നിനക്കായ് : ഭാഗം 5

Share with your friends

എഴുത്തുകാരി: ഫാത്തിമ അലി

“ശ്രീ…എങ്ങനെ നിന്നോടിത് പറയും എന്ന് എനിക്കറിയില്ല… അമ്മ ഇന്നലെ ആണ് നമ്മുടെ ജാതകം നോക്കിയത്…നിന്റെ ജാതകത്തിൽ വൈധവ്യ ദോഷം കാണുന്നുണ്ടത്രേ…ഈ വിവാഹം നടക്കാതിരിക്കുന്നതാണ് നല്ലതെന്ന് പണിക്കർ പറഞ്ഞു എന്ന്…അത് കേട്ടപ്പോൾ മുതൽ അമ്മ ആകെ ടെൻഷനിലാണ്…അമ്മക്ക് നമ്മുടെ ബന്ധത്തിന് താൽപര്യമില്ലെന്ന്…എനിക്ക് അമ്മയുടെ വാക്ക് കേൾക്കാതിരിക്കാൻ കഴിയില്ല…നിനക്ക് എന്നോട് ദേഷ്യമായിരിക്കും എന്ന് അറിയാം…പക്ഷേ വേറെ വഴി ഇല്ലാതെ ആയിപോയി….”

മുഖത്ത് സങ്കടം വരുത്തിക്കൊണ്ട് ഹരി പറഞ്ഞത് കേട്ട് ശ്രീ കണ്ണുകൾ ഉയർത്തി അവനെ നോക്കി… “ഹരി..ഹരിയേട്ടന് മറ്റൊരു പെൺകുട്ടിയെ ഇഷ്ടമായതിന് എന്തിനാ എന്റെ ജാതക ദോഷത്തിനെയും ആ പാവം സുമാമ്മയെയും ഒക്കെ പഴി പറയുന്നത്…?” ഇടർച്ചയോടെ അവളത് ചോദിച്ചതും ഹരിയിൽ ഒരു ഞെട്ടൽ ഉണ്ടായി…. പതിയെ അവന്റെ മുഖത്തെ പതർച്ച മാറി പരിഹാസം നിറഞ്ഞു.. “ഓഹ്…അപ്പോ എല്ലാം നീ അറിഞ്ഞ് വെച്ചിട്ടുണ്ട്…നന്നായി… ഇനിയിപ്പോ നിന്റെ മുന്നിൽ അഭിനയിക്കേണ്ട ആവശ്യം വരുന്നില്ലല്ലോ…എനിക്ക് എന്റെ മേഘയെ അല്ലാതെ മറ്റൊരുത്തിയെയും ഭാര്യ ആയി സങ്കൽപ്പിക്കാൻ പറ്റില്ല…”

“ഹരിയേട്ടന് എത്ര പെട്ടന്നാ എല്ലാം മറക്കാനൊക്കെ കഴിയുന്നേ…?” അത് പറയുമ്പോഴൊക്കെയും ശ്രീ അറിയാതെ വിതുമ്പിപ്പോയിരുന്നു… “അതിന് ഓർക്കാൻ എന്തെങ്കിലും ഉണ്ടായാലല്ലേ മറക്കാൻ പറ്റുക…ശ്രീ..നിന്നെ ഞാനൊരിക്കലും പ്രണയിച്ചിട്ടില്ല… അങ്ങനെ ഓരു ഫീലിങ്സ് എനിക്ക് നിന്നോട് ഇത് വരെ തോന്നിയിട്ടില്ല…ഒരു അട്രാക്ഷൻ ഉണ്ടായിരുന്നു…എന്ന് കരുതി അത് പ്രേമം ആണെന്ന് തെറ്റിദ്ധരിച്ചത് നീ തന്നെ അല്ലേ…?” “ഇപ്പോ ഞാൻ മാത്രമായി തെറ്റുകാരി അല്ലേ…?ഹരിയേട്ടന് ഒരിക്കൽ പോലും എന്നോട് ഇഷ്ടം തോന്നിയില്ലേ…ഒരിത്തിരി പോലും…” ശ്രീക്ക് നെഞ്ച് വല്ലാതെ വിങ്ങുന്നുണ്ടായിരുന്നു….

പിടിച്ച് വെച്ചിട്ടും അറിയാതെ കരച്ചിലിന്റെ ചീളുകൾ പുറത്തേക്ക് വീണു… “എനിക്ക് ഇഷ്ടം തോന്നാനുള്ള ഒരു ക്വാളിറ്റീസും നിന്റെതിൽ ഇല്ല….അത് തന്നെ കാരണം…” “ഹരിയേട്ടാ…” “ശ്രീ…നിന്റെ ഈ ഒരു വിളി പോലും ഞാൻ കേൾക്കാൻ ഇഷ്ടപ്പെടുന്നില്ല….ജാതകദോഷവും കൊണ്ട് നീ കെട്ടാച്ചരക്കായി നിൽക്കുന്നത് ഒഴിവാക്കാൻ എന്റെ തലയിൽ കെട്ടിവെക്കാനുള്ള ഉദ്ധേശം അല്ലായിരുന്നോ എല്ലാവർക്കും… നിന്നെ ചുമക്കാൻ എനിക്ക് താൽപര്യം ഇല്ല…എന്റെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞ് പോവുന്നതാണ് നിനക്ക് നല്ലത്…”

തനിക്ക് മുന്നിൽ വിങ്ങി പൊട്ടി നിൽക്കുന്ന ശ്രീയെ ഒന്ന് നോക്കുക പോലും ചെയ്യാതെ അത്രയും മാത്രം പറഞ്ഞ് കുളപ്പടവുകൾ കയറുന്ന ഹരിയെ കണ്ണിൽ നിന്ന് മറയുന്നത് വരെ അവൾ നോക്കി നിന്നു… അവൻ പോയിക്കഴിഞ്ഞതും പ്രതീക്ഷ അറ്റത് പോലെ കുളപ്പടവിലേക്ക് ഇരുന്ന് പോയ ശ്രീ തെളിനീരിൽ പ്രതിഫലിച്ച തന്റെ തന്ന മുഖം കണ്ട് ഇമചിമ്മാൻ പോലും മറന്ന് നോക്കി നിന്നു… “ന്നെ…കാണാൻ കൊള്ളാത്ത് കൊണ്ടാവോ….ഹരിയേട്ടന് ഇഷ്ടല്ലാതായേ…” ശ്രീ ഇടർച്ചയോടെ സ്വയം ചോദിച്ച് കൊണ്ടിരുന്നു…. ആരുടെയോ കരസ്പർശം തോളിൽ ഏറ്റത് പോലെ തോന്നിയതും ശ്രീ ഞെട്ടലോടെ പിന്നിലേക്ക് തിരിഞ്ഞ് നോക്കി…

തന്റെ അരികിൽ ഇരിക്കുന്ന വസുന്ധരയെ നോക്കി പൊട്ടിക്കരച്ചിലോടെ അവരുടെ നെഞ്ചിലേക്ക് വീണു… “അമ്മാ…ഹരി…ഹരിയേട്ടന്…എന്നെ..എന്നെ വേ..വേണ്ടാന്ന്… പറഞ്ഞു…ഞാൻ…ഞാനെന്ത് തെറ്റ് ചെയ്തിട്ടാ… സ്നേഹിച്ചിട്ടല്ലേ ഉള്ളൂ ഞാൻ….എന്തിനാ…ന്നെ വേണ്ടാന്ന് പറഞ്ഞേ…” പതം പറഞ്ഞ് കൊണ്ട് ഏങ്ങലടിച്ച് കരയുന്ന ശ്രീയെ വസുന്ധര മാറിലേക്ക് പൊതിഞ്ഞ് പിടിച്ചു… അവരുടെ കണ്ണുകളും നിർത്താതെ പെയ്യുന്നുണ്ടായിരുന്നു… “വീട്ടിലേക്ക് പോവാം വാവേ…” വസുന്ധര ശ്രീയെ നിർബന്ധിച്ച് കുളപ്പടവിൽ നിന്നും എഴുന്നേൽപ്പിച്ചു…

പോവുന്ന വഴി ഈ ലോകത്തൊന്നും ബന്ധമല്ലാത്തത് പോലെയുള്ള ശ്രീയുടെ നടത്തം കണ്ട് വസുന്ധരക്ക് എന്തെന്നില്ലാത്ത ഭയം തോന്നി… ഹരിയും സുമയും അവന്റ കൊച്ചച്ചനും ഒന്നും പോയിരുന്നില്ല… മാധവൻ ടേബിളിനടുത്ത് തലക്ക് കൈ കൊടുത്ത് ഇരിക്കുന്നുണ്ടായിരുന്നു… “മാധവൻ ഒന്നും പറഞ്ഞില്ല…നമ്മുടെ മേപ്പാട് രമേശൻ പണിക്കർ ഇല്ലേ…സുമ ഇവരുടെ കല്യാണക്കാര്യം പറഞ്ഞപ്പോ ഞാൻ അദ്ദേഹത്തെ വീട്ടിലേക്ക് വിളിച്ച് ജാതകം പൊരുത്തം നോക്കിച്ചത്…ശ്രീക്കുട്ടിയുടെ ജാതക ദോഷം അറിയാമായിരുന്നെങ്കിലും ഈ വിവാഹം നടന്നാൽ ഹരീടെ ജീവന് വരെ ആപത്താണെന്നാ പണിക്കർ പറഞ്ഞത്…

വേറെ എന്തും നമുക്ക് പരിഹരിക്കാമായിരുന്നു…പക്ഷേ ഇത്…” ഹരിയുടെ കൊച്ചച്ചൻ സംസാരത്തിന് തുടക്കം കുറിച്ചു… “ഞാൻ….ഞാനെന്താ ഇപ്പോ നിങ്ങളോട് പറയണ്ടത്…കുട്ടികൾ ഒരുപാട് അടുത്ത് പോയതല്ലേ ശ്രീധരാ…ഇപ്പഴത്തെ കാലത്ത് ഇതൊക്കെ വിശ്വസിക്കണോ…” മാധവൻ ശബ്ദത്തിലെ ഇടർച്ച ഒഴിവാക്കാൻ പരമാവധി ശ്രമിച്ചെങ്കിലും അതിന് സാധിച്ചിരുന്നില്ല… “താനെന്താ മാധവാ ഒന്നും ചിന്തിക്കാതെ പറയുന്നത്….നിന്റെ മകൾക്ക് വേണ്ടി ഞങ്ങൾ ഹരിയുടെ ജീവിതം വെച്ച് കളിക്കണോ….എന്തായാലും ഈ വിവാഹത്തിനോട് ഞങ്ങൾക്ക് ആർക്കും താൽപര്യം ഇല്ല…

ഇതിൽ കൂടുതൽ ഒന്നും പറയാൻ ഇല്ല…ഞങ്ങൾ ഇറങ്ങുന്നു…” ഹരിയുടെ കൊച്ചച്ചൻ ദേഷ്യത്തിൽ പറഞ്ഞ് കൊണ്ട് എഴുന്നേറ്റ് പുറത്തേക്ക് നടന്നു… “അമ്മാവൻ എന്നോട് ക്ഷമിക്കണം…” ഹരി മാധവന്റെ കൈകൾ അമർത്തി പിടിച്ചു.. “ഏട്ടാ…..” സുമ ഇടർച്ചയോടെ മാധവനെ വിളിച്ചതും അയാൾ നിറഞ്ഞ കണ്ണുകൾ ഉയർത്തിക്കൊണ്ട് അവരെ നോക്കി… “എന്റെ മോള്…ആ പാവത്തിനെ എന്ത് പറഞ്ഞാ സുമേ ഞാൻ ആശ്വസിപ്പിക്കാ…എനിക്കറിയില്ല…” മുണ്ടിന്റെ തലപ്പ് കൊണ്ട് കണ്ണ് തുടച്ച് എഴുന്നേറ്റ മാധവൻ വസുവിനൊപ്പം വേറെ എങ്ങോട്ടോ മിഴികൾ നട്ട് കൊണ്ട് നടന്ന് വരുന്ന ശ്രീയെ കണ്ടത്….

അവളുടെ കോലം കണ്ട സുമക്ക് പിടിച്ച് നിൽക്കാനായില്ല.. ശ്രീയുടെ അരികിലേക്ക് ഓടി ചെന്ന് അവളുടെ മുഖം മുഴുവൻ ചുംബനം കൊണ്ട് മൂടി…. “സുമാമ്മയോട് പൊറുക്കണേ മോളേ….” അവസാനമായി അവളുടെ നെറുകിൽ അമർത്തി ചുണ്ട് ചേർത്ത് അവൾക്ക് അടുത്ത് നിൽക്കുന്ന വസുവിനേയും മാധവനെയും ഒന്ന് നോക്കി പൊട്ടി വന്ന കരച്ചിൽ നേര്യതിന്റെ തുമ്പിനാൽ വാ മൂടി അടക്കി വെച്ച് കൊണ്ട് പുറത്തേക്ക് ഓടി… “മോളേ…” “അച്ഛാ….ന്നെ വേണ്ടാന്ന് പറഞ്ഞു…” കൊച്ചു കുഞ്ഞിനെ പോലെ വിതുമ്പിക്കൊണ്ട് പുറത്തേക്ക് കൈ ചൂണ്ടി നിൽക്കുന്ന ശ്രീയെ മാധവൻ നെഞ്ചിലേക്ക് ഇറുകെ പിടിച്ചു…

“ന്റെ വാവേനെ ആർക്ക് വേണ്ടെങ്കിലും ഈ അച്ഛക്കും അമ്മക്കും വേണം…ഞങ്ങൾടെ കുഞ്ഞിനെ….അവര് പോയെങ്കിൽ പോവട്ടേ കുഞ്ഞാ…ന്റെ മോൾടെ സ്നേഹം കിട്ടാൻ യോഗം അവന് ഇല്ലാതെ ആയിപ്പോയി…” ആർത്തലച്ച് പെയ്യുന്ന അവളുടെ കണ്ണുനീർ മാധവന്റെ നെഞ്ചിനെ ആകെ നനയിച്ചിരുന്നു… ***** അന്ന് പോയതിന് ശേഷം സുമയുടെയോ ഹരിയുടെയോ ഒന്നും ഒരു വിവരവും ഇല്ലായിരുന്നു…. ശ്രീ മാത്രം ഒരു മാറ്റവും ഇല്ലാതെ തോരാത്ത കണ്ണുകളാൽ ഇടക്ക് പടിപ്പുരയിലേക്ക് നോട്ടമെറിഞ്ഞ് നിൽക്കും… ശ്രീയുടെ പെരുമാറ്റം മാധവന്റെയും വസുവിന്റെയും മനസ്സിൽ ഭീതി ജനിപ്പിച്ചു…

ഒരു ദിവസം രാത്രി കവലയിൽ പോയി ഓടി കിതച്ച് വീട്ടിലേക്ക് വന്ന മാധവന്റെ കണാണുകൾ ഉമ്മറത്ത് ചെറുതായി പെയ്യുന്ന മഴയിലേക്ക് നോട്ടമെറിഞ്ഞ് ചാരുപടിയിൽ ഇരിക്കുന്ന ശ്രീയിലേക്ക് പാഞ്ഞു… അവൾക്ക് അടുത്ത് തന്നെ വസുന്ധരയും ഉണ്ടായിരുന്നു…. “വാവേ…” മാധവൻ വന്നതോ വിളിച്ചതോ ഒന്നും അറിയാതെ ഇരിക്കുന്ന അവളുടെ തോളിൽ പിടിച്ച് ഒന്ന് തട്ടിയൈഉം ഞെട്ടലോടെ അവൾ കണ്ണുകൾ തിരിച്ച് അയാളെ നോക്കി… “എന്ത് ഇരിപ്പാ എന്റെ കുട്ടി…വന്നേ…” “വേണ്ട അച്ഛാ….ഞാൻ ഇവിടെ ഇരുന്നോളാം…”

തോളിൽ വെച്ചിരുന്ന മാധവന്റെ കൈയിലേക്ക് കവിൾ ചെരിച്ച് വെച്ച ശ്രീയുടെ കവളിൽ നിന്നും ഒഴുകിയ കണ്ണുനീർ അയാളുടെ കൈയിലേക്കായിരുന്നു വീണത്…. “എത്ര വിളിച്ചിട്ടും വരുന്നില്ല മാധവേട്ടാ….” വസുന്ധരയുടെ സ്വരത്തിൽ നിസ്സഹായത നിറഞ്ഞിരുന്നു…. “വന്നേ ശ്രീക്കുട്ടീ….വാ മോളേ..” “വേണ്ട അച്ഛാ…” “മോളേ….വന്നേ ഇങ്ങ്….” ഒരുവിധം നിർബന്ധിച്ചതും ശ്രീ പടിയിൽ നിന്നും ഇറങ്ങി അയാളുടെ നെഞ്ചിലേക്ക് ചാരിക്കൊണ്ട് അകത്തേക്ക് നടന്നു… അവളെ റൂമിൽ കൊണ്ട് ചെന്ന് കിടത്തി കഴുത്തറ്റം പുതപ്പിച്ച് കൊടുത്തു…

അവരെ ഒന്ന് നോക്കിക്കൊണ്ട് വസുന്ധരര അടുക്കളയിലേക്ക് പോയി… “അച്ഛേടെ മോൾ ഉറങ്ങിക്കോ…” ശ്രീയുടെ തലയിൽ തലോടിക്കൊടുത്ത് കൊണ്ടിരുന്നതും പതിയെ അവളുടെ കണ്ണിൽ മയക്കം വന്ന് മൂടി… ശ്രീ ഉറങ്ങി എന്ന് ഉറപ്പായതും അവളുടെ നെറ്റിയിൽ ഒന്ന് മുത്തി ഡോർ പകുതി ചാരി വെച്ച് അയാൾ പുറത്തേക്ക് ചെന്നു… “വസൂ….” അടുക്കളയിൽ പാത്രങ്ങളോട് മല്ലിട്ട് കൊണ്ടിരുന്ന വസുന്ധര അയാളുടെ വിളി കേട്ട് തിരിഞ്ഞ് നോക്കി… “മോള് വല്ലതും കഴിച്ചായിരുന്നോ….?” “മ്ഹ്…ഒരു ഗ്ലാസ് കഞ്ഞി…അതും നിർബന്ധിപ്പിച്ചാ കുടിപ്പിച്ചത്…” പാത്രങ്ങൾ കഴുകി ഒതുക്കിയതും അവർ റൂമിലേക്ക് പോയി…

“എനിക്ക് പേടിയാവുന്നു മാധവേട്ടാ..ശ്രീക്കുട്ടി…ഇനിയും ഒരു ദുരന്തം കൂടി എനിക്ക് താങ്ങാൻ വയ്യ ഏട്ടാ…ന്റെ കുട്ടി അവൾ വീണ്ടും ആ പഴയ അവസ്ഥയിലേക്ക് എത്തുമോ….” ഇരുവരിലും എന്തോ ഓർമ്മകൾ വന്ന് മൂടിയതും വസുന്ധര വിതുമ്പിക്കൊണ്ട് അയാളുടെ തോളിലേക്ക് ചാഞ്ഞു.. അവരുടെ മുടിയിലൂടെ തലോടിക്കൊണ്ടിരുന്ന മാധവന്റെ കണ്ണുകളിലും അപ്പോൾ ഈറനണഞ്ഞിരുന്നു…. “വസൂ….” ഏറെ നേരത്തിന് ശേഷം മാധവൻ പതിയെ വിളിച്ചതും വസുന്ധര അയാളുടെ തോളിൽ നിന്നും മുഖം ഉയർത്തി… “എന്താ മാധവേട്ടാ….?” അയാളുടെ മുഖത്തെ ഗൗരവം കണ്ട് അവർ ചോദിച്ചു…

“ഞാൻ കവലിയിലേക്ക് പോയപ്പോൾ ഒരു കാര്യം കേട്ടു… മറ്റന്നാൾ ഹരിയുടെ നിശ്ചയം ആണെന്ന്…കുട്ടി അവന്റെ ഓഫീസിൽ ജോലി ചെയ്യുന്നതാണ് പോലും…” അയാൾ പറഞ്ഞ് തീർന്നതും വാതിൽക്കൽ എന്തോ ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയതും പകപ്പോടെ തങ്ങളെ ഇരുവരെയും നോക്കുന്ന ശ്രീയെ കണ്ട് ഞെട്ടി… “മോളേ…” എന്തോ ദുഃസ്വപ്നം കണ്ട് ഉറക്കിൽ നിന്ന് ഞെട്ടി ഉണർന്ന ശ്രീ അടുത്ത് മാധവനെ കാണാഞ്ഞതും ഡോർ തുറന്ന് വെളിയിലേക്ക് ഇറങ്ങിയതായിരുന്നു…

അവരുടെ റൂമിന്റെ വാതിൽ പകുതി മാത്രം ചാരിയത് കണ്ട് തുറന്ന് അകത്തേക്ക് കയറിയപ്പോഴാണ് മാധവന്റെ വാക്കുകൾ അവളുടെ ചെവിയിൽ പതിഞ്ഞത്…. എത്രയൊക്കെ തന്നെ ഇഷ്ടമല്ലെന്ന് പറഞ്ഞാലും ഇത്രയും കാലം ജീവനേ പോലെ കൊണ്ട് നടന്ന് സ്നേഹിച്ച ഹരി മറ്റൊരാളുടേത് ആവാൻ പോവുകയാണെന്ന വാർത്ത ശ്രീയെ തെല്ലൊന്നുമല്ല ഉലച്ചത്… “മോളേ…” ശ്രീയെ പെട്ടന്ന് അവിടെ കണ്ടതും മാധവനും വസുന്ധരയും എഴുന്നേറ്റ് അവളുടെ അടുത്തേക്ക് ചെല്ലാനൊരുങ്ങി… “അച്ഛാ..ഹരിയേട്ടൻ….ഇല്ല…ഞാൻ…ഞാൻ വിശ്വസിക്കില്ല…” മാധവൻ അടുത്തേക്ക് വന്നപ്പോഴേക്കും ശ്രീ വെട്ടി തിരിഞ്ഞ് പുറത്തേക്ക് ഓടി..

“ശ്രീക്കുട്ടീ….മോളേ…” മാധവനും വസുന്ധരയും അവളുടെ പിന്നാലെ ചെന്നപ്പോഴേക്കും ശ്രീ അടച്ചിട്ട മുൻവാതിൽ തുറന്ന് കനത്ത മഴയെ വകവെക്കാതെ മുറ്റത്തേക്ക് ഇറങ്ങി ഓടിയിരുന്നു… “മോളേ….” രാത്രിയാണെന്നോ കനത്ത മഴയാണെന്നോ ഓർക്കാതെ ശ്രീ നേരെ ചെന്ന് കയറിയത് മംഗലത്ത് വീടിന് മുന്നിലാണ്… കോളിങ് ബെൽ അടിച്ച് അവൾ ഡോറിന് തുടരെ തുടരെ തട്ടാൻ തുടങ്ങി… ഉറക്കിലായിരുന്ന സുമ കോളിങ് ബെല്ലിന്റെ സൗണ്ട് കേട്ട് ലൈറ്റ് ഇട്ട് ഫ്രണ്ട് ഡോർ തുന്നതും മുന്നിൽ നനഞ്ഞൊലിച്ച് നിൽക്കുന്ന ശ്രീയെ കണ്ട് പകച്ചു… “മോളേ…നീ എന്താ ഈ സമയത്ത്…?”

സമ ചോദിക്കുന്നതൊന്നും കേൾക്കാതെ അവളുടെ കണ്ണുകൾ സ്റ്റെയർ ഇറങ്ങി വരുന്ന ഹരിയിലേക്ക് നീണ്ടു… “ആരാ അമ്മേ…?” താഴെ എത്തിയ ഹരി വാതിൽക്കൽ നിൽക്ഈഉന്ന ശ്രീയെ കണ്ട് തറഞ്ഞ് നിന്നു…. സുമയെ മറികടന്ന് കൊണ്ട് അവൾ ഹരിയുടെ അടുത്ത് ചെന്ന് നിന്നു… “ഹരിയേട്ടാ…അത്രക്ക് ഇഷ്ടപ്പെട്ട് പോയി…ന്നെ വേണ്ടാന്ന് പറയല്ലേ….” “ശ്രീക്കുട്ടീ…..” ശ്രീ കരഞ്ഞ് കൊണ്ട് പറഞ്ഞത് കേട്ട സുമ അവളുടെ അടുത്തേക്ക് ചെന്നു… “ന്നെ വേണ്ടാന്ന് വെക്കല്ലേ എന്ന് ഒന്ന് പറയോ സുമാമ്മേ… മറക്കാൻ പറ്റുന്നില്ല എനിക്ക്…ഒത്തിരി ഇഷ്ടാ ഹരിയേട്ടാ നിക്ക്…” സുമ ദയനീയമായി ഹരിയെ നോക്കിയെങ്കിലും അവന്റെ മുഖത്ത് പുച്ഛം മാത്രമായിരുന്നു…

“ഹരീ….” “ഇവക്ക് ഭ്രാന്താ അമ്മേ…കൊണ്ട് പോയി എവിടെയെങ്കിലും പൂട്ടിയിടാൻ പറ അമ്മാവനോട്….” “ഹരിയേട്ടാ….” ശ്രീയെ ഒന്ന് നോക്കി പരിഹസിച്ച് വെട്ടി തിരിഞ്ഞ് മുകളിലേക്ക് പോവുന്ന ഹരിക്ക് പിന്നാലെ ശ്രീ പോവാൻ ശ്രമിച്ചു… “മോളേ….” “അച്ഛാ…ഹരിയേട്ടൻ….ഒന്ന് പറയാവോ അച്ഛാ…” ശ്രീയുടെ പിന്നാലെ വന്ന മാധവൻ അവളെ പിടിച്ച് വെച്ചതും അവൾ അയാളെ നോക്കി കരഞ്ഞ് കൊണ്ട് ചോദിച്ചു… “വാ മോളേ…പോവാം…” “ഞാൻ…ഞാൻ വരില്ല അച്ഛാ….സുമാമ്മേ…” ശ്രീ അയാളുടെ കൂടെ പോവാൻ കൂട്ടാക്കാതെ നിന്നതും മാധവൻ അൽപം ബലം പ്രയോഗിച്ച് അവളുടെ കൈ പിടിച്ച് പുറത്തേക്ക് നടന്നു….

പോവുന്ന വഴിയിൽ ഓരോന്ന് പറഞ്ഞ് പുലമ്പിക്കൊണ്ടിരുന്ന ശ്രീയെ അയാൾ ചേർത്ത് പിടിച്ചു… “വസൂ…” വീടിന് മുന്നിൽ എത്തിയതും അവരെയും നോക്കി കോലായിൽ ഇരുന്ന വസു കണ്ണ് തുടച്ച് ശ്രീയെ പിടിച്ച് അകത്തേക്ക് കയറ്റി… “മാധവേട്ടാ…നമ്മുടെ മോള്…” ജീവനില്ലാത്ത് പോലെയുള്ള അവളുടെ ഇരുത്തം കണ്ട് വസുന്ധര ഭയത്തോടെ മാധവനെ നോക്കി… “ഒന്നൂല്ല വസൂ….നീ വാവേടെ ഡ്രസ് മാറ്റി കൊടുക്ക്…ചെല്ല്…” മാധവൻ പറഞ്ഞതനുസരിച്ച് വസുന്ധര ശ്രീയെയും കൊണ്ട് റൂമിലേക്ക് ചെന്ന് അവളുടെ നനഞ്ഞ വസ്ത്രം മാറിച്ചു….

മുടി തുവർത്താനായി ടവൽ എടുക്കാൻ ഹാളിലേക്ക് പോയതും ശ്രീ ചെന്ന് ഡോർ അടച്ച് കുറ്റിയിട്ടു…. വെപ്രാളത്തോടെ അവളുടെ കണ്ണുകൾ നാല് പാടും പാഞ്ഞിരുന്നു…. ഓടി ചെന്ന് അലമാരയിലും മേശയിലും ഉള്ള വസ്തുക്കൾ എല്ലാം നിലത്തേക്ക് വലിച്ചിട്ട് എന്തോ തിരഞ്ഞ് കൊണ്ടിരുന്നു…. ഒടുവിൽ തേടിയതെന്തോ കിട്ടിയത് പോലെ ശ്രീയുടെ കണ്ണുകൾ തിളങ്ങി…. മേശയ്ക്ക് അകത്ത് നിന്നും കിട്ടിയ മൂർച്ചയേറിയ ബ്ലേഡ് അവൾ കൈ ഞരമ്പിലേക്ക് അടുപ്പിച്ച് വെച്ചു…….തുടരും

നിനക്കായ് : ഭാഗം 4

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!