സിദ്ധാഭിഷേകം : ഭാഗം 32

Share with your friends

എഴുത്തുകാരി: രമ്യ രമ്മു

“എല്ലാം എന്റെ തലയിൽ എഴുത്താണ്… അതിന്റെ കൂടെ ഇപ്പോ നീയും വന്ന് പെട്ടല്ലോ..” “നീ വിഷമിക്കാതെ..ഇവർക്കൊക്കെ ഉള്ളത് ദൈവം കരുതി വച്ചിട്ടുണ്ടാകും.. എത്ര പേരുടെ ശാപം ഉണ്ട് ഇവരുടെ ഒക്കെ തലയ്ക്ക് മുകളിൽ എന്ന് ആർക്കറിയാം…” 🦇🦇🦇🦇🦇🦇🦇🦇🦇🦇🦇🦇🦇🦇🦇 രാത്രിയിൽ മുറ്റത്ത് മദ്യ സത്കാരത്തിൽ ആണ് ദിനകരൻ… മുന്നിൽ രണ്ട്‌ ഗ്ലാസ്സിലും മദ്യം പകർന്ന് അയാൾ അകത്തേക്ക് നോക്കി മിനിയെ വിളിച്ചു… കയ്യിൽ ചിക്കനും ബീഫും ഒക്കെയായി അവർ അങ്ങോട്ട് വന്നു.. പിന്നാലെ റോസമ്മയും കയ്യിൽ സാധാനങ്ങളുമായി വന്നു… ദിനകരന്റെ കണ്ണ് റോസമ്മയിൽ ആയിരുന്നു…

അയാൾ അവരെ ആകെ ഉഴിഞ്ഞു…ആ പ്രായത്തിലും അവരുടെ സൗന്ദര്യം എടുത്ത് കാണിച്ചിരുന്നു.. മിനിയേക്കാൾ മൂത്തത് ആണെങ്കിലും കണ്ടാൽ അത് പറയില്ലെന്ന് അയാൾ ഓർത്തു…അയാളുടെ നോട്ടത്തിൽ അസ്വസ്ഥത തോന്നി അവർ വേഗത്തിൽ അകത്തേക്ക് കയറി പോയി.. “മിനിയുടെ ഭക്ഷണത്തിന് നല്ല രുചിയാണ്…” സക്കറിയ അവരെ പുകഴ്ത്തി.. “അതിന് മാത്രേ അവളെ കൊള്ളൂ…” ദിനകരൻ അവരെ പുച്ഛിച്ചു… അവർ കൂടുതൽ കേൾക്കാനും പറയാനും നിൽക്കാതെ അകത്തേക്ക് കയറി… അപ്പോഴാണ് ശ്വേതയും സൂസനും അങ്ങോട്ട് വന്നത്.. “നിങ്ങൾ ഇവിടെ കള്ളും കുടിച്ച് ചിക്കനും കഴിച്ച് ഇരിപ്പേ നടക്കൂ….

അവര് നമ്മുടെ മുന്നിൽ അടിച്ചുപൊളിച്ചു ജീവിക്കും…” ശ്വേത അമർഷം പ്രകടിപ്പിച്ചു… “ശ്വേതമോളെ നിനക്ക് എന്തിനാ അവൻ..എടി അതിനേക്കാൾ നല്ല അടിപൊളി പയ്യനെ ഞാൻ നിനക്ക് കെട്ടിച്ചു തരാടി മോളെ….”സക്കറിയ അവളോട് പറഞ്ഞു “വേണ്ടങ്കിളേ… ഇപ്പോ എന്റെ ഒരു വാശി കൂടിയ അഭി… അവന്റെ ഒപ്പം ജീവിക്കണം എനിക്ക് ..എന്നെ ഇറക്കി വിട്ട ആ മുറിയിൽ തന്നെ…” “ഉം..അങ്കിൾ ഇവിടെ സെറ്റിൽ ആകാൻ പോകുവാ..ഒരു രണ്ടാഴ്ച്ച അതിനുള്ളിൽ ബാംഗ്ലൂര് കംപ്ലീറ്റ് ഞാൻ ഒഴിവാക്കും…” “അവനും അവളും കൂടി അവിടേക്ക് വന്നിരുന്നല്ലോ..എന്നിട്ട് പപ്പ എന്ത് ചെയ്തു…”

“അവൻ ആ ചന്ദ്രനും അവന്റെ മോനും… അവന്മാർ നിഴൽ പോലെ അവരെ ഫോളോ ചെയ്യുവല്ലേ… കൂർമ്മ ബുദ്ധിയാ അവന് ആ ശരത് എന്ന് പറയുന്നവന്… അതു കൊണ്ടാ ,, ഇനി ദൂരെ നിന്ന് കളിച്ചാൽ ഞാൻ ഉദ്ദേശിച്ച പോലെ ഒന്നും നടക്കില്ല.. ഞാൻ അവരുടെ കൂടെ തന്നെ വേണം…” അയാൾ കുടിലതയോടെ ചിരിച്ചു.. “ആ ദേവന്റെ മോളെയാ അവൻ കല്യാണം കഴിച്ചിരിക്കുന്നേ… അവൻ എന്റെ പഴയ ശത്രു ആണ്… ഇപ്പോ അവനെതിരെ എനിക്ക് കിട്ടിയ ആയുധം ആണ് അവന്റെ മോള്…” ദിനകരന്റെ കണ്ണിൽ അപ്പോൾ നിരാശ നിറഞ്ഞ പകയായിരുന്നു… “റിച്ചു കൂടി നമ്മുടെ കൂടെ ആയ അവസ്ഥയ്ക്ക് ഇനി നാട്ടിൽ തന്നെ കൂടാം എന്ന തീരുമാനം..

അത് കഴിഞ്ഞ് ഓരോന്നിന്റെയും നാശം…” ഇതൊക്കെ കേട്ട് രണ്ട് ജോഡി കണ്ണുകൾ അകത്തെ മുറികളിൽ കണ്ണീർ വാർത്തു.. 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 അഭിയും അമ്മാളൂവും വീട്ടിൽ എത്തുമ്പോൾ രാത്രി ആയിരുന്നു.. ഭക്ഷണം കഴിച്ചിട്ടാണ് അവർ വന്നത്….വീട്ടിൽ എല്ലാരും കഴിച്ചിരുന്നു… അഭി ആദിയുടെ മുറിയിലേക്ക് പോയി.. നാളെ മോർണിംഗ് ഫ്ലൈറ്റിന് ആണ് അവനും ദാസും പോകുന്നത്.. ചന്ദ്രനും ബാലയും സാന്ദ്രയും ഇന്ന് ഉച്ചയ്ക്ക് തിരിച്ചു പോയിരുന്നു.. അഭി ചെല്ലുമ്പോൾ അവൻ പാക്കിങ്ങിൽ ആയിരുന്നു.. “ഇവിടെ ഉള്ളത് മുഴുവൻ അതിൽ കുത്തി നിറയ്ക്കണോ….നിനക്ക് ഇടയ്ക്ക് വന്നൂടെ നാട്ടിലേക്ക്… ഇത് ,, അവിടെ പോയാൽ അവിടെ ,, ഇവിടെ വന്നാൽ ഇവിടെ ….”

“ഞാൻ ഇടയ്ക്ക് വരാടാ..” “ഇനി..നീ വരും..അത് എന്തിനാണെന്ന് എനിക്ക് അറിയാം…” “പോടാ… നോക്കി നിൽക്കാതെ വന്ന് പാക്ക് ചെയ്യെടാ…” °°°°°°°°°° അമ്മാളൂ കുളിച്ചു വേഷം മാറി ,, റാക്കിലേക്ക് അവളുടെ ബുക്ക്സ് ഒക്കെ അടുക്കി വച്ചു… ഗായുന്റെ ബുക്ക് കോപ്പി ചെയ്യാനായി വാങ്ങിയിട്ടുണ്ട്.. അതും എടുത്ത് അവളുടെ ബുക്‌സും എടുത്ത് താഴേ ശ്രീയുടെ മുറിയിൽ ചെന്നു … അവിടെ ശ്രീയും നോട്സ് എഴുതുകയാണ്.. “ഹേ..ബിസി ആണോ…” “ഹായ്..ഭാഭി..വാ.. മിസ്സ്‌ ആയ പോർഷൻ കോപ്പി ചെയ്യുകയാണ്..” “അത് തന്നെയാ എനിക്കും വേണ്ടേ.. ഞാനും ഇവിടെ കൂടട്ടെ… മേലെ ഒറ്റയ്ക്ക് ബോർ അടിക്കുന്നു….പഠിക്കാൻ ഇരിക്കുമ്പോൾ മിത്തൂനെ മിസ്സ് ചെയ്യുന്നു..” “അതിനെന്താ ,, ഭാഭി ഇവിടെ ഇരിക്ക്..

മിത്രയുടെ അത്ര ഇല്ലെങ്കിലും നമ്മളും ഫ്രണ്ട്‌സ് അല്ലേ.. ഞാനും സാൻഡി പോയ ചെറിയ മൂഡ് ഓഫീൽ ആയിരുന്നു…” അവൾ കീഴെ കാർപ്പെറ്റിൽ ഇരുന്ന് ടീപ്പോയിലേക്ക് ബുക്ക്സ് എടുത്ത് വച്ച് എഴുതാൻ തുടങ്ങി… ഒപ്പം രണ്ടാളും സംസാരവും കൃത്യമായി നടന്നു.. **** അഭി മുറിയിൽ എത്തിയപ്പോൾ അവളെ കണ്ടില്ല.. താഴെ കാണും എന്നോർത്ത് കുളിച്ചു വേഷം മാറി താഴെ എത്തി.. അവിടെ കാണാഞ്ഞു അവൻ ശർമിളയുടെ മുറിയിലേക്ക് നടക്കുമ്പോൾ ആണ് ലതയെ കണ്ടത്.. “ആന്റി അമ്മൂ ഇങ്ങോട്ട് വന്നോ.. മുറിയിൽ കണ്ടില്ല..” “മോള് ശ്രീമോൾടെ റൂമിൽ ഉണ്ട്…പഠിക്കുവാണ്…

ബ്ലാക്ക് കോഫീ ചോദിച്ചിരുന്നു രണ്ടു പേർക്കും..ഞാൻ കൊടുക്കാൻ പോകുവാ..” “ആണോ..ഇങ്ങ് താ..ഞാൻ കൊടുക്കാം..” അവൻ അതുമായി ശ്രീയുടെ മുറിയിലേക്ക് ചെന്നു..അവിടുത്തെ കാഴ്ച്ച കണ്ട് വിശ്വസിക്കാൻ ആവാതെ അവൻ കണ്ണ് ഒന്ന് മുറുക്കെ ചിമ്മി തുറന്നു… അമ്മാളൂന്റെ അടുത്തിരുന്ന് നോട്സ് പറഞ്ഞു കൊടുക്കുന്ന അംബിക… ((അംബിക എംകോം കഴിഞ്ഞതാണ്.. പോരാത്തതിന് ഏ ബ്രില്ല്യൻറ് ബിസിനസ്സ് വുമണും.. )) “എന്താ അഭി… ഇതൊന്നും ചെയ്യാൻ ഇവിടെ വേറെ ആരുമില്ലേ…” ട്രേയുമായി നിൽക്കുന്നത് കണ്ട് അവർ കുറച്ച് ദേഷ്യത്തിൽ ചോദിച്ചു.. “ഞാൻ..വെറുതെ …ദാ..ഇവിടെ വാതിൽക്കൽ നിന്നാ വാങ്ങിയത്..” “ഉം.. ഇങ്ങ് താ ഒരെണ്ണം…ഒന്ന് അമ്മാളൂന് കൊടുത്തേക്ക്.. ഉറക്കം വരില്ല..” “ശ്രീ എവിടെ..”

അവൻ കോഫീ കൊടുത്തു കൊണ്ട് ചോദിച്ചു.. പിന്നെ അവിടെ സോഫയിൽ അമ്മാളൂന്റെ അടുത്തിരുന്നു.. “ദേ.. പുലർച്ചേ എണീറ്റോളം എന്നും പറഞ്ഞ് കിടന്നു..” “നേരം ഒരുപാട് ആയില്ലേ നാളെ ചെയ്താൽ പോരെ തനിക്കും..” അഭി അമ്മാളൂനോട് ചോദിച്ചു.. “സെം എക്സാം ആകാറായി.. ഇതൊന്നും മനസ്സിൽ ആവുന്നുമില്ല.. നോട്സ് തീർത്താൽ അംബിയമ്മ കുറേശ്ശേ പറഞ്ഞു തരാം എന്ന് പറഞ്ഞു..” അവൾ എഴുത്ത് തുടർന്നു കൊണ്ട് പറഞ്ഞു അവളുടെ അംബിയമ്മ എന്ന വിളിയിൽ അഭി ചെറുതായി ഒന്ന് ഞെട്ടി… “അംബികമ്മ ചെന്ന് കിടന്നോ… ഞാൻ പറഞ്ഞു കൊടുത്തോളാം …” “എന്നാൽ അംബിയമ്മ പൊയ്ക്കോ… ലേറ്റ് ആയില്ലേ.. നാളെ നോക്കാം നമ്മുക്ക്.. ഞാൻ ഡൗട്ട്സ് മാർക്ക് ചെയ്ത് വെക്കാം.. ” “ശരി.. എങ്കിൽ കുറെ നേരം ഇരിക്കണ്ട … നാളെ ക്ഷീണം ആകും.. ഗുഡ് നൈറ്റ്..” “ഗുഡ് നൈറ്റ്‌..”

അംബിക പോയപ്പോൾ അമ്മാളൂ ബുക്സോക്കെ എടുത്ത് പുറത്തേക്ക് നടന്നു… അഭി അവിടെ തന്നെ ഇരിപ്പാണ്.. കണ്ടതും കേട്ടതും വിശ്വസിക്കാൻ ആവാതെ.. “വരുന്നില്ലേ…” അവളുടെ ചോദ്യം കേട്ട് അവൻ എണീറ്റ് മുറിയിലേക്ക് ചെന്നു.. അമ്മാളൂ ബുക്ക്സ് എടുത്ത് വച്ച് വീണ്ടും എഴുതാൻ ഇരുന്നു.. അഭി ഡോർ ലോക്ക് ചെയ്ത് അവളുടെ അടുത്തേക്ക് വന്ന് നോട്സ് നീക്കി വച്ച് എഴുതാൻ തുടങ്ങി.. “താൻ കിടന്നോ..ഞാൻ കംപ്ലീറ്റ് ചെയ്തു താരം..” “വേണ്ട.. ഞാൻ ചെയ്തോളാം.. അഭിയേട്ടൻ കിടന്നോ..” “പറഞ്ഞാൽ കേൾക്ക് പെണ്ണേ…” “എങ്കിൽ ബാക്കി നാളെ എഴുതാം.. ഞാൻ ഫോട്ടോ എടുത്ത് വെക്കാം ഫോണിൽ.. അത് നോക്കി നാളെ എഴുതാം..” “ഉറപ്പാണോ…” “ആന്നേ..” അവൻ അത് അടച്ചു വെച്ച് കിടക്കാനായി ചെന്നു..

അമ്മാളൂ ലൈറ്റ്സ് ഒക്കെ ഓഫ് ചെയ്തു വരുമ്പോൾ അഭി ഹെഡ് ബോർഡിൽ ചാരി ഇരുന്ന് ആലോചനയിൽ ആണ്.. “എന്താ ഇത്ര വലിയ ആലോചന..” അവളുടെ ചോദ്യം കേട്ട് അവൻ അവളെ അടുത്തേക്ക് വിളിച്ചു.. അവളെ പിടിച്ച് അരികിൽ ഇരുത്തി.. “താൻ അംബികമ്മയെ നമ്മൾ ഇന്ന് ഇവിടെ വരുന്നതുവരെ എന്താ വിളിച്ചത്…” “ആന്റിയെന്ന്..” അവൾക്ക് കാര്യം മനസിലായി.. ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു.. “ഇപ്പോ എന്താ വിളിക്കുന്നേ…” “ആലോചിച്ചു ബുദ്ധിമുട്ടണ്ട.. ഞാൻ എഴുതി കൊണ്ടിരുന്നപ്പോൾ എനിക്ക് ഒന്നും മനസിലായായില്ല.. മിത്തൂനേയും മിസ്സ് ചെയ്തു.. ഞങ്ങൾ എന്നും ഒരുമിച്ചിരുന്നെ പഠിക്കാറുള്ളു… എനിക്ക് അപ്പോ സങ്കടം വന്നു… അപ്പോഴാ അംബിയമ്മ അങ്ങോട്ട് വന്നത്..

കരഞ്ഞത് കണ്ട് കാര്യം ചോദിച്ചു.. മിത്തൂന്റെ കാര്യം പറയാതെ പഠിക്കാനുള്ളത് മനസ്സിലാവുന്നില്ല എന്ന് പറഞ്ഞു.. അപ്പോ കൂടെ വന്നിരുന്ന് എല്ലാം പറഞ്ഞു തരാൻ തുടങ്ങി.. ഇടയ്ക്ക് സംശയം ചോദിക്കാൻ ആൻറി എന്ന് വിളിച്ചപ്പോൾ ,, ലതയെ പോലും അമ്മ കൂട്ടിയല്ലേ വിളിക്കുന്നത് പിന്നെ എന്തിനാ ആന്റി എന്ന് വിളിക്കുന്നത് ,, അഭി വിളിക്കുന്ന പോലെ വിളിച്ചാൽ മതിയെന്ന് പറഞ്ഞു.. അതുകൊണ്ട് ഞാൻ അങ്ങനെ വിളിച്ചു.. തീർന്നോ സംശയം..” “ഉം.. ഇത് തീർന്നു.. വേറെ കുറച്ച് ഉണ്ട്…ചോയ്ക്കട്ടെ….” അവൻ ചിരിയോടെ ചോദിച്ചു.. “എന്താ…” “ഉച്ചയ്ക്ക് ഫ്രണ്ട്‌സിന് എന്തായിരുന്നു സംശയം…ഫുഡ് കഴിക്കാൻ വരെ സമ്മതിക്കാത്ത സംശയം..” “അത് വിട്ടില്ലേ….” “ഇല്ലാ.. ഇപ്പോ ഓർത്തു…പറ.. ” “അത്… അത് പിന്നെ…” “പിന്നേ… “അതൊന്നുമില്ല.. വെറുതെ.. ഓരോന്ന്… ചോദിച്ചതാ…

ഞാൻ കിടക്കട്ടെ..” അവൾ എഴുന്നേറ്റ് മാറാൻ പോയി.. അഭി അവളെ വലിച്ച് അവിടെ കിടത്തി.. “ഇനി പറ…” “ശ്ശേ.. ഫ്രണ്ട്‌സ് തമ്മിൽ എന്തൊക്കെ പറയും..ഒക്കെ പറയാൻ പറ്റുമോ… ” അഭി അവളുടെ മുന്നിലേക്ക് വീണ മുടി കഴുത്തിൽ നിന്ന് മാറ്റി… അവിടെ അവന്റെ പല്ലിന്റെ അടയാളം പതിഞ്ഞത് തെളിഞ്ഞു വന്നിരുന്നു.. “ഇതല്ലേ ചോദിച്ചത്…” അവൻ പതിവ് കള്ളച്ചിരിയോടെ ചോദിച്ചു.. അമ്മാളൂ കണ്ണ് മുറുക്കെ അടച്ചു.. അഭി അവളുടെ കണ്ണിലേക്ക് ഊതി..അവൾ പതിയെ കണ്ണ് തുറന്നു.. “താൻ അത് മറച്ചു വെക്കാൻ ശ്രമിക്കുന്നത് കണ്ടപ്പോഴേ തോന്നി…. കണ്ടോട്ടെടി എല്ലാരും.. അതിനെന്താ..

എന്റെ സ്നേഹത്തിന്റെ അടയാളം അല്ലേ ഇത്.. ഇത് പോലെ ഇനിയും തരാം.. എല്ലായിടത്തും…” അവൻ അവളുടെ ചെവിക്കടുത്തേക്ക് മുഖം അടുപ്പിച്ചു..”തരട്ടെ…” അവൾക്ക് ശരീരത്തിലൂടെ ഒരു തരിപ്പ് കേറി… അവന്റെ കണ്ണിലേക്ക് നോക്കാൻ കഴിയാതെ അവൾ മുറുക്കെ കണ്ണടച്ചു.. അത് കണ്ട് അവൻ ചിരിയോടെ മാറി കിടന്നു.. അവളെ അടുപ്പിച്ച് വലംകൈ കൊണ്ട് ചുറ്റി നെഞ്ചിലേക്ക് ചേർത്തു.. “അമ്മൂ..ഞാൻ കുറച്ചു ദിവസത്തിനുള്ളിൽ പോകും.. ” “എവിടെ…” “ഞാൻ അന്ന് പറഞ്ഞില്ലേ.. ചെന്നൈ പോണം എന്ന്…മറന്നോ…” “ആഹ്..ഓർമ്മയുണ്ട്… പോയാൽ വേഗം വരില്ലേ…” “ഒന്നും പറയാൻ പറ്റില്ല.. വേഗം വരാൻ ശ്രമിക്കാം…” “ഉം… ഞാൻ…എനിക്ക് ഒരു കാര്യം ചോദിക്കാൻ ഉണ്ടായിരുന്നു…” “എന്താ..”

“ഞാനും മിത്തുവും ഒരു പാർട്ട് ടൈം ജോബ് ചെയ്തിരുന്നു.. അത് കണ്ടിന്യു ചെയ്താലോന്ന്…” “മൂർത്തി അസ്സോസിയേറ്റസിൽ അല്ലേ… പൊയ്ക്കോ… നാളെ മുതൽ ഏതേലും വണ്ടി എടുത്തോ.. ലേറ്റ് ആവുകയാണെങ്കിൽ വിളിച്ചു പറഞ്ഞാൽ മതി…ഓക്കേ..” “ഉം..ഞാൻ കരുതി സമ്മതമാവില്ല എന്ന്…” “വൈ ഷുഡ് ഐ സ്റ്റോപ്പ് യൂ… സ്വന്തമായി ജോലി ചെയ്യുന്നതിന്റെ ഒരു സാറ്റിസ്ഫാക്ഷൻ വേറെ തന്നെയാണ്.. അതേത് ജോലി ആണേലും.. തനിക്ക് ഇഷ്ടമുള്ളത്ര കാലം പൊയ്ക്കോ.. മതി എന്ന് തോന്നിയാൽ പിന്നെ മമ്മയുടെ കൂടെ കമ്പനിയിലേക്ക് പോര്.. ശമ്പളം തരാടോ…” “ഓഹ്.. അത് …നല്ല ശമ്പളം തന്നാൽ ആലോചിക്കാം..” അവൾ ചിരിയോടെ പറഞ്ഞു.. “ശമ്പളം… ക്യാഷ് ആയിട്ട് വേണോ കിസ്സ്‌ ആയിട്ട് വേണോ…”

“ഓഹ്..woow.. !! Mr അഭിഷേക് ,, താങ്കളുടെ എല്ലാ ജോലിക്കാർക്കും അങ്ങനെ ഒരു ഓപ്ഷൻ ഉണ്ടോ…. ഓർ സ്പെഷ്യലി ഫോർ ലേഡീസ് ആണോ…” അവൾ അവന്റെ നെഞ്ചിൽ നിന്ന് അല്പം മുഖം ഉയർത്തി അവനെ നോക്കി ചോദിച്ചു… “യെസ്… ഓഫ്‌കോഴ്സ്…ഇറ്റ്സ് ഒൺലി ഫോർ ലേഡീസ്… എനി പ്രോബ്ലം മിസ്സിസ് അഭിഷേക്… ആൻഡ് യൂ നോ … ഇറ്റ്സ് ഡൺ ബൈ ദി എംഡി ഹിംസെൽഫ്…” അവൻ ചിരിയോടെ പറഞ്ഞു… അവൾക്ക് എന്തോ അത് കേട്ടപ്പോൾ കുശുമ്പ് കുത്തി.. അവൾ ചുണ്ട് കോട്ടി അവന്റെ അടുത്ത്ന്ന് മാറി കിടന്നു.. “പിണങ്ങിയോ… അവളുടെ ചെവിക്കരുകിൽ വന്ന് അവൻ ചോദിച്ചു… “എന്തിന്… എനിക്ക് ഉറക്കം വരുന്നു… ഗുഡ് നൈറ്റ്…” അവൾ തിരഞ്ഞു കിടന്നു ..

അഭി ചിരിയോടെ അവളെ പിറകിലൂടെ പുണർന്നു.. തനിക്ക് എന്തിനാ ഇപ്പോ അത് കേട്ടപ്പോൾ കുശുമ്പ് തോന്നിയത്…ഛേ.. തമാശ ആണെന്നറിഞ്ഞിട്ടും എന്തോ കേട്ടപ്പോൾ നെഞ്ചിൽ ഒരു വലിച്ചൽ… തനി പൈങ്കിളി കാമുകി ആയോ താൻ..അയ്യേ… അവളുടെ ചുണ്ടിൽ അറിയാതെ ഒരു ചിരി തെളിഞ്ഞു… 🌶️🌶️🌶️🌶️🌶️🌶️🌶️🌶️🌶️🌶️🌶️🌶️🌶️🌶️🌶️ ദിവസങ്ങൾ കടന്ന് പോയി.. അഭി അവന്റെ കാബിനിൽ ആയിരുന്നു.. അപ്പോഴാണ് ശരത്ത് അങ്ങോട്ട് വന്നത്.. “നാളെ ഏർലി മോർണിംഗ് ഫ്ലൈറ്റ്.. സ്ട്രെയിട്ട് ടൂ മുംബൈ… അവിടുത്തെ കാര്യം കഴിഞ്ഞു ചെന്നൈ… ഓക്കേ അല്ലേ… സിദ്ധു ഇന്ന് എത്തും ഇവിടെ.. ”

“എല്ലാം ഓക്കെ അല്ലേ… ആദി..??.” “ആഹ്.. ആദി നാളെ ഉച്ചയ്ക്കേ വരൂ.. അത് വരെ ആന്റി അഡ്ജസ്റ്റ് ചെയ്യട്ടെ…” “ഉം… അപ്പോ കുറച്ചു നേരത്തെ ഇറങ്ങാം.. പാക്കിങ് ചെയ്യണ്ടേ…” “ആഹ്..ശരി… ടാ.. അമ്മാളൂ..” “സൂചിപ്പിച്ചിരുന്നു… ബാക്കി അവനെയും കൂട്ടി വന്നിട്ട് പറയാം…” “ഉം.. ഇറങ്ങുമ്പോൾ വിളിക്ക്.. ആഹ്…പിന്നേ സക്കറിയ ഇവിടെ പുതിയ ഫ്ളാറ്റ് വാങ്ങി.. വിത്തിൻ ഡേയ്സ് ഇങ്ങോട്ട് ഷിഫ്റ്റ് ആകും എന്നാ കേട്ടത്..സോ നിങ്ങൾ അവിടെ സെറ്റിലായൽ എനിക്ക് ഇങ്ങോട്ട് വരേണ്ടി വരും…” “ഉം… നോക്കാം…”…തുടരും..

സിദ്ധാഭിഷേകം : ഭാഗം 31

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!