സഹയാത്രികയ്ക്ക് സ്‌നേഹപൂർവം: ഭാഗം 6

Share with your friends

എഴുത്തുകാരി: ഗൗരി ലക്ഷ്മി

അമ്മ.. രാധിക ചോദിച്ചു.. ചത്തുപോയി.. അതും പറഞ്ഞു അവൾ എഴുന്നേറ്റ് പുറത്തേയ്ക്ക് നടന്നു.. രാധിക കേട്ടത് വിശ്വസിക്കാൻ ആകാതെ അവളെ നോക്കി ഇരുന്നു.. അപ്പോഴേയ്ക്കും കോറിഡോറിന്റെ മറ്റൊരറ്റത്തു കൂടി കിച്ചു അവിടേയ്ക്ക് വേഗത്തിൽ നടന്ന് വന്നു..ജീവിതത്തിന്റെ രണ്ടു വശങ്ങളിലൂടെ അവർ രണ്ടിടത്തേയ്ക്ക് നടന്നുകൊണ്ടിരുന്നു.. അമ്മേ.. എന്തുപറ്റി ദേവൂന്.. കിച്ചു അൽപ്പം ടെന്ഷനോടെ ചോദിച്ചു.. പനി. പൊള്ളുന്ന ചൂടായിരുന്നു.. രാധിക പറഞ്ഞു.. ഇപ്പൊ എങ്ങനുണ്ട്.. ഡോക്ടർ എന്തു പറഞ്ഞു… കിച്ചു ചോദിച്ചു.. ഒന്നും പറഞ്ഞില്ല.. ഡ്രിപ് ഇട്ടിട്ടുണ്ട്. ഏതൊക്കെയോ മരുന്നു വാങ്ങി കൊടുക്കാൻ പറഞ്ഞു.. അത് കൊടുത്തു.. രാധിക പറഞ്ഞു..

അമ്മേടെ കയ്യിൽ പൈസ ഉണ്ടായിരുന്നോ.. അല്ല എങ്ങനെ ഇങ്ങു വന്നു. ആരാ കൊണ്ടുവന്നെ.. കിച്ചു ചോദിച്ചു.. അവിടെ ആരും ഇല്ലായിരുന്നു.. ജിഷ്ണുവിന്റെ വീട്ടിലും ആരും ഇല്ലായിരുന്നു.. പിന്നെ അപ്പോഴാ ഭദ്ര വന്നത്.. ആ കുട്ടിയാ ദേവൂനെ മോളിൽ നിന്നും താഴെ കൊണ്ടുവന്നതും ഇവിടെ എത്തിച്ചതും മരുന്ന് വാങ്ങി തന്നതും ഒക്കെ.. രാധിക പറഞ്ഞു.. ഭദ്രയോ.. കിച്ചു ചോദിച്ചു.. മ്മ്.. ഇത്രേം നേരം ഇവിടെ ഉണ്ടായിരുന്നു.. എന്റെ അടുത്തൂന്ന് ഇപ്പൊ പോയതെ ഉള്ളു.. രാധിക തെല്ല് ആശ്വാസത്തോടെ പറഞ്ഞു.. കിച്ചൂ.. ജിഷ്ണുവിനെ ശബ്ദം കേട്ടതും കിച്ചുവും രാധികയും അവിടേയ്ക്ക് നോക്കി.. ജിഷ്ണു അവനരികിലേയ്ക്ക് വന്നു.. പോലീസ് യൂണിഫോമിൽ ആണ്.. എന്തുപറ്റി ദേവൂന്.. ജിഷ്ണു ചോദിച്ചു.. പനി കൂടിയതാ.. എങ്ങനെ അറിഞ്ഞു..

കിച്ചു ചോദിച്ചു.. അത് മാഷ് വിളിച്ചു പറഞ്ഞു.. മാഷോ.. കിച്ചു സംശയത്തോടെ ചോദിച്ചു.. ആ ഭദ്രേടെ അച്ഛൻ.. ജിഷ്ണു പറഞ്ഞു.. മ്മ്.. പനി വല്ലാണ്ട് കൂടി മോനെ. ഭദ്രയാ ഇവിടെ എത്തിച്ചത്.. രാധിക പറഞ്ഞു.. അപ്പോഴും ആ മുഖത്തു ഭയവും ടെൻഷനും നിറഞ്ഞു നിന്നിരുന്നു.. ദേവാംഗന.. പെഷ്യന്റിന്റെ ആരെങ്കിലും ഉണ്ടോ.. മറ്റൊരു സിസ്റ്റർ വന്നു ചോദിച്ചു.. അപ്പോഴേയ്ക്കും കിച്ചുവും രാധികയും ജിഷ്ണുവും അവിടേയ്ക്ക് ചെന്നു.. പേഷ്യന്റിന്റെ.. അവർ ചോദിച്ചു.. ഞാൻ ബ്രതർ ആണ്… ഇത് ‘അമ്മ.. കിച്ചു പറഞ്ഞു.. പേടിക്കാൻ ഒന്നുമില്ല.. പനി കൂടിയതുകൊണ്ടാണ് അൺകോൺഷ്യസ് ആയത്.. അവർ പറഞ്ഞു.. ഏതായാലും കുറച്ചു കഴിയുമ്പോ റൂമിലേയ്ക്ക് മാറ്റാം..

ബാക്കി ഡീറ്റൈൽസ് ഡോക്ടർ പറയും.. അവർ പറഞ്ഞു.. താങ്ക് യു സിസ്റ്റർ.. കിച്ചു പറഞ്ഞു.. ഏതായാലും സമയത്തു എത്തിച്ചത് നന്നായി… ഇല്ലെങ്കിൽ ചിലപ്പോ പ്രോബ്ലം ആയേനെ… ദൈവത്തിനു നന്ദി പറയു.. . അവർ പറഞ്ഞു.. രാധിക ആശ്വാസത്തോടെ പുഞ്ചിരിച്ചു.. ആ സിസ്സർ പോയതും രാധിക ചുറ്റും നോക്കി.. എന്താ ആന്റി.. ജിഷ്ണു ചോദിച്ചു.. ഭദ്ര.. അവർ പറഞ്ഞു . പുറത്തോട്ട് വല്ലോം പോയി കാണും.. ഞാൻ നോക്കാം… നിങ്ങൾ ഇവിടെ ഇരിക്ക്.. ജിഷ്ണു പറഞ്ഞു.. മ്മ്.. കിച്ചു മൂളി.. നിങ്ങൾക്ക് കുടിക്കാൻ വല്ലതും വേണോ.. ജിഷ്ണു ചോദിച്ചു.. ഹേയ്.. രാധിക പറഞ്ഞു.. അവൻ പുഞ്ചിരിയോടെ നടന്നു.. എന്തായി കിച്ചൂ ഇന്റർവ്യൂ.. രാധിക ചോദിച്ചു.. അതൊക്കെ ഓകെ ആയി അമ്മേ.. ജോലി കിട്ടി.

അവൻ പറഞ്ഞു. അവർ പുഞ്ചിരിച്ചു.. മനസ്സുകൊണ്ട് ദൈവങ്ങൾക്ക് നന്ദി പറഞ്ഞു. രാധിക അടുത്തു കണ്ട കസേരയിൽ പോയി ഇരുന്നു. നേഴ്‌സ് വന്നു ഡോക്ടർ വിളിക്കുന്നു എന്നു പറഞ്ഞതും കിച്ചു ഡോക്ടറുടെ മുറിയിലേക്ക് പോയി.. ആന്റി.. കിച്ചു എവിടെ.. ജിഷ്ണു ചോദിച്ചു.. ഡോക്ടറുടെ അടുത്തു പോയി.. ഭദ്ര.. രാധിക ചോദിച്ചു.. പോയി.. വെളിയിൽ ഉണ്ടായിരുന്നു.. എന്തോ അത്യാവിശം ഉണ്ടെന്നു പറഞ്ഞു.. അവൻ പറഞ്ഞു.. ആ കുട്ടിക്ക് പൈസ കൊടുക്കാൻ ഉണ്ട് . രാധിക പറഞ്ഞു.. അത് വീട്ടിൽ ചെന്നിട്ടും കൊടുക്കാമല്ലോ.. ആന്റി അതോർത്തു ടെൻഷൻ ആകേണ്ട. ഭദ്ര ആയോണ്ട് പറയുവാ..ആന്റി മറന്നാലും അവൾ വാങ്ങിക്കോളും.. ജിഷ്ണു പറഞ്ഞു.. അല്ല കിച്ചുന് ജോലിടെ കാര്യം എന്തായി.. ജിഷ്ണു ചോദിച്ചു..

ജോലി കിട്ടിയെന്നു പറഞ്ഞു. ആദ്യം നന്ദി പറയേണ്ടത് മോനോടാ.. രാധിക പറഞ്ഞു.. ഹേയ് . അത് കിച്ചൂന് കിട്ടിയെങ്കിൽ അവന്റെ ക്വാളിഫിക്കേഷൻ കൊണ്ടാ… ഏതായാലും അവന്റെ ആ ടെൻഷൻ തീർന്നല്ലോ.. ജിഷ്ണു പറഞ്ഞു.. രാധിക പുഞ്ചിരിച്ചു.. അപ്പോഴേയ്ക്കും കിച്ചു വന്നു.. എന്തു പറഞ്ഞു കിച്ചൂ.. അവൻ ചോദിച്ചു.. രണ്ടീസം അഡ്മിറ്റ് ആക്കണം എന്നു പറഞ്ഞു . എന്തോ ഒന്നോ രണ്ടോ ടെസ്റ്റ് കൂടെ ചെയ്യണം എന്ന്.. അവൻ പറഞ്ഞു.. മ്മ്.. തനിക്കെന്നാ ജോലിക്ക് ജോയിൻ ചെയ്യേണ്ടത് . ജിഷ്ണു ചോദിച്ചു.. ‘അമ്മ പറഞ്ഞോ.. ഇന്റർവ്യൂ കഴിഞ്ഞപ്പോഴേ തന്നെ വിളിക്കാൻ നോക്കിയതാ. അപ്പോഴാ ദേവൂന്റെ കാര്യം അറിഞ്ഞത്..ആ ടെൻഷനിൽ മറന്നു.. അടുത്ത തിങ്കളാഴ്ച ജോയിൻ ചെയ്യണം.. കിച്ചു പറഞ്ഞു..

അപ്പോഴേയ്ക്കും ദേവുവിനെ ഒരു സ്ട്രാക്ച്വറിൽ കിടത്തി കൊണ്ടുവന്നു.. അവരെ ഒരു മുറിയിലേയ്ക്ക് മാറ്റി… ദേവു നല്ല ഉറക്കമായിരുന്നു.. രാധിക അവളുടെ അടുത്തു ചെന്നിരുന്നു.. ഞാനും ഓഫീസിൽ നിന്നും ദൃതി പിടിച്ചിറങ്ങിയതാ…ഞാനെന്നാൽ ഇറങ്ങട്ടെ… ആന്റി കൂടെ വരുന്നോ.. ഞാൻ രാത്രി ഇങ്ങോട്ടാക്കാം… ഡ്രെസ്സൊ മറ്റോ എടുക്കാൻ പറ്റുമല്ലോ… ജിഷ്ണു ചോദിച്ചു.. അവർ പ്രതീക്ഷയോടെ കിച്ചുവിനെ നോക്കി.. എന്നാൽ ‘അമ്മ പോയിട്ട് വാ.. ജിഷ്ണു എന്റെ കാറെടുത്തോ.. കിച്ചു പറഞ്ഞു.. ഹേയ്.. ഞാൻ ബൈക്കിനാ വന്നത്.. ആന്റിക്ക് ബൈക്കിൽ കേറാൻ പേടിയൊന്നും ഇല്ലല്ലോ.. ജിഷ്ണു ചോദിച്ചു.. ഇല്ല . രാധിക പറഞ്ഞു.. കിച്ചൂ.. ഞങ്ങൾ പോയിട്ട് വരാം… ജിഷ്ണു പറഞ്ഞു..

അവർ നടന്നു പോകുന്നതും നോക്കി കിച്ചു നിന്നു.. അപ്പോഴേയ്ക്കും വിമലിന്റെ കോൾ അവനെ തേടി എത്തിയിരുന്നു.. ********** ഒരു മിനിറ്റെ ആന്റി.. ഇപ്പൊ വരാമേ.. പോലീസ് സ്റ്റേഷന് മുൻപിൽ വണ്ടി നിർത്തി ജിഷ്ണു അകത്തേയ്ക്കോടി.. രാധിക അവിടെ ഇറങ്ങി നിന്നു ചുറ്റും നോക്കി.. ഗ്രാമീണമായ മേഖലയാണെങ്കിൽ കൂടി പൊള്ളാച്ചിയിൽ നിന്നു വരുന്ന വണ്ടികളൊക്കെ ആ വഴി പോകാറുണ്ട്.. വാളയാറിലെ ടോൾ ഒഴിവാക്കി പോകുന്നവർ ധാരാളമാണ്.. വഴി ഹൈവേ ആണ് നല്ലതെങ്കിലും ചില വണ്ടികൾ ഈ വഴി പോകാറുണ്ട്.. സോറി ആന്റി.. ഞാൻ റിപ്പോർട്ട് ചെയ്യാതാ അങ്ങോട്ട് വന്നത്.. അതാ ഇങ്ങോട്ട് പോന്നത്.. ജിഷ്ണു ഓടിവന്നു ബൈക്കിൽ കയറി സ്റ്റാർട്ട് ആക്കികൊണ്ട് അവൻ പറഞ്ഞു..

വണ്ടി സ്റ്റാർട്ട് ആയതും രാധിക അതിൽ കയറി..അപ്പോഴേയ്ക്കും ഹെൽമെറ്റ് വെച്ചുകൊണ്ട് അവൻ രാധികയെ മിററിലൂടെ നോക്കി പുഞ്ചിരിച്ചു.. കേട്ടോ ആന്റി . എന്റെ വല്യ ആഗ്രഹമായിരുന്നു അമ്മയെ ബൈക്കിൽ കേറ്റി ഇതുപോലെ കൊണ്ടുപോകുന്നത്.. ബൈക്ക് വാങ്ങി തന്നിട്ട് ‘അമ്മ മുങ്ങി.. അമ്മയ്ക്ക് പേടിയാ ബൈക്കിൽ കേറാൻ.. ആ ആഗ്രഹം ആന്റിയുടെ ഞാൻ സാധിച്ചെടുത്തു.. അവൻ കുറുമ്പോടെ പറഞ്ഞു.. രാധിക ചിരിച്ചു.. കിച്ചൂന്റെ അച്ഛന് പണ്ടൊരു ആക്ടീവ ഉണ്ടായിരുന്നു. പിന്നെ യമഹേടെ ഒരു ബൈക്ക്… ആദ്യമൊക്കെ അതിലായിരുന്നു ഞങ്ങളുടെ സവാരി… കിച്ചുവിനെ മുന്പിലിരുത്തും.. ദേവു എന്റെ കയ്യിലാകും… പിന്നെ കുട്ട്യോൾ വളർന്നപ്പോ കിച്ചു ഞങ്ങളുടെ ഇടയിലായി..

ദേവു ഫ്രണ്ടിലും.. കാർ എടുത്തതോടെ ബൈക്കിലുള്ള സവാരി അമ്പലത്തിലോട്ടൊക്കെ മാത്രായിട്ട് ചുരുങ്ങി . പിന്നെ അതും കാറിൽ ആയപ്പോ ബൈക്ക് വിറ്റു. കിച്ചൂന് ഒരു പ്രയായപ്പോ ബൈക്ക് എടുത്തു കൊടുത്തതാ. പക്ഷെ അതൊരു 4,5 മാസായപ്പോ വിക്കേണ്ടി വന്നു.. അവർ പറഞ്ഞു.. ജിഷ്ണു ചിരിയോടെ അടുത്തുള്ള ഒരു ടി ഷോപ്പിന് മുൻപിൽ വണ്ടി നിർത്തി.. രാധിക ഇറങ്ങി.. നമുക്കൊരു കാപ്പി കുടിക്കാം…അല്ലെ… ജിഷ്ണു ചോദിച്ചു.. രാധിക മറുത്തൊന്നും പറഞ്ഞില്ല.. സാമാന്യം ഭേദപ്പെട്ട ഒരു ടി ഷോപ് തന്നെ ആയിരുന്നു അത്… മുള കൊണ്ട് ഓരോ മേശയ്ക്കും ചുറ്റും വേലി പോലെ തീർത്തിരിക്കുന്നു.. അവർ ഒരു മേശയ്ക്കിരു വശമായി ഇരുന്നു.. കാപ്പി മതിയോ ആന്റിക്ക്..

അവൻ ചോദിച്ചു.. മ്മ്.. രാധിക മൂളി.. രണ്ടു കാപ്പിക്കും വടയ്ക്കും അവൻ ഓർഡർ കൊടുത്തു.. ഇന്നാട്ടിലെ എല്ലാ ഇടങ്ങളും ഇതുപോലാ ആന്റി.. ചുറ്റും പാടവും പറമ്പും… പിന്നെ ഇതുപോലെയുള്ള കൊച്ചുകൊച്ചു കടകളും.. ശെരിക്കും പാലക്കാടിന്റെ ഗ്രാമീണത ഒക്കെ ഈ ഏരിയയിൽ വന്നു നോക്കണം.. ജിഷ്ണു പറഞ്ഞു.. രാധിക പുഞ്ചിരിച്ചു.. നമ്മുടെ നാട്ടിലെങ്ങും തീയേറ്റർ ഇല്ലല്ലോ.. ഞാനും വിച്ചുവുമൊക്കെ കുഞ്ഞായിരിക്കുമ്പോ അച്ഛനും മാഷൂടെ ഞങ്ങളേം കൂട്ടി സിനിമയ്ക്ക് വരും.. പൊള്ളാച്ചിയിൽ.. അന്ന് ഭദ്ര കുഞ്ഞാ.. എന്റെ കൂടെയാകും കക്ഷി എപ്പോഴും.. ജിഷ്ണു എന്നു നാവിൽ വരില്ല. ജിണു എന്നാ എന്നെ വിളിച്ചോണ്ടിരുന്നത്.. ജിഷ്ണു പഴയതൊക്കെ മുൻപിൽ തെളിഞ്ഞെന്നോണം പറഞ്ഞു..

ശെരിക്കും എന്റെ വാലേ നടന്നതാ അവൾ… എന്തിനും ഏതിനും കുഞ്ഞിലെ ഞാൻ മതിയായിരുന്നു.. വിച്ചു ഓമനിച്ചതിനെക്കാളും അവളെ ഞാനാ കൊഞ്ചിച്ചത്.. നമ്മുടെ വീടിന്റെ ഓപ്പോസിറ്റുള്ള പാടമില്ലേ.. അവിടെ പണ്ട് വാഴ കൃഷി ഉണ്ടായിരുന്നു. ഒരിക്കൽ അതിലെ കൂമ്പിൽ നിന്നും തേൻ വേണമെന്ന് പറഞ്ഞതിന് വേലിക്കെ നിന്ന് ഞാൻ കൂമ്പിൽ തൂങ്ങി. വഴടക്കം ഞാൻ ചേറിൽ വീണു.. അന്ന് ഭദ്ര ഭയങ്കര കരച്ചിൽ ആയിരുന്നു.. പിറ്റേന്ന് അവൾക്ക് ഇതുപോലെ പനിപിടിച്ചു..ഓർമയൊന്നും ഇല്ലാതെ ഈ ആശുപത്രിയിൽ ആയിരുന്നു.. ബോധം വീണിട്ടും എന്നെ കണ്ടാൽ മതിയായിരുന്നു അവൾക്ക്… ജിഷ്ണു പറഞ്ഞു.. രാധിക അത്ഭുതത്തോടെ അവനെ കേട്ടിരുന്നു..

ഭദ്ര എന്ന അവരുടെ സങ്കല്പത്തിനും ഒരുപാട് അപ്പുറമായിരുന്നു അവർ കേട്ട ഓരോ വാക്കും.. അപ്പോഴേയ്ക്കും കാപ്പി എത്തി… ജിഷ്ണു കാപ്പി അവർക്ക് എടുത്തു നീക്കി വെച്ചു കൊടുത്തു.. കുടിക്ക്.. അവൻ പറഞ്ഞു.. ഭദ്രേടെ അമ്മയ്ക്ക് എന്തു പറ്റിയതാ.. രാധിക ചോദിച്ചു.. അപ്പോഴേയ്ക്കും ജിഷ്ണുവിന്റെ മുഖം മാറി.. അതൊരു വലിയ കഥയാ… അവർ എവിടെയോ ഉണ്ട്. ഒരുപക്ഷേ ഭദ്ര ഇന്നത്തെ ഭദ്ര ആയത് അവര് കാരണമാ… രാഘവൻ മാഷും… അവൻ പറഞ്ഞു.. എന്നോട് ചത്തുപോയി എന്നു പറഞ്ഞു.. രാധിക പറഞ്ഞു.. മ്മ്.. ചത്തുപോയി…. അവളുടെ മനസ്സിൽ.. അവരുടെ മനസ്സിൽ.. ഞങ്ങളുടെയും… ഓർക്കാൻ പോലും ഞങ്ങൾ ഇഷ്ട്ടപ്പെടാത്ത കാര്യമാ അത് . ആന്റി ഭദ്രയോടും വിച്ചുവിനോടും അത് ചോദിക്കേണ്ട…

വിച്ചൂന് സങ്കടമാകും . ഭദ്ര. ..അവൾ എങ്ങനെ പ്രതികരിക്കും എന്നറിയില്ല.. അവൻ പറഞ്ഞു.. ആ ഒരൊറ്റ ചോദ്യത്തിൽ അവന്റെ എല്ലാ ഉത്സാഹവും നഷ്ടപെട്ടത് അവർ ശ്രദ്ധിച്ചിരുന്നു..ഒരുപക്ഷേ അതുതന്നെയാകാം ഭദ്രയുടെ പെട്ടെന്നുള്ള മടക്കത്തിനും കാരണം എന്നവർ ഊഹിച്ചിരുന്നു.. വേണ്ടിയിരുന്നില്ല എന്നവർക്ക് തന്നെ തോന്നിപ്പോയി..അപ്പോഴാണ് എതിർ വശത്തിരിക്കുന്ന ഒരാൾ തന്നെ ശ്രദ്ധിക്കുന്നത് രാധിക കണ്ടത്.. ജിഷ്ണുവിനെയും തന്നെയും അയാൾ മാറി മാറി ശ്രദ്ധിക്കുന്നുണ്ട് . അവിടുന്നിറങ്ങി വണ്ടിയിൽ കയറും വരെയും അയാളുടെ നോട്ടം തങ്ങളിൽ നിൽക്കുന്നത് അവർ ശ്രദ്ധിച്ചു . എന്തുകൊണ്ടോ അപ്പോഴതാ ജിഷ്ണുവിനോട് പറയാൻ അവർക്ക് സാധിച്ചില്ല.. *********

ദിവസങ്ങൾ അതിവേഗം കടന്നുപോയി.. ഹോസ്പിറ്റലിൽ നിന്നും വീട്ടിൽ വന്ന ശേഷം ദേവുവിന്റെ സ്വഭാവത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായിരുന്നു.. ആദ്യമൊക്കെ സ്ഥിരം വീട്ടിൽ പോണം എന്നു പറഞ്ഞു വാശി പിടിച്ചിരുന്ന അവൾ വളരെ പെട്ടെന്ന് ആ വീടും നാടുമായി ഇണങ്ങി.. ജിഷ്ണുവിനോടും അവന്റെ അമ്മയോടും അച്ഛനോടും ഒക്കെ അവൾ സംസാരിക്കാൻ തുടങ്ങി.. ജിഷ്ണുവിന്റെ അച്ഛന്റെ അനിയന്റെ വീടും ആ വീടിനോട് ചേർന്നു തന്നെ ആയിരുന്നു. അവിടെയുള്ള ജിഷ്ണുവിന്റെ അനിയത്തി മീനാക്ഷി എന്ന മീനുവിനോടും അവൾ കൂട്ടായി. കിച്ചു ജോലിക്കും കൂടി പോയി തുടങ്ങിയതോടെ അവരുടെ ജീവിതത്തിനൊരു പുതിയ താളം ലഭിച്ചു.. രാധികാമ്മേ..

മതിലിനപ്പുറം നിന്നുള്ള വിച്ചുവിന്റെ വിളി കേട്ടതും രാധിക അവളെ നോക്കി.. അവളുടെ കയ്യിൽ ഒരു പൊതിയുണ്ട്. നിറഞ്ഞ ചിരിയോടെ നിൽക്കുന്ന അവളുടെ അരികിലേക്ക് രാധിക ചെന്നു.. എന്താ രാധികാമ്മേ കൃഷി ആണോ.. അവൾ ചോദിച്ചു.. ആ.. ഏതായാലും ചുമ്മാതെ ഇരിക്കുവല്ലേ. ചെറുതായി എന്തേലും നട്ടാൽ അടുക്കളയിലേക്ക് ആകുമല്ലോ.. രാധിക പറഞ്ഞു.. വിച്ചു ദേവുവിനെ നോക്കി.. ഒരു കത്തിയുമായി അവിടെ നിൽക്കുന്ന കാറ്റു ചെടിയുടെ ഒക്കെ മണ്ട വെട്ടി കളയുകയാണ് അവൾ.. എന്താ മോളെ.. രാധിക ചോദിച്ചു.. അയ്യോ മറന്നു.. ദേ ഇത് കുറച്ചു കോവയ്‌ക്കയാ.. ഇവിടുന്നു പറിച്ചെടുത്തതാ.. ഇത് തരാൻ വന്നതാ . അവൾ പുഞ്ചിരിയോടെ പറഞ്ഞു.. ആഹാ .

ഭദ്ര അറിയേണ്ട… രാധിക പറഞ്ഞു.. ഹേയ്. ഈ കൃഷി എന്റെ വകുപ്പാ.. അവളതിൽ ഇടപെടില്ല… ഞാനിങ്ങനെ അല്ലറ ചില്ലറ കൃഷിയൊക്കെ നടത്തും.. വല്ലോം ഉണ്ടായാൽ മാഷിന്റെ വീട്ടിലോട്ടാ സാധാരണ കൊണ്ടുപോകുന്നത്. ഇപ്പൊ നിങ്ങളും ഇല്ലേ.. അതോണ്ട് 3 ആക്കി വീതിച്ചു.. അവൾ പറഞ്ഞു. രാധിക തന്റെ കൈ സാരിതലപ്പിൽ തൂത്തുകൊണ്ട് ആ കവർ വാങ്ങി.. മോനിപ്പോ ജോലിക്ക് പോകുന്നുണ്ട് അല്ലേ.. രാവിലെ പോകുന്നത് കാണാം എന്ന അച്ഛൻ പറഞ്ഞു. വിച്ചു ചോദിച്ചു . ആ… രാധിക മൂളി.. കൃഷിക്ക് ചാണകം വല്ലോം വേണേൽ ഞാൻ തരാട്ടോ.. അവൾ പറഞ്ഞു.. ഒരു അഞ്ചാറ് വിത്ത് ജിഷ്ണുന്റെ ‘അമ്മ തന്നതാ . അധികമൊന്നും ഇല്ല . രാധിക പറഞ്ഞു.. ഒരു മിനിറ്റ്.. അതും പറഞ്ഞു അവൾ പുറകിലേക്ക് പോയി.

കുറച്ചു കഴിഞ്ഞപ്പോൾ കയ്യിൽ ഉണങ്ങിയ രണ്ടുമൂന്നു വെണ്ടയ്ക്കയും പഴുത്ത ഒരു പവയ്ക്കയും രണ്ടുമൂന്നു ചീരപൂവും കൊണ്ട് അവൾ ഓടി വന്നു . ദാ.. ഇത് ഇത്തിരി മണ്ണും ചനപ്പൊടിയും ചേർത്തു കുഴിച്ചു വെച്ചു നോക്ക്.. ചിലപ്പോ കിളിർക്കും… ഇല്ലെങ്കിൽ പറഞ്ഞാൽ മതി.. ഞാൻ തരാം വിത്ത്. അവൾ സന്തോഷത്തോടെ പറഞ്ഞു .. ഭദ്ര അറിഞ്ഞോണ്ടാണോ.. അവർ ചോദിച്ചു.. ഹേയ്.. ഈ വക ഭദ്ര അറിയേണ്ട… അറിഞ്ഞാലും എന്നോടൊന്നും പറയില്ല.. ഈ കാണുന്ന നാക്കിട്ടലയെ ഉള്ളു. പാവമാ .. അവൾ വാത്സല്യത്തോടെ പറഞ്ഞു.. രാധിക അവൾക്കായി നല്ലൊരു പുഞ്ചിരി നൽകി.. അപ്പോഴേയ്ക്കും ദേവു അവിടേയ്ക്ക് വന്നു..

ഹായ് മുല്ലപ്പൂ.. എനിക്ക് വേണം.. ഭദ്രയുടെ പറമ്പിലെ പേരയിലേയ്ക്ക് പടർന്നു കിടക്കുന്ന നിറയെ പൂത്ത വള്ളി മുല്ല നോക്കി അവൾ ചിണുങ്ങി.. എന്തിനാ ദേവൂട്ടി.. അതവിടെ നിൽക്കണതല്ലേ ഭംഗി.. രാധിക ചോദിച്ചു.. എനിക്ക് വേണം.. ദേവു വീണ്ടും ചിണുങ്ങി.. ഞാൻ പറിച്ചു തരാമല്ലോ.. അതും പറഞ്ഞു വിച്ചു അവിടേയ്ക്ക് നടന്നതും ഭദ്രേടെ സ്കൂട്ടർ ഗേറ്റ് കടന്നു വന്നതും ഒന്നിച്ചായിരുന്നു.. രാധികയും വിച്ചുവും അവിടേയ്ക്ക് നോക്കി.. സ്കൂട്ടറിന് തൊട്ടു പുറകിലായി ഒരു പെട്ടി വണ്ടിയും വന്നു നിന്നു.. അതിൽ ഒരു പശുവും ക്ടാവും ഉണ്ടായിരുന്നു.. വിച്ചു അവിടേയ്ക്ക് നോക്കി.. രാധികാമ്മേ പിന്നെ വരാട്ടോ.. അതും പറഞ്ഞു അവൾ അകത്തേയ്ക്ക് ഓടി.. രാധിക അവിടേയ്ക്ക് നോക്കി നിന്നു..

ഭദ്ര ആ പശുവിനെയും ക്ടാവിനെയും ഇറക്കി. വണ്ടികൂലിയും കൊടുത്തു വിട്ടു.. പശുവിനെ വലിച്ചു പുറകിലേക്ക് നീങ്ങും വഴി വിച്ചു അകത്തുനിന്നും പുറത്തേയ്ക്ക് വന്നു.. വീണ്ടും പശൂനെ വാങ്ങിയോ.. ഇതെവിടുന്നാടി.. വിച്ചു ചോദിച്ചു.. ആ സുധാകരേട്ടന്റെ പശുവാ.. 6 മാസമായി എന്റേന്നു കാശ് വാങ്ങീട്ട് ഇപ്പൊ മുതലുമില്ല പലിശേമില്ല.. നീയാ ക്ടാവിനെ ഇങ്ങോട്ട് കൊണ്ടുവന്നേ..അങ്ങനിപ്പോ അയാള് എന്നെ പറ്റിച്ച് പശൂന്റെ പാല് വിറ്റ് കാശുണ്ടാക്കേണ്ട.. അതും പറഞ്ഞു ദേഷ്യത്തോടെ ഭദ്ര പശുവിനെ വലിച്ചോണ്ട് പുറകിലേക്ക് നടക്കുന്നത് നോക്കി രാധിക നിന്നു.. തൊട്ടടുത്തു നിന്ന് ദേവുവും അവിടേയ്ക്ക് നോക്കി.. പക്ഷെ അവളുടെ കണ്ണുകൾ അപ്പോഴും പടർന്നു കിടക്കുന്ന മുല്ല വള്ളിയിലെ പൂത്തു നിൽക്കുന്ന പൂവിൽ ആയിരുന്നു…… തുടരും..

സഹയാത്രികയ്ക്ക് സ്‌നേഹപൂർവം: ഭാഗം 5

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!