സഹയാത്രികയ്ക്ക് സ്‌നേഹ പൂർവം: ഭാഗം 11

Share with your friends

എഴുത്തുകാരി: ഗൗരി ലക്ഷ്മി

അവർ കാശ് മാഷിന് നേർക്ക് നീട്ടി.. വിറകൈകളോടെ മാഷാ കാശ് വാങ്ങി.. അകത്തെ അലമാരയിൽ ഭദ്രമായി പൂട്ടി വെച്ചു ഉറങ്ങാതെ കാവൽ ഇരിക്കുമ്പോഴും വനജ മാത്രം അയാളെ ഒരു നോക്ക് നോക്കുക കൂടി ചെയ്യാതെ തന്റെ മുറിയിൽ വാതിലടച്ചിരിക്കുന്നുണ്ടായിരുന്നു.. മറ്റൊരറ്റത്ത് തന്റെ ചിറകിനിടയിലെ ചൂടുപ്പറ്റിയിരിക്കുന്ന കിളി കുഞ്ഞുങ്ങൾ എന്നോണം ഉറങ്ങുന്ന മക്കളെയോർത്തു ആ അച്ഛൻ മൗനമായി എല്ലാ വേദനയും ഉള്ളിലടക്കി കാത്തിരുന്നു..

എന്റെ മാഷേ ഇനിയെങ്കിലും ശ്വാസമൊന്നു നേരെ എടുക്കു.. ശ്രീധരൻ മാഷ് പുഞ്ചിരിയോടെ പറഞ്ഞു.. കാശിപ്പൊ ബാങ്കിൽ ആയില്ലേ.. ഇനിയിപ്പോൾ പേടിക്കേണ്ടല്ലോ.. അല്ലെങ്കിലും സത്യമുള്ള കാശല്ലേ.. അങ്ങാനൊന്നും നഷ്ടപ്പെടില്ല.. ശ്രീധരൻ മാഷ് പറഞ്ഞു.. രാഘവൻ മാഷ് അപ്പോഴാണ് ശ്വാസം നേരെ എടുത്തത്.. ഇത്രയും നേരം സത്യത്തിൽ വല്ലാത്ത ഒരു മാനസികാവസ്ഥയിൽ ആയിരുന്നു മാഷേ.. ഇത്രയും കാശ്.. നമ്മുടേതല്ലല്ലോ.. നാട്ടുകാരുടെതല്ലേ.. മാഷ് പറഞ്ഞു. കഴിഞ്ഞല്ലോ.. ഇനി വാ.. നമുക്ക് സ്കൂളിൽ പോകേണ്ടേ.. ശ്രീധരൻ മാഷ് പറഞ്ഞു.. മ്മ്.. എനിക്കൊരിടം വരെ പോകാനുണ്ട് മാഷേ..

ടൗണിലാ.. ഒരാളെ കാണണം.. ചില കാര്യങ്ങൾക്ക് തീരുമാനം എടുക്കണം.. ആ.. വിച്ചുവിനു പനിയാണ്. ഇന്നലെ വൈകീട്ട് ആ ഹോമിയോ ക്ലിനിക്കിൽ കാണിച്ചു. കാര്യമായിട്ട് ഒന്നുമില്ല.. ആ തൊണ്ട വേദനയുടേതാ.. മരുന്നു കൊടുത്തു..അവൾ വീട്ടിൽ ഉണ്ട്.. അയ്യോ അത് പറഞ്ഞപ്പോഴാണ് മാഷേ ഞനൊരു കാര്യം ഓർത്തത്.. ഭദ്രയ്ക്ക് ആ സ്‌കോളർഷിപ്പിന് അപേക്ഷ കൊടുക്കേണ്ട ഡേറ്റ് ഇന്നായിരുന്നു.. ശ്രീധരൻ മാഷ് തലയ്ക്ക് കൈ കൊടുത്തു പറഞ്ഞു.. അയ്യോ മാഷേ ഞാനും മറന്നു.. എൻട്രൻസ് എന്നത് അവളുടെ വലിയ സ്വപ്നമാണ്. മാഷെന്നാൽ ഒരു കാര്യം ചെയ്..

സ്കൂളിൽ ചെന്നിട്ട് മോളോട് വീട്ടിൽ പോയി അതിന്റെ പേപ്പറുകൾ ഒക്കെ വെച്ചേയ്ക്കുന്ന ആ ഫയൽ എടുത്തോണ്ട് വരാൻ പറയ്.. ഞാൻ ഇവിടുന്ന് അടുത്ത ബസിന് പോവാ.. രാഘവൻ മാഷ് പറഞ്ഞു.. വൈകിയല്ലോ മാഷേ.. ഇന്നിനി ബസ് കിട്ടുമോ.. ശ്രീധരൻ മാഷ് ചോദിച്ചു.. ആ നോക്കട്ടെ.. ഞാനാ ഇടവഴി അങ്ങോട്ട് പോകുവാ.. ഭദ്രയോട് അക്കാര്യം പറയാൻ മറക്കല്ലേ മാഷേ.. അലമാരയിൽ സർട്ടിഫിക്കറ്റ് വെയ്ക്കുന്ന ഫയലിൽ ഉണ്ട് എല്ലാം.. ഒരുമിച്ചാ വെച്ചിരിക്കുന്നത്.. രാഘവൻ മാഷ് പറഞ്ഞുകൊണ്ട് നടന്നു.. ശ്രീധരൻ മാഷ് ആ പോക്ക് നോക്കി നിന്നു..

പതിയെ സ്കൂളിലേക്ക് നടന്നു.. നടന്നു കുറച്ചു നീങ്ങിയപ്പോഴാണ് ചെക്ക് ബുക്ക് തന്റെ കയ്യിലാണല്ലോ എന്നത് രാഘവൻ മാഷ് ഓർത്തത്.. അദ്ദേഹം ചുറ്റും നോക്കി.. രാജേന്ദ്രന്റെ കട തുറന്നു കിടക്കുന്നു.. അദ്ദേഹം അവിടേയ്ക്ക് നടന്നു.. രാജേന്ദ്രൻ ഇല്ലേ മോനെ.. കടയിൽ കൂടെ നിൽക്കുന്ന വിഷ്ണുവിനോടയി രാഘവൻ മാഷ് ചോദിച്ചു.. മുതലാളി ഇപ്പൊ വരും മാഷേ . മാഷ് ഇരിക്ക്.. അവൻ വിനയാന്വിതനായി പറഞ്ഞു.. വേണ്ട മോനെ.. തിരക്കുണ്ട്. അതു പറഞ്ഞതും രാജേന്ദ്രൻ വന്നു.. ഡാ.. നിന്നോട് ആ ലൈറ്റ് ആൻഡ് സൗണ്ടിന്റെ കാര്യം ചോദിക്കാൻ പറഞ്ഞിട്ട് കേട്ടോ നീ..

രാജേന്ദ്രൻ ദേഷ്യത്തോടെ ചോദിച്ചു.. അയ്യോ.. ഞാനിപ്പോ ചോദിക്കാം.. അതും പറഞ്ഞു വിഷ്ണു ഇറങ്ങി നടന്നു.. ആ മാഷെന്താ ഇവിടെ .. രാജേന്ദ്രൻ ചോദിച്ചു.. ഒന്നും പറയേണ്ട രാജേന്ദ്രാ..ബാങ്കിൽ കാശിട്ടിട്ട് ഇറങ്ങി വരുന്ന വഴിയാണ്.. എനിക്കാണേൽ അത്യവിശമായി ടൗണിൽ ഒന്നു പോണം.. ശ്രീധരൻ മാഷ് കൂടെ ഉണ്ടായിരുന്നു. മാഷിനോട് അത്യവിശമായി ചിലത് ഏൽപ്പിച്ചു . ബസ് പോകുന്നതിനു മുന്നേ എനിക്ക് അവിടെ ചെല്ലണം.. ഈ ചെക്ക് ബുക്ക് കയ്യിൽ വെച്ചോ.. രണ്ടു താളിൽ ഞാൻ ഒപ്പിട്ടിട്ടുണ്ട്.. എന്തെങ്കിലും അത്യാവിശം വന്നാൽ കാശ് എഴുതി എടുത്തോ.. ഇത് കൊണ്ട് കമ്മറ്റി ഓഫീസിൽ ഏൽപ്പിച്ചാൽ മതി.. മാഷ് പറഞ്ഞു..

അതിനെന്താ മാഷേ. ഞൻ എൽപ്പിച്ചോളാം.. രാജേന്ദ്രൻ അതു വാങ്ങി.. നല്ല മഴക്കാറ്.. ഞാൻ വരാൻ വൈകും.. താൻ കമ്മറ്റി ഓഫീസിൽ ഇടയ്ക്ക് ചെന്നു നോക്കണേ രാജേന്ദ്രാ.. കാശിന്റെ ക്രൈം ഏല്പിച്ചില്ല എന്നു വെച്ചു അമ്പലം നമ്മുടേതല്ലാതാകുമോ.. മാഷ് പറഞ്ഞു.. എനിക്കെന്തു വിരോധമാ മാഷേ.. മറ്റാരും അല്ലല്ലോ മാഷില്ലേ കൈകാര്യം ചെയ്യുന്നത്.. മാഷാകുമ്പോൾ എല്ലാവർക്കും വിശ്വാസമാണ്.. അയാൾ പറഞ്ഞു.. ബസ് വരാറായല്ലോ.. വിഷ്ണുനോട് പറഞ്ഞാൽ അങ്ങോട്ട് വിടും.. രാജേന്ദ്രൻ പറഞ്ഞു.. ഹേയ് ഞാൻ ആ ഇടവഴി നടന്നോളാം.. താൻ അവനെ ബുദ്ധിമുട്ടിക്കേണ്ട.. അതും പറഞ്ഞു മാഷ് നടന്നു.. കണ്ണിൽ കത്തുന്ന കുടിലതയോടെ രാജേന്ദ്രൻ ചെക്ക് ബുക്കിലെ തുക എഴുതാത്ത കോളത്തിലേയ്ക്കും മാഷിന്റെ ഒപ്പിലേയ്ക്കും നോക്കി ചിരിയോടെ നിന്നു.. ************

കൂട്ടിന് ആരെയെങ്കിലും വിടണോ മോളെ.. ശ്രീധരൻ മാഷ് ചോദിച്ചു.. വേണ്ട മാഷേ. ഇത്രയ്ക്കിത്ര ദൂരമല്ലേ.. നമുക്ക് അറിയാത്ത വഴിയാണോ.. ഞാൻ പോയിട്ട് വേഗം വരാം.. ഭദ്ര പറഞ്ഞു.. ശെരി.. അച്ഛൻ അലമാരയിൽ വെച്ചിട്ടുണ്ട് എന്നാ പറഞ്ഞത്.. ശ്രീധരൻ മാഷ് പറഞ്ഞു.. മ്മ്.. ശെരി മാഷേ.. അതും പറഞ്ഞു ഭദ്ര സൈക്കിൾ ചവിട്ടി.. മാഷ് വേഗം ഫോണെടുത്തു ചെവിയോട് ചേർത്തു..ശിവന്റെ ഫോൺ ബൂത്തിൽ ഫോൺ ബെല്ലടിച്ചു.. ശിവാ.. ഭദ്ര മോള് അതുവഴി പോകുന്നുണ്ട്. ഒറ്റയ്ക്കാണ്.. ഒരു ശ്രദ്ധ വേണേ.. മാഷ് ഒരച്ഛന്റെ ആകുലതയോടെ പറഞ്ഞു.. അതിനെന്താ മാഷേ.. ഞങ്ങളൊക്കെ ഇല്ലേ.. വഴി നിറച്ചും ആളാ.. ശിവൻ പറഞ്ഞു. ആ ദേ സൈക്കിൾ കാണുന്നുണ്ട് .

ശിവൻ അപ്പോഴേ പറഞ്ഞു.. മാഷിന് ഒരാശ്വാസമായി.. സ്കൂളിന്റെ അടുത്തു നിന്നു കവല വരെ അധികം ആൾ പെരുമാറ്റം ഉള്ള സ്ഥലമല്ല.. സ്കൂൾ സമയം ഒഴിച്ചാൽ അവിടെ ആൾ പെരുമാറ്റം കുറവാണ്.. അതിന്റെ ആകുലതയായിരുന്നു മാഷിന്.. രാഘവൻ മാഷ് എന്തിയെ മാഷേ . ഫോണുമായി നിൽക്കുന്ന മഷിനോടയി വേണു മാഷ് ചോദിച്ചു.. ഇന്ന് ലീവാണ് മാഷേ.. ടൗണിൽ പോയി.. ശ്രീധരൻ മാഷ് പറഞ്ഞു.. വേണുമാഷ് ചിരിയോടെ നിന്നു.. ഈ രാഘവൻ മാഷെന്താ മാഷേ ഒരു ഫോൺ പോലും വാങ്ങാത്തത്. ഇപ്പൊ ആർക്കാ മൊബൈൽ ഇല്ലാത്തത്.. പത്തോ മൂവായിരമോ കൊടുത്താൽ നല്ലൊരു ഫോൺ കിട്ടത്തില്ലേ.. വേണു മാഷ് പറഞ്ഞു.. മാഷിന് അതൊന്നും വല്യ താൽപര്യമില്ല.. ഓരോരുത്തർക്കും ഓരോ സ്വഭാവമല്ലേ മാഷേ.. അല്ല ഈ അവർ ക്ലാസ് ഇല്ലേ.. ശ്രീധരൻ മാഷ് ചോദിച്ചു.. ഉണ്ട്. മാഷ് വരുന്നില്ലേ.. വാ.. വേണു മാഷും ശ്രീധരൻ മാഷും ഓരോന്നു പറഞ്ഞുകൊണ്ട് ക്ലാസ്സിലേക്ക് നടന്നു.. *********

ഭദ്ര സൈക്കിൾ ഗേറ്റിനു വെളിയിൽ വെച്ചു.. ‘അമ്മ ഇവിടെ ഇല്ലേ.. ഗേറ്റ് എന്തിനാ അടച്ചിട്ടത്.. ഇനി വിച്ചൂന് പനി കൂടിയോ.. ഭദ്ര സ്വയം പറഞ്ഞുകൊണ്ട് അകത്തേയ്ക്ക് കയറി.. മുൻ വാതിൽ പൂട്ടിയിരിക്കുകയായിരുന്നു.. അമ്മേ..അമ്മേ.. വിച്ചൂ.. ഭദ്ര ഉച്ചത്തിൽ വിളിച്ചു.. അനക്കം ഒന്നും കേൾക്കാഞ്ഞതുകൊണ്ട് അവൾ താക്കോൽ സ്ഥിരം വെയ്ക്കുന്നിടത്തു തിരഞ്ഞു.. ശോ.. ഈ ‘അമ്മ താക്കോലും വെച്ചിട്ടില്ലല്ലോ.. അവൾ സ്വയം പറഞ്ഞു.. ഭ.. ദ്.. രേ.. അകത്തുനിന്നും വല്ലാത്ത ഒരു ശബ്ദത്തിൽ ഉള്ള വിളി കേട്ടതും ഭദ്ര ചാടി എഴുന്നേറ്റു.. വിച്ചൂ..വിച്ചൂ.. അവൾ പുറത്തുനിന്നും ആധിയോടെ വിളിച്ചു..

അവൾ വാതിലിൽ തട്ടി.. തോന്നിയതാണോ.. ഭദ്ര ചിന്തിച്ചു.. ഹൃദയമിടിപ്പ് ക്രമാതീതമായി ഉയരുന്നത് ഭദ്ര അറിയുന്നുണ്ടായിരുന്നു.. അവൾ വേഗം പുറകിലേക്ക് ഓടി . അടുക്കള വാതിലിനു പുറത്തു രാവിലെ വിറക് വെട്ടിയ ശേഷം അച്ഛൻ വെച്ചിരിക്കുന്ന കോടാലി അവൾ കയ്യിലെടുത്തു.. ഒരു നിമിഷം തന്റെ തോന്നലാണോ എല്ലാം എന്നു ചിന്തിച്ചു..പക്ഷെ അവൾക്ക് ആലോചിക്കാൻ സമയമില്ലായിരുന്നു.. എന്തോ ഒരു ഉൾപ്രേരണയിൽ ഭദ്ര അടുക്കള വാതിലിലേയ്ക്ക് കോടാലി കൊണ്ട് ആഞ്ഞു വെട്ടി..രണ്ടാമത്തെ വെട്ടിനു വാതിൽ തകർന്നു താഴേയ്ക്ക് വീണു.. വിച്ചൂ..

ഭദ്ര ഒരു അലർച്ചയോടെ അകത്തു നിന്നു വിളിച്ചു.. ആരുടെയും ശബ്ദം കേൾക്കാഞ്ഞതിനാൽ അവൾ കോടാലി നിലത്തേയ്ക്ക് ഇട്ടു.. തോന്നിയതാണോ.. ഈശ്വരാ.. വാതിൽ.. അവൾക്ക് വല്ലാത്ത ഭയം തോന്നി.. ഫയലിൽ ഇരിക്കുന്ന പേപ്പറുകളുടെ കാര്യം അപ്പോഴാണ് ഭദ്ര ഓർത്തത്.. അവൾ അകത്തേയ്ക്ക് നടന്നു..വിച്ചുവിന്റെ മുറി വാതിൽ ചാരി കിടക്കുവായിരുന്നു.. അവൾ അത് തുറന്നു നോക്കി.. മുറിയിൽ ആരുമില്ല.. പക്ഷെ പല സാധനങ്ങളും നിലത്തു കിടക്കുന്നു.. അവൾക്ക് ഒരു ഭയം തോന്നി… എന്തോ അനർത്ഥം സംഭവിക്കാൻ പോകുന്നതായി അവൾക്ക് തോന്നി..

അവൾ പതിയെ പുറകിലേക്ക് നടന്നു.. അടുക്കളയിൽ എത്തിയതും അവൾ വിയർത്തു കുളിച്ചിരുന്നു.. അവൾ വെട്ടുകത്തി കയ്യിൽ എടുത്തു.. അകത്തേയ്ക്ക് നടന്നു.. വിച്ചുവിന്റെ മുറിയ്ക്കുള്ളിൽ കയറി നോക്കി.. വിച്ചൂ.. അമ്മേ.. അവൾ വിളിച്ചു.. പ്രതികരണം ഇല്ലാഞ്ഞതിനാൽ അവൾ അമ്മയുടെ മുറിയിലേയ്ക്ക് നടന്നു.. ഓരോ മുറിയിലായി അവൾ കയറി നോക്കി.. . ആരുമില്ല എന്ന തോന്നലിൽ അവൾ വെട്ടുകത്തി മേശയിൽ വെച്ചു.. അച്ഛന്റെ അലമാര തുറന്ന് അവൾ പേപ്പറുകൾ അടങ്ങിയ ഫയൽ എടുത്തു.. മിക്കവാറും ഇന്ന് ‘അമ്മ എന്നെ കൊല്ലും.. അടുക്കള വാതിൽ പൊളിച്ചതോർത്തു അവൾ സ്വയം പറഞ്ഞു..

പെട്ടെന്ന് ആകാതെ മുറിയിൽ എന്തോ താഴെ വീഴുന്ന ശബ്ദം കേട്ടു.. അവൾ വേഗം ഓരോ മുറിയിലായി നടന്നു.. വിച്ചുവിന്റെ മുറിയുടെ അടുത്തെത്തിയതും അവൾ പമ്മി നിന്നു.. അടങ്ങി നിൽക്കെടി.. വളരെ പതിഞ്ഞ ശബ്ധത്തിൽ ആരോ സംസാരിക്കുന്നത് അവൾ കേട്ടു.. ഭദ്ര പതുങ്ങി നിന്നു.. ആ പെണ്ണ് പോയോന്ന് നോക്ക്.. ആ ശബ്ദം വീണ്ടും കേട്ടു.. അവൾ വരന്തയ്ക്കപ്പുറമുള്ള ഭിത്തിയുടെ മറവിലേയ്ക്ക് മാറി.. പെട്ടെന്ന് ‘അമ്മ ഇറങ്ങി വരുന്നത് അവൾ കണ്ടു.. അവർ തന്റെ സാരി തലപ്പുകൊണ്ട് മുഖം ഒപ്പി.. ചുറ്റും നടന്നു നോക്കി.. അടുക്കളയിലും പമ്മി നോക്കിയ ശേഷം അവർ ശ്വാസം നേരെ എടുത്തു..

ഇങ്ങു പോരെ. പോയി.. അവർ പറഞ്ഞു.. ആ.. വിച്ചുവിന്റെ അലർച്ച ഭദ്ര കേട്ടു.. ഭദ്ര പേടിയോടെ എന്താണ് സംഭവിക്കുന്നത് എന്നറിയാതെ നിന്നു.. അവൾക്ക് അമ്മയെ ചുറ്റിപ്പിടിച്ചു ഒന്നു കരയാൻ തോന്നി.. അത്രമാത്രം അവൾ ഭയന്നു പോയിരുന്നു.. പക്ഷെ എന്തോ അവളെ അതിൽ നിന്ന് തടഞ്ഞു.. ശരീരത്തിന് വല്ലാത്ത മരവിപ്പ്.. അമ്മ വിച്ചുവിന്റെ മുറിയിലേയ്ക്ക് കയറി.. ഭദ്ര ആ മുറിയുടെ വാതിൽക്കലേയ്ക്ക് ഇഴഞ്ഞു നീങ്ങി.. അടങ്ങി കിടക്കെടി അവിടെ.. ഒരു ഗംഭീര്യമുള്ള ശബ്ദം അവൾ അകത്തേയ്ക്ക് നോക്കി.. എന്നെ ഒന്നും ചെയ്യല്ലേ. അമ്മേ പറ അമ്മേ.. വിച്ചു പേടിച്ചു കരയുകയാണ്..

അമ്മയോടൊപ്പം പുറം തിരിഞ്ഞു ആരോ നിൽപ്പുണ്ട്.. അമ്മ അങ്ങനെ മോളെയൊന്നും ചെയ്യില്ല.. അമ്മേടെ മോളല്ലേ.. നിന്നോട് ഞാൻ രാവിലെ ആ ഗുളിക കഴിക്കാൻ പറഞ്ഞതല്ലേ.. എങ്കിൽ ഇതു വല്ലോം നടക്കുമായിരുന്നോ..ഉറങ്ങാൻ ഉള്ള ആ ഗുളിക മോള് കഴിച്ചു എന്നു കരുതിയല്ലേ അങ്കിൾ വന്നത്..എന്നിട്ടും അമ്മയും അങ്കിളും പറഞ്ഞതല്ലേ ഇതൊന്നും ആരും അറിയരുത് എന്നു.. അപ്പൊ മോള് എന്താ പറഞ്ഞത്. ‘അമ്മ ചീത്തയാണ്.. അച്ഛനെ ചതിക്കുകയാണ്.. അത് പറയും എന്നു. ഭദ്ര തറഞ്ഞു നിന്നു പോയി. ‘അമ്മ ചീത്ത അല്ല മോളെ.. നിന്റെ അച്ഛനെകൊണ്ട് ഒരു ഗുണവും ഇല്ലാഞ്ഞിട്ടാണ്.. പിന്നെ.

നിന്റെ അച്ഛന് എല്ലാം അറിയാം.. എന്നിട്ടും അയാൾ എന്നെ ഇവിടെ നിർത്തുന്നത് നിനക്കൊക്കെ വേണ്ടിയിട്ടാണ്.. അപ്പൊ നീയൊക്കെ ഇത് അറിഞ്ഞു എന്നായാൽ അയാൾ പിന്നെ എന്നെ ഇവിടെ നിർത്തുമോ.. വനജയുടെ ശബ്ദം ഭദ്രയെ തളർത്തി.. താൻ ഇന്നുവരെ കണ്ട സ്ത്രീയല്ല അത് എന്നവൾക്ക് തോന്നി.. നീ ഇത് ആരോടും പറയില്ല.. ഭദ്രയോട്‌ പോലും.. അയാൾ പറഞ്ഞു.. ഇല്ല.. എന്നെ ഒന്നും ചെയ്യല്ലേ.. വിച്ചു കേണു.. ഒന്നും ചെയ്യില്ല.. പക്ഷെ മോളൊന്നു കണ്ണടച്ചേക്ക്. ഇപ്പൊ മോള് ഈ ഉടുപ്പൊക്കെ മാറ്റിക്കെ. പേടിക്കേണ്ട അങ്കിൾ ദേഹം നോവിക്കില്ല. ഒരു സേഫ്റ്റി.. ആരും ഒന്നും അറിയില്ല..

അയാൾ പറയുന്നത് കേട്ട് ഭദ്രയെ അടിമുടി വിറച്ചു.. ഇല്ല.. വിട്..അമ്മേ.. വിച്ചു കരഞ്ഞു.. വനജ അയാളെ നോക്കി.. അങ്കിൾ ഉപദ്രവിക്കില്ല. പക്ഷെ മോള് അങ്കിൾ പറയുന്നത് കേൾക്ക്.. മോളെ അമ്മയ്ക്ക് അത്ര വിശ്വാസം ഇല്ലാഞ്ഞിട്ടാ.. വനജ അവളുടെ മുഖത്തു തഴുകി.. ഇല്ല ‘അമ്മ ചീത്തയാ.. ചത്താലും ഞാൻ നിങ്ങൾക്ക് വഴങ്ങി തരില്ല.. വിച്ചു എവിടുന്നോ കിട്ടിയ ധൈര്യത്തിൽ പറഞ്ഞു.. പെട്ടെന്ന് അയാളുടെ കൈകൾ അവളുടെ കവിളിലേയ്ക്കു ആഞ്ഞടിച്ചു.. വനജേ പുറത്തു നിന്നാരും ഇങ്ങോട്ട് വരരുത്.. നിന്റെ മോളെ അനുസരിപ്പിക്കാൻ എനിക്കറിയാം നീ ചെല്ലു..

അയാളുടെ ഒച്ച ഉയർന്നു.. വനജ ഒരു നിമിഷം വിച്ചുവിനെ നോക്കി..അയാളെയും.. കുറ്റബോധം ഒന്നും വേണ്ട.. ഈ നാട്ടിൽ നമുക്ക് പഴയതുപോലെ ജീവിക്കാൻ ആണ്.. അയാൾ പറഞ്ഞു.. ഭദ്ര പെട്ടെന്ന് ഓടി അച്ഛന്റെ മുറിയിലേയ്ക്ക് കയറി.. അവളുടെ കണ്ണിൽ അമ്മയുടെ മുഖം നിറഞ്ഞു.. എത്രയൊക്കെ ദേഷ്യപ്പെട്ടാലും ഏത് മക്കൾക്കും അമ്മയെന്നാൽ തണലാണ്.. സ്വന്തം അമ്മയുടെ മടിയിലാണ് ഏതൊരു മക്കളും ഏറ്റവും സുരക്ഷിതരാകുന്നത്.. വനജ മുറിയിൽ നിന്നും ഇറങ്ങി പോകുന്നത് ഭദ്ര കണ്ടു.. സ്വന്തം മകളെ തന്റെ കാമുകന് നൽകിയിട്ട് പോകുമ്പ അമ്മയെ അവിശ്വസനീയതോടെ ഭദ്ര നോക്കി..

അച്ഛന്റെ വരണ്ട ചിരി അവൾക്ക് ഓർമ്മ വന്നു.. വിച്ചുവിന്റെ മുഖവും.. ആ. വേണ്ട.. എന്നെ വിട്. അമ്മേ.. അമ്മേ . വിച്ചുവിന്റെ കരച്ചിൽ കേട്ടതും ഭദ്ര ഭയത്തോടെ ചുറ്റും നോക്കി.. ‘അമ്മ അടുക്കളയിലേയ്ക്ക് പോയിരിക്കുന്നു.. സ്വന്തം മകളെ പിച്ചിച്ചീന്താൻ ഒരാൾക്ക് അനുവാദം നൽകി കാവൽ നിൽക്കുന്ന ആ സ്ത്രീയെ കൊല്ലാനുള്ള ദേഷ്യം ഭദ്രയ്ക്ക് തോന്നി.. അവളുടെ കണ്ണിൽ ആദ്യം തടഞ്ഞത് സ്വന്തം സുരക്ഷയ്ക്കായി എടുത്തു കൊണ്ടുവന്ന വെട്ടുകത്തി ആണ്.. അവൾ പെട്ടെന്ന് അത് കയ്യിൽ എടുത്തു.. അമ്മേ.. വേണ്ട.. വിച്ചു പൊട്ടിക്കാരയുകയായിരുന്നു.. അടുത്ത നിമിഷം കാറ്റുപോലെ ഭദ്ര വിച്ചുവിന്റെ മുറിയിലേയ്ക്ക് പാഞ്ഞു..

വിച്ചുവിന്റെ ശരീരത്തിലെ വസ്ത്രങ്ങൾ വലിച്ചു കീറി അവളിലേയ്ക്ക് പടരാൻ ശ്രമിച്ച അയാളുടെ പുറത്തേയ്ക്ക് ആദ്യമായി ആ മൂർച്ചയുള്ള ആയുധം ഉയർന്നു താഴ്ന്നു..ഭദ്രയുടെ മുഖത്തേയ്ക്ക് ചോരത്തുള്ളികൾ ചിതറി വീണു.. ഭംഗിയായിൽ കെട്ടി വെച്ചിരുന്ന അവളുടെ മുടിയിഴകൾ അഴിഞ്ഞു മുഖത്തേയ്ക്ക് വീണു.. ആആ…. അയാളുടെ നിലവിളി ആ വീട്ടിൽ മുഴങ്ങി കേട്ടു.. നട്ടെല്ലിന് കുറുകെയായി തറഞ്ഞിരുന്ന വെട്ടുകത്തി ഭദ്ര ഊരി എടുത്തു.. അയാൾ വെട്ടി തിരിഞ്ഞു..

അയാളെ കണ്ടതും ഭദ്രയ്ക്ക് സമനില തെറ്റുന്നതുപോലെ തോന്നി.. സദാശിവൻ.. അച്ഛന്റെ സന്തത സഹചാരി.. വിശ്വസ്തൻ.. അവളുടെ കണ്ണുകളിൽ തീ പൊടിഞ്ഞു.. അയ്യോ.. എടി.. വനജയുടെ നിലവിളി അവൾ കേട്ടു.. വിച്ചു കട്ടിലിൽ നിന്നും പിടഞ്ഞെഴുന്നേറ്റു.. തൊട്ടടുത്ത നിമിഷം സദാശിവൻ ഭദ്രയുടെ കയ്യിൽ പിടിച്ചു.. വനജേ ആ തുണി എടുത്തു ഇവളെ കെട്ടിയിട്.. സദാശിവൻ പറഞ്ഞു.. വനജ ആദ്യം ഒന്നു പകച്ചുപോയി.. പക്ഷെ അടുത്ത നിമിഷം അവർ തുണിയെടുക്കാൻ കുനിഞ്ഞു.. വിച്ചുവിനും ഭയം കാരണം ഒന്നനങ്ങാൻ പോലും കഴിഞ്ഞില്ല..സദാശിവന്റെ ഒരു നിമിഷത്തെ അശ്രദ്ധ മതിയായിരുന്നു ഭദ്രയ്ക്ക്..

അവൾ തന്റെ സർവ്വ ശക്തിയും എടുത്തു അവളുടെ കയ്യിലേക്ക് ആഞ്ഞു കടിച്ചു.. ആ. അയാൾ പിടഞ്ഞു മാറിയതും ഭദ്ര കയ്യിലിരുന്ന വെട്ടുകത്തികൊണ്ട് അയാളുടെ നെഞ്ചിലേയ്ക്കും ആഞ്ഞു വെട്ടി.. അയാൾ വീണു പോയിരുന്നു.. ഭദ്ര എന്നിട്ടും വിട്ടില്ല. അയാളുടെ കാളിലേയ്ക്കും കയ്യിലേയ്ക്കും അവൾ ആഞ്ഞു വെട്ടി.. അപ്പോഴേയ്ക്കും വനജ അവളെ പുറകിലേക്ക് തള്ളി മാറ്റിയിരുന്നു.. മോളെ വേണ്ട.. അവരുടെ ശബ്ദത്തിൽ ഭയമായിരുന്നു.. മോളോ.. ആറടി നിന്റെ മോള്.. ഞാനോ.. ഇവളോ.. വിളിക്കരുത്.. കൊല്ലും ഞാൻ.. മുഖത്തും അഴിഞ്ഞു കിടക്കുന്ന മുടിയിലും വസ്ത്രങ്ങളും മുഴുവൻ ചോരയുമായി നിൽക്കുകയായിരുന്നു ഭദ്ര..

അവൾ പകയോടെ വനജയ്ക്ക് നേരെ നീങ്ങി.. നീ.. നീ എന്റെ അച്ഛനെ ചതിച്ചു അല്ലെ.. ആദ്യത്തെ വെട്ടു അവരുടെ കയ്യിലേക്ക് നൽകിക്കൊണ്ട് ഭദ്ര അലറി.. ആ. വനജ നിലവിളിച്ചു. സദാശിവന്റെ ബോധം ഏകദേശം നഷ്ടമായി കഴിഞ്ഞിരുന്നു.. നീ എന്റെ ചേച്ചിയെ കൂട്ടികൊടുക്കും അല്ലെ.. അവളുടെ വെട്ടുകത്തി അവരുടെ നെഞ്ചിലേക്ക് പതിച്ചു.. ആ… മുലയൂട്ടി വളർത്തിയ അമ്മയുടെ മാറിലേക്ക് ആ കത്തി വീണ്ടും പതിച്ചു.. വേണ്ട. കൊല്ലല്ലേ.. വേണ്ട. മോളെ.. വനജ കേണു.. കൊല്ലും.. കൊല്ലും നിന്നെ.. ഭദ്ര പൊട്ടിച്ചിരിച്ചു.. ഭദ്രേ.. അടുത്ത നിമിഷം ശ്രീധരൻ മാഷിന്റെ വിളി കേട്ടാണ് ഭദ്രയ്ക്ക് ബോധം വീണത്.. വിച്ചു ഭയന്നു കട്ടിലിന്റെ ഒരു മൂലയ്‌ക്കൊതുങ്ങി ഇരിക്കുകയായിരുന്നു.. .

പോയിട്ട് ഒരുപാട് നേരമായിട്ടും തിരിച്ചെത്താത്ത ഭദ്രയെ അന്വേഷിച്ചു വന്നതായിരുന്നു ശ്രീധരൻ മാഷും സുമയും. വഴിക്ക് വെച്ചു ശിവനും അവരോടൊപ്പം കൂടി.. വാതിൽ അടഞ്ഞു കിടക്കുന്നത് കണ്ടു തിരിച്ചു പോകാൻ തുടങ്ങിയപ്പോഴായിരുന്നു നിലവിളി കേട്ടത്.. അടുക്കള വശത്തു വാതിൽ തകർന്നു കിടക്കുന്നത് കണ്ടതും ഭയത്തോടെ അവർ അകത്തേയ്ക്ക് ഓടി വന്നതായിരുന്നു.. ആ കാഴ്ച അച്ഛനെപോലെ ഭദ്രയെ സ്നേഹിച്ച എല്ലാവരുടെയും ചങ്ക് തകർക്കുന്നതായിരുന്നു..ചോര ചിതറി തെറിച്ചു രൂക്ഷമായ ചുടു രക്തത്തിന്റെ ഗന്ധം നിറഞ്ഞ ആ മുറി.. ഭ്രാന്തിയെ പോലെ കീറി പറിഞ്ഞ വസ്ത്രങ്ങളുമായി ഇരിക്കുന്ന വിച്ചു..

ശരീരം മുഴുവൻ ചോരയുമായി ഭ്രാന്തമായി എല്ലാവരെയും നോക്കി നിൽക്കുന്ന ഭദ്ര.. കണ്ടു നിൽക്കുന്നവരുടെയെല്ലാം കണ്ണിൽ ആ കാഴ്ച്ച വല്ലാത്ത ഒരു അവസ്ഥ നിറച്ചു..നാട് മുഴുവൻ സ്നേഹത്തോടെ സ്വന്തം കുടുംബം എന്നോണം കൊണ്ടു നടന്ന ഒരു മനുഷ്യന്റെ കുടുംബം തകർന്നടിയുന്നത് വേദനയോടെ കണ്ടു നിൽക്കുകയായിരുന്നു അവർ ഓരോരുത്തരും.. ആരൊക്കെയോ ചേർന്ന് പോലീസിൽ അറിയിച്ചു.. ഭദ്ര ഒന്നും മിണ്ടാതെ വിച്ചുവിനടുത്തു ചെന്നു അവളെ കെട്ടിപിടിച്ചിരുന്നു.. വിച്ചു ആരോടും മിണ്ടുന്നേ ഉണ്ടായിരുന്നില്ല.. പോലീസ് ജീപ്പിന്റെ ശബ്ദം കേട്ടാണ് എല്ലാവരും നോക്കിയത്..

മുൻവശത്തെ വാതിൽ തുറന്ന് മാഷ് അവരെ അകത്തേയ്ക്ക് വിളിച്ചു.. ആംബുലൻസും ഏകദേശം അപ്പോൾ തന്നെ എത്തിയിരുന്നു.. സദാശിവനെയും വനജയെയും ആംബുലൻസിൽ കയറ്റി കൊണ്ടുപോയി.. ഭദ്രയെ ഞങ്ങൾ അറസ്റ്റ് ചെയ്യുകയാണ്.. എസ് ഐ പറഞ്ഞു.. വാ.. ഒരു വനിതാ കോണ്സ്റ്റബിൾ അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു.. ഭദ്ര ചോരയിൽ കുളിച്ചു നിൽക്കുകയായിരുന്നു.. അപ്പോഴും അവൾ കയ്യിൽ വെട്ടുകത്തി മുറുകെ പിടിച്ചിരുന്നു.. ചോരയുടെ ഗന്ധം അവളെ പൊതിഞ്ഞിരുന്നു.. അവൾ മാഷേ ഒന്നു നോക്കി.. അച്ഛൻ വരുന്ന വരെ വിച്ചുനേ നോക്കണേ മാഷേ..

എന്നവൾ കണ്ണുകൾ കൊണ്ട് അദ്ദേഹത്തോട് അപേക്ഷിച്ചു.. മാഷ് വേദനയോടെ അവളെ നോക്കി.. പോലീസ് ജീപ്പിൽ ഇരുന്നു ജനിച്ചു വളർന്ന വീടും സ്നേഹത്തോടെ തന്നെ നോക്കിയിരുന്ന നാട്ടുകാരെയും ഒരിക്കൽ കൂടി നോക്കി യാത്രയാകുമ്പോഴും അവളുടെ കണ്ണിൽ കുറ്റബോധം ലവലേശം ഉണ്ടായിരുന്നില്ല.. എസ് ഐ ടെസ്റ്റും ഇന്റർവ്യൂവും പാസ്സായതും അപ്പോയിന്മെന്റ് ലെറ്റർ വന്നതും പറയുവാനായി ബൈക്കിൽ വന്ന ജിഷ്ണു കാണുന്നത് ചോരയിൽ കുളിച്ചു പോലീസ് ജീപ്പിന്റെ പുറകിലായി വിലങ്ങണിഞ്ഞു ഇരിക്കുന്ന ഭദ്രയെ ആയിരുന്നു… എന്താണ് സംഭവിച്ചത് എന്നുപോലും തിരിച്ചറിയാതെ ആണെങ്കിലും ഭദ്രയുടെ നിസ്സംഗത നിറഞ്ഞ ഭാവവും രൂപവും പോലീസ് ജീപ്പും മറ്റും അവനിൽ നിറച്ചത് ഭയത്തേക്കാൾ ഉപരി വേദനയായിരുന്നു.. *********

കിച്ചുവും വിമലും വല്ലാത്തൊരു ഭാവത്തോടെ അവനെ നോക്കി.. ജിഷ്ണു അപ്പോഴും ആ സംഭവം നേരിൽ കണ്ട നിമിഷം എന്നതുപോലെ ഷോക്കിൽ ആയിരുന്നു.. അവന്റെ കണ്ണുകൾ നിറഞ്ഞു വന്നു.. ജിഷ്ണു.. കിച്ചു അവന്റെ തോളിൽ കയ്യമർത്തി.. പക്ഷെ ആശ്വസിപ്പിക്കലിനുമൊക്കെ അപ്പുറത്തായി ഭദ്രയുടെയും വിച്ചുവിനെയും അന്നത്തെ അവസ്ഥയുടെ ഷോക്കിലായിരുന്നു അവൻ അപ്പോഴും….തുടരും..

സഹയാത്രികയ്ക്ക് സ്‌നേഹപൂർവം: ഭാഗം 10

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!