ഹരി ചന്ദനം: ഭാഗം 11

ഹരി ചന്ദനം: ഭാഗം 11

എഴുത്തുകാരി: ശ്രുതി കൃഷ്ണ

പിറ്റേന്ന് രാവിലെ മുതൽ ആകെ ബഹളം തന്നെ ആയിരുന്നു.പപ്പയും ശങ്കു മാമയും പോവല്ലേ? അവരുടെ യാത്രയ്ക്കായുള്ള അവസാന ഘട്ട പാക്കിങ് നടക്കുവാണ്. പിന്നെ എന്റെ പറിച്ചു നടലിനുള്ള ചെറിയ പാക്കിങ്ങും.H.P രാവിലെ തന്നെ എണീറ്റ് മൂപ്പരുടെ കാര്യങ്ങൾ ഒക്കെ കറക്റ്റ് ആയി നടത്തി ഓഫീസിൽ പോയി.വൈകിട്ടു അവർ ഇറങ്ങാറാകുമ്പോഴേക്കും വരാം എന്ന് പറഞ്ഞിരുന്നു.ഞങ്ങളുടെ ഓഫീസിലെ കാര്യങ്ങളൊക്കെ പപ്പാ ജോൺ അങ്കിളിനെ ആണ് പറഞ്ഞെൽപ്പിച്ചിരിക്കുന്നത്.ആളും വൈകിട്ടു എയർ പോർട്ടിൽ എത്തുമെന്ന് അറിയിച്ചിരുന്നു.

ഒരു പതിനൊന്നരയൊക്കെ ആയപ്പോൾ ചാരും സച്ചും വന്നു.പപ്പയും മാമയും പോകുന്നതിനുള്ള വീർപ്പുമുട്ടലിൽ നിന്നും ഒരു മോചനം കിട്ടിയത് അവർ വന്നപ്പോഴാണ്. ഞങ്ങളുടെ പാക്കിങ്ങിൽ ഏറെ കുറേ അവരും സഹായിച്ചു. എല്ലാം ഒരു വിധം ഒതുക്കി ഞങ്ങൾ പതിവുപോലെ എന്റെ മുറിയിൽ ഒത്തുകൂടി.ഇനി ഇങ്ങനൊക്കെ ഉണ്ടാവുമോ എന്തോ? “എന്റെ ഈ മുറിയും നമ്മുടെ സംസാരങ്ങളും ഞാൻ ഒത്തിരി മിസ്സ് ചെയ്യും “(ചന്തു ) അത് പറഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി. “ഓ പിന്നെ നീ ഉഗാണ്ടയ്ക്ക് പോവല്ലേ ഒന്നു പോടീ.

ഇന്നേ ഞങ്ങൾ നിന്റെ കണവനെ ഒന്നു റാഗു ചെയ്യണം എന്നൊക്കെ പ്ലാൻ ചെയ്തു വന്നതായിരുന്നു. അപ്പോഴേക്കും അങ്ങേര് മുങ്ങില്ലേ. “(ചാരു ) “വൈകുന്നേരം വരും. നീ അപ്പോൾ ചെയ്തോ… “(ചന്തു ) “ഓഹ്… അപ്പോഴേക്കും ഈ ഫ്ലോ അങ്ങ് പോവും. അതൊക്കെ പോട്ടെ….നിന്റെ ഫസ്റ്റ് നൈറ്റ്‌ ഒക്കെ എപ്പടി? “(ചാരു ) “ശേയ്യ്…. നാണമില്ലാത്തവൾ… ചോദിക്കുന്നത് കേട്ടില്ലേ? “(സച്ചു ) “അതിന് ഞാൻ എന്തിനാ നാണിക്കുന്നെ? ഇവള് നാണിചാൽ പോരെ. അവൻ അങ്ങനൊക്കെ പറയും. നീ പറ മുത്തേ. “(ചാരു ) “എന്തോന്ന് ചാരു “(സച്ചു ) “നീ ഒന്നു പോയെടാ.. ഞാൻ ചോദിക്കും… വേണമെങ്കിൽ ഭാവിയിൽ നിന്നോടും ചോദിക്കും. “(ചാരു ) “ഉവ്വ…

ചോദിച്ചാൽ ഞാൻ അപ്പോൾ പറയും. “(സച്ചു ) ചാരുവും സച്ചുവും പരസ്പരം കൊഞ്ഞനം കുത്തി കാണിച്ചു. അപ്പോഴേക്കും സച്ചുവിനെ പപ്പ എന്തോ ആവശ്യത്തിന് താഴേക്ക് വിളിച്ചിട്ടു അവൻ പോയി. “അവിടെ കുഴപ്പമൊന്നും ഇല്ലല്ലോ അല്ലേടാ? എല്ലാം ok അല്ലെ? “(ചാരു ) “ഇപ്പോൾ തല്ക്കാലം കുഴപ്പമൊന്നും ഇല്ല. ബട്ട്‌ എല്ലാം ഓക്കേ ആണോന്നു ചോദിച്ചാൽ….. അറിയില്ല ” “അതെന്താ അങ്ങനെ? ” അവളെങ്ങനെ ചോദിച്ചപ്പോളേക്കും വെൽവിഷെർ കാളിന്റെ കാര്യവും ദിയയുടെ പെരുമാറ്റവും.മാമയോട് പറഞ്ഞതുമെല്ലാം വിശദമായി ഞാൻ പറഞ്ഞു കൊടുത്തു. “ആ കുരിപ്പ് നമുക്ക് പണിയുണ്ടാക്കുമെന്നാ തോന്നുന്നേ.

എന്തായാലും മാമയോട് പറഞ്ഞത് നന്നായി എല്ലാം അറിയുന്ന ഒരാളുടെ സപ്പോർട്ട് ഉണ്ടല്ലോ. H.P യുടെയും അമ്മയുടെയും സ്റ്റാൻഡ് എന്താ? ” “അമ്മ പാവമാണ്. ഒത്തിരി സ്നേഹമാണ്. പിന്നെ H.P, ഇപ്പോൾ അധികം സംസാരവും ഭീഷണിയും ഒന്നുമില്ല. അങ്ങേര് അങ്ങേരുടെ കാര്യവും നോക്കി കഴിയുന്നു ഞാൻ എന്റെ കാര്യവും. ഒരേ മുറിയിൽ അപരിചിതരെ പോലെ…” “രാത്രി കുഴപ്പമൊന്നും ഉണ്ടായില്ലല്ലോ അല്ലെ? ” “ഏയ്… ഇല്ല….ഞങ്ങൾ രണ്ടാളും സുഖമായി കിടന്നുറങ്ങി.ഞാൻ കട്ടിലിലും അങ്ങേര് സോഫയിലും. ” “എന്തായാലും പോയ ഉടനെ അങ്ങേരെ സ്വൊന്തം കട്ടിലിൽ നിന്നു നീ ചവിട്ടി പുറത്താക്കിയില്ലേ.

നിന്നിൽ ഞാൻ നല്ലൊരു ഭാവി കാണുന്നു. ” “ഞാൻ പുറത്താക്കിയതല്ല… അങ്ങേര് ഒഴിഞ്ഞു തന്നതാ.പൊതുവെ ആള് എക്സ്ട്രാ ഡീസന്റ് ആണ്…എന്നാലും എന്തൊക്കെയോ വശപ്പിശകുണ്ട്. ” “അതൊക്കെ നമുക്ക് മാറ്റാമേന്നെ. മൂപ്പരുടെ മർമം നോക്കി തന്നെ എറിയാം. കൂട്ടത്തിൽ പുന്നാര പെങ്ങൾ ആ കുരിപ്പിനും കൊടുക്കാം. ” “അതിന് അവര് തമ്മിൽ അങ്ങനെ സാദാരണയിൽ കവിഞ്ഞ ഒരു അടുപ്പവും ഞാൻ കണ്ടില്ല.H.P യ്ക്ക് ഏറ്റവും അടുപ്പം അമ്മയോട് തന്നെയാണ്. എന്നാൽ ദിയയ്ക്ക് കുറച്ചൂടി അടുപ്പം കിച്ചുവിനോടാണെന്ന എനിക്ക് തോന്നിയത് ” “ഓഹ്… നോ… ആ കുരിപ്പിനെ മിക്കവാറും ഞാൻ തല്ലി കൊല്ലും. ലവള് എന്തിനാ എന്റെ കിച്ചുവേട്ടനോട് അടുക്കുന്നെ?

” അതും പറഞ്ഞു അവള് മുഖം വീർപ്പിച്ചു. “എടി… ചാരു പെണ്ണെ സത്യായിട്ടും നിനക്ക് കിച്ചുനോട് ഒരു ഇത് ഉണ്ടോ ” “അങ്ങനെ ചോദിച്ചാൽ….. ഉണ്ടോന്നു ചോദിച്ചാൽ ഉണ്ട്.ആദ്യം കണ്ടപ്പോൾ തന്നെ ഒരു ഇത് തോന്നിയതാ…. ഈ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നൊക്കെ പറയുന്ന പോലെ. പിന്നെ പരിചയപ്പെട്ടപ്പോൾ കുറച്ചൂടി ഇഷ്ടം തോന്നി. ആള് നല്ല കമ്പനി ആണ്.പെരുമാറ്റവും കൊള്ളാം.ഞങ്ങൾ ഫേസ്ബുക്കിൽ അത്യാവശ്യം ചാറ്റിങ്ങും ഉണ്ട്. ” “ഓഹോ… അപ്പൊ അത്രത്തോളം ഒക്കെ എത്തിയോ…. ” “അത്രത്തോളം എന്നൊന്നും പറഞ്ഞൂടാ… ഞാൻ ആളേ സ്റ്റഡി ചെയ്തോണ്ടിരിക്കുന്നതെ ഉള്ളൂ. ” “മ്മ്മ്… നടക്കട്ടെ…. നടക്കട്ടെ… ”

അപ്പോഴേക്കും താഴെ പോയ സച്ചു തിരിച്ചെത്തി. “എനിക്കങ്ങോട്ടു വരാവോ?….കഴിഞ്ഞോ കഥകളൊക്കെ?(സച്ചു ) ” “ഓഹ്… കയറി പോര്… ഇവളെ സെൻസർ ചെയ്ത കഥകളെ പറഞ്ഞുള്ളു. നീ ഇനി ചോദിക്കണ്ട….ട്ടോ… റിപീറ്റ് ചെയ്യില്ല. “(ചാരു ) “ഓഹ്…. വേണ്ടായേ… എനിക്ക് കേൾക്കണ്ടായെ…. “(സച്ചു ) പിന്നേം ഒത്തിരി കഥകളൊക്കെ പറഞ്ഞും ഓർമ്മകൾ അയവിറക്കിയും ഞങ്ങൾ ഇരുന്നു. കുറച്ച് കഴിഞ്ഞ് പപ്പയും മാമയും ഞങ്ങളോടൊപ്പം കൂടി. അന്നത്തെ മണിക്കൂറുകൾ ശര വേഗത്തിൽ പാഞ്ഞു പോയതു പോലെ തോന്നി. വൈകിട്ടു ടീച്ചറമ്മയും ലച്ചുവും വന്നു.പിന്നീട് നന്ദൻ മാമയും ഫാമിലിയും വന്നു.

പപ്പയ്ക്കും മാമയ്ക്കും ഇറങ്ങാനുള്ള ടൈം ആയപ്പോൾ വാക്ക് തന്ന പ്രകാരം H.P എത്തി.അങ്ങനെ ആ നാടിനോടും വീടിനോടും പ്രിയപ്പെട്ടവരോടും താൽക്കാലികമായി യാത്ര പറഞ്ഞ് പപ്പയും മാമയും ഇറങ്ങി. H.P യുടെ കാറിലാണ് എയർ പോർട്ടിലേക്ക് പോയത്. യാത്രയിലുടനീളം എല്ലാവരും മൗനമായിരുന്നു.പറഞ്ഞതു പോലെ തന്നെ എയർ പോർട്ടിൽ ജോൺ അങ്കിളും മകനും പപ്പയെ യാത്രയാക്കാൻ എത്തിയിരുന്നു. എത്രയൊക്കെ നിയന്ത്രിച്ചിട്ടും എനിക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല.അവരുടെ അവസ്ഥയും മറിച്ചായിരുന്നില്ല. പപ്പയുടെ കയ്യിൽ മുറുകെ പിടിച്ച കൈകൾ വിടുവിക്കുവാൻ ഏറെ പാട് പെട്ടു.

പെട്ടെന്നൊരോർമ്മയിൽ എയർ പോർട്ടിനുള്ളിലേക്കു പുറകെ ഓടാൻ തുനിഞ്ഞ എന്നെ പിടിച്ചു നിർത്തിയത് H.P യുടെ ബലമുള്ള കൈകൾ ആണ്.ഒരാശ്രയത്തിനെന്നോണം നെഞ്ച് പൊട്ടി വിളിച്ചു ഞാൻ ആളുടെ കൈകളിൽ മുഖമമർത്തി കരഞ്ഞു.എന്നെ തിരിഞ്ഞു നോക്കി കൊണ്ടു നിറ കണ്ണുകളോടെ നടന്നകലുന്ന പപ്പയുടെയും മാമയുടെയും ചിത്രം എന്റെ കണ്ണീരിനാൽ മറഞ്ഞു പോയിരുന്നു. എന്റെ കൈകളിൽ തട്ടി H.P കുറച്ചു നേരം ആശ്വസിപ്പിച്ചു.തിരികെ വണ്ടിയിൽ കയറി കുറച്ചു വെള്ളമൊക്കെ കുടിച്ചു ഞാൻ ഓക്കേ ആയെന്നു തോന്നിയപ്പോളാണ് ഞങ്ങൾ തിരികെ പുറപ്പെട്ടത്.

കരഞ്ഞു തീർത്ത വേദനയുടെ ബാക്കി പത്രമെന്നോണം ഇടയ്ക്കിടെ ചെറിയ തേങ്ങലുകൾ പുറത്ത് വന്നുകൊണ്ടിരുന്നു. വീട്ടിലെത്തിയപാടെ ഒന്നു ഫ്രഷ്‌ ആയി ഞാൻ കയറി കിടന്നു.ഭക്ഷണം കഴിക്കാൻ അമ്മ നിർബന്ധിച്ചെങ്കിലും പോവാൻ തോന്നിയില്ല. കരച്ചിലിനൊടുവിൽ കണ്ണുകൾ ഏരിയുന്ന പോലെ തോന്നി.അതിന്റെ ആലസ്യത്തിൽ ഉറക്കവും എപ്പോഴോ എന്നെ പൊതിഞ്ഞു. പിറ്റേന്ന് പതിവുപോലെ എണീറ്റു ബാൽക്കണിയിൽ ഇത്തിരി നേരം ഇരുന്നു.H.P അന്നും നേരത്തെ എണീറ്റിരുന്നു.അത് കഴിഞ്ഞ് ഒരു കുളിയും പാസ്സാക്കി താഴേക്ക്‌ പോയി. അമ്മയും മാളുവും അടുക്കള പണികളിൽ മുഴുകിയിരിക്കുകയാണ്.

ബാക്കി എല്ലാവരും പോയിരുന്നു.എന്നെ കണ്ടപാടെ അമ്മ വന്നു കെട്ടിപിടിച്ചു. “എന്റെ മോള് ഒത്തിരി കരഞ്ഞല്ലേ. ദേ കണ്ടില്ലേ കണ്ണൊക്കെ വീർത്തിരിക്കുന്നു. ” സ്നേഹത്തോടെയുള്ള ആ ചോദ്യം വീണ്ടുമെന്റെ കണ്ണ് നിറച്ചു. “അയ്യേ… പിന്നേം കരയാണോ എന്റെ ചന്തു.പപ്പാ വേഗം ട്രീറ്റ്മെന്റ് ഒക്കെ കഴിഞ്ഞ് ഇങ്ങോട്ട് തന്നെ വരില്ലേ ” അമ്മയുടെ ചന്തു എന്ന വിളി എന്നിലൊരു പുഞ്ചിരി ഉണ്ടാക്കി “അമ്മയ്ക്കങ്ങനെ വിളിക്കാല്ലോ അല്ലെ? സ്നേഹമുള്ളോരൊക്കെ അങ്ങനല്ലേ വിളിക്കുന്നെ ” ഞാൻ അതെയെന്ന് തലയാട്ടി. “അപ്പൊ ഇനി അമ്മേടെ ചന്തുട്ടി കരയാൻ പാടില്ല. എക്സാം അല്ലെ വരുന്നത്.

ബാക്കി എല്ലാ ചിന്തയും മാറ്റി അതിൽ കോൺസെൻട്രേറ്റ് ചെയ്യണം. ” അതും പറഞ്ഞ് അമ്മ ഗ്രീൻ ടീ എടുത്ത കപ്പ്‌ എന്റെ കയ്യിൽ തന്നു. “മോളിതു അവനു കൊണ്ട് കൊടുക്ക്‌. എന്നിട്ട് രണ്ടാളും പെട്ടന്ന് താഴേക്ക്‌ വായോ. അമ്മ ഭക്ഷണം എടുക്കാം. ഇന്നലെ മുതൽ ഒന്നും കഴിച്ചില്ലല്ലോ എന്റെ കുഞ്ഞ്. പിന്നെ കിച്ചു മോളെ അന്വേഷിച്ചതായി പറഞ്ഞു. അവനും ദിയയും ഇന്ന് കാലത്തെ തിരിച്ചു പോയി. ” ഞാൻ മാളുവിനെ നോക്കി ഒരു ചിരി പാസ്സാക്കി കപ്പുമായി മുകളിൽ വന്നു. ആള് പതിവുപോലെ ചെടി നനയ്ക്കുവായിരുന്നു. കപ്പ്‌ ടേബിളിൽ വച്ച് ഞാൻ തിരിഞ്ഞു നടന്നു.

“താൻ ഓക്കേ അല്ലെ? ” എന്നെ തിരിഞ്ഞു നോക്കിയുള്ള H.P യുടെ ആ ചോദ്യം എനിക്ക് കുറച്ചു സന്തോഷമൊക്കെ തന്നു എന്ന് വേണമെങ്കിൽ പറയാം. ഒരു മൂളലിൽ ഉത്തരം നൽകി ഞാൻ റൂമിലേക്ക്‌ കടന്നു. അമ്മ പറഞ്ഞത് ശരിയാണ് പരീക്ഷ ഇങ്ങെത്തി. പപ്പാ ഉറപ്പായും വളരെ ആരോഗ്യത്തോടെ തിരിച്ചു വരും പിന്നെ ഞാൻ എന്തിനാ വിഷമിക്കുന്നത്. ഞാൻ വിഷമിച്ചാൽ പപ്പയ്ക്കും വിഷമാകില്ലേ. അത്കൊണ്ട് വിഷമം ഒക്കെ മാറ്റി വച്ച് പഠിത്തത്തിൽ തന്നെ കോൺസെൻട്രേറ്റ് ചെയ്യാൻ തീരുമാനിച്ചു. അന്ന് പകലൊക്കെ അമ്മയോടൊപ്പം വീടും ചുറ്റുപാടും ഒക്കെ നോക്കി കണ്ടു.

അമ്മ പറഞ്ഞ പോലെ ടെറസിലും മുറ്റത്തും ഒക്കെ H.P യുടെ ചെടികൾ തഴച്ചു വളരുന്നുണ്ട്. ടെറസിൽ മിക്കതും പച്ചക്കറിയാണ്. വളരെ നന്നായി തന്നെ ആള് അതിനെ പരിപാലിക്കുന്നുണ്ടെന്നു കണ്ടാൽ തന്നെ അറിയാം.ടെറസിൽ അത്യാവശ്യം നല്ല സ്ഥലമുണ്ട്.പകുതി ഭാഗത്ത്‌ കൃഷിയും പിന്നെ ബാക്കി തുണി വിരിച്ചിടാൻ വേണ്ടി ഷീറ്റടിച്ചും വച്ചിരുന്നു. മുറ്റത്തുള്ളവ മിക്കതും അലങ്കാര ചെടികൾ ആയിരുന്നു. അവയും നന്നായി തന്നെ തഴച്ചു വളരുന്നുണ്ടായിരുന്നു.ആളുടെ അസാന്നിധ്യത്തിൽ അമ്മയും നന്നായി തന്നെ അവയൊക്കെ പരിപാലിച്ചു പോന്നു.

അങ്ങനെ പോർച്ചിനു ചുറ്റുമുള്ള ചെടികൾ നോക്കുന്നതിനിടയിലാണ് പോർച്ചിൽ എനിക്ക് വളരെ പ്രിയപ്പെട്ട ഒരാളെ കണ്ടത്. വേറാരും അല്ല കേട്ടോ നമ്മുടെ സ്വൊന്തം ബുള്ളറ്റ്.അമ്മയോട് ചോദിച്ചപ്പോൾ സംഭവം H.P യുടെ സ്വൊന്തം ആണ്.അപ്പോൾ പിന്നെ എനിക്കും കൈ വയ്ക്കാം ഒന്നുല്ലേലും ഞാൻ അങ്ങേരുടെ സ്വൊന്തം കെട്ടിയോളല്ലേ.ഞാൻ അടുത്ത് ചെന്നു തൊട്ടും തലോടിയും ഒക്കെ നോക്കി. ഒരു പോറൽ പോലും ഏൽപ്പിക്കാതെ നല്ല കുട്ടപ്പനാക്കി വച്ചേക്കുവാണ്. ഞാൻ അത് നിരീക്ഷിക്കുന്ന കൂട്ടത്തിൽ എന്റെ ബുള്ളെറ്റിനോടുള്ള പ്രേമമൊക്കെ അമ്മയോട് വിശദീകരിച്ചു.

പക്ഷെ അമ്മ പറഞ്ഞപ്പോളാണ് അറിഞ്ഞത് ഒരു പ്രശ്നമുണ്ട് ആള് ഇത് അങ്ങനെ ആരെ കൊണ്ടും അതികം തൊടീക്കില്ല.ആള് പോലും വല്ലപ്പോഴുമേ എടുക്കാറുള്ളു.പിന്നെ ഇടയ്ക്കു കിച്ചു വരുമ്പോൾ കയ്യും കാലും പിടിച്ചു സമ്മതിപ്പിച്ചു പുറത്തൊക്കെ കൊണ്ടു പോകും.എങ്കിൽ പിന്നെ ഇത് വല്ല മ്യുസിയത്തിലും കൊണ്ടു കൊടുത്തൂടെ എന്നൊരു ആത്മഗതം വന്നെങ്കിലും ഞാൻ അത് അപ്പാടെ അങ്ങ് വിഴുങ്ങി.എന്തിനേറെ പറയുന്നു നമ്മുടെ ദിയക്കുട്ടി വരെ അതോടിച്ചു പഠിക്കാൻ കയറു പൊട്ടിച്ചിട്ടും അങ്ങേരു അതിന്റെ ഏഴയലത്തു അടിപ്പിച്ചില്ലത്രെ. അതേതായാലും നന്നായി… അതെനിക്കിഷ്ടായി.

എന്തായാലും ഞാൻ പിന്മാറില്ല ഒരു ദിവസം ഞാൻ ഇവനെ വച്ചൊന്നു കലക്കു കലക്കും… ഇത്…. സത്യം….സത്യം….. സത്യം…. പിന്നെ ആ വീട്ടിൽ എനിക്കിഷ്ടമായതു ഹാൾ ആണ്. ഹാളിൽ നിന്നാണ് ബാക്കി വീടിന്റെ എല്ലാ ഭാഗത്തേക്കും കടക്കാനുള്ള സൗകര്യം ഉള്ളത്.ഹാളിൽ അവിടെയിവിടെയായി റയർ ആയിട്ടുള്ള പല ആന്റിക്ക് കളക്ഷൻസും പിന്നെ പല തരത്തിലുള്ള ഹോം ഡെക്കറേഷൻ ഐറ്റംസും ഉണ്ട്. പിന്നെ എല്ലാ വീട്ടിലെയും പോലെ ടീവി, സോഫ, ദിവാൻ കോട്ട് ചുവരിൽ പല തരം ചിത്രങ്ങൾ ഒത്ത നടുക്കായി മാലയിട്ട് വച്ചിരിക്കുന്ന രണ്ടു വലിയ ഫോട്ടോകളിലാണ് അവസാനം എന്റെ കണ്ണുടക്കിയത്.

ഒന്ന് അത്യാവശ്യം പ്രായമുള്ള ഒരാളുടെയും പിന്നെ വളരെ സുന്ദരിയായ ഒരു യുവതിയും.അമ്മയോട് ചോദിച്ചപ്പോൾ ഒന്ന് നമ്മുടെ സ്വൊന്തം അമ്മായിഅച്ഛൻ ആണെന്ന് പറഞ്ഞു. മറ്റേത് ആളുടെ സഹോദരി. അതായത് നമ്മുടെ ദിയയുടെ അമ്മ.അവർ വളരെ ചെറുപ്പത്തിലേ മരിച്ചു പോയിരിക്കണം.സൂക്ഷിച്ചു നോക്കിയാൽ ദിയ കാണുവാൻ ഏറെക്കുറെ അവർ തന്നെയാണ്.ദിയയുടെ അച്ഛന്റെ ഫോട്ടോ ഉണ്ടോയെന്നു ഹാളിനു ചുറ്റും ഒന്നു പരതിയെങ്കിലും കണ്ടില്ല.കല്യാണത്തിന് എന്തായാലും അങ്ങനെ ഒരാളില്ലായിരുന്നു.മരിച്ചെന്നാണ് അന്ന് സച്ചുവും പറഞ്ഞത്.

അപ്പോൾ പിന്നെ എന്തെകിലും പ്രശ്നം കാണുമോ എന്ന ചിന്തയിൽ അമ്മയോട് അദ്ദേഹത്തെക്കുറിച്ച് ചോദിക്കേണ്ടെന്നു വച്ചു. അതൊക്കെ അറിഞ്ഞിട്ട് ഇപ്പോൾ എന്താക്കാനാ…. ഹാളിന്റെ ഒരു ഭാഗത്തായി ഒരു വലിയ ബുദ്ധപ്രതിമയും അതിന് മുൻപിലായി ചെറിയൊരു പൂൾ പോലെയും അതിൽ നിറയെ പ്ലാസ്റ്റിക് താമരകളും ഉണ്ട്.അലങ്കാര മൽസ്യങ്ങൾ ഉണ്ടാവുമെന്ന് കരുതി നോക്കിയെങ്കിലും നിരാശപ്പെടേണ്ടി വന്നു.കുറച്ചു മീനുകളെ വാങ്ങി വളർത്തണമെന്നു ഞാൻ പറഞ്ഞെങ്കിലും അത് നടക്കില്ലെന്നു അമ്മ തീർത്തു പറഞ്ഞു.

കിച്ചു മുൻപ് അതിൽ കുറേ മീനുകളെ കൊണ്ടിട്ടിട്ടുണ്ടായിരുന്നത്രെ H.P അതിനെയെല്ലാം പിടിച്ചു അടുത്തുള്ള തോട്ടിൽ കൊണ്ടൊഴുക്കി വിട്ടെന്ന്.ആൾക്ക് ഒരു ജീവികളെയും പിടിച്ചു കെട്ടി വളർത്തുന്നത് ഇഷ്ടമല്ലെന്നു അമ്മ പറഞ്ഞു.എല്ലാത്തിനെയും സ്വതന്ത്രമായി വിടണമത്രേ.വല്ലാത്തൊരു മനുഷ്യൻ തന്നെ… എന്താല്ലേ… ഇന്ന് വൈകിട്ടു നേരത്തെ തന്നെ H.P എത്തി.വന്ന ഉടനെ റൂമിൽ ഇരുന്നു പഠിക്കയായിരുന്ന എന്നെ കാര്യമായൊന്നു നോക്കി.വിഷമം മാറിയോ എന്ന് ടെസ്റ്റ്‌ ചെയ്തതാണെന്ന് തോന്നുന്നു. എന്തായാലും ഞാൻ മൈൻഡ് ചെയ്യാൻ പോയില്ല.

സന്ധ്യ കഴിഞ്ഞ് പഠിച്ചു മടുത്തപ്പോൾ ഞാൻ വീട്ടിൽ നിന്ന് കൊണ്ടു വന്ന സാധനങ്ങൾ ഒക്കെ ഒതുക്കി വയ്ക്കാൻ തീരുമാനിച്ചു.എല്ലാം നിരത്തി വച്ചു ഓരോന്നും എവിടെയൊക്കെ വയ്ക്കണമെന്ന് പ്ലാൻ ചെയ്യുമ്പോളാണ് H.P കടന്നു വന്നത്.കുറച്ചു നേരം കയ്യും കെട്ടി നോക്കി നിന്നിട്ട് ആൾ എന്റെ നേരെ തിരിഞ്ഞു. “അതേ…. ” എന്താണെന്ന മട്ടിൽ ഞാനൊന്നു നോക്കി. “സാധനങ്ങൾ ഒക്കെ എടുത്ത് വയ്ക്കുന്നതൊക്കെ കൊള്ളാം.ഞാൻ എന്റെ മുറി വളരെ നീറ്റ് ആയി സൂക്ഷിക്കുന്നതാണ്. അങ്ങനെയാണെങ്കിൽ മാത്രം ഇതൊക്കെ ഇവിടെ വച്ചാൽ മതി.

അതല്ലാതെ ഇന്നലെ തന്റെ റൂമിൽ കണ്ടത് പോലെയാണെങ്കിൽ എല്ലാം കൂടി പെറുക്കി എടുത്തു ഞാൻ വെളിയിൽ കളയും. പിന്നെ ഒരു കാര്യം കൂടി… എന്റെ സാധനങ്ങളിലൊന്നും ആരും തൊടുന്നത് എനിക്കിഷ്ടമല്ല. എന്റെ ഒരു കാര്യത്തിലും ഇടപെടാനും നിൽക്കരുത്. ” അത്രേം പറഞ്ഞ് ആള് ചവിട്ടിതുള്ളി ബാൽക്കണിയിൽ കയറി. എനിക്ക് നല്ല ദേഷ്യം വന്നു. അങ്ങേരെ സംസാരം കേട്ടാൽ തോന്നും ഞാൻ ഒട്ടും അടുക്കും ചിട്ടയും ഇല്ലാതെയാണ് വളർന്നതെന്നു. ദുഷ്ടൻ…..എന്തായാലും എന്റെ സാധനങ്ങൾ ഒക്കെ ഞാൻ വളരെ നന്നായി തന്നെ ഒതുക്കി. ആള് പിന്നേം വന്ന് എല്ലാം നിരീക്ഷിക്കുന്നുണ്ടായിരുന്നു.രാത്രിയിൽ പപ്പയും മാമയും അവിടെ എത്തി സുഖമായി ഇരിക്കുന്നു എന്ന് വിളിച്ചറിയിച്ചിരുന്നു.

ഒരു വിഷമവും പുറത്ത് കാട്ടാതെ തന്നെ എനിക്ക് അവരോട് സംസാരിക്കാൻ സാധിച്ചു. എന്റെ എക്സാം പ്രമാണിച്ച് വിരുന്നും ഹണിമൂണും ഒക്കെ മാറ്റി വച്ചു. ഇടയ്ക്ക് ബോറടിക്കുമ്പോൾ അമ്മയെ സഹായിക്കാൻ താഴേക്ക് ചെല്ലുമെങ്കിലും ഒന്നിനും സമ്മതിക്കാതെ അമ്മ തിരികെ പറഞ്ഞു വിടും. ഇടയ്ക്കൊരു ദിവസം എന്റെ ഹാൾ ടിക്കറ്റ് വീട്ടിൽ എത്തിക്കാൻ ചാരുവും സച്ചുവും ഇവിടെ വന്നിരുന്നു.കൂട്ടത്തിൽ എന്റെ സ്കൂട്ടർ കൂടി ഇവിടെ എത്തിച്ചു തന്നു. ഇപ്പോൾ ഏകദേശം പൂർണമായും ഞാൻ പഴയ ചന്തപ്പൻ ആയി എന്ന് തന്നെ വേണമെങ്കിൽ പറയാം.

ദിവസവും രാത്രി പപ്പയും മാമയും വീഡിയോ കാൾ ചെയ്തു അവിടുത്തെ ഒത്തിരി വിശേഷങ്ങൾ പറയും ഇവിടുത്തെ കാര്യങ്ങൾ ഞാനും.എന്നാലും ഇടയ്ക്കൊക്കെ വിഷമമോ ടെൻഷനോ വരുമ്പോൾ സച്ചുനേം ചാരുനേം വിളിക്കും.അല്ലെങ്കിൽ കുറച്ചു നേരം താഴെ ചെന്ന് അമ്മയോട് സംസാരിക്കും.അതുമല്ലെങ്കിൽ കുറച്ചു നേരം ബാൽക്കണിയിൽ ചെന്നിരിക്കും.ഞാൻ മിക്കവാറും പഠിക്കാനിരിക്കുന്നതു ഇവിടെയാണ്.സന്ധ്യ കഴിഞ്ഞാൽ പാതിരാത്രി വരെയും ഓഫീസ് വർക്ക് ചെയ്തു കൊണ്ട് H.P യും കാണും.ശെരിക്കും ഈ കുഞ്ഞു ബാൽക്കണി ഒരു സ്വർഗമാണ്. മുൻപ് H.P യുടേത് മാത്രം ആയിരുന്നെങ്കിൽ ഇപ്പോൾ എന്റെയും കൂടി….തുടരും

ഹരി ചന്ദനം: ഭാഗം 10

Share this story