ദേവാഗ്നി: ഭാഗം 8

Share with your friends

എഴുത്തുകാരൻ: YASH

എല്ലാവരും ഓടിവരുന്നെ കേട്ട് അഞ്ചു പറഞ്ഞു പേടിക്കേണ്ട പണ്ട് ഒക്കെ ഒരു അലാറം ആയിനും അല്ലെ ഉള്ളു ..ഇപ്പൊ അങ്ങനെ അല്ലാലോ രണ്ട് അലാറം ഇല്ലേ .. രണ്ടും ഒരുമിച്ച് അടിഞ്ഞേ യാ നിങ്ങൾ കേട്ടെ… എല്ലാവരും ഇവളെന്ത് തേങ്ങയ പറയുന്നേ എന്നരീതിയിൽ നോക്കി എന്റമ്മേ ഏട്ടനും എട്ടത്തിയും സ്വപ്നം കണ്ടെയ… ഏട്ടന്റെ സൂക്കേട് ഇവിടെ വന്നപ്പോ തൊട്ട് എട്ടത്തിക്കും തുടങ്ങി… എല്ലാവരും അപ്പുന്റെ റൂമിന്റെ പുറത്ത് എത്തിയപ്പോ ദേവ്‌ന്റെ ഒച്ച ഉള്ളിൽ നിന്നും കേൾക്കുന്നു എല്ലാവരും വാതിൽക്കൽ നിന്ന് അകത്തേക്ക് നോക്കി ദേവു നിനക്ക് ഒന്നും പറ്റില്ലലോ ….

അപ്പു നിനക്കൊന്നും പറ്റില്ലലോ…അതും പറഞ്ഞു രണ്ടുപേരും കയ്യും കവിളിലും ഒക്കെ തൊട്ട് നോക്കുന്നു… അപ്പു പതിയെ ദേവുന്റെ കയ്യെടുത് ചുംബിച്ചു…ദേവു തിരിച്ചും… അയ്യേ ഇതെന്ത് സ്നേഹ പ്രകടനം…അഞ്ചു അതും പറഞ്ഞു രണ്ട് പേരുടെയും ഇടയിൽ കയറി ഇരുന്നു…ഓ രണ്ട് പേർക്ക് ഇതിൽ കൂടുതൽ പറ്റില്ലലോ… ബോധം പോവും അല്ലോ… ഞങ്ങൾക്ക് വേണേൽ ഇങ്ങനെ കൊടുക്കാം എന്നും പറഞ്ഞു അഞ്ചു നെ അപുറത്തിനും ഇപ്പുറത്തിനും കെട്ടി പിടിച്ച് കവിളിൽ നല്ല ഉമ്മ രണ്ട് പേരും കൊടുത്തു…

അഞ്ചു കണ്ണും തള്ളി 2 നേയും നോക്കി പതുക്കെ പിറുപിറുത്തു… ഇതുപോലത്തെ ഉമ്മ ആണേൽ എന്റെ കെട്ടിയൊന് ഉമ്മ വെക്കാൻ എനിക്ക് കവിൾ കാണിലാലോ… ഉമ്മ വെക്കലും കെട്ടിപിടുത്തവും ഒക്കെ കഴിഞ്ഞെങ്കിൽ എല്ലാവരും തഴേക്കു വാ… താഴേ എത്തിയപ്പോൾ എല്ലാവരും കാര്യമായ ചർച്ചയിൽ ആണ്… അപ്പു ഞങ്ങൾ നിങ്ങളെ വിവാഹ കാര്യം സംസാരിക്കുകയാണ്… ഞങ്ങൾ അത് നടത്താൻ തീരുമാനിച്ചു 3 മാസം കഴിഞ്ഞു നല്ല ഒരു മുഹൂർത്തം ഉണ്ടെന്ന് ഗുരുദേവൻ പറഞ്ഞു അന്ന് നടത്താം എന്ന് കരുതുന്നു…

നിനക്ക് എന്തേലും പറയാനുണ്ടോ മുത്തശ്ശൻ തീരുമാനിച്ചോ എങ്ങനെ ആണെന്ന് വച്ചാൽ… ദേവു നിനക്കോ? ദേവു പാറു ന്റെയും മഹിയുടെയും മുഖത്ത് നോക്കി അവർ പുഞ്ചിരിക്കുന്നെ കണ്ട്. പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു അങ്കിളും ആന്റി പറയും പോലെ… ഞാൻ ദേവസനിഥി യിൽ വിളിച്ച് എല്ലാം പറഞ്ഞിട്ടുണ്ട്.അത് ഓർത്തു മോള് വിഷമിക്കേണ്ട..അവിടെ എല്ലാവർക്കും സന്തോഷം ആയി… മുത്തശ്ശൻ പതുക്കെ കാര്യം അവതരിപ്പിച്ചു അവർ ഒറ്റ കാര്യമേ പറഞ്ഞുള്ളു കല്യാണം അവിടെ അവരെ ക്ഷേത്രത്തിൽ വച്ച് നടത്തണം എന്ന്..

അതിന് കുറച്ചു ചടങ്ങ് ഉണ്ടെന്നും ഈ വരുന്ന 25 നു നമ്മുടെ ദേവി സന്നിധിയിൽ വച്ചു ദേവിയെ സാക്ഷിയാക്കി മോതിരം മാറി.. ഇവളെ നിന്റെ പാതിയായി സ്വീകരിക്കും എന്നു പറഞ്ഞു ദേവിക്ക് നീ വാക്ക് കൊടുക്കണം വൈകുന്നേരം അയപ്പോ അപ്പു ദേവുനേയും നോക്കി നടന്നു … നോക്കുമ്പോ ദേവു ഉണ്ട് കുളത്തിൻ കരയിൽ എന്തോ ആലോചനയിൽ ഇരിക്കുന്നു എന്താ ദേവു വലിയ ആലോചനയിൽ ആണല്ലോ..അതും പറഞ്ഞു അപ്പു ദേവുന്റെ അടുത്ത് ഇരുന്നു… ദേവു പതിയെ അപ്പുന്റെ ചുമലിൽ ചാരി കൊണ്ട് പറഞ്ഞു…

അച്ഛനെയും അമ്മയെയും ഓർത്ത് പോയി…അവരിപ്പോൾ ഒരുപാട് സന്തോഷിക്കുന്നുണ്ടാവും ലെ അപ്പു ഏട്ടാ.. കണ്ണൊക്കെ നിറച്ച് ദൂരേക്ക് നോക്കി ദേവു ഇരുന്നു… ശല്യപ്പെടുത്തേണ്ട എന്നു കരുതി അപ്പു ഒന്നും മിണ്ടാതെ ഇരുന്നു മൗനം ബേദിച്ചു കൊണ്ട് ദേവു പറഞ്ഞു എന്തിനാവും എന്റെ അച്ഛനെയും അമ്മയെയും അവർ ഇങ്ങനെ ചെയ്തേ… നമുക്ക് കണ്ട് പിടിക്കാം ദേവു…എല്ലാത്തിനോടും നമുക്ക് എണ്ണി എണ്ണി പകരം ചോദിക്കാം… രണ്ട് പേരുടെയും കണ്ണ് നീല കളറിൽ തിളങ്ങി …

മുഷ്ടി ചുരുട്ടി ദേഷ്യത്തോടെ ഇരുന്നു ദേവു അന്ന് അവർ എന്തൊക്കെയാ സംസാരിച്ചേ എന്ന് ഓർത്തെടുക്കാൻ പറ്റുന്നുണ്ടോ… ഇല്ല അപ്പു ആക്കെ ഓർക്കാൻ പറ്റുന്നെ സൈൻ ഇടെട എന്നും പറഞ്ഞു അമ്മയെ തല്ലുന്നത നീ വിഷമികത്തെ നമ്മളെ എൻഗേജ് മെന്റിന് മുൻപ് എല്ലാം ഞാൻ കണ്ടെത്തി തരാം… രാത്രി എല്ലാവരും ഭക്ഷണം കഴിച്ചു എൻഗേജ്‌മെന്റന്റെ കാര്യം സംസാരിക്കുമ്പോ അച്ഛനോട് പതുക്കെ പറഞ്ഞു അച്ഛാ എനിക്ക് കുറച്ച് സംസാരിക്കാൻ ഉണ്ട് ..ഞാൻ കുളത്തിനാടുത് ഉണ്ട് അങ്ങോട്ട് വരണം 10 മിനുട്ട് കഴിഞ്ഞപ്പോ മഹി അവിടെ എത്തി ..എന്നിട്ട് ചോദിച്ചു . എന്താ മോനെ കാര്യം…

വളരെ സീരിയസ് ആയ കാര്യം അല്ലാതെ നീ രാത്രി രഹസ്യം ആയി ഇങ്ങോട്ട് വിളിക്കില്ല അച്ഛാ മുഖവുര ഇല്ലാതെ ഞാൻ കാര്യം പറയാം ദേവുന്റെ അച്ഛനോടും അമ്മയോടും ക്രൂരത ചെയ്തവരോട് പ്രതികാരം ചെയ്യണം .. അവരെ കണ്ടെത്തി ദേവുന്റെ മുൻപിൽ എനിക്ക് നിർത്തിക്കണം…അച്ഛന് അറിയുമെങ്കിൽ പറഞ്ഞു തരണം…അല്ലെങ്കിൽ ദേവൻ അങ്കിൾ നെ യും ആന്റി യെയും കുറിച്ച് അറിയുന്നെ എല്ലാം പറഞ്ഞു തരണം എനിക്ക് അറിയാവുന്നെ എല്ലാം ഞാൻ പറഞ്ഞു തരാം മോനെ… തുടരും

ദേവാഗ്നി: ഭാഗം 7

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!