അഗ്‌നിശിഖം: ഭാഗം 17

Share with your friends

എഴുത്തുകാരി: രുദ്രവേണി

കാഴ്ചകൾ കണ്ടു തിരക്ക് കുറഞ്ഞ വഴിയിലൂടെ കാറ്റേറ്റ് പാറുന്ന മുടിയിഴകളെ ഒതുക്കി വെച്ചു യാത്ര ആസ്വദിക്കുകയാണ്. പെട്ടെന്ന് രസംകൊല്ലി പോലെ മുന്നിൽ മൂന്ന് ബൈക്ക്.. കൂടെ കുറച്ചു ഗുണ്ടകൾ എന്ന് തോന്നുന്ന ആളുകളും. അതിനിടയിൽ മ്മടെ രാവിലത്തെ ഉമ്മച്ചനെ കണ്ടു. ലൈബ്രറി ക്ക് ഇടയിൽ വെച്ചു ആ പെണ്ണിനെ ഉമ്മ വെക്കാൻ നോക്കിയ ചെക്കൻ ഇല്ലേ.. അവൻ തന്നെ.. ചെക്കൻ സിംഹാസനത്തിൽ ഇരിക്കുന്ന പോലെ ബൈക്കിന്റെ മുന്നിൽ ഞെളിഞ്ഞിരിക്കാന്. ടി.. ആ ചെക്കന്മാർ കൈ കാട്ടുന്നു. കുറേ എണ്ണം ഉണ്ടല്ലോ. സത്യം പറ നീ ഇന്ന് എന്താ ഒപ്പിച്ചെ..

ഓൾക്ക് ന്നെ ഭയങ്കര സംശയം. ഞാൻ ഒന്നും ചെയ്തില്ലെടി. ഒക്കെ ഒപ്പിച്ചു വെച്ചു ഒന്നും അറിയാത്ത ഭാവത്തിൽ നിൽക്കുന്ന കുഞ്ഞാവ ആയി ഒരു നിമിഷം. ടി. വണ്ടി നിർത്തണോ അതോ പോണോ. നീ ധൈര്യമായി നിർത്തിക്കോ പെണ്ണെ. പിന്നെ ആംബുലൻസ് ന്റെ നമ്പറ് എങ്ങാനും കയ്യിൽ ഉണ്ടെങ്കിൽ നിലവിളി ശബ്ദം ഇട്ടിട്ടു വേഗം വരാൻ പറഞ്ഞോ ട്ടോ. ഇതിപ്പോ എന്താ സംഭവിക്കാൻ പോകുന്നേ എന്ന ഭാവത്തിൽ ഓള് ന്നെ കണ്ണാടിയിൽ ക്കൂടി ഒരു തുറിച്ചു നോട്ടം . മ്മള് ലാലേട്ടനെ പോലെ കണ്ണൊക്കെ ചിമ്മി ചുമ്മാ എന്ന് കാണിച്ചു. ഇതിൽ ഏതാണ് നിന്നെ തല്ലിയത്. തട്ടം ഇട്ടതോ ഇടാത്തതോ. ഗുണ്ടച്ചേട്ടന്മാർ ആക്കാം പോക്കാം കളിക്കുകയാണ്.

ഞാനാ… ഞാനാ ചേട്ടാ ഓനെ തല്ലിച്ചത്. മ്മടെ മഞ്ജു വാര്യർ കഴുത പുറത്ത് നിന്ന് ഇറങ്ങുന്നത് പോലെ ഇളിഞ്ഞ ചിരിയോടെ പതുക്കെ ഇറങ്ങി.. ഓഹോ.. അപ്പൊ നീയാണോ ഞങ്ങടെ ചെറുക്കനെ തല്ലിയത്.. എന്ത് ധൈര്യമുണ്ടായിട്ട ചീള് പോലൊരു പെണ്ണ് ഞങ്ങടെ ചെക്കനെ തൊട്ടതു. എന്റെ ഒരു വിരലിനു പോലും ഇല്ലല്ലോ നീ. കൂട്ടത്തിൽ ഒരുത്തൻ ന്നെ നോക്കി വല്യ ഡയലോഗ്.. ബെഷമായി. നാല് നേരം ആഹാരം കൊടുത്തു ഞാൻ വളർത്തി കൊണ്ടു വന്ന ന്റെ ശരീരത്തെ ആണ് ആ മനുഷ്യൻ ചീള് എന്ന് പറഞ്ഞത്. മുഖം കൂർപ്പിച്ചു ഒന്ന് നോക്കി. ചേട്ടാ ങ്ങൾക്ക് ന്നോട് വല്ല ദേഷ്യം ഉണ്ടെങ്കിൽ അത് പറഞ്ഞോ.

പാലും പഴവും ചിക്കനും ഒക്കെ കൊടുത്തു വളർത്തുന്ന ശരീരം ആണേ കുറച്ചു റെസ്‌പെക്ട് കൊടുത്തൂടെ. ചീള് എന്നൊക്ക വിളിക്കാൻ പാടുമോ… മ്മടെ വില്ലൻ ചേട്ടന്മാരുടെ മുഖം ആകെ മാറി. എടാ ഈ lkg പഠിക്കുന്ന കൊച്ചിന് എതിരെ ആണോടാ ഞങ്ങളെ കൊണ്ടു വന്നേ എന്നൊരു ഭാവത്തോടെ ഉമ്മച്ചനെ നോക്കുന്നത് കണ്ടു. നേതാവ് അവനെ നോക്കി പല്ലിറുമ്പുന്നു. മസിലു ചേട്ടാ… ചേട്ടനൊന്ന് ചോദിച്ചേ ഞാൻ അവനെ തല്ലിയോ ന്ന്. എന്തെങ്കിലും ചീത്ത പറഞ്ഞൊന്ന്.. എല്ലാരുടെയും നോട്ടം നേരെ ഉമ്മച്ചന്റെ നേർക്ക്. പക്ഷെ അവളെ കൊണ്ടു എന്നെ തല്ലിച്ചില്ലേ. നോട്ടത്തിന് മറുപടി ചോദ്യം ശു. ശു. ചേട്ടാ. മസിലു ചേട്ടാ..

ഒന്ന് ഉറക്കെ വിളിച്ചു. എന്തോന്ന്. കണ്ണൊക്കെ ഉരുട്ടി ഒരു നോട്ടം. അതേയ്.. ചേട്ടനെ പോലെ സുന്ദരനായ ഒരു ചെക്കനെ എന്നെ പോലെ.. അല്ല ഞാൻ സുന്ദരി അല്ലെ. എന്നിട്ട് പതുക്കെ പാത്തു നെ നോക്കി ഇവളെ പോലെ കാണാൻ അത്രക്ക് കൊള്ളാത്ത ഒരുത്തി ഡ്രസ്സ്‌ ഒക്കെ വലിച്ചു മാറ്റി കേറി ഉമ്മ വെച്ചാൽ എങ്ങനെ ഇരിക്കും. ഏട്ടന് ഇഷ്ടാവുമോ. മൂപ്പര് ഭയങ്കര ചിന്ത. പാത്തു നെ ഒന്ന് നോക്കി. ഇല്ല ഇഷ്ടാവില്ല. ഒട്ടും ഇഷ്ടാവില്ല. കണ്ടോ. ചേട്ടന് പോലും ഇഷ്ടാവില്ല. അപ്പൊ ഇത്ര വൃത്തികെട്ട രൂപം ഉള്ള ഇവൻ അങ്ങനെ ചെയ്താൽ ആ കുട്ടി സഹിക്കുമോ. ചേട്ടൻ പറ. മൂപര് നമ്മുടെ ഉമ്മച്ചനെ ഒരു നോട്ടം. ആണോ ഡാ. നീ ആ പെങ്കൊച്ചിനെ ബലം പ്രയോഗിച്ചു ഉമ്മിച്ചോ. അത് ഏട്ടാ. എനിക്ക് അവളെ ഭയങ്കര ഇഷ്ടാണ്.

അവൾ വേറെ ആരെയെങ്കിലും ഇഷ്ടപ്പെട്ടു പോയാലോ എന്നോർത്ത് ഞാൻ അവളെ സ്വന്തമാക്കാൻ നോക്കിയതാ. കേട്ടോ ചേട്ടാ. ചേട്ടന് കൂടി ഇവൻ നാണക്കേട് ഉണ്ടാക്കി വെക്കും. ചേ ഒരു പെൺകുട്ടിയെ സ്വന്തമാക്കാൻ ഇത്രക്ക് നീചമായ പ്രവർത്തി ഒന്നും ഈ മസിലുചേട്ടൻ ചെയ്യില്ല. ചേട്ടന്റെ നല്ല മനസ്സ് കൂടെ ഉള്ളവർക്ക് കാണില്ലലോ. ഓരോ വാക്ക് പറയുമ്പോഴും മൂപര് ഇച്ചിരി പൊക്കം വെക്കുന്നുണ്ട്. അല്ലെങ്കിൽ ചേട്ടൻ പറ. അറിയാതെ ഒരു ഉറുമ്പ് കടിച്ചാൽ മ്മള് അവനെ സ്നേഹിച്ചു കൂടെ കൊണ്ടു നടക്കുമോ അതോ വിരല് കൊണ്ടു ഞെരിച്ചു അവന്റെ ജീവൻ എടുക്കുമോ. എന്നെ എങ്ങാനും കടിച്ചാൽ. അവന്റെ ജീവിതം കഴിഞ്ഞു. ഏത് ഉറുംബിനാ ന്നെ കടിക്കാൻ ധൈര്യം. മൂപ്പര് നാല് പുറവും ഒന്ന് നോക്കി.

അത് തന്നെ. ഒരു ഉറുമ്പ് കടിക്കുന്നത് പോലും നമുക്ക് ഇഷ്ടപ്പെടാൻ പറ്റില്ലെങ്കിൽ ഏറ്റവും പവിത്രമായി നമ്മൾ കണക്കാക്കുന്ന ശാരീരിക ബന്ധം എന്തിനു നിർബന്ധപൂർവം ചെയ്യണം. ഈശ്വരാ.. ഞാൻ വല്ല തത്വ ചിന്തക ആയി ജനിക്കേണ്ടത് ആയിരുന്നു ലെ… എടാ ഉമ്മച്ചാ. നിനക്ക് അവളോട്‌ തോന്നുന്നത് വെറും കാമം മാത്രമാണ്. ഒരിക്കലും അത് പ്രേമമല്ല. നമ്മൾ എത്ര പ്രേമിക്കുന്ന പെണ്ണ് ആണെങ്കിലും അവരുടെ സ്പേസ് നെ നമ്മൾ റെസ്‌പെക്ട് ചെയ്യണം. ആരുടെയെങ്കിലും വെല്ലുവിളി കേട്ടോ ആളാവാൻ വേണ്ടിയോ പാർട്ണർ ടെ മേലിൽ ഒന്നും അടിച്ചേൽപ്പിക്കരുത്.

നിന്റെ കണ്ണ് അലഞ്ഞത് അവളുടെ ശരീരത്തിൽ മാത്രമാണ്. അവളുടെ മനസ്സിനെയോ ആത്മാവിനെയോ മനസ്സിലാക്കാൻ നീ ശ്രമിച്ചില്ല. അങ്ങിനെ ആയിരുന്നെങ്കിൽ നീ കാത്തിരുന്നേനെ. ആത്മാർത്ഥമായ പ്രണയം ആയിരുന്നെങ്കിൽ അവൾ ആശിക്കുന്നവന് നീ വിട്ടു കൊടുത്തേനെ. പിടിച്ചടക്കാൻ ഒരിക്കലും ശ്രമിക്കില്ലായിരുന്നു. . ഈ ഗുണ്ട ചേട്ടൻ ആയിരുന്നെങ്കിൽ അവൾ സ്‌നേഹിക്കുന്നവന്റെ കയ്യിൽ പിടിച്ചേൽപ്പിച്ചേനെ. അത്രക്ക് മഹാമനസ്കൻ ആണെന്നെ. ഗുണ്ട ചെക്കന്റെ മുഖത്തേക്ക് നോക്കി ഉമ്മച്ചനോട് പറഞ്ഞു. ടാ ഉമ്മച്ചാ. എന്നെ രണ്ടു തല്ലിയാലോ അല്ലെങ്കിൽ ആ കുട്ടീടെ മേൽ ആസിഡ് ഒഴിച്ചാലോ നിനക്ക് നിന്റെ പ്രണയം കിട്ടുമോ.

വെറുതെ അവനെ ഒന്ന് നോക്കി. നല്ല ആട്ടമുണ്ട് ചെക്കന്. എടാ പിടിച്ചു വാങ്ങുന്നതൊന്നും അധിക കാലം നമ്മുടെ ഒപ്പം കാണില്ല. ഇങ്ങനെ പ്രതികാരം ചെയ്യാൻ നടക്കുന്ന നേരം സ്വന്തം ജീവിതം തെരുപിടിപ്പിക്കാൻ നോക്ക്. ന്നിട്ട് നിനക്ക് പറ്റിയ ഒരു കുട്ടിയെ കൂടെ കൊണ്ടു വാ. അങ്ങനെ നിന്നെ സ്നേഹിക്കുന്ന ഒരുവൾ വന്നാൽ പൊന്ന് പോലെ നോക്കും നിന്നെ . കേട്ടോ. അതൊന്നും അല്ലാതെ പ്രതികാരം എന്നൊക്കെ പറഞ്ഞു മനസ്സിൽ നന്മ ഉള്ള ഈ ഗുണ്ട ചേട്ടനുമായി വന്നിരിക്കണ്. നിന്നെയൊക്കെ കട്ടുറുമ്പിന്റെ കൂട്ടിൽ കൊണ്ടോയി ഇടണം. ചേട്ടാ… ഈ മരത്തിന്റെ ആ കൊമ്പിൽ വല്യ ഒരു കട്ടുറുമ്പിന്റെ കൂട് ഉണ്ട് ട്ടോ.

ഗുണ്ട ചേട്ടനോട് ചിരിച്ചു കൊണ്ടു പറഞ്ഞു. ന്നാൽ ഞാൻ അങ്ങോട്ട് പോയാലോ. ചേട്ടന് വിഷമമാകുമോ. ഇല്ലാലോ ലെ. നല്ലോണം ഒന്ന് ഇളിച്ചു കാണിച്ചു. ഇവിടിപ്പോ എന്താ ഉണ്ടായേ എന്ന് മൂപ്പര് ആലോചിച്ചു നില്കുമ്പോഴേക്കും പാത്തുനേം കൊണ്ടു വേഗം രക്ഷപെട്ടു. ഗേറ്റിൽ ചെന്നു വണ്ടി നിർത്തുന്നതിന് മുന്നേ ചാടി ഇറങ്ങി. ടി.. ഒന്ന് നിന്നെ. അങ്ങനെ അങ്ങ് പോയാലോ. വിളി വന്നു. എന്താ മോളെ മൃണാളിനി. ഇത്ര നേരം ചേച്ചിയെ കണ്ടിട്ട് കൊതി തീർന്നില്ലേ. ശോ അത്രക്ക് സ്നേഹമാ കുട്ടിക്ക്. ഇനി നാളെ കാണാം ട്ടോ. കുട്ടി പൊയ്ക്കോളൂ. ടി. ഇങ്ങോട്ട് നോക്കിക്കേ. അതെ എന്നെ കാണാൻ എങ്ങനെ ഉണ്ട്. ഇജ്ജ് മുത്തല്ലേ.

എന്തൊരു മൊഞ്ചാ പെണ്ണെ അന്നേ കാണാൻ. എന്നിട്ട് ഇതൊന്നുമല്ലലോ അവിടെ ആ ഗുണ്ടകളുടെ മുന്നിൽ പറഞ്ഞത്. അത് പിന്നെ കുത്താൻ വരുന്ന പോത്തിനോട് സൗന്ദര്യത്തെ കുറിച്ച് സ്പീച് നടത്തിയിട്ടു എന്താ കാര്യം. അതോണ്ടല്ലേ. അങ്ങനൊന്നും അല്ലാലോ നീ പറഞ്ഞെ. എന്നെക്കാളും സൗന്ദര്യം നിനക്കാനെന്നോ എന്നെ കാണാൻ ഭംഗി ഇല്ലെന്നോ എന്തൊക്കെയോ പറയുന്നത് കേട്ടല്ലോ. അത് പിന്നെ ഇജ്ജ് സുന്ദരി ആണെന്ന് പറഞ്ഞാൽ ആ ഗുണ്ട എങ്ങാനും നിന്നെ കെട്ടണം എന്ന് പറഞ്ഞാലോ. ഞാൻ നിന്നെ രക്ഷിച്ചതല്ലേ പാത്തു. ഇജ്ജ് ന്റെ കരള് അല്ലെ. ആണോ. എന്നാൽ ഒക്കെ.

നീ എന്നെ ആക്കിയതൊന്നുമല്ലല്ലോ ലെ. ഞാൻ അങ്ങനെ ചെയ്യോ.. നലോണം ഒന്ന് ചിരിച്ചിട്ട് ഉള്ളിലേക്ക് നടന്നു. വൈകുന്നേരം എന്നത്തേയും പോലെ ഓള് എല്ലാം വിശദായി പറഞ്ഞു കൊടുത്തു. ഹോ അമ്മമാരുടെ ഭാവം കണ്ടപ്പോൾ ആ ഗുണ്ട ടെ കയ്യോണ്ട് ചത്താൽ മതി എന്നായി. എടി പെണ്ണെ. ആ ചെക്കന്മാർ എന്തെങ്കിലും ചെയ്തിരുന്നെങ്കിലോ. ആരെയും പേടിയില്ല. എല്ലാത്തിനും പോയി തലയിട്ടോളും. ഒരു 6 ഇഞ്ച് നാക്ക് കൊണ്ട് എല്ലാം ആയി ന്നാ വിചാരം. ന്റെ അമ്മമാരേ. ഇങ്ങനെ എല്ലാരും കണ്ടിട്ടും കാണാത്ത പോലെ പോകുന്നത് കൊണ്ടാണ് ഇത്രക്ക് പ്രശ്നങ്ങൾ വഷളാകുന്നത്.

ഈ നാവ് നമുക്ക് തന്നിരിക്കുന്നതെ പ്രതികരിക്കാനാണ്. ഒന്നും മിണ്ടാതെ ഇരുന്നാൽ അത് കിടന്നങ്ങു തുരുമ്പിക്കും. പിന്നെ അതിനു പകരം മ്മള് പ്ലാസ്റ്റിക്കിന്റെ കൊണ്ട് വരേണ്ടി വരും. എല്ലാരും എപ്പോഴും ന്റെ, മ്മടെ ന്ന് മാത്രം ചിന്തിച്ചാൽ മതിയോ. നമുക്ക് ചുറ്റുമുള്ളതൊക്കെ കണ്ണ് തുറന്നു കാണണം. ശരിയല്ലാത്തതു ആണെങ്കിൽ പ്രതികരിക്കണം. മൃഗങ്ങൾ പോലും അവന്റെ വർഗ്ഗത്തിൽ പറ്റിയവർക്ക് ആപത്ത് വന്നാൽ കൂട്ടം ചേരും. പ്രതികരിക്കുകയും ചെയ്യും. മ്മള് മനുഷ്യൻമാർ മാത്രം ഒരു കൂടും ഒരുക്കി അതിന്റെ ഉള്ളിൽ അട ഇരിക്കുകയാ. ആരെങ്കിലും ഒക്കെ പ്രതികരിക്കേണ്ട.

ഇനിയിപ്പോ അതോണ്ട് ന്റെ ജീവൻ പോയാലും അത് നല്ലതല്ലേ. എന്നെ കാത്തിരിക്കാൻ ആരും ഇല്ലാലോ. വേഗം ഉള്ളിലേക്ക് നടന്നു. ഹാവു.. നല്ലോണം ഒന്ന് ശ്വാസം നീട്ടി വലിച്ചു. just എസ്‌കേപ്പ്. അല്ലെങ്കിൽ എല്ലാരും കൂടി ന്നെ അങ്ങ് കൊന്ന് തിന്നേനെ. ഇനിയിപ്പോ കുറച്ചു നേരത്തേക്ക് ആരും ഇതിനെ കുറിച്ച് ഒന്നും മിണ്ടൂല. എപ്പടി. കണ്ണാടിയിൽ നോക്കി തോളിൽ ഒന്ന് പതുകെ തട്ടി….. അപ്പൊ നാളെ കാണാമെ……

അഗ്‌നിശിഖം: ഭാഗം 16

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!