ദേവാഗ്നി: ഭാഗം 13

Share with your friends

എഴുത്തുകാരൻ: YASH

അഞ്ചു രഞ്ജി യും ഇതെന്ത് കൂത്ത് എന്ന രീതിയിൽ അവരെ നോക്കി ഇരുന്നു… ഗുണ്ടകളിൽ നേതാവ് എന്ന് തോന്നിക്കുന്ന ആൾ കാറിന് അടുത്ത് വന്ന് ഗ്ലാസ്സിൽ മുട്ടി രഞ്ജി ഗ്ലാസ് താഴ്ത്തി മക്കൾ ഒന്നു പുറത്തേക്ക് ഇറങ്ങിയെ ഞങ്ങൾക്ക് ഒരു കൊട്ടേഷൻ കിട്ടിയതാ ഞങ്ങൾ പറയും പോലെ കേട്ടാ തടി കേടാവത്തെ കാര്യം നടത്താം… നേതാവ് പറഞ്ഞു രണ്ട് പേരും പുറത്ത് ഇറങ്ങി ചേട്ട …ചേട്ടോ… എന്താ കൊട്ടേഷൻ എന്നൊന് പറഞ്ഞു തരുമോ…എനിക്ക് കോളേജിൽ പോവാൻ സമയം ആയി… മോള് ഇന്ന് കോളേജിൽ പോവേണ്ട…

നാളെ നടക്കുന്ന കോംപിറ്റേഷനിൽ മോള് പങ്കെടുകത്തിരിക്കാൻ കിട്ടിയതാ കൊട്ടേഷൻ…നാളെ കോംപിറ്റേഷൻ കഴിഞ്ഞിട്ട് മോളെ വിടാം… ഇപ്പൊ മോള് വന്ന് വണ്ടിയിൽ കയറ്… രഞ്ജി ഒന്നും പറയാതെ ചിരിച്ചോണ്ട് എവിടെ വരെ പോവും എന്ന മട്ടിൽ അവരെ നോക്കി ഇരിക്കുകയ… അഞ്ചു പതുക്കെ വന്നു കാറിന്റെ ബോണറ്റിൽ കയറി ഇരുന്നിട്ട് ചോദിച്ചു…അല്ല ഗുണ്ട ചേട്ട ചേട്ടന്റെ പേര് എന്താ.. ഗണേഷ്.. എന്റെ പൊന്നു ഗണു ചേട്ട എന്നെ കൊണ്ട് പോവാൻ ഈ 6 പേര് മതിയാവില്ല…അല്ല അത് പോട്ടെ ആരാ ഈ കൊട്ടേഷൻ തന്നെ അതൊന്നും ഞങ്ങൾക്ക് പറയാൻ പറ്റില്ല അത് ഞങ്ങളെ നിയമത്തിന് എതിരാണ്… ആയിക്കോട്ടെ എന്ന പറയേണ്ട… എന്നെ കൊണ്ടുപോണേൽ ഒരു കണ്ടീഷൻ ഉണ്ട്…

ഇതാ ഈ നിൽക്കുന്ന തടിമടനെ കണ്ടോ എന്റെ lover ആ… ഇയാളെ ഇടിച്ചിട്ടു അതിനു ശേഷം നമുക്ക് പോവാം…ഇന്നലെ uk നു വന്നെയ… നമ്മളെ നാട്ടിലെ തല്ലൊക്കെ കക്ഷി ഒന്ന് അറിയട്ടെ.. രഞ്ജി യെ ഒന്നു നോക്കി പറഞ്ഞു… രഞ്ജി ഏട്ടാ വെറുതെ ദിവസവും ജിമ്മിൽ ഒക്കെ പോയി മസിൽ ഒക്കെ പെരുപ്പിച്ചു നടക്കുന്നെ അല്ലെ…എന്റെ ഗണേട്ടനെയും ബാക്കി ഉള്ള ഗുണ്ട ചേട്ടൻ മാരെയും തല്ലി തോൽപിക്കാൻ പറ്റുമോ എന്ന് നോക്ക്… ഞാൻ റെഡി പിന്നെ ഗണേഷ തല്ല് തുടങ്ങിയിട്ട് മതി നിർത്താൻ ഒന്നും പറയരുത് എനിക്ക് മടുക്കുമ്പോയെ നിർത്തൂ..അപ്പൊ ഒക്കെ അല്ലെ തുടങ്ങാം ഗണേഷൻ പിന്നിലേക്ക് നോക്കി വിളിച്ചു പറഞ്ഞു ഡേവിടെ അടിച്ചു ഇവന്റെ കയും കാലും ഓടിച്ചേക്ക്..

പിന്നിൽ നിന്നും ഒരു ഗുണ്ട രഞ്ജിക്ക് നേരെ പാഞ്ഞു അടുത്തു.. പടക്കം പൊട്ടുന്ന പോലെ ഒരു സൗണ്ട് നോക്കുമ്പോള് ഗുണ്ട കണ്ണൊക്കെ തള്ളി നിൽക്കുന്നു…രഞ്ജി ചിരിച്ചോണ്ട് അവന്റെ കൈ പിടിച്ചു കറക്കി അവനെ പൊക്കി എടുത്തു നിലത്തേക്ക് ഒറ്റ അടി ഏതൊക്കെയോ എല്ല് ഒക്കെ പൊട്ടിയെന്ന് തോന്നുന്നു കക്ഷി നിലത്തു കിടന്നു ഒന്നു ഞെരങ്ങി ബോധം പോയി അത് കണ്ട് 4 ഗുണ്ടകളും ഡാ എന്നും വിളിച്ചു ഒരുമിച്ച് ഓടിവന്നു മുൻപിൽ ഉള്ളവന്റെ വയറ്റിൽ ഒരു പഞ്ച് ചെയ്ത് ചാടി രണ്ടാമന്റെ താടി നോക്കി ഒരു കിക്ക്‌..നിലത്തു കാൽ വെച്ച പാട് തിരിഞ്ഞ് ഗണേഷന്റെ ചെവികല്ലു നോക്കി ഒറ്റ അടി…

അടി കൊണ്ട് നിലത്തു വീണ ഗണേഷൻ എണീറ്റ് തലയ്ക്ക് മുകളിൽ എന്തൊക്കെയോ പറക്കുന്നു… ഇതിനിടയ്ക്ക് 3 മനും 4 മനും അടികൊണ്ട ബോധം പോയി… തിരിച്ചു വന്ന് ഗണേഷന്റെ മൂക്കിന് നോക്കി ഒരു പഞ്ച്…പൈപ്പ് തുറന്ന പോലെ മൂക്കിന്ന് ചോര ചീറ്റാൻ തുടങ്ങി… മതി രഞ്ജി ഏട്ടാ ചേട്ടൻ ഇനി rest എടുക്ക് എനിക്ക് ഗുണ്ട ചേട്ടമാരോട് ചോദിക്കാൻ ഉണ്ട്… ഇനി പറഞ്ഞോ ചേട്ട ആര് തന്ന കൊട്ടേഷൻ ആ ഇത്… ഒരു വിനു… മോളെ കൂടെ നാളെ കോംപിറ്റേഷനിൽ പങ്കെടുക്കേണ്ട ഏതോ കുട്ടിയുടെ കസിൻ ആണ്… അപ്പൊ ശരി ചേട്ട ഞാൻ ഇനി കൂടെ വരേണ്ടലോ… അയ്യോ… വേണ്ടയെ….

അപ്പൊ ചേട്ടൻ എല്ലാത്തിനെയും വാരി എടുത്ത് നല്ല ഏതേലും ഹോസ്പിറ്റൽ കൊണ്ടു പോയിക്കോ ട്ടോ… ഇത് വച്ചോ എന്നും പറഞ്ഞു കുറച്ച് ക്യാഷ് ഗണേഷന് കൊടുത്തു പറഞ്ഞു…അല്ല ചേട്ട ചേട്ടൻ എല്ലാതിനെയു വാരി എടുത്ത് കൊണ്ട് പോവില്ലേ.. ഞാൻ കൊണ്ട് പോയി ആകണോ… വേണ്ട എന്ന് രീതിയിൽ ഗണേഷൻ തല ആട്ടി… പിന്നെ രണ്ട് പേരും നേരെ കോളേജിലേക്ക്… രഞ്ജി എട്ട വിനു നെ ചേട്ടൻ കാണുനോ അല്ലെ ഞാൻ പോയി കാണണോ… വേണ്ട ഞാൻ പോയി കാണും ..എന്റെ പെണ്ണിന് എതിരെ കൊട്ടേഷൻ കൊടുത്തവനെ ഞാൻ തന്നെ അല്ലെ കാണണ്ടേ…നിന്റെ കോളേജിൽ ഒരാളെ കാണാൻ ഉണ്ട്…

അതാര …. എന്റെ ഒരു ഫ്രണ്ട് ആണ് കൂടെ പഠിച്ചതാ…. കോളേജിൽ എത്തി കാറിൽ നിന്നും പുറത്ത് ഇറങ്ങി മുൻപോട്ട് നടന്നു… എല്ലാ പിടകോഴികളും രഞ്ജിയെ തന്നെ വായി നോക്കി നില്കുന്നുണ്ട്…അത് കണ്ടപ്പോ അഞ്ചു രഞ്ജി യുടെ കൈക്ക് ഇടയിലൂടെ കോർത്തു പിടിച്ചു… അഞ്ചു സ്റ്റാഫ് റൂം എവിടെയാ…. ഒരു സംശയത്തോടെ രഞ്ജിയെ നോക്കി നേരെ ചൂണ്ടി കൈ… സ്റ്റാഫ് റൂമിന് അടുത്ത് എത്തിയിട്ട് ആരെയോ ഫോണിൽ വിളിച്ചു പുറത്തേക്ക് വരാൻ പറഞ്ഞു… പുറത്തേക്ക് വന്ന ആളെ കണ്ട് ഞെട്ടി അനുപമ മിസ്സ് ക്ലാസ് ടീച്ചർ.. അനുപമ പുറത്തേക്ക് വന്ന് രഞ്ജിയെ കണ്ട് ഞെട്ടി …

പെട്ടന്ന് ഓടി വന്ന് അവനെ കെട്ടിപിടിച്ചു…രഞ്ജു അഞ്ചു ഒന്ന് ഞെട്ടി… അഞ്ചു ആണേൽ ദേഷ്യം കൊണ്ട് ആകെ മുഖം ഒക്കെ ചുവന്ന് ഇപ്പൊ അരച്ച് കുടിക്കും എന്ന മട്ടിൽ നിൽക്കുന്നു… അപ്പോഴാണ് അനുപമ അടുത്ത് നിൽക്കുന്ന അഞ്ചു നെ കാണുന്നെ… നീ എന്താ ഇവിടെ ക്ലാസ്സിൽ പോവാൻ ആയില്ലേ…പോവാൻ നോക്ക്… “എന്നെ ഇവിടുന്ന് പറഞ്ഞയച്ചിട്ട് വേണം ഈ മൂതെവിക്ക് എന്റെ രഞ്ജി ഏട്ടനെ പിടിച്ച് കിസ്സ് ചെയ്യാൻ… സമതികരുത് അഞ്ചു സമതികരുത് “..മനസിൽ പറഞ്ഞതാണ് അത് …മിസ്സ് രഞ്ജി ഏട്ടന്റെ കൂടെ പഠിച്ചത് ആണ് മിസ്സിനെ കാണണം ഞങ്ങളെ എന്കെജ്മെന്റിന് മിസ്സിനെ ക്ഷമിക്കണം എന്നൊക്കെ പറഞ്ഞു…

അല്ലെ രഞ്ജി ഏട്ടാ എന്നും പറഞ്ഞു മിസ്സിന്റെ കൈ വിടുവിച്ചു പല്ല് കടിച്ചോണ്ട് രഞ്ജി യുടെ കൈ കോർത്തു പിടിച്ചു… ഇതൊക്കെ എപ്പോ എന്ന മട്ടിൽ രഞ്ജി ആണോ രഞ്ജി… അഞ്ചു പറഞ്ഞേ ഉള്ളത് ആണോ അനുപമ ദേഷ്യത്തോടെ ചോദിച്ചു… അഞ്ചു കയ്യിൽ നല്ല രീതിയിൽ ഒന്ന് നുള്ളിയപോയാണ് രഞ്ജിയുടെ പോയ കിളികൾ എല്ലാം തിരിച്ചു വന്നത്… അ.. അ.. അതേ അഞ്ചു പറഞ്ഞേ ശരിയാണ്.. മിസ്സ് അടുത്ത മാസം 10 ന് ആണ് ട്ടോ മിസ്സ് എന്തായാലും വരണം… നോക്കുമ്പോ മിസ്സ് ഉണ്ട് കണ്ണൊക്കെ നിറച്ച് ഒന്നും മിണ്ടാതെ തിരിഞ്ഞു നോക്കാതെ വാഷ് റൂമിലേക്ക് ഒറ്റ ഓട്ടം…

തിരിച്ചു കാറിന് അടുത്തേക്ക് നടക്കുമ്പോൾ അഞ്ചു ചോദിച്ചു…ഇതുപോലത്തെ കൂട്ടുകാർ ഇനിയും ഉണ്ടോ… ഇനി കോളേജിന്റെ അടുത്തേക്ക് എങ്ങാൻ വന്ന അപ്പൊ പറയാം… അല്ല അഞ്ചു നീ അവളോട് എന്തൊക്കെയാ പറഞ്ഞേ… പിന്നെ ഞാൻ എന്താ ചെയണ്ടേ … മിസ്സ് പ്രേമം പറയാൻ തുടങ്ങുപോയേക്കും മുളയിലേ കരിക്കാൻ… ഇനി ആരേലും നിങ്ങളെ അടുത്ത് പ്രേമം പറഞ്ഞു വന്ന നമ്മളെ കല്യാണം കഴിഞ്ഞതാ രണ്ട് കുട്ടികളും ഉണ്ടെന്ന് പറയും…നോക്കിക്കോ രഞ്ജി ന്റെ കൂട്ടിൽ കേറിയ കിളികൾ കൂടും പൊട്ടിച്ചു പറന്ന് പോയി… അവൻ അവളെ ഒന്ന് തൊഴുത് ഇനിയും കിളികളെ പറത്താൻ കയ്യില്ല പോയ കിളികളെ പിടിച്ച് കൂട്ടിൽ ആകട്ടെ എന്ന ഭാവത്തിൽ കാറിൽ കയറി പോയി…

അഞ്ചു ന്റെ കലിപ്പ് മാറിയിട്ട് ഇല്ലായിനും … മുഖം ഒക്കെ ചുവന്ന് കണ്ണൊക്കെ കലങ്ങി തന്നെ ആയിനും ഉള്ളത്…അതേ കോലത്തിൽ വരാന്തയിലൂടെ തലയും താഴ്ത്തി വരുമ്പോൾ ആണ് മുൻപിൽ ദീപ്തിയും ഗ്യാങ്ങു അവളെ തടഞ്ഞത്… ദീപ്തി ആരാ എന്നല്ലേ ഇതാണ് കോളേജിൽ അഞ്ചുന്റെ പ്രധാന എതിരാളി…കോംപിറ്റേഷനിലും… കഴിഞ്ഞ വർഷം ഫൈനൽ ലിസ്റ്റിൽ വന്നവർ ആണ് ഇവർ രണ്ടും…കോംപിറ്റേഷന്റെ തലേദിവസം ഒരു കുട്ടി കോളേജിൽ വച്ച് മരിച്ചത് കൊണ്ട് അത് ക്യാൻസൽ ആയി… എന്താടി നാളത്തെ മസരത്തിൽ നിന്നും പിന്മാറി ലെ… മനു ന്റെ ഫ്രണ്ട്‌സ് നിന്നെ നല്ലോണം കണ്ട മട്ടുണ്ടല്ലോ…

ഡീ അടങ്ങി ഒതുങ്ങി നിന്നോണം… അപ്പോയേക്കും അഞ്ചു ന്റെ കട്ട chunks ആയ നീതു രമ്യ യും വന്നു … അഞ്ചു ന്റെ കോലം കണ്ടപോൾ എന്തോ പ്രോബ്ലെം അവർക്ക് തോന്നി…എന്താടി എന്തേലും പ്രോബ്ലെം ഉണ്ടോ…അഞ്ചു ഒന്നും മിണ്ടാതെ നിന്നതെ ഉള്ളു… ഡീ നീയൊക്കെ ഇവളെ കണ്ടിട്ട് അല്ലെ നികളിക്കുന്നെ ഇവളെ കൊമ്പ് ഇന്നതോട് ഒടിഞ്ഞു…ഇനി ഇവൾ തല പൊക്കില്ല…പൊക്കിയ തല റോഡിൽ കിടക്കും അത് ഇവക്ക് ഇന്ന് മനസിലായി കാണും…അതും പറഞ്ഞു നീതുനേയും രമ്യേനെയും പിടിച്ച് തള്ളി മുൻപോട്ട് പോവാൻ നോക്കിയ ദീപ്തിയുടെ കൈ പിടിച്ചു മുൻപിലേക്ക് നീക്കി കാരണം പുകച്ച് ഒന്ന് കൊടുത്തു…

നീ നിന്റെ ഗുണ്ടാ ചേട്ടമാരെയും… പിന്നെ നിന്റെ ആരാ മനു വോ കുനു വോ അവരെ ഒക്കെ ഒന്നു വിളിച്ച് നോക്ക് അവരെയൊക്കെ അവസ്‌ഥ എന്താ എന്ന്… ഡീ അന്തസ് ആയി റിങ്ങിൽ മത്സരിച്ച് ജയിക്കാൻ നോക്ക്…അല്ലാതെ ഉടയിപ്പും ആയി ഇത് പോലെ ഇനിയും വന്ന റിങ്ങിൽ ഇടിക്കും പോലെ ആവില്ല പുറത്തിന് തരിക.. പുറത്ത് ruls and റെഗുലാഷൻ ഒന്നും കാണില്ല…പിന്ന നീ എഴുനേറ്റ് നടക്കില്ല..റോഡിൽ കിടക്കുന്ന തല അപ്പൊ അറിയാം അരുടെയണ് എന്ന് .കേട്ടോടി പുന്നാര മോളെ… സിനിമ സ്റ്റൈൽ ഡയലോഗും അടിച്ചു മുൻപോട്ട് പോയപ്പോ നീതു… ചെ.. എന്താടി…. നിന്റെ ഡയലോഗ് കേട്ടിട്ട് രോമാഞ്ചം വന്നടി …

ഹോ ഇപ്പൊ കുളിര് കൊരുന്നു..വീഡിയോ എടുത്ത് വെക്കായിരുന്നു അപ്പോഴത്തെ ആവേശത്തിൽ അതൊന്നും എന്റെ പൊട്ട തലയിൽ വന്നും ഇല്ല…ഡീ നിനക്ക് അതിനിടയ്ക്ക് 2,3 ഇംഗ്ലീഷ് ഡയലോഗും കൂടി പറയായിനും…എന്നാ സുരേഷ് ഗോപിന്റെ സിനിമ കണ്ട പോൽ ആവുമായിനും…. ഈ പറഞ്ഞേ ഒന്നും രമ്യ കേൾക്കുന്നില്ല അവൾ എന്തോ ആലോചിച്ചു നില്കുകയ…അവളെ നീതു ഒന്ന് പിടിച്ചു കുലുക്കിയപോയ സ്വബോധത്തിലേക്ക് വന്നേ…. റിലേ കിട്ടിയപ്പോ ഇവിടെ ഇപ്പൊ എന്താ ഉണ്ടായേ..

ആരാ പടക്കം പൊട്ടിച്ചേ വാ മോളെ പറഞ്ഞു തരാം കാന്റീനിൽ പോയി ഡീറ്റൈൽ ആയി എന്തേലും കയിച്ചോണ്ട് പറഞ്ഞു തരാം..എന്നും പറഞ്ഞു നീതുനേയും രമ്യേനെയും വലിച്ചോണ്ട് പോയി… ഇതേ സമയം ദീപ്തി ദേഷ്യത്തോടെ ഡെസ്കിൽ ആഞ്ഞടിച്ച്… എല്ലാവരുടെയും മുൻപിൽ വച്ചു അവൾ എന്നെ അടിച്ചു നാണം കെടുത്തി .. അവൾ നാളെ റിങ്ങിൽ നിന്നും ജീവനും കൊണ്ട് പോവില്ല…അതും പറഞ്ഞു ഫോൺ എടുത്ത് മനു വിനെ വിളിച്ചു നോക്കി എത്ര ട്രൈ ചെയ്തിട്ടും കിട്ടുന്നില്ല…ദേഷ്യത്തിൽ ഫോൺ നിലത്തേക്ക് എറിഞ്ഞു പൊട്ടിച്ചു…എന്നിട്ട് ഉച്ചത്തിൽ അലറി…… തുടരും

ദേവാഗ്നി: ഭാഗം 12

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!