അഗ്‌നിശിഖം: ഭാഗം 10

Share with your friends

എഴുത്തുകാരി: രുദ്രവേണി

ഉണ്ടാക്കിയ ആള് തന്നെ കൊണ്ടോയി കൊടുത്തോളു. ടീച്ചറമ്മ നൈസ് ആയി കയ്യൊഴിഞ്ഞു. ഈശ്വരാ കൈ കൂട്ടിയിടിച്ചു ചായ ഒക്കെ പോകുമോ ആവോ. പേടിച്ചിട്ടൊന്നുമല്ലന്നെ. വെറുതെ ഒരു ഭയം. ഇതെന്താ…. ഗ്ലാസ്‌ കയ്യിൽ എടുത്തു മൂപ്പരൊരു ചോദ്യം. ചായ. ഇനിയിപ്പോ ചായ അല്ലെ. ഈശ്വരാ ഗ്ലാസ്‌ എങ്ങാനും മാറിയോ. ഓടിപോയി എത്തി നോക്കി. ഏയ് ഈ അപ്പൂപ്പൻ താടി പറ്റിച്ചതാണെന്നേ. ഇതു ചായ തന്നെയാ. അറിയാതെ ശബ്ദം ഉയർന്നു പോയി. നോക്കുമ്പോ മ്മടെ മാഷ് ഇരുന്നു ചിരിക്കുന്നു. കള്ള റാസ്കൽ. സാമ്പാറിൽ പായസം ഒഴിച്ച് തരും നോക്കിക്കോ. എന്നോടാ കളി. അപ്പൊ ടീച്ചറമ്മേ. ഈ കൊച്ചിനെ ഇവിടുത്തെ ആസ്ഥാന കുക്ക് ആയി നിയമിച്ചാലോ.

ഒരു നിമിഷം കൊണ്ടു രാജകൊട്ടാരത്തിൽ എത്തിയ പോലെ ഒക്കെ ഒരു തോന്നൽ . രാജാവിന്റെ മുന്നിൽ കൈ കെട്ടി ഓച്ഛാനിച്ചു നിൽക്കുന്ന പോലെ. വെറുതെ ഒന്ന് അടിമുടി നോക്കി. ശരിക്കും കയ്യൊക്കെ കെട്ടി കുനിഞ്ഞാണ് നിൽക്കുന്നത്. അയ്യേ. ചേ മോശം. ഞാനൊരു ടീച്ചറല്ലേ. ഇങ്ങനെയൊക്കെ ചെയ്യാമോ… വേഗം കയ്യൊക്കെ അഴിച്ചിട്ടു ഇത്തിരി ഗൗരവത്തിൽ നിന്നു. അല്ല. ടീച്ചർക്കും വയസ്സായില്ലേ. എത്രയാണെന്ന് വെച്ച ഒറ്റക്ക് കഷ്ടപെടുക. എല്ലാർക്കും കൂടി ഉള്ള ഭക്ഷണം ഒരുമിച്ചു ഉണ്ടാക്കാലോ. രണ്ടു വെപ്പ് വേണ്ടല്ലോ ന്നു വെച്ചിട്ട. അല്ല മാഷേ. ഇപ്പോൾ അര മണിക്കൂർ മുന്നേ കണ്ടൊരു പെണ്ണിനെ ഇങ്ങനെ വീട്ടിലേക്കൊക്കെ കൊണ്ടു വന്നു അടുക്കള ഭരണം ഒക്കെ കൊടുക്കുക എന്ന് വെച്ചാൽ.

ഞങ്ങൾ മാഷിനെ കൊള്ളയടിച്ചു കടന്ന് കളഞ്ഞാലോ. ആഹാ. കൊച്ച് കൊള്ളാലോ. ആട്ടെ. എന്തൊക്കെയാണാവോ കൊള്ളയടിച്ചു കൊണ്ടു പോകുന്നെ. മാഷ് സീരിയസ് ആയി ന്നെ. ഈശ്വരാ ഇനി പോലീസിനെ എങ്ങാനും വിളിച്ചു കൊണ്ടു വരുമോ ആവോ. ഞാനേ ഈ ടീച്ചറമ്മേ തട്ടി കൊണ്ടു പോകും. ഉശിരോടെ പറഞ്ഞു. കൂടെ ഈ വയസ്സനെ കൂടി അങ്ങ് ഏറ്റെടുത്തോ കുഞ്ഞേ. മാഷും ഒട്ടും കുറച്ചില്ല. അതെ. ആദ്യം കണ്ടപ്പോ തന്നെ ക്ഷ പിടിച്ചു ഈ കാന്താരിയെ. പിന്നെ ആ മറുപടിയും. ഞാനും അങ്ങ് ദത്തെടുത്തു ഈ എമി കൊച്ചിനെ. ഞങ്ങൾക്ക് സ്നേഹിക്കാൻ ആരൂല്ല്യ. ഞങ്ങളെയും. ഈ അമ്മക്ക് ഒപ്പം ഇത്തിരി സ്നേഹം ഞങ്ങൾക്കും കൂടി വീതം വെച്ചു തരുമോ. അപ്പോഴേക്കും ടീച്ചറമ്മടെ കണ്ണുകൾ പടയോട്ടം തുടങ്ങി.

ഉണ്ണി ഉണ്ടായിരുന്നെങ്കിൽ. അവന്റെ പെണ്ണായി നിലവിളക്ക് എടുത്തു കയറ്റിയേനെ ഞ്ഞാൻ. അത്രക്ക് ഇഷ്ടായി ഈ കുഞ്ഞി പെണ്ണിനെ. അയ്യേ. ഞ്ഞാൻ അത്രക്ക് കുഞ്ഞൊന്നും അല്ലന്നേ. 25 വയസ്സ് ആയി ആരെങ്കിലും ഒന്ന് പറയു. ആത്മാവ് ദീന രോദനം നടത്താൻ തുടങ്ങി. ഉണ്ണി. ഞങ്ങടെ മോനാ. ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ 28 വയസ്സ് ആയേനെ. ഡോക്ടർ ആയിരുന്നു. ഞങ്ങളെന്ന് വെച്ചാൽ അവനു ജീവനാണ്. ഒരു ആക്‌സിഡന്റിൽ ദൈവം അവനെ ഞങ്ങളിൽ നിന്ന് പറിച്ചെടുത്തു. ഈശ്വരാ. ഈ ഡോക്ടർമാരുടെ അമ്മമാർക്കൊക്കെ ഇതെന്താ. എല്ലാർക്കും എന്നെ മക്കളെ കൊണ്ടു കെട്ടിക്കണം എന്ന്. ഇനിയിപ്പോ കണ്ടാൽ സിറിഞ്ചു പോലെ ഇരിക്കുന്നത് കൊണ്ടാണോ. അതോ നാവിന്റെ നീളം കണ്ട് കത്തി ആണെന്ന് വിചാരിച്ചോ.

മക്കൾക്ക് ഓപ്പറേഷന് ഉപയോഗിക്കാം എന്നോർത്തു ആകുമോ. അതോ എല്ലാ മരുന്നും എന്റെ മേൽ പരീക്ഷിക്കാം എന്നോർത്തും ആകും ലെ. സംശയത്തിന്റെ പക്ഷികൾ ചിന്താമണ്ഡലത്തിൽ പറന്നു നടന്നു. ദാ.. ആ കാണുന്നതാണ് ഞങ്ങടെ ഉണ്ണി. വിരൽ ചൂണ്ടിയ ഭാഗത്തേക്ക് കണ്ണുകൾ നീണ്ടു. ഹായ്.. എന്താ പറയാ. സുന്ദരനും സുമുഖനുമായ ഒരു യുവ കോമളൻ എന്നെ നോക്കി ചിരിച്ചങ്ങു ഇരിക്കാനെന്നെ. ചാക്യാരെ ഓർമ വന്നു. പാവം. ഇപ്പോൾ അങ്ങ് ഈശ്വരന്റെ മുന്നിൽ ഇരുന്നു സങ്കടപെടുന്നുണ്ടാകും. ഇത്രയും സുന്ദരിയായ എന്നെ കല്യാണം കഴിക്കാൻ പറ്റിയില്ലലോ. യോഗല്യ അമ്മിണിയെ യോഗല്യ. നെക്സ്റ്റ് ജന്മത്തിൽ ഞ്ഞാൻ ബുക്ക്‌ ചെയ്തു ട്ടോ.

കണ്ണുകൾ കൊണ്ടു പൂമ്പാറ്റ പറപ്പിച്ചിട്ട് ഉണ്ണിയേട്ടനെ തന്നെ നോക്കി നിന്നു. അതൊക്ക പോട്ടെ ടീച്ചറമ്മേ. അപ്പൊ എങ്ങിനെയാ കാര്യങ്ങൾ. ആസ്ഥാന അടുക്കളക്കാരിക്ക് വേണ്ട നിർദേശങ്ങൾ തരു എനിക്ക് ഭക്ഷണം ഉണ്ടാക്കാൻ കൊതിയായി. പാവം എന്റെ വർത്തമാനവും ആക്രാന്തവും ഒക്കെ കണ്ടു ചിരി പൊട്ടി പോയി. കൈ പിടിച്ചു അടുക്കളയിലേക്ക് നടന്നു. ഓരോന്ന് ഇരിക്കുന്ന സ്ഥാനങ്ങൾ കാട്ടി തന്നു. അപ്പൊ മ്മള് അടുക്കളയിൽ ഹരിശ്രീ കുറിച്ച്. ആദ്യം ചപ്പാത്തി തന്നെ ഉണ്ടാക്കാം ന്നു വിചാരിച്ചു. മാഷ്ക്ക് പഞ്ചാര കൂടുതലാണെന്നേ. കണ്ടാൽ തോന്നില്ല. വഴിയേ അറിയാം ലോ. എന്തായാലും ഈ പ്രായത്തിലും ടീച്ചറെ കാണുമ്പോ കണ്ണിലൊക്കെ പൂക്കാലം ഉണ്ടെന്നേ. പിന്നെ ആ വിളി കേൾക്കുമ്പോ തേനൊലിക്കും.

പൊടിയൊക്കെ എടുത്തു മാവ് റെഡി ആക്കാൻ തുടങ്ങി. അപ്പോഴേക്കും ദൂരദർശൻ കേന്ദ്രങ്ങൾ പഴയ പുരാണം തുടങ്ങിന്നെ. ആരാ.. മ്മടെ പാറൂമ്മ യും ഇപ്പോൾ കിട്ടിയ ഇരട്ടയും. തേങ്ങ മുളച്ചു പൊങ് ഉണ്ടായത് മുതൽ തെങ്ങു ആയതു വരെ എല്ലാം ഡീറ്റൈൽ ആയിട്ട് പറയുന്നുണ്ട്. പറയുമ്പോ കഞ്ഞിക്കു ചുട്ടരച്ച ചമ്മന്തി പോലെ കണ്ണീരും കൂടെ വരുന്നുണ്ട്. എന്റെ നോട്ടം കണ്ടിട്ടാണെന്ന് തോന്നുന്നു ഇടക്കിടക്ക് തുടക്കുന്നുണ്ട്. പച്ചക്കറി കൊട്ടയിൽ ഒരു തേരോട്ടം നടത്തി. ഉള്ളിയും കിഴങ്ങും മാത്രം. കുറേ നേരം അവരോടു വാഗ്‌വാദം നടത്തി നിന്നു. തക്കാളി ഇല്ലാതെ കൂടെ വരില്ലെന്ന് അവര്. ഉള്ളിയും കിഴങ്ങുമിട്ടു കറി ഉണ്ടാക്കാം ന്ന് ഞാനും. മാഷ് വയസ്സായതാണ്.

രാത്രി എന്നെ കഴിച്ചാൽ ഗ്യാസ് ഉണ്ടാകും പിന്നെ പുലരും വരെ ന്നെ കുറ്റം പറയും. അതോണ്ട് ഈ കളിക്ക് ഞാനില്ലെന്ന് പറഞ്ഞു കിഴങ്ങു ഓടി കളഞ്ഞു. ശരിയാണല്ലോ. ശോ വെറുതെ ആണ് ആളുകൾ നിന്നെ കിഴങ്ങെ എന്ന് വിളിക്കുന്നെ. നീ ഭയങ്കര ബുദ്ധിമാനാണ് ട്ടോ. നന്ദി പുരസ്‌കരം കിഴങ്ങിനെ നോക്കി പൂമ്പാറ്റയെ പറത്തി… മോളെന്താ ആലോചിക്കുന്നേ. എന്റെ ഭാവാഭിനയം കണ്ടിട്ട് ടീച്ചറമ്മ ചോദിച്ചു. അല്ല ചപ്പാത്തിക്ക് എന്താപ്പോ കറി ഉണ്ടാക്കുക. മോൾക്ക് ചിക്കൻ ഉണ്ടാക്കാൻ അറിയുമോ. മാഷ്ക്ക് ഭയങ്കര ഇഷ്ടമാണെന്നേ. ഞ്ഞാൻ ഉണ്ടാക്കിയാൽ ശരിയാവില്ല. ഇന്ന് നവി വരാമെന്നു പറഞ്ഞിരുന്നു. അവൻ വന്നാൽ അസ്സലായി ചിക്കൻ വെക്കും. അതോണ്ട് മാഷ് രാവിലെ വാങ്ങി കൊണ്ടു വന്നു ന്നെ.

പക്ഷെ പെട്ടെന്ന് എന്തോ തിരക്ക് വന്നു. രണ്ട് ദിവസം കൂടി കഴിഞ്ഞേ വരൂ ന്ന്. ചിക്കൻ ഫ്രിഡ്ജിൽ ഇരിപ്പുണ്ട്. മോൾക്ക് പറ്റുമെങ്കിൽ ഉണ്ടാക്കാമോ. ഹയ്യ്… ഇതൊക്ക ചോദിക്കാനുണ്ടോ. മ്മടെ കൂട്ടുകാരനല്ലേ അവൻ. എവിടെ എന്റെ തക്കുടു. ഒരു നാണവുമില്ലാതെ ഇരിക്കുന്നത് കണ്ടില്ലേ. എന്തെങ്കിലുമൊക്കെ മേലിൽ കൂടി വാരി പൊത്തിക്കൂടേ. ഒന്നൂല്യെങ്കിലും പ്രായപൂർത്തി ആയ മാഷ് ഉള്ള വീടല്ലേ. ഫ്രിഡ്ജിൽ നിന്ന് നാണിച്ചു ഇരിക്കുന്ന കോഴിയെ പുറത്തെടുത്തു ഒന്ന് ലാളിച്ചു. രണ്ടും കല്പിച്ചു ഗോദയിലേക്ക് ഇറങ്ങി. സംസാരത്തിന്റെ ഇടയിൽ പാവം അമ്മമാരും ഉള്ളിയൊക്കെ തോല് കളഞ്ഞു റെഡി ആക്കി തന്നു. ചിക്കൻ അടുപ്പത്തായപ്പോ പതിയെ ഗോതമ്പു മാവിനെ നോക്കി.

അവനെ കൊണ്ടു പതിയെ പൊറാട്ട പരത്തി. ഞ്ഞാൻ ഉണ്ടാക്കുന്നത് കണ്ടിട്ടാണെന്ന് തോനുന്നു 6 മാസത്തിനു ശേഷം കുംഭകർണ്ണൻ ഉറക്കത്തിൽ നിന്ന് ഉണരുന്ന പോലെ ടീച്ചറമ്മ സംസാരം നിറുത്തി എഴുനേറ്റു. ഇതൊക്ക അറിയുമോ കുട്ടിക്ക്. അത്ഭുതത്തോടെ ചുണ്ടിൽ വിരൽ വെച്ചു നിന്നു. ഇതൊക്ക എന്ത് എന്നൊരു ഭാവത്തിൽ നിഷ്കളങ്കമായ ചിരിയും നൽകി ഭവ്യതയോടെ നിന്നു. അങ്ങനെ അടുക്കളയൊക്കെ അലങ്കോലമാക്കി അന്നത്തെ കർമം കഴിഞ്ഞു പണിപ്പുര അടച്ചു. നിങ്ങള് വന്നിട്ട് വീടൊന്നും കണ്ടില്ലലോ. ടീച്ചറമ്മ അമ്മടെ കയ്യും പിടിച്ചു മുന്നിൽ നടന്നു. ഇനിയിപ്പോ ഞാനെന്താ ചെയ്യാ എന്നാലോചിച്ചു ഞാനും കൂടെ കൂടി. മുകളിലത്തെ നിലയിൽ നിന്ന് ചില്ലറ വ്യത്യാസങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

എവിടെയാണ് ഞാനും മാഷും കിടക്കുന്നത്. രണ്ടിൽ ഒരു മുറി ചൂണ്ടി കാണിച്ചു ടീച്ചറമ്മ പറഞ്ഞു. കണ്ണുകൾ അനുസരണക്കേടു കാട്ടി മറ്റേ മുറിയിലേക്ക് തിരിഞ്ഞു. ഇതാണ് നവി ടെ മുറി. ലോക്ക് ചെയ്തു കാണും. അവനു അവന്റെ മുറിയിൽ ആരും കയറുന്നത് ഇഷ്ടല്ല. ഓഹോ. എന്താണാവോ ഇത്ര മാത്രം പൂട്ടിവെക്കാൻ ഉള്ളത്. ആരാന്നാ അവന്റെയൊക്ക വിചാരം. ഈ പാവം ടീച്ചറമ്മക്കും അപ്പൂപ്പന്താടിക്കും കാണാൻ പറ്റാത്തത് എന്താണാവോ ഒളിപ്പിച്ചിരിക്കുന്നെ. മോനെ നവി. നിന്റെ ഈ മണിച്ചിത്ര താഴിട്ട് പൂട്ടിയ മുറി നിന്നെ കൊണ്ടു തന്നെ തുറപ്പിക്കും. അല്ലാതെ ഇപ്പോൾ എന്ത് ചെയ്യാനാ. നിന്റെ കയ്യിലല്ലേ താക്കോൽ ഉള്ളൂ. പൂട്ടിയിട്ട വാതിലിലേക്ക് സുരാജ് വെഞ്ഞാറമൂട് റിയാക്ഷന് ഇട്ട് നോക്കി. മോനെ നവീ… എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ടെ. കണ്ടു പിടിക്കും. ഇല്ലെങ്കിൽ എന്റെ പേര് പട്ടിക്ക് ഇട്ടോ.

ടീച്ചറമ്മേ.. ഒരു കിളി നാദം പുറത്ത് നിന്ന് കേട്ടു. ആരാണാവോ. അറിയാനുള്ള ആകാംക്ഷ ആവോളം നിറഞ്ഞു. ഹാളിൽ നിന്ന് പുറത്തേക്ക് എത്തി നോക്കി… ഹായ്… മുറ്റത്തൊരു മൈന… എനിക്ക് പ്രിയപ്പെട്ട മൈന അതേയ്.. ട്രെയിൻ ചതിച്ചു.. 5 മണിക്കും ചായ തരുമല്ലോ ലെ.. ഇല്ലെങ്കിൽ വൈകുന്നേരം ചപ്പാത്തി ചിക്കനും തന്നാൽ മതി.. കൂടുതൽ ഒന്നും ചോദിച്ചില്ലലോ.. പാവല്ലേ ഞാൻ.. എന്ന് എമി. കുത്ത്, കോമ… ഒപ്പ്.. രണ്ടു വര… അപ്പൊ നാളെ കാണാമെ……

അഗ്‌നിശിഖം: ഭാഗം 9

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!