സിദ്ധാഭിഷേകം : ഭാഗം 39

Share with your friends

എഴുത്തുകാരി: രമ്യ രമ്മു

“ഇല്ലെടി.. നീ ഇത്ര കഷ്ടപ്പെട്ട് അവനെ ഞെട്ടിക്കാൻ പോവുന്നതല്ലേ.. ഞാൻ പൊളിക്കില്ല.. വാക്ക്.. പോരെ..” “എന്നാൽ ശരിക്കും താങ്ക്സ്..ബൈ..”  ചെന്നൈ എയർപോർട്ടിൽ ഇറങ്ങി ഫ്ലാറ്റിലേക്ക് പോകുന്ന സമയം അമ്മാളൂ സാന്ദ്രയെ വിളിച്ചു… “ഹായ് ഭാഭി.. എന്തൊക്കെയുണ്ട് വിശേഷങ്ങൾ…” “സുഖം.. ടി…ഞാൻ ഒരു ഹെല്പ് ചോദിച്ചാൽ ചെയ്തു തരുമോ.. ” “അതിനെന്താ… ചെയ്യാലോ…” “നിന്റെ ഏട്ടന്മാരൊക്കെ എവിടെ…” “അപ്പുറത്തെ ഫ്ളാറ്റിൽ ഉണ്ട്… എന്തേ..” “എനിക്ക് അവിടെ അഭിയേട്ടനെ കുറച്ചു സമയം ഒറ്റയ്ക്ക് കിട്ടണം.. എന്ത് ചെയ്തിട്ടായാലും വേണ്ടീല…”

“ഉം…ശരത്തേട്ടനെ ഓക്കേ.. മറ്റേ കാലനെ… ഞാൻ എന്ത് ചെയ്യും.. അത് ഒരു മൂശേട്ടയാ… ” സിദ്ധു രവിയുടെ മോൻ ആണെന്ന് അവർ അവിടേക്ക് വരുന്നതിന് മുൻപേ ആണ് സാന്ദ്ര അറിഞ്ഞത്.. ചന്ദ്രൻ കാര്യങ്ങൾ വിശദമായി പറഞ്ഞു കൊടുത്തത് കൊണ്ടും അവർക്ക് നേരെയുള്ള ഇപ്പോഴത്തെ അറ്റാക്കിനുള്ള സാധ്യതയുമൊക്കെ അറിയാവുന്നത് കൊണ്ടും തന്നെ അത് വേറെ ആരുമായും ശ്രീയോടോ അമ്മാളൂനോടൊ പോലും ഷെയർ ചെയ്യരുത് എന്ന് സ്ട്രിക്റ്റ്ലി പറഞ്ഞിരുന്നു… “നീ വിചാരിച്ചാൽ നടക്കും..പ്ലീസ്.. ഒന്ന് ഹെല്പ് ചെയ്യെടി..” “ഉം..ഒന്ന് വിചാരിച്ചതിന് കിട്ടിയതും കൊണ്ടിരിപ്പാ….ഉറപ്പൊന്നുമില്ല…നോക്കാം…അല്ല എന്തിനാ ഭയ്യയെ ഒറ്റയ്ക്ക് ആക്കുന്നേ…

“അതൊക്കെ ഉണ്ട്….പിന്നെ പറയാം…” “അല്ലാ…. ഇതൊക്കെ ചെയ്തിട്ട് എനിക്കെന്ത് ഗുണം.. ” “ഓഹ്.. അതിനിടയിൽ … ഓക്കേ… ഇതു പോലെ ഒരു ഹെല്പ് തിരിച്ച്… എപ്പോ ആവശ്യപ്പെട്ടാലും .. ദാറ്റ്സ് മൈ ഓഫർ…” “ശരി.. ഞാൻ ശ്രമിക്കാം.. ” “ടി..പ്ലാൻ വർക്ക് ഔട്ട് ആയാലും ഇല്ലെങ്കിലും എന്നോട് പറയണേ.. ഇല്ലെങ്കിൽ നെക്സ്റ്റ് സ്റ്റെപ്പ് നോക്കണം..” “ശരി..ബൈ…” ***** സാന്ദ്ര ശരത്തിന്റെ ഫോണിലേക്ക് വിളിച്ചു അവനോട് അങ്ങോട്ട് ചെല്ലാൻ പറഞ്ഞു… “എന്താടി.. എന്തിനാ എന്നോട് വരാൻ പറഞ്ഞത്…” “അത് ഏട്ടാ.. എന്നെ ഒന്ന് ഹെല്പ് ചെയ്യോ.. നാളെ കോളേജിലേക്കുള്ള കുറച്ച് ഐറ്റംസ് അത്യാവശ്യമായിട്ട് വാങ്ങാൻ ഉണ്ട്..

ഒന്നെന്റെ കൂടെ വരുമോ…പ്ലീസ്…” “ഇപ്പോഴാണോ ഇതൊക്കെ ഓർത്തേ.. ഉം ശരി .. നീ റെഡി ആയിക്കോ.. ഞാൻ അഭിയോട് പറഞ്ഞിട്ട് വരാം…..” “അതേയ്.. ഏട്ടന് കമ്പനിക്ക് വേണേൽ സിദ്ധുവേട്ടനെ കൂടെ കൂട്ടിക്കോ.. ഞാൻ പർച്ചസ് ചെയ്യുമ്പോൾ ബോറടിക്കണ്ടല്ലോ.. കുറച്ച് ടൈം എടുക്കും…” “അത്.. ഞാൻ സഹിച്ചു.. നീ വരുന്നേൽ വാ..” ‘ഓഹ്.. ഈ ഏട്ടൻ.. ഇനി എന്ത് ചെയ്യും.. ‘ സാന്ദ്ര ആലോചിച്ചു.. അത് കണ്ട് ശരത് വന്ന് തലയ്ക്ക് കിഴുക്കി.. “എന്താടി ആലോചിക്കുന്നേ..പോണെങ്കിൽ റെഡി ആവ്..” “അല്ല അതല്ല.. ഇപ്പോ നമ്മൾ പോയാൽ ഭയ്യ ഭാഭിക്ക് ഫോൺ ചെയ്യുമല്ലോ.. ”

“ഏഹ്… നീ എന്തൊക്കെയാ പറയുന്നേ…” “അല്ല ഏട്ടാ..അപ്പോ സിദ്ധുവേട്ടൻ ചുമ്മാ ബോറടിച്ചിരിക്കണ്ടല്ലോ എന്ന് വിചാരിച്ചാണ് ഞാൻ..” “മോളെ…. നീ ആരോടാ സംസാരിക്കുന്നത് എന്ന് നല്ല ഓർമ വേണം.. നീ ഇടയ്ക്ക് അത് മറന്ന് പോകുന്നുണ്ട് കുഞ്ഞേ..” “അതല്ല.. ശരത്തേട്ടാ.. ഭയ്യക്ക് ഭാഭിയെ വല്ലാത്ത മിസ്സിങ് ഉണ്ടല്ലോ.. ഞാൻ നേരത്തെ ഭാഭിയെ വിളിച്ചിരുന്നു… പുള്ളിക്കാരിയും ഭയങ്കര സങ്കടത്തിലാ.. അപ്പോ ഞാൻ ഓർത്തു ഞാനും ഏട്ടനും പോകുമ്പോൾ സിദ്ധുവേട്ടനെയും കൂട്ടാം…

നമ്മൾ പുറത്തു പോയാൽ അവർക്ക് അത്ര സമയം ഒരു പ്രൈവസി കിട്ടുമല്ലോ എന്ന്….. അല്ലാതെ എനിക്ക് എന്തിന്റെ കേടാ.. ഞാൻ ഇപ്പോ റെഡി ആവാം..” ഈശ്വരാ ഏൽക്കണേ… സാന്ദ്ര മനസ്സിൽ പ്രാർത്ഥിച്ചു കൊണ്ട് തിരിഞ്ഞു മുറിയിലേക്ക് പോയി.. ശരത്ത് അഭിയുടെ അടുത്തേക്ക് ചെന്നു.. “ടാ.. ഞങ്ങൾ ഒന്ന് പുറത്ത് പോയിട്ട് വരാം.. നീ ഇവിടെ ഇരിക്ക്.. വാടാ സിദ്ധു…” “എവിടേക്കാ… ഞാനും വരാം…” “ഒന്നുല്ല സാന്ദ്രയ്ക്ക് എന്തോ പർച്ചസിങ്.. കൂടെ പോകാനാ.. അപ്പോ ഞാൻ അവിടെ ചെന്ന് തനിച്ചിരിക്കണ്ടല്ലോ.. ഇവനെ കൂടെ കൂട്ടാം.. നീ പ്രിയതമയുമായി കത്തി വെക്കുമ്പോഴേക്കും ഞങ്ങൾ വരാം…”

“ഓഹ്.. എന്നാ ആയിക്കോട്ടെ.. പോയിട്ട് വാ..” “അല്ല ടാ.. ഞാൻ വരണോ…” സിദ്ധുവിന് സാന്ദ്രയെ ഫേസ് ചെയ്യാൻ ഒരു മടി.. “പിന്നെ.. നീ വാന്നേ.. എനിക്ക് ഒരു കമ്പനിക്ക്…” റെഡി ആയി പുറത്തിറങ്ങിയ സാന്ദ്ര സിദ്ധുവിനെ കൂടെ കണ്ടപ്പോൾ ആശ്വസിച്ചു.. താഴേക്ക് ചെല്ലുന്നതിന്റെ ഇടയിൽ അവൾ അമ്മാളൂന് സക്സസ്സ് എന്ന് വാട്‌സ് അപ്പ് ചെയ്ത് മിസ്സ്‌കോൾ അടിച്ചു… സാന്ദ്രയുടെ മെസ്സേജ് കണ്ടപ്പോൾ അമ്മാളൂന് സന്തോഷമായി… അവർ അങ്ങോട്ടേക്കുള്ള യാത്രയിൽ ആയിരുന്നു..

അവൾ അഭിയെ വിളിക്കാൻ ഫോൺ എടുത്തപ്പോഴേക്കും അഭി അങ്ങോട്ട് വിളിച്ചു.. “അമ്മൂ… “ആ.. അഭിയേട്ടാ..പറയ്..” “തന്റെ ത്രോട്ട് ഒക്കെ ശരിയായോ…” “ആഹ്..അത് മാറി.. ഇപ്പോ കുഴപ്പമില്ല..” “ഉം.. റൂമിൽ ആണോ..” “അല്ല താഴെ.. ഹാളിലാണ്.. അഭിയേട്ടൻ എന്ത് ചെയ്യുവാ..” “ഞാൻ തന്നോടൊപ്പമുള്ള മധുരസ്വപ്നങ്ങൾ കണ്ട് കൊണ്ട് കിടക്കുന്നു.. ശരത്തും സാന്ദ്രയും പുറത്ത് പോയി.. ഒറ്റയ്ക്കേ ഉള്ളു.. താൻ ഒരു ചിറക് വച്ച് പറന്നിങ്ങ് വാ.. ” “ഉം.. റൊമാന്റിക് ആണല്ലോ…” അവൾ ശർമിളയെ നോക്കി ചിരിച്ച് കണ്ണിറുക്കി കാണിച്ചു.. “താൻ അടുത്തുണ്ടെങ്കിൽ ഒരു റൊമാൻസ് ഒക്കെ നോക്കായിരുന്നു..

ഇപ്പോ ആകെ കിട്ടിയിരുന്ന ഉമ്മ തരാൻ ഉള്ള വഴി പോലും ഇല്ല… മിസ്സ് യൂ ടി പെണ്ണേ…” “മിസ്സ് യൂ ടൂ…” “ഏഹ്…..സത്യം..!!!!! “ആന്നേ… എന്തേ..” “ഓഹ്…ഞാൻ നാളെ തന്നെ വരും..എന്ത് വന്നാലും വേണ്ടീല…” “……..” “അമ്മൂ…” “ആ…..” “നിനക്ക് ശരിക്കും എന്നെ മിസ്സ് ചെയ്യുന്നുണ്ടോ… ഞാൻ വരട്ടെ… ” “മയിലായ് പറന്നു വാ …. മഴവില്ലു തോൽക്കുമെൻ അഴകേ കനിവായ് പൊഴിഞ്ഞു താ മണിപ്പീലിയൊന്നു നീ അരികെ…. ” അവൾ ചിരിയോടെ പാടി നിർത്തി… “നിർത്തല്ലെടി..പാട്…” “ഇനി അഭിയേട്ടൻ പാട്… ഞാൻ കേൾക്കാം..” ” ചെന്നൈയിലല്ലേ.. തമിഴ് പാടാം എനിക്ക് ഇപ്പോ ഓർമ വരുന്ന ഒരു പാട്ട് പാടട്ടെ…

ഫീമെയിൽ പോർഷൻ താൻ പാടണം ഏറ്റോ…” “ഓക്കെ..” “കൊഞ്ചി പേസിട വേണാ ഉൻ കണ്ണേ പേസ്‌തടി കൊഞ്ചമാക പാർത്താ മഴൈ സാറൽ വീസുതടി നാ നിന്ന നാടന്താ കണ്ണ് ഉൻ മുകമേ കേക്കുതടി അഡാ തോലൈവില ഇരുന്താ താനെ പെരും കാതൽ കൂടുതടി ദൂരമേ ദൂരമായ് പോകും നേരം..” അടുത്ത പോർഷൻ അമ്മാളൂ പാടി.. ശർമിള ഇതൊക്കെ കേട്ട് ചിരിച്ച്‌ കൊണ്ട് പുറത്തേ കാഴ്ചകൾ ആസ്വദിച്ച് ഫ്രണ്ട് സീറ്റിൽ ഇരുപ്പുണ്ട്.. ഇരുട്ട് വീണിരുന്നു.. അവർ ഫ്ലാറ്റിൽ എത്തിയിരുന്നു… “ആസൈ വലൈ ഇടുതാ … നെഞ്ചം അതിൽ വിഴുന്താ… എലുന്തിടും ബോതും അൻബെ മീണ്ടും വിലുന്തിടുതാ….”

“തനിമൈ ഉനൈ സുടു താ .. നിനവിൽ അനൽ തരുതാ.. തലയണൈ പൂക്കളിൽ എല്ലാം.. കൂന്തൽ മണം വരുതാ..” അപ്പോഴേക്കും അവൾ പാടി കൊണ്ട് തന്നെ ഫ്ലാറ്റിന്റെ മുന്നിൽ എത്തിയിരുന്നു.. ശർമിള ചന്ദ്രനെ വിളിച്ച് ഡോർ തുറക്കാൻ പറഞ്ഞു…. അവരെ അവിടെ കണ്ടതും അയാൾ എന്തോ ചോദിക്കാൻ വന്നു.. ശർമിള മിണ്ടരുത് എന്ന് ആംഗ്യം കാണിച്ചു… അവർ എല്ലാരും ചിരിയോടെ അവരുടെ ഫ്ലാറ്റിലേക്ക് പോയി.. അമ്മാളൂ അഭിയുടെ ഫ്ലാറ്റിന് മുന്നിൽ നിന്ന് ബാക്കി കേട്ടു… കൂടെ പാടി… “കുറു കുറു പാർവയാൽ കൊഞ്ചം കടത്തുറിയേ …”

“കുളിരുക്കും നെരുപ്പുക്കും നടുവുല നിറുത്തുരിയേ….” “വേറ എന്ന വേണം…” അഭി പാടിക്കൊണ്ടിരുന്നപ്പോഴാണ് പുറത്ത് നിന്ന് ബെല്ല് അടിച്ചത്… “ഓഹ്..ഷിറ്റ്…” നല്ല മൂഡിൽ പാടി കൊണ്ടിരുന്ന അവന് അതൊരു ശല്യമായി തോന്നി..”ആരോ വന്നെടി..ഞാൻ ഇപ്പോ വരാം..” ഫോണിലൂടെ അത് കേട്ട് അമ്മാളൂ ചിരി കടിച്ചു പിടിച്ചു.. അവളുടെ നെഞ്ച് എന്തിനോ തുടിച്ചു.. അകാരണമായി അതിന്റെ താളം ഉച്ചത്തിൽ ആയി.. കുറെ ദിവസങ്ങൾക്ക് ശേഷം അവനെ കാണുന്നത് കൊണ്ടോ.. തന്നെ കാണുമ്പോൾ ആ മുഖത്തു വിരിയുന്ന ഭാവങ്ങൾ അറിയാൻ ഉള്ള ആകാംഷ കൊണ്ടോ അവൾക്ക് വിറച്ചു തുടങ്ങി..

അഭി ഡോർ തുറക്കുന്ന ശബ്ദം കേട്ട് അവൾ കൈകൾ കൂട്ടി പിടിച്ചു തിരുമ്മി…. “കൂൾ കൂൾ കൂൾ..”മിടിച്ചു പൊട്ടാറായ ഹൃദയത്തെ അവൾ തന്നെ ആശ്വസിപ്പിച്ചു.. ഡോർ തുറന്ന അഭി കണ്ണ് മിഴിച്ചു.. ഒരു വേള സ്വപ്നം ആണോന്ന് അവൻ സംശയിച്ചു.. കണ്ണുകൾ ഇറുക്കെ അടച്ച് വീണ്ടും തുറന്നു… പിന്നെ ഫോണിലേക്കും അവളുടെ മുഖത്തേക്കും മാറി മാറി നോക്കി… അവൾ ഫോൺ എടുത്ത് പതിഞ്ഞ ശബ്ദത്തിൽ പാടി… “വേറാ എന്ന വേണം … നേരിൽ വര വേണം…” അവൾ എന്തേ എന്നുള്ള അർത്ഥത്തിൽ പുരികം പൊക്കി…

അഭി ആ ഷോക്കിൽ തന്നെ ആയിരുന്നു.. അവന് ചിരിക്കണോ കരയണോ അവളെ കെട്ടിപിടിക്കണോ എന്നൊക്കെ ഉള്ളിൽ തോന്നുന്നു.. പക്ഷേ അനങ്ങാൻ വയ്യ… “അങ്ങോട്ട് മാറി നിൽക്ക് മനുഷ്യാ.. ഒരാൾ വന്നാൽ അറ്റ്ലീസ്റ്റ് അകത്തു കേറാൻ പറയാൻ ഉള്ള മര്യാദ എങ്കിലും വേണ്ടേ…” അവൾ അവനെ തള്ളി അകത്താക്കി.. ഉള്ളിലേക്ക് കയറി.. “ഉം..കൊള്ളാം.. നല്ല ഫ്ലാറ്റ്.. അവൾ ചുറ്റും കണ്ണോടിച്ചു…” അവൾ അവിടെ വച്ച ഫോട്ടോസ് കണ്ടെങ്കിലും കാണാത്ത മട്ടിൽ അവിടെയൊക്കെ നോക്കി… “സാന്ദ്ര ഒക്കെ വേഗം വരുമോ….”

മറുപടി കിട്ടാഞ്ഞ് തിരിഞ്ഞു നോക്കിയപ്പോൾ അഭി അപ്പോഴും കിളി പോയ പോലെ നിൽപ്പാണ്… അവൾ അവന്റെ മുന്നിൽ ചെന്ന് നിന്ന് വിരൽ ഞൊടിച്ചു… അവൻ ഒന്ന് ഞെട്ടി.. സ്വപ്നത്തിൽ എന്ന പോലെ ചോദിച്ചു.. “ഏഹ്… അമ്മൂ.. നീ … ടി ..സത്യത്തിൽ ഇത് ഉള്ളതാണോ….അതോ സ്വപ്നം ആണോ..” “സംശയം ..ഇപ്പോ മാറ്റി തരാം…” അതും പറഞ്ഞവൾ അവന്റെ അടുത്തേക്ക് ചെന്ന് നെഞ്ചിൽ നല്ല ഉഗ്രൻ ഒരു കടി വച്ചു കൊടുത്തു… “ആഹ്… എന്റമ്മോ…” “ഇപ്പോ സംശയം മാറിയോ…” അവൻ ഒന്ന് ഞെട്ടി… അവൻ നെഞ്ചിൽ കൈ വച്ച് അമർത്തി പിടിച്ച് ഒരു കള്ളച്ചിരിയോടെ പറഞ്ഞു.. “മാറിയില്ല…

ഒന്നൂടെ മാറ്റി താ…” “വേറ എന്ന വേണം … നേരിൽ വര വേണം…”.. അവൾ അവന്റെ കാതോരം മൂളി.. “സത്തം ഇല്ലാ.. മുത്തം തര വേണം… തരട്ടെ…” അവൾ അത് ചോദിച്ചപ്പോൾ അഭിക്ക് ശരീരത്തിലൂടെ ഒരു കറന്റ്‌ പാസ്സ് ചെയ്ത പോലെ തോന്നി… അവന്റെ കണ്ണുകളിലെ തിളക്കം ഒന്നുകൂടെ കൂടി.. മുഖം ചുവന്ന് തുടുത്തു.. വിചാരങ്ങൾ വികാരങ്ങൾക്ക് വഴി മാറി കൊടുത്തു… അവളുടെ മുഖം ഇരുകൈകളിലും കോരിയെടുത്തു… അവന്റെ മുഖം താഴ്ത്തി.. “രവി അങ്കിളിന്റെ മോൻ എവിടെ…” അവൾ ചോദിച്ചപ്പോൾ ആണ് അവന് സ്ഥലകാല ബോധം ഉണ്ടായത്… ഈശ്വര സിദ്ധു..

അവനെ കണ്ടാൽ.. അവന്റെ എല്ലാ റിലേയും അടിച്ചു.. എന്ത് ചെയ്യും എന്ത് പറയും എന്ന് ഒരു മറുപടിയും കിട്ടിയില്ല.. അവൻ വെപ്രാളപ്പെട്ടു.. മുടിയിൽ വിരലിട്ടിളക്കി ആലോചനയോടെ നിന്നു.. അപ്പോഴാണ് അവന് ഫോട്ടോ ഓർമ വന്നത്.. “അഭിയേട്ടൻ എന്താ ആലോചിക്കുന്നേ.. അവൻ വന്നില്ലേ… മുംബൈ ആണോ ഉള്ളത്…” “ആഹ്.. അതേ.. അതേ.. അവൻ ഇങ്ങോട്ട് വന്നില്ല… നീ പോയി ഫ്രഷ് ആയി വാ.. നമ്മൾക്ക് അപ്പുറത്തേക്ക് പോകാം…” അവൾ കാണാതെ ഫോട്ടോ മാറ്റാൻ ഉള്ള വഴി തേടുകയായിരുന്നു അഭി അപ്പോൾ… അവൾ അതൊക്കെ ആസ്വദിച്ച് ഉള്ളിൽ ചിരിച്ചു… “അതൊക്കെ ആവാം..

ഞാൻ ഇവിടെ ഒക്കെ ഒന്ന് കാണട്ടെ… കിച്ചൻ എവിടാ.. എനിക്ക് കുറച്ചു വെള്ളം വേണമായിരുന്നു..” “ദാ.. ലഫ്റ്റ് സൈഡ്.. നേരെ പോയാ മതി…” “ആ..ഓക്കെ..” അവൾ പോയതും അവൻ സ്റ്റാൻഡ് വച്ച് കേറി ഫോട്ടോ കയ്യിലെടുത്ത് ഷോക്കേസിന്റെ പിറകിലായി തിരിച്ചു വച്ചു… അമ്മാളൂ ഇതൊക്കെ ഒളിഞ്ഞു നിന്ന് കണ്ട് ചിരിയടക്കി.. ‘മോനെ അഭി.. വച്ചിട്ടുണ്ട് ഞാൻ…എന്നെ കളിപ്പിക്കും അല്ലേ… ഞാൻ അറിയാതെ ഡോക്ടറെ കാണുക ,, ഞാൻ അറിയാതെ അനിയനെയും കൂട്ടി കറങ്ങുക അല്ലേ… ശരിയാക്കി തരാം..’ അവൻ നേരെ ചെന്ന് ഫോൺ എടുത്തു.. ശരത്തിനെ വിളിച്ച് വിവരം പറയാൻ..

അപ്പോഴേക്കും അമ്മാളൂ വന്ന് അത് പിടിച്ചു വാങ്ങി.. “സ്വന്തം ഭാര്യ ഇവിടെ നിൽക്കുമ്പോഴാണോ ഫോൺ വിളി… വന്നേ.. എനിക്ക് വെള്ളം എടുത്ത് താ..” അവൾ അവന്റെ കയ്യിൽ പിടിച്ചു മുന്നോട്ട് നടന്നു.. ‘ഇവൾക്ക് ഇതെന്ത് പറ്റി.. ആകെ ഒരു മാറ്റം.. കുറച്ചു ദിവസം കാണാതെ ഇരുന്നപ്പോൾ ഇങ്ങനെ മാറിയോ.. ഇത് അറിഞ്ഞിരുന്നെങ്കിൽ അന്നേ ഞാൻ എവിടെയെങ്കിലും പോയേനെ…’ “ഞാൻ വന്നപ്പോൾ മുതൽ ശ്രദ്ധിക്കുന്നു.. അഭിയേട്ടന് എന്താ എപ്പോഴും ആലോചന…”

“ഒന്നുല്ല.. തന്നെ ഇവിടെ പ്രതീക്ഷിക്കാതെ കണ്ട ഷോക്കിൽ ഉണ്ടത്രേ ഞാൻ… എന്നാലും താൻ എങ്ങനെ ഒറ്റയ്ക്ക് എനിക്ക് ഒരു പിടിയും കിട്ടുന്നില്ല.. ആ ആദിയും ഒന്നും പറഞ്ഞില്ല…” ഫ്ലാസ്ക്കിൽ നിന്ന് അവൾക്ക് വെള്ളം എടുത്ത് കൊടുത്തു കൊണ്ട് പറഞ്ഞു.. “അഭിയേട്ടൻ എന്തിനാ ഇവിടേക്ക് വന്നത്…” “അത്..പിന്നെ.. കമ്പനിയിൽ കുറച്ച് പ്രശ്‌നങ്ങൾ..” “ഓഹ്.. അത് ശരി… എന്ന വാ.. ബെഡ്റൂം എവിടെയാ.. എനിക്ക് ഒന്ന് കുളിക്കണം..” കിച്ചനിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയ അവളെ വലിച്ച് നെഞ്ചത്തോട്ട് ഇട്ടു അഭി… “നേരത്തെ ചോദിച്ചു കൊതിപ്പിച്ചിട്ട് എവിടെ പോകുന്നു… ഉം…” “അത്.. അഭിയേട്ടാ…ഞാൻ…” “ശ്ശൂ… മിണ്ടരുത്..

എന്തായാലും എന്നെ കാണാൻ ഇവിടെ വരെ വന്നതല്ലേ.. എന്നിട്ട് ഞാനൊന്നും തന്നില്ലെങ്കിൽ മോശം അല്ലേ…” അവന്റെ കണ്ണുകൾ അവളുടെ മുഖത്ത് ഓടി നടന്നു… അമ്മാളൂ അത് വരെ ഇല്ലാത്ത ലോകത്തിൽ ആയിരുന്നു.. അഭി അവളുടെ പിൻകഴുത്തിലേക്ക് കൈ ചേർത്തു…അവളുടെ തൊണ്ടകുഴിയിലൂടെ ഉമിനീർ ഇറങ്ങുന്നത് കണ്ട് അവിടേക്ക് മുഖം താഴ്ത്തി നുകർന്നു… അവളുടെ കൈകൾ അവന്റെ കയ്യിൽ അമർന്നു… പിന്നെയും മതി വരാതെ അവൻ കഴുത്തിലൂടെ ചുണ്ടുകളാൽ ചിത്രങ്ങൾ തീർത്തു …

ചെവിയിൽ എത്തി പതിയെ കടിച്ചു… അവൾ ഒരു കിതപ്പോടെ അവനെ ഇറുക്കെ പുണർന്നു… അവൻ അവളെ അടർത്തി മാറ്റി…നെറ്റിയിൽ ചുണ്ട് ചേർത്തു… “വാ..ചെന്ന് ഫ്രഷ് ആക്…ഇനിയും നിന്നാൽ ശരിയാവില്ല…” അവൾ ചിരിയോടെ അവനെ നോക്കി.. പിന്നെ മുറിയിലേക്ക് ചെന്നു… “അമ്മൂ ഫോൺ ഇങ്ങ് തന്നേക്ക്…” “വെരി സോറി.. തരില്ല.. ശരത്തേട്ടനെ വിളിക്കാൻ അല്ലേ.. അവിടെയും കൊടുക്കണം സർപ്രൈസ്.. ” “ഇല്ലെടി..ഞാൻ വിളിക്കില്ല…” “ആ..വെയിറ്റ് ..ഞാൻ വന്നിട്ട് തരാം…” അതും പറഞ്ഞവൾ മുറിയിൽ കേറി വാതിൽ അടച്ചു… ‘ശ്ശേ..ഇനി എന്ത് ചെയ്യും.. അല്ലെങ്കിൽ അവർ വരട്ടെ..

അവളോട് എല്ലാം പറയണം.. ഇനിയും അവളെ മറച്ചു വെച്ചാൽ കള്ളങ്ങൾ പറയേണ്ടി വരും.. അതിന്റെ പേര് ചതി എന്നാവും.. പറഞ്ഞാൽ മനസിലാകാതെ ഇരിക്കില്ലല്ലോ…’ അമ്മൂ കുളിച്ച് വേഷം മാറി വന്നു.. ഒരു കറുത്ത കോളർഡ് കുർത്തയും റെഡ് ലെഗ്ഗിനും ആയിരുന്നു വേഷം.. അവളെ ഒരു നിമിഷം അഭി നോക്കി നിന്നു.. ” എന്തൊരു രസാണ് പെണ്ണേ നിന്നെ കാണാൻ… കടിച്ചു തിന്നാൻ തോന്നുന്നു…” “ഓഹ്.. ആവട്ടെ.. വാ.. അപ്പുറത്തേക്ക് പോകാം ..അഭിയേട്ടന് ഒരു സർപ്രൈസ് ഉണ്ട്…” “എന്ത് സർപ്രൈസ്…” “വാ.. കാണിച്ചു തരാം…” “അങ്ങനെ പോയാലോ.. ഒരു ഉമ്മ തന്നിട്ട് പോടി…”

അവൾ തിരഞ്ഞു നിന്ന് അവന്റെ തല പിടിച്ചു താഴ്ത്തി കവിളിലേക്ക് അമർത്തി ചുംബിച്ചു.. “ഇനി പോകാം വാ…” അഭി ഇപ്പോ എന്താ നടന്നത് എന്ന ഭാവത്തിൽ ആയിരുന്നു.. തിരിഞ്ഞു നോക്കിയ അവൾ കണ്ടത്… അതേ അവസ്ഥയിൽ മൂന്ന് ജോഡി കണ്ണുകൾ ആ ഹാളിൽ നിൽക്കുന്നതാണ്… സാന്ദ്ര ,, സിദ്ധു ,, ശരത്ത്.. മൂന്ന് പേരും ഒന്നും മനസ്സിലാവാതെ അവളെ നോക്കി… “ഭാഭി……. സാന്ദ്ര ഓടി വന്ന് അവളെ മുറുക്കെ കെട്ടിപിടിച്ചു… “ടി.. അതിനെ ഞെക്കി പൊട്ടിക്കാതെ…”

അഭി പറഞ്ഞപ്പോൾ അവൾ അഭിയെ നോക്കി കോക്രി കാണിച്ചു.. “എന്നാലും ഭാഭി നേരത്തെ വിളിച്ചപ്പോൾ എങ്കിലും പറയാമായിരുന്നു എന്നോട്….” “അപ്പോ ഇത് പോലെ വണ്ടർ അടിച്ച മുഖങ്ങൾ കാണാൻ ആകുമോ…” അവൾ എല്ലാരേയും നോക്കി ചിരിച്ചു.. “അല്ല സിദ്ധുവേട്ടൻ എന്താ ഇവിടെ…” അവൻ അവളെ അവിടെ കണ്ട ഷോക്കിൽ തന്നെ ആയിരുന്നു.. “അത്.. ഞാൻ.. ” വാക്കുകൾക്ക് വേണ്ടി അവൻ കഷ്ടപ്പെട്ടു… “അതൊക്കെ വഴിയേ പറയാം.. നീ വാ അപ്പുറത്തേക്ക് പോകാം…” അഭി മുന്നിൽ നടന്നു… “നീ ഒറ്റയ്ക്കണോ വന്നത്..” ശരത് ചോദിച്ചു.. “ശ്രീ ഇല്ല എന്തായാലും…”

“പോടി… എന്നാലും ഇത് വലിയ സർപ്രൈസ് ആയി പോയി…” എല്ലാവരും ശരത്തിന്റെ പിന്നാലേ ചെന്നു.. സിദ്ധുവായിരുന്നു ഏറ്റവും പിന്നിൽ… അവൻ നേരത്തെ കണ്ട കാഴ്ച്ചയിൽ കുരുങ്ങി കിടന്നു… പണ്ട് റിസൾട്ട് അറിഞ്ഞപ്പോൾ തന്നെ മാറ്റി മറിച്ച അവളുടെ ആ ചുംബനം.. അന്നത്തെ ആ കുസൃതി നിറഞ്ഞ കണ്ണുകൾ… അത് തന്നെയല്ലേ കുറച്ചു മുൻപ് കണ്ടത്…. അവന്റെ കണ്ണ് നിറഞ്ഞു.. അവന് സന്തോഷം തോന്നി… ഒരിക്കൽ അടച്ചു പൂട്ടി വച്ച അവളുടെ കുസൃതിയും കളിചിരിയും തിരിച്ചു വരും എന്ന് അവൻ പ്രത്യാശിച്ചു… അഭിയുടെ കൂടെ അവൾ സന്തോഷത്തിൽ ആവും എന്ന് അവൻ ആശ്വസിച്ചു… നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ച് അവൻ നടന്നു….തുടരും..

സിദ്ധാഭിഷേകം : ഭാഗം 38

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!