അർച്ചന-ആരാധന – ഭാഗം 22 – അവസാനിച്ചു

അർച്ചന-ആരാധന – ഭാഗം 22 – അവസാനിച്ചു

എഴുത്തുകാരി: വാസുകി വസു

സാരമില്ല..വർഷയുടെ കൂടെ എനിക്കൊരു സ്ഥാനം നൽകിയാൽ മതി…മുകളിൽ വേണ്ട അതിനു താഴെ മതി.അസ്ഥിക്ക് പിടിച്ച പ്രണയമായിരുന്നില്ലേ..പെട്ടന്നൊന്നും മറക്കാൻ കഴിയില്ലെന്ന് അറിയാം” വിതുമ്പിക്കൊണ്ട് അവൾ ചുണ്ടുകൾ അവന്റെ നെഞ്ചിലേക്ക് ചേർത്തു.. അവളുടെ കണ്ണുനീർ അവന്റെ മാറിനെ ചുട്ടുപൊള്ളിച്ചു…സുഖമുള്ളൊരു പൊളളൽ…ആ സുഖകരമായ പൊളളൽ നഷ്ടപ്പെടാതിരിക്കാൻ രുദ്രൻ അർച്ചനയെ ഗാഢമായി പുണർന്നു.. അവളും കൈകൾ ചുറ്റി അവനെ വരിഞ്ഞു മുറുക്കി…

അപ്പോൾ സഹ്യസാനുവിൽ നിന്ന് വീശിയ തണുപ്പുളള കാറ്റ് തുറന്നു കിടന്നിരുന്ന വാതിലിൽ കൂടി അകത്തേക്ക് അതിഥിപോലെയെത്തി അവരെ തഴുകി തലോടിക്കൊണ്ടിരുന്നു.. “അരവിയേട്ടാ മക്കളുടെ വെക്കേഷനല്ലേ വരുന്നത്…വിവാഹം നടത്താൻ ഒരുങ്ങിക്കോളൂ.എനിക്ക് സമ്മതമാണ്” അരവിന്ദന് അരികിലിരുന്ന് ദേവിയത് പറയുമ്പോൾ അയാളൊരു സ്വപ്ന ലോകത്തിൽ ആയിരുന്നു.. ഇത്രയും നാൾ ദേവിയുടെ ഒരുവാക്കിനായാണ് കാത്തിരുന്നത്.. “താൻ തമാശ പറയുക അല്ലല്ലോ ഇല്ലോ” വിശ്വാസം വരാതെ അയാൾ വീണ്ടും ചോദിച്ചു.. അവളിൽ നാണത്തിന്റെയൊരു നിഴൽ തെളിഞ്ഞു.

രണ്ടു ദിവസം മുമ്പ് അർച്ചനയും ആരാധനയും വിളിച്ചിരുന്നു. അവർക്ക് പറയാനുള്ളത് തങ്ങളുടെ വിവാഹക്കാര്യം ആയിരുന്നു. “അമ്മേ ഇത്രയും വർഷം നാൾ രണ്ടാളും ഒറ്റക്കല്ലേ കഴിഞ്ഞത്.വർഷങ്ങൾ അകലുമ്പോൾ പ്രായവും കൂടിയാണ് മറയുന്നത്” ചിന്തിച്ചപ്പോൾ മക്കൾ പറഞ്ഞതാണു ശരിയെന്ന് തോന്നി.അരവിയേട്ടൻ അന്യനല്ലല്ലോ..ചേച്ചിയുടെ ഭർത്താവ് ആയിരുന്നു എന്നത് മാത്രമേ തനിക്കൊരു ബുദ്ധിമുട്ടായി തോന്നുന്നുള്ളൂ.അവഗണിച്ചാൽ ചിലപ്പോൾ ഏട്ടനു ഉൾക്കൊളളാൻ കഴിഞ്ഞൂന്ന് വരില്ല.അതിനാൽ ദേവി ഉറച്ചയൊരു തീരുമാനം എടുത്തു. “തമാശയല്ല ഏട്ടാ..

ആലോചിച്ച് എടുത്ത തീരുമാനം ആണ്. മക്കൾക്കൊരു ജീവിതമായി കഴിഞ്ഞാൽ പിന്നെ തനിച്ചാകും.ഏകാന്തതക്കൊരു തിരശ്ശീല വീഴട്ടെ” അരവിന്ദും ചിന്തിച്ചത് അങ്ങനെ ആണ്.. മടുപ്പിക്കുന്ന ഏകാന്തതയുടെ തടവറയിൽ നിന്നൊരു മോചനം അയാളും ആഗ്രഹിച്ചിരുന്നു… 💃💃💃💃💃💃💃💃💃💃💃💃💃💃💃💃 വെക്കേഷൻ ടൈം ആയതോടെ എല്ലാം കെട്ടിപ്പെറുക്കി നാൽവർ സംഘം നാട്ടിലേക്ക് യാത്ര തിരിച്ചു. കുറെയേറെ മാസങ്ങൾക്ക് ശേഷമാണ് നാട്ടിലേക്ക് മടങ്ങുന്നത്.ഈ പ്രാവശ്യം നാട്ടിലെത്തുമ്പോൾ അമ്മയുടെയും പപ്പയുടേയും വിവാഹം നടത്തണമെന്ന് അവർ പ്ലാൻ ചെയ്തു..

വൈകുന്നേരത്തോടെ അവർ നാട്ടിലെത്തി.രാവിലെയാണു യാത്ര തിരിച്ചത്.അക്ഷയ് തൃശൂരിൽ ഇറങ്ങി അതുവഴി വീട്ടിലേക്ക് പോയി. “യാത്രയൊക്കെ സുഖമായിരുന്നോ മക്കളേ” അരവിന്ദും ദേവിയും കുശലം ചോദിച്ചു.. “അടിപൊളി യാത്ര ആയിരുന്നു..” അർച്ചന ചിരിച്ചു. “ശരി പോയി കുളിച്ചിട്ട് വാ” അരവിന്ദ് നമ്പ്യാർ പറഞ്ഞതോടെ ഇരുവരും മുകളിലെ മുറിയിലേക്ക് പോയി.. 💃💃💃💃💃💃💃💃💃💃💃💃💃💃💃 രാത്രിയിലെ അത്താഴവും കഴിഞ്ഞു എല്ലാവരും കൂടി ഗാർഡനിൽ ഒത്തു ചേർന്നു.രുദ്രപ്രതാപും അവർക്കൊപ്പം ഉണ്ടായിരുന്നു . “ദേ ഞങ്ങളായി നിങ്ങളുടെ സന്തോഷത്തിനു എതിര് നിൽക്കുന്നില്ല.ദേവി വിവാഹത്തിനു സമ്മതിച്ചു” “സത്യമാണോ അമ്മേ പപ്പ പറഞ്ഞത്” വിശ്വാസം വരാതെ ആരാധന അമ്മയുടെ മുഖത്തേക്ക് നോക്കി..

ആ മുഖത്ത് ചെറിയൊരു നാണം അവൾ കണ്ടു.സന്തോഷത്തോടെ അമ്മയുടെ കവിളിലിൽ ഉമ്മ കൊടുത്തു.. “ചക്കരയമ്മക്ക് ചക്കര ഉമ്മ” ദേവിയുടെ കണ്ണുകൾ നിറഞ്ഞു.. അവർ ആരാധനക്കും ഉമ്മ തിരികെ കൊടുത്തു.ഇതെല്ലാം കണ്ടു അർച്ചനക്ക് കുശുമ്പ് സഹിച്ചില്ല.അവൾ പപ്പയുടെ കവിളിലൊരു മുത്തം കൊടുത്തു. “എന്റെ പപ്പ പാവമാണ്” “പോടീ കുശുമ്പി..എന്റെ അമ്മയാണു പാവം” ആരാധന അർച്ചനയെ ചൂടു പിടിപ്പിച്ചു.മക്കളുടെ കുസൃതിയും സന്തോഷവുമായി അവർ സമയം ചിലവഴിച്ചു… രുദ്രപ്രതാപ് മൗനത്തിലായിരുന്നു..ഇടക്കിടെ അർച്ചനയുടെയും രുദ്രന്റെയും മിഴികൾ തമ്മിൽ ഇടക്കിടെ കോർത്തു.

ആരാധന അതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. “എന്തുപറ്റി രുദ്രൻ” അരവിന്ദ് നമ്പ്യാർ അയാളുടെ നേർക്ക് തിരിഞ്ഞു. “ഒന്നുമില്ല സർ..വെറുതെ” “വെറുതെയൊന്നും അല്ല പപ്പാ..ഇവിടെ ഇപ്പോൾ രണ്ടു പേർക്ക് പ്രണയപ്പനിയാണു..പപ്പയുടെ മുന്നിൽ എങ്ങനെ അവതരപ്പിക്കുമെന്നാണു പ്രശ്നം” ആരാധന ചാടിക്കയറി പറഞ്ഞതോടെ രുദ്രനും അർച്ചനയും ചമ്മിപ്പോയി.അവർ ഒരിക്കലും അത് പ്രതീക്ഷിച്ചിരുന്നില്ല. “ഓ..അത് ശരി..സാരമില്ല..രുദ്രനു അർച്ചനയെ നൽകുന്നതിൽ ഞങ്ങൾക്ക് സന്തോഷമേയുള്ളൂ ഇല്ലേ ദേവൂ” നമ്പ്യാർ ചിരിയോടെ ദേവിയെ നോക്കി..അവർക്കും സമ്മതമായിരുന്നു..

“അരവിയേട്ടന്റെ തീരുമാനം അതാണ് എന്റെ സന്തോഷം” ദേവിയുടെ മുഖം സന്തോഷത്താൽ തുടുത്തു.ഭർത്താവും മക്കളുമൊത്ത് ഇങ്ങനെയാണൊരു ജീവിതം അവർ ആഗ്രഹിച്ചത്.. “അപ്പോൾ നാളെ ജ്യോത്സ്യനെ വരുത്തി നല്ലൊരു മുഹൂർത്തം കുറിപ്പിക്കാം..നിങ്ങൾക്ക് അല്ലാ എന്റെയും ദേവിയുടെയും വിവാഹത്തിനു” അരവിന്ദ് നമ്പ്യാർ പൊട്ടിച്ചിരിച്ചു..കൂടെ അവരും പങ്കു ചേർന്നു… 💃🏿💃🏿💃🏿💃🏿💃🏿💃🏿💃🏿💃🏿💃🏿💃🏿💃🏿💃🏿💃🏿 രാവിലെ പത്തുമണി കഴിഞ്ഞപ്പോൾ അരവിന്ദ് ജ്യോത്സ്യനെ വിളിച്ചു വരുത്തി വിവാഹത്തിന് സമയം കുറുപ്പിച്ചു. “അടുത്ത ആഴ്ച നല്ലൊരു മുഹൂർത്തം ഉണ്ട്” “എങ്കിൽ അത് മതി ജ്യോത്സ്യരെ” അരവിന്ദ് പറഞ്ഞതോടെ വിവാഹത്തിനുളള ശുഭമുഹൂർത്തം കുറിച്ചു.

“ക്ഷേത്രത്തിൽ വെച്ച് താലികെട്ട്.. ചെറിയ ചടങ്ങായി മതി..വൈകുന്നേരം വീട്ടിൽ വെച്ചു വലിയ ഒരു റിസപ്ഷൻ” അരവിന്ദിന്റെ നിർദ്ദേശം എല്ലാവരും അംഗീകരിച്ചു… ഏറ്റവും അടുത്ത കുറച്ചു ആൾക്കാർ മാത്രം വിവാഹത്തിന്. അങ്ങനെ തീരുമാനമായി.. അടുത്ത ദിവസം മുതൽ വീട് ഉത്സവ ലഹരിയിലായി..പപ്പയുടേയും അമ്മയുടെയും വിവാഹം നടക്കുന്നതിന്റെ സന്തോഷത്തിലായി കഴിഞ്ഞു അർച്ചനയും ആരാധനയും…. 💃🏿💃🏿💃🏿💃🏿💃🏿💃🏿💃🏿💃🏿💃🏿💃🏿💃🏿💃🏿💃🏿💃🏿💃🏿💃🏿 ഒരാഴ്ച പെട്ടന്നാണു കടന്നു പോയത്.വിവാഹ ദിവസം ഇങ്ങെത്തി. ദേവി രാവിലെ എഴുന്നേൽക്കുമ്പോൾ അർച്ചനയും ആരാധനയും കൂടെ ഉണർന്നു.കുളി കഴിഞ്ഞു ക്ഷേത്രത്തിൽ പോകുമ്പോൾ ഇടവും വലവുമായി അവർ ഉണ്ടായിരുന്നു..

ദേവിയെ അണിയിച്ച് ഒരുക്കിയതുമെല്ലാം മക്കളായിരുന്നു.ഒരുങ്ങി കഴിഞ്ഞപ്പോൾ ദേവി കൂടുതൽ ചെറുപ്പമായി.അർച്ചനയുടെയും ആരാധനയുടെയും ചേച്ചിയാണന്നേ പറയൂ ഇപ്പോൾ കണ്ടാൽ… പതിനൊന്നിനും പതിനൊന്നരക്കും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ അരവിന്ദ് നമ്പ്യാർ ദേവിയുടെ കഴുത്തിൽ താലി ചാർത്തി. സീമന്തരേഖയിൽ വീണ്ടും സിന്ദൂരം അണിയുമ്പോൾ അവരൊന്ന് തേങ്ങി.. “കരയാതെടോ…ഇത്രയും നാൾ കരഞ്ഞതല്ലേ..ഇനി സന്തോഷിക്ക്” ദേവിയുടെ മുഖം പ്രകാശിച്ചു.പപ്പയുടേയും അമ്മയുടെയും വിവാഹം നടന്നതിന്റെ ത്രില്ലിൽ ആയിരുന്നു ആരാധനയും അർച്ചനയും.വീഡിയോസ് വേണ്ടെന്നു പറഞ്ഞെങ്കിലും സമ്മതിച്ചില്ല മക്കൾ..

അവർ നിർബന്ധപൂർവ്വം എല്ലാം എടുപ്പിച്ചു… വൈകുന്നേരം റിസപ്ഷൻ അടിപൊളി ആയിട്ട് നടന്നു.അക്ഷയും അമ്മയും രുദ്രനും അച്ഛനും എല്ലാം ഉണ്ടായിരുന്നു. “ഞങ്ങളുടെ മക്കളായ ആരാധനയും അർച്ചനയും വിവാഹിതരാകുന്നു..വരന്മാർ അക്ഷയും രുദ്രപ്രതാപും” എല്ലാവരും കൈ അടിച്ചു.അവരുടെ വീട്ടുകാരുമായി ആലോചിച്ച് അരവിന്ദും ദേവിയും തീരുമാനം എടുത്തിരുന്നു.. പഠിത്തം കഴിഞ്ഞു വിവാഹം.. അതുവരെ ഉറപ്പിനായി അക്ഷയ് ആരാധനക്കും രുദ്രൻ അർച്ചനക്കും തങ്ങളുടെ പേര് കൊത്തിയ മോതിരം അവരുടെ വിരലിൽ അണിയിച്ചു.. 💃💃💃💃💃💃💃💃💃💃💃💃💃💃

വിവാഹ ദിവസം രാത്രി… “ഇതാ അമ്മേ പാൽ..” കയ്യിലിരുന്ന പാൽ ഗ്ലാസ് ആരാധന അമ്മയുടെ നേർക്ക് നീട്ടി.. ദേവിയിലൊരു ജാള്യത അനുഭവപ്പെട്ടു.അത് വാങ്ങിക്കാൻ അവർ തെല്ലൊന്ന് മടിച്ചു.. “അമ്മ നാണിക്കുകയൊന്നും വേണ്ട..ചടങ്ങുകൾ അങ്ങനെ നടക്കട്ടെ..ഇവിടെ മുത്തശ്ശി ഇല്ലാത്തതിനാൽ ഞങ്ങൾ ആ സ്ഥാനം ഏറ്റെടുത്തു എന്ന് കരുതിയാൽ മതി” അർച്ചന ഗൗരവത്തിലായിരുന്നു..അതിനാൽ മടിച്ചിട്ടാണെങ്കിലും അവരത് വാങ്ങി അരവിന്ദന്റെ റൂമിലെത്തി.അവരെ പ്രതീക്ഷിച്ച് ഇരിക്കുകയായിരുന്നു അയാൾ.. “മക്കൾ കിടന്നോ..” അയാൾ ചോദിച്ചു.. “ഇപ്പോൾ പോയതേയുളളൂ”

അവർ മറുപടി നൽകി.. “ചടങ്ങുകൾ തെറ്റണ്ട..പാൽ ഗ്ലാസ് ഇങ്ങ് തന്നേക്ക്…” തെല്ലൊരു നാണത്തോടെ അവർ അയാളുടെ നേരെ പാൽഗ്ലാസ് നീട്ടി.. “താൻ ഇവിടെ വന്നിരിക്കടോ” അവരുടെ കരം അയാൾ ഗ്രഹിച്ചു.അരികിലേക്ക് ദേവിയെ ചേർത്തിരുത്തി.പാൽ പകുതി കുടിച്ചിട്ട് ബാക്കി നീട്ടി.മടിക്കാതെ ഗ്ലാസിൽ അവശേഷിച്ച പാൽ അവർ കുടിച്ചിട്ട് ഗ്ലാസ് ടേബിളിൽ വെച്ചു.. “എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു.. ഇല്ലേടോ” ദേവിയുടെ മുഖം അരവിന്ദ് കയ്യാൽ കോരിയെടുത്തു.. “അതേ അരവിയേട്ടാ” അവരിൽ ചെറിയ ഒരു വിറയലുണ്ടായി..

വർഷങ്ങൾക്ക് ശേഷം ഒരുപുരുഷനുമൊപ്പം ഒരു മുറിയിൽ..അല്പം ലജ്ജ തോന്നാതിരുന്നില്ല.എങ്കിലും പതിയെ അത് മാറി. “നിയോഗമായിരിക്കുമെടോ എല്ലാം….അല്ലെങ്കിൽ അർച്ചനയെ കണ്ടുമുട്ടാനും തന്നെ തിരിച്ചറിയാനും കഴിയുമായിരുന്നില്ല..” “അതേ…” “നമുക്കും ജീവിക്കാമെടോ ചെറുപ്പക്കാരെ പോലെ..നമ്മളിലെ യവ്വനവും ബാക്കി നിൽപ്പുണ്ട്…ശേഷിപ്പുകൾ നമ്മുടെ മക്കൾക്കായി ബാക്കി വെക്കാം” വർഷങ്ങൾക്ക് ശേഷം അരവിന്ദ് സ്ത്രീസാമീപ്യം അറിയുകയായിരുന്നു.മൂടിവെച്ചിരുന്ന വികാരങ്ങൾക്ക് വേഗതയേറി.അയാളുടെ കരുത്തിന്റെ ശക്തിയിൽ കീഴ്പ്പെടുവാൻ അവളുടെ ശരീരവും ആത്മാവും ദാഹിച്ചു..മഴ പെയ്തു കാത്തിരുന്ന വേഴാമ്പലായി മാറി… മുറിയിലെ പ്രകാശം അണഞ്ഞതും പുറത്തെ നിലാവ് കണ്ണുകൾ പൊത്തി….. (അവസാനിച്ചു)

നവമിയുടെയും നീതിയുടെയും വിവാഹം നടത്തിയതിന്റെ ക്ഷീണം ഇതുവരെ മാറിയട്ടില്ല.അതാണ് ഇതിൽ അവരുടെ കല്യാണം എഴുതാഞ്ഞത്..എഴുതിയാൽ ലാസ്റ്റ് പാർട്ട് ചവറാകും അതുകൊണ്ട് ഇവിടെ നിർത്തുന്നു… വേഗത കൂടി.. പെട്ടെന്ന് തീർത്ത് എന്നൊക്കെ പറഞ്ഞാൽ മുട്ടു കാൽ തല്ലിയൊടിക്കും🙈🙈🙈 അർച്ചന ആരാധനയെ സ്നേഹിച്ചവരോടൊക്കെ ഒരുപാട് സ്നേഹം.. …©വാസുകി വസു.

അർച്ചന-ആരാധന – ഭാഗം-21

Share this story