അഗ്‌നിശിഖം: ഭാഗം 14

Share with your friends

എഴുത്തുകാരി: രുദ്രവേണി

സാറേ.. നീട്ടി വിളിച്ചു. ഇതൊന്നു നോക്കിക്കേ. പാത്തുന്റെ ഫോൺ ഓട്ടക്കണ്ണടക്ക് നീട്ടി. അങ്ങൊരു ആക്രാന്തത്തോടെ അത് ഏറ്റു വാങ്ങുന്നത് കണ്ടാൽ ഏതോ സിൽമാ നടിടെ ഫോട്ടോ കാണാൻ ആണെന്ന് തോന്നും. മൂപ്പര് അത് നോക്കുന്നതിനിടക്ക് ഞാൻ പതിയെ രാഗേഷിനെ നോക്കി. ഞാൻ വെച്ചു വെച്ച ചിക്കൻ കറി മുഴുവനും നക്കി തുടച്ചിട്ട് ഒന്നും ചെയ്യാത്ത പോലെ നിൽക്കുകയാണ് ആ പെരട്ട. ടാ. നല്ല ഇന്റോനേഷൻ ഇട്ടിട്ട് ബാസ്സു കൂട്ടിയിട്ട് ഒരു വിളി വിളിച്ചു. ഞെട്ടി. ചെക്കൻ ഒന്ന് ഇളകി.

നിനക്ക് അച്ഛനും ആങ്ങളമാരും ഒന്നുമില്ലെടാ. സ്‌ട്രെസ് ഒട്ടും കുറച്ചില്ല. ടി.. പാത്തു അവിടുന്നു കയ്യിട്ടു വിളിക്കുന്നുണ്ട്. വിഷ്ണു ആണെങ്കിൽ ഡയലോഗ് മാറി പോയില്ലേ എന്നൊരു ഭാവത്തിൽ എന്നെയും അവനെയും മാറി മാറി നോക്കി. രാഗേഷ് എന്നെ ഒന്ന് സൂക്ഷിച്ചു നോക്കിയിട്ട് തലയൊക്കെ ചൊറിഞ്ഞു. ഉണ്ട്. അച്ഛൻ പാർട്ടിക്കാരൻ ആണ് … ഓൻ ശബ്ദം താഴ്ത്തി പറഞ്ഞു. അപ്പൊ ഇജ്ജ് നല്ല ചെക്കന്മാരെ ഒക്കെ കണ്ടിട്ടുണ്ട് ലെ. എന്നിട്ടാണോടാ ദുഷ്ടാ എന്റെ ഫോട്ടോ ഈ ഒണക്ക കൊള്ളി പോലെ ഇരിക്കുന്ന മാക്രി ടെ കൂടെ മോർഫ് ചെയ്തേ.

നിനക്ക് വേറെ ആരെയും കിട്ടിയില്ലേ. വല്ല പൃത്വിരാജോ, ടോവിനോ ഒക്കെ ആയിരുന്നെങ്കിൽ സഹിച്ചേനെ. ഇതിപ്പോ ഒണക്ക ചുള്ളി കമ്പു പോലെ ഇരിക്കുന്ന ഇവനെ കിട്ടിയുള്ളൂ. ബെഷ്മം ണ്ടേയ്. വിഷ്ണു ആകെ പ്ലിങ്ങിയ പോലെ നിന്നു. എന്നെ ഒന്ന് കൂർപ്പിച്ചു നോക്കി. നോക്കേണ്ടടാ കോഴി. നിനക്കുള്ളത് വേറെ തരാം. വിഷ്ണുനെ നോക്കി ചുണ്ടനക്കി. മിസ്സ്‌ എമിൻ. നിങ്ങളെന്താ ഈ ഫോട്ടോസ് കൊണ്ടു ഉദ്ദേശിക്കുന്നെ. ഇതു നോക്ക് സാറെ ഞാനും രാജു.. പ്രിത്വി രാജ്, ഇതു ടോവിനോന്റെ കൂടെ, ഇതു മ്മടെ ലാലേട്ടൻ. ഉയിർ.

എന്ത് രസാ കാണാം ല്ലേ. അവിടെ നോട്ടീസ് ബോർഡിൽ ഇട്ട ഫോട്ടോ പോലെ തന്നെ ഇല്ലേ. അതിൽ ആ ഒണക്ക ചുള്ളി ആണെങ്കിൽ ഇതിൽ നല്ല ചുള്ളന്മാരാണെന്നെ. ഇത്രയൊക്കെ നല്ല ഫോട്ടോസ് ഉണ്ടായിട്ടാണ് ഈ മരങ്ങോടൻ ചുള്ളി കമ്പിന്റെ കൂടെ മോർഫ് ചെയ്ത ഫോട്ടോ മാത്രം നോട്ടീസ് ബോർഡിൽ ഇട്ടതു. സർ ഇതിൽ ഇഷ്ടപെട്ടത് തിരഞ്ഞെടുത്തു ഒന്ന് കൂടി നോട്ടീസ് ബോർഡിൽ ഇടുമോ. നല്ല സാർ അല്ലെ. മുഖത്തു മാക്സിമം ദയനീയത വരുത്തി. അപ്പൊ നിങ്ങടെ ഈ ഫോട്ടോ വിഷ്ണുന്റെ കൂടെ മോർഫ് ചെയ്തതാണ് ലെ. ഇതു രാഗേഷ് ആണ് ചെയ്തത് എന്നതിന് എന്താ തെളിവ്. ഞാൻ കണ്ടതാണ് സർ.

ഏട്ടൻ രാവിലെ തന്നെ ഈ ഫോട്ടോ ബോർഡിൽ ഇടുന്നത്. ഒരു സുന്ദരിയായ പെൺകുട്ടി മുന്നിലേക്ക് കയറി വന്നു. അവളുടെ കണ്ണുകൾ വിഷ്ണുവിലേക്ക് നീളുന്നത് കണ്ടു. അമ്പടി ജിഞ്ചിനാക്കി. അപ്പൊ ബസ് ആ വഴി ആണ് പോകുന്നത് ലെ. എടാ ആസ്ഥാന കോഴി നിനക്ക് ഇങ്ങനെ തന്നെ വേണം. ഈ ഗുണ്ട നിന്റെ എല്ലു ഊരി എടുത്തോളും. മനസ്സിലായില്ലേ… ആ വന്ന പെൺകൊച്ചു മ്മടെ കീരി രാഗേഷ് ന്റെ അനിയത്തി ആണ്…. ഓൾടെ വണ്ടി വിഷ്ണുന്റെ റൂട്ടിൽ കൂടിയാ ഓടുന്നത്..

രാഗേഷിനെ നോക്കിയപ്പോ ഇതൊക്ക ഞാൻ എന്തിനാ ചെയ്തേ എന്നൊരു ഭാവത്തിൽ തലക്ക് കയ്യും കൊടുത്തു നിൽക്കുന്നു. രാഗേഷ്. ഇത്രക്ക് മോശമായ പ്രവൃത്തി ചെയ്തതിനു തന്നെ ഡിസ്മിസ് ചെയ്യുകയാണ് വേണ്ടത്. ഇപ്പോ തന്നെ തന്റെ അച്ഛനെ വിളിച്ചു വരുത്തി കയ്യോടെ ഡിസ്മിസൽ വാങ്ങിക്കോ. നോ സർ. എനിക്ക് കംപ്ലയിന്റ് ഒന്നുമില്ല. ഈ പ്രശ്നത്തിന്റെ പേരിൽ ഒരു നടപടിയും വേണ്ട. അല്ല. എല്ലാരും ആ ഫോട്ടോ ഒക്കെ കണ്ട സ്ഥിതിക്ക് ടീച്ചർക്ക് മോശമാകില്ലേ. എന്റെ സാറെ. എന്നെ അറിയുന്നവർക്ക് ഞാൻ ആരാണെന്നും എങ്ങനെ ഉള്ളവൾ ആണെന്നും നന്നായി അറിയാം.

അവരെ പറഞ്ഞു തിരുത്തണ്ട ആവശ്യം ഇല്ല. അറിയാത്തവരെ വെറുതെ എന്തിനാ പരിചയപ്പെടുത്തി ഭോദ്യപെടുത്തുന്നെ . അവർക്കെന്നെ അറിയില്ലലോ. ടീച്ചറോട് സോറി പറയടാ. നിനക്കൊകെ പഠിപ്പിക്കുന്ന ഗുരുക്കന്മാരോട് തന്നെ വേണം ലെ ഇങ്ങനത്തെ കുരുത്തക്കേട് കാണിക്കാൻ . ഞാൻ ഇച്ചിരി ബലം പിടിച്ചു നിന്നു. ഇനിയിപ്പോ അവന്റെ ദേഷ്യം കാരണം അവനെങ്ങാനും എന്നെ ഊതി പറപ്പിച്ചാലോ. സോറി ടീച്ചർ. ഞാൻ … ഓ ക്ഷമിച്ചേക്കാം. പക്ഷെ ഒരു കണ്ടിഷൻ മോഹൻലാല് ന്റെ കൂടെ ഉള്ള ഫോട്ടോ എങ്കിലും നോട്ടീസ് ബോർഡിൽ ഇട്ടോളണം. ചുറ്റും ഒരു പൊട്ടിച്ചിരി ഉയർന്നു. നോക്കുമ്പോ എല്ലാരും എന്നെ നോക്കുന്നു.

ഞാൻ പതുക്കെ ഓട്ട ക്കണ്ണടടെ അടുത്തു ചെന്നു. ലെ മാഷേ. ലാലേട്ടന്റെ കൂടെ ഉള്ള ഫോട്ടോ കലക്കി ലെ. അത് പോരെ നോട്ടീസ് ബോർഡിൽ. അങ്ങൊരു ആ ഫോൺ തിരികെ തന്നിട്ട് എന്നെയൊന്നു തൊഴുതു. ഞാനും തിരിച്ചു ന്റെ പല്ലിന്റെ എണ്ണം അങ്ങ് കാണിച്ചു കൊടുത്തു. ന്നാ ഞാനങ്ങോട്ട്.. ഓഓഓ…. ആ ഓക്ക് ഇത്തിരി നീട്ടം കൂടുതൽ അല്ലെ. അപ്പൊ രണ്ടു ദൂസം കൊണ്ടു മൂപ്പർക്ക് ന്നെ മടുത്തോ. ടി. വാ പോകാം. പാത്തു ഫോൺ കയ്യിലാക്കി മുന്നിൽ നടന്നു. മുന്നോട്ട് നടന്നപ്പോ പിന്നിൽ ആരോ ചിരിക്കുന്ന പോലെ. തിരിഞ്ഞു നോക്കിയപ്പോ ഏതോ ഒരു ചെത്തു പയ്യൻ.

കർത്താവേ ഇവിടുത്തെ മാഷ് എങ്ങാനും ആണോ ആവോ. ഒന്ന് കൂടി ഏന്തി വലിഞ്ഞു നോക്കി. അതെ. ഇന്ന് മെഴുകുതിരി തരില്ല ട്ടോ. ആ ചെക്കന്റെ മുഖം ഒന്ന് കാണിച്ചു തന്നില്ലാലോ. മുകളിലേക്ക് നോക്കി കർത്താവിനോടു പറഞ്ഞു എന്റെയുള്ളിലെ പിടക്കോഴി തേങ്ങി. വരുന്നുണ്ടോ. പാത്തു കയറു പൊട്ടിക്കാൻ തുടങ്ങി. പുറത്തിറങ്ങിയപ്പോ ദാ നിക്കുന്നു മ്മടെ മരങ്ങോടൻ. ടാ. ഇന്റോനേഷൻ കുറച്ചു കൂടി ഉയർത്തി. അവൻ പതിയെ കവിളിൽ കൈ വെച്ചു. അതേയ്. നിനക്ക് എന്നോട് ദേഷ്യം ണ്ടോ. പ്രതികാരം തീർക്കാൻ തോന്നുന്നുണ്ടോ. ഉണ്ടെങ്കിൽ ഇപ്പൊ പറയണം. വേണ്ടേ. ഒന്നും വേണ്ട.

പ്രതികാരം എന്ന വാക്കേ വെറുത്തു പോയി. അവൻ വീണ്ടും കൈ കൂപ്പി. അത് നന്നായി. എനിക്ക് ഈ ടോം and ജെറി കളിയോട് വല്യ താത്പര്യം ഇല്ലന്നെ. അത് വല്യ മെനക്കേട്‌ ആണ്. പിന്നെ ഇല്ലേ ന്നിക്ക് ഇച്ചിരി വിയർപ്പിന്റെ അസുഖം ഉണ്ടെന്നേ. വിയർപ്പ് തുടങ്ങിയാൽ ഒറ്റയടിക്ക് ഒരു ബിരിയാണി ഒക്കെ തിന്നേണ്ടി വരും. അത് ചെലവ് കൂടുതലാ. അതോണ്ട് ഈ കളി മ്മക്ക് നിർത്താം. ഇജ്ജ് കള്ള കളി കളിക്കല്ലേ ട്ടോ കുറച്ചു കൂടി അടുത്തേക്ക് ചെന്നു. ടാ.. മ്മക്ക് ഓരോ സോഡാ കുടിച്ചാലോ. ഇത്ര നേരം വായായിട്ട് അലച്ചതല്ലേ വല്ലാത്ത ദാഹം. സോഡാ ബെസ്റ്റാ. വരുന്നോ.

ഇതേതാ അവതാരം എന്ന നിലയിൽ എന്നെ ഒന്ന് കൂടി ചുഴിഞ്ഞു നോക്കി. നോക്കേണ്ടടാ ഉണ്ണി ഇതു ഞാനല്ല. പതുക്കെ പറഞ്ഞു. പിന്നെ പാത്തുനെ കൂട്ടി ക്യാന്റീനിലേക്ക് വിട്ടു. കണ്ണ് കെട്ടി വിട്ടവനെ പോലെ മ്മടെ മരങ്ങോടനും കൂടെ. രണ്ടു കുപ്പി സോഡയും മുന്നിൽ വെച്ചു മൂന്ന് പേരും ഇരുന്നു. ആദ്യായിട്ടാ എന്നോട് ഇങ്ങനെ സ്നേഹത്തോടെ ഒരു ടീച്ചർ സംസാരിക്കുന്നെ. ചെക്കൻ നല്ലോണം ബുദ്ധിമുട്ടി സംസാരിച്ചു. അപ്പോഴത്തെ ന്റെ പൊട്ട ബുദ്ധി. അതോണ്ട് ചെയ്തു പോയതാ. ടീച്ചർ ക്ഷമിച്ചേക്കണേ. ഈ സോഡാ ഉള്ളിൽ ചെന്നു അതിന്റെ ഗ്യാസ് പോയിട്ട് ക്ഷമിക്കാം ട്ടോ. പോരെ. എടാ ചെക്കാ.

എനിക്ക് ചോദിക്കാനും പറയാനും ആരുമില്ലാത്തോണ്ട് കൊയപോല്യാ. അതൊക്ക ഉള്ള ഇവളെ പോലെ ഉള്ളവർ ആയിരുന്നെങ്കിലോ. ഇജ്ജ് ഇപ്പൊ ചുമരിൽ തൂങ്ങുന്ന ഫോട്ടോ ആയേനെ എന്റെത് ശരിയായില്യ അതോണ്ട് എനിക്കൊരു കൊയപ്പോല്ല്യ. പക്ഷെ ഇങ്ങനെ കളയാൻ ഉള്ളതാണോ ജീവിതം. കോളജ് ജീവിതം രസിക്കാനുള്ളതൊക്കെ തന്നെ. പക്ഷെ ഇവിടുന്ന് പോകുമ്പോൾ കയ്യിൽ എടുക്കാൻ വിലയുള്ളത് എന്തെങ്കിലും വേണ്ടേ. ഒരു സർട്ടിഫിക്കറ്റ് എങ്കിലും. അല്ലെങ്കിൽ ഇതു വെറും വേസ്റ്റ് ആയി പോകില്ലേ. ഇനി കുറച്ചു സമയം അല്ലെ ഉള്ളൂ. കിട്ടുന്ന സമയത്ത് ഇത്തിരി പഠിക്കു.

രാഷ്ട്രീയ നേതാക്കൾക്ക് അവർ പറയുമ്പോ ചലിക്കുന്ന കുറേ പാവകളെ ആണ് ആവശ്യം. നിങ്ങടെ ജീവിതം നന്നായാലും കേടു വന്നാലും അവർക്കൊന്നും ഇല്ല. നഷ്ടം എന്നും നമുക്കാണ്. നമ്മളെ ചുറ്റി പറ്റി ഉള്ളവർക്കാണ്. സൂക്ഷിച്ചാൽ ദുഃഖിക്കണ്ട. തഞ്ചാവൂർ ബൊമ്മയെ പോലെ ഒക്കെ ചെവി ആട്ടി കേട്ടിരുന്നു. ശോ. ന്നാലും നീ ചെയ്തത് ഒന്ന് മാത്രം ഇഷ്ടായില്ല. നിനക്ക് ആ കാട്ട് കോഴിയെ മാത്രമേ കിട്ടിയുള്ളൂ ന്റെ കൂടെ ഫോട്ടോ ഇടാൻ. വേറെ ഇത്ര നല്ല ചെക്കന്മാരും മാഷ്മാരും ഉണ്ടായിരുന്നു. എന്തായാലും ലാലേട്ടന്റെ കൂടെ ഉള്ള ഫോട്ടോ എങ്കിലും ഇടണം. ഇല്ലെങ്കിൽ മരിച്ചാലും പ്രേതമായി വന്നു നിന്നെ പേടിപ്പിക്കും വേണോ.

ചെക്കൻ തലക്ക് കയ്യും കൊടുത്തു ഇരുന്നു. പാവം ന്റെ ഫോട്ടോ എടുത്തു ഇടാൻ തോന്നിയ നേരത്തെ പഴിക്കുകയാകും. സ്റ്റാഫ്‌ റൂമിലേക്ക് നടന്നു. മ്മടെ hod വിത്ത്‌ ചോദ്യാവലി തയ്യാറായി നിൽക്കുന്നു. മിസ് എമിൻ. ആ പയ്യന് എതിരെ എന്ത് കൊണ്ട് കംപ്ലയിന്റ് കൊടുത്തില്ല. അവൻ ഇനിയും ഈ വക വൃത്തികേടും കൊണ്ടു വന്നലോ. ഇല്ല ടീച്ചർ. അവൻ അത്രക്ക് മോശമൊന്നും അല്ല. അപ്പോഴത്തെ ദേഷ്യത്തിന് ചെയ്തതാകാനേ തരമുള്ളു. ഇല്ലെങ്കിൽ അത്യാവശ്യം ഗുണ്ടാഗിരി ഒക്കെ കയ്യിലുള്ള ഓന് മ്മളെ പൂട്ടാൻ ഇതിലും നല്ല മാർഗങ്ങൾക്കാണോ പഞ്ഞം. അവനു വേണമെങ്കിൽ അശ്ലീല വീഡിയോസ് എടുത്തു ഇന്റർനെറ്റിൽ ഒക്കെ ഇടാമായിരുന്നു. ചെയ്തില്ലലോ.

അവൻ നല്ലവനാ. പറഞ്ഞു തിരുത്താൻ ആരും ഉണ്ടായിക്കാനില്ല. സ്നേഹത്തോടെ ഒന്ന് പറഞ്ഞു നോക്കിയാൽ പലപ്പോഴും പലരെയും തിരുത്താൻ ആകും മാഡം. അല്ലാതെ കുറേ വല്യ ഡയലോഗ് അടിച്ചു രണ്ടു അടിയും കൊടുത്തു ഡിസ്മിസ്സലും വാങ്ങി കൊടുത്തിട്ട് എന്താ കാര്യം. ഇവളോടൊന്നും പറഞ്ഞിട്ടൊരു കാര്യവുമില്ല എന്നോർത്തിട്ടാകും മാഡം പതിയെ സ്ഥലം വിട്ടു. ഒന്ന് നീട്ടി വലിച്ചു ശ്വാസം വിട്ടു എന്റെ സീറ്റിൽ ഇരുന്നു. കുറച്ചു കാറ്റ് കിട്ടാൻ വേണ്ടി തലയിട്ടൊന്ന് ആട്ടി നോക്കി. പല വര്ണത്തിലും ഭാവത്തിലുമുള്ള മുഖങ്ങൾ. പലരും ന്റെ നോട്ടം കണ്ടപ്പോ കുറ്റം ചെയ്ത കുട്ടിയെ പോലെ തലയും താഴ്ത്തി ഇരുന്നു.

ഹോ. ഞാനൊന്ന് നോക്കിയാൽ എന്താണാവോ. അവരുടെ സൗന്ദര്യം ഒലിച്ചു പോകുമോ. ഹും. കുറേ ദൂരം സഞ്ചരിച്ചു കണ്ണ് ക്ഷീണിച്ചു. ഹായ്. മുന്നിലൊരു ബാഗ്. പതിയെ കൊക്കി പെറുക്കി ഒരു കോഴി കുഞ്ഞു പുറത്തു ചാടി. പതുക്കെ പാത്തു നെ തോണ്ടി. ടി.. പുതിയ ബാഗ്. ആരാ. ബാക്കി കണ്ണുകൾ കൊണ്ടു ഓട്ടം തുള്ളൽ നടത്തി. ആര്. ഓൾക്ക് സൈൻ ലാംഗ്വേജ് മനസ്സിലായില്ല ന്നെ. പിന്നൊന്നും നോക്കിയില്ല. നല്ല പച്ച മലയാളത്തിൽ ഓളോട് ചോദിച്ചു. മുന്നിലിരിക്കുന്ന ബാഗ് ആരുടേയ പെണ്ണെ. പുതിയ മാഷ്മാർ ആരെങ്കിലും. ഇച്ചിരി ബുദ്ധിമുട്ടി നാണമൊക്കെ അഭിനയിച്ചു.

അതോ.. അത് പുതിയതല്ല പെണ്ണെ. ഇച്ചിരി പഴയതാ. ഞാൻ വരുന്നതിനു മുന്നേ ഉണ്ട്. ഓ. അപ്പൊ വല്ല ഓൾഡ് സ്റ്റോക്ക് ആയിരിക്കും ലെ. മുഖത്തെ ബൾബ് പെട്ടെന്ന് ഫ്യൂസ് ആയി. ഒരു നിമിഷം കൊണ്ടു ഞാൻ പെറ്റു വളർത്തിയ ന്റെ സ്വപ്നങ്ങൾക്ക് ചിത കൊടുത്തു. എടി. അങ്ങൊരു കുറച്ചു കാലമായി ഇവിടെ ഉണ്ട്. അവള് അറിയാത്തപിള്ള ചരിതം വീണ്ടും കുത്തി പൊക്കി. ഓ. ആർക്കാനും വേണ്ടി വെറുതെ മൂളി കേട്ടു. അപ്പോഴേക്കും ഠിം ഠിം അടിച്ചു. ചാടി തുള്ളി പുറത്തേക്ക് നടന്നു…. അപ്പൊ നാളെ കാണാമെ……

അഗ്‌നിശിഖം: ഭാഗം 13

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!