സിദ്ധാഭിഷേകം : ഭാഗം 37

Share with your friends

എഴുത്തുകാരി: രമ്യ രമ്മു

“എന്തിനാ അമ്മേ ..എന്നോട് എല്ലാരും ഇതൊക്കെ മറച്ചു വെച്ചത്.. എന്റെ വീട്ടുകാർക്കും അറിയാമല്ലേ… അതു കൊണ്ടല്ലേ അച്ഛൻ സിദ്ധുവേട്ടനുമായുള്ള പിണക്കം മറന്നത്…എന്നെ മാത്രം…ആരും…” അവൾക്ക് സങ്കടം വരുന്നുണ്ടായിരുന്നു… “അങ്ങനെ അല്ല മോളെ…. മോള് എല്ലാം അറിയണം…ഞാൻ പറയുന്നത് മോള് മനസിലാക്കണം…” 🗼🗼🗼🗼🗼🗼🗼🗼🗼🗼🗼🗼🗼🗼🗼 “ഞാനെന്താ മനസിലാക്കേണ്ടത്… സിദ്ധുവേട്ടന് എല്ലാവരും ഉണ്ടാകുന്നത് എനിക്ക് സന്തോഷമുള്ള കാര്യമല്ലേ…എന്നിട്ടും… ആർക്കും..” “ആരും ആരേയും പറ്റിക്കാൻ ചെയ്തതല്ല… അവന്റെ ജീവൻ അപകടത്തിൽ ആവാതിരിക്കാൻ ചെയ്തതാണ്..”

അവൾ സംശയത്തോടെ ശർമിളയെ നോക്കി.. ” ഇവിടെ ദാസേട്ടനും ആദിക്കും മാത്രമേ അവൻ രവിയേട്ടന്റെ മോൻ ആണെന്ന സത്യം അറിയൂ.. മറ്റുള്ളവർ അറിഞ്ഞാൽ ആ സത്യം നമ്മുടെ ശത്രുക്കൾക്ക് കിട്ടാനുള്ള ചാൻസ് ഉണ്ട്.. ശ്വേതയിലൂടെയും സൂസനിലൂടെയും…” “ശ്വേതയും സൂസനും..” അവൾ ഒന്ന് അമ്പരന്നു.. “അതേ.. ദാസേട്ടന്റെ ഏട്ടൻ ,, അതായത് ശ്വേതയുടെ അച്ഛനെ മോള് അറിയും.. ദിനകരൻ …” “വാട്ട്… അമ്മ എന്താ ഈ പറയുന്നത്.. അയാളോ.. അയാളുടെ കൂടെയാണ് സിദ്ധുവേട്ടൻ ഇത്ര നാളും ജോലി ചെയ്തത്…” “അത് നിർത്താഞ്ഞത് അഭി അവശ്യപ്പെട്ടിട്ട് കൂടെയാ….” അവളുടെ നോട്ടം കണ്ട് അവർ തുടർന്നു.. “മറഞ്ഞിരുന്ന് ഞങ്ങളെ ആക്രമിക്കുന്ന ശത്രു അത് സൂസന്റെ പപ്പയാണ്..

അയാൾ നാട്ടിലെത്തിയാൽ എല്ലാ സഹായവും ചെയ്ത് കൂടെ നിർത്തുന്നത് ദിനകരനും.. അങ്ങനെ അയാളുടെ കൂടെ നിന്ന് ശത്രുവിന്റെ നീക്കങ്ങൾ അറിയാൻ ആണ് സിദ്ധു വേറെ ജോലി നോക്കാതെ അവിടെ തന്നെ നിന്നത്.. മോൾടെ അച്ഛന് മാത്രം എല്ലാ സത്യങ്ങളും അന്നേ അറിയാം.. ഇപ്പോ നിങ്ങളുടെ കല്ല്യാണ സമയത്താണ് ബാക്കി എല്ലാവരും അറിഞ്ഞത്.. മോളോട് പറയാൻ പറ്റിയ സാഹചര്യം അല്ലായിരുന്നല്ലോ… കൂടാതെ അബദ്ധത്തിൽ പോലും അവരുടെ കാതിൽ ഈ വിവരം എത്തരുത് എന്ന് കരുതിയാണ്…. അവനോട് ഇവിടെ വന്ന് താമസിക്കാൻ അഭി ഒരുപാട് പറഞ്ഞു നോക്കി..

അങ്ങനെയെങ്കിൽ ആരറിഞ്ഞാലും അവനെ കൂടെ നിർത്തി സംരക്ഷിക്കാം എന്ന് കരുതി.. എന്നാൽ ചെറുപ്പം മുതൽ നോക്കി വളർത്തിയ അമ്മമ്മയെ വിട്ട് വരാൻ അവൻ മടിച്ചു.. ഇപ്പോ എല്ലാർക്കും അറിയാവുന്ന സ്ഥിതിക്ക് മോൾടെ വീട്ടിൽ അച്ഛമ്മ സേയ്ഫ് ആകുമല്ലോ… അതു കൊണ്ടാണ് ഈ യാത്രയ്ക്ക് പോലും അവൻ ഇത്ര നാളും കാത്ത് നിന്നത്… അല്ലാതെ മോളെ ആരും പറ്റിച്ചതല്ല…മോൾടെ അച്ഛൻ പോലും ഒന്നേ അവശ്യപ്പെട്ടിട്ടുള്ളൂ… അവന്റെ സേഫ്റ്റി…” അവൾ അഭി പറഞ്ഞു കൊടുത്ത കഥ ഓർത്തു… ശരിയാണ് അന്ന് ഇതൊക്കെ വളഞ്ഞ വഴിയിൽ കൂടിയാണെങ്കിലും പറഞ്ഞതാണ്..

“അവർ എന്തിനാ പോയിരിക്കുന്നത്…” “കഴിഞ്ഞ ദിവസാമായിരുന്നു രവിയേട്ടന്റെ ജന്മദിനം അന്ന് നമ്മുടെ ആദ്യത്തെ ഹോസ്പിറ്റലിന്റെ തറക്കല്ലിടലും പൂജ കർമ്മവും ആയിരുന്നു മുംബൈയിൽ….. ആനന്ദ് ശങ്കർ മെമ്മോറിയൽ ഹോസ്പിറ്റൽ… വളരെ ചുരുങ്ങിയ ചെലവിൽ ചികിത്സ നൽകുന്ന ഒരു സ്ഥാപനം.. സിദ്ധുവിന്റെ ആഗ്രഹമാണ് അത്… കൂടാതെ രവിയേട്ടനും സച്ചിയേട്ടനും വേണ്ടി ബലി തർപ്പണം നടത്താനും…” “അപ്പോൾ ചെന്നൈയിൽ…” “അത് എന്തിനാണെന്ന് എന്നോടും പറഞ്ഞില്ല.. എന്തോ സർപ്രൈസ് തരാൻ ആണെന്ന് മാത്രം പറഞ്ഞു..” “എന്ത് സർപ്രൈസ്…” “അതെനിക്ക് എങ്ങനെ അറിയാനാ… എന്നോടും പറഞ്ഞില്ല…” “‘അമ്മ അറിയതിരിക്കില്ലല്ലോ..

എന്നോട് പറ.. ഞാൻ അറിഞ്ഞതായി ഭാവിക്കില്ല.. സർപ്രൈസ് തരുമ്പോൾ ഞെട്ടിത്തരിക്കുന്ന എക്സ്പ്രെഷൻ ഇടാം..” “എന്റെ മോളെ.. നിന്നോട് ഞാൻ പറയും എന്ന് പേടിച്ചു തന്നെയാ രണ്ടാളും എന്നോട് പറയാത്തത്… എനിക്ക് അറിയില്ല… പിന്നെ നീ അറിയാത്ത ഒരു കാര്യം കൂടി ഉണ്ട്.. അത് ഞാൻ ഇപ്പോ പറയില്ല.. കുറച്ചു നാൾ കഴിഞ്ഞാൽ നേരിട്ട് കാണിച്ചു തരാം… “ഉം…ശരി…എങ്കിൽ എനിക്ക് ഇതിന് പ്രതികാരം ചെയ്യണം…” “ആരോട്…”😳😳😳 “അഭിയേട്ടനോട്… അമ്മ എന്നെ ഹെല്പ് ചെയ്യോ.. പ്ലീസ്… ” “ദേ.. അവൻ എന്റെ മോനാ.. അമ്മായിയമ്മ ആവണോ ഞാൻ..”

“ഒന്ന് പോ..അമ്മ.. ചുമ്മാ ചിരിപ്പിക്കാതെ… അമ്മ എന്റെ കൂടെ നിന്നാൽ മതി… പ്ലീസ്.., “ആദ്യം പ്ലാൻ പറ.. എന്നിട്ട് ആലോചിക്കാം…” അവൾ കാര്യം പറഞ്ഞു.. ശർമിള ചിരിച്ചു.. “ഇത് കൊള്ളാം.. പക്ഷെ ആദി ഒറ്റും…” “ആദിയേട്ടന്റെ കാര്യം ഞാൻ ഗ്യാരന്റി… പോരെ..” “എങ്കിൽ നോക്കാം.. കിടന്നോ… ബാക്കി നാളെ…” “ഓക്കേ.. ഗുഡ് നൈറ്റ്..” “ഉം..ഗുഡ് നൈറ്റ്..” 🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱 പിറ്റേന്ന് അമ്മാളൂ മിത്തൂനോട് കാര്യങ്ങൾ ഒക്കെ പറഞ്ഞു… അവൾക്ക് എല്ലാം അറിയാമായിരുന്നു… ശരത്ത് എല്ലാം വിവാഹത്തിന് മുൻപ് കണ്ട് സംസാരിച്ചപ്പോൾ പറഞ്ഞിരുന്നു..

ഇനിയും അത് മറച്ചു വെക്കാൻ അവൾക്ക് തോന്നിയില്ല…അവളോട് മറച്ചു വെച്ചതിന് കുറെ സോറിയും പറഞ്ഞു… അമ്മാളൂ കുറച്ചു സമയം മിണ്ടാതെ ഇരുന്നു… “സാരില്ല… നീയും എല്ലാവരുടെയും നല്ലത് മാത്രേ ആഗ്രഹിക്കുള്ളൂ എന്ന് എനിക്ക് അറിയാം.. എന്നാലും എന്നോട് ഒരു വാക്ക്….ഞാൻ മാത്രം വിഡ്ഢി വേഷം കെട്ടിയ പോലെ.. ” “എന്താടി മോളെ.. നീ അങ്ങനെ ആണോ ഞങ്ങളെ ഒക്കെ കരുതിയത്.. പറയണം എന്ന് നൂറ് ആവർത്തി വിചാരിച്ചതാണ്.. പക്ഷേ ഞാൻ പറയുന്നതിനേക്കാൾ നല്ലത് അഭിയേട്ടൻ പറയുന്നത് ആണെന്ന് തോന്നിയത് കൊണ്ടാ.. സോറി ടി…” “ഉം.. പോട്ടെ.. സിദ്ധുവേട്ടൻ നന്നായി കണ്ടാൽ മതി.. പിന്നെ ഒരു പ്ലാൻ ഉണ്ട്..ഇതിന് എന്റെ കൂടെ നിന്നേക്കണം.. പറഞ്ഞേക്കാം..” അവൾ പ്ലാൻ പറഞ്ഞു..

വൈകീട്ട് പതിവ് പോലെ ആദി കോളേജിൽ എത്തി.. “ഹായ്.. ആദിയേട്ടാ.. ഞാൻ നോക്കി ഇരിക്കുകയായിരുന്നു..” “എന്നെയോ….എന്തിന്.. ” “കാര്യമുണ്ട്.. ഞാൻ ഇന്ന് വണ്ടി എടുത്തില്ല.. ഞാനുമുണ്ട് നിങ്ങളുടെ കൂടെ..” “അത് വേണോ.. നിനക്ക് ബുദ്ധിമുട്ടാകും…” “ഓ.. ആ ബുദ്ധിമുട്ട് ഞാൻ സഹിച്ചോളാം.. ഞാൻ ഇവിടെ വിരഹ ദുഃഖത്തിൽ കഴിയുമ്പോൾ നിങ്ങൾ അങ്ങനെ കുറുകണ്ട… കേറെടി..” അവൾ ഫ്രണ്ട് ഡോർ തുറന്ന് കേറി.. മിത്തൂ ചിരി കടിച്ചു പിടിച്ച് പിന്നിലും… ആദി അത് കണ്ട് ഒന്ന് സംശയിച്ചു നോക്കി.. “എന്താ നോക്കുന്നെ.. വണ്ടി എടുക്ക് ആദിയേട്ടാ…” “അല്ല..പിറകിൽ ഇരിക്കാമായിരുന്നു… മിത്ര ഒറ്റയ്ക്കല്ലേ അവിടെ..” “ഓ.. വേണ്ട.. അപ്പോ ആദിയേട്ടൻ ഡ്രൈവർ ആണെന്ന് കാണുന്നവർ വിചാരിക്കില്ലേ…

വണ്ടി വിട് ഏട്ടാ…” “ഉം.. എങ്ങോട്ടാ…” “ആദ്യം എന്തേലും കഴിക്കണം..” ആദി വണ്ടി ഒരു ഹോട്ടലിന്റെ മുന്നിൽ നിർത്തി.. അവർ ഫാമിലി കോർണറിൽ ചെന്ന് ഒരു കാബിനിൽ ഇരുന്നു.. ആദി മിത്രയുടെ അടുത്ത് ഇരിക്കാൻ ചെന്നപ്പോൾ അമ്മാളൂ വേഗം അവിടെ സ്ഥലം പിടിച്ചു.. അവനെ നോക്കി ഇളിച്ചു കാട്ടി… “മോൾക്ക് എന്താ സത്യത്തിൽ വേണ്ടത്.. എവിടെയാ പോവണ്ടേ.. ഞാൻ കൊണ്ടുവിടാം..” “നിങ്ങൾ പോവുന്നിടത്തൊക്കെ ഞാനും വരും.. എന്നിട്ട് നേരെ വീട്ടിലേക്ക്…” “ടി.. പൊന്നു മോളെ.. ആദിയേട്ടന്റെ അനിയത്തി കുട്ടിയല്ലേ.. എന്തിനാടി കട്ടുറുമ്പ് ആവുന്നേ..

നിന്റെ ഹബ്ബി വരുന്ന വരെ ഉള്ളൂ ഞങ്ങൾക്ക് ഈ ചാൻസ്…” ഇതൊക്കെ കണ്ട് മിത്തൂ വായ പൊത്തി ചിരിച്ചു.. “ശരി കോംപ്രമൈസ്… എനിക്കും അമ്മയ്ക്കും നാളെ ചെന്നൈയിലേക്ക് എയർ ടിക്കറ്റ്.. ഓക്കേ…” “അതിനെന്താ.. ഇപ്പോ ശരിയാക്കാലോ…” അവൻ ഫോൺ എടുത്ത് ഡയൽ ചെയ്യാൻ പോയി.. ” അല്ല ആർക്കൊക്കെ.. നീ…നീ എന്തിനാ ഇപ്പോ അങ്ങോട്ട് പോവുന്നേ… അവൻ രണ്ട്‌ ദിവസത്തിനുള്ളിൽ ഇങ്ങോട്ട് വരും…” “ആര് വന്നാലും പോയാലും എനിക്ക് നാളെ അങ്ങോട്ട് പോണം…അവിടെ ആരും അറിയരുത്… പിന്നെ ഒറ്റി കൊടുക്കാൻ വല്ല ഉദ്ദേശവും ഉണ്ടെങ്കിൽ ഇവളെ പിന്നെ മറന്നേക്ക്…

ഞാനും നൈസായിട്ട് ഒറ്റും.. ” “അമ്മാളൂ അവിടെ പോണോ.. രണ്ട് ദിവസത്തെ കാര്യമല്ലേ ഉള്ളൂ…” “ഒരു മിനുട്ട് ..ഞാൻ അംബിയമ്മയെ ഒന്ന് വിളിക്കട്ടെ.. പ്ലീസ് വെയിറ്റ്…” “നാളെ എയർപോർട്ടിൽ ഞാൻ കൊണ്ട് വിടാം..പോരെ..” “മതി.. വീട്ടിലും വേറെ ആരും ഇത് അറിയരുത്.. അതിന് മുൻപ് രണ്ടുപേരും ഒന്ന് ചേർന്നിരുന്നേ…” അവൾ എഴുന്നേറ്റ് മാറി കൊടുത്തു.. ആദി സംശയത്തോടെ അവിടേക്ക് ചെന്നിരുന്നു.. അമ്മാളൂ ഫോൺ എടുത്ത് രണ്ടു പേരുടെയും ഫോട്ടോ എടുത്തു… “എന്നെ ഒറ്റിയെന്നറിഞ്ഞാൽ ഇത് ഞാൻ നേരെ അംബിയമ്മയ്ക്ക് അയച്ചു കൊടുക്കും.. ഇത് ആദിയേട്ടന്റെ തലയാണേ സത്യം..”

അവൾ അവന്റെ തലയിൽ കൈ വച്ച് പറഞ്ഞു.. “ഇല്ല.. ആരോടും പറയില്ല..” ആദി ദയനീയ ഭാവത്തിൽ മിത്തൂനെ നോക്കി.. “യൂ ടൂ ഭ്രൂട്ടസി…” “ഞാനെന്ത് ചെയ്തു.. ” അവൾ നിഷ്‌കു ആയി.. “എന്ന കഴിച്ചിട്ട് ടിക്കറ്റ് ബുക്ക് ചെയ്ത് കോപ്പി എടുത്തു താ.. എന്നിട്ട് എന്നെ കോളേജിൽ കൊണ്ട് വിട്ടേക്ക്…” “അതെന്തിനാ കോളേജിൽ പോകുന്നേ…” “എന്റെ വണ്ടി അവിടെയല്ലേ ഉള്ളത്…”😁😁 ആദി അവളെ നോക്കി പല്ലുറുമ്മി… അവൾ തിരിച്ചു നന്നായി ചിരിച്ചു കാണിച്ചു…

ശ്വേത സന്തോഷത്തിൽ ഓടി ചാടി താഴേക്ക് വന്നു.. “അച്ഛാ… അറിഞ്ഞോ.. നാളെ സൂസനും ഫാമിലിയും ഇങ്ങോട്ട് വരും എന്ന്…” “ഉം…എന്നെയും വിളിച്ചിരുന്നു.. കുറച്ച് പണി കൂടി ബാക്കി ഉണ്ട് എന്ന്…” “എനിക്ക് ഇപ്പോഴാ ആശ്വാസം ആയത്.. അങ്കിൾ കൂടി ഉണ്ടെങ്കിലേ കാര്യങ്ങൾക്ക് നീക്കുപോക്ക് ഉണ്ടാവൂ..” “നിനക്ക് നാണമില്ലേ ശ്വേതാ.. ഇങ്ങനെ ഒക്കെ ചിന്തിക്കാൻ… കഷ്ട്ടം..” “അമ്മയോട് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് എന്നെ ഭരിക്കാനോ തിരുത്താനോ വരണ്ട എന്ന്.. റോസാന്റിയെ നോക്ക്.. സൂസനെ എന്തെങ്കിലും പറയുന്നുണ്ടോ.. അവൾ അവളുടെ ഇഷ്ട്ടത്തിന് ജീവിക്കുന്നു..” “അതേ.. അവളുടെ ഇഷ്ട്ടത്തിന് ജീവിച്ച കഥകൾ ഒക്കെ എനിക്ക് അറിയാം.. കൂടുതൽ എന്നെ കൊണ്ട് പറയിക്കേണ്ട…”

“അമ്മയൊന്നു മിണ്ടാതെ പോയേ.. എനിക്ക് വേറെ പണിയുണ്ട്..” അവൾ മുഖം വെട്ടിച്ച് കയറി പോയി… “കഴിഞ്ഞോ ഉപദേശം..” ദിനകരൻ അവരെ പുച്ഛിച്ചു.. “എന്റെ ഉപദേശം കേട്ടിട്ട് എന്ത് കാര്യം.. നിങ്ങളുടെ അല്ലേ മോള്.. സ്വഭാവ ഗുണം കാണാതിരിക്കില്ലല്ലോ…” “അതേടി.. എന്റെ മോള് ആയത് കൊണ്ടാ നീ ഇന്നും ഇവിടെ നിൽക്കുന്നത്.. അഷ്ട്ടിക്ക് വകയില്ലാത്ത നീ ഇപ്പോ കെട്ടിലമ്മയായി ജീവിക്കുന്നത്…” “ഇവിടെ ഞാൻ താമസിക്കുന്നത് എന്റെ ഗതികേട് കൊണ്ടാ…തെരുവിൽ മാനം വിറ്റ് കഴിയുന്നവർക്ക് എന്നെക്കാൾ അന്തസ്സ് ഉണ്ട്… ”

“എന്ത് പറഞ്ഞെടി…. ” അയാൾ അവരുടെ കഴുത്തിൽ പിടി മുറുക്കി.. അവർ ശ്വാസം കിട്ടാതെ പിടിഞ്ഞു.. ഇത് കണ്ട് ചിന്നൻ ഓടി വന്ന് തടഞ്ഞു… “മുതലാളി.. എന്താ ഇത്.. ആരെങ്കിലും അറിഞ്ഞാൽ.. ഇന്നത്തെ കാലമാണ്.. വാ…” അവരെ അവിടെ ഇട്ട് രൂക്ഷമായി നോക്കി അയാൾ പുറത്തേക്ക് പോയി… 🍒

രാത്രി ഫ്ളാറ്റിൽ അഭി ഹാളിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുയാണ്… ഇടയ്ക്ക് നഖം കടിക്കുന്നു… ശരത്തും സിദ്ധുവും ടി വി കാണുന്നു.. ഇടയ്ക്ക് രണ്ടാളും അഭിയെ നോക്കി പരസ്പരം എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നു… അത് കാണുമ്പോൾ അഭി കലിപ്പിൽ നോക്കും… “ടാ.. ഭയ്യാ… ഇങ്ങനെ കൂട്ടിലിട്ട പോലെ നടക്കാതെ കാര്യം പറ…” സിദ്ധു പറഞ്ഞു കൊണ്ട് ശരത്തിനെ നോക്കി കണ്ണിറുക്കി… ” ദേ.. രണ്ടും എന്റെ മുന്നിൽ നിന്ന് എണീറ്റ് പോവുന്നുണ്ടോ.. നാളെ എനിക്ക് ഫ്ലൈറ്റ് ബുക്ക് ചെയ്‌തേക്കണം.. നിങ്ങൾ വരുവോ വരാതെ ഇരിക്കുവോ എന്താ വച്ചാൽ ചെയ്തോ… ഐ ഡോണ്ട് കെയർ..” “എന്താ നിന്റെ പ്രശ്നം…” ശരത് അവനെ പിടിച്ച് സോഫയിൽ ഇരുത്തി.. അഭി ഒന്നും മിണ്ടിയില്ല…

“ടാ..പറയെടാ… പരിഹാരം ഉണ്ടാക്കാം..” “എനിക്ക് അവളെ കാണണം.. അത്ര തന്നെ.. ഞാൻ നാളെ പോകും.. മനുഷ്യൻ രണ്ടോ മൂന്നോ ദിവസത്തേക്ക് എന്ന് വിചാരിച്ചു വന്നതാ…ഇതൊന്നും ശരിയാവാൻ പോവുന്നില്ല…ഇന്ന് നാളെ എന്ന് പറഞ്ഞ് അവര് നീട്ടുന്നതാണ്….” “ഭയ്യാ.. നാളെ ഒരു ദിവസം കൂടി ക്ഷമിക്കെടാ.. പ്ലീസ്.. നാളെ ശരിയായില്ലെങ്കിൽ അടുത്ത ദിവസം ഉറപ്പായും പോകാം.. നല്ല ഏട്ടനല്ലേ.. എന്റെ ഒരാഗ്രഹം അല്ലേ.. പ്ലീസ്..” സിദ്ധു അവന്റെ മുന്നിൽ മുട്ട് കുത്തിയിരുന്നു.. “പോടാ.. അവന്റെ ഒരു….. എന്റെ അമ്മൂന് വേണ്ടി ആയി പോയി..അല്ലെങ്കിൽ……പോട്ടെന്ന് വച്ചേനെ..” “എന്റമ്മോ.. ഫസ്റ്റ് ക്ലാസ് ജന്റിൽ മാന്റെ വായിൽ നിന്ന് തെറി… 🤣🤣🤣🤣

” ശരത് പൊട്ടിച്ചിരിച്ചു… അഭി അവരെ നോക്കി ചവുട്ടി കുലുക്കി ചന്ദ്രന്റെ ഫ്ലാറ്റിലേക്ക് പോയി.. ശരത്ത് സിദ്ധുനെ നോക്കി കണ്ണടച്ച്‌ കാണിച്ചു പിന്നാലെ പോയി… അവരെ ഫ്ളാറ്റിൽ കണ്ട സാന്ദ്ര കിട്ടിയ അവസരത്തിൽ സിദ്ധുന്റെ ഫ്ലാറ്റിലേക്ക് ചെന്നു…. സിദ്ധു സോഫയിൽ കണ്ണടച്ച് ചാരി ഇരിക്കുകയായിരുന്നു… സാന്ദ്ര പിറകിൽ ചെന്ന് നിന്ന് അവന്റെ മുടിയിൽ തലോടി നെറ്റിയിൽ മസ്സാജ് ചെയ്തു.. അവനെന്തൊ അത് അപ്പോൾ ആശ്വാസം ആയിരുന്നു.. തണുത്ത വിരൽ നെറ്റിയിലൂടെ ഓടിയപ്പോൾ അവൻ ഒന്ന് പുഞ്ചിരിച്ചു..

പെട്ടെന്ന് അമ്മമ്മയെ ഓർമ വന്നു അവന്.. സന്ധ്യയ്ക്ക് ഉമ്മറത്ത് അമ്മമ്മയുടെ മടിയിൽ കിടക്കുമ്പോൾ അവർ കഥകൾ പറയുന്നതും വിശേഷങ്ങൾ ചോദിക്കുന്നതും അവരുടെ കൊച്ചു കൊച്ചു സന്തോഷങ്ങളും..എല്ലാം ഓർത്തപ്പോൾ അവന്റെ കണ്ണ് നിറഞ്ഞു… ചെന്നിയിലൂടെ ഒഴുകുന്ന കണ്ണീർ കണ്ടപ്പോൾ സാന്ദ്രയ്ക്ക് വല്ലായ്മ തോന്നി.. അവൾ അവന്റെ നെറ്റിയിലേക്ക് ചുണ്ട് ചേർത്തു.. നനുത്ത സ്പർശനം ഏറ്റ് സിദ്ധു കണ്ണ് തുറന്നു.. മുഖത്തോട് ചേർന്ന് അവളുടെ മുഖം കണ്ട് അവൻ ഒന്ന് ഞെട്ടി..ചാടി എഴുന്നേറ്റു..

“നീ.. നീ….എന്താ ഇവിടെ…” “അത് കൊള്ളാം.. ഇത്ര നേരം മസ്സാജ് ചെയ്ത് തന്നപ്പോൾ സുഖിച്ചു കിടന്നല്ലോ…അപ്പോ എന്നെ കണ്ടില്ലേ…” “അത്..ഞാൻ ഉറക്കം ആയിരുന്നു.. അറിഞ്ഞില്ല.. അതാ..” “ഓ.. എന്നിട്ടാണോ കരഞ്ഞത്..” “സാന്ദ്ര താനൊന്നു പോയേ.. എന്നെ ദേഷ്യം പിടിപ്പിക്കാതെ…” “സിദ്ധുവേട്ടന് ദേഷ്യം വരുന്നത് കാണാൻ ആണ് നല്ല ഭംഗി…” “സാന്ദ്ര… സിദ്ധു പരമാവധി ദേഷ്യം അടക്കി വിളിച്ചു…. പ്ലീസ്…ലീവ് മീ… “നോ.. നെവേർ.. അതേ എന്താ ആശാന്റെ പ്രശ്നം.. കുറെ ഒക്കെ പഴയ കഥകൾ എനിക്കും ഇപ്പോ അറിയാം.. സോ പാസ്റ്റ്‌ വിചാരിച്ചാണ് എന്നെ റീജക്ട് ചെയ്യുന്നത് എങ്കിൽ വേണ്ട…

ഞാൻ നിങ്ങളുടെ പിന്നാലെ വരും.. എനിക്ക് വേണം ഈ ചട്ടമ്പിയെ..” സിദ്ധു അവളെ തറപ്പിച്ചു നോക്കി ബാൽക്കണിയിലേക്ക് പോയി…അവളും പിന്നാലെ ചെന്നു.. “സാന്ദ്ര.. നിനക്ക് പറ്റിയ ഒരാൾ അല്ല ഞാൻ.. നിനക്കെന്താ കാര്യം മനസിലാവാത്തത്.. നഷ്ട്ടങ്ങളുടെ പട്ടിക മാത്രമുള്ള ഒരു ജീവിതം ആണ് എന്റേത്.. അവിടേക്ക് ഇനി ആരും വേണ്ട.. എനിക്ക് അതിനൊന്നും താല്പര്യം ഇല്ല..” “എന്നെ കൂടെ കൂട്ടിയാൽ ലാഭം മാത്രേ ഉണ്ടാവൂ സിദ്ധൂട്ടാ..” “നോ.. സാന്ദ്ര.. ഡോണ്ട് കാൾ മീ ലൈക്ക് ദാറ്റ്..” അവൻ ഉറച്ച ശബ്ദത്തിൽ പറഞ്ഞു.. “ഓ.. സോറി.. ഞാൻ.. അറിയാതെ…” “ഉം.. സാരില്ല.. താൻ പൊയ്ക്കോ..

ഞാൻ കുറച്ചു നേരം തനിച്ച് ഇരിക്കട്ടെ…” “വെരി സോറി.. തനിച്ചു വിടാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല… സിദ്ധുട്ടാ…” “സാന്ദ്ര.. ഐ ടോൾഡ് യൂ…” അവൻ ദേഷ്യത്തിൽ ഹാൻഡ് റെയിലിൽ കൈ ചുരുട്ടി അടിച്ചു.. “ഏയ്.. കൂൾ.. പഴയ കാമുകി വിളിച്ചതാണോ അങ്ങനെയെന്ന് അറിയാൻ പരീക്ഷിച്ചതാ… ആണല്ലേ…എങ്കിൽ ഞാനും അങ്ങനെയേ വിളിക്കൂ…” “എന്നാൽ നീ കൊണ്ടിട്ടേ പോകൂ…” “എന്നെ തല്ലിയാൽ ഞാൻ തിരിച്ചും തല്ലും.. ” “ശ്ശേ..ഇത് വലിയ ശല്യം ആയല്ലോ… എന്റെ പൊന്ന് കുഞ്ഞേ.. ശരത്തേട്ടനെ വിചാരിച്ചു മാത്രമാണ് നിന്റെ മുഖത്തിന്റെ ഷെയ്പ്പ് ഞാൻ മാറ്റാത്തത്… അല്ലെങ്കിൽ…” “ഹായ്.. എന്താ രസം..

എന്റെ പൊന്ന് കുഞ്ഞ്… ഇഷ്ടപെട്ടു…ഹൗ സ്വീറ്റ്…” അവൾ അവന്റെ മുഖത്തേക്ക് തന്നെ നോക്കി… “എന്ത് ഭംഗിയാണ് ഇയാളെ കാണാൻ .. നല്ല കട്ട താടി.. സൂപ്പർ മുടി.. ശ്ശോ… എന്റെ സങ്കലപ്പത്തിൽ ഉള്ള അതേ മുഖം.. അതല്ലേ സിദ്ധുട്ടൻ എന്റെ മനസിലേക്ക് ഇങ്ങനെ ഇടിച്ചു കേറിയത്…എന്നെ ഒന്ന് പ്രേമിച്ചാൽ എന്താ ഇയാൾക്ക്… സാരില്ല ഞാൻ വെയിറ്റ് ചെയ്തോളാം… അപ്പോ കാണാം.. പോട്ടെ..” അതും പറഞ്ഞവൾ അവിടുന്ന് നടന്ന് നീങ്ങി.. ഉടനെ തന്നെ തിരിച്ചു വന്നു.. ” ഐ ലൗ യൂ … ” അതും പറഞ്ഞ് അവൾ അവന്റെ നേരെ പൊങ്ങി കവിളിലേക്ക് അമർത്തി ചുംബിച്ചു….”.തുടരും..

സിദ്ധാഭിഷേകം : ഭാഗം 36

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!