സിദ്ധാഭിഷേകം : ഭാഗം 33

Share with your friends

എഴുത്തുകാരി: രമ്യ രമ്മു

ഉം.. ഇറങ്ങുമ്പോൾ വിളിക്ക്.. ആഹ്…പിന്നേ സക്കറിയ ഇവിടെ പുതിയ ഫ്ളാറ്റ് വാങ്ങി.. വിത്തിൻ ഡേയ്സ് ഇങ്ങോട്ട് ഷിഫ്റ്റ് ആകും എന്നാ കേട്ടത്..സോ നിങ്ങൾ അവിടെ സെറ്റിലായാൽ എനിക്ക് ഇങ്ങോട്ട് വരേണ്ടി വരും…” “ഉം… നോക്കാം…” 🕸️🕸️🕸️🕸️🕸️🕸️🕸️🕸️🕸️🕸️🕸️🕸️🕸️🕸️🕸️ അമ്മാളൂനും ശ്രീക്കും സ്‌ട്രൈക്ക് ആയത് കാരണം അന്ന് ലീവ് ആയിരുന്നു… അഭി ഓഫീസിൽ നിന്ന് നേരത്തെ ഇറങ്ങി…. വീട്ടിൽ എത്തിയപ്പോൾ അവിടെ ആരെയും കണ്ടില്ല…. ലതയോട് ചോദിച്ചപ്പോൾ അവർ മീഡിയ റൂമിൽ ആണെന്ന് പറഞ്ഞു.. ശ്രീയും ഫ്രണ്ട്സും കുറച്ചു നാളായി വരാറുണ്ട്.. കോളജ് ഡേയ്ക്കുള്ള പ്രോഗ്രാം അമ്മാളൂ ആണ് കൊറിയോഗ്രാഫി ചെയ്തു പഠിപ്പിച്ചു കൊടുക്കുന്നത്… അഭി റൂമിൽ എത്തി ഫ്രഷ് ആയി..

ഇന്റർകോമിൽ ലതയെ വിളിച്ചു… “ലതാന്റി ,, ഒരു ടീ… പിന്നെ അമ്മൂനോട് ബിസി അല്ലെങ്കിൽ റൂമിലേക്ക് വരാൻ പറയ്…” അഭി കൊണ്ടുപോകാൻ ഉള്ള ഡ്രസ്സ് ഒക്കെ എടുത്ത് ടേബിളിൽ വച്ചു.. ഫ്ലാറ്റിന്റെ സ്പെയർ കീ എടുത്ത് വച്ചു.. അപ്പോഴാണ് അമ്മാളൂ അങ്ങോട്ട് ചായയുമായി വന്നത്… അവളുടെ കണ്ണുകൾ ടേബിളിലേക്ക് പോയി… കുറച്ചു ദിവസങ്ങൾ മുൻപ് അഭി പോകാൻ ഉണ്ടെന്ന് പറഞ്ഞത് അവൾ ഓർത്തു.. “എപ്പോഴാ ഫ്ലൈറ്റ്…” അവന് ചായ കൊടുത്തു കൊണ്ട് ചോദിച്ചു.. “നാളെ മോർണിംഗ് 4’O ക്ലോക്ക് …..” “കുറെ ദിവസത്തേക്ക് ആണോ…” അവളുടെ സ്വരത്തിൽ വിഷമം നിറഞ്ഞിരുന്നു.. “അറിയില്ല..കൂടിയാൽ ഒരാഴ്ച്ച…. മുബൈ പോയിട്ട് വേണം ചെന്നൈയിലേക്ക് പോകാൻ…

അവിടെ പോയ കാര്യം വേഗം ശരിയായാൽ വേഗം വരും…വരുമ്പോൾ നിനക്ക് ഒരു സർപ്രൈസും ഉണ്ടാകും…” “എന്ത് സർപ്രൈസ്…” “അതൊക്കെ ഉണ്ട്…” അവൾ ഡ്രസ്സ് എടുത്ത് പാക്ക് ചെയ്യാൻ തുടങ്ങി… “കൂടുതൽ ഒന്നും വേണ്ട.. ചന്ദ്രൻ അങ്കിളിന്റെ അടുത്തല്ലേ.. അവിടെ ഉണ്ട് എന്റെ ഡ്രസ്സ് ഒക്കെ..” “ശരത്തേട്ടനും ഉണ്ടോ…” “ആ ഉണ്ട്…..ഇവിടെ ആദി ഉണ്ടാവും.. നാളെ ഉച്ചയോടെ എത്തും അവൻ… താൻ വീട്ടിൽ പോകുന്നോ..അതോ …” “ഇല്ല.. ക്ലാസ് മിസ് ആയാൽ ശരിയാവില്ല…” “ഉം…അപ്പോൾ നമ്മൾ കുറച്ചു ദിവസത്തേക്ക് പിരിയുകയാണ്…” “ഉം…” അവൾ ഒരു വാടിയ ചിരി ചിരിച്ചു…

സിദ്ധുവും ശരത്തും ശരത്തിന്റെ ഫ്ളാറ്റിൽ ആയിരുന്നു… “ചെന്നൈയിൽ എത്തിയാൽ നീ പെട്ടെന്ന് തന്നെ ഇങ്ങ് വന്നേക്ക്… അവന്മാർ ഒരുങ്ങി ഇറങ്ങിയ അവസ്ഥയ്ക്ക് ഇനി സൂക്ഷിക്കണം.. മാളൂട്ടി കൂടി അപകടത്തിൽ ആണ്…” സിദ്ധു പറഞ്ഞു.. “അറിയാടാ.. അവനെ നമ്മൾക്ക് മണിച്ചിത്രത്താഴിട്ട് പൂട്ടാം..അതിനല്ലേ ഇത്ര നാളും കാത്ത് നിന്നത്….” “എന്നാലും ശരത്തേട്ടാ…അയാൾക്ക് എന്താണ് നമ്മളോട് ഇത്ര ദേഷ്യം..” “അതിനല്ലേ അച്ഛൻ എന്നോട് ചെല്ലാൻ പറഞ്ഞത്… അച്ഛന് എന്തൊക്കെയോ അറിയാം എന്ന് തോന്നുന്നു.. പോയ്‌ നോക്കാം.. നിന്റെ ആഗ്രഹവും നടത്താം.. നീ ഇനിയും ആ നാട്ടിൽ നിൽക്കണ്ട…ഇനി ഏത് നിമിഷവും അയാൾ നിന്നെ മനസിലാക്കും.. അത് അപകടമാണ്…”

“എനിക്ക് ജീവനിൽ പേടിയൊന്നും ഇല്ല… പക്ഷെ ഭയ്യയും അപ്പച്ചിയും… അവരെ ഓർക്കുമ്പോൾ ഒന്നിനും ഇറങ്ങാൻ തോന്നാത്തത്.. അല്ലെങ്കിൽ അയാൾ പഠിപ്പിച്ച പണി തന്നെ അയാൾക്ക് ഇട്ടു കൊടുത്തേനെ ഞാൻ…” “ഉം..എടുത്തു ചാടി ഒന്നും ചെയ്യണ്ട.. എല്ലാം അച്ഛനോട് കൂടി ആലോചിച്ചു തീരുമാനിക്കാം..” % “അച്ഛാ… എന്നാ സൂസനും അങ്കിളും ഒക്കെ വരുന്നത്.. ” ശ്വേത മുറിയിൽ മദ്യപിച്ചു കൊണ്ടൊരിക്കുന്ന ദിനകരന്റെ അടുത്തെത്തി ചോദിച്ചു… ചിന്നൻ അടുത്ത് തന്നെ നിൽപ്പുണ്ട്… “അടുത്താഴ്ച്ച എന്നാ പറഞ്ഞത്…രണ്ടാഴ്ച്ച മുൻപ് വന്നിട്ട് പോയതല്ലേ ഉള്ളൂ… അവിടെ എല്ലാം സെറ്റിൽ ചെയ്തിട്ട് വേണ്ടേ വരാൻ…” “കല്യാണം കഴിഞ്ഞ് ഒരുമാസം ആയി.. അവര് സന്തോഷമായി ജീവിക്കുന്നു..

നിങ്ങൾ ഇന്ന് നാളെ എന്നും പറഞ്ഞ് ഇരുന്നോ…” “അയാൾ ഒന്നും കാണാതെ ഇങ്ങനെ നീട്ടില്ല… നീ ക്ഷമിക്ക്.. ” “ഇനിയും എത്ര നാൾ.. അവളെ എത്രയും പെട്ടെന്ന് അവിടുന്ന് അടിച്ചോടിക്കണം.. ഓഹ്.. ഇപ്പോ ഫോൺ ചെയ്‌താൽ ആന്റിക്ക് പോലും അവളെ പറ്റിയാ സംസാരം…മതിയായി കേട്ട് കേട്ട്….” “നാണമില്ലേ നിനക്ക്…” കയ്യിൽ വറുത്തതും ആയി അങ്ങോട്ട് വന്ന മിനിയാണ് ചോദിച്ചത് .. “എന്തിന്..” “മറ്റുള്ളവരുടെ ജീവിതത്തിൽ കേറി മേയാൻ….അല്ലാതെന്തിന്…” പ്ടോ….മുഖമടച്ചൊരു അടിയായിരുന്നു അവർക്കുള്ള മറുപടി… കവിളിൽ കൈ ചേർത്ത് അവർ അയാളെ രൂക്ഷമായി നോക്കി… “എന്താടി നോക്കുന്നേ…. കണ്മുന്നിൽ നിന്ന് പോടി…” അവർ കത്തുന്ന നോട്ടത്തോടെ തന്നെ മുറിവിട്ടു പോയി..

മിനി തന്റെ പഴയ കാലത്തെ കുറിച്ച് ഓർത്തു.. റോസമ്മയുടെ വീട്ടിൽ ജോലിക്ക് നിൽക്കുന്ന സ്ത്രീയായിരുന്നു തന്റെ മുത്തശ്ശി.. അവർ മാത്രേ സ്വന്തം എന്ന് പറയാൻ ഉള്ളു.. അതുകൊണ്ട് മിക്ക സമയവും റോസമ്മയുടെ വീട്ടിൽ തന്നെ ആയിരുന്നു… റോസ് വയസിന് മൂത്തതാണെങ്കിലും കൂട്ടുകാരി ആയി തന്നെ കൂടെ കൂട്ടി… അവളിലൂടെ ആണ് കോളേജും പട്ടണവും അവിടുത്തെ ജീവിതവും ഒക്കെ അറിഞ്ഞത്… പാരലൽ ആയി പ്രീ ഡിഗ്രി കഴിഞ്ഞു പഠിപ്പ് നിർത്തിയ തനിക്ക് അതൊക്കെ വലിയ കാര്യങ്ങൾ ആയിരുന്നു.. ആയിടയ്ക്ക് ആണ് ഞങ്ങളുടെ വീടിന്റെ അടുത്ത് താമസിക്കാൻ ഒരു സാർ വന്നത്.. തുടയ്ക്കാനും അലക്കാനും ഒക്കെ ആയി മുത്തശ്ശിക്ക് അവിടെ കൂടെ ജോലി ആയി..

മുത്തശ്ശിക്ക് വയ്യാത്ത ദിവസങ്ങളിൽ താനും പോകേണ്ടി വന്നു.. അയാളുമായി കൂടുതൽ അടുത്തു.. അത് പിന്നെ പ്രണയമായി…അയാളുടെ ബന്ധു എന്ന് പരിചയപ്പെടുത്തി ഒരാൾ അവിടെ അയാളുടെ കൂടെ ഇടയ്ക്ക് താമസത്തിന് വരാൻ തുടങ്ങി.. അതാണ് ദിനകരൻ.. ഞങ്ങളുടെ ബന്ധം അയാൾക്ക് അറിയാമായിരുന്നു.. മുത്തശ്ശിയെ കണ്ട് ആ കാര്യം സംസാരിക്കാൻ അയാളെ അദ്ദേഹം ഏൽപ്പിച്ചു..എല്ലാർക്കും അദ്ദേഹത്തെ ഇഷ്ട്ടമായിരുന്നു.. കല്യാണവും ഉറപ്പിച്ചു.. എന്നാൽ ഈ ദുഷ്ട്ടൻ കല്ല്യാണ തലേന്ന് തന്നെ പിടിച്ചു കൊണ്ടുവന്ന് നശിപ്പിച്ചു… പിറ്റേന്ന് ഏതോ ഒരമ്പലത്തിൽ വച്ച് താലി കെട്ടി തന്നു..

അയാളുടെ കാൽച്ചുവട്ടിൽ ഇവിടെ പട്ടിയെ പോലെ തളച്ചിട്ടു…തിരിച്ചു പോകാനും രക്ഷപ്പെടാനും ഒരുപാട് ശ്രമിച്ചു.. പിന്നെ ഓർത്തു..പോയിട്ട് എന്തിന്.. തന്നെ നഷ്ടപ്പെട്ടപ്പോഴേ മുത്തശ്ശി നെഞ്ചുപൊട്ടി മരിച്ചു എന്നാണ് അറിഞ്ഞത്.. പിന്നെ ആർക്ക് വേണ്ടി… മനസ്സ്‌ കൊണ്ടിപ്പോഴും താൻ ഇയാളെ ഭർത്താവായി അംഗീകരിച്ചിട്ടില്ല.. ആദ്യമൊക്കെ അയാൾ അത് കാര്യമാക്കിയില്ല.. പിന്നെ പിന്നെ അയാൾ പ്രതികാരമെന്നോണം മറ്റുള്ള സ്ത്രീകളുമായി തന്റെ മുന്നിൽ അഴിഞ്ഞാടി.. വയറ്റിൽ കുരുത്തത് അയാളുടെ രക്തം ആണെങ്കിലും പ്രസവിച്ച അമ്മയല്ലേ… അവൾക്ക് വേണ്ടിയാണ് പിന്നെ എല്ലാം സഹിച്ചത്..

പക്ഷേ അവളുടെ സ്വഭാവവും അയാളുടെ ആയിപ്പോയി…ഇപ്പോ അവളെയും നഷ്ടപ്പെടുത്തി ആ ദുഷ്ട്ടൻ അയാളുടെ വരുതിയിലാക്കി…. വളരെ വർഷങ്ങൾക്ക് ശേഷം ആയിരുന്നു റോസിനെ യാദൃശ്ചികമായി എറണാകുളത്തു വച്ച് കണ്ടു മുട്ടിയത്.. ശ്വേതയും സൂസനും തമ്മിലുള്ള പരിചയം അറിഞ്ഞു.. പിന്നീട് വീട്ടിലേക്ക് വരാൻ തുടങ്ങി…കൂടുതൽ പരിചയപ്പെട്ട് വരുമ്പോഴാണ് AS ഗ്രൂപ്സും ആയി ദിനകരന് ഉള്ള ബന്ധം സക്കറിയ അറിയുന്നത്… പിന്നെ എല്ലാം അവരുടെ പ്ലാനുകൾ ആയിരുന്നു.. ആ ബന്ധം പുതുക്കൽ ഇപ്പോ തങ്ങളുടെ ഭർത്താക്കന്മാർക്കാണ് ഉപയോഗപ്പെട്ടത്‌… ഇനി ഇവർ എന്തൊക്കെ ആണ് ചെയ്യാൻ പോകുന്നത് എന്ന് ഒരുപിടിയും ഇല്ല….

അലാറം അടിക്കുന്ന കേട്ടാണ് അമ്മാളൂ ഉണർന്നത്… അഭി നല്ല ഉറക്കമാണ്.. അവൾ അവനെ വിളിച്ചെഴുന്നേല്പിച്ചു… അഭി പെട്ടെന്ന് തന്നെ കുളിച്ചു വന്നു.. അപ്പോഴേക്കും അമ്മാളൂ ചായയുമായി വന്നു.. “ആ..താൻ ചായ ഇട്ടോ.. നന്നായി….ഞാൻ ലതാന്റിയെ ബുദ്ധിമുട്ടിക്കേണ്ട എന്ന് വച്ച് പറയാതിരുന്നതാണ്…” “ഒരു ചായ ഇടാനൊക്കെ ഞാൻ മതി… എന്നോട് പറയാലോ..” അവൾ ചിരിയോടെ ടവൽ എടുത്ത് അവന്റെ തല തുടച്ചു.. “ഈ സ്വഭാവം പണ്ടേ ഉള്ളതാണോ അതോ മനപ്പൂർവം ചെയ്യുന്നതോ…” “കണ്ടുപിടിച്ചല്ലോ കള്ളി… നീ ചെയ്തു തരുമ്പോൾ ഒരു സുഖല്ലേ…” “ഉം.. കള്ളത്തരം കാണിച്ച് അസുഖം വരുത്തുമ്പോൾ പഠിച്ചോളും…. കുളിച്ചു കഴിഞ്ഞാൽ ഡ്രയർ കൊണ്ട് ഉണക്കണം മുടി… ശ്രദ്ധിക്കണം..

ചൂട് വെള്ളം മാത്രം കുടിച്ചാൽ മതി.. സ്ട്രീറ്റ് ഫുഡ്ഡോന്നും വാങ്ങി കഴിക്കരുത്… കൃത്യമായി ഫോൺ ചെയ്യണം.. കുറെ ….” മുന്നിൽ ടേബിളിൽ ചാരി കൈകെട്ടി ഇടംകൈ കൊണ്ട് മീശയും തടവി ചെറു ചിരിയോടെ അവളെ തന്നെ നോക്കി നിൽക്കുന്നു അഭി…അപ്പോഴാണ് അവൾക്ക് ബോധം വന്നത്.. അവൾ ചമ്മി.. നാക്ക് കടിച്ച് കയ്യിലെ ടവലുമായി വേഗത്തിൽ അവിടുന്ന് ഡ്രസ്സിങ്ങ് റൂമിലേക്ക് പോയി… കബോർഡിൽ എന്തോ തിരഞ്ഞു.. പിൻകഴുത്തിൽ ശ്വാസം തട്ടിയപ്പോൾ അവൾ ഒന്ന് പിടഞ്ഞു.. അഭിയുടെ കൈകൾ വയറിലൂടെ മുറുകി വന്നു .. അവളെ അവനോട് ചേർത്ത് പിടിച്ചു…

കഴുത്തിലേക്ക് മുഖം പൂഴ്ത്തി.. പിന്നെ പതിയെ കടിച്ചു.. പതിയെ അവളെ തിരിച്ചു നിർത്തി നെറ്റിയിൽ ചുംബിച്ചു.. പിന്നെ കണ്ണിൽ.. അവിടുന്ന് കവിളിലും അവൻ സ്നേഹമുദ്രണം ചാർത്തി… ഇനി കുറച്ചു നാൾ ഈ മുറിയിൽ തനിച്ച്.. ഓർത്തപ്പോൾ അവൾക്ക് വല്ലാത്ത സങ്കടം തോന്നി.. അവൾ അവന്റെ നെഞ്ചോട് ചേർന്ന് പുണർന്നു… “വേഗം വരണം…ഞാൻ കാത്തിരിക്കുന്നുണ്ട് ഇവിടെ എന്ന് ഇടയ്ക്ക് ഓർക്കണം… ഉം..” അഭി ശരിക്കും അതിശയിച്ചു… അവന് സന്തോഷമായി… “നിന്നെ മറന്നാൽ അല്ലേ പെണ്ണേ…. ഞാൻ വരും..എത്രയും പെട്ടെന്ന് വരും…പോരെ… ”

അഭി പോയ്‌ കഴിഞ്ഞും അമ്മാളൂ ഉറങ്ങീല… ആ വലിയ മുറിയിൽ ഒറ്റപ്പെട്ട പോലെ തോന്നി.. തിരിഞ്ഞും മറിഞ്ഞും കിടന്നു…മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നു….താൻ വല്ലാതെ അഭിയേട്ടനെ മിസ്സ് ചെയ്യുന്നു എന്നത് അവളെ അത്ഭുതപ്പെടുത്തി… ആ നെഞ്ചിൽ ചേർത്ത് പിടിച്ചേ ഉറങ്ങിയിട്ടുള്ളൂ… ഇത്രയൊക്കെ ആ മനുഷ്യൻ തന്റെ ഉള്ളിൽ ഉണ്ടായിരുന്നുവോ… തീരെ അവിടെ കഴിച്ചു കൂട്ടാൻ പറ്റുന്നില്ല എന്ന് കണ്ട അവൾ മുറിയിൽ നിന്ന് പുറത്തിറങ്ങി താഴേക്ക് ചെന്നു… സമയം 3 മണി കഴിഞ്ഞതെ ഉള്ളൂ.. അവൾ ശർമിളയുടെ മുറിയുടെ വാതിലിൽ തട്ടി… അവളെ ആ സമയത്ത് അവിടെ കണ്ട് അവർ ഒന്ന് സംശയിച്ചു.. “എന്താ മോളെ ഈ സമയത്ത്.. അഭി പോയോ…” “ഉം..പോയി..

അവിടെ മുറിയിൽ തനിച്ച് വയ്യ.. ഞാൻ അമ്മേടെ കൂടെ കിടന്നോട്ടെ…ബുദ്ധിമുട്ടാകുമോ..” അവർക്ക് ആദ്യം അമ്പരപ്പ് ആയിരുന്നു..പിന്നെ അവളെ അകത്തേക്ക് കൂട്ടി.. “ഒരു ബുദ്ധിമുട്ടും ഇല്ല.. അഭി വരുന്ന വരെ ഇവിടെ കിടന്നാ മതി…” രാജീവ് ആണ് അഭിയെ കൂട്ടി എയർപോർട്ടിൽ കൊണ്ടുവിടാൻ പോയത്… ശരത്തിന്റെ ഫ്ളാറ്റിൽ എത്തി അവരെ താഴേക്ക് വരാൻ പറഞ്ഞു…. ശരത്തിന്റെ കൂടെ സിദ്ധുവിനേയും കണ്ട് രാജീവ് സംശയിച്ചു.. പിന്നെ ഇപ്പോ ബന്ധുക്കൾ ആണല്ലോ എന്നോർത്ത് സ്വയം ആശ്വസിച്ചു.. “എന്താ രാജീവ് സിദ്ധുവിനെ കണ്ടതാണോ മുഖത്തെ സംശയം…” “അത്..പിന്നെ..സർ..അവൻ.. നിങ്ങൾ ബന്ധുക്കൾ ആണല്ലോ..ഞാൻ ആദ്യം ഓർത്തില്ല…”

“ഉം.. ഇപ്പോഴത്തെ ബന്ധത്തിന് മുൻപേ അവനുമായി എനിക്ക് ബന്ധം ഉണ്ട്.. വലിയ ബന്ധം…” രാജീവ് സംശയത്തോടെ അഭിയെ നോക്കി.. അപ്പോഴേക്കും ശരത്തും സിദ്ധുവും വണ്ടിയിൽ കയറിയിരുന്നു.. സിദ്ധുവാണ് ഫ്രന്റിൽ ഇരുന്നത്.. “എന്താ രാജീവേട്ടാ..എന്നെ കൂടെ കണ്ടിട്ടാണോ വണ്ടർ അടിച്ചിരിക്കുന്നേ …” “അത്..പിന്നെ.. സിദ്ധു.. ഞാൻ..” “രാജീവന് അറിയാത്ത പല കാര്യങ്ങളും ഉണ്ട്.. എല്ലാം പിന്നീട് പറയാം.. പക്ഷെ ഇപ്പോ അറിയേണ്ട ഒരു കാര്യം പറയാം… കളിക്കൂട്ടുകാരൻ ജീവിതത്തിൽ വലിയ പ്രതിസന്ധിയിൽ ആണെന്ന് കണ്ടപ്പോൾ ആദ്യമായും അവസാനമായും അവൻ എന്നോട് ആവശ്യപ്പെട്ട ഒരു സഹായമാണ് രാജീവിന് ഒരു ജോലി…” അഭി പറഞ്ഞത് കേട്ട് രാജീവ് ഞെട്ടി…

“സാർ… എനിക്ക്…” “സത്യമാണ്.. തന്നോട് ഞാൻ ഒരുപാട് തവണ പറഞ്ഞിട്ടുണ്ട്.. താൻ ഞങ്ങൾക്ക് അന്യൻ അല്ലാ എന്ന്.. എന്റെ സിദ്ധുന് വേണ്ടപ്പെട്ടവരൊക്കെ എന്റെയും കൂടെ ആണെടോ…” രാജീവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.. അവൻ സിദ്ധുവിനെ കെട്ടിപിടിച്ചു.. അവൻ ഒരു ചിരിയോടെ തിരിച്ചു കെട്ടിപിടിച്ചു… “ഞാൻ ..എനിക്ക് ഒന്നും അറിയില്ല.. എന്നെ മരണത്തിന്റെ മുന്നിൽ നിന്നാണ് നീ കൈപിടിച്ച് കയറ്റിയത്.. എന്നിട്ടും നിന്റെ ജീവിതത്തിൽ മോശം സമയത്ത്‌ കൂടെ നിന്ന് തിരിച്ചു കൊണ്ടുവരാൻ പോലും ഞാൻ ശ്രമിച്ചില്ല…നിന്നോട് മിണ്ടാതെ നടന്നതല്ലാതെ…. എന്നോട് ക്ഷമിക്കെടാ.. ”

“ആരൊക്കെ എന്നെ വെറുത്താലും എല്ലാവരും എന്റെ ആണെന്നേ ഞാൻ കരുതിയിട്ടുള്ളൂ.. പോട്ടെടാ.. സാരില്ല…” സിദ്ധു അവന്റെ കണ്ണ് തുടച്ചു കൊടുത്തു കൊണ്ട് പറഞ്ഞു… “അതേയ്.. രണ്ടും സെന്റി അടിച്ചിരുന്നാൽ ഫ്ലൈറ്റ് അതിന്റെ പാട്ടിന് പോകും.. പറഞ്ഞേക്കാം…” ശരത് പറഞ്ഞത് കേട്ട് അവർ ചിരിച്ചു.. അഭിക്ക് അമ്മാളൂനെ ഓർമ വന്നു.. മുറിയിൽ അവൾ ഒറ്റയ്ക്ക് ആണല്ലോ എന്നോർത്തപ്പോൾ അവന് വല്ലാതെ ആയി.. അവൻ ഫോൺ എടുത്ത് അവളെ വിളിച്ചു.. റിംഗ് ചെയ്ത് തീർന്നതല്ലാതെ എടുത്തില്ല.. ഉറങ്ങിക്കാണും എന്ന് കരുതി അവൻ പിന്നെ വിളിച്ചില്ല….തുടരും..

സിദ്ധാഭിഷേകം : ഭാഗം 32

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!