അഗ്‌നിശിഖം: ഭാഗം 15

Share with your friends

എഴുത്തുകാരി: രുദ്രവേണി

ക്ലാസ്സിൽ ചെന്നപ്പോൾ വല്യ സ്വീകരണം. കുട്ടികൾ മ്മളെ അങ്ങ് ഏറ്റെടുത്തു. വല്യ വല്യ സമ്മാനങ്ങൾ നേടിയില്ലെങ്കിലും പ്രതികാരം നടത്തിയില്ലെങ്കിലും മനസ്സ് നിറഞ്ഞു മുന്നിൽ ഇരിക്കുന്ന കുട്ടികൾ നൽകുന്നൊരു ചിരി ഉണ്ടല്ലോ അത് മതി ഉപ്പിടാത്ത കഞ്ഞി കുടിക്കാൻ. അന്നത്തെ ദിവസം വല്യ കോലാഹലങ്ങൾ ഉണ്ടാക്കാതെ കടന്ന് പോയി. പക്ഷെ കുട്ടികളുടെ ഒക്കെ മുന്നിൽ കിരീടം വെക്കാത്ത രാജാവ് ആയി. ഹോ കാലം പോയൊരു പോക്കേ. രാഗേഷും അവന്റെ കൂട്ടുകാരും ക്ലാസ്സിലൊന്നും കയറാൻ നിന്നില്ല. ശീലമില്ലാത്തതല്ലേ. വല്ല ഗ്യാസ് ട്രബിൾ വന്നലോ ന്ന് കരുതി ആകും.

ചോദിച്ചപ്പോൾ പറഞ്ഞു.. അല്ല ടീച്ചറെ പയ്യെ പയ്യെ ഒക്കെ ശീലമാക്കാം എന്ന് കരുതി. ആക്രാന്തം കാട്ടി ഒരുമിച്ചു പഠിച്ചിട്ട് വല്ല വയറിളക്കം വന്നല്ലോ. എന്നാലും ചെക്കൻ ആള് നന്നായി ട്ടോ. കറുപ്പും വെള്ളയുമൊക്കെ കൊടികൾ കളഞ്ഞിട്ട് ലൈബ്രറി ടെ മുന്നിലെ ആല്മരത്തിനു ചുവട്ടിൽ തപസ്സു ഇരിക്കാൻ തുടങ്ങി. അവിടുന്ന് വരുന്ന പ്രത്യേക കാറ്റേറ്റിട്ടു എങ്ങാനും നന്നാവാൻ തോന്നിയാലോ ന്നു. ഒരേ ഇരുപ്പ് ഇരുന്നിട്ട് ചെക്കൻ വല്ല വാത്മീകവും ആയി മാറല്ലേ എന്ന് എല്ലാ ദൈവങ്ങളോടും മുട്ടിപ്പായി പ്രാർത്ഥിച്ചു. അങ്ങനെ തപസ്സിരുന്നല്ലേ മ്മടെ വാത്മീകി ഉണ്ടായതും രാമായണം രചിച്ചതും.

ഇവനും വല്ല രാഗേഷ് ചരിതം രചിച്ചാൽ ഞങ്ങളൊക്കെ തന്നെ പഠിപ്പിക്കേണ്ടി വരില്ലേ. അന്നത്തെ യുദ്ധത്തിന് അന്ധ്യം കുറിച്ച് വെള്ള കൊടി നാട്ടി ഞങ്ങൾ പുഷപക തേരിൽ അമർന്നു. തേരാളി വണ്ടി എടുക്കു. ഡ്രൈവർ എന്ന് വിളിച്ചാലല്ലേ പ്രോബ്ലം ഉള്ളൂ. ഇനിയെന്താ ചെയ്യാ.. പാത്തു എന്നെ നോക്കി കോക്രി കാട്ടി. അവള് എനിക്ക് അറിയാത്ത ഭാഷയിൽ ന്നെ തെറി വിളിച്ചു. ബെഷമായി. ബാഗ് തുറന്നു കുപ്പിയിൽ ഉണ്ടായിരുന്ന വെള്ളം വായയിലേക്ക് കമിഴ്ത്തി. അതന്നെ. വീട്ടിൽ എത്തി. മേലൊക്കെ നന്നായി വെള്ളമൊഴിച്ചു ശുദ്ധി വരുത്തി. എത്ര മാത്രം അഭിനന്ദനങ്ങൾ വന്നു മൂടിയതാ. നേരെ കുളിച്ചില്ലെങ്കി അതൊക്ക ശരീരത്തിൽ തങ്ങി നിന്ന് ചൊറിച്ചിൽ ഉണ്ടാക്കിയാലോ.

മാന്തി തരാനൊന്നും ആരുമില്ലന്നെ. പാവം സിംഗിൾ പസങ്ക ടെ സങ്കടം ആരറിയാൻ. താഴത്തേക്ക് നൂഴ്ന്നു ഇറങ്ങി. ഹേ മ്മടെ അപ്പൂപ്പൻ താടി മിസ്സിംഗ്‌. എങ്ങോട്ട് പോയി. ഇനിയിപ്പോ ടീച്ചറമ്മയെ ഉപേക്ഷിച്ചു അടുത്ത വീട്ടിലെ “വേലക്കാരിടെ കൂടെ ഒളിച്ചോടിയോ. വേലക്കാരി ആയിരുന്താലും നീ യേൻ മോഹവല്ലി ” പാടി നടക്കുന്നത് കാണേണ്ടി വരുമോ. ഉള്ളിലേക്ക് ചെല്ലും തോറും ആകെ ഒരു നിശബ്ദത. ഇവരൊക്കെ എവിടെ പോയി. അന്വേഷിക്കാം എന്ന് കരുതിയപ്പോ വയറിലെ റേഡിയോ സ്റ്റേഷൻ on ആയി. ഇനിയിപ്പോ പാട്ട് തുടങ്ങുന്നതിനു മുന്നേ ഇച്ചിരി ചായ കൊടുത്തേക്കാം എന്നോർത്തു അടുക്കളയിലേക്ക് നടന്നു. വലത് കാൽ എടുത്തു വെക്കാൻ ഓർത്തെ ഉള്ളൂ..

അതാ അടുക്കളയിൽ ഭീകരാക്രമണം. ഷർട്ട്‌ ഒന്നും ഇടാതെ ചാവേർ എന്ന് തോന്നിപ്പിക്കുന്ന ഒരു മസിലളിയൻ എന്തിക്കെയോ ഉണ്ടാക്കുന്നു… അയ്യോ.. ആരെങ്കിലും വരണേ. അടുക്കളയിൽ ആരോ അതിക്രമിച്ചു കയറിയിരിക്കുന്നെ.. ഉറക്കെ നിലവിളിച്ചു. വേഗം വാതിലിനു പിറകിൽ വെച്ചിരിക്കുന്ന ചൂൽ കയ്യിലാക്കി. സ്ലാബിന് മുകളിൽ ഇരുന്ന കത്തിയും. ചൂൽ കെട്ടു കൊണ്ടു നടു മുതുകിന് ഒന്ന് പണിതു. ധൈര്യമുണ്ടെങ്കിൽ നേർക്ക് നേർ വാടാ. അല്ലാതെ ചായയിൽ വിഷം കലക്കി കൊല്ലാൻ ആർക്കും സാധിക്കും.

എന്റെ ഉള്ളിലെ പെൺ സിംഹം സട കുടഞ്ഞെഴുനേറ്റു. അയ്യോ. എടൊ. ഇതു ഞാനാ. നവി.. ദയവു ചെയ്തു ഇനിയെന്നെ തല്ലല്ലേ. നല്ല വേദന ഉണ്ട്. അയ്യേ. ഈ കാണുന്ന മസ്സിൽ ഒക്കെ വെറുതെ ആണല്ലേ. ഇതു വെറും പാൽക്കുപ്പി. ചൂല് കൊണ്ടുള്ള ഒരു അടി കൂടി താങ്ങാൻ വയ്യാത്രെ മ്ലേച്ഛം. അപ്പൊ ഇതാണ് ടീച്ചറമ്മ പറഞ്ഞ ആ അവതാരം ലെ. നവി മോൻ. എന്തൊക്കെ പ്രതീക്ഷകൾ ആയിരുന്നു. ഒരു നിമിഷം കൊണ്ടു ഒക്കെ കാക്ക കൊണ്ടോയി. ഞാനായിട്ട് കുറച്ചില്ല പല്ലൊക്കെ നല്ലോണം കാണിച്ചു ഒരു ചിരിയങ്ങു കാച്ചി. മൂപ്പര് തിരിച്ചും. മേമ പറഞ്ഞിരുന്നു. എമിയെ കുറിച്ച്. ഇയാൾ വന്നിട്ടേ ചായ ഉണ്ടാക്കു ന്നും പറഞ്ഞു. എനിക്ക് ഗ്രീൻ ടീ തന്നെ വേണം. തന്നെ ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതി.

ആഹാ. അപ്പൊ തൂങ്ങി മരിച്ച ചായ കുടിക്കുന്ന ആളാണ് ലെ. എനിക്കത് ഇഷ്ടമേ അല്ല . തൂങ്ങി മരിച്ച ചായയോ. അതെന്താ. അയ്യോ ആ മനുഷ്യന്റെ കണ്ണുകൾ ഒക്കെ പുറത്തേക്ക് ഓടി വന്നു നോക്കി. അതായത് ഈ ചായ പൊടി ഒരു പാക്കറ്റിൽ ഇട്ട് അതിന് ഒരു നൂലും കെട്ടി ഇങ്ങനെ കെട്ടി തൂക്കി ഇടുന്ന ചായ. അതല്ലേ ഈ ഗ്രീൻ ടീ. എന്റെ അറിവ് പങ്കു വെച്ചു. പാവം തൂങ്ങി മരിച്ച ചായ കൂടി അറിയില്ല ത്രെ. ബാംഗ്ലൂർ ഒക്കെ പഠിച്ചതാണെന്ന് പറഞ്ഞിട്ട് എന്താ കാര്യം. ഇത്ര സിംപിൾ ആയ കാര്യം കൂടി ഞാൻ പറഞ്ഞു കൊടുക്കണം എന്ന് പറഞ്ഞാൽ കഷ്ടമാണ്. ഓഹോ. അപ്പൊ ഇവിടൊക്കെ ഗ്രീൻ ടീ ക്കു അങ്ങിനെയാ പറയുന്നേ അല്ലെ. മ്മ. എവിടെയും പോയി ഗ്രീൻ ടീ എന്ന് ചോദിക്കല്ലേ.

തൂങ്ങി മരിച്ച ചായ ചോദിച്ചാൽ അവർ എടുത്തു തരും ട്ടോ. അയ്യേ..ഇതു ശരിക്കും പാൽക്കുപ്പി തന്നെ മനസ്സിൽ ഓർത്തു. എന്ത് പറഞ്ഞാലും വിശ്വസിച്ചോളും.. ഒരാൾക്ക് ശരിയായ അറിവ് പകർന്നപ്പോ എന്തൊരു ആത്മ സുഖം. നീട്ടി വലിച്ചു ഒരു ശ്വാസം എടുത്തു. അല്ല ചേട്ടാ. ചേട്ടന് ചായയിൽ ആത്മഹത്യ ചെയുന്ന ബിസ്‌ക്കറ് വേണ്ടേ. അതെന്താ സാധനം. ഗ്രീൻ ടീ കയ്യിൽ പിടിച്ചു മൂപ്പര് തിരിഞ്ഞു നിന്നു. അതൊരു വല്യ കഥയാണ് ചേട്ടാ. പണ്ട് ചായയും ബിസ്‌ക്കറ്റും തമ്മിൽ കൊണ്ടു പിടിച്ച പ്രണയം ആയിരുന്നു. ഈ ബ്രിട്ടീഷ് കാരൊക്കെ ഉള്ള സമയത്തെ. ഒരു ദിവസം ഒരു വൈസ്രോയി ചായ കുടിക്കാൻ നോക്കിയപ്പോ ബിസ്‌ക്കറ് തീർന്ന് പോയി.

ആ സങ്കടത്തിൽ ചായ ആത്മഹത്യ ചെയ്തു. ഭർത്താവ് ബിസ്‌ക്കറ് ഇല്ലാതെ ചായ കുടിക്കില്ലലോ എന്നോർത്തു പാവം ഭാര്യ അടുത്ത വീട്ടിൽ നിന്ന് കടം വാങ്ങി കൊണ്ടു വന്നപ്പോഴേക്കും ചായ തൂങ്ങി മരിച്ചല്ലോ. അപ്പൊ ബിസ്ക്കറ്റ് ചായയിൽ മുങ്ങി മരിച്ചു. എപ്പോഴും അവരെ ഒരുമിച്ചു കഴിച്ചില്ലെങ്കിൽ രാത്രി അവരുടെ പ്രേതം തേടി വരും എന്നാണ് വിശ്വാസം. മുഖത്തു സങ്കടം ഒക്കെ വരുത്തി പറഞ്ഞു തീർത്തു. അയ്യോ. ഇത്രക്കൊക്കെ ഉണ്ടായിരുന്നോ. എന്നാൽ എനിക്ക് രണ്ടു ബിസ്കറ് തരു ട്ടോ. പാൽക്കുപ്പി വിനയാന്വിതനായി പറഞ്ഞു. മൂപ്പരെ വല്യ ഒരു ദുരന്തത്തിൽ നിന്ന് രക്ഷിച്ചത് പോലെ ഞാനും നന്നായി ഒന്ന് പുഞ്ചിരിച്ചു കൊടുത്തു.

ഒരാളെ പറ്റിച്ചപ്പോൾ എന്തൊരു ഹർഷം. പിന്നെ അമ്മമാരൊക്ക അടുക്കളയിൽ കൂടി. വൈകുന്നേരത്തേക്ക് ഉള്ള ചപ്പാത്തിയും ഉള്ളി കറിയും ഉണ്ടാക്കി വെച്ചു. പതുക്കെ വൈകുന്നേരത്തെ കലാപരിപാടിയിലേക്ക് തിരിഞ്ഞു. തക്കുടുപ്പ വരുമ്പോ ഒരു പെട്ടി ഷീറ്റ് കൊണ്ടു വന്നിരുന്നു. പിന്നെ മേലും കീഴും നോക്കിയില്ല. ഷീറ്റ് വീശി. ഇന്ന് rummy കളിച്ചു മരിക്കും നമ്മൾ. ഇടക്ക് മേമ്പൊടി പോലെ on the സ്പോട് വായയിൽ വന്ന പാട്ടുകൾ പാടി. കുറച്ചു കഴിഞ്ഞപ്പോ വാതിൽക്കൽ ഒരു തല പുറത്തേക്ക് നീണ്ടു വരുന്നു… മ്മടെ പാൽക്കുപ്പി നവി മോൻ. ഈ കാടി വെള്ളം കൊണ്ടു പശുക്കളുടെ അടുത്തു ചെന്നാൽ അവറ്റകൾ വരില്ലേ അത് പോലെ.

ആഹാ നവി ഉണ്ടായിരുന്നോ ഉള്ളിൽ. ഇന്നെന്താ മീറ്റിംഗ് ഒന്നും ഇല്ലേ. തക്കുടുപ്പ ആക്കി ചോദിച്ചതാ ട്ടോ. ഇല്ല അങ്കിൾ. ഞാൻ ഉള്ളിലിരുന്ന് ബോറടിച്ചപ്പോ… പുറത്ത് പാട്ടൊക്കെ കേട്ടപ്പോ ഒന്ന് എത്തി നോക്കിയതാ. ഈ പാൽക്കുപ്പി എന്താ പെണ്ണ് കാണാൻ വന്നപ്പോൾ ചോദ്യം ചോദിക്കുമ്പോ പറയുന്നത് പോലെ . മുക്കി മൂളി ഉത്തരം പറയുന്നേ. ചേ. ആണായാൽ ഇങ്ങനെ ചോദ്യ ചിഹ്നം പോലെ നിക്കാമോ. നല്ല തെങ്ങിൻ തടി പോലെ നീണ്ടു നിവർന്നു നിൽക്കണ്ടേ. ആത്മ ആണ് ട്ടോ. അല്ലെങ്കിൽ മൂപ്പര് ന്നെ നോക്കി ദഹിപ്പിച്ചാലോ. എന്തായാലും മൂപ്പരും എല്ലാരുടെയും കൂടെ ഇരുന്നു കളിയൊക്കെ ആസ്വദിക്കാൻ തുടങ്ങി.

ഔട്ട്‌ ഹൗസ്ന്റെ മുന്നിൽ ഒരു നിഴല് നീങ്ങിയോ. ഒന്ന് കൂടി സൂക്ഷിച്ചു നോക്കി. ഈശ്വരാ ഞാൻ പാൽകുപ്പിയെ കളിയാക്കാൻ പറഞ്ഞത് കാര്യമായോ. ചായടെ കൂടെ ബിസ്ക്കറ്റ് കഴിക്കാഞ്ഞിട്ടു പ്രേതമായി തിരഞ്ഞു വന്നതാകുമോ. ഓടി പോയി ഒരു ബിസ്‌ക്കറ് കഴിച്ചാലോ. അല്ലേൽ വേണ്ട. ഞാൻ പേടിത്തൂറി ആണെന്ന് ഇവരൊക്കെ തെറ്റിദ്ധരിക്കും. മിണ്ടാത്തെ ഇരിക്കാം. മനസ്സിൽ പതുക്കെ ഈശോയെ കൂട്ട് വിളിച്ചു. ഈശോയെ ആശ്വാസം നീയല്ലോ. ഒരു കൂടു മെഴുകുതിരി തരാം ട്ടോ. ആ ബിസ്‌ക്കറ് പ്രേതത്തെ ഓടിച്ചു വിടണേ. ഔട്ട്‌ ഹൌസിൽ അയാൻ വന്നിട്ടുണ്ട് ലെ. തക്കുടുപ്പ ആണ്. ഉവ്വ്. ഇന്ന് വൈകുന്നേരം വന്നു.

എന്തോ തിരക്കുണ്ടെന്ന് തോന്നുന്നു ഭക്ഷണം കൂടി വേണ്ടാ ന്ന് പറഞ്ഞു. ഓഹോ. അപ്പൊ ഞാൻ നേരത്തെ കണ്ട നിഴൽ അയാൻ ന്റെ ആണല്ലേ. ചേ പ്രേതം ചമ്മി പോയി. അപ്പോഴേ ആ ഒരു കൂടു മെഴുകു തിരി പിൻവലിച്ചു ട്ടോ. മുകളിലേക്ക് നോക്കി വീണ്ടും പറഞ്ഞു. നേരെ മുന്നിലേക്ക് നോക്കിയപ്പോ അതോ ലവൻ. മ്മടെ പാൽക്കുപ്പി കണ്ണടക്കാൻ കൂടി മറന്ന് എന്നെ നോക്കിയിരിക്കുന്നു. ഈശ്വരാ ഈ കോഴി കുഞ്ഞിനാണോ ഞാൻ ഗോതമ്പു മണികൾ വാരി എറിഞ്ഞത്. ഞാൻ നോക്കിയിട്ടും മൂപ്പര് കണ്ണെടുക്കുന്നില്ലന്നെ. ഹോ. ഈ സൗന്ദര്യം ഒരു ശാപമാണല്ലേ.

ഇനിയിപ്പോ ഞാൻ എന്ത് ചെയ്യും എന്നെയിങ്ങനെ നോക്കാതിരിക്കുമോ. എനിക്ക് നാൻ വരുന്നു. ആത്മാവ് ഉറക്കെ കരഞ്ഞു. കഷ്ടപ്പെട്ട് ഉച്ചത്തിൽ ഒന്ന് ചുമച്ചു… ഇതിനിടക്ക് പാത്തു ഇന്നത്തെ സംഭവങ്ങൾ വിസ്തരിക്കുന്നുണ്ട്. അമ്മമാരൊക്കെ മൂക്കത്തു വിരൽ വെച്ചു കേട്ടിരുന്നു. അപ്പൂപ്പന്താടിയും തക്കുടുപ്പായും ഇതല്ല ഇതിനപ്പുറവും ചാടി കിടന്നവനാണ് ഈ k k എമി എന്നൊരു ഭാവത്തിൽ ഇരുന്നു. ഈ പറയുന്നതൊന്നും എന്നെ അല്ല എന്നൊരു നിഷ്കു റിയാക്ഷന് കൊടുത്തു കളിയിൽ കോൺസെൻട്രേഷൻ കൊടുത്തു. നമ്മൾ ഒരു പണി ചെയ്യുമ്പോ അതിൽ മാത്രം ശ്രദ്ധിക്കണം ലെ.

പാത്തു ഒക്കെ പറഞ്ഞു നിർത്തിയപ്പോ ഉണ്ട് മ്മടെ പാൽക്കുപ്പി ഇരുന്നു ചിരിക്കുന്നു. പാവം ട്യൂബ് ലൈറ്റിലേക്ക് ഇപ്പോഴാ കറൻറ് എത്തിയത് ന്നെ. ചിരി നിർത്തുന്നില്ല ന്ന് കണ്ടപ്പോൾ എല്ലാരേയും കൂട്ടി കഴിക്കാൻ നടന്നു. ചപ്പാത്തിയും കൂട്ടാനും വിളമ്പി കൊടുത്തപ്പോ പാൽക്കുപ്പി എന്നെ ഒരു നോട്ടം. ഇതു എങ്ങിനെയാ കഴിക്കേണ്ടത് എമി. നശിപ്പിച്ചു. ഈ പാൽക്കുപ്പി ഞാൻ കഷ്ടപ്പെട്ട് ഉരുട്ടി ഉണ്ടാക്കി വെച്ചിരുന്ന മാനം ഒക്കെ വെള്ളത്തിൽ കലക്കും ന്നാ തോന്നുന്നേ. ഈശ്വരാ ചായയുടെയും ബിസ്‌ക്കറ് ന്റെയും കഥ ആരും അറിയല്ലേ.

വീണ്ടും മെഴുകു തിരി ഓഫർ ചെയ്തു. പക്ഷെ മ്മടെ വാക്കിനു വിലയില്ലാത്തതു കൊണ്ടാണെന്ന് തോന്നുന്നു മൂപ്പര് കയ്യൊഴിഞ്ഞു. പാൽക്കുപ്പി വള്ളി പുള്ളി തെറ്റാതെ തൂങ്ങി മരിച്ച ചായയുടെയും ആത്മഹത്യ ചെയ്ത ബിസ്‌ക്കറ് ന്റെയും കഥ പാട്ടാക്കി. മ്മള് പിന്നെ ഇതൊന്നും ചെയ്ത എമി ഞാനേ അല്ല എന്നൊരു ഭാവത്തോടെ ഭക്ഷണത്തിലേക്ക് കൂടുതൽ ശ്രദ്ധ ചെലുത്തി. അല്ല പിന്നെ വിശന്നാൽ ഞാൻ ഞാനല്ലതാകും…. അപ്പൊ നാളെ കാണാമെ……

അഗ്‌നിശിഖം: ഭാഗം 14

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!