ദേവാഗ്നി: ഭാഗം 12

Share with your friends

എഴുത്തുകാരൻ: YASH

എല്ലാവരും ഓടി അകത്തേക്ക് കയറി…അമ്മ മാർ എല്ലാം രഞ്ജി ഏട്ടന്റെ വട്ടം കൂടി വിശേഷങ്ങൾ ചോദിച്ചറിയുന്ന സമയത്താണ് ദേവു അങ്ങോട്ട് വന്നത്…രഞ്ജി ദേവുനേ കണ്ടപ്പോ അവന്റെ കണ്ണ് ഒന്ന് തിളങ്ങി അതിന്റെ നിറം മാറി നീല നിറം ആയി…ആരും അത് ശ്രദ്ധിച്ചില്ല എങ്കിലും വിശ്വനാഥൻ അത് കണ്ടിരുന്നു …രഞ്ജി ദേവുനേ തന്നെ നോക്കി നിൽകുന്നേ കണ്ട് ലക്ഷ്മി അമ്മ പറഞ്ഞു രഞ്ജി മോനെ ഇത് ദേവു അപ്പുന്റെ പെണ്ണ്… രഞ്ജി എണീറ്റ് ദേവുന്റെ അടുത്ത് പോയി അവളെ കൈ പിടിച്ച് തലയിൽ സ്നേഹത്തോടെ തലോടി … സുഖമല്ലേ മോളെ … അതേ ഏട്ടാ… രണ്ട് പേരെയും കണ്ണ് നിറഞ്ഞേ ആരും കണ്ടില്ല…

എന്താടാ നിനക്ക് ദേവുനേ പരിചയം ഉണ്ടോ… പിന്നെ പരിചയം ഇല്ലാതെ.ഒരു കള്ള ചിരിയോട് കൂടി രഞ്ജി പറഞ്ഞു.. എല്ലാവരും രഞ്ജി യെ തന്നെ സൂക്ഷിച്ചു നോക്കി..അപ്പുന്റെ മുഖത്ത് മാത്രം ഒരു പുഞ്ചിരി… രഞ്ജി തുടർന്നു… ഇവൾ എന്റെ പെങ്ങൾ അല്ലെ..എന്റെ അപ്പുന്റെ പെണ്ണ് എന്ന് പറയുമ്പോ എനിക്ക് പെങ്ങളെ പോലെ അല്ലെ…അല്ല എന്റെ പെങ്ങൾ തന്നെയാ….അല്ലെ മുത്തശ്ശ… അതേ അതേ…അതും പറഞ്ഞു മുത്തശ്ശൻ അവന്റെ വിരലിലേക്ക് സൂക്ഷിച്ചു നോക്കി കൈ വിരലിൽ ആ സമയം തൃശ്ശൂലം അഗ്നി പോലെ തിളങ്ങുന്നുണ്ടായിനും…വിശ്വനാഥന്റെ നോട്ടം ശ്രദിച്ച ദേവയനിയും അത് കണ്ടു അവരെ മനസിൽ വളരെ സന്തോഷം തോന്നി മതി മതി ബാക്കി വിശേഷം ഒക്കെ അവൻ ഒന്ന് ഫ്രഷ് ആയി വന്നതിന് ശേഷം…

സൂര്യ രഞ്ജി ന്റെ ബാഗ് ഒക്കെ അവന്റെ റൂമിൽ കൊണ്ട് വെക്കു അത് പറഞ്ഞു ദേവുന്റെ നേരെ തിരിഞ്ഞു സഹദേവൻ പറഞ്ഞു മോളെ അഞ്ചു എവിടെ… കോളേജ് കഴിഞ്ഞു വന്ന് കുറെ നേരം practice ചെയ്ത് ക്ഷീണം ആയി എന്നും പറഞ്ഞു കിടക്കുകയ ചെറിയച്ച… ഞങ്ങൾ പോയി ഇപ്പൊ കുത്തി പൊക്കി വരാം വാടി ആതു… അതും പറഞ്ഞു ആതുനേ വലിച്ചോണ്ട് ആരു അഞ്ചുന്റെ അടുത്തോട്ട് ഓടി…. ഇതേ സമയം രഞ്ജിന്റെ റൂമിൽ ഡാ സൂര്യ നല്ല ക്ഷീണം ഉണ്ട് ഞാൻ ഒരു 10 മിനുട്ട് കിടക്കട്ടെ…നീ ശല്യപ്പെടുത്തരുത്…നിനക്ക് വേണ്ടത് ആ പെട്ടിയിൽ ഉണ്ട്… അതും പറഞ്ഞു അവൻ ബെഡിലേക്ക് വീണു മുത്തശ്ശ… മുത്തശ്ശ… അവിടെ അഞ്ചു ചേച്ചി… എന്തൊക്കെയോ പറയുന്നു… എല്ലാവരും അഞ്ചുന്റെ അടുത്തേക്ക് പോയി അവളെ റൂമിന്റെ അടുത്ത് എത്തിയപ്പോ തൊട്ട് അടുത്ത റൂമിൽ നിന്നും സൂര്യ ഓടി വന്നു…

അവിടെ …അവിടെ… രഞ്ജി ഏട്ടൻ ഉറക്കത്തിൽ എന്തൊക്കെയോ മന്ത്രം പറയുന്നു… ഇതേ സമയം അഞ്ചു ഓം നമോ ഭഗവതേ മഹാബലായ നാഗരൂപായ കാമിനേ സർവ്വത്മനേ സത്യായ ചിത്രായ സാത്വികായ ഹ്രീം നാഗായ മഹാരൂപിണെ മഹാഘോഷയ കാമരൂപിണെ ആകാശാത്മനേ യോഗാരൂഢയാ സത്യായ ഹ്രീം നാഗാത്മനേ നമഃ… അതിന്റെ ബാക്കി എന്നോണം രഞ്ജി ന്റെ റൂമിൽ നിന്നും പാതാള നിവാസിനേ ചിതാന്തസ്ഥയാ ആകാശചരിണെ മേഘനാഥായ നാഗായ മഹാകേശായ നീലാത്മനേ സൂര്യാത്മജയ ബലിനെ ബല പ്രമഥനായ ദേവാത്മ പ്രമഥനായ ചൈതന്യ ഭൂഷത്മനേ യുഗദുദന്തരായ നമഃ നാഗായ നാഗകേശായ വ്യോമിനേ ഹാരാലം കൃതാത്മനേ പരമായ യോഗായ സത്യായ നാഗാഘോഷയാ നമഃ ഭയാനക നാഥഘോഷയാ മഹാനാഗാത്മനേ ഹ്രീം നാഗയാ ഹ്രീം നമഃ നാഗമാല മാത്രം….

മുത്തശ്ശൻ അതും പറഞ്ഞു കണ്ണടച്ച് പ്രാർത്ഥിച്ചു…എന്നിട്ട് പറഞ്ഞു ഗുരു പറഞ്ഞ പോലെ ഒക്കെ നടന്നിരിക്കുന്നു…അവരെ രണ്ട് പേരെയും വെള്ളം കുടഞ്ഞ് എണീപ്പിക്ക്… എന്നിട്ട് രണ്ട് പേരോടും എന്റെ റൂമിലേക്ക് വരാൻ പറയ്യ… അതും പറഞ്ഞു മുത്തശ്ശൻ റൂമിലേക്ക് പോയി… കുറച്ച് കഴിഞ്ഞു രഞ്ജി അഞ്ചു അങ്ങോട്ട് വന്നു…മുത്തശ്ശൻ പോയി വാതിൽ ചാരി അവരോടായി പറഞ്ഞു… നിങ്ങളോട് പറയാൻ ഞാൻ ആൾ അല്ല എന്ന് അറിയാം ഗുരു പറഞ്ഞത് കൊണ്ട് പറയുകയ ജന്മ ലക്ഷ്യം മറക്കരുത്…നാഗ ദൈവത്തിന്റെ മുൻപിൽ വച്ചു ശബതം മറക്കരുത്…അവർ ഒറ്റയ്ക്ക് ആവുബോ കൂടെ ഉണ്ടാവണം… രണ്ട് പേരുടെയും കണ്ണ് നീല നിറത്തോട് തിളങ്ങി..

പാമ്പ് ചീറ്റുന്ന ശബ്ദത്തോട് കൂടി… അവർ ശരി…ഞങ്ങൾ ഉണ്ടാവും എന്ന് പറഞ്ഞു തിരിഞ്ഞു നടന്നു…. പിറ്റേ ദിവസം രാവിലെ അമ്മ ഞാൻ ഇറങ്ങുക ആണേ… അതും പറഞ്ഞുഅഞ്ചു നോക്കുമ്പോ ഉണ്ട് രഞ്ജി എങ്ങോട്ടോ പോവാൻ ഇറങ്ങുന്നു… അഞ്ചുന്റെ തലയിൽ പെട്ടന്ന് ബൾബ് കത്തി … വേഗം ഓടി പോയി അവളെ സ്കൂട്ടി യുടെ കാറ്റ് അഴിച്ചു വിട്ടു… രഞ്ജി ഇറങ്ങി വരുമ്പോ വിളിച്ചു പറഞ്ഞു …അയ്യോ എന്റെ വണ്ടി പഞ്ചർ ആയല്ലോ…ഇനി എങ്ങനെയാ ഞാൻ കോളേജിൽ പോവുക… മോനെ രഞ്ജി നീ പോവുമ്പോ ഇവളെ ഒന്ന് കോളേജിൽ വിട്ടേക്ക്… പിന്നിൽ നിന്നും ആരോ പറയുന്നേ കേട്ടിട്ട് നോക്കുമ്പോ…

മുത്തശ്ശൻ മാവിന്റെ ചുവട്ടിൽ നിന്നും ചിരിച്ചോണ്ട് വരുന്നു… അടുത്ത് വന്നു ചെവിയിൽ പതുക്കെ പിടിച്ച് പറഞ്ഞു…എടി കള്ളി കുറുമ്പി … ആരും കണ്ടില്ല എന്നു കരുതിയോ…😁😁 നല്ല അടിപൊളി ആയി മുത്തശ്ശന് ഇളിച്ചു കാണിച്ചു കൊടുത്തു രഞ്ജി യെ നോക്കി… വാ പോവാം…എന്നും പറഞ്ഞു രഞ്ജി വണ്ടിയുടെ അടുത്തേക്ക് നടന്നു മുത്തശ്ശനെ കെട്ടിപിടിച്ചു കവിളിൽ ഒരു ഉമ്മ യും കൊടുത്തു … കണ്ടത് ആരോടും പറയണ്ട..ബൈ എന്നും പറഞ്ഞു അഞ്ചു ഓടി വണ്ടിയിൽ കയറി… വണ്ടി തറവാട് വിട്ട് കുറച്ച് പോയപ്പോ രഞ്ജി ഡീ മുത്തശ്ശൻ കണ്ടു ലെ വണ്ടിയുടെ കാറ്റ് അഴിച്ചു വിട്ടെ…😳😳 കണ്ണ് തയ്യേ വിയുമേടി ഉണ്ട കണ്ണി… മുത്തശ്ശൻ മാത്രം അല്ല ഞാനും കണ്ടിക്ക്.. 😁😁

ഇളിച്ചു കാണിച്ചോണ്ട്…ഡോ മനുഷ്യ തന്നോട് നല്ല നാല് വർത്താനം പറയാനാ അങ്ങനെ ചെയ്തേ പെട്ടന്ന് മോഡ് മാറ്റി കലിപ്പ് മോഡ് ആക്കി അഞ്ചു നീ പറഞ്ഞോടി ചക്കരെ… 2 ദിവസം മുൻപ് വിളിച്ചപ്പോ പോലും മനുഷ്യ നിങ്ങൾ വരുന്നില്ല എന്നല്ലേ പറഞ്ഞേ…അതോണ്ട് അല്ലെ നിങ്ങൾ വരുമ്പോ ഞാൻ airportil വരാതെ ആയേ…അതും പോരാഞ്ഞ് എന്നെ കാണാൻ വരാതെ നേരെ റൂമിൽ കയറി കിടക്കുകയും ചെയ്തു…ബാക്കി ഞാൻ എന്റെ ഏട്ടൻ തെണ്ടി അപ്പു കോപ്പു നു കൊടുക്കുന്നുണ്ട്… അഞ്ചു രഞ്ജു തമ്മിൽ പ്രേമം ആണെന്നത് അപ്പുന് മാത്രം അറിയുന്ന രഹസ്യം ഇപ്പൊ ദേവു നും അറിയാം..

ഡീ അവനോട് ഞാൻ പറഞ്ഞേയ നിന്നോട് പറയേണ്ട എന്ന്… നിനക്ക് ഒരു സർപ്രൈസ് ആവട്ടെ എന്നു കരുതി.. എന്നാലും ഇത് വല്ലാത്ത ഒരു സർപ്രൈസ് ആയിപ്പോയി മോനെ കൊഞ്ചു…. ഇനിയും ഉണ്ട് സർപ്രൈസ് 😜😜😜 🤨🤨🤨 ഞാൻ ഇനി തിരിച്ചു പോവുന്നില്ല ഇവിടെ തന്നെ നമ്മളെ ഏതേലും കമ്പനി യിൽ ജോയിൻ ചെയ്യാൻ തീരുമാനിച്ചു… സത്യം…എന്റെ ചക്കര ഉമ്മ അഞ്ചു കെട്ടിപിടിച്ചു രഞ്ജി ക്ക് ഒരു ഉമ്മ കൊടുത്തു… ഡീ പിശാചെ വിടെടി… ഞാൻ ഡ്രൈവ് ചെയ്യുന്നേ കണ്ടില്ലേ… ഉമ്മയും കുമ്മയും വെക്കാൻ ആള് കാണില്ല വല്ല ലോറി യ്ക്ക് അടിയിലേക്ക് ആവും നമ്മൾ… പിന്നെയും എന്തൊക്കെയോ പറഞ്ഞു ചിരിച്ചു കളിച്ചു അവർ മുൻപോട്ട് പോയി…ആൾ ഒഴിഞ്ഞ വിജനമായ സ്ഥലത്തൂടെ അവരുടെ കാർ പോയി കൊണ്ടിരുന്നെ… പെട്ടന്ന് അവരെ മുൻപിൽ ഒരു ജീപ്പ് നിറയെ മല്ലൻ മാരെ പോലുള്ള ആളുകളും ആയി കുറുകെ നിർത്തിയത്…… തുടരും

ദേവാഗ്നി: ഭാഗം 11

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!