ഈ സ്നേഹകുടകീഴിൽ… : ഭാഗം 30

Share with your friends

എഴുത്തുകാരി: റിൻസി പ്രിൻസ്‌

വന്നപ്പോൾ തന്നെ ജീവൻ മൂഡ് ഓഫ്‌ ആയിരുന്നു…. എന്തുപറ്റി ഡോക്ടർ ഇന്ന് അത്ര സന്തോഷത്തിൽ അല്ലല്ലോ…. സോന ചോദിച്ചു…. എനിക്ക് ചെറിയൊരു ക്യാമ്പ് ഉണ്ട്…. രണ്ടുദിവസത്തെ….. വയനാട്ടിൽ വെച്ച്….. നാളെ തന്നെ പോണം…. അവിടുത്തെ ട്രൈബൽസിന്റെ ചികിത്സയ്ക്ക് വേണ്ടിയുള്ള ക്യാമ്പ്…. സോനയുടെ മുഖത്തെ സന്തോഷം മായുന്നത് ജീവൻ കണ്ടു…. ഈ അവസ്ഥയിൽ ജീവൻ എന്നെ ഒറ്റയ്ക്കാക്കിയിട്ട് പോവല്ലേ….. അതെനിക്ക് സഹിക്കാൻ പറ്റില്ല…. പോകാതെ പറ്റില്ലഡാ…. എൻറെ ജോലിയിത് ആയിപ്പോയില്ലേ…. അവിടെ ആ ക്യാമ്പിന് തന്നെപ്പോലുള്ള ഒരുപാട് ആളുകൾ ഉണ്ടാവും….. അവർക്കൊക്കെ സുരക്ഷിതത്വം കൊടുക്കേണ്ടത് ഒരു ഡോക്ടർടെ കടമ ആണ്…..

നമ്മുടെ കുഞ്ഞിനെ പോലെ അവരുടെ കുഞ്ഞും ഹെൽത്തി ആരിക്കണ്ടേ…. രണ്ടുദിവസം രണ്ടുമിനിറ്റ് പോലെ അങ്ങ് പോകും…. എന്റെ മുത്ത് വിഷമിക്കണ്ട…. നിന്റെ വാടിയ മുഖം കണ്ടു പോയാൽ ഞാൻ ഡൌൺ ആയി പോകും…. പിന്നെ താൻ ഒറ്റയ്ക്ക് ഒന്നുല്ലല്ലോ….. കൂട്ടിന് ജൂനിയർ ജീവനല്ലേ…. ജൂനിയർ ജീവനാണ് എന്ന് ഉറപ്പിച്ചോ…? ജൂനിയർ സോന ആണെങ്കിലോ….? ആരാണെങ്കിലും കുഴപ്പമില്ല….. നമ്മുടെ കുഞ്ഞല്ലേ…… എന്താണെങ്കിലും എനിക്ക് കുഴപ്പമില്ല…. അവളുടെ കവിളിൽ തട്ടിയാണ് അവൻ അത് പറഞ്ഞത്… അവൾ അവന്റെ നെഞ്ചിൽ ചാഞ്ഞു…. മോളെ ലീനയുടെ വിളി കേട്ടാണ് രണ്ടാളും അകന്ന് മാറിയത്….. എന്താ അമ്മച്ചി… നീ ഇനി ഒരുപാട് സ്റ്റെപ് ഒന്നും കയറേണ്ട ….

ഞാൻ ഇവനുള്ള ചായ കൊണ്ടു വന്നതാ…. ഇനി കുറച്ച്നാൾ നിങ്ങൾ താഴത്തെ ഗസ്റ്റ്‌ റൂമിൽ കിടന്നാൽ മതി……. ശരി അമ്മേ…. സോന പറഞ്ഞു…. പിറ്റേന്ന് തന്നെ ജീവൻ വയനാടിന് തിരിച്ചു….. ജീവൻ ഇല്ലാത്ത ദിവസങ്ങൾ സോനക്ക് വളരെ വിരസമായിരുന്നു…. ഇഷ്ട്ടം ഉള്ളതൊക്കെ ഉണ്ടാക്കി കൊടുക്കാൻ ലീന മത്സരിക്കുക ആയിരുന്നു…. സോഫിയും ആനിയും എന്നും വിളിച്ചു വിശേഷം തിരക്കലും…. ഇടക്ക് രണ്ടുദിവസം വീട്ടിൽ വന്നു നില്കാൻ ആനി പറഞ്ഞു എങ്കിലും ജീവൻ വന്നിട്ടാകം എന്ന് സോന തീരുമാനിചു…. രണ്ട് ദിവസങ്ങൾക്ക് വല്ലാത്ത ദൈർഘ്യം ഉണ്ടെന്ന് അവൾക്ക് തോന്നിയിരുന്നു….. ഇടയ്ക്കിടെ വീഡിയോ കോളിൽ വന്നു ഫോണിൽ സംസാരിച്ചു ജീവൻ അവളുടെ പരിഭവം തീർത്തു…..

റേഞ്ച് ഒരു വില്ലൻ ആയിരുന്നു…. അത്‌ സോനയുടെ ദുഖത്തിന്റെ മറ്റൊരു കാരണം ആയിരുന്നു…. കുറച്ച് നേരത്തേക്ക് പോലും അവന്റെ സ്നേഹം അനുഭവിക്കാതെ തനിക്ക് കഴിയില്ല എന്ന് മനസ്സിലാക്കുകയായിരുന്നു ആ നിമിഷം സോന…. പിറ്റേന്ന് വൈകുന്നേരമാണ് ജീവൻ തിരിച്ചെത്തിയത്…… ജീവനെ കണ്ടപ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷമായിരുന്നു സോനയ്ക്ക് ഉണ്ടായിരുന്നത്…… ജീവൻ മുറിയിലേക്ക് വന്ന് കുളിക്കാനായി തയ്യാറെടുക്കുമ്പോൾ സോന പുറകിലൂടെ കൈ ചേർത്ത് ജീവനേ അമർത്തി കെട്ടിപ്പിടിച്ചു അവൻറെ പുറത്ത് തല വെച്ച് നിന്നു….. എന്താടാ….. ഇനി എന്നെ ഒറ്റയ്ക്കാക്കിയിട്ട് ഇച്ചായൻ എങ്ങും പോകരുത്….. എനിക്കെന്തോ ചെറിയൊരു അകൽച്ച പോലും സഹിക്കാൻ കഴിയുന്നില്ല…. ജീവൻ തിരിഞ്ഞു നിന്ന് അവളെ നെഞ്ചോട് ചേർത്തു…..

അവളുടെ ആ നിഷ്കളങ്കമായ സംസാരം കേട്ട് അവളെ തനിക്ക് അഭിമുഖമായി നിർത്തി….. ആ മുടികളിൽ ആർദ്രമായി തലോടി….. അപ്പോൾ ഞാൻ മരിച്ചു പോയാലോ….. ഇച്ചായ ….. അവൾ അവനെ വിളിച്ചു…. ചുമ്മാ പറഞ്ഞതാടി….. വെറുതെ പോലും പറയല്ലേ…. എനിക്ക് സഹിക്കാൻ കഴിയില്ല…. ഞാനൊരു തമാശ പറഞ്ഞതാണ് എൻറെ പെണ്ണേ…. നിന്നെ കാണാൻ വേണ്ടിയല്ലേ ഞാൻ 100ഇൽ വണ്ടി ഓടിച്ചു പോന്നത്….. ഇനി ഏതായാലും നിൻറെ ഡെലിവറി കഴിയുന്നതുവരെ തൽക്കാലം ഒരു മീറ്റിങ്ങിന് ഒരു ക്യാമ്പിനും ഇനി എന്നെ ആഡ് ചെയ്യരുത് എന്ന് ഞാൻ പ്രത്യേകം ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷനിൽ പറഞ്ഞിട്ടുണ്ട്…… ശരിക്കും….. ശരിക്കും….. പിന്നെ നമുക്ക് ചെക്കപ്പിന് പോണം……..

നാളെ ആവാം…. പോകാം…. അവൻ തരളമായി അവളെ ചുംബനങ്ങൾ കൊണ്ട് മൂടി…. പിറ്റേന്ന് ജീവൻ ജോലിക്ക് പോയതിനുശേഷം അവൾക്കെന്തോ കുറേനേരമായി പപ്പയോട് സംസാരിക്കണം എന്ന് മനസ്സിൽ തോന്നിയത് കൊണ്ടാണ് അവൻ ജീവനെ വിളിച്ചു പള്ളിയിൽ പോകണം എന്ന് പറഞ്ഞത്….. വൈകുന്നേരം ഞാൻ വന്നിട്ട് പോയാൽ പോരെ…. എനിക്ക് പെട്ടെന്ന് പപ്പയെ കാണാൻ തോന്നുന്നു…. എങ്കിൽ അമ്മച്ചിയെ കൂട്ടി ചെല്ല്…. പെട്ടെന്ന് പൂജ കാബിനിലേക്ക് വന്നു…. ഞാൻ തിരിച്ചു വിളികാം…. ജീവൻ ഫോൺ വച്ചു…. ഞാൻ വന്നൊണ്ട് ആണോ നീ ഫോൺ വച്ചേ…. പൊടി ….

സോന പള്ളിയിൽ പോകുന്ന കാര്യം പറയുവാരുന്നു…. പപ്പയോടു സംസാരിക്കാൻ തോന്നിയത്രേ…. ആഹാ…. ഒന്ന് പപ്പയോടു സംസാരിച്ചതിന്റെ അടയാളം ആണ്ഈ ഇരിക്കുന്നത്…. പൊടി…. നീ എന്താ കാണണം എന്ന് പറഞ്ഞെ…. ഒരു സീരിയസ് കാര്യം പറയാൻ ആണ്…. എന്തടാ…. അഭയ് എവിടെ…. ഡ്യൂട്ടിയിൽ ആണ്… എന്റെയും സോനയുടെയും ലൈഫ് നന്നായി അറിയുന്നത് അഭയ്ക്ക് ആണ്…. അവൻ എന്റെ പ്രണയം മുതലെടുത്തു ആണോ സോനയുടെ ജീവിതം തകർക്കാൻ നോക്കിയത് എന്ന് എനിക്ക് സംശയം ഉണ്ട് പൂജ…. ജീവ….. ഒരിക്കലും അഭയ് അത്‌ ചെയ്യില്ല…. നിന്റെ ഭർത്താവിനെ നിനക്ക് ന്യായികരിക്കാൻ അവകാശം ഉണ്ട്…. പക്ഷെ സത്യം അതല്ല എങ്കിൽ ഞാൻ അവനോട് പൊറുക്കില്ല പൂജ…. പൂജക്ക്‌ അവനോട് എന്ത് പറയണം എന്ന് അറിയില്ലാരുന്നു….. 💜💜💜

ലീന യോട് പള്ളിയിൽ പോകണം എന്ന് പറഞ്ഞപ്പോൾ തന്നെ അവർ തന്നെ പോകണ്ട ഒപ്പം വരാമെന്ന് പറഞ്ഞ് അവൾക്കൊപ്പം കൂടി…. രണ്ടുപേരുംകൂടി പെട്ടെന്ന് തന്നെ ഒരുങ്ങിയ പള്ളിയിലേക്ക് ഇറങ്ങി…. ഓട്ടോ വിളിക്കണോ ജോൺസൻ ചോദിച്ചു… ഈ സമയത്ത് ഓട്ടോയിൽ കേറുന്നത് നല്ലതല്ല…. നടന്നു പോകാനുള്ള ദൂരം അല്ലേ ഉള്ളു പള്ളിയിലേക്ക്……. നടക്കുന്നതാണ് ഈ സമയത്ത് നല്ലത്….. നമുക്ക് ഓരോന്ന് പറഞ്ഞു നടക്കാം….. അവളുടെ കൈകളിൽ പിടിച്ചു…. ഇറങ്ങാൻ തുടങ്ങുമ്പോൾ ആണ് സോഫിയുടെ കാൾ വന്നത്…. അവൾ ഫോൺ എടുത്തു…. നീ എന്തെടുക്കുവാ…. ഞാൻ പപ്പയെ കാണാൻ പോവാ…. ഇപ്പഴോ….. എനിക്ക് മനസ്സിൽ ഒരു വിഷമം പോലെ…. ഒറ്റക്കാണോ….. അല്ല അമ്മ ഉണ്ട്…. നീ വെച്ചോ…. ഇച്ചായൻ വിളിക്കുന്നുണ്ട്…. ശരി ചേച്ചി…. 💜💜💜

ഹലോ ഇച്ചായ…. നീ ആരോടേലും അത്യാവശ്യം ആയി സംസാരിക്കുവാരുന്നോ? ക്രിസ്റ്റി ചോദിച്ചു…. ഹേയ് സോനയെ വിളിച്ചത് ആണ്… എന്താണ് വിശേഷം…. ചുമ്മാ…. അവൾ പപ്പയെ കാണാൻ പള്ളിയിൽ പോകുവാണെന്നു…. നല്ല കാര്യം അല്ലേ…. അനിയത്തിയെ കണ്ടു പഠിക്ക്…. അങ്ങനെ വേണം നീ അങ്ങോട്ട് പോകാറുണ്ടോ… ക്രിസ്റ്റി അങ്ങനെ പറഞ്ഞപ്പോൾ സോഫിക്ക് ഒരു വല്ലായ്മ തോന്നി…. ഏതായാലും അവരുടെ ലൈഫ് ഓക്കേ ആയല്ലോ…. ക്രിസ്റ്റി പറഞ്ഞു… അതെ നല്ല സന്തോഷം ഉണ്ട് രണ്ടാൾക്കും…. എന്നും അത്‌ നിലനിൽക്കട്ടെ… അതെന്താ ഇച്ചായൻ അങ്ങനെ പറഞ്ഞെ…. അല്ല നിലനിൽക്കണം എന്ന്… നിലനിൽക്കും…. എനിക്ക് ഉറപ്പാ….. സോഫി പറഞ്ഞു…. 💜💜💜

ലിനയോടൊപ്പം ഓരോന്ന് സംസാരിച്ചു കൊണ്ടാണ് അവൾ അവിടേക്ക് പോയത്…. അങ്ങോട്ടുള്ള വഴിയിലാണ് ഉപ്പിലിട്ട് വെച്ചിരിക്കുന്ന നെല്ലിക്ക അവളുടെ കണ്ണിൽ പെട്ടത്…. അവൾ പ്രതീക്ഷയോടെ ലീനയുടെ മുഖത്തേക്ക് നോക്കി…. ഈ വഴിയരികിലുള്ളത് ഒന്നും അത്ര നല്ലതായിരിക്കില്ല മോളെ…. . കൊതിയാവുന്നു അമ്മേ…. വാ…. അവർ അവളെ കൂട്ടി അങ്ങോട്ട് പോയി…… അതിൽ നിന്ന് ഒന്ന് വാങ്ങി കൊടുത്തു…. അവൾ ചിരിയോടെ അത് കഴിച്ചു….. മോൻ ആയിരിക്കും…. അതാണ് പുളിയോട് പ്രിയം….. മോൾ ആണെങ്കിൽ മധുരം…. ജീവൻ ഉണ്ടാകുമ്പോൾ എനിക്ക് പുളിയിഞ്ചി ആരുന്നു പ്രിയം…. ജീനക്ക് ജിലേബി…. ചിരിയോടെ ലീന പറഞ്ഞു….

അമ്മക്ക് കൂടുതൽ ഇഷ്ടം മോളാണോ മോനാണോ….? സോന ചിരിയോടെ ചോദിച്ചു…. അമ്മയ്ക്ക് അങ്ങനെ ഒന്നും ഇല്ല മോളെ…. മോനെ ആണെങ്കിലും മോളെ ആണെങ്കിലും ഒരു ആപത്തും കൂടാതെ എനിക്ക് കിട്ടിയാൽ മതി….. സോന ഹൃദ്യമായി ചിരിച്ചു….. കല്ലറയിൽ ചെന്ന് മനസ്സ് തുറന്ന് പപ്പയോട് സംസാരിച്ചതിന് ശേഷമാണ് സോനാ പുറത്തുവന്നത്…… അതുവരെ ലീന പള്ളിയുടെ പിറകിൽ അവൾക്കായി കാത്ത് നിന്നിരുന്നു….. തിരികെ നടക്കുമ്പോൾ ആണ് പെട്ടെന്ന് എവിടെനിന്നോ വന്ന ഒരു കാർ സോനയെ തട്ടി വീഴ്ത്തിയത്…. അയ്യോ മോളെ….. അറിയാതെ ലീന അലറി പോയിരുന്നു….. അവർ പേടിച്ചുപോയിരുന്നു…. ഒരുവിധത്തിൽ ലീന അവളെ താങ്ങി എടുക്കുമ്പോഴേക്കും…. അവളുടെ ആ വെളുത്ത ലഗിൻസ് മുഴുവൻ ചുവന്ന കളർ ആയിരുന്നു….. ഒരു നിമിഷം ലീനയും ഭയന്ന് പോയിരുന്നു…..

അമ്മേ…..എന്റെ കുഞ്ഞ്…. വേദനയോടെ സോന അവരെ നോക്കി വിളിച്ചു….. മോള് വിഷമിക്കേണ്ട….. ഒന്നും സംഭവിക്കില്ല…. ലീന അവളെ ആശ്വസിപ്പിച്ചു…. അർദ്ധബോധാവസ്ഥയിലും അവൾ ഭയന്നത് കുഞ്ഞിന് എന്തെങ്കിലും സംഭവിക്കുമോ എന്ന് മാത്രമായിരുന്നു….. ഒഴുകിയിറങ്ങുന്ന രക്തത്തുള്ളികൾ ലീനയെ ഭയപ്പെടുത്തി…. പെട്ടെന്ന് അവർ ഒരു ഓട്ടോ വിളിച്ചു അവളെ ഹോസ്പിറ്റലിൽ എത്തിച്ചിരുന്നു…. റിസപ്ഷനിലേക്ക് കയറിയപ്പോൾ തന്നെ മുൻപിൽ കണ്ടത് അഭയ് ആയിരുന്നു….. എന്താ അമ്മ…. ലീനയെ കണ്ടു കൊണ്ട് ഓടി അടുത്തേക്ക് വന്നു അവൻ ചോദിച്ചു…. അപ്പോഴാണ് ബോധരഹിതയായി കിടക്കുന്ന സോനേ കാണുന്നത്…. എന്തു പറ്റി…. മോനേ ഒരു വണ്ടി തട്ടിയത് ആണ്…. അവൾ ഒന്ന് വീണു…. പ്രഗ്നൻറ് ആയിരുന്നു….

ഒരുപാട് ബ്ലഡ്‌ പോയി…. എന്താണെന്ന് അറിയില്ല…. പെട്ടെന്ന് ക്യാഷ്വലിറ്റിയിലേക്ക് കൊണ്ടുവാ…. അടുത്ത് നിന്ന നഴ്സിനോട് അവൻ പറഞ്ഞു…. അവർ പെട്ടെന്ന് തന്നെ സോണി കഷ്യലിറ്റിയിലേക്ക് കൊണ്ട് പോയി… ബോധരഹിതയായി ആയിരുന്നു അവൾ…. എന്താ സംഭവിച്ചത്…. അവൻ ലീനയോട് തിരക്കി…. കാര്യങ്ങളെല്ലാം ലീന ഒരുവിധം വിശദീകരിച്ച് തന്നെ അവനോട് പറഞ്ഞു.. ജീവനെ അറിയിക്കേണ്ട…. അവൻ ഒരു ഓപ്പറേഷനിൽ ആണ്…… തീയേറ്ററിന് അകത്ത്… ഇപ്പോൾ ചിലപ്പോൾ അറിഞ്ഞാൽ അവൻ ടെൻഷനടിച്ചാലോ….. ഓപ്പറേഷൻ കഴിഞ്ഞ് തന്നെഇറങ്ങുമ്പോൾ പറയാം…. ഗൈനിക്കിൽ ആരാ ഉള്ളത്…. നഴ്സിനോട് അഭയ് തിരക്കി…. ലീലാമ്മ ഡോക്ടർ ഉണ്ട്… അവർ പറഞ്ഞു….

ഞാൻ പോയി വിളിച്ചിട്ട് വരാം…. അഭയ് എന്തെങ്കിലും പറയുന്നതിന് മുൻപേ നഴ്സ് ഡിപ്പാർട്ട്മെൻറ് ലേക്ക് പോയിരുന്നു…. അപ്പുറത്ത് ലീന കാത്തുനിൽക്കുകയാണ്…. സോനക്ക് ബോധമില്ല…. ബ്ലഡ് ഒരുപാട് പോയിട്ടുണ്ടെന്ന് അവളുടെ വിളറി വെളുത്ത മുഖം വിളിച്ചോതുന്നണ്ടായിരുന്നു…. അവൻ ഒരു നിമിഷം അവളെ തന്നെ നോക്കിയിരുന്നു…. ശേഷം എമർജൻസി ബോക്സ് തുറന്ന് ഒരു കുഞ്ഞു ബോക്സിൽ നിന്നും എന്തോ ഒരു ദ്രാവകം സിറിഞ്ചിൽ പകർത്തി ശേഷം സോനയുടെ നട്ടെല്ലിൽ ആയി ഇൻജക്ട് ചെയ്തു…. ശേഷം ലീന പറഞ്ഞ കാര്യങ്ങളെല്ലാം ആരെയോ വിളിച്ച് അവൻ ഫോണിൽ കൂടി പറഞ്ഞിരുന്നു….. അപ്പോഴേക്കും നഴ്സ് വന്നിരുന്നു…. ഡോക്ടർ എവിടെ…. അഭയ് തിരക്കി…. ഇപ്പോൾ വരും….. നഴ്സ് അതിന് മറുപടി പറഞ്ഞു….

അതിനുശേഷം പുറത്തേക്കിറങ്ങിയ അഭയ് സമാധാനം നിറഞ്ഞ ഒരു പുഞ്ചിരി ചിരിച്ചു….. അതിനുശേഷം അവൻ കുറച്ച് അപ്പുറത്തേക്ക് നീങ്ങി നിന്ന് ഫോൺ എടുത്ത് ആരെയോ വിളിച്ചു ശേഷം ഫോണിൽ പറഞ്ഞു…. “ഓപ്പറേഷൻ സക്സസ് ” അപ്പോഴേക്കും ലീലാമ്മ ഡോക്ടർ അവിടേക്ക് എത്തിയിരുന്നു…. എന്താ….. എന്തു പറ്റി…. അവർ തിരക്കി…. അഭയ് ലീന പറഞ്ഞത് അവരോട് പറഞ്ഞു…… അവർ വിശദമായി പരിശോധിച്ചു നോക്കുകയാണ്….. ലീലാമ്മ ഡോക്ടറോട് അഭയ എന്തൊക്കെയോ സംസാരിച്ചതിന് ശേഷമാണ് പുറത്തേക്ക് ഇറങ്ങിയത് അഭയ് പുറത്തേക്ക് ഇറങ്ങിച്ചെന്ന് ലീനയെ സമാധാനിപ്പിച്ചു….. എങ്ങനെയുണ്ട് മോനേ….. പ്രതീക്ഷയോടെ ലീന ചോദിച്ചു….. കുഴപ്പമൊന്നും ഉണ്ടാകില്ല…..

അവൻ അവരെ ആശ്വസിപ്പിച്ചു…. അവിടെനിന്നും അഭയ നേരെ പോയത് ഓപ്പറേഷൻ തീയേറ്ററിലേക്ക് ആണ്….. അപ്പോഴേക്കും ജീവൻ ഓപ്പറേഷൻ കഴിഞ്ഞ് ഇറങ്ങിയിരുന്നു….. പുറത്തുവന്ന ജീവനോട് അഭയ കാര്യങ്ങളെല്ലാം പറഞ്ഞു….. കേട്ടതും ജീവൻറെ കൈകാലുകൾ തളർന്ന് പോകുന്നത് പോലെ അവനെ തോന്നിയിരുന്നു….. ഒരു താങ്ങിനായി അവൻ അഭയുടെ കൈകളിൽ പിടിച്ചിരുന്നു…. എന്നിട്ട് അവൾക്ക് ഇപ്പോൾ എങ്ങനെയുണ്ട്….. കുഴപ്പം ഒന്നും ഇല്ല എന്നാണ് പറഞ്ഞത്…… ഡോക്ടർ നോക്കുവാണ്…. നീ പ്രതീക്ഷ കൈവിടാതെ ഇരിക്കു…. ഒരുവിധം ജീവിൻ ക്യാഷ്വാലിറ്റിയുടെ മുന്നിൽ എത്തി….. അവന്റെ മുഖം കണ്ടപ്പോൾ അവൻ എത്ര അസ്വസ്ഥൻ ആണ് എന്ന് ലീനക്ക് മനസിലായി….

തൽക്കാലം സോനയെ ഞാൻ ഐ സി യുവിലേക്ക് മാറ്റുകയാണ്….. എന്തെങ്കിലും കുഴപ്പം കുഴപ്പമുണ്ടോ ഡോക്ടർ….. ലീലാമ്മ ഡോക്ടറോട് ജീവൻ ചോദിച്ചു….. കുഴപ്പമൊന്നുമില്ല ജീവ….. കുറച്ചു വിശദമായി ഒന്ന് നോക്കണം….. ബ്ലഡ് ഒരുപാട് പോയിട്ടുണ്ട്….. അതുകൊണ്ട് ചിലപ്പോൾ എന്ത് സംഭവിക്കും എന്ന് പറയാൻ പറ്റില്ല…. തൽക്കാലം ഐസിയുവിലേക്ക് ഷിഫ്റ്റ് ചെയ്യുകയാണ്….. ഡോക്ടർ പറഞ്ഞു….. എന്ത് പ്രശ്നമാണ് അവൾക്കുള്ളത്….. എല്ലാം തകർന്നവനെ പോലെ ജീവൻ ചോദിച്ചു…. ഞാൻ പറഞ്ഞല്ലോ ജീവൻ…. പ്രശ്നം ഒന്നും ഇപ്പോൾ ഇല്ല…. പ്രത്യക്ഷത്തിൽ ഒരു കുഴപ്പവുമില്ല പക്ഷേ അകത്ത് എന്തെങ്കിലും പ്രശ്നം ഉണ്ടോ നമുക്ക് അറിയില്ലല്ലോ….. അതുകൊണ്ടാണ് ഞാൻ പറഞ്ഞത്….

ഡോക്ടർ എന്റെ കുഞ്ഞ്….. വിറയാർന്ന അധരങ്ങളുടെ ആണ് അവൻ അത് ചോദിച്ചത്…. ഭാഗ്യം എന്നേ പറയാനുള്ളൂ…. കുഞ്ഞ്ഞിന് തത്കാലം ഒന്നും സംഭവിച്ചിട്ടില്ല…. ഇതിനോടകം ലീന സോനയുടെ വീട്ടിൽ വിളിച്ച് കാര്യം പറഞ്ഞിരുന്നു….. കാര്യമറിഞ്ഞപാടെ ആനിയും സോഫിയും ഒരുമിച്ചാണ് ഹോസ്പിറ്റലിലേക്ക് എത്തിയത്….. ആനി തളർന്നിരുന്നു….. അവരുടെ മുഖം കാണുമ്പോൾ തന്നെ അറിയാം…. എന്തെങ്കിലും കുഴപ്പം ഉണ്ടോ മോനെ….. ജീവൻറെ അടുത്തേക്ക് വന്ന് അവർ ചോദിച്ചു…. ഒന്നും പറയാറായിട്ടില്ല അമ്മേ…. ജീവന്റെ മറുപടി ആനിയെ തകർത്തു കളഞ്ഞു…. കുറേ നേരം എല്ലാരും മൗനം ആയി കാത്തിരുന്നു…. അപ്പോഴാണ് ക്രിസ്റ്റി ഓടി ടെൻഷനിൽ അവിടേക്ക് വന്നത്….

അയാളുടെ ടെൻഷൻ മുഖത്ത് പ്രകടമായിരുന്നു…… ക്രിസ്റ്റി ജീവനെ കണ്ടതും അവൻറെ കൈകളിൽ കയറി പിടിച്ചു ചോദിച്ചു…. എന്താ ജീവൻ സംഭവിച്ചത്….. അറിഞ്ഞ കാര്യങ്ങൾ എല്ലാം ഒരു വിധത്തിൽ ജീവൻ അവനോട് സംസാരിച്ചിരുന്നു.. . ഈശോയെ എൻറെ കുഞ്ഞിനു പരീക്ഷണങ്ങൾ തീരുന്നില്ലല്ലോ….. ആനി ആരോടെന്നില്ലാതെ വിലപിച്ചു….. കുഞ്ഞിന് എന്തെങ്കിലും…. മടിച്ചു മടിച്ചു ക്രിസ്റ്റി ചോദിച്ചു…. കുഞ്ഞിനു കുഴപ്പമൊന്നുമില്ല എന്നാണ് പറയുന്നത്…. ജീവൻ പറഞ്ഞു…. കൊച്ചു ജീവൻ ബ്ലഡ് ബാങ്കിൽ ബ്ലഡ് ഇല്ല…. ആ കുട്ടിയുടെ ഒരു റയർ ഗ്രൂപ്പാണ്….. എ ബി നെഗറ്റീവ്…. ഇവിടെ കിട്ടില്ല….. പെട്ടെന്ന് ലീലാമ്മ ഡോക്ടർ പുറത്തേക്ക് വന്നു പറഞ്ഞു…. ക്രിസ്റ്റിചായന്റെ ബ്ലഡ് ഗ്രൂപ്പ് എ ബി നെഗറ്റീവ് ആണല്ലോ…. പെട്ടെന്നാണ് സോഫി പറഞ്ഞത്…. ശരിയാണല്ലോ….

ക്രിസ്റ്റി പറഞ്ഞു… എൻറെത് എ ബി നെഗറ്റീവ് ആണ്….. അവൻ പെട്ടെന്ന് ഡോക്ടറോട് പറഞ്ഞു….. എങ്കിൽ വേഗം റൂമിലേക്ക് ചെന്ന് ബ്ലഡ് കൊടുത്തോളൂ….. ഡോക്ടർ നിർദ്ദേശിച്ച ഉടനെ തന്നെ ജീവൻ ക്രിസ്റ്റിയെ കൂട്ടി ബ്ലഡ്‌ ബാങ്കിലേക്ക് പോയി….. ആ ബാഗ് അവിടെ വച്ചിട്ട് കയറി കിടന്നോളൂ…. നഴ്സ് പറഞ്ഞു…. പെട്ടെന്ന് അഭയ് അവിടേക്ക് വന്നു…. ക്രിസ്റ്റി അവനെ സൂക്ഷിച്ചു നോക്കി…. ഡോക്ടർ അഭയ്….? ക്രിസ്റ്റി തിരക്കി… അതെ…. അഭയ് തലയിളക്കി…. ജീവൻ ഇനിയങ്ങോട്ട് ചെല്ല്…. അവിടെ തിരക്കുന്നുണ്ട്…. ഇവിടെ ഞാൻ നോക്കിക്കോളാം… അഭയ് പറഞ്ഞു…. ജീവൻ ക്രിസ്റ്റീയോട് പറഞ്ഞിട്ട് മുൻപിലേക്ക് നടന്നു…. അഭയ അപ്പോഴും മനസ്സിൽ കണക്കുകൂട്ടലുകൾ നടത്തുകയായിരുന്നു….. ക്രിസ്റ്റിയെ നോക്കി ഒന്ന് അഭയ് പുഞ്ചിരി…. ക്രിസ്റ്റി തിരിച്ചും…. അവർക്ക് മാത്രം അറിയാവുന്ന ഒരു പുഞ്ചിരി…. 💜💜💜

ജീവൻ ചെല്ലുമ്പോൾ അവിടെ പൂജ എത്തിയിരുന്നു…. ഡാ…. ജീവന്റെ തോളിൽ പിടിച്ചു പൂജ… ജീവൻ ദയനീയമായി അവളെ ഒന്ന് നോക്കി… അവൾക്കോ കുഞ്ഞിനോ എന്തേലും സംഭവിച്ചാൽ പിന്നെ ഞാൻ ഇല്ലടി…. ഞങ്ങൾ ഒന്ന് ജീവിച്ചു തുടഗിയതേ ഉള്ളു….. കർത്താവിനു എന്താണ് ഞങ്ങളോട് ഇത്ര പരിഭവം… അവന്റെ കണ്ണുകളിൽ ചുവപ്പ് രാശി കലർന്നു…. കണ്ണുനീർ പുറത്തേക്ക് വരാതെ ഇരിക്കാൻ അവൻ പാടുപെട്ടു…. നീ വിഷമിക്കാതെ ഞാൻ ഒന്ന് അകത്തു കയറി നോക്കട്ടെ…. പൂജ അകത്തേക്ക് പോയി…. ഒന്ന് മനസ്സറിഞ്ഞു പ്രാർത്ഥിക്കാൻ പോലും ജീവൻ മറന്നു പോയി… അത്രയും അവൻ തകർന്നു പോയി…. 💜💜💜

ഉച്ചയ്ക്ക് ശേഷം എല്ലാവരെയും തേടി ഒരു സന്തോഷവാർത്ത വന്നു…. സോനയെ റൂമിലേക്ക് മാറ്റുകയാണ്….. അവൾ കണ്ണ് തുറക്കാൻ ആയി എല്ലാവരും കാത്തിരുന്നു…. ജീവൻറെ മുഖത്ത് ടെൻഷൻ പ്രകടമായിരുന്നു…. സോന പതിയെ മിഴികൾ തുറന്നപ്പോൾ എല്ലാ മുഖങ്ങളും പ്രതീക്ഷയോടെ അവളെ നോക്കി…. ജീവൻ അവളുടെ അരികിൽ വന്നിരുന്നു അവളുടെ കൈകൾ പിടിച്ചു….. അലിവോടെ ആ മുടിയിഴകളിൽ തഴുകി….. കുറച്ചുനേരം ജീവനെ തന്നെ അവൾ നോക്കിയിരുന്നു….. ശേഷം അവളുടെ കൈകൾ അവൻറെ കവിളിൽ അമർന്നു…. നീയാണോ എൻറെ കുഞ്ഞിനെ കൊല്ലാൻ നോക്കിയത്…..?

സോന അത് ചോദിച്ചതും എല്ലാവരും ഞെട്ടിപ്പോയിരുന്നു…. പിന്നീട് സോന ദേഷ്യപ്പെട്ട് അവിടെ നിന്നും എഴുന്നേറ്റ്റു റൂമിൽ ഉണ്ടായിരുന്നതെല്ലാം അടിച്ചു തകർക്കാനും വലിച്ചു എറിയാനും തുടങ്ങി……. പേടിയോടെയാണ് എല്ലാവരും ആ ദൃശ്യം കണ്ടു കൊണ്ടിരുന്നത്…. ജീവന് അത് കണ്ടപ്പോൾ ഭയമാണ് തോന്നിയത്…. സോനാ…… പലപ്രാവശ്യം ജീവൻ വിളിച്ചിരുന്നു…. അവൻ അവളെ തടയാൻ ശ്രേമിച്ചു എങ്കിലും ജീവനെ ഉപദ്രവിക്കാൻ ആണ് അവൾ ശ്രമിച്ചത്…… എല്ലാരും വേദനയോടെ നിന്നു…. ക്രിസ്റ്റി മാത്രം ഫോണുമായി പുറത്തേക്ക് ഇറങ്ങി നടന്നത് ഒക്കെ ആരോടോ വിളിച്ചു പറഞ്ഞു…. മോനേ നീ ആ ഡോക്ടറെ വിളിച്ചോണ്ട് വാ…. ലീന പറഞ്ഞു എങ്ങനെയൊക്കെയോ നടന്നു ജീവൻ പൂജയുടെ അടുത്തേക്ക് ചെന്നു…. ഈശോയെ ഇനി എന്തൊക്കെ പരീക്ഷണങ്ങളാണ് താൻ നേരിടേണ്ടിവരുന്നത്….

ജീവൻ അറിയാതെ മനസ്സിൽ ഓർത്തിരുന്നു…. അപ്പോഴേക്കും പൂജയുടെ റൂമിന് മുൻപിലെത്തി….. എങ്ങനെയൊക്കെ പൂജയോട് കാര്യങ്ങൾ പറഞ്ഞു….. അവളെയും കൂട്ടി ആണ് ജീവൻ അകത്തേക്ക് വന്ന്…. സോനയുടെ അവസ്ഥ കണ്ടപ്പോൾ തന്നെ പൂജയ്ക്ക് കാര്യങ്ങൾ മനസ്സിലായി…. പൂജ ഒരുവിധത്തിൽ സോനയെ ആശ്വാസിപ്പിച്ചു…. സോനാ….. എന്താ സോനാ…. എന്തുപറ്റി…. ആർദ്രമായ അവളുടെ കൈകളിൽ പിടിച്ചു പൂജ തിരക്കി…. ഇവർ എല്ലാരും കൂടെ എൻറെ കുഞ്ഞിനെ കൊല്ലും….. എനിക്ക് പേടിയാ…. എല്ലാവരോടും ഇവിടുന്ന് പോകാൻ പറ….. അവൾ പുലമ്പി കൊണ്ടിരുന്നു…. സോനയുടെ കുഞ്ഞിനെ ഒന്നും പറ്റിയിട്ടില്ല….. ഞാൻ പറയുന്നത് കേൾക്കു…. പൂജ പറഞ്ഞു… നിങ്ങളൊക്കെ കള്ളം പറയുന്നത് ആണ്…. എല്ലാരും കൂടെ എൻറെ കുഞ്ഞിനെ കൊന്നു കളയും….. ഇല്ല സോനാ…..

ഞാനല്ലേ പറയുന്നത്…. പൂജ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു…. പക്ഷേ അതൊന്നും കേൾക്കാൻ അവൾ തയ്യാറായിരുന്നില്ല…. എല്ലാവരും അവളുടെ അവസ്ഥ കണ്ട് ഭയന്നു പോയിരുന്നു…. പൂജ നഴ്സിനോട് പറഞ്ഞു ഒരു ഇൻജെക്ഷൻ സോനക്ക് നൽകി…. സോന ഉറങ്ങിക്കോളൂ കേട്ടോ….. നമുക്ക് സമാധാനത്തോടെ എല്ലാം സംസാരിക്കാം…. ഒരു വിധത്തിൽ പൂജ അവളെ ആശ്വസിപ്പിച്ചു…. ജീവൻ ഒന്ന് വാ…. ആന്റിയും…. ആനിയുടെ മുഖത്തേക്ക് നോക്കിയാണ് പൂജ പറഞ്ഞത്….. രണ്ടുപേരെയും പുറത്തേക്ക് കൊണ്ടുപോയി അവൾ…. സോനയ്ക്ക് ഇതിനു മുൻപ് ഇങ്ങനെ വന്നിട്ടുണ്ടോ…. പൂജയുടെ ചോദ്യം ആനിയുടെ മുഖത്തേക്ക് നോക്കി ആയിരുന്നു….

ഞാൻ ചോദിച്ചത് സത്യ ആക്സിഡന്റിൽ മരിച്ചു എന്ന് അറിയുന്നതിനു മുൻപ് എപ്പോഴെങ്കിലും ഇങ്ങനെ ഭയന്ന് ദേഷ്യപ്പെട്ട് സോനാ ഇടപെട്ടിട്ടുണ്ടോ….? അങ്ങനെ ചോദിച്ചാൽ….. അവളുടെ അച്ഛൻ മരിച്ച സമയത്ത് കുറെ നാൾ ആരോടും ഒന്നും മിണ്ടാതെ മുറിയിലിരുന്നു….. പക്ഷേ ദേഷ്യപ്പെട്ട് ഒന്നും സംസാരിച്ചിട്ടില്ല…. ഇങ്ങനെ ഉപദ്രവിക്കാൻ ഒന്നും വന്നിട്ടില്ല….. പിന്നീട് എപ്പോഴോ ഒരിക്കൽ കൂടെ സംഭവിച്ചു…… അവളുടെ ഒരു കൂട്ടുകാരി എപ്പോഴും കുറെ കാർഡ് അയക്കുമായിരുന്നു…. ബര്ത്ഡേ കാർഡും ക്രിസ്മസ് കാർഡ് ഒക്കെ…. ആ കാർഡുകൾ ഒക്കെ കുറച്ചുനാൾ ആയപ്പോൾ വരാതേയായി….. ആ സമയത്ത് സോന ഭയങ്കര മുറിയിലേക്ക് കയറി ഇരുന്നു പൊട്ടി പൊട്ടി കരയുന്ന ഒക്കെ കണ്ടിട്ടുണ്ട്….

കുറേ നാൾ ആരോടും മിണ്ടാതെ റൂമിൽ തന്നെ…. അത്‌ അവളുടെ സ്വഭാവം ആയോണ്ട് അത്ര കാര്യമാക്കിയില്ല…. അല്ലാതെ ഇങ്ങനെ ഒന്നും ഇതിനു മുൻപ് വന്നതായിട്ട് ഓർമ്മയില്ല…. ആ വെളിപ്പെടുത്തലിൽ അക്ഷരാർത്തത്തിൽ ഞെട്ടിപ്പോയത് ജീവനായിരുന്നു….. തൻറെ കത്തുകൾ കിട്ടാതിരുന്നപ്പോൾ അവൾ വേദനിച്ചിരുന്നു എന്ന ആ സത്യം ജീവൻറെ മനസ്സിന് വല്ലാത്ത ഉലച്ചു…. ആന്റി മുറിയിലേക്ക് പൊക്കോ…. അവൾ ആനിയോട് പറഞ്ഞു… അവർ മുറിയിലേക്ക് പോയപ്പോൾ അവൾ ജീവനോടെ പറഞ്ഞു…. അപ്പൊൾ സോനയുടെ അസുഖത്തിന് കാരണം മറ്റൊന്നുമല്ല…. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു എന്നു തോന്നുമ്പോഴാണ് അവളുടെ മനസ്സിന്റെ സമനില തെറ്റി പോകുന്നത്…..

എല്ലാ പ്രശ്നങ്ങളിലും അങ്ങനെ തന്നെയാണ്….. അച്ഛൻ മരിച്ചപ്പോഴും…. കത്ത് വരാതായപ്പോളും… സത്യ മരിച്ചപ്പോഴും…. ഇപ്പൊ കുഞ്ഞിനെ നഷ്ടപ്പെട്ടുവെന്ന് അവളുടെ ഉപബോധമനസ്സ് വിശ്വസിക്കുന്നു….. ഒരുപക്ഷേ ബ്ലഡ്‌ നഷ്ടപ്പെട്ടത് കൊണ്ടായിരിക്കാം…. അതുകൊണ്ടാ ഇങ്ങനെയൊക്കെ ചെയ്യുന്നത്….. ഇതിനൊക്കെ എന്താ പൂജ ഒരു പരിഹാരം….. പ്രതീക്ഷയോടെ ജീവൻ ചോദിച്ചു….. ഇതൊന്നും അത്ര വലിയ പ്രശ്നമല്ല ജീവാ….. കുട്ടികാലത്തെ മനസ്സിൽ തോന്നിയ ഒരു ഡിപ്രഷൻ…. ഒരുതരം വിഷാദ രോഗം…. ഒറ്റപെടലിൽ നിന്ന് ഉണ്ടായത്…. അത്‌ ഇപ്പോഴും എവിടെയോ ഉറങ്ങി കിടക്കുന്നു .. … നല്ല ഒരു കൗൺസിലിങ് മാത്രം മതി….. പക്ഷേ ഈ സമയത്ത്…. ഇപ്പോൾ കുറച്ചു നാൾ ഇങ്ങനെ പോകും…..

കുറച്ചു കഴിയുമ്പോൾ സ്വന്തമായി അവരുടെ അവസ്ഥയിൽ വരും….. ചിലപ്പോൾ ഡെലിവറി കഴിയുമ്പോൾ ശരിയാകും….. അതുവരെ സഹിക്കുക അല്ലാതെ മറ്റു മാർഗമില്ല…. അവളുടെ എല്ലാ പ്രശ്നങ്ങളും കഴിയുമ്പോൾ നമുക്ക് നല്ലൊരു കൗൺസിലിംഗ് കൊടുക്കാം….. അപ്പോഴേക്കും അവളിൽ നിന്നും ഈ രോഗത്തെ പൂർണ്ണമായി നമുക്ക് മാറ്റാം….. നീ ടെൻഷനടിക്കേണ്ട…. അവളുടെ കൂടെ നിൽക്കണം…. ഒരുപക്ഷേ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് നിന്റെ പ്രെസന്റ്സ് ആകും…

പെട്ടെന്നാണ് ഒരു ബ്ലു ഷർട്ടും ബ്ലാക്ക് ജീൻസും ഇൻസർട്ട് ചെയ്ത് ഒരു സുമുഖൻ ആയ മനുഷ്യൻ അവിടേക്ക് കയറി വന്നത്…. ഒരു സൺഗ്ലാസ് വച്ചിട്ടുണ്ടായിരുന്നു….. ജീവന്റെ അടുത്തേക്ക് വന്നു ചിരിയോടെ പരിചയപ്പെടുത്തി…. ഡോക്ടർ ജീവൻ? അതെ…. ജീവനയാളെ എവിടെയോ കണ്ടത് പോലെ തോന്നിയിരുന്നു…. ഹലോ ഐ ആം” എസിപി സത്യജിത്ത്” ജീവൻ യാന്ത്രികമായി അയാൾക്ക് കൈകൾ നൽകി…….. (തുടരും )

ഈ സ്നേഹകുടകീഴിൽ… : ഭാഗം 29

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!