അഗ്‌നിശിഖം: ഭാഗം 16

Share with your friends

എഴുത്തുകാരി: രുദ്രവേണി

കൊതുകും നമ്മളും തമ്മിൽ ചെറിയൊരു കോൺട്രാക്ടിൽ എത്തി. വൈകുന്നേരം എല്ലാരും കൂടി ഇരിക്കുമ്പോൾ മാത്രമേ അറ്റാക്ക് ചെയ്യുള്ളു ന്ന്. രാത്രി കൂട്ടമായി വരില്ല ന്ന് പ്രോമിസ് ചെയ്തു. ഭീരുക്കൾ ആണ് കൂട്ടമായി വന്നു ഉപദ്രവിക്കുള്ളു എന്ന് പറഞ്ഞപ്പോൾ പാവം അവറ്റകൾക്ക് ഫീൽ ചെയ്തെന്നെ. കരഞ്ഞു കൊണ്ടു മാപ്പ് അപേക്ഷിച്ചു. കൊതുക് ഒരു ഭീകര ജീവി അല്ലെന്ന് ഞാൻ മനസ്സിലാക്കി. പക്ഷെ അത് മ്മക്ക് പാര ആയെന്നെ. പാട്ട് കേട്ട് ഉറങ്ങി ശീലായിട്ട് ഇപ്പോൾ അവരുടെ മൂളൽ ഇല്ലാതെ വയ്യെന്നായി. അവസാനം അറ്റ കൈക്ക് ഞാൻ തന്നെ മൂളി അഡ്ജസ്റ്റ് ചെയ്തു. മനുഷ്യന് ഉറങ്ങണ്ടേ.

അല്ല പിന്നെ. രാവിലെ എന്നത്തേയും പോലെ സൂര്യൻ കിഴക്ക് തന്നെ ഉദിച്ചു. അമ്മക്ക് വാതത്തിന്റെ അസ്കിത ഉള്ളത് കൊണ്ടു ആയുധങ്ങളൊക്കെ ചൂടായി വരാൻ ഇച്ചിരി താമസം എടുക്കും. ആയുധങ്ങളെ… കയ്യും കാലും പിന്നെ നാവും. അതോണ്ട് ഞാൻ ആദ്യം അടുക്കള കയ്യടക്കി. മൂളിപ്പാട്ടൊക്കെ പാടി ചായ തിളപ്പിച്ച്‌ നിൽക്കുമ്പോ പിന്നിൽ ഒരു ചുമ… ആരാ… മ്മടെ പാൽക്കുപ്പി വിത്ത്‌ തലയുടെ ഈ അറ്റം മുതൽ ആ അറ്റം വരെ നീണ്ടു നിൽക്കുന്ന ചിരി. താൻ രാവിലെ എഴുനേൽക്കുമോ. മൂപ്പര് കൂട്ട് കൂടാനുള്ള ഒരുക്കം ആണെന്ന് തോന്നുന്നു. ഇല്ല ചേട്ടാ. ഞാൻ രാത്രി തന്നെ എഴുന്നേൽക്കും.

പക്ഷെ കൂട്ടിനു ആരും ഇല്ലാത്തോണ്ട് പോയി സൂര്യനെ വിളിച്ചിട്ട് വരും. അപ്പൊ രാവിലെ ആകുന്നതാ. നിഷ്കളങ്കതയോടെ മറുപടി പറഞ്ഞു. എങ്ങിനാടോ താൻ ഇങ്ങനെ നിർത്താതെ വർത്താനം പറയുന്നേ. എന്ത് രസമാ തന്റെ വർത്തമാനം കേട്ടിരിക്കാൻ. ആണോ. ചെറുതായി ഒന്ന് നാണിച്ചു. അതില്ലേ എന്നെ ഗർഭിണി ആയിരിക്കുമ്പോൾ അമ്മ ദിവസവും ഓരോ ന്യൂസ്‌ പേപ്പർ പാലിൽ അരച്ച് കുടിച്ചിരുന്നു. പിന്നെ ജനിച്ചപ്പോൾ എല്ലാരും എനിക്ക് തരുന്ന കുറുക്കു ഇല്ലേ അതിലും ന്യൂസ്‌ പേപ്പർ ഉണക്കി പൊടിച്ചു ചേർക്കുമായിരുന്നു ത്രെ. അതോണ്ടാകും.

പിന്നെ ഇപ്പോൾ രാവിലെ എഴുന്നേറ്റാൽ ഒരു അര മണിക്കൂർ പൈപ്പിന്റെ ചുവട്ടിൽ നിന്ന് ഉറക്കെ സംസാരിക്കും. കൂടാതെ ചായ ടെ കൂടെ കൊടുത്തൂവ ഇല്ലേ.. ചൊറിയുന്ന ഇല ഉള്ളൊരു ചെടി അതിന്റെ ഇല ഒരു 4 എണ്ണം കഴിക്കും. അത്രയൊക്കെയേ ചെയ്യാറുള്ളു. വളരെ നിഷ്കളങ്കമായി മറുപടി പറഞ്ഞു. ആഹാ. അപ്പൊ ചായടെ കൂടെ ആ ഇല കഴിച്ചാൽ മതി ലെ. എന്നാൽ എനിക്കും ഒരു മൂന്ന് നാല് ഇല തരണം ട്ടോ. ഓ. പിന്നെന്താ. ചേട്ടന് വേണ്ടി എന്തും ചെയ്യും. ഇതൊക്കെ ഒരു പരസഹായം അല്ലെ.

നമ്മളെ കൊണ്ടു ഇതൊക്കെ അല്ലെ ചെയ്യാൻ പറ്റു. അമ്മമാർ വന്നു അടുക്കള കയ്യടക്കിയപ്പോ പതിയെ പുറത്തിറങ്ങി. ഗേറ്റിനരികിൽ തക്കുടുപ്പ അപ്പൂപ്പന്താടി യെ വധിച്ചു കൊണ്ടിരിക്കാനെന്നെ. കുറച്ചു നേരം കമ്പനി കൊടുക്കാം എന്ന് കരുതി അരികിലേക്ക് ചെന്നു. good മോർണിംഗ് തക്കുടുപ്പ. ഇന്നത്തെ കണക്കെടുപ്പ് കഴിഞ്ഞോ. എന്ത് കണക്കെടുപ്പ്. നെറ്റി ചുളിച്ചു ഇനിയെന്ത് കൊനഷ്ട് ചോദ്യമാണ് വരാൻ പോകുന്നത് എന്നറിയാൻ കാത്തു നിന്നു. റോഡിൽ കൂടെ മോർണിങ് വാക്കിനു ഇറങ്ങുന്ന അമ്മച്ചിമാരുടെ കണക്ക്.

പാല് മീൻ മുതലായവ വാങ്ങാൻ ഗേറ്റിനരികിൽ നിൽക്കുന്ന കുടുംബിനിയുടെ കണക്കു. പിന്നെ രാവിലെ എഴുനേറ്റ് മുറ്റം അടിച്ചു വാരുന്ന ചേച്ചിമാരുടെയും. അതെ. ഞാൻ വായ നോക്കാൻ പോയതാ. നീയിപ്പോ എന്താ ചെയ്യാ. മൂപ്പര് ഇച്ചിരി കലിപ്പിൽ ആയി ട്ടോ. കള്ളൻ നടക്കാൻ എന്ന് പറഞ്ഞു രാവിലെ ഇറങ്ങും. ന്നിട്ടോ കണ്ണിൽ കണ്ട പെണ്ണുങ്ങളോടൊക്കെ വർത്താനം പറഞ്ഞു ചുറ്റി പറ്റി നിൽക്കും. ഞാൻ ന്റെ പഞ്ഞി മിട്ടായിയോട്, ഇങ്ങടെ ബീവിയോട് പറയട്ടെ. പാവല്ലേ പാവാടയല്ലേ കീറിയതല്ലേ പൊയ്ക്കോട്ടേ ന്ന് വിചാരിച്ചു വെറുതെ വിടുമ്പോ ദിവസവും വായ നോട്ടം കൂടുകയല്ലേ… ഹും. ടി. ദുഷ്ടേ. ചതിക്കല്ലേ.

പച്ച വെള്ളം തരില്ല അവൾ. മ്മ്മ്. അന്ത ഭയം ഇരിക്കട്ടും . അല്ല മാഷേ.. ഇങ്ങടെ മാനസ പുത്രനെ കണ്ടില്ലലോ. ഔട്ട്‌ ഹൌസ് ലേക്ക് നോക്കിയാണ് തക്കുടുപ്പ പറയുന്നേ. ആഹാ.. മാനസ പുത്രനോ. ആരാത്. എനിക്കും അറിയണല്ലോ. എന്നേക്കാൾ കൂടുതൽ ഫാൻ ഫോള്ളോവിങ് ഉള്ള ആളോ. സമ്മതിക്കില്ല. വെച്ചു പൊറുപ്പിക്കില്ല. അവനു എന്തോ പേപ്പർ പ്രസന്റേഷൻ ഉണ്ടെന്ന് പറഞ്ഞിരുന്നു. അതിനുള്ള തിരക്കിൽ ആകും. എപ്പോഴും എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കും. പാവമാ. അല്ലാതെ ചിലരെ പോലെ വായായിട്ട് അലക്കുക മാത്രമല്ല പരിപാടി. അത് എന്നെ ഉദ്ദേശിച്ചാണ്. എന്നെ തന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ്.

എനിക്ക് നീതി കിട്ടുന്നത് വരെ ഉണ്ണാവ്രതം ഇരിക്കും ഞാൻ. എന്നാലും ആ വായ ഒന്ന് അടച്ചു വെക്കില്ല ല്ലേ. നോ. അതൊരിക്കലും ഉണ്ടാകില്ല മോനെ അപ്പൂപ്പന്താടി. മരിച്ചാൽ കൂടി ആ നാവു ഞാൻ ആർക്കെങ്കിലും ദാനം ചെയ്യും. എന്നിട്ട് എഴുതി വെക്കും എന്നും ഇവിടെ വന്നു 2. മണിക്കൂർ സംസാരിച്ചിട്ട് പോകണം എന്ന്. വിടില്ല ഞാൻ.. ചിരി കൊട്ടി കൊണ്ടു അകത്തേക്ക് നടന്നു. പതിവ് പോലെ കോളജിലേക്ക് പോന്നു. സൈൻ ചെയ്യാൻ വേണ്ടി hod ടെ റൂമിലേക്ക് ചെന്നപ്പോ ടീച്ചർക്ക് ചിരിക്കണോ വേണ്ടയോ എന്നൊരു സംശയം. മ്മക്ക് പിന്നെ സംശയം ഒന്നും ഇല്ലാത്തോണ്ട് നന്നായി ഒന്ന് ചിരിച്ചു കൊടുത്തു.

തിരിച്ഛ് ചിരി കൈ പറ്റാതെ തിരികെ പോന്നു. അയ്യേ മാഡം ചമ്മിയെ. അല്ല പിന്നെ വല്യ ഡിമാൻഡ് ഉള്ളവർ ആ ചിരിയൊക്കെ കെട്ടി പൊതിഞ്ഞു വെച്ചോട്ടെ. ബ്ലഡി ഗ്രാമവാസീസ്.. എന്നത്തേയും പോലെ രാവിലത്തെ പീരിയഡ് പോസ്റ്റ്‌ ആണ്. ആ പാത്തു ന്ന് ആണെങ്കിൽ ക്ലാസും ഉണ്ട്. മുന്നിൽ വീണ്ടും അതെ ബാഗ്. ഇനിയിപ്പോ ബാഗ് ആയിരിക്കുമോ ആ മാഷ്. വെറുതെ ഒന്ന് സംശയിച്ചു. വയസ്സനാണെങ്കിലും ഒന്നിരുന്നു വർത്താനം പറയാമായിരുന്നു. ബാക്കി ഉള്ളവരൊക്കെ ബുജി ആണെന്നെ. എന്നെ കണ്ടാലേ ഒക്കെ പുസ്തകത്തിന് ഉള്ളിലേക്ക് കയറും അല്ലെങ്കിൽ ഓടി ലൈബ്രറി കയറും.

നിങ്ങടെ ഒക്കെ നാക്ക് കള്ളൻ കൊണ്ടു പോകും. മനസ്സറിഞ്ഞു ശപിച്ചു. ഇതിപ്പോ സംസാരിക്കാതെ ഒരു മണിക്കൂർ ഒക്കെ ഇരിക്കുക എന്ന് പറഞ്ഞാൽ ന്നെ കൊല്ലുന്നതിനു തുല്യമാണെന്നേ. പിന്നെ ക്യാന്റീനിൽ പോയ്‌ ഇരിക്കാം ന്ന് വെച്ചാൽ അങ്ങൊരു ഉണ്ടാക്കുന്ന വടയും ബജിയും സെന്റ് അടിച്ചു എഴുനേറ്റ് വരും. ശോ അപ്പൊ വായയിൽ കപ്പലോടിക്കാൻ വെള്ളം വരും. അത് പോക്കറ്റിനു കേടാണെന്നേ. അതോണ്ട് ആ ഭാഗത്തേക്ക് ഇല്ലേ ഇല്ല. എന്നാൽ ശരി ലൈബ്രറി പോയി വരാം എന്ന് കരുതി എഴുനേറ്റു.

സംസാരിക്കാൻ ഇരയെ കിട്ടുമെന്നോർത്തു നാവിനൊക്കെ ഭയങ്കര ഉത്സാഹം. ലൈബ്രറി ടെ അടുത്തേക്ക് നടന്നു. പ്രകൃതി രമണിയെ നന്നായി ആസ്വദിച്ചാണ് നടത്തം. ലൈബ്രറി എത്തുന്നതിനു മുന്നേ ചെറിയ ഒരു ഇടുങ്ങിയ വഴി ഉണ്ട്. പൊന്തകാടൊക്കെ പിടിച്ചു കിടക്കാണ്. അവിടെ എത്തിയപ്പോൾ ആരുടെയോ കരച്ചിൽ കേട്ടത് പോലെ. നാല് പുറവും ഒന്ന് നോക്കി. ഏയ് ആരും ഇല്ലന്നെ. പിന്നെയും കരച്ചിൽ തുടർന്നപ്പോ അത് വഴി പോയി നോക്കാം എന്ന് ഉറച്ചു. നോക്കുമ്പോ ഒരു പെൺകുട്ടി കയ്യൊക്കെ കൂപ്പി നിന്ന് കരയുന്നു.

മുന്നിൽ ഒരുത്തൻ അവളുടെ വസ്ത്രങ്ങളൊക്ക അഴിച്ചു മാറ്റാൻ നോക്കുന്നുണ്ട്. ഡാ. നല്ല ബാസിൽ ഉറക്കെ വിളിച്ചു. അവൻ ഞെട്ടി… അല്ല ആ വിളി വിളിച്ചിട്ട് ഞാൻ തന്നെ ഞെട്ടി. ഇത്രക്ക് അങ്ങ് പ്രതീക്ഷിച്ചില്ല. എന്താടാ ഇവിടെ. ഒട്ടും ഗൗരവം കുറക്കാതെ continue ചെയ്തു. അത് ചോദിക്കാൻ നിങ്ങളാരാ. ആഹാ. ഇതെന്താ കോൻ ബനേഗാ ക്രോർപതിയോ. ചോദ്യത്തിന് മറു ചോദ്യം. നിന്റെ ചോദ്യത്തിന് ഉത്തരം പറഞ്ഞാൽ സമ്മാനം തരുമോ. ചേ.. മാറ്റർ ന്ന് വിട്ടു പോയി. എന്താ ഇവിടെ നടക്കുന്നെ.

ആരും ഇല്ലാത്ത ഈ കാട്ടിൽ ഇവളെയും കൂട്ടി വന്നു നീ എന്താ ചെയ്യുന്നേ. ക്ലാസ്സ്‌ എടുക്കുക അല്ല എന്ന് എനിക്കറിയാം. അത് ഞങ്ങൾ തമ്മിലുള്ള കാര്യമാണ്. നിങ്ങളെന്തിനാ ഇട പെടുന്നെ. ചെക്കൻ എന്നെ ഇപ്പോൾ മൂക്കിൽ കൂടി വലിച്ചു കയറ്റും എന്ന നിലക്ക് നിക്കാണ്. ആഹാ. അപ്പൊ ഈ കൊച്ചു എന്തിനാ കരയുന്നെ. അവള്.. അവള് കരയുകയല്ല.. കണ്ണിൽ പൊടി പോയതാ. ആണോ. മോളെ. പതുക്കെ ചോദിച്ചു. ആ കുട്ടി ആണെങ്കിൽ പെണ്ണ് കാണാൻ വന്ന പോലെ തലയും താഴ്ത്തി നിൽക്കുകയാണ്. ആണൊന്ന ചോദിച്ചേ. ശബ്ദത്തിന് അല്പം ഇന്റോനേഷൻ കൂട്ടി ഇട്ടു. അവൾ തല പൊക്കി ഒന്ന് നോക്കി.

എന്റെ ഭാവം കണ്ടിട്ടോ എന്തോ ചെകുത്താനും കടലിനും ഇടയിൽ പെട്ട അവസ്ഥയിൽ ദയനീയമായി നിന്നു. നിന്നോട് ചോദിച്ചത് കേട്ടില്ലേ. അതെ ദൈവം കയ്യും കാലും തന്നിരിക്കുന്നത് പ്രതികരിക്കാൻ ആണ്. നിന്റെ അവയവങ്ങൾക്കൊന്നും ഒരു കോട്ടവും ഇല്ലാലോ. എന്നിട്ട് നീയെന്താ മിണ്ടാത്തെ നിന്ന് മോങ്ങുന്നേ. അവൻ ചെയ്തത് ഇഷ്ടായില്ലെങ്കിൽ അത് പ്രകടിപ്പിക്കണം. നിന്റെ ശരീരത്തിൽ നിനക്കിഷ്ട്ടമില്ലാതെ ഒരാൾ തൊട്ടാൽ എന്ത് തോന്നും. അത് ഇപ്പോൾ ഇവിടെ പ്രകടിപ്പുക്കണം. കേട്ടല്ലോ.

കയ്യും കെട്ടി മാറി നിന്നു. ഠോ… ഒന്ന്.. ഠോ… രണ്ടു. എണ്ണക്കം കഴിഞ്ഞതും പാവം കൊച്ചു കയ്യൊക്കെ കുടയുന്നത് കണ്ടു. ആഹാ. കൊച്ചു മിടുക്കി ആയല്ലോ. എടി.. നീ എന്നെ തല്ലി അല്ലെ. ഈ തള്ളയെ കണ്ടു നീ വല്ലാതെ തുള്ളേണ്ട. നിനക്കുള്ള പണി ഞാൻ തന്നോളാം. ഒരു വാൾ കൂടെ കൊടുത്തിരുന്നെങ്കിൽ ചെക്കൻ നിന്നതുള്ളിയേനെ.. മകനെ ഭൃഗോധര.. എന്റെ ഏതു ഭാഗമാണ് മോനെ തള്ളിയത്. മോനൊന്നു പറഞ്ഞെ. വൈകുന്നേരം ആശാരിടെ അടുത്തേക്ക് പോകാനാ ചെത്തി നേരെയാക്കാൻ. ചെക്കനെ ഒന്ന് കടുപ്പിച്ചു നോക്കി.

അല്ല പിന്നെ 25 ന്റെ പടി വാതിൽ ചാരി നിൽക്കുന്ന എന്നെ തള്ള എന്ന്. നിന്റെ രണ്ടു കണ്ണും ചൂഴ്ന്നെടുത്തു മുളക് തിരുമ്പും. ദുഷ്ടൻ.. ആത്മ ആണേ.. അതേയ് പലപ്പോഴും സ്ത്രീകൾ പ്രതികരിക്കാതിരിക്കുന്നതു കഴിവില്ലാത്തത് കൊണ്ടല്ല. പേടിച്ചിട്ടാ. ഈ സമൂഹം അങ്ങിനെ ആണ് മകനെ. പെണ്ണുങ്ങൾ മിണ്ടാതെ നടന്നാൽ അഹങ്കാരി.. വല്ലാതെ വർത്താനം പറയുന്ന കൂട്ടത്തിൽ ആണെങ്കിൽ വായാടി, അഴിഞ്ഞാട്ടക്കാരി. എന്തെങ്കിലും കണ്ടു പ്രതികരിച്ചാലോ തന്റെടി. ഇനി പ്രതികരിച്ചില്ലെങ്കിലോ ശൃങ്കാരി.. എല്ലായ്പോഴും ഓരോ ടാഗ് അവൾക്കായി ഒരുക്കി വെച്ചിട്ടുണ്ടാകും.

ഇനിയും കൂടുതൽ പേരുകൾ സമ്പാദിക്കാതിരിക്കാൻ പലപ്പോഴും മിണ്ടാതെ ഒഴിഞ്ഞു പോകുന്നെ. അതിനെ കഴിവില്ലായ്‌മ ആയി തെറ്റിധരിക്കരുത് കേട്ടല്ലോ. മോളെ… നീ ഇപ്പോൾ ചെയ്തത് വൈകി പോയി എന്നെ ഞാൻ പറയു. എത്ര പ്രണയിക്കുന്നവർ ആണെങ്കിലും സ്വന്തം ഇഷ്ടമില്ലാതെ ദേഹത്തു കൈ വെക്കാൻ സമ്മതിക്കരുത്. പ്രതികരിക്കാതിരിക്കുന്നതും ഒരു തരത്തിൽ കുറ്റം ചെയ്യുന്നതിന് തുല്യമാണ്. കേട്ടല്ലോ. പേടിച്ചരണ്ട് നിൽക്കുന്ന ആ കൊച്ചിനോട് പറഞ്ഞു. ഹാവു. ക്ഷീണിച്ചു പോയി.

അടി കിട്ടിയവനും അടി കൊണ്ടവനും തത്കാലം പിരിഞ്ഞു പോയി. കുറച്ചു നേരം നാവിനു ഇരയെ കിട്ടിയ സന്തോഷത്തിൽ തിരികെ സ്റ്റാഫ്‌ റൂമിലേക്ക് പോയി. പക്ഷെ ആ ആശ്വാസത്തിന് വേറെ പണികൾ അണിയറയിൽ തയ്യാറായി കൊണ്ടിരിക്കുകയായിരുന്നു. ഇതൊന്നും അറിയാതെ എമിയും പാത്തുവും പതിവ് പോലെ വൈകുന്നേരം വീട്ടിലേക്ക് തിരിച്ചു… അപ്പൊ നാളെ കാണാമെ……

അഗ്‌നിശിഖം: ഭാഗം 15

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!