ദേവാഗ്നി: ഭാഗം 10

ദേവാഗ്നി: ഭാഗം 10

എഴുത്തുകാരൻ: YASH

രാവിലെ എണീറ്റപ്പോ തന്നെ നേരെ കിച്ചനിൽ പോയി നല്ല ഒരു ചായ ഒക്കെ ഇട്ട് ദേവനെ വിളിച്ച് എണീപ്പിച്ചു അവന് കൊടുത്തു … എന്നിട്ട് അവന്റെ കയ്യും കാലും ഒക്കെ മസാജ് ചെയ്ത് പതുക്കെ ചോദിച്ചു… ഡാ ദേവ …എനിക്ക് ….എ …എനിക്ക് ഒരുകാര്യം അറിയാൻ ഉണ്ടായിരുന്നു…. അത് എനിക്ക് മനസിലായി മോന്റെ രാവിലെ തന്നെ ഉള്ള സുഖിപ്പിക്കൽ കണ്ടപ്പോൾ…കാര്യം പറഞ്ഞോ…. അത് ….അത് പിന്നെ നമ്മളെ…അത് ഉം..ഉം.. പോരട്ടെ പോരട്ടെ… എവിടാ..നീ ഒന്നും പറയും എന്ന് തോന്നുന്നില്ല.. നിനക്ക് പാർവതിയെ കുറിച്ച് അറിയണം അത്രയല്ലേ ഉള്ളു… ഞാൻ ഞെട്ടി കിളി പറത്തി കൊണ്ട് ചോദിച്ചു…ഇത് എങ്ങനെ…. അത് ഇന്നലെ എനിക്ക് മനസിലായിക്ക് ഇന്ന് നീ എന്നോട് അവളെ കുറിച്ച് ചോദിക്കും എന്ന്…

എന്താ മോനെ മനസിൽ കേറി കൂട് കൂട്ടിയോ… 😁😁 ഈ….. ആണെന്ന തോന്നുന്നെ… ഇന്നലെ നിങ്ങളെ ഉമ്മികൽ കണ്ടപോയെ തോന്നി … ഇത് കൂട് കൂട്ടും എന്ന്.. അത് എ.. എങ്ങനെ… എപ്പോ …. നീ… ക… കണ്ടു.. അത് കണ്ടോണ്ട ഞങ്ങൾ അങ്ങോട്ട് വന്നേ…. 😜😜 നമുക്ക് വഴി ഉണ്ടാക്കാം… ഡാ അവളെ കുറിച്ച് ഒന്നും അറിയില്ലട എനിക്ക്…ഒന്ന് പറഞ്ഞു താടാ… അവൾ നമ്മളെ കോളേജിൽ തന്നെയാണ് പേടിക്കുന്നത് സാവിത്രിയുടെ കൂടെ…നേരത്തെ പറഞ്ഞല്ലോ അവളെ തറവാടിനെ പറ്റി… അത് കൊണ്ട് അവളെ പിന്നാലെ നടക്കുന്നത് ആരേലും അറിഞ്ഞ തല പോവും….നമുക്ക് നാളെ അവളെ കോളേജിൽ വച്ചു കാണാം… ഇതേ സമയം മറ്റൊരിടത്… കുളത്തിന്റെ പടവിൽ ഇരുന്ന് കൊണ്ട്… ഡീ സാവി അയാൾ എതാടി… ആര്..

നിന്റെ ദേവേട്ടന്റെ കൂടെയുള്ളത്… ഓ…മഹി യോ… ആ … അത് തന്നെ… എന്താ മോളെ ഒരു ഇളക്കം …. ഛീ… പൊടി…. എനിക്ക് ഇളക്കം ഒന്നും ഇല്ല… പിന്നെ പാർവതി ഒന്നും മിണ്ടിയില്ല…നഖവും കടിച്ചു വെള്ളത്തിലേക്ക് നോക്കി ഇരുന്ന് …മുഖത്ത് ആണേൽ പല ഭാവങ്ങളും മാറി മാറി വന്ന് കൊണ്ടിരുന്നു… സാവിത്രി ഇതൊക്കെ ഒന്നും മിണ്ടാതെ ഒരു ചിരിയോടെ ഒളി കണ്ണാൽ നോക്കി കാണുന്നുണ്ടായിരുന്നു… ഡീ .. അയാളുടെ വീട് എവിടെയാ…ഇവിടെ എന്തിനാ വന്നേ…. സാവിത്രി ഒന്നും പറയാതെ ഒരു പുഞ്ചിരിയോടെ അവളെ നോക്കി… പാർവതി അത് കണ്ട് ആകെ ചമ്മി വേഗം എണീറ്റ് പോവാൻ നിക്കിയപ്പോ സാവിത്രി കയ്യിൽ പിടിച്ച് വച്ചു… ഇനി പറ… എന്താ മോളെ ഉദ്ദേശം… അത്…അത്…. എനിക്ക് അറിയില്ല…

അറിയില്ലേ…. മനസിൽ കയറിയോ അവൻ നാണത്തിൽ പൊതിഞ്ഞ ഒരു ചിരി കൊടുത്തു പാർവതി അവിടുന്ന് ഓടി… പിന്നെ ക്ഷേത്രത്തിൽ തൊഴുത് രണ്ട് പേരും വരുന്ന വഴി സാവിത്രി പറഞ്ഞു കൊല്ലാം ആണ് നാട് … ഇവിടെ നമ്മളെ കോളേജിൽ പഠിക്കുന്നു…ദേവേട്ടന്റെ ക്ലാസ്സിൽ… അപ്പൊ ദിവസവും കോളേജിൽ വച്ചു കാണാം ലെ… അറിയാതെ പാർവത്തിയുടെ വായിൽ നിന്നും വീണ് പോയി… അതും പറഞ്ഞു നാവ് കടിച്ചു 😁 ഈ എന്നും പറഞ്ഞു അവൾ ഓടി പിന്നാലെ സവിത്രിയും…. പിറ്റേ ദിവസം കോളേജിൽ സ്ഥിരം വാക മരത്തിന്റെ ചുവട്ടിൽ ഇരുന്നു എല്ലാവരും സംസാരിക്കുമ്പോൾ മഹി പാറുന്റെ അരികിൽ വന്നു.. പാറു എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു ഒന്നു വരുമോ…

രണ്ട് പേരും കുറച്ച് മാറി നിന്നു… കുറെ നേരം ആയിട്ടും ആരും ഒന്നും പറഞ്ഞില്ല…കുറെ കഴിഞ്ഞും ഒന്നും മിണ്ടതായപ്പോ പാറു ചോദിച്ചു.. എന്താ മഹി പറയാൻ ഉള്ളത്… അത്..അത് പിന്നെ…ആദ്യം ആയിട്ടാണ് ഒരു പെണ്കുട്ടിയോട് ഇങ്ങനെ..അതാ പറയാൻ … ഒന്നും അങ്ങു വരുന്നില്ല… പാറു എനിക്ക്…എനിക്ക്… എനിക്ക് നിന്നെ ഇഷ്ടം ആണ്…കല്യാണം കഴിക്കാൻ ആഗ്രഹവും ഉണ്ട്…. എന്തോ പറയാൻ വന്ന പാറുനോട് …. വേണ്ട ..വേണ്ട.. ഇപ്പൊ ഒന്നും പറയേണ്ട… പിന്നെ ആലോചിച്ചു …എന്നെ ഇഷ്ടം ആണെന്ന് മറുപടി പറഞ്ഞ മതി… അയ്യട…അത് പറ്റില്ല …മറുപടി ഇപ്പൊ തരും…എനിക്ക് ഇതിൽ വലിയ ആലോചിക്കാൻ ഒന്നും ഇല്ല… അത് കേട്ടപ്പോ തന്നെ മഹി യുടെ നെഞ്ചു ഇടിക്കാൻ തുടങ്ങി…

ആ ശബ്ദം പാറു കേൾക്കുന്നുണ്ടോ എന്നു പോലും അവൻ സംശയിച്ചു… പാറു തുടർന്നു…. അതേ മഹിയേട്ട… എനിക്കും ഇഷ്ടാ എന്നെ കല്യാണം കഴിക്കാൻ പറ്റുമോ നിങ്ങൾക്ക്… അപ്പോയേക്കും മറ്റുള്ളവർ എല്ലാം എത്തി… പിന്നെ എല്ലാവരും കാര്യങ്ങൾ എല്ലാം അറിഞ്ഞു …. പിന്നീട് അങ്ങോട്ട് ഉള്ള രണ്ട് വർഷം പ്രണയത്തിന്റെ ദിനങ്ങൾ ആയിരുന്നു…. വൈകുന്നേരങ്ങളിൽ അമ്പലത്തിലും അമ്പല കുളത്തിൻ കരയിലും , കാവിലും ഒക്കെ ആയി ഞങ്ങൾ പ്രണയിച്ചു നടന്നു… അങ്ങനെ സന്തോഷത്തിന്റെ നാളുകൾ ആയിരുന്നു.. അതിനിടയ്ക്ക് സാവിത്രിയുടെ അമ്മയുടെ അസുഖം കൂടി…ഒരി

ക്കൽ ഞങ്ങൾ അമ്മയെ കാണാൻ പോയപ്പോ അമ്മ പറഞ്ഞു…. എനിക്ക് ഇനി എത്ര നാൾ ഉണ്ടെന്ന് അറിയില്ല. അതിന് മുൻപ് മോളെ നിന്റെ കയ്യിൽ ഏൽപ്പിക്കണം എന്നുണ്ട്…എന്താ ദേവന്റെ അഭിപ്രായം… എനിക്ക് അങ്ങനെ ആരോടും ചോദിക്കാൻ ഒന്നും ഇല്ല…അമ്മ തീരുമാനികുമ്പോലെ ചെയ്യാം… കുറച്ച് സമയം അവിടെ ചിലവായിച്ചതിന് ശേഷം വീട്ടിൽ എത്തിയപ്പോ ഞാൻ ചോദിച്ചു ദേവ അപ്പൊ നിന്റെ വീട്ടിലുള്ളവരോട് ഒന്നും പറയണ്ടേ…. എന്ത് വീട്…അവരൊക്കെ പണ്ടേ എന്നെ കൈ ഒഴിഞ്ഞതാ…രണ്ട് ചേട്ടമാരും ചേച്ചിമാരും ആണ് എനിക്ക് ഉള്ളത്.. അവർക്ക് ഒക്കെ സ്വത്തുക്കൾ ആണ് വേണ്ടേത്…

അത് കൊണ്ട് തന്നെ അച്ഛന്റെ മരണ ശേഷം എനിക്ക് ഒന്നും വേണ്ട എന്നും പറഞ്ഞു അവിടെ നിന്നും ഇറങ്ങിയതാ ഞാൻ…അവരൊന്നും എന്നെ പറ്റി അന്വേഷിക്കനും പൊന്നില്ല … പിന്നെ ആരോട് ചോദികണ്ടേ… പിന്നെ ഒന്നും മിണ്ടാതെ ഞങ്ങൾ കിടന്നു…. പിന്നെ എല്ലാം വളരെ പെട്ടന്ന് ആയിരുന്നു ക്ഷേത്രത്തിൽ വച്ചു വളരെ ലളിതമായി ദേവന്റെ യും സവിത്രിയുടെയും കല്യാണം നടന്നു… കല്യാണത്തിന് ശേഷം കുറച്ച് നാളുകൾക്ക് ശേഷം സാവിത്രിയുടെ അമ്മ അവരെ വിട്ട് പോയി…ദേവൻ സാവിത്രിയുടെ വീട്ടിൽ താമസം ആക്കി… അതിനിടയ്ക്ക് ഞങ്ങളുടെ ഫൈനൽ exam കഴിഞ്ഞു എല്ലാവരും തരക്കേടില്ലാതെ ജയിക്കുകയും ചെയ്തു… ഞാൻ വീട്ടിൽ പോയി അച്ഛനോടും അമ്മയോടും മറ്റും പാറു വിന്റെ കാര്യം അവതരിപ്പിച്ചു…

പ്രതീക്ഷിച്ചതിലും വലിയ ബഹളം ആയിരുന്നു വീട്ടിൽ…പ്രേമത്തോടും മറ്റും അവർ എതിര് ആയിരുന്നു അത് മാത്രം അല്ല അച്ഛൻ ഏതോ സുഹൃത്തിന്റെ മകളും ആയി കല്യാണം നടത്താം എന്ന് എന്നോട് ചോദിക്കാതെ വാക്കും കൊടുത്തു… പാറുവിനു ചതിക്കാൻ മനസ് ഇല്ലാത്തത് കൊണ്ട് ..അവരോട് വയ്ക്ക് ഇട്ട് വീട്ടിന് ഇറങ്ങി…ഇറങ്ങുമ്പോൾ അച്ഛൻ വിളിച്ച് പറഞ്ഞു… എന്റെ വാക്ക് ധിക്കരിച്ച് നീ ഇറങ്ങിയാൽ പിന്നെ ഈ പടി ചവിട്ടാം എന്ന് നീ കരുതേണ്ട…ഇങ്ങനെ ഒരു മകൻ ഇല്ല എന്ന് ഞാൻ അങ്ങു കരുത്തും… ഞാൻ അതൊന്നും ശ്രദ്ധിക്കാതെ ഇറങ്ങി നേരെ ദേവന്റെ അടുത്ത് എത്തി കാര്യങ്ങൾ പറഞ്ഞു…പാറു നെ ഒന്ന് കാണണം എന്നും… അന്ന് അവിടെ ക്ഷേത്രത്തിലെ ഉത്സവം ആയിരുന്നു…

ഞങ്ങൾ അന്നേ ദിവസം കാവിൽ വച്ചു കണ്ടു ..വീട്ടിൽ ഉണ്ടായ പ്രശനങ്ങൾ ഒക്കെ അവളോട് പറഞ്ഞു അവളെ കെട്ടിപിടിച്ചു അങ്ങനെ നിൽകുന്നേ ആരൊക്കെയോ കണ്ടു..ആകെ പ്രശനം ആയി…എന്നെ വളഞ്ഞിട്ട് തല്ലി… ദേവൻ എങ്ങനെയൊക്കെയോ എന്നെ അതിനിടയിൽ നിന്നും വലിച്ച് എടുത്ത് ഓടി… അതിനുശേഷം ഞങ്ങൾ വിഷ്ണു വിന്റെ വീട്ടിൽ ഒത്തുകൂടി .. പാറു ആയി അവിടുന്ന് നാട് വിടാൻ തീരുമാനിച്ചു…ദേവൻ പറഞ്ഞു അവനും കൂടെ വരും എന്ന് … സുധി വഴി തൃശ്ശൂർ രണ്ട് ഫാമിലിക്ക് താമസിക്കാൻ ഉള്ള വീട് ശരിയാക്കി…ഇന്നേക്ക് 3 ദിവസം കല്യാണം നടത്താൻ ഉള്ളതും അവൻ അവിടെ ശരിയാക്കി…സാവിത്രി വിവരങ്ങൾ പാറു നെ അറിയിച്ചു….ഉത്സവത്തിന്റെ അവസാന നാൾ ഞങ്ങൾ നാട് വിടാൻ തീരുമാനിച്ചു…

അങ്ങനെ ഞങ്ങൾ നാട് വിട്ട് തൃശ്ശൂർ എത്തി അവിടെ ജീവിതം തുടങ്ങി…സാവിത്രി അവളെ സ്വർണം എല്ലാം തന്ന് ഞങ്ങളോട് എന്തേലും ബിസിനസ്സ് തുടങ്ങാൻ പറഞ്ഞു… അങ്ങനെ ബിസിനസ്സ് ഞങ്ങൾ തുടങ്ങി എല്ലാം എന്റെ പേരിൽ തുടങ്ങിയ മതി എന്ന് ദേവൻ വാശി പിടിച്ചു…രക്ഷ ഇല്ലാതെ എല്ലാം എന്റെ പേരിൽ തുടങ്ങി…അവിടുന്ന് അങ്ങോട്ട് ഞങ്ങൾക്ക് വളർച്ച ആയിരുന്നു…ബിസിനസ്സ് എല്ലാം ദിനം പ്രതി വളർന്ന് കൊണ്ടിരുന്നു… അതിനിടയ്ക്ക് നീ ജനിച്ചു 5 വർഷം കഴിഞ്ഞപ്പോ സവിത്രിയ്ക്കും ദേവനും ദേവു ജനിച്ചു…അവിടുന്ന് 3 വർഷം കഴിഞ്ഞപ്പോ അഞ്ചു വന്നു…പിന്നെ ഞങ്ങൾക്ക് സന്തോഷത്തിന്റെ നാളുകൾ ആയിരുന്നു ഒരു ദിവസം ഓഫീസിൽ ദേവന്റെ ചേട്ടൻ മാരും അളിയൻ മാരും വന്ന് എന്തൊക്കെയോ അവനോട് പറഞ്ഞു…

അവനോട് കുറെ കയർത്തു സംസാരിച്ചു… അതിന് ശേഷം അവൻ ഭയാഗര മൂഡ് ഓഫ് ആയിനും…ഞാൻ കാര്യം ചോദിച്ചപ്പോ ആദ്യം ഒക്കെ ഒന്നും ഇല്ല എന്നു പറഞ്ഞു പിന്നെ എന്റെ നിര്ബന്ധർത്തിൽ പറഞ്ഞു… നാട്ടിൽ അച്ഛൻ മരിക്കുന്നതിന് മുൻപ് സ്വത്തുക്കൾ എല്ലാം അവന്റെ പേരിൽ ആയിരുന്നു പോലും എഴുതി വച്ചത്…അവൻ അവസാനം പറഞ്ഞു ഞാൻ നാട്ടിൽ ഒന്ന് പോയി വരാം … അങ്ങനെ അവൻ നാട്ടിൽ പോയി വന്നു അതിന് ശേഷം അവൻ ഭയങ്കര ടെൻഷൻ ആയിരുന്നു…കാര്യം ചോദിച്ചപ്പോ പറഞ്ഞു.. ഡാ ഞാൻ നാട്ടിൽ പോയേ സ്വത്ത് എല്ലാം അവരെ പേരിൽ എഴുതി കൊടുക്കാൻ ആയിരുന്നു…പക്ഷെ അങ്ങനെ ഞാൻ ചെയ്താൽ ഒരുപാട് പവങ്ങളോട് ഞാൻ ചെയുന്ന ക്രൂരത ആവും…

എന്താടാ…. ഡാ അച്ഛൻ അവിടെ ഒരു അനാഥാലയം നടത്തുന്നുണ്ട് അവിടെ പ്രായമായവരും കുട്ടികളും അടക്കം ഒരുപാട് പേർ ജീവിക്കുന്നുണ്ട്…അതിനോട് തൊട്ട് തന്നെ സ്കൂൾ ഉണ്ട് …പാവപ്പെട്ട ആ നാട്ടിലെ കുട്ടികൾക്ക് എല്ലാം ഫ്രീ ആയി ആണ് പഠിപ്പിക്കുന്നെ… ഏട്ടന്റെയും അള്ളിയന്റെയും ഒക്കെ നോട്ടം അതിലേക്ക് ആണ് …ഏതോ വലിയ കമ്പനി ക്ക് വിൽക്കാൻ ആണ് അവർ ഉദ്ദേശിക്കുന്നെ…കോടികൾ കമ്പനി അവർക്ക് ഓഫർ ചെയ്തിക്ക് പോലും…അതിന്റെ പേരിൽ അളിയൻ മാരും ആയി ചെറുതായി ഉടക്കി ..അവസാനം അവർ ഭീഷണി ഒക്കെ ആയി കൊല്ലും എന്നൊക്കെ പറഞ്ഞ് അപ്പൊ അച്ഛൻ പറഞ്ഞു വരുന്നേ അങ്കിളിന്റെ ഏട്ടന്മാരും അളിയൻ മാരും ആണോ അവരെ കൊന്നത്..അപ്പു ചോദിച്ചു…😴😴😴😴… തുടരും

ദേവാഗ്നി: ഭാഗം 9

Share this story