ദേവാഗ്നി: ഭാഗം 11

Share with your friends

എഴുത്തുകാരൻ: YASH

അല്ല….അവർക്കൊന്നും കൊല്ലാനുള്ള ധൈര്യം ഒന്നും ഇല്ല… അവരെ പിന്നിൽ നിന്നും കളിക്കുന്നെ അവരെ അളിയൻ മാർ ആണ് എന്ന് ദേവൻ സംശയം പറഞ്ഞിരുന്നു, അവന്റെ ഏട്ടമാരുടെ ഭാര്യമാരുടെ ആങ്ങള മാർ.. ഏട്ടമാരെ ഭാര്യമാർ ചേച്ചി അനിയത്തി ആണ്…. പിന്നെ രണ്ട് അവന്റെ പെങ്ങൾ മാരെ ഭർത്താക്കന്മാരും ആണ് ഇതിനൊക്കെ പിന്നിൽ നിന്നും കളിക്കുന്നത് എന്ന് അവനു സംശയം ഉണ്ടായിനും…. ഞങ്ങൾ അതേ കുറിച്ച് അന്വേഷിക്കാൻ അന്ന് തീരുമാനിച്ചു..കിടക്കാൻ പോയി പിറ്റേദിവസം രാവിലെ ഞങ്ങൾ ഓഫീസിലേക്ക് ഇറങ്ങാൻ പോവുമ്പോ ആണ് ഒരു കാർ വന്ന് നിന്നത്…

അതിൽ നിന്നും ഇറങ്ങിയവരെ കണ്ട് ഞങ്ങൾ ഞെട്ടി…. എന്റെ അച്ഛനും അമ്മയും…തിരികെ വീട്ടിലേക്ക് വിളിക്കാൻ വന്നത് ആയിരുന്നു അവർ…മാപ്പ് ഒക്കെ പറഞ്ഞു അവർ കുറെ നിർബന്ധിച്ചു…രണ്ട് ദിവസം കഴിഞ്ഞു വരാം എന്നും പറഞ്ഞു അവരെ മടക്കി അയച്ചു…. അതിനിടയ്ക്ക് ഞാനും ദേവനും അളിയൻ മാരെ കുറിച്ച് ഒക്കെ അന്വേഷിച്ചു…. അതിൽ നിന്നും മനസിലയെ ഏട്ടമാരേ സ്വത്തിന്റെ നല്ലരു ഭാഗം അളിയൻ മാർ കയ്യിൽ ആണ് എന്നാണ്… രണ്ട് ദിവസം കഴിഞ്ഞു ഞങ്ങൾ തറവാട്ടിലേക്ക് ഇറങ്ങാൻ തുടങ്ങി…നീ വരാൻ കൂട്ടാകുനിയില്ല..നീയും ദേവു കെട്ടിപിടിച്ചു ഒരേ ഇരുത്തം …

അന്ന് രണ്ട് പേരെയും വേർപെടുത്താൻ ഞങ്ങൾ ഒരുപാട് പണി പെട്ടു…ഒരു 12 വയസ് കാരന്റെ യും 7 വയസ് കരിയുടെയും ശക്തി ആയിരുന്നില്ല നിങ്ങൾക്ക്…അവസാനം ഞാനും ദേവനും ക്ഷീണിച്ചത് അല്ലാതെ നിങ്ങളെ പിരിക്കാൻ ആയില്ല…അന്ന് ഞങ്ങൾ തീരുമാനിച്ചത് ആണ് നിങ്ങൾക്ക് പിരിഞ്ഞിരിക്കാൻ ആവില്ല എന്ന്… അന്ന് മുഴുവൻ നിങ്ങൾ കൈ വിടാതെ ഒരുമിച്ച് തന്നെ ആയിരുന്നു…രാത്രി ഉറക്കവും നിങ്ങൾ ഒരുമിച്ച് ആയിരുന്നു…നീ ഉറങ്ങി കഴിഞ്ഞപ്പോ ആണ് നിന്നെയും എടുത്ത് ഞങ്ങൾ എങ്ങോട്ട് വന്നത്…

ഇവിടെ എത്തിയപ്പോയല്ലേ പൂരം… ഇവിടെ ആക്കെ തിരിച്ചിട്ടില്ലേ…ഒരാളെ യും അടുപ്പിച്ചില്ല നീ…3 ദിവസത്തിനകം ദേവുനേയും കൂട്ടി വരാം എന്നും ദിവസവും അവളെ ഫോണിൽ വിളിച്ചു തരാം എന്ന് ഞാൻ പറഞ്ഞപോയ നീ ഒന്ന് അടങ്ങിയത്… അതിനിടയ്ക്ക് ദേവൻ വെപ്രാളപ്പെട്ടു ഒരു ദിവസം വിളിച്ചിരുന്നു… അവൻ പറഞ്ഞേ അവന്റെ എല്ലാ സ്വത്തുക്കളും ദേവുന്റെ പേരിൽ ആക്കി ഡോക്യൂമെന്റ്‌സ് എല്ലാം പാലക്കാട് ബാങ്കിൽ ലോക്കറിൽ വച്ചിട്ടുണ്ട് അതിന്റെ കീ ദേവുന്റെ കഴുത്തിലെ മാലയുടെ കൂടെ ഉണ്ട് എന്നും .. എനിക്ക് എന്തേലും പറ്റിയാൽ മോളെ നോക്കിക്കോണം …

അതും പറഞ്ഞു അവൻ ഫോൺ കട്ട് ചെയ്തു… എനിക്ക് അങ്ങോട്ട് ഒന്നും പറയാനും ചോദിക്കാനും അവൻ സമദതിച്ചില്ല… പിന്നെ…പിന്നെ ഞാൻ കാണുന്നെ എന്റെ ദേവന്റെയും സാവി യുടെയും ചോര വാർന്ന ശരീരം ആയിരുന്നു…. നിന്നെ ഇവിടുന്ന് മാറ്റാൻ ആയിരുന്നു നിന്റെ അമ്മ വീട്ടുകാർ വന്നപ്പോ നിന്നെയും അമ്മയെയും അവരെ കൂടെ വിട്ടത്…ദേവു വരുന്നത് കാത്തു നിൽക്കുന്നത് കൊണ്ട് നീ പോവാൻ കൂട്ടാക്കാതെ വാശി പിടിച്ച് നിന്നപ്പോ നിന്റെ ‘അമ്മ എന്തൊക്കെയോ പറഞ്ഞും കാണിച്ചു കൂട്ടിയും കൊണ്ട് പോയത്…

ആ പാവത്തിന് ഉറ്റ കൂട്ടുകാരിയുടെ മരണവും വിവരം അറിഞ്ഞൽ ഉണ്ടാവുന്ന നിന്റെ പ്രതികരണവും ആലോചിച്ചു ആക്കെ ഭ്രാന്ത് പിടിച്ചു എന്തൊക്കെയോ പറഞ്ഞു നിന്നെ മുല്ലശ്ശേരിക്കു കൊണ്ട് പോയി… അവിടെ എത്തിയപ്പോ തൊട്ട് നീ എന്തൊക്കെയോ അസ്വസ്ഥതകൾ കാണിക്കാൻ തുടങ്ങി…. പിറ്റേ ദിവസം നിന്റെ നിലവിളി കേട്ട് ആണ് എല്ലാവരും എണീറ്റത്… നീ എന്തോ ശിവ …ശിവ …എന്നൊക്കെ കണ്ണ് തുറക്കാതെ ഉച്ചത്തിൽ പറയുന്നുണ്ടായിരുന്നു.. നിന്റെ അമ്മ വന്ന് കുലുക്കി വിളിച്ചപ്പോ നീ നിലവിളിച്ചും കൊണ്ട് പറഞ്ഞു…പാമ്പ് പാമ്പ് നിറയെ പാമ്പ് എന്നെ കടിക്കും…

നമുക്ക് പോവാം ..എന്നും പറഞ്ഞു നിലവിളിക്കാൻ തുടങ്ങി… നിന്റെ അമ്മ എന്തൊക്കെയോ പറഞ്ഞു അവസാനം നീ മയങ്ങി…. നിന്റെ അമ്മ പോയി അവളെ അച്ഛന്റെ അടുത്തും … വീട്ടിലെ മൂത്ത കർണവർ ആയ അച്ഛന്റെ ചേട്ടൻ ആയ രാമവർമ്മയുടെ അടുത്തും പറഞ്ഞു ഞങ്ങൾ പോവുകയാണ് എന്ന്…അതും പറഞ്ഞു നിന്നെ എടുക്കാൻ വന്നപ്പോൾ കാണുന്നത് അഞ്ചുനേ കെട്ടിപിടിച്ചു അവളോട് ഉറക്കത്തിൽ എന്തൊക്കെയോ പറയുന്നേ…അമ്മ അടുത്ത് വന്ന് ശ്രദ്ധിച്ചപ്പോ മോളെ ഗൗരി നിന്നോട് ഞാൻ പറഞ്ഞേ അല്ലെ ശിവയുടെ കൂടെ തന്നെ ഉണ്ടാവണം എന്ന് നീ ഉണ്ടായിരുനെൽ ഇങ്ങനെ സംഭവിക്കും ആയിനോ…

നിന്റെ പെങ്ങൾ ആണേൽ ഉറക്കത്തിൽ കരഞ്ഞു കൊണ്ട് തിരിച്ചു പറയുന്നു .. ക്ഷമ ചോദിക്കാൻ പോലും എനിക്ക് അവകാശം ഇല്ല എന്നറിയാം… പക്ഷെ പറ്റിപോയി… എന്നോട് ക്ഷമിക്ക് ഏട്ടാ… പെട്ടന്ന് നിന്റെ അമ്മ നിങ്ങളെ രണ്ട് പേരെയും വിളിച്ച് എന്നെപ്പിച്ചു…എണീറ്റപ്പോ നീ വീണ്ടും ബഹളം തുണ്ടങ്ങി പാമ്പ് പാമ്പ് എന്നും പറഞ്ഞു നിന്റെ അമ്മ നിങ്ങളെയും കൂട്ടി അവിടുന്നു ഇറങ്ങാൻ തുടങ്ങി അച്ഛാ , വല്യച്ച ഞങ്ങൾ പോട്ടെ… പോട്ടെ എന്നല്ല മോളെ പോയി വരട്ടെ എന്നു പറ ഇല്ല അച്ഛാ ഇവന് ഇവിടെ വന്നപ്പോ തൊട്ട് തുടങ്ങിയതാണ് ഇങ്ങനെ ഒക്കെ എനിക്ക് വയ്യ എന്റെ കുട്ടിയെ നഷ്ടപ്പെടുത്താൻ ഞാൻ ഇനി വരില്ല എങ്ങോട്ട്…

വല്യച്ഛൻ ഇതൊക്കെ കേട്ട് പുഞ്ചിരിയോട് നിന്റെ കവിളിൽ തലോടി പറഞ്ഞു … കാലം നിങ്ങളെ വരുത്തും അതും പറഞ്ഞു അഞ്ചുന്റെ തലയിൽ തലോടി പറഞ്ഞു…ഏട്ടനെ നോക്കി കൊള്ളണം ട്ടോ മോളെ… തിരികെ വന്ന നിന്റെ സ്വഭാവം ആകെ മാറി ഒറ്റയ്ക്ക് ഇരുന്ന് എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു…അഞ്ചു നെ ഒഴികെ വേറെ ആരെയും നിന്റെ അടുത്തേക്ക് അടിപിടികത്തെ ആയി…കുറച്ച് കാലം എടുത്തു നീ ഒന്ന് നേരെ ആവാൻ… നീ നേരെ ആയതിന് ശേഷം ദേവുനേയും തേടി നമ്മൾ കുറെ അലഞ്ഞു…അതൊക്കെ നിനക്ക് അറിയുന്നെ അല്ലെ…. എം…കുറെ ഒക്കെ ഓർമ്മ ഉണ്ട്…

അപ്പൊ അച്ഛാ ആ ലോക്കറിൽ ഉള്ളെത് നോക്കണ്ടേ നമുക്ക്…ദേവു ന് വേണ്ടി എനിക്ക് അതിനെ കുറിച്ച് അറിയണം…അച്ഛൻ എന്റെ കൂടെ നിൽക്കണം… എനിക്കും അറിയണം മോനെ എന്റെ ദേവനെ ആരാ കൊന്നത് എന്ന്… അവനോട് ഒന്നും എനിക്കും ക്ഷമിക്കാൻ പറ്റില്ല…ഇഞ്ച് ഇഞ്ച് ആയി വേദന അനുഭവിച്ചു എനിക്ക് കൊല്ലണം…. ഇതേ സമയം അഞ്ചു ഏട്ടാ……ഏട്ടാ…. ഇത് എവിടെയാ ഉള്ളെ…. എന്നും പറഞ്ഞു അങ്ങോട്ട് വന്നേ….ആഹാ അച്ഛനും മോനും ഇവിടെ നിൽക്കുക ആയിനോ…എന്താ ഗൂഢാലോചന…ഞാനും ഉണ്ട്….

എന്നും പറഞ്ഞു എന്റെ കഴുത്തിൽ തൂങ്ങി….എന്നിട്ട് പറഞ്ഞു ഏട്ടാ സീതമ്മ വിളിക്കുന്നുണ്ട്….വാ…അതും പറഞ്ഞു വലിച്ചോണ്ട് അവൾ ഹാളിൽ കൊണ്ട് നിർത്തി ഹാ മോനെ ഡാ രഞ്ജി വിളിച്ചിരുന്നു അവൻ UK യിലെ ജോലി ഒക്കെ കളഞ്ഞു മറ്റന്നാൾ വരുന്നുണ്ടെന്ന് പറഞ്ഞു .. അത് കേട്ടപ്പോ അഞ്ചുന്റെ കണ്ണ് നീല നിറത്തിൽ ഒന്ന് തിളങ്ങി … അത് ആരും ശ്രദ്ധിച്ചില്ല രഞ്ജി സീതമ്മന്റെ ഏട്ടന്റെ മോൻ ആണ്…അവന്റെ അച്ഛനും അമ്മയും ഒക്കെ ഒര് ആക്സിഡന്റിൽ അവന്റെ 15 മത്തെ വയസിൽ വിട്ട് പോയി….അതിന് ശേഷം സീത ആണ് അവനെ വളർത്തിയത് വലുതായപ്പോ അവന് uk യിൽ job കിട്ടി അവൻ അങ്ങോട്ട് പോയിട്ട് 7 വർഷം ആയി …

അതിനിടയ്ക്ക് സീതയുടെ നിർബന്ധം കൊണ്ട് 2 ,3 തവണ വന്നിക്ക്…1 ആഴ്ചയിൽ കൂടുതൽ നിൽക്കാതെ തിരിച്ചു അങ്ങു പോവും….. സീതമ്മേ രഞ്ജി ഏട്ടൻ മറ്റന്നാൾ എപ്പോയ വരുന്നേ … രാവിലെ അല്ലങ്കിൽ ഞാൻ പോയി കൂട്ടി വരായിരുന്നു ഞാൻ വളരെ സന്തോഷത്തോട് ചോദിച്ചു…. ആ മോനെ അവൻ വൈകുന്നേരം ആ വരുന്നേ… ശരി ഞാൻ കൂട്ടി കൊള്ളാം…. ഏട്ടാ ഞങ്ങളും ഉണ്ട് രഞ്ജി ഏട്ടനെ കൂട്ടാൻ വാനര പട ഒന്നടങ്കം പറഞ്ഞു….ആരൊക്കെയ എന്നല്ലേ …. മുൻപിൽ എന്തായാലും നമ്മളെ കാശി തന്നെ പിന്നിൽ അഭി, സൂര്യ, ഇന്ദ്രൻ …. അങ്ങനെ രഞ്ജി വരുന്ന ദിവസം എത്തി …

അവനെ വിളിക്കാൻ വാനര പട മുഴുവൻ airportilekk തിരിച്ചു… അതികം wait ചെയ്യാതെ തന്നെ അവൻ…കട്ട താടിയും 6 അടിക്ക് അടുത്ത് ഹൈറ്റും ജിം ബോഡി യും ഒരു sunglasum ഫിറ്റ് ചെയ്ത്.. formal ഡ്രസ് ചെയ്ത് കിടിലൻ ലുക്കിൽ അവൻ വന്നു… പുറത്തു ഇറങ്ങിയപാട് എല്ലാത്തിനെയും കെട്ടിപിടുത്തവും വിശേഷം പറച്ചിലും ആയി… മതി മതി ബാക്കി വിശേഷം ഒക്കെ അങ്ങ് വീട്ടിൽ ചെന്നിട്ട്…അവിടെ സീതമ്മ ഒക്കെ കാത്തിരിക്കുന്നുണ്ട്…ഡാ കാശി വണ്ടി എടുത്തോണ്ട് വാ…കാശി പേടിച്ച പോലെ അപ്പുന്റെ മുഖത്ത് നോക്കി വേഗം തലയും തായത്തി വേഗം ഓടി…

അന്നത്തെ സംഭവത്തിന് ശേഷം അപ്പുന് കാശി യുടെ പെരുമാറ്റത്തിൽ എന്തോ വ്യത്യാസം തോന്നാറുണ്ട്..അവനോട് ഒന്ന് സംസാരിക്കണം എന്ന് മനസ്സിൽ ഉറപ്പിച്ചു.. airportinu എല്ലാം കൂടി ആർത്തു ഉല്ലസിച്ചു തറവാട്ടിൽ എത്തി..ഈ സമയങ്ങളിൽ ഒക്കെ അപ്പു കാശി യെ ശ്രദ്ധിച്ചിരുന്നു..സാധാരണ വാ അടയ്ക്കാതെ എന്തേലും ചളി പറഞ്ഞു എല്ലാവരെയും ചിരിപ്പിച്ചു ഫുൾ ആക്റ്റീവ് ആയി നിൽക്കുന്ന കാശി ഫുൾ silent ആയി വണ്ടി ഓടിക്കുന്നു….

രാത്രി ആയി എല്ലാം കൂടി വീട്ടിൽ എത്തുപോയേക്കും … വണ്ടി നിർത്തി അപ്പു പുറത്തേക്ക് ഇറങ്ങുന്ന അതേ സമയം തന്നെ രഞ്ജി യും വണ്ടിയിൽ നിന്നും ഇറങ്ങി…. പെട്ടന്ന് തന്നെ അന്തരീക്ഷം ആക്കെ മാറി ശക്തമായ വെള്ളിടി വെട്ടി … ശക്തമായ മഴ വരാൻ തുടങ്ങി….. തുടരും

ദേവാഗ്നി: ഭാഗം 10

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!