സിദ്ധാഭിഷേകം : ഭാഗം 38

Share with your friends

എഴുത്തുകാരി: രമ്യ രമ്മു

“എന്ത് ഭംഗിയാണ് ഇയാളെ കാണാൻ .. നല്ല കട്ട താടി.. സൂപ്പർ മുടി.. ശ്ശോ… എന്റെ സങ്കലപ്പത്തിൽ ഉള്ള അതേ മുഖം.. അതല്ലേ സിദ്ധുട്ടൻ എന്റെ മനസിലേക്ക് ഇങ്ങനെ ഇടിച്ചു കേറിയത്…എന്നെ ഒന്ന് പ്രേമിച്ചാൽ എന്താ ഇയാൾക്ക്… സാരില്ല ഞാൻ വെയിറ്റ് ചെയ്തോളാം… അപ്പോ കാണാം.. പോട്ടെ..” അതും പറഞ്ഞവൾ അവിടുന്ന് നടന്ന് നീങ്ങി.. ഉടനെ തന്നെ തിരിച്ചു വന്നു.. ഐ ലൗ യൂ … ” അതും പറഞ്ഞ് അവൾ അവന്റെ നേരെ പൊങ്ങി കവിളിലേക്ക് അമർത്തി ചുംബിച്ചു…

“ട്ഠേ… സാന്ദ്രയ്ക്ക് ഒരു നിമിഷം നടന്നത് മനസിലായില്ല.. കവിളിൽ നല്ല നീറ്റൽ മാത്രേ അറിയുന്നുള്ളൂ.. കണ്ണ് നിറഞ്ഞ് അനുസരണയില്ലാതെ ഒഴുകി.. മുഖമുയർത്തി നോക്കിയപ്പോൾ കണ്ടു ജ്വലിക്കുന്ന കണ്ണുകളോടെ കലി തീരാതെ സിദ്ധു… “സ്മാർട്ട്നെസ് ആവാം..ഓവർ ആവരുത്…. എന്നെ അങ്ങനെ വിളിക്കരുത് എന്ന് നിന്നോട് മര്യാദയുടെ ഭാഷയിൽ ഞാൻ പറഞ്ഞു.. ഈ ലോകത്ത് എന്നെ അങ്ങനെ വിളിക്കാൻ രണ്ടേ രണ്ട് പേർക്കേ അധികാരവും അവകാശവും ഉള്ളൂ.. ഒന്നെന്റെ അമ്മ…

വിളികേട്ട് ആശ തീരും മുന്നേ പോയി…. പിന്നെ എന്റെ മാളൂട്ടി… അവൾ നിർത്തിയ വിളി നീ എന്നല്ല ആരും തുടങ്ങേണ്ട… അത് അവൾക്ക് മാത്രം ഉള്ളതാണ്.. എന്റെ മരണം വരെ… മൈൻഡ് യുവർ ഓൺ ബിസിനെസ്സ്…. ഇനി എന്റെ പിറകെ വന്നാൽ.. എന്റെ മറ്റൊരു മുഖം കാണും നീ.. പറഞ്ഞേക്കാം…” അവളുടെ നേരെ വിരൽ ചൂണ്ടി അത്രയും പറഞ്ഞിട്ടും അവന്റെ ദേഷ്യം കുറഞ്ഞില്ല… കൈ ചുരുട്ടി ചുമരിലേക്ക് ദേഷ്യത്തിൽ ആഞ്ഞടിച്ചു… കൈ മുറിഞ്ഞു ചോര വരാൻ തുടങ്ങി… സാന്ദ്ര എല്ലാം കണ്ടും കേട്ടും ആകെ തരിച്ചു നിൽക്കുകയായിരുന്നു … അവന്റെ കൈ മുറിഞ്ഞത് കണ്ട് അവൾ തന്റെ വേദന മറന്നു..

“സിദ്ധുവേട്ടാ..ചോര..” അവന്റെ കൈ പിടിച്ചു കൊണ്ടവൾ പറഞ്ഞു.. അവൻ അവളുടെ കൈ തട്ടിയെറിഞ്ഞു മുറിയിലേക്ക് പോയി… സാന്ദ്ര ഫ്ലാറ്റിലേക്ക് ചെന്ന് ഫസ്റ്റ് എയ്ഡ് ബോക്സ് എടുത്തു കൊണ്ട് അവന്റെ അടുത്തേക്ക് ചെന്നു…കട്ടിലിൽ ഇരിക്കുവായിരുന്നു സിദ്ധു.. അവന്റെ അടുത്ത് ചെന്ന് കൈ പിടിച്ചു.. അവൻ കൈ വലിച്ച് എഴുന്നേൽക്കാൻ ശ്രമിച്ചു.. അവൾ അവനെ പിടിച്ച് അവിടെ തന്നെ ഇരുത്തി.. “മര്യാദയ്ക്ക് ഇരുന്നേക്കണം.. ഞാൻ ഒരു ഹാൾഫ് ഡോക്ടർ കൂടിയാണ്.. ഒരാൾ ഇങ്ങനെ ചോര ഒലിപ്പിച്ചു നിൽക്കുന്നത് കാണാത്ത പോലെ പോകാൻ എനിക്ക് ആവില്ല.. ഇനി ഭയ്യയെ മറ്റോ വിളിക്കണം എങ്കിൽ അത് പറഞ്ഞാൽ മതി..” അവൾ ഗൗരവത്തിൽ പറഞ്ഞു.. സിദ്ധു അവിടെ തന്നെ ഇരുന്നു..

അവൾ കോട്ടൺ എടുത്ത് ചോര തുടച്ചു കളഞ്ഞു.. മരുന്ന് വച്ച് കെട്ടി കൊടുത്തു.. സിദ്ധു അവളുടെ മുഖത്തേക്ക് നോക്കി.. കണ്ണ് നിറഞ്ഞ് ഒഴുകുന്നുണ്ട്.. കവിളിൽ വിരൽപ്പാട് തെളിഞ്ഞു കാണാം.. അവന് വല്ലായ്മ തോന്നി… “സോറി.. സിദ്ധുവേട്ടനെ അത് ഇത്ര ഹെർട്ട് ചെയ്യും എന്ന് കരുതിയില്ല.. ഒരു തമാശയ്ക്ക് വിളിച്ചതാണ്.. പക്ഷെ എന്റെ ഇഷ്ട്ടം തമാശ അല്ലാട്ടോ… കണ്ട അന്ന് മുതൽ മനസ്സിൽ കേറി പോയി…ഇനി ശല്യം ചെയ്യില്ല…റിയലി സോറി.. ” അത്രയും പറഞ്ഞ് സാന്ദ്ര അവളുടെ മുറിയിലേക്ക് പോയി… മുറിയിൽ ചെന്ന് കട്ടിലിലേക്ക് വീണ് അവൾ പൊട്ടിക്കരഞ്ഞു.. ഇതേ സമയം സിദ്ധുവും വല്ലാത്ത അവസ്ഥയിൽ ആയിരുന്നു..

“ശ്ശേ… അടിക്കണ്ടായിരുന്നു… എല്ലാം കൊണ്ടും എന്നെ വട്ട് പിടിപ്പിച്ചിട്ടല്ലേ.. എന്നാലും അടിച്ചത് മോശമായി പോയി…. അവളുടെ കണ്ണ് നിറഞ്ഞു കണ്ടപ്പോൾ എന്തോ പോലെ.. നാളെ കണ്ട് ഒരു സോറി പറയണോ.. വേണ്ട…പിന്നെ അതിൽ പിടിച്ചു പിറകെ വന്നാലോ… ഇങ്ങനെ പോട്ടെ…” സാന്ദ്ര പതുക്കെ എണീറ്റ് കണ്ണാടിയിൽ നോക്കി.. പാട് തെളിഞ്ഞു കാണാം.. ആരേലും ചോദിച്ചാലോ.. അവൾ കിച്ചനിൽ ചെന്ന് ഐസ് പാക്ക് എടുത്ത് കവിളിൽ വച്ച് തിരിഞ്ഞപ്പോൾ അഭി മുന്നിൽ… “എന്താടി.. എന്ത് പറ്റി… ” “അത്.. പല്ല് വേദന.. ഐസ് വച്ചതാ..” “ആഹ്.. ഡോക്ടർന്റെ അടുത്ത് പോണോ…” “ഡോക്ടർ ആയ ഞാൻ ഉള്ളപ്പോഴോ.. ഒന്ന് പോയേ ഭയ്യ..” “ആര്.. നീയോ.. മുറിവൈദ്യർ…” “ആ…ഈ…പല്ല് വേദനയ്ക്ക് ഞാൻ മതി…” “ഓ.. ഞാൻ സിദ്ധുനെ ഭക്ഷണം കഴിക്കാൻ വിളിച്ചിട്ടു വരാം…..” ****

എല്ലാരും ഭക്ഷണം കഴിക്കാൻ ഇരുന്നിട്ടും സാന്ദ്ര അങ്ങോട്ട് ചെന്നില്ല.. അതു കണ്ട് ശരത്ത് അവളെ ചോദിച്ചു…. “അവൾക്ക് പല്ല് വേദന.. വായ് തുറക്കാൻ വയ്യ.. ഞാൻ കഞ്ഞി ഉണ്ടാക്കി കൊടുത്തു.. കുറച്ച് എങ്ങനെയോ കഴിച്ച് കിടന്നു.. അല്ലാ സിദ്ധുന്റെ കൈയ്ക്ക് എന്ത് പറ്റി…” ബാല ചോദിച്ചു.. “അത് അവൻ ബാത്ത്റൂമിൽ ഒന്ന് തെന്നി പോലും .. മരുന്ന് വച്ച് കെട്ടി… സാന്ദ്രയോട് പറഞ്ഞ് ഒരു ഇഞ്ചക്ഷൻ എടുക്കാം എന്ന് പറഞ്ഞിട്ട് കേൾക്കുന്നില്ല…” അഭിയാണ് ഉത്തരം കൊടുത്തത്… സിദ്ധു എന്തോ ആലോചനയിൽ ആയിരുന്നു…. അവൻ എന്തൊക്കെയോ കഴിച്ചെന്ന് വരുത്തി എഴുന്നേറ്റു… അവന് മുറിയിൽ എത്തീട്ടും സ്വസ്ഥത കിട്ടിയില്ല…” ശ്ശേ… അബദ്ധമായല്ലോ അടിച്ചത്… ഇപ്പോ എന്ത് ചെയ്യും.. നാളെ ഒന്ന് കണ്ട് സോറി പറയാം…”

അവൻ ഓരോന്ന് ആലോചിച്ച് തിരിഞ്ഞും മറിഞ്ഞും കിടന്നു… ഇതേ സമയം അഭി അടുത്ത മുറിയിൽ അമ്മാളൂനെ വിളിക്കുകയായിരുന്നു… “അമ്മൂ… ഉറക്കായോ.. അമ്മയുടെ കൂടെ ആണോ…” “താഴേക്ക് പോയില്ല.. ഭക്ഷണം കഴിച്ചു വന്നേ ഉള്ളൂ… അഭിയേട്ടൻ കഴിച്ചോ…” “ആ.. കഴിച്ചു.. റൂമിൽ ആണെങ്കിൽ അവിടെ തന്നെ നിൽക്ക്.. ഞാൻ വീഡിയോ കോൾ ചെയ്യാം…” അവൻ വീഡിയോ കോളിൽ വന്നു.. “അമ്മൂസ്.. എന്താ പരിപാടി..” “കാര്യമായിട്ട് ഒന്നുല്ല.. അമ്മ കുറച്ചു നേരം തിരക്കിൽ ആവും.. അത് കഴിഞ്ഞേ താഴേക്ക് പോകാറുള്ളൂ.. അഭിയേട്ടൻ എപ്പോഴാ വരുന്നേ…” “സോറി ടി മോളെ…ഞാൻ രണ്ടു ദിവസം കൂടി കഴിയും ….” “അത് സാരില്ല.. പോയതല്ലേ വലിയ ആവശ്യം….

പതുക്കെ വന്നാൽ മതി…” “അങ്ങനെ അല്ലല്ലോ ഞാൻ അവിടുന്ന് വരുമ്പോ താൻ പറഞ്ഞത്… വേഗം വരണം എന്നല്ലേ…” “അത്.. ആ..അത് പിന്നെ അപ്പോഴത്തെ ഒരു ഇതിൽ പറഞ്ഞതല്ലേ.. അങ്കിളിന്റെ മോന്റെ കാര്യത്തിന് അല്ലെ ഇമ്പോർടൻസ്…” “ഉം..അതേ… എനിക്കും അത് ഇഷ്ട്ടാണ്.. പക്ഷെ തന്നെ ഒന്ന് കാണാൻ വല്ലാത്ത കൊതി…. താൻ ഒരു പാട്ട് പാടിയേ.. ഞാൻ കേട്ട് കൊണ്ട് ഉറങ്ങട്ടെ..” “നാളെ പാടി ഉറക്കിയാൽ മതിയോ..” “അതെന്താ ഇന്ന്… താൻ പാടെടോ…..” “അല്ല ത്രോട്ട് ശരിയല്ല അതു കൊണ്ടാ.. ഞാൻ നാളെ വിസ്തരിച്ചു പാടി തരാം… പോരെ..” “എന്ത് പറ്റി .. തണുത്തത് കഴിച്ചോ..” “ഇല്ല.. അല്ല ആ… ഐസ് ക്രീം കഴിച്ചു…” “ശ്രദ്ധിക്കണം കേട്ടോ..ലതാമ്മയോട് ചുക്ക് വെള്ളം ഉണ്ടാക്കി തരാൻ പറ..” “ഉം..പറയാം…”

“വേറെ എന്തുണ്ട്.. വിശേഷം.. ആദി എല്ലാ ദിവസവും കോളേജിൽ എത്താറുണ്ടോ..” “അത് പിന്നെ ചോദിക്കണോ.. മൂർത്തി അങ്കിളിനോട് ലീവ് പറഞ്ഞ് ഞാൻ മടുത്തു… ” “എങ്കിൽ ഞാൻ വിളിച്ചു പറയാം…” “ഏയ്..അത് വേണ്ട.. ഞാൻ പറഞ്ഞിട്ടുണ്ട്.. വെറുതെ എന്തിനാ ഇത്ര ചെറിയ കാര്യത്തിന് അഭിയേട്ടൻ വിളിക്കുന്നത്..” അവൻ വിളിച്ചാൽ ഇനി നാളെ മുതൽ അവളും ലീവിൽ ആണെന്ന കാര്യം മൂർത്തി പറയുമോ എന്ന് അവൾ പേടിച്ചു… “ആ..എങ്കിൽ ശരി.. എന്നാ കിടന്നോ.. ഞാൻ നാളെ വിളിക്കാം..പകൽ ഇത്തിരി തിരക്കാവും.. മെസ്സേജ് ഇടാം.. ഉം.. നൈറ്റ് വിളിക്കാം.. ഗുഡ് നൈറ്റ്..” “ശരി ..ഗുഡ് നൈറ്റ്..”

പിറ്റേന്ന് രാവിലെ അഭി ഉണരും മുൻപേ സിദ്ധു എണീറ്റ് ഫ്രഷ് ആയി പുറത്തേക്ക് വന്നു.. ചന്ദ്രന്റെ ഫ്ലാറ്റിലേക്ക് ചെന്ന് ബെൽ അടിച്ചു.. ബാലയാണ് വാതിൽ തുറന്നത്.. “ആഹ്..സിദ്ധുവോ.. എന്താ മോൻ ഇന്ന് നേരത്തെ എണീറ്റോ…” “ആഹ്.. ശരത്തേട്ടൻ..? “അവനും ചന്ദ്രേട്ടനും ജോഗിങ്ങിനു പോയി.. നിങ്ങൾ രണ്ടും പോകാറില്ലല്ലോ.. എന്തേ എന്തേലും അത്യാവശ്യമുണ്ടോ…. ” “ഇല്ല.. ഞാൻ സാന്ദ്ര… കൈയ്ക്ക് നല്ല വേദന.. എന്തെങ്കിലും മരുന്നോ ഇഞ്ചക്ഷനോ എടുക്കാൻ…” “ഓഹ്.. അതിനാണോ.. എന്നാ പറയണ്ടേ…. അവൾ എഴുന്നേറ്റു നേരത്തെ.. വാ..ഞാൻ പറയാം..” “ശരി..” സിദ്ധുവും ബാലയും ചെല്ലുമ്പോൾ സാന്ദ്ര ബുക്കിൽ എന്തോ ചെയ്യുകയായിരുന്നു..

“സാൻഡി… വിളി കേട്ട് തിരിഞ്ഞു നോക്കിയ അവൾ അവരെ കണ്ട് ഒന്ന് ഞെട്ടി.. പിന്നെ പതിയെ ബുക്ക് അടച്ചു റാക്കിലേക്ക് എടുത്തു വച്ചു.. “ദേ സിദ്ധുന്റെ കൈ നല്ല വേദന ഉണ്ടെന്ന്.. മുഖം കണ്ടാൽ അറിയാം ഇന്നലെ ഉറങ്ങീലെന്ന്.. നീ ഒരു ഇഞ്ചക്ഷൻ കൊടുത്തേ..” ബാല അതും പറഞ്ഞ് പുറത്തേക്ക് പോയി.. അവൾ എഴുന്നേറ്റ് ചെയർ അവന് നീക്കി ഇട്ടു കൊടുത്തു…. പിന്നെ ഷെൽഫ് തുറന്ന് മെഡിസിൻ കിറ്റ് എടുത്ത് ഇഞ്ചെക്ഷൻ എടുക്കാനുള്ള സിറിഞ്ചുമായി വന്നു.. അവന്റെ ഷർട്ടിന്റെ സ്ലീവ് കയറ്റി അവിടെ ഇഞ്ചെക്റ്റ് ചെയ്തു.. സ്സ്…സ്.. അവൻ എരിവ് വലിച്ചു.. അവൾ പതുക്കെ തിരുമ്മി കൊടുത്തു.. ഈ സമയത്തൊന്നും സാന്ദ്ര അവനെ നോക്കിയതേ ഇല്ല..

എന്നാൽ സിദ്ധുവിന്റെ കണ്ണുകൾ അവളുടെ കവിളിൽ തന്നെ ആയിരുന്നു.. വിരൽ പാട് മാഞ്ഞെങ്കിലും അപ്പോഴും ചുവന്ന് കിടന്നിരുന്നു… എങ്ങനെ പറയണം എന്നറിയാതെ അവൻ കുഴങ്ങി.. അവൾ വേസ്റ്റ് ബാസ്കറ്റിൽ കോട്ടനും സിറിഞ്ചും ഒക്കെ കളയാൻ ചെന്നപ്പോൾ സിദ്ധു സാന്ദ്ര നേരത്തെ വച്ച ബുക്ക് എടുത്ത് താളുകൾ മറിച്ചു… അതിൽ ഓരോന്നിലും അവന്റെ ചിത്രങ്ങൾ പേന കൊണ്ട് വരച്ചിരുന്നു.. പല തരത്തിലുള്ളവ.. ഓരോന്നും കാൺകെ അവന്റെ കണ്ണുകൾ വിടർന്നു… കൈ കഴുകി വന്ന സാന്ദ്ര അത് കണ്ട് വേഗത്തിൽ വന്ന് ബുക്ക് പിടിച്ചു വാങ്ങി.. “സാന്ദ്ര… അവന്റെ സ്വരം ആർദ്രമായിരുന്നു.. ഐ ആം സോറി.. ” “എന്തിന്.. തെറ്റ് ചെയ്തത് ഞാനല്ലേ..

അതിനുള്ള ശിക്ഷയും തന്നല്ലോ.. ഞാൻ ഇനി പിറകെ വരില്ല.. ” അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.. “സ്നേഹിച്ചു നഷ്ടപ്പെട്ടതാണ് മാളൂട്ടിയെ എന്ന് മനസ്സിലായി.. ആ വേദന അറിയാവുന്ന ആളോട് എന്റെ വേദന പറയേണ്ട ആവശ്യം ഇല്ലല്ലോ.. സിദ്ധുവേട്ടനെ ഞാൻ ഒരിക്കലും മറക്കില്ല.. വെറുക്കുകയും ഇല്ല..” “സാന്ദ്ര.. എനിക്ക്.. ഞാൻ അപ്പോഴത്തെ ദേഷ്യത്തിൽ അടിച്ചു പോയതാണ്.. ” “അത്..പോട്ടെന്നെ.. സിദ്ധുവേട്ടൻ സോറി പറഞ്ഞല്ലോ.. വിട്ടേക്ക്..” അവൾ കയ്യിലിരുന്ന ബുക്ക് ഷെൽഫിന്റെ അടിയിലേക്ക് വലിച്ചെറിഞ്ഞ് വേഗത്തിൽ പുറത്തേക്ക് പോയി….

സിദ്ധു ഫ്ളാറ്റിൽ എത്തുമ്പോൾ അഭി ഉണർന്നിരിന്നു.. “നീ എവിടെ പോയതാ രാവിലെ തന്നെ…” “അത് ഒരു ഇഞ്ചെ‌ക്ഷൻ എടുക്കാൻ…” “ആഹാ..ഞാൻ ഇന്നലേ പറഞ്ഞതല്ലേ.. കൂടുതൽ ഉണ്ടോടാ.. ഡോക്ടർന്റടുത്ത് പോണോ.. ” “വേണ്ട..കുട്ടി ഡോക്ടർ ഇഞ്ചെക്റ്റ് ചെയ്തു.. അത് മതി..” അവൻ ചിരിയോടെ പറഞ്ഞു..  വൈകീട്ട് അമ്മാളൂവും ശർമിളയും എയർപോർട്ടിലേക്കുള്ള യാത്രയിൽ ആണ്… ആദിയാണ് കൊണ്ട് വിടുന്നത്.. “അതേയ്.. അവിടെ എത്തിയാൽ ഒന്ന് റെക്കമെന്റ് ചെയ്യണം എന്നെ പഞ്ഞിക്കിടരുത് എന്ന്..പ്ലീസ്..” “ആലോചിക്കാം..അല്ലെ അമ്മ…” “ഉം..എന്റെ കാര്യത്തിൽ തീരുമാനം ആയി..

അമ്മായി കമ്പനിയിൽ വിളിച്ചു വണ്ടി വരാൻ പറഞ്ഞിട്ടുണ്ട്.. അവിടെ എത്തിയാൽ വിളിക്കണം.. വരാൻ കൂടുതൽ ദിവസം എടുക്കുമെങ്കിൽ ഒന്ന് ഓഫീസിലേക്ക് മെയിൽ ചെയ്താൽ മതി….” “ഞാൻ എന്തായാലും അധികം തങ്ങില്ല.. നിന്നെ ഞാൻ ഒറ്റയ്ക്ക് ഇടുമോ.. ” അവൻ ചിരിച്ചു.. “ശ്രീയോട് കള്ളം പറഞ്ഞാ ഇറങ്ങിയത്.. അല്ലെങ്കിൽ സാൻഡിക്ക് ന്യൂസ് കൊടുക്കും.. അഭിക്ക് എന്തായാലും സർപ്രൈസ് ആവും…” അപ്പോഴേക്കും എയർപോർട്ടിൽ എത്തി.. ലഗ്ഗേജ് എടുത്ത് ഇറങ്ങുന്നതിന് മുന്നേ അമ്മാളൂ ആദിക്ക് അടുത്തേക്ക് ചെന്നു..

“താങ്ക്സ് ആദിയേട്ടാ.. പിന്നെ.. ഞാൻ ഇവിടുന്ന് വിട്ടിട്ട് എന്നെ ഒറ്റി കൊടുക്കാം എന്ന വ്യാമോഹം വല്ലതും ഉണ്ടെങ്കിൽ .. ആഹ്..പറഞ്ഞേക്കാം..” “ഇല്ലെടി.. നീ ഇത്ര കഷ്ടപ്പെട്ട് അവനെ ഞെട്ടിക്കാൻ പോവുന്നതല്ലേ.. ഞാൻ പൊളിക്കില്ല.. വാക്ക്.. പോരെ..” “എന്നാൽ ശരിക്കും താങ്ക്സ്..ബൈ..”…”.തുടരും..

സിദ്ധാഭിഷേകം : ഭാഗം 37

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!