിലായിരുന്നു…. മകളുടെ ജീവിതം സുരക്ഷിതമായ സന്തോഷം…. സോന സന്തോഷവതി ആണ് എന്ന് ആനിക്ക് അവളുടെ മുഖത്ത് നിന്ന് മനസിലായിരുന്നു…. 2 ദിവസങ്ങൾക്ക് ശേഷം ജീവൻ ഹോസ്പിറ്റലിൽ പോയി തുടങ്ങി… ജീവൻ ഹോസ്പിറ്റലിൽ പോയപ്പോൾ സോനക്ക് വീണ്ടും വേദന തോന്നി…. ഇപ്പോൾ അവൾക്ക് ജീവനെ കാണാതെ ഇരിക്കാൻ കഴിയില്ല എന്ന് അവൾ ഓർത്തു…. മനസ്സ് എപ്പോഴും അവന്റെ സാനിധ്യം ആഗ്രഹിക്കുന്നു….

ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് പെട്ടെന്ന് മീൻകറിയുടെ മണം അടിച്ചപ്പോൾ സോനയ്ക്ക് മനം പിരട്ടുന്നതായി തോന്നിയത്…. അവൾ ഭക്ഷണം നിർത്തി ഛർദിക്കാൻ ആയിപോയി…. എന്തുപറ്റി മോളെ…. ലീന പുറകെ ചെന്നു…. അറിയില്ല അമ്മ….. രാവിലെ മുതൽ എന്തോ ഭക്ഷണം പിടിക്കുന്നില്ല എന്ന് തോന്നുന്നു…. കുറച്ചുനേരം ലീന അവളുടെ മുഖത്തേക്ക് നോക്കി…. ശേഷം അവളുടെ വാടിയ കണ്ണുകളിലേക്ക് ലീന നോക്കി…. അവരുടെ കണ്ണുകളിൽ ഒരു തിളക്കം അനുഭവപ്പെട്ടു…. മുഖത്ത് ഒരു പുഞ്ചിരിയും…. ഇത് വയറ്റിന് പിടിക്കാതത് അല്ല വയറ്റിന് പിടിച്ചതാണെന്ന് ആണ് തോന്നുന്നത്…..

അവൾ മനസ്സിലാവാതെ അവരെ നോക്കി…. വാ നമുക്ക് ഹോസ്പിറ്റലിൽ പോകാം…. ലീന എന്ന് പറഞ്ഞു…. അത്രക്കൊന്നും ഇല്ല അമ്മേ…. സാരമില്ല നമുക്ക് ഒന്ന് പോയിട്ട് വരാം…. ഏതായാലും ജീവന്റെ ഹോസ്പിറ്റലിൽ തന്നെ പോയി വരാം…. എങ്കിൽ ജീവൻ വന്നിട്ട് വൈകുന്നേരം പോയാൽ പോരെ…. പോര…. ലീനയുടെ നിർബന്ധത്തിന് വഴങ്ങി അവൾ റെഡിയായി വരുമ്പോഴേക്കും ലീന ഓട്ടോ വിളിച്ചിരുന്നു….. രണ്ടുപേരും ഒരുമിച്ചാണ് ഹോസ്പിറ്റലിലേക്ക് പോയത്…. ഗൈനക്കോളജിസ്റ്റിനെ മുറിയിലേക്ക് ലീന പോകുന്നത് കണ്ടപ്പോൾ സോന മനസിലാവാതെ ലീനയെ ഒരു നിമിഷം നോക്കി…. എനിക്കൊരു സംശയം ഉണ്ട്…..

അങ്ങനെയാണോ എന്ന് നോക്കാം….. അപ്പോഴാണ് സോനയും അത് ഓർത്തത്…. ഡേറ്റ് തെറ്റിയിട്ട് രണ്ടുമൂന്നു ദിവസങ്ങളായി….. പക്ഷേ താൻ അത്ര കാര്യമായി എടുത്തില്ല…. ഇനി ജീവൻറെ ജീവാംശം തന്റെ ഉദരത്തിൽ നമ്പിട്ടോ….? അറിയാതെ അവളിൽ ഒരു പുഞ്ചിരി നിറഞ്ഞു…. കുറെ നേരത്തെ ടെസ്റ്റുകൾക്ക് മറ്റും ശേഷം ഡോക്ടറോട് കാര്യം ലീന തിരക്കി….. സംശയം ശരിയാണ്…. സോന പ്രഗ്നൻറ് ആണ്…. നല്ല ക്ഷീണം ഉണ്ട്…. ഒരു ഡ്രിപ്പ് ഇടാം…. ലീലാമ്മ ഡോക്ടർ പറഞ്ഞപ്പോൾ ലീനയ്ക്ക് പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം ആയിരുന്നു തോന്നിയത്….. തൻറെ പൊന്നുമോന്റെ ജീവന്റെ അംശം…..

തന്റെ പേരക്കുട്ടി…. തന്നെ ആദ്യമായി അമ്മയെന്ന വിളിച്ചവന്റെ കുഞ്ഞിനെ കാണാനായി അവരുടെ മനം തുടിച്ചു….. അവർ കെട്ടിപ്പിടിച്ച് സോനയ്ക്ക് ഒരു ചുംബനം നൽകിയിരുന്നു…. സോനക്ക് ജീവനെ ഒന്ന് കണ്ടാൽ മതി എന്നാരുന്നു…. ലീന തന്നെയാണ് ആദ്യം ജീവനെ വിളിച്ചത്…. എന്താ അമ്മച്ചി ….. ഞങ്ങൾ ഹോസ്പിറ്റലിൽ ഉണ്ട്…. നീ ഇങ്ങോട്ട് വാ….. ഞങ്ങൾ 102 റൂമിൽ ഉണ്ട്…. എന്തുപറ്റി അമ്മച്ചിക്ക്…. എനിക്ക് അല്ല…. പറ്റിയത് നിന്റെ ഭാര്യക്ക് ആണ്….. നീ വേഗം വാ…. അവൾക്ക് എന്താ പറ്റിയെ…. നീ വാ ഞാൻ പറയാം…. ജീവൻ പെട്ടെന്ന് തന്നെ ക്യാമ്പിനിൽ നിന്നും ഇറങ്ങി….

അവൻ ഓടുക ആയിരുന്നു…. സോനക്ക് എന്തുപറ്റി…. രാവിലെ കണ്ടപ്പോൾ അവളുടെ മുഖത്ത് ക്ഷീണം തോന്നിയിരുന്നു….. റൂമിലേക്ക് കയറിയതും നോട്ടം ആദ്യം ചെന്നത് സോനയുടെ നേർക്ക് ആയിരുന്നു…. എന്തുപറ്റി….. അവളുടെ മുഖത്തേക്ക് നോക്കി ആശങ്കയോടെ ജീവൻ ചോദിച്ചു…. എന്തു പറ്റാൻ….. എല്ലാം ഒപ്പിച്ചു വെച്ചിട്ട് എന്തുപറ്റി എന്ന് ചോദിച്ചാൽ പോരെ…. എന്താ അമ്മേ… അവന് മനസ്സിലാവാതെ ലീനയെ നോക്കി…. സോനക്ക് ചിരി വരുന്നുണ്ടുടാരുന്നു…. ലീന തന്നെ കയ്യിലിരുന്ന ടെസ്റ്റ് റിപ്പോർട്ട് അവൻറെ കൈകളിലേക്ക് വച്ചുകൊടുത്തു…. അവൻ അത്‌ വായിച്ചതിനുശേഷം ജീവൻറെ മുഖം വിടരുന്നത് ഒരു കൗതുകത്തോടെയാണ് സോനാ കണ്ടത്…. സോനയുടെ മുഖത്തേക്ക് അറിയാതെ ജീവൻ ഒന്ന് നോക്കി പോയി….

ഞാൻ ഒരു ഓട്ടോ പിടിച്ച് പോവാ…. എനിക്ക് ഇച്ചായനോടും…. ആനിയോടും സോഫിയോടും ഒക്കെ വിശേഷം പറയണം…… നീ ഡ്യൂട്ടിക്ക് ഒന്നും കയറാതെ ഇവൾക്ക് എന്താ വേണ്ടതെന്നു വെച്ചാൽ വാങ്ങി കൊടുത്തിട്ട് വൈകുന്നേരത്തേക്ക് രണ്ടുപേരും കൂടെ വരാൻ നോക്ക്…. ഈ ഡ്രിപ്പ് തീർന്നാൽ പോകാം….. പിന്നെ ഈ മരുന്ന് കൂടെ വാങ്ങണം…. അത്രയും പറഞ്ഞ് സോനയോട് യാത്രയും പറഞ്ഞ് ലീന നടന്നു…. ലീന പുറത്തേക്ക് പോയതും…. ജീവൻ അവളുടെ അരികിൽ വന്നിരുന്നു…. അവളെ തന്റെ നെഞ്ചോട് ചേർത്ത് വലം കൈയ്യിൽ മുറുക്കി പിടിച്ചു…… നേരാണോ…. ചിരിയോടെ ജീവൻ അവളോട് ചോദിച്ചു…..

പിന്നെ അല്ലാതെ….. അമ്പട കള്ളാ ജീവൻ കുട്ടാ…. നീ പണി പറ്റിച്ചു അല്ലേ…. അവൻ സ്വയം പറഞ്ഞു…. അവൾ മനസ്സിലാവാതെ ജീവനെ നോക്കി…. വട്ടായതാണോ എന്നല്ലേ നിന്റെ നോട്ടത്തിന്റെ അർത്ഥം…. ഞാൻ എന്നെ തന്നെ ഒന്ന് അപ്രിഷേറ്റ് ചെയ്തതാണ്… ഞാൻ എന്റെ കഴിവ് തെളിയിച്ചു…. ഇല്ലേ…..? ജീവൻ കുസൃതിയോടെ ചോദിച്ചു…. സോന നാണത്തോടെ അവൻറെ മുഖത്തേക്ക് നോക്കി…. അവൻ അവളെ ചേർത്ത് അവളുടെ മൂർദ്ധാവിൽ ചുംബിച്ചു…. സോന അവനെ ഇറുക്കെ പുണർന്നു ഇരുന്നു….. ഞാൻ ഏതായാലും ഒന്ന് ലീവ് പറഞ്ഞിട്ട് വരാം…. പിന്നെ മരുന്നും വാങ്ങാം….

എന്താ നിനക്ക് വേണ്ടത്…. എന്ത് കഴിക്കാൻ ആണ് കൊതി…? എന്തുപറഞ്ഞാലും വാങ്ങി തരുമോ…..? അതാണല്ലോ ഈ സമയങ്ങളിൽ ഭർത്താക്കന്മാരുടെ ഡ്യൂട്ടി…. എനിക്ക് നല്ല ചക്കര പുളി തിന്നാൻ തോന്നുന്നു…. എന്തോന്നാ….. എന്തോന്നാ…. ചക്കര പുളി…. എൻറെ പൊന്നു കൊച്ചേ…. നീ വല്ല കിട്ടുന്ന സാധനവും തിന്നാൻ വേണം എന്ന് പറ…. ഞാൻ എവിടെപ്പോയി ഇതൊക്കെ ഒപ്പിക്കാൻ ആണ്…. പിന്നെന്തിനാ എന്താ വേണ്ടത് എന്ന് ചോദിച്ചത്…. അവൾ പരിഭവിച്ചു…. എവിടുന്നെങ്കിലും സംഘടിപ്പിക്കാം…. നീ ഒന്ന് സമാധാനപെടു… ഞാൻ പോയി വരാം… ജീവൻ പുറത്തേക്ക് നടന്നു…. എടാ…… അവൻ തിരിച്ച് നടക്കുമ്പോഴാണ് ഓപ്പോസിറ്റ് നടന്നുവരുന്ന പൂജയെ കണ്ടത്….

ഞാൻ നിന്നെ വിളിക്കാൻ തുടങ്ങുവാരുന്നു…. ഒരു സന്തോഷ വാർത്തയുണ്ട്…. എന്താടാ…. ഞാൻ ചെറുതായിട്ട് ഒന്ന് അപ്പനാകാൻ പോവാ.. ചെറുതായിട്ട് അപ്പനോ ….? പൂജ ചോദിച്ചു… എടി അവൾ പ്രെഗ്നന്റ് ആണ്… റീയലി…. കൺഗ്രാറ്റ്സ് ഡാ…. സോന എന്തിയെ… അവൾ അകത്തുണ്ട്…. ഞാൻ ഒന്ന് കണ്ടിട്ട് വരാം… പൂജ അവളുടെ അടുത്തേക്ക് നീങ്ങി…. ആരോഗ്യസംരക്ഷണത്തെ കുറിച്ച് പൂജ ഒരു വ്യക്തമായ ഒരു ധാരണ സോനക്ക് നൽകി…. അപ്പോഴേക്കും ജീവൻ വന്നിരുന്നു…. ഡ്രിപ്പ് തീർന്നപ്പോൾ രണ്ടുപേരും പുറത്തുപോയി…. അവൾക്കിഷ്ടമുള്ള എല്ലാം വാങ്ങി കൊടുക്കാൻ ജീവന് ഉത്സാഹം ആയിരുന്നു…. ഒപ്പം ആനിയുടെ അടുത്തും കയറി സന്തോഷം പങ്കു വെച്ചതിനു ശേഷമാണ് രണ്ടുപേരും വീട്ടിലേക്ക് മടങ്ങിയത്….

ആനിക്ക് ഒരുപാട് സന്തോഷം തോന്നിയിരുന്നു…. അവർ അപ്പോൾ തന്നെ ആ സന്തോഷം സോഫിയെ വിളിച്ച് അറിയിക്കുകയും ചെയ്തു….. അവളും ഒരുപാട് സന്തോഷവതിയായിരുന്നു….. തന്റെ കുഞ്ഞനുജത്തി…. താൻ മകളെ പോലെ വളർത്തിയവൾ…. അവൾ ഒരു അമ്മയാകാൻ പോവുകയാണ്…. സോഫിയുടെ സന്തോഷത്തിന് അതിരില്ലായിരുന്നു….. അഭയ് ഞാൻ പറയാൻ വിട്ടുപോയി….. സോനാ പ്രഗ്നൻറ് ആണ്…. ജീവൻ ഒരു അച്ഛനാകാൻ പോകുന്നു….. ഭക്ഷണം കഴിച്ചു കൊണ്ടു ഇരിക്കുമ്പോൾ ആണ് പൂജ സന്തോഷത്തോടെ അത് പറഞ്ഞത്…. നടുങ്ങി പോയിരുന്നു അഭയ്…. അവന്റെ മുഖത്ത് വരുത്തിവച്ച ഒരു ചിരി മാത്രമേ ഉണ്ടായിരുന്നുള്ളൂ…. ഞാൻ അറിഞ്ഞില്ലല്ലോ…. കൺഫോം ചെയ്തത് ഇന്നാണ്….

നല്ലകാര്യം…. ചിരിയോടെ അവൻ പറഞ്ഞു…. പൂജ കുളിക്കാനായി പോയപ്പോള് അഭയ് ഫോണെടുത്ത് സത്യ എന്ന് സേവ് ചെയ്ത നമ്പറിലേക്ക് വിളിച്ചു.. എന്താണ്…. അപ്പുറത്ത് നിന്നും ശബ്ദം വന്നു…. സോനാ പ്രഗ്നൻറ് ആണ്….. വാട്ട്….. വിശ്വാസം വരാത്തത് പോലെ ഒരു ചോദ്യം അപ്പുറത്ത് നിന്ന് വന്നു…. താനല്ലേ പറഞ്ഞത് അവർ തമ്മിൽ എന്തൊക്കെയോ പ്രോബ്ലം ഉണ്ട്…. ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയിട്ടില്ലെന്ന്…. എനിക്കറിയില്ല…. ഉണ്ടെന്ന് പൂജ പറഞ്ഞിരുന്നു…. ചിലപ്പോൾ അവർ എല്ലാം പറഞ്ഞു കൺവിൻസ് ആയി കാണും… ഈ സിറ്റുവേഷനിൽ അത് ഡെയിഞ്ചർ ആണ് അഭയ് …. അപ്പുറത്ത് നിന്നും ഫോൺ കട്ട് ആയിരുന്നു…. ☂☂☂

പിറ്റേന്ന് തന്നെ ആനിയും സോഫിയും ജീവൻറെ വീട്ടിൽവന്ന് സോനെ കണ്ടിരുന്നു…. സോഫി ഒരുകെട്ട് പലഹാരങ്ങളും ഫ്രൂട്ട്സ് ഒക്കെയായി ആണ് വന്നത്…. സോനയെ കണ്ടപ്പോൾ സോഫിയുടെ ഹൃദയം സന്തോഷപൂർവ്വം ആയിരുന്നു…. എൻറെ മോളെ ഞാൻ നിന്നെ എങ്ങനെ കൊണ്ടുനടന്നത് ആണ്…. നീ ഒരു അമ്മയാകാൻ പോകുന്നു എന്ന് അറിയുമ്പോൾ എനിക്ക് എന്തോരു സന്തോഷമാണ് എനിക്ക് ഉണ്ടാകുന്നതെന്ന് എനിക്ക് അറിയില്ല…. ഞാന് നിന്നോട് പറഞ്ഞില്ലേ ജീവൻ നിന്റെ ഭാഗ്യമായിരിക്കും എന്ന്…. അവനോടൊപ്പം ഉള്ള നിൻറെ ജീവിതം സുരക്ഷിതം ആയിരിക്കുമെന്നു….. അതേ ചേച്ചി…… ഭാഗ്യമാണ്…… ജീവൻ ഒപ്പമുള്ള ജീവിതം ഞാൻ ഇത്രകാലം അനുഭവിച്ചത് പോലെയല്ല…….

സുരക്ഷിതമാണെന്ന് എനിക്ക് അറിയാൻ സാധിക്കുന്നുണ്ട്….. അതാ ഞാൻ പറഞ്ഞത് ഒരിക്കലും നിനക്ക് വേദനിക്കേണ്ടി വരില്ല മോളെ….. എല്ലാ ദിവസത്തെയും പോലെ സന്തോഷങ്ങളും ഉല്ലാസങ്ങളും ആ ദിവസവുംപോയി…. രണ്ടു കുടുംബങ്ങളും പുത്തൻ അതിഥിയെ വരവേൽക്കാനായി ഒരുങ്ങി….. അന്ന് വൈകുന്നേരം ജീവൻ വന്നപ്പോൾ സോന കാത്തിരിപ്പുണ്ടാരുന്നു അവനെ…. എന്താണ് പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തി നില്കുവാനോ…. അതെ…. എന്തേ…. ഹേയ് വെറുതെ…. അവൻ ചുമൽ കൂച്ചി…. വേഗം പോയി കുളിച്ചു വാ…. ഒരു കൂട്ടം കാണിച്ചു തരാം….. എന്താ…. അതൊക്കെ പറയാം…. പോയി കുളിച്ചു വാ…. അപ്പോഴേക്കും ഞാൻ ചായ എടുക്കാം….

കാര്യം പറയടി…. ഞാൻ എന്താ ചായ കാണാതെ ഇരിക്കുവാനോ… അതൊക്കെ കുളി കഴിഞ്ഞു പറയാം……. ഈ പെണ്ണിന്റെ ഒരു കാര്യം…. ചിരിയോടെ ജീവൻ അകത്തേക്ക് കയറി…. സോന ചായ എടുക്കാൻ ആയി അടുക്കളയിലേക്കും…. ജീവൻ പെട്ടെന്ന് തന്നെ കുളി കഴിഞ്ഞു വന്നു…. അപ്പോളേക്കും സോന ചായയും കൊണ്ടു വന്നു…. അവൻ അത്‌ പെട്ടെന്ന് കുടിച്ചു…. ഇനി പറ…. ജീവൻ അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു…. വാ… അവൾ അവന്റെ കൈയ്യിൽ പിടിച്ചു അടുക്കള വശത്തേക്ക് കൊണ്ടുപോയി…. എടി പെണ്ണെ നീ ഒന്ന് പതുക്കെ പോ.. ഒന്ന് വാ…. അവൾ അടുക്കളയുടെ കതക് തുറന്നു ജീവനെ വിളിചു… ദാ അത്‌ നോക്കിക്കേ…. അവൾ ചൂണ്ടിയ ഭാഗത്തേക്ക്‌ സോന നോക്കി…. എന്താ…. കണ്ടില്ലേ….

ഞാൻ ഒന്നും കാണുന്നില്ല…. ശരിക്ക് നോക്ക് ഇച്ചായ…. എന്താന്ന് പറയടി…. ചക്കര പുളി…. അവൻ അവളെ തുറിച്ചു നോക്കി…. ഇതുവരെ നമ്മൾ ശ്രേദ്ധിച്ചില്ല…. ഇന്ന് ഉച്ചക്ക് ആണ് ഞാൻ ഇത് കണ്ടത്…. നാളെ തന്നെ അത്‌ അവരോട് ചോദിച്ചിട്ട് പൊട്ടിക്കണേ ….. ജീവൻ അത്ഭുത പൂർവ്വം അവളെ നോക്കി…. ഇതാണോ സർപ്രൈസ്…. അതെ…. എങ്ങനെ അത്രയും ഉയരത്തിൽ നിന്ന് അത്‌ പറിക്കുന്നത്…. അതൊന്നും എനിക്ക് അറിയില്ല…. എനിക്ക് അത്‌ വേണം…. അവൾ കൊച്ചുകുഞ്ഞങ്ങളെ പോലെ വാശി പിടിച്ചു…. .ശ്ശെടാ…. ഇതൊക്കെ ഞാൻ നേരത്തെ അറിഞ്ഞിരുന്നു എങ്കിൽ ഞാൻ ഈ സഹസത്തിനു നിൽക്കില്ലാരുന്നു…. ഏത് സാഹസം….. അല്ല നിന്റെ വയറ്റിൽ കിടക്കുന്ന എന്റെ ഒരു പ്രോഡക്റ്റ് ഇല്ലേ….

ആ സഹസത്തിനു…. അറിയാതെ സോന ചിരിച്ചു പോയി…. പ്ലീസ് ഇച്ചായ…. ഞാൻ പറിച്ചു തരാം…. ഇതിന്റെ കാരണക്കാരൻ ഞാൻ ആയി പോയില്ലേ.. ഇപ്പോൾ വേണ്ട രാവിലെ മതി… അയ്യോ നീ അങ്ങനെ വല്ല്യ ഔദാര്യം ഒന്നും കാണിക്കണ്ട…. ഇത്രയൊക്കെ അറിയാമെങ്കിൽ ഇപ്പോൾ തന്നെ അത്‌ പറിച്ചു നിന്റെ കൈയ്യിൽ വച്ചു തരാനും എനിക്ക് അറിയാം… ജീവൻ ഉടുത്തിരുന്ന മുണ്ട് മടക്കി കുത്തി അവിടേക്ക് നടന്നു…. അവിടെ ഇരുന്ന ഒരു ഏണിയും എടുത്തു അപ്പുറത്തേക്ക് പോയി…. അപ്പുറത്തെ വീട്ടിലെ ആളോട് എന്തോ സംസാരിച്ചു…. ശേഷം ഏണി വച്ചു മരത്തിന്റെ ഒരു ചില്ലയിൽ കാൽ ചവിട്ടി ഒരുപാട് ഉയരത്തിൽ കയറേണ്ടി വന്നില്ല…. താഴത്തെ ചില്ലയിൽ തന്നെ ഉണ്ടാരുന്നു…

അവൻ കൈ എത്തുന്നിടത്ത് നിന്നൊക്കെ പുളി പറിച്ചു… പെട്ടന്ന് ആണ് അത്‌ സംഭവിച്ചത് ഈശോയെ….. ജീവന്റെ വിളിയും ഒരു ശബ്ദവും മാത്രേ സോന കേട്ടുള്ളു… അവൾ പെട്ടെന്ന് പുറത്തേക്ക് ഓടി… നോക്കിയപ്പോൾ നടുവ് തിരുമി എഴുനേൽക്കുന്ന ജീവനെ ആണ് അവൾ കണ്ടത്…. അറിയാതെ അവൾ ചിരിച്ചു പോയി…. ജീവൻ കലിപ്പ് മുഖത്തോടെ അവളെ നോക്കി…. നീ ചിരിക്കടി…. എന്തുപറ്റി ഇച്ചായ….. മിണ്ടരുത്…. അവളുടെ ഒരു ആഗ്രഹം…. പുളി ഉറുമ്പ് ഉള്ള കൂട്ടിൽ ആണെടി കൈ ഇട്ടത് ….. സോനക്ക് ചിരി പൊട്ടി…. ഇന്നാ കൊണ്ടു തിന്ന്…. ജീവൻ അവന്റെ കൈയ്യിൽ ഇരുന്ന പുളി അവൾക്ക് നീട്ടി….

എന്റെ കർത്താവെ എന്റെ നടുവ് പോയി…. സാരമില്ല…. നമ്മുടെ കുഞ്ഞു ഉണ്ടാകുമ്പോൾ ഞാൻ പറഞ്ഞു കൊടുക്കാം അച്ഛൻ ഇത്രയ്‌യും കഷ്ടപ്പാട് സഹിച്ചിട്ടുണ്ട് എന്ന്… പൊടി…. ഒരു കൊതി കൊണ്ടല്ലേ മാഷേ…. പോട്ടേ ഞാൻ മരുന്നിട്ട് തരാം…. എന്നാൽ ഓക്കേ…. ജീവൻ ചിരിയോടെ പറഞ്ഞു… അവൾ രുചിയോടെ ആ പുളി തിന്നുന്നത് അവൻ കൗതുകത്തോടെ നോക്കി ഇരുന്നു…. 💜💜💜 പിറ്റേന്ന് ജീവൻ ഹോസ്പിറ്റലിൽ നിന്ന് വന്നത് സോനയെ വേദനിപ്പിക്കുന്ന ഒരു വാർത്ത ആയി ആണ്……. (തുടരും )

ഈ സ്നേഹകുടകീഴിൽ… : ഭാഗം 28

Share this story