മഴമുകിൽ : ഭാഗം 40

Share with your friends

എഴുത്തുകാരി: അമ്മു അമ്മൂസ്

“”ദേവേ…..”” ഋഷി വിളിക്കുന്നത് കേട്ടിട്ടും അനങ്ങാതെ നിന്ന് ജോലി തന്നെ ചെയ്തു… “”ഡോ ഒന്ന് വാടോ…. “”വാതിൽപ്പടിയിൽ നിന്ന് ഋഷിയുടെ ശബ്ദം കേട്ടു… “”ഇല്ല…. ഞാൻ…. എനിക്ക് ഇവിടെ കുറേ ജോലിയുണ്ട്….. ഋഷിയേട്ടൻ പൊക്കോ…..'”” പറഞ്ഞപ്പോൾ കുറേ കരഞ്ഞത് കാരണം ശബ്ദം അടച്ചതായി തോന്നി അവൾക്ക്… പിന്നെ ശബ്ദബമൊന്നും കേൾക്കാതെ ആയപ്പോൾ അവൻ പോയി എന്ന് തോന്നി…. ആശ്വാസത്തോടെ തിരിഞ്ഞു നോക്കാൻ തുടങ്ങിയതും വായുവിൽ ഉയർന്നു പൊങ്ങിയതും ഒന്നിച്ചായിരുന്നു… ഒരു നിലവിളിയോടെ അവന്റെ കഴുത്തിലേക്ക് ചുറ്റിപ്പിടിക്കുമ്പോൾ കണ്ടു രണ്ടു കൈ കൊണ്ടും വാ പൊത്തി ചിരിച്ചു അവരെ നോക്കി നിൽക്കുന്ന അല്ലു മോളെ…

“”ദേ ഋഷിയേട്ട മര്യാദക്ക് താഴെ നിർത്തിക്കേ….”” അവന്റെ കൈയിൽ നിന്നും കുതറി ഇറങ്ങാൻ നോക്കിക്കൊണ്ട് പറഞ്ഞു…. “”ദേ…..”” “”ഇനിയും നീ ഇറങ്ങാൻ നോക്കിയാൽ എടുത്തു പൊക്കുക മാത്രം അല്ല ഞാൻ ചെയ്യാൻ പോകുന്നെ…. “” വീണ്ടും അവൾ തടസ്സം പറയാൻ വന്നപ്പോഴേക്കും കണ്ണുരുട്ടി നോക്കി ഗൗരവത്തിൽ പറഞ്ഞു…. കുറച്ചു നേരം അവനെ തന്നെ കണ്ണും മിഴിച്ചു നോക്കുന്നത് കണ്ടു… പിന്നെ പിണക്കത്തോടെ മുഖം വെട്ടിച്ചു അനങ്ങാതെ കിടന്നു…. നേരെ മുറിയിലേക്കാണ് പോയത്… അവളെ കട്ടിലിലേക്ക് ഇരുത്തിയതും അവന്റെ കൈ പിണക്കത്തോടെ തട്ടി മാറ്റി… “”എന്തിനാ ഇപ്പൊ വന്നത്… രണ്ടാളുടെയും ചുറ്റിക്കറങ്ങൽ ഒക്കെ കഴിഞ്ഞോ….”” മുഖം വീർപ്പിച്ചു ചോദിച്ചു…

കുശുമ്പ് കാരണം വീർത്തിരിക്കുന്ന ദേവയുടെ മുഖം കാൺകെ ഊറിച്ചിരിച്ചുകൊണ്ട് ഋഷി അല്ലുമോളെ നോക്കി… “”അതിപ്പോ ഞങ്ങൾക്ക് ഓർമ്മ വരുമ്പോൾ അല്ല ഓർക്കാൻ പറ്റു….”” അല്ലുമോളെ നോക്കി ഒരു കണ്ണിറുക്കി കാട്ടിയിട്ട് അവളെ നോക്കി പറഞ്ഞു… “”ഓഹ്‌ അപ്പൊ എന്നേ ഇപ്പോഴാ ഓർമ്മ വന്നത് എന്ന്…. അല്ലെ…”” വീണ്ടും ആ മുഖം ഒന്നുകൂടി വീർത്തു വരുന്നത് കണ്ടു… “”അമ്മക്ക് ശമ്മാനം വാങ്ങാൻ പോയല്ലോ മോള്‌….””. ദേവയുടെ മടിയിലേക്ക് തല ചായ്ച്ചു നിന്ന് അല്ലു മോള്‌ പറഞ്ഞു…. രണ്ടു കൈ കൊണ്ടും അവളെ ചുറ്റിപ്പിടിച്ചിട്ടും ഉണ്ട്…. അത് കണ്ടപ്പോൾ പിന്നെയും പിണക്കം കാട്ടാൻ തോന്നിയില്ല…. മോളെ എടുത്തു മടിയിലേക്ക് വെച്ചു….. “”ആണോ…. എന്ത് ശമ്മാനവ അമ്മേടെ അല്ലൂട്ടൻ വാങ്ങിയേ…. ഹ്മ്മ്…..””

“”വലിയ കൊളുഷ് വാങ്ങിയല്ലോ…..””. രണ്ടു കൈയും വലുതായി വിടർത്തി കാണിച്ചു പറഞ്ഞു…. “”വലിയ കൊളുഷോ…… “”ചോദിച്ചതും കാലിൽ പെട്ടെന്ന് തണുത്തത് എന്തോ അമരും പോലെ തോന്നി…. ഞെട്ടി താഴേക്ക് നോക്കിയതും കാണുന്നത് നിലത്തേക്ക് മുട്ട് കുത്തി ഇരുന്നു കാലിലേക്ക് ചിലങ്ക അണിയിക്കുന്ന ഋഷിയെയാണ്…. പിടച്ചിലോടെ കാലുകൾ അവന്റെ മടിയിൽ നിന്നും എടുത്തു മാറ്റാൻ ശ്രമിച്ചു എങ്കിലും ബലമായി ഋഷി പിടിച്ചു വച്ചിരുന്നു…. “”വേ….. വേണ്ട ഋഷിയേട്ട….. “”പറയുമ്പോൾ ശബ്ദം ചിലമ്പിച്ചിരുന്നു…. രണ്ടു കണ്ണുകളും നിറഞ്ഞു കാഴ്ചയെ മറയ്ക്കുന്നതായി തോന്നി….. കവിളിൽ കൂടി ഒഴുകി ഇറങ്ങുന്ന കണ്ണുനീർതുള്ളികൾ തുടച്ചു മാറ്റാൻ പോലും കഴിയാതെ ചലനമറ്റ് ഇരുന്ന് പോയി ……

മറ്റൊന്നും അപ്പോൾ മുന്നിൽ തെളിഞ്ഞില്ല…. ഓർമ്മകളിൽ കൂടി സഞ്ചരിക്കുകയായിരുന്നു മനസ്സ്…. ചിലങ്കയണിഞ്ഞു നൃത്തം ചെയ്യുന്ന ഒരു പത്തു വയസ്സുകാരിയുടെ രൂപം ഓർമ്മയിൽ തെളിഞ്ഞു…. അരങ്ങേറ്റ വേദിയിൽ അവൾക്ക് ചുറ്റും മുഴങ്ങുന്ന കരഘോഷങ്ങൾ….. ഒരു നിമിഷം കൊണ്ട് എല്ലാം ഇരുട്ടിലേക്ക് മറയും പോലെ….. അയാളുടെ രൂപം മനസ്സിലേക്ക് തെളിഞ്ഞു വരുന്നു…..തന്റെ ചിലങ്ക ബലമായി അഴിച്ചെടുത്തു ആർത്തട്ടഹസിക്കുന്ന അയാൾ…… ശക്തിയോടെ അതെടുത്തു വലിച്ചെറിയുന്നു….. “”നിന്നോട് പറഞ്ഞിട്ടില്ലെടി എന്റെ ഭാര്യ കണ്ടവന്മാരുടെ മുന്നിൽ ആടാൻ പോകരുത് എന്ന്…..”” വീണ്ടും ആ അലർച്ച ചെവിയിൽ മുഴങ്ങും പോലെ…..

കവിളിൽ ആരോ തൊടും പോലെ തോന്നിയപ്പോഴാണ് ഞെട്ടി ഓർമ്മകളിൽ നിന്ന് ഉണരുന്നത്…. അപ്പോഴും കണ്ണുകൾ നിറഞ്ഞു തന്നെ ഇരുന്നു… അല്ലു മോളാണ്…. രണ്ടു കവിളിലും മാറി മാറി ഉമ്മ വെക്കുന്നുണ്ട്….. അതിന്റെ കൂടെ കവിളിലെ കണ്ണീർപ്പാടുകളും തുടയ്ക്കാൻ നോക്കുന്നു…. “”അമ്മ കയണ്ട….. അല്ലൂന് ശങ്കടം വരും…””. ചുണ്ട് പിളർത്തി സങ്കടത്തോടെ പറഞ്ഞിട്ട് അവളോട് ഒന്ന് കൂടി ചേർന്ന് ഇരുന്നു…. അപ്പോഴേക്കും ഋഷി രണ്ടു കാലിലും ചിലങ്ക അണിയിച്ചിരുന്നു… “”എന്റെ മോളെ അവളുടെ അമ്മ പഠിപ്പിച്ചാൽ മതി ഡാൻസ്….. അല്ലിയോടാ കണ്ണാ…. “” മോളുടെ താടിയിൽ പിടിച്ചൊന്ന് കൊഞ്ചിച്ചുകൊണ്ട് എഴുന്നേറ്റു അവളുടെ അടുത്ത് ഇരുന്ന് പറഞ്ഞു… “”എ….. എനിക്ക്……. പറ്റില്ല ഋഷിയേട്ട…….””

പറഞ്ഞപ്പോഴേക്കും അറിയാതെ തൊണ്ടക്കുഴിയിൽ നിന്നും ഒരേങ്ങൽ പുറത്തേക്ക് വന്നിരുന്നു… “”ശ്ശ്ശ്ശ്ശ്…….”” ബാക്കി പറയും മുൻപേ ഋഷി കൈകൾ കൊണ്ട് അവളുടെ വാ മൂടിയിരുന്നു…. “”നീ ഇപ്പോൾ ദീപക്കിന്റെ ഭാര്യ അല്ല….. അവന്റെ നിഴൽ പോലും ഇനി നിന്റെയോ മോളുടെയോ ജീവിതത്തിൽ ഉണ്ടാകില്ല…. ഈ ഋഷികേശ് ഭദ്രൻ കെട്ടിയ താലിയ നിന്റെ കഴുത്തിൽ കിടക്കുന്നത്….”” മെല്ലെ കൈ നീട്ടി അവളുടെ താലി മാല കൈയിലേക്ക് എടുത്തു…. “”ഞാൻ ജീവനോടെ ഉള്ള കാലം വരെയും മറ്റാരെയും പേടിച്ചു എന്റെ ഭാര്യ ജീവിക്കേണ്ടതില്ല…. നിന്റെ സ്വപ്‌നങ്ങൾ മാത്രം മതി നിനക്കിനി…..നമുക്ക് ഒന്നിച്ചു പൂർത്തിയാക്കാനുള്ള സ്വപ്‌നങ്ങൾ…..””

അവളുടെ നെറ്റിയിൽ ചുണ്ടമർത്തി അവൻ പറഞ്ഞപ്പോഴേക്ക് ഒരു പൊട്ടിക്കരച്ചിലോടെ ആ നെഞ്ചിലേക്ക് വീണിരുന്നു… അവനെ ബലമായി ചുറ്റിപ്പിടിച്ചു ആ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി നിന്നു….. പലപ്പോഴും കൈകളുടെ മുറുക്കം കൂടുന്നതും അവളുടെ കണ്ണീർ വീണു നെഞ്ച് നനയുന്നതും അറിയുമ്പോൾ അവനവളെ ഒന്ന് കൂടി ചേർത്ത് പിടിച്ചു….. “”അമ്മ കയണ്ട….. “” വേറൊരു കരച്ചിൽ കേട്ടപ്പോഴാണ് ദേവ ഋഷിയിൽ നിന്നും പയ്യെ അടർന്നു മാറുന്നത്… കണ്ണുകൾ രണ്ടും തുടച്ചു നോക്കുമ്പോൾ കാണുന്നത് രണ്ടു കൈകൾ കൊണ്ടും കണ്ണ് കൂട്ടിത്തിരുമ്മി കട്ടിലിൽ ഇരുന്ന് കരയുന്ന അല്ലുമോളെയാണ്…. “”അമ്മ കരഞ്ഞില്ലെടാ കണ്ണാ….. അമ്മേടെ കണ്ണിലെ ഒരു പൊടി പോയതാ…..

അച്ഛാ അതെടുത്തു കൊടുത്തല്ലോ….. ഇപ്പൊ നോക്കിയേ അമ്മ കരയുന്നുണ്ടോ എന്ന്….”” മോളെ വാരി എടുത്തു ഋഷി പറഞ്ഞതും കുഞ്ഞിക്കണ്ണുകൾ രണ്ടും പതുക്കെ തുറന്നു ദേവയെ നോക്കി….രണ്ടു കണ്ണും തുടച്ചു ചിരിയോടെ ഇരിക്കുന്ന ദേവയെ കണ്ടതും ഋഷിയുടെ മടിയിൽ നിന്നും അവൾക്ക് നേരെ കൈ നീട്ടി… “”അമ്മേടെ പൊന്ന് പേടിച്ചോടാ….”” തോളിലേക്ക് ചാഞ്ഞു കിടക്കുന്ന മോളെ നോക്കി പതിയെ ചോദിച്ചു….. “”അമ്മ കയഞ്ഞില്ലട്ടോ….. അമ്മേടെ അല്ലൂട്ടൻ ശങ്കടപ്പെടണ്ടയെ…… ഹ്മ്മ്…… “”മോളെ ചേർത്ത് പിടിച്ചു ഉമ്മ കൊടുത്തു പറഞ്ഞു….. ദേവയെയും മോളെയും നോക്കി ചിരിയോടെ ഇരിക്കുകയായിരുന്നു ഋഷി….. മോളെ സമാധാനപ്പെടുത്തിയിട്ട് അവന് നേരെ നോട്ടം വീഴുന്നത് കണ്ടു…. ഒരക്ഷരം പോലും പറയാതെ അവളാ നെഞ്ചിലേക്ക് പതിയെ തല ചായ്ച്ചു…. കാലിലെ ചിലങ്കയുടെ മുത്തുകൾ അപ്പോഴും ചെറുതായി ചിലമ്പിച്ച സ്വരം തീർത്തിരുന്നു… 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

ശ്രീയുടെ മുന്നിൽ നിൽക്കുമ്പോൾ വല്ലാതെ വിയർക്കും പോലെ തോന്നി അഭിക്ക്…. ഇടയ്ക്കിടെ കൈയിലെ തൂവാല കൊണ്ട് വിയർപ്പ് തുള്ളികൾ ഒപ്പിയെടുത്തുകൊണ്ടിരുന്നു… മോതിരം മാറാൻ നേരം ചെറുതായി വിറയ്ക്കുന്ന അവളുടെ വിരലിലേക്ക് ശ്രീ പതിയെ മോതിരം അണിയിച്ചു….. അവനെ തിരിച്ചു അണിയിക്കാൻ നേരം കൈ വിറച്ചിട്ട് മോതിരം വിരലിലേക്ക് കേറുന്നില്ല എന്ന് തോന്നി അഭിക്ക്…. രണ്ടു മൂന്ന് വട്ടം നോക്കിയിട്ടും കൈ വിറക്കുക തന്നെ ചെയ്യുന്നു…. ഒടുവിൽ ശ്രീ തന്നെ അവളുടെ കൈയിൽ പിടിച്ചു പതിയെ മോതിരം അണിയിച്ചു…. മോതിരം മാറി കഴിഞ്ഞതും പകുതി ആശ്വാസം പോലെ തോന്നി അഭിക്ക്… വലിയൊരു ടെൻഷൻ ഒഴിഞ്ഞു പോയത് പോലെ…

ശ്രീയെ നോക്കി ചിരിക്കാൻ ശ്രമിച്ചു എങ്കിലും അവന്റെ ഗൗരവം നിറഞ്ഞ മുഖം കണ്ടപ്പോൾ ആ ചിരി തനിയെ മാഞ്ഞു…. “”ശ്രീയേട്ടാ….”” ചടങ്ങ് കഴിഞ്ഞതും മുറിയിലേക്ക് പോകാൻ തിരിഞ്ഞ ശ്രീയുടെ പിന്നാലെ ഓടി ചെന്നു…. “”വിട് അഭി…. ഇത്രയും പേടിയാണെങ്കിൽ പിന്നെന്തിനാ നീ ഈ കല്യാണത്തിന് സമ്മതിച്ചത്…””. കൈയിൽ പിടിച്ച അവളുടെ കൈ തട്ടി എറിഞ്ഞു ശ്രീ ദേഷ്യത്തോടെ പറഞ്ഞു…. അഭിയുടെ തല അറിയാതെ താഴ്ന്നു…. “”പേടിയാണോ നിനക്കെന്നെ….””. ഇത്തവണ അവന്റെ സ്വരം വല്ലാതെ ആർദ്രമായിരുന്നു… വേഗം തന്നെ അല്ലെന്ന് തലയാട്ടി അവനോട് ചേർന്ന് നിന്നു….. “”ശ്രീയേട്ടന്റെ പേടിച്ചിട്ടല്ല ഏട്ടാ….. ടെൻഷൻ കാരണം പറ്റുന്നതാ…

ചുറ്റും ഇത്രയും കണ്ണുകൾ എന്നേ നോക്കുമ്പോൾ ഉള്ള ടെൻഷൻ…. അല്ലാതെ ശ്രീയേട്ടനെ ഞാനെന്തിനാ പേടിക്കുന്നെ….”” രണ്ടു കൈയും ചെവിയിലെക്ക് വെച്ചു തല താഴ്ത്തി പറഞ്ഞു… “”ആഹാ അപ്പൊ നിനക്കെന്നെ പേടി ഇല്ല അല്ലെ…. “” മുഖത്ത് ദേഷ്യം വരുത്തി മീശ പിരിച്ചു ശ്രീ അടുത്തേക്ക് ചെന്നതും പെട്ടെന്ന് പേടിയോടെ അല്ലെന്ന് കാണിച്ചു കണ്ണടച്ചു നിന്നു… “”അപ്പോഴേക്കും പേടിച്ചോ…..”” അവന്റെ ചിരി കേട്ടപ്പോഴാണ് മുഖം ഉയർത്തി നോക്കുന്നത്…. മൂക്കത്തു വിരൽ വെച്ച് അവളെ നോക്കി കളിയാക്കി ഇരിപ്പുണ്ട്…. അവനെ ഒന്ന് കൂർപ്പിച്ചു നോക്കി പിണക്കത്തോടെ മുഖം വെട്ടിച്ചു പുറത്തേക്ക് നടന്നു….പിറകിൽ അപ്പോഴും ശ്രീയുടെ ചിരി ഉയർന്നു കേൾക്കുന്നുണ്ടായിരുന്നു…

കഴുകി വെച്ച ഉടുപ്പൊക്കെ മടക്കി അലമാരയിലേക്ക് വെക്കുകയായിരുന്നു ദേവ…. അല്ലുമോള് കട്ടിലിൽ കിടന്നു ഉറങ്ങുന്നുണ്ട്… അച്ഛനും മോളും കൂടി വൈകുന്നേരം കറക്കം ഒക്കെ കഴിഞ്ഞു വന്നു കിടപ്പാണ്…. അതിന്റെ ക്ഷീണം കാരണം ആണെന്ന് തോന്നുന്നു വന്ന വഴിയേ ചോറും കഴിച്ചു കിടന്നുറങ്ങിയതാണ്…. സമയം എത്ര വേഗത്തിലാണ് കടന്നു പോകുന്നത് എന്ന് തോന്നി അവൾക്ക്…. ഇന്നിപ്പോൾ ഋഷിയേട്ടൻ തന്റെ കഴുത്തിൽ താലി കെട്ടിയിട്ട് അഞ്ച് മാസം പിന്നിട്ടിരിക്കുന്നു…. ആ ഓർമ്മയിൽ അറിയാതെ ചുണ്ടിൽ ഒരു ചിരി വിടർന്നു…. പെട്ടെന്ന് ചുറ്റും ഇരുട്ട് നിറഞ്ഞു….. ഞെട്ടലോടെ ചുറ്റും നോക്കിയപ്പോൾ കറണ്ട് പോയതാണെന്ന് മനസ്സിലായി….. ഇപ്പോഴും ഇരുട്ട് അന്നത്തെ രാത്രിയുടെ ഓർമ്മകൾ ഉണർത്തും…..

ഭയം തൊണ്ടയിൽ കുരുങ്ങും പോലെ തോന്നി…. ഋഷിയെ വിളിക്കണം എന്നുണ്ടെങ്കിലും ഒരു ശബ്ദം പോലും തൊണ്ടയിൽ നിന്നും പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല….. തൊട്ടരികിൽ ആരോ വന്നു നിൽക്കും പോലെ തോന്നിയതും അലറി പിന്നിലേക്ക് മാറിയതും ഒരുമിച്ചായിരുന്നു… നിലത്തേക്ക് വീഴും മുൻപേ ആ രണ്ടു കൈകൾ താങ്ങി പിടിച്ചിരുന്നു….. “”ദേവേ…. “”ശബ്ദം കേട്ടപ്പോൾ ഋഷിയാണ് എന്ന് മനസ്സിലായി…. കണ്ണ് തുറന്നു നോക്കിയപ്പോളേക്കും കറന്റ്‌ വന്നിരുന്നു… അവനെ ഇറുക്കെ കെട്ടിപ്പിടിച്ചു കണ്ണടച്ചു നിന്നു…. ശ്വാസം അപ്പോഴും ഉയർന്നു താഴുന്നുണ്ടായിരുന്നു….. കഴുത്തിലേക്ക് വീശുന്ന അവളുടെ ശ്വാസത്തിൽ ഋഷിക്ക് സ്വയം നഷ്ടപ്പെടും പോലെ തോന്നി…

ഇടുപ്പിലമർന്ന അവന്റെ കൈ വിരലുകൾ സ്ഥാനം മാറി സഞ്ചരിച്ചു തുടങ്ങിയപ്പോൾ ദേവ പതിയെ കഴുത്തിൽ നിന്നും മുഖമുയർത്തി…. തന്നിലേക്ക് പതിയെ താഴ്ന്നു വരുന്ന അവന്റെ മുഖത്തേക്ക് ഒരു നിമിഷം സ്വയം നഷ്ടപ്പെട്ടു നോക്കി നിന്നു…. ആ കണ്ണുകൾ തന്നെയും കീഴ്പ്പെടുത്തും പോലെ തോന്നിയപ്പോൾ പതിയെ കണ്ണുകൾ അടച്ചു അവന് വിധേയയായി നിന്നു…. അവന്റെ അധരങ്ങൾ അവളുടേതുമായി ചേർന്നപ്പോൾ ഒന്നുയർന്നു പൊങ്ങി അവനോട് കൂടുതൽ ചേർന്ന് നിന്നു….അവന്റേത് മാത്രമായി മാറാൻ തയ്യാറെടുക്കുകയായിരുന്നു മനസ്സ്……തുടരും

മഴമുകിൽ: ഭാഗം 39

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!