സഹയാത്രികയ്ക്ക് സ്‌നേഹ പൂർവം: ഭാഗം 10

Share with your friends

എഴുത്തുകാരി: ഗൗരി ലക്ഷ്മി

വാ . ജിഷ്ണു ഒരു പാറ കൂട്ടത്തിൽ ചെന്നിരുന്നു.. കിച്ചുവും വിമലും കൂടെ ചെന്നിരുന്നു.. അപ്പൊ നമുക്ക് ഭദ്രയുടെ കഥ കേൾക്കാം അല്ലെ… ജിഷ്ണു ചോദിച്ചു.. വിമലും കിച്ചുവും അവനെ നോക്കി ആകാംഷയോടെ ഇരുന്നു.. ******** എന്റെ സദാശിവാ ആ കാര്യം താനങ്ങു മറന്നേരെ.. ഈ രാജേന്ദ്രൻ ജീവിച്ചിരിക്കുമ്പോൾ ആ കാര്യം നടക്കത്തില്ല… രാജേന്ദ്രൻ മുന്പിലിരുന്ന മേശയിൽ കൈ ആഞ്ഞടിച്ചുകൊണ്ട് പറഞ്ഞു.. എന്റെ രാജേന്ദ്രാ.. ഇക്കാര്യത്തിൽ സദാശിവൻ പറയുന്നതിൽ അൽപ്പം കാര്യമില്ലേ… രൂപ ഒന്നും രണ്ടുമല്ല..

4 ലക്ഷമാ തന്റെ കയ്യിൽ കിടന്നു മറിഞ്ഞത്.. കണക്കു ചോദിച്ചപ്പോൾ താൻ ഉരുണ്ടു കളിക്കുന്നു.. ഇപ്പൊ കാശ് തിരിച്ചു വെയ്ക്കാൻ പറഞ്ഞപ്പോൾ അതും സമ്മതിക്കില്ല.. നാട്ടുകാര് കഷ്ടപ്പെട്ടുണ്ടാക്കുന്ന കാശാ ഉത്സവത്തിന് കോവിലിലേക്ക് കൊടുക്കുന്നത്. അപ്പോഴേ ശിവേട്ടൻ പറഞ്ഞതാ നിന്റെ കയ്യിൽ കാശ് ഏല്പിക്കേണ്ട എന്നു.. വാദ്യത്തിനും പക്കാ മേളത്തിനും ഗാനമേളയ്ക്കും ബാലേയ്ക്കും എല്ലാം കൊടുക്കേണ്ട കാശാ അത്.. നാട്ടുകാരിൽ ചിലർ പറഞ്ഞു.. തമ്മിൽ വാഗ്വാദം മൂർച്ഛിച്ച് വരുന്ന സമയത്താണ് ശ്രീധരൻ മാഷ് കയറി വരുന്നത്.. എന്താ ശേഖരാ.. ഇന്ന് നേരത്തെ തുടങ്ങിയോ.. ശ്രീധരൻ മാഷ് ചോദിച്ചു.. ഉവ്വ്.. അല്ല രാഘവൻ മാഷ് എന്തിയെ..

മാഷ് വരുമ്പോഴെങ്കിലും ഇതിനൊരു തീർപ്പ് ആകുമല്ലോ എന്നു കരുതി.. ശേഖരൻ പറഞ്ഞു.. ഇന്ന് രാവിലെ പുറത്തോട്ട് കണ്ടില്ല.. ഇന്നിങ്ങോട്ട് ഇല്ലെന്നാണ് പറഞ്ഞത്.. ആഹാ.. രാഘവൻ മാഷ് വന്നില്ലേ.. രാജന്ദ്രൻ ചോദിച്ചു.. ഇല്ല.. മാഷിന് കുറച്ചു ജോലിയുണ്ട് ഇന്ന്.. ശ്രീധരൻ മാഷ് പറഞ്ഞു.. ഹാ. ഇനി നാളെ ഇതിന്റെ ബാക്കി പറഞ്ഞാൽ മതിയല്ലോ.. രാജന്ദ്രൻ ചോദിച്ചു.. അതിന്റെ ഒരാവിശ്യോം ഇല്ല.. ആ ഗാനമേളയുടെ ആൾക്കാർ വന്നിട്ടുണ്ട്. ഇന്നവർക്ക് കാശ് കൊടുക്കണം… സദാശിവൻ പറഞ്ഞു.. അതിനു മാഷ് വന്നില്ലല്ലോ. നമ്മൾ മാഷില്ലാതെ ഒരു കാര്യോം ചെയ്യാറില്ലല്ലോ… രാജന്ദ്രൻ കൈ മലർത്തി.. മാഷ് ഇങ്ങോട്ട് വന്നില്ലന്നല്ലേയുള്ളൂ.. നമ്മൾ അങ്ങോട്ട് പോയി കാണും.

മാഷിന്റെ വീട് ദൂരെ ഒന്നും അല്ലല്ലോ.. വാ. സദാശിവൻ അതും പറഞ്ഞിറങ്ങി. പുറകെ ഓരോ കമ്മറ്റി അംഗങ്ങളായി ഇറങ്ങി.. ഡോ.. ഇങ്ങോട്ട് വാ.. ഗാനമേളയുടെ ആളുകളെയും കൂട്ടി അവർ ഒരു ജാഥ പോലെ നടന്നു.. ഇതിപ്പോ എങ്ങോട്ടാ സാറേ നമ്മൾ പോകുന്നത്.. കാശ് ഇന്ന് തന്നെ കിട്ടുമോ.. ഗാനമേളയുടെ കമ്മറ്റിക്കാരനായ വിശ്വൻ ചോദിച്ചു.. എഡോ ഇന്നാട്ടിൽ എന്തു പ്രശ്നമുണ്ടെങ്കിലും അത് പരിഹരിക്കാൻ ഇപ്പൊ ഈ നാട്ടിൽ കെൽപ്പുള്ള ഒരേ ഒരാളെ ഈ നാട്ടിൽ ഉള്ളു. രാഘവൻ മാഷ്.. മാഷെ കാണാനാ നമ്മൾ പോകുന്നത്.. ശിവൻ പറഞ്ഞു. അവർ രാഘവൻ മാഷിന്റെ വീടിനു മുന്പിലെത്തി.. ശ്രീധരൻ മാഷ് ഗേറ്റ് തുറന്നു..

മാഷെ.. മാഷേ.. ഉച്ചത്തിൽ മാഷേയും വിളിച്ചു ഓരോരുത്തരായി അകത്തേയ്ക്ക് നടന്നു.. ആഹാ. എല്ലാവരും ഉണ്ടല്ലോ.. കേറി വാ.. ഇരിക്ക്.. ഉമ്മറത്തെ വരാന്തയുടെ അര ഭിത്തി ചൂണ്ടി മാഷ് പറഞ്ഞു.. എന്തേ.. മാഷ് ചോദിച്ചു.. വിശ്വൻ മാഷേ ഒന്നു നോക്കി.. നിറഞ്ഞ പുഞ്ചിരി വിടരുന്ന ഐശ്വര്യമുള്ള മുഖം..നര വീണു തുടങ്ങിയ മുടി.. എങ്കിലും ചൈതന്യം തോന്നുന്ന മുഖം.. നെറ്റിയിൽ ഒരു ചന്ദനക്കുറി.. കണ്ണിൽ കണ്ണട വെച്ചിട്ടുണ്ട്.. മെലിഞ്ഞ ശരീരം. എങ്കിലും ആരോഗ്യവാൻ എന്ന് ഒറ്റ നോട്ടത്തിൽ അറിയാം.. ഇതാണോ മാഷ്.. വിശ്വൻ ചോദിച്ചു . അതേ..മാഷ് ഒരു കാര്യം പറഞ്ഞാൽ ഞങ്ങൾക്ക് അതിനപ്പുറം ഒന്നുമില്ല.. ശിവൻ പറഞ്ഞു.. സദാശിവൻ പ്രശ്നം പറഞ്ഞു.. വനജേ..

വിച്ചൂ.. കുടിക്കാൻ എന്തെങ്കിലും എടുത്തോളൂ.. മാഷ് കാര്യം കേട്ടതും അകത്തേയ്ക്ക് നോക്കി പറഞ്ഞു.. ആരാ അത്.. മോളാണോ.. വിശ്വൻ ചോദിച്ചു.. വനജ മാഷിന്റെ ഭാര്യയാണ്.. വിച്ചു മൂത്ത മോളാ.. വൈഷ്ണവി.. ഇളയത് ഒരെണ്ണം കൂടെ ഉണ്ട്. മാഷിന്റെ ദേവ.. ഞങ്ങളുടെ ഭദ്ര.. ദേവഭദ്ര.. ശിവൻ പറഞ്ഞു തീർന്നതും പുറത്ത് സൈക്കിളിന്റെ ശബ്ദം കേട്ടു.. വിശ്വൻ പുറത്തേയ്ക്ക് നോക്കി.. നിറഞ്ഞ പുഞ്ചിരിയോടെ പട്ടു പാവാടയും ബ്ലൗസും അണിഞ്ഞു സൈക്കിളിൽ വന്ന പെണ്കുട്ടിയെ അയാൾ കണ്ണെടുക്കാതെ നോക്കി നിന്നു.. മാഷിന്റെ അതേ ഛായ.. അതേ ചൈതന്യം.. അല്ലെ.. ഇതാണോ ആ കുട്ടി..

വിശ്വൻ ചോദിച്ചു.. അതേ.. മാഷിന്റെ എല്ലാ കഴിവുകളും ഒത്തിണങ്ങി കിട്ടിയ കുട്ടി.. എല്ലാ കഴിവും ഉണ്ട്.. പത്താം ക്ലാസ്സിൽ ഇത്തവണ നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ മാർക്ക് ഇവൾക്കാ.. നൃത്തവും സംഗീതവും എഴുത്തും പടം വരയും… എല്ലാമുണ്ട്.. എല്ലാ തവണയും കോവിലിൽ ഉത്സവത്തിന് ഈ നാട്ടിലെ കുട്ടികളെ പാട്ടും നൃത്തവും ഒക്കെ പഠിപ്പിക്കുന്നത് ഈ കുട്ടിയാ.. ശിവന് പറഞ്ഞു മതിവരുന്നുണ്ടായിരുന്നില്ല.. വിശ്വൻ ഒക്കെ കേട്ടുകൊണ്ട് അവളെ നോക്കി നിൽക്കെ തന്നെ അവൾ സൈക്കിൾ ഒതുക്കി വെച്ചു അകത്തേയ്ക്ക് കയറി വന്നു.. ആ ശിവേട്ടാ.. സുഖമല്ലേ.. അവൾ കയറി വരും വഴി ചോദിച്ചു..

അതേ.. മോള് സുഖമായിരിക്കുന്നോ.. അയാള അതേ സ്നേഹത്തോടെ ചോദിച്ചു.. മ്മ്.. മനു എന്തു പറയുന്നു.. അവൾ ചോദിച്ചു.. അവൻ എന്ത് പറയാനാ.. അന്ന് മോള് വന്ന് പഠിപ്പിച്ചു കൊടുത്തതുകൊണ്ട് കഴിഞ്ഞ ക്ലാസ്സിൽ നല്ല മാർക്കോടെ ജയിച്ചു.. 10ഇലാണെന്നുള്ള വല്ല ബോധവും അവനുണ്ടോന്നു പോലും സംശയമാണ്.. ശിവൻ പറഞ്ഞു . സദുവേട്ടാ.. അവൾ കൈകൊണ്ട് അയാളെ തട്ടിയിട്ട് വിളിച്ചു.. വന്നല്ലോ കാന്താരി.. ആയാലും സ്നേഹത്തോടെ അവളെ തഴുകി.. രാജന്ദ്രൻ അങ്കിളേ.. രണ്ടാളും ചേർന്ന് ഇന്നും ഉടക്കിയോ.. സദാശിവനെയും രാജന്ദ്രനെയും മാറി മാറി നോക്കി അവൾ ചോദിച്ചു..

ചെറുതായിട്ട്.. അയാൾ ചമ്മലോടെ ചിരിച്ചു.. മ്മ്..മ്മ് നടക്കട്ടെ. എന്തുണ്ടാക്കിയാലും സോൾവാക്കാൻ ഇങ്ങോട്ട് പോന്നാൽ മതിയല്ലോ.. അവൾ ആത്മഗതം പോലെ പുഞ്ചിരിയോടെ പറഞ്ഞു.. മാഷേ.. ജിഷ്ണുവേട്ടൻ എന്തിയെ.. അവൾ ചോദിച്ചു.. രാവിലെ കോളേജിൽ പോയി മോളെ.. ഇന്ന് നേരത്തെ പോയോ.. അവൾ ചോദിച്ചു.. സ്‌പെഷ്യൽ ക്ലാസ് ഉണ്ട്.. അയാൾ പറഞ്ഞു.. എല്ലാരും ചായ കുടിച്ചോ.. അവൾ ചോദിച്ചു.. പറഞ്ഞിട്ടുണ്ട് . വനജ തിരക്കിലാകും.. മോള് പോയി എടുത്തു വാ. രാഘവൻ മാഷ് പറഞ്ഞു.. അവൾ അകത്തേയ്ക്ക് നടന്നു.. നല്ല കുട്ടി.. ഈ നാട്ടിലെ എല്ലാവരോടും വല്യ കാര്യമാണല്ലോ..

വിശ്വൻ ചോദിച്ചു.. അവൾക്ക് എല്ലാവരും ഒരുപോലെയാണ്.. പേരിനൊത്ത സ്വഭാവം.. ഭദ്ര എന്നാൽ ദേഷ്യമാണ് മനസ്സിൽ ആദ്യം വരുന്നത് എങ്കിലും അവൾ ദേവിയാണ്.. ശിവൻ വാത്സല്യത്തോടെ പറഞ്ഞു. ******** ചായ എടുത്തോ വിച്ചൂ.. അവൾ അടുക്കളയിലേക്ക് ചെന്നുകൊണ്ട് ചോദിച്ചു.. വിച്ചു വനജയെ നോക്കി.. നാട്ടുകാരെ മൊത്തം ചായ കുടിപ്പിക്കാൻ ഇരിക്കുവല്ലേ ഞാനിവിടെ . നാട്ടുകാരെ കൊണപ്പെടുത്തി കൊണപ്പെടുത്തി വീട്ടിലെ കാര്യങ്ങൾ പരുങ്ങി വരികയാണ്.. വനജ ദേഷ്യത്തോടെ പറഞ്ഞു.. ‘അമ്മ ചുമ്മാതെ രാവിലെ അച്ഛനെ ദേഷ്യം പിടിപ്പിക്കാതെ. ‘അമ്മ മാറ്.. ഞാൻ ചായ എടുക്കാം.. ഭദ്ര പറഞ്ഞു.. ദേ പെണ്ണേ.. തന്തേടെ സ്വഭാവോം കൊണ്ട് എന്റടുത്തു വരല്ലേ…

ചായയും ഇടുന്നില്ല മണ്ണാം കട്ടയും എടുക്കുന്നില്ല.. വനജ ചോദിച്ചു.. ഭദ്ര വിച്ചുവിനെ നോക്കി.. അവൾ പണ്ടും അങ്ങനെയാണ്.. ആരോടും ദേഷ്യപ്പെടാൻ പോകില്ല.. അമ്മയെ പേടിയുമാണ്.. ഭദ്ര ഒന്നും മിണ്ടാതെ പാത്രം കഴുകി അടുപ്പതു വെച്ചു. പാല് തിളപ്പിക്കാൻ ഒഴിച്ചുമറ്റൊരു പാത്രത്തിൽ വെള്ളവും വെച്ചു.. നിന്നോട് ചായ എടുക്കേണ്ട എന്നു പറഞ്ഞു.. വനജ ദേഷ്യപ്പെട്ടു.. അവൾ അതൊന്നും ശ്രദ്ധിക്കാതെ വെള്ളം നോക്കി നിന്നു.. അല്ലെങ്കിലും എനിക്കിവിടെ എന്താ വില.. പെറ്റ തള്ളയാണ്. രാവിലെ മുതൽ കിടന്നലയ്ക്കുവാണ്.. എന്തെങ്കിലും ഒരു വില തരേണ്ടേ.. തൊടിയിൽ കിടന്നു ചാവാലി പട്ടി കുരച്ചാൽ ഇതിലും വില കാണും.. മക്കൾ അയാൾ പെറ്റതള്ളയ്ക്ക് വല്ല വിലയും തരണം..

അവർ പദം പറയാൻ തുടങ്ങി.. ഭദ്ര അതൊന്നും ശ്രദ്ധിക്കാതെ വെള്ളം തിളച്ചതിൽ ചായ പൊടി ഇട്ടു.. പാല് തിളച്ചു കഴിഞ്ഞു അതിൽ രണ്ടും യോജിപ്പിച്ചു ഒരല്പം ചായ മധുരമിടാതെയും ബാക്കി മധുരം ഇട്ടും എടുത്തു. ചായ കുപ്പി ഗ്ലാസ്സുകളിൽ പകർന്നെടുത്തു അവൾ വനജയെ നോക്കി മന്ദഹസിച്ചു പുറത്തേയ്ക്ക് നടന്നു.. നാശം പിടിക്കാൻ.. ബാക്കിയും നീയും അവളും കൂടെ ചെയ്തോളൂ.. അതും പറഞ്ഞു വനജ അകത്തേയ്ക്ക് പോയി കിടന്നു.. വിച്ചു ഭദ്രയെ നോക്കി.. അവൾ ഓരോരുത്തരോടായി കഥയും പറഞ്ഞു ചായ കൊടുക്കുകയാണ്..അകത്തു നടന്നതൊന്നും അവളെ ബാധിച്ചിട്ടില്ല എന്നു തോന്നി.. വിച്ചു മന്ദഹസിച്ചു.. *

എനിക്ക് ദേഷ്യം വരുന്നുണ്ട്.. നിന്നോട് മാറി നിൽക്കാൻ പറഞ്ഞു.. വനജ തുണി അലക്കിക്കൊണ്ട് പറഞ്ഞു . ഭദ്ര ഒരു പുഞ്ചിരിയോടെ അലക്കി മാറ്റിയ തുണി അയയിലേയ്ക്ക് വിരിച്ചു.. വിച്ചു തുണി മുക്കി പിഴിയുകയായിരുന്നു.. അവൾക്ക് ചിരി വന്നു.. നിനക്ക് എന്റെ വാക്കിനു വില ഇല്ലല്ലോ.. അച്ഛന്റെ വാക്കല്ലേ വലുത്.. വനജ ദേഷ്യപ്പെട്ടു.. എന്റെ അമ്മേ.. അച്ഛൻ ഒരുപാട് കാശ് കൊടുക്കുന്നുണ്ട്. നാട്ടുകാർക്ക് വേണ്ടിയിട്ട് ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്. നമ്മുടെ കാര്യം പോലും നോക്കുന്നില്ല.. എല്ലാം ശെരിയാ.. പക്ഷെ ഈ നാട്ടിൽ അച്ഛനുള്ള വില നമ്മളും മനസ്സിലാക്കേണ്ടേ അമ്മേ..

ഭദ്ര അവരുടെ പുറകിൽ ചെന്നു നിന്ന് അവരെ കെട്ടിപ്പിടിച്ചു പറഞ്ഞു.. എടി.. പ്രായമായ രണ്ടു പെണ്പിള്ളേരുള്ള ഒരു അമ്മയാണ് ഞാൻ.. എനിക്ക് വലുത് എന്റെ കുടുംബമാണ്.. നിനക്കൊക്കെ വേണ്ടിയിട്ട് ഞാൻ എന്തെല്ലാം ചെയ്യുന്നു . നാട്ടുകാര് നോക്കുമ്പോൾ എന്താ.. രാഘവൻ മാഷ് വലിയ ആളാണ്.. എല്ലാ മാസവും ശമ്പളം വാങ്ങിയാൽ പോലും അത് കൃത്യമായി വീട്ടിൽ ഏൽപ്പിച്ചു ഒരു കുറവും വരുത്താതെ ഭാര്യയെയും മക്കളെയും നോക്കുന്ന ആള്. മാസാമാസം കിട്ടുന്ന നക്കാപ്പിച്ചാ കാശും കൊണ്ട് വീട്ടു ചിലവും നിന്റെയൊക്കെ ചിലവും ഞാൻ എങ്ങനാ നോക്കുന്നത് എന്ന് നിനക്ക് അറിയുമോ..

വനജ ചോദിച്ചു.. അച്ഛന് 10 60000 രൂപ ശമ്പളം ഇല്ലേ അമ്മേ.. അതിൽ പി എഫും ഒക്കെ കഴിഞ്ഞു 10 40000 രൂപ കിട്ടുന്നില്ലേ.. നമുക്ക് ഇതിനും വേണ്ടി ചിലവ് എന്തുവാ.. പച്ചക്കറി നമ്മുടെ പറമ്പിൽ ഉണ്ട്. വല്ലപ്പോഴും ഇച്ചിരി മീൻ വാങ്ങും.. പിന്നെ പലചരക്കും അരിയും.. ഞങ്ങൾ സർക്കാർ സ്കൂളിൽ അല്ലെ പഠിക്കുന്നത്.. ഭദ്ര ചോദിച്ചു.. അതേടി എല്ലാം അങ്ങു ഞാൻ വെട്ടി വിഴുങ്ങുവാ.. വനജ ദേഷ്യപ്പെട്ടു.. എന്റമ്മേ എന്നല്ല.. ചുമ്മാ എല്ലാ മാസവും ‘അമ്മ എന്തെല്ലാം വാങ്ങുന്നു.. അച്ഛൻ ശമ്പളത്തിൽ നിന്നല്ലല്ലോ.. അച്ഛൻ കൃഷിയും മറ്റും ചെയ്തുണ്ടാക്കുന്ന കാശല്ലേ നാട്ടുകാർക്ക് കൊടുക്കുന്നത്.. ഭദ്ര ചോദിച്ചു..

ഇങ്ങനെ കിടന്നു കഷ്ടപെടട്ടെ.. പ്രായം കൂടി വരുവാ നിനക്കൊക്കെ. രണ്ടെണ്ണത്തെ കെട്ടിച്ചു വിടണമല്ലോ.. വല്ലോം പറയുമ്പോ നിനക്കൊക്കെ ദേഷ്യം.. അവർ ചോദിച്ചു.. അമ്മയോട് ദേഷ്യം ഉണ്ടായിട്ടല്ല.. അത്രേം പേരുടെ മുന്നിൽ അച്ഛനെ കൊച്ചാക്കാതിരിക്കാനാ ഞാൻ ചായ എടുത്തത്.. ഭദ്ര പറഞ്ഞു.. എന്തെങ്കിലും ചെയ് നീ. അല്ലേലും ഞാൻ ആരാ.നിനക്കൊക്കെ അച്ഛനല്ലേ വലുത്.. അവർ പറഞ്ഞുകൊണ്ട് കയ്യും മുഖവും കഴുകി അകത്തേയ്ക്ക് നടന്നു.. ഭദ്രയും വിച്ചുവും പരസ്‌പരം നോക്കി.. ഈ അമ്മയെന്താ ചേച്ചി ഇങ്ങനെ.. അച്ഛനോട് അമ്മയ്ക്കെന്താ ദേഷ്യം.. ഭദ്ര ചോദിച്ചു.. ജോലി കൂടുതൽ കൊണ്ടാകും മോളെ.. അമ്മയ്ക്ക് വയ്യല്ലോ..

എന്നിട്ടും ജോലി ഉണ്ടല്ലോ.. അതാകും… അവൾ ലഘൂകരിച്ചു.. അവൾ വെറുതെ അകത്തേയ്ക്ക് നടന്നു. ഞാൻ പോയി വനജ കുട്ടിയുടെ പിണക്കം മാറ്റട്ടെ.. അതും പറഞ്ഞു ഭദ്ര അകത്തേയ്ക്ക് ഓടി..വിച്ചു പുഞ്ചിരിയോടെ നിന്നു.. ******** എല്ലാവരുടെയും പെറ്റ് ആയിരുന്നു ഭദ്ര.. വിച്ചു പണ്ടും മിണ്ടാപൂച്ച ആയിരുന്നു.. രാഘവൻ മാഷേ പോലെ തന്നെ സ്നേഹമുള്ള രണ്ടു മക്കൾ.. പഠിത്തത്തിലും കലയിലും ഭദ്രയും വിച്ചുവും മിടുക്കരായിരുന്നു.. ജിഷ്ണു നിർത്തി കിച്ചുവിനെയും വിമലിനെയും നോക്കി.. അവർ വിശ്വസിക്കാൻ ആകാതെ ഇരിക്കുകയാണ് . ഇങ്ങനെ ആയിരുന്ന ഭദ്ര എങ്ങനാ ഇങ്ങനെ മൂരാച്ചി ആയത്..

വിമൽ ചോദിച്ചു.. പറയാം.. വനജ ആന്റി.. അന്ന് നിങ്ങൾ കണ്ടില്ലേ . ആന്റി ഇന്നാട്ടിലെ പ്രശസ്തമായ മറ്റൊരു വീട്ടിലെ ആയിരുന്നു. ആന്റിയുടെ അച്ഛൻ രാഘവൻ മാഷിന്റെയും അച്ഛന്റെയും മാഷ് ആയിരുന്നു.. രാഘവൻ മാഷിന്റെ സ്വഭാവം തന്നെയാണ് ഒരേയൊരു മോളെ മാഷിനെ ഏൽപ്പിക്കാൻ അദ്ദേഹം തീരുമാനിച്ചതിനുള്ള കാരണം.. ആന്റി പക്ഷെ വേറൊരു ടൈപ്പ് ആയിരുന്നു.. ആരോടും അങ്ങനെ നന്ദിയുള്ള ആളൊന്നും അല്ല.. ഒരു അടിച്ചുപൊളി ടൈപ്പ് ആയിരുന്നു.. എല്ലാ മാസവും പൊള്ളാച്ചിക്ക് പോകും… കെട്ടുകണക്കിന്‌ തുണിയും ആഭരണങ്ങളും ഒക്കെ വാങ്ങും.

കുറെ മേക്കപ്പ് സാധനങ്ങളും.. ആർഭാടം ഇത്തിരി കൂടുതലായിരുന്നെങ്കിലും മാഷിന് അവരെന്നാൽ ജീവനായിരുന്നു.. അവർക്ക് മാഷിനോട് എന്നും പുച്ഛവും. ആ പുച്ഛം അവർ ഭദ്രയ്ക്കും വിച്ചുവിനും പകർന്നു കൊടുക്കാൻ ശ്രമിച്ചെങ്കിലും അവർ അച്ഛന്റെ തനി പകർപ്പായി മാറി.. അതോടെ എന്നും ആന്റി വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കി തുടങ്ങി.. ആദ്യമൊക്കെ വീട്ടിനുള്ളിൽ ചെറിയ പൊട്ടിത്തെറികൾ ആയിരുന്നപ്രശ്നങ്ങൾ നാട്ടിൽ അധികം വൈകാതെ അറിഞ്ഞു തുടങ്ങി.. പലപ്പോഴും വീട്ടിൽ വരുന്നവരോട് പോലും ആന്റി അപമര്യാദ ആയിട്ട് പെരുമാറി തുടങ്ങി..

രണ്ടു പെണ്മക്കൾ ഉള്ള ഒരമ്മയുടെ ആവലാതി എന്ന പോലെയേ മാഷ് അത് കണ്ടുള്ളൂ.. നാളുകൾ കടന്നുപോയി.. ഭദ്ര പ്ലസ് 2വിനു ചേർന്ന സമയത്താണ് മാഷിന് ആദ്യമായി അറ്റാക്ക് വരുന്നത്.. അന്നതാ കുടുംബത്തെ വല്ലാതെ ഉലച്ചു.. വീട്ടിൽ കുഴഞ്ഞു വീണ മാഷിനെ അച്ഛനും ശിവനങ്കിളും ചേർന്ന് സമയത്തു ഹോസ്പിറ്റലിൽ എത്തിച്ചതുകൊണ്ടാണ് അന്ന് ജീവൻ രക്ഷിക്കാൻ പറ്റിയത്.. പക്ഷെ അതിനു ശേഷം മാഷിന്റെ വീട്ടിൽ പ്രശ്നങ്ങൾ വഷളായി.. ആന്റിയോട് മാഷിന് നല്ല ദേഷ്യം ഉണ്ടായിരുന്നു.. പരസ്പരം ഉള്ള കുറ്റപ്പെടുത്തലുകളും പ്രശ്നങ്ങളും വലുതായി വന്നുകൊണ്ടിരുന്നു.. അപ്പോഴും മാഷ് നാട്ടിലെ ഒരു കാര്യത്തിലും ഒരു കുറവും വരുത്തിയില്ല.. എല്ലാ കാര്യത്തിലും മാക്സിമം മാഷ് കൂടെ നിന്നു.. ജിഷ്ണുവിന്റെ ഓർമ്മകൾ 6 വർഷങ്ങൾ പിന്നിലേയ്ക്ക് സഞ്ചരിച്ചു.. ********

ഇത്തവണ ഉത്സവത്തിന് മുൻപ് അമ്പലത്തിന്റെ നവീകരണം പൂർത്തിയാക്കണം എന്നല്ലേ ദേവപ്രശ്നത്തിൽ തെളിഞ്ഞത് . എന്നിട്ട് ഇതുവരെ അതിനുള്ളത് എന്താ ചെയ്തത്. രാജേന്ദ്രൻ സദാശിവനോടായി ചോദിച്ചു . എന്റെ രാജേന്ദ്രാ.. ചുമ്മാതെ നവീകരണം നടത്താൻ പറ്റില്ല.. കാശും വേണം.. ശിവൻ പറഞ്ഞു.. കാശ് പിരിക്കണം. അമ്പലം എന്നത് നമ്മുടെ മാത്രം കാര്യമല്ലല്ലോ.. അയാൾ പറഞ്ഞു. അത് ശെരിയാ.. ഇക്കാര്യത്തിൽ നമുക്ക് എത്രയും വേഗം ഒരു തീരുമാനം എടുക്കണം.. ദേവിയുടെ കാര്യമാണ്.. നാട്ടുകാരിൽ ചിലർ പറഞ്ഞു.. ഇതിപ്പോൾ എന്താ ചെയ്യ.. സദാശിവൻ മാഷേ നോക്കി ചോദിച്ചു.. ഇതിപ്പോൾ ഒന്നോ രണ്ടോ രൂപ അല്ലല്ലോ.. നമുക്ക് പിരിക്കാം.. മാഷ് പറഞ്ഞു..

അപ്പോൾ അങ്ങനെ തീരുമാനിക്കാം അല്ലെ.. അതേ. പിന്നെ ഒരു കാര്യം. ഇത്തവണ കാശു കുറച്ചൊന്നുമല്ല കൈകാര്യം ചെയ്യേണ്ടത് . കണക്കും മറ്റും കൃത്യമായിരിക്കണം… അതുകൊണ്ട് ഇത്തവണ ഫണ്ട് രാജേന്ദ്രൻ കൈകാര്യം ചെയ്യേണ്ട. അവസാനം കണക്ക് ചോദിക്കുമ്പോൾ ബ ബ ബ്ബ പറയാൻ.. സദാശിവൻ വിഷയം എടുത്തിട്ടു.. എന്തോന്ന് ബ ബ ബ്ബ.. ഞാൻ വർഷങ്ങളായി കണക്ക് കൈകാര്യം ചെയ്യുന്നുണ്ട്. കാര്യങ്ങൾ ഒക്കെ നടക്കുന്നില്ലേ.. രാജന്ദ്രൻ ചോദിച്ചു.. കാര്യങ്ങൾ നടക്കും. പക്ഷെ കണക്ക് കാണില്ല . അതുകൊണ്ട് തനിത്തവണ കാശ് കൈകാര്യം ചെയ്യേണ്ട.. സദാശിവൻ വിട്ടില്ല..

വാക്കേറ്റത്തിലേയ്ക്ക് കടന്നതും മാഷ് ഇടപെട്ടു. കാര്യങ്ങൾ ചർച്ച ചെയ്യാം നിങ്ങൾ ഇരിക്ക്.. മാഷ് ഇരുന്നു.. എല്ലാവരും പരസ്പരം നോക്കി പദം പറഞ്ഞുകൊണ്ടിരുന്നു.. ഏതായാലും ഇത്തവണ രാജന്ദ്രൻ കാശ് കൈകാര്യം ചെയ്യേണ്ട.. ശിവനും പറഞ്ഞു.. നാട്ടുകാർക്ക് ഭൂരിപക്ഷത്തിനും അതായിരുന്നു താല്പര്യം. എങ്കിൽ നിങ്ങൾ എല്ലാവർക്കും ഉറപ്പുള്ള ഒരാളെ പറയു.. ശ്രീധരൻ മാഷ് പറഞ്ഞു.. ഇനി അതിനു വേറെ ആളെ നോക്കുന്നത് എന്തിനാ.. നമ്മുടെ രാഘവൻ മാഷ് ഇല്ലേ.. ശിവൻ പറഞ്ഞു.. ഹേയ്.. അത് ശെരിയാകില്ല.. മാഷ് പറഞ്ഞു.. അതേ . ഇത്രേം വലിയ തുകയുടെ കാര്യമല്ലേ.. അത് വേണ്ട..

ശ്രീധരൻ മാഷും പറഞ്ഞു . എന്താ മാഷേ.. നിങ്ങളെ ഞങ്ങൾക്ക് ഞങ്ങളെ ഓരോരുത്തരെയും പോലെ വിശ്വാസമാണ്.. നാട്ടുകാർ പറഞ്ഞു.. മാഷിന് താത്പര്യമില്ലേൽ പിന്നെന്തിനാ നിങ്ങൾ നിര്ബന്ധിക്കുന്നെ.. രാജന്ദ്രൻ ചോദിച്ചു.. മാഷ് സമ്മതിച്ചോളും.. ശിവൻ പറഞ്ഞു.. എല്ലാവരുടെയും നിർബന്ധത്തിനു മുൻപിൽ സമ്മതിച്ചു കൊടുക്കുമ്പോഴും വരാൻ പോകുന്ന വിപത്തറിയാതെ എങ്കിൽ പോലും ഒട്ടും തെളിച്ചമില്ലാത്ത ഒരു നോട്ടം ശ്രീധരൻ മാഷ് രാഘവൻ മാഷേ നോക്കിയിരുന്നു.. *

വേണ്ടായിരുന്നു മാഷേ.. രൂപ 10ഓ പതിനായിരമോ ആയിരിക്കില്ല… ലക്ഷങ്ങളാണ്.. റിസ്‌കാണു.. ശ്രീധരൻ മാഷ് പറഞ്ഞു.. എനിക്കറിയാഞ്ഞിട്ടല്ല മാഷേ.. ഞാനെന്താ ചെയ്യ.. കണ്ടില്ലേ.. ഇപ്പോൾ തൽക്കാലം അവരുടെ വഴക്ക് പരിഹരിക്കാൻ ഉള്ള മാനസികാവസ്ഥയിൽ അല്ല ഞാൻ.. എല്ലാം തനിക്ക് അറിയാമല്ലോ.. രാഘവൻ മാഷിന്റെ ശബ്ദം ഇടറി.. സമയമൊരുപാടായി.. മാഷ് വീട്ടിൽ പോകുന്നില്ലേ.. ശ്രീധരൻ മാഷ് ചോദിച്ചു.. നിലാവെളിച്ചം തെളിഞ്ഞു കാണുന്ന മാനം നോക്കി പാടത്തെ മാടത്തിൽ കിടക്കുകയായിരുന്നു മാഷ്.. എന്തിനാ മാഷേ . കുട്ടികൾ പഠിക്കട്ടെ.. ഞാൻ ചെന്നാൽ അവിടം യുദ്ധക്കളം ആകും .

വിച്ചുവിനും കോളേജിൽ പരീക്ഷ നടക്കുകയാ.. ദേവയും പഠിക്കുവായിരിക്കും.. പ്ലസ് 2വിനാ അവൾ.. എൻട്രൻസ് എഴുതണം എന്നും പറഞ്ഞു ഇരിക്കുവാ..ഞാൻ കാരണം എന്റെ കുഞ്ഞുങ്ങളുടെ സ്വപ്നങ്ങൾക്ക് ഒന്നും പറ്റരുത്.. അയാളുടെ ശബ്ദം ഇടറി.. എത്ര നാളാ മാഷേ ഇങ്ങനെ… ഒന്നിച്ചു ജീവിക്കാൻ പറ്റില്ലെങ്കിൽ പിരിഞ്ഞൂടെ.. ശ്രീധരൻ മാഷ് ചോദിച്ചു.. അച്ഛനും അമ്മയും വേർപിരിഞ്ഞു താമസിക്കുന്നു എന്നൊരു ചീത്തപ്പേര് ഇനി ഞാനായിട്ട് കുഞ്ഞുങ്ങൾക്ക് ചാർത്തി കൊടുക്കണോ മാഷേ . പ്രായം കൂടി വരികയാണ് അവർക്ക്.. പെണ്കുട്ട്യോളാ.. നാളെ നല്ലൊരുത്തന്റെ കൈ പിടിച്ചേല്പിക്കുമ്പോൾ അവർക്ക് അമ്മയുടെ സ്ഥാനത് ‘അമ്മ തന്നെ വേണ്ടേ.. രാഘവൻ മാഷ് ചോദിച്ചു..

രാഘവാ.. ആദ്യമായി വിദ്യാലത്തിന്റെ പടി കണ്ട നാൾ മുതൽ കാണുന്നതാ ഞാൻ തന്നെ. എന്നോ പരസ്പരം മാഷേ എന്നു വിളിച്ചു തുടങ്ങിയപ്പോഴും പിന്നീട് ആ വിളി പോലെ രണ്ടാൾക്കും ഒരേ സ്കൂളിൽ തന്നെ മാഷായി ജോലി കിട്ടിയപ്പോഴും.. പെണ്ണ് കെട്ടിയിട്ടും മക്കളായിട്ടും നമ്മൾക്ക് ഇതുവരെ ഒരു മാറ്റവും ഇല്ലല്ലോടോ.. പിന്നെ എന്തിനാ ഈ സങ്കടങ്ങൾ ഒറ്റയ്ക്ക് ചുമക്കുന്നത്.. കുഞ്ഞുങ്ങൾ വിഷമിക്കും.. താൻ വാ.. ശ്രീധരൻ മാഷ് ബലമായി അയാളെയും വലിച്ചു വീട്ടിലേയ്ക്ക് നടന്നു.. **********

ഒന്നും രണ്ടുമല്ല മാഷേ 10 ലക്ഷമാണ്.. എനിക്ക് ഇതിപ്പോൾ വീട്ടിൽ വെയ്ക്കാൻ പ്രയാസമാണ്.. രാഘവൻ മാഷ് പറഞ്ഞു.. നമ്മുടെ കാശല്ലേ മാഷേ.. ഇന്നിപ്പോൾ രാത്രി ആയില്ലേ..നാളെ ഞായറാഴ്ച.. മറ്റന്നാൾ രാവിലെ നമുക്ക് കാശ് ബാങ്കിലോട്ട് മാറ്റാം.. അതുവരെ കാശ് സൂക്ഷിക്കാൻ വിശ്വാസമുള്ള ഒരിടം വേണ്ടേ.. നാട്ടുകാരിൽ ചിലർ പറഞ്ഞു.. എന്നാലും.. ഇത്രയും ക്യാഷ്.. ഒന്നുമില്ല.. മാഷ് ഇത് അകത്തോട്ട് വെയ്ക്ക്.. അവർ കാശ് മാഷിന് നേർക്ക് നീട്ടി.. വിറകൈകളോടെ മാഷാ കാശ് വാങ്ങി..

അകത്തെ അലമാരയിൽ ഭദ്രമായി പൂട്ടി വെച്ചു ഉറങ്ങാതെ കാവൽ ഇരിക്കുമ്പോഴും വനജ മാത്രം അയാളെ ഒരു നോക്ക് നോക്കുക കൂടി ചെയ്യാതെ തന്റെ മുറിയിൽ വാതിലടച്ചിരിക്കുന്നുണ്ടായിരുന്നു.. മറ്റൊരറ്റത്ത് തന്റെ ചിറകിനിടയിലെ ചൂടുപ്പറ്റിയിരിക്കുന്ന കിളി കുഞ്ഞുങ്ങൾ എന്നോണം ഉറങ്ങുന്ന മക്കളെയോർത്തു ആ അച്ഛൻ മൗനമായി എല്ലാ വേദനയും ഉള്ളിലടക്കി കാത്തിരുന്നു..തുടരും..

സഹയാത്രികയ്ക്ക് സ്‌നേഹപൂർവം: ഭാഗം 9

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!