ദേവാഗ്നി: ഭാഗം 14

Share with your friends

എഴുത്തുകാരൻ: YASH

ഇതേ സമയം തറവാട്ടിലെ കുള കടവിൽ ദേവുന്റെ മടിയിൽ തലയും വച്ചു കിടക്കുകയായിനും അപ്പു… ദേവു …ദേവുട്ടി … ദേവു… അവൾ ആണേൽ അപ്പുന്റെ തലയിൽ തഴുകി അവന്റെ മുഖത്ത് നോക്കി എന്തോ സ്വപ്ന ലോകത്ത് ആയിരുന്നു അവൻ പിടിച്ച് കുലുക്കിയപ്പോ ആണ് അവൾ തിരികെ സ്വപനലോകത്തും നിന്നും ഇറങ്ങി കുളകടവിൽ എത്തിയത് നീ എന്ത് സ്വപ്നവും കണ്ടോണ്ടിരിക്കുകയണ്.. ഒന്നുല്ല ചെക്കാ … ഞാൻ എന്റെ ചെക്കന്റെ ഭംഗി നോക്കി ഇരുന്ന് പോയതാണ് അതും പറഞ്ഞു അവൾ അവന്റെ തലമുടിയിൽ നിന്നും കൈ എടുക്കാതെ മറ്റേ കൈ കൊണ്ട് കവിളിൽ പതുക്കെ തലോടി…

അതേസമയം അപ്പു ദേവുന്റെ മുഖത്ത് തന്നെ നോക്കി ഇരിക്കുകയായിരുന്നു… ദേവു … നിന്റെ കവിളിലെ നുണകുഴി ഒന്നുടെ വലുതായിട്ടുണ്ട്…നുണകുഴിയോട് ഉള്ള നിന്റെ ചിരി കാണാൻ എന്തു ഭംഗി ആണ് പെണ്ണേ… അത് കേട്ടപ്പോ ദേവു കുലുങ്ങി ചിരിക്കാൻ തുടങ്ങി… ഇങ്ങനെ ചിരിക്കല്ല പെണ്ണേ…എന്നോട് കെട്ടി പിടിച്ചു ഒരു ചുംബനം തന്നു പോവും…അത് കേട്ടപ്പോ ദേവു സ്വിച്ച് ഇട്ടപോലെ ചിരി നിർത്തി.. എന്തിനാ വെറുതെ ബോധം കളയുന്നേ… ദേവു ഈ ജന്മത്തിൽ എങ്കിലും നമുക്ക് ഒന്നിക്കാൻ സാധിക്കും ആയിരിക്കും ലെ… നമ്മൾ ഒന്നല്ലേ അപ്പുഏട്ടാ….നമ്മൾ എപ്പോയ പിരിഞ്ഞേ മരണത്തിൽ പോലും നമ്മൾ ഒന്നിച്ചല്ലേ….

ദേവു നിനക്ക് എപ്പോയ എന്നെ തിരിച്ചറിഞ്ഞേ… ദേവസന്തിയിൽ എത്തിയപ്പോ തൊട്ട് ചെറുതായി എന്തൊക്കെയോ feel ചെയ്തു തുടങ്ങി…പിന്നെ ഒരുതവണയും ക്ഷേത്രത്തിൽ പോയി തൊഴുത് മടങ്ങുബോൾ കൂടുതൽ കൂടുതൽ തെളിഞ്ഞു മനസിലാക്കാൻ പറ്റി…പിന്നെ നിന്റെ മുഖം മാത്രേ എന്റെ മനസിൽ ഉള്ളു ആയിരുന്നുള്ളൂ…അതിന് ശേഷം ഓരോ ആള്കൂട്ടത്തിലും നിന്നെ തേടി ഞാൻ അലഞ്ഞു നടന്നു… ഇപ്പോഴും മനസ്സിലാവാതെ കിടക്കുന്ന ഒന്ന് ഉണ്ട് ദേവു…എങ്ങനെയാ നമ്മൾ മരിച്ചത്? ആരാ എന്തിനു വേണ്ടിയ നമ്മളെ കൊന്നത്?.. ഒരു കാലം നമുക്ക് മുൻപിൽ തെളിയും ആയിരിക്കും അപ്പുഏട്ടാ അതൊക്കെ…. 25 ന് അല്ലെ നമ്മളെ എൻഗേജ്‌മെന്റ നിനക്ക് ആരേലും വിളിക്കാൻ ഉണ്ടോ…

ദിവ്യ നെ വിളിക്കണം…എനിക്ക് ചെറുപ്പം മുതൽ ഉള്ള കൂട്ട് അവളാണ്… പിന്നെ നമ്മളെ കാശിക്ക് എന്തോ കുഴപ്പം പോലെ…അവൻ ഇങ്ങനെ ഒന്നും അല്ല..എപ്പോഴും എന്തേലും പറഞ്ഞോണ്ട് കുസൃതി കാട്ടി എന്നെ ഇങ്ങനെ വെറുപ്പിച്ചോണ്ട് നടക്കുന്നവൻ ആയിരുന്നു…ഇപ്പൊ അതൊന്നും ഇല്ല…നമ്മളെ മുൻപിൽ വരാൻ എന്തോ പേടിപോലെ ഒക്കെ ആണ് അവന്റെ പെരുമാറ്റം…ഇങ്ങനെ ആയാൽ ശരി ആവില്ല അവന്റെ സഹായം കൂടി വേണം നമുക്ക് നിന്റെ അച്ഛന്റെ കൊലയാളികളെ കണ്ടെത്താൻ… എനിക്കും തോന്നി… ഏട്ടത്തി എന്നും പറഞ്ഞു എന്റെ പിന്നാലെ തന്നെ നടക്കൽ ആയിരുന്നു ഇപ്പൊ എന്നെ കാണുമ്പോ തലയും തായത്തി മുൻപിൽ നിന്നും മാറി നടക്കുന്നു…

ഇപ്പൊ കുറച്ച് ദിവസം ആയി ജോലിക്ക് പോവുന്നതും ഇല്ല…നമുക്ക് ഒന്ന് അവനോട് സംസാരിച്ചു നോക്കാ…. ഇപ്പൊ തന്നെ നമുക്ക് സംസാരിച്ചാലോ…എല്ലാവരും ഇപ്പൊ ഉണ് കഴിച്ച rest ഇൽ ആയിരിക്കും…നമുക്ക് അവനെ വിളിച്ച് ഇവിടെ കൊണ്ട് വന്ന് സംസാരിക്കാം…വാ…. അപ്പു ദേവു കാശിയെ തേടി നടന്ന് ബാൽക്കണി എത്തിയപ്പോൾ ഉണ്ട് അഭി യും കാശി യും ആരു അവിടിരുന്നു സംസാരിക്കുന്നു… കാശി ഇതിലൊന്നും ശ്രദ്ധിക്കാതെ ആരെയും നോക്കാതെ മൊബൈലും നോക്കി ഇരിക്കുന്നു… കാശി … ഒന്ന് വന്നേ നിന്നെ കൊണ്ട് ഒരു ആവിശ്യം ഉണ്ട്…വാ.. പെട്ടന്ന് കാശി ദേവു നെ അപ്പുനെ കണ്ട് പേടിച്ചു …. ഞ … ഞാൻ…. ഞാൻ എന്തിനാ വരുന്നേ… ഇവിടുന്ന് പറഞ്ഞോ…

എവിടുന്ന് പറയണം എന്ന് ഞാൻ തീരുമാനിക്കും എണീറ്റ് വാ..മരിയതയ്ക്ക് വന്നില്ലേ ചവിട്ടി കൂട്ടി ചുരുട്ടി കൊണ്ട് പോവും…അഭി നെ ആരു നെ നോക്കി കണ്ണ് ഇറുക്കി ചിരിച്ചു കൊണ്ട് പറഞ്ഞു അപ്പു… കാശി ആണേൽ നിന്ന് വിറയ്ക്കുന്നു…. അയ്യേ വലിയ IPS കാരൻ ആണ് പോലും .. അപ്പു ഏട്ടൻ ഒന്ന് ഉച്ചത്തിൽ പറഞ്ഞപ്പോയേക്കും നിന്ന് വിറയ്കുന്നേ നോക്കിയേ അഭിയെട്ട എന്നും പറഞ്ഞു ആരു ചിരിക്കാൻ തുടങ്ങി… ദേവു ആരു നെ നോക്കി മിണ്ടല്ല എന്ന് പറഞ്ഞു …നീ അവൾ പറഞ്ഞേ ഒന്നും കാര്യം ആകേണ്ട കാശി നീ വാ…എട്ടത്തി ഉണ്ട് നിന്റെ കൂടെ..അതും പറഞ്ഞു അവന്റെ കൈ പിടിച്ചു കുളകടവ് ലക്ഷ്യം വച്ച് നടന്നു….

പിന്നാലെ തന്നെ അപ്പു….കാശി ആണേൽ കിടന്ന് വിറച്ചും കൊണ്ട് ദേവുന്റെ കൂടെ രക്ഷ ഇല്ലാതെ നടക്കുന്നു…അവന് കൈ വിടുവിച്ചു ഓടണം എന്നൊക്കെ ഉണ്ട് വിറച്ചിട്ട ആണേൽ ഒന്നും നടക്കുന്നില്ല…യാന്ദ്രികം ആയി അവരുടെ പിന്നാലെ പോയി… കുളകടവിൽ എത്തിയപ്പോ അപ്പു കാശിയെ പിടിച്ച് പടവിൽ ഇരിപ്പിച്ചു എന്നിട്ട് ചോദിച്ചു… എന്താ കാശി നിന്റെ പ്രശ്നം..നീ എന്തിനാ ഞങ്ങളെ പേടിക്കുന്നെ.. ഞാൻ നിന്റെ ഏട്ടനും ഇത് എട്ടത്തിയും അല്ലെ… ഒന്നും ഇല്ല…എ… എനിക്ക്….എനിക്ക് നിങ്ങളെ പേടിയാ… അതാ ചോതിച്ചേ എന്തിനാ പേടിക്കുന്നെ എന്ന്… അത്… അത് നിങ്ങൾ ഇങ്ങനെ അല്ല നിങ്ങൾക്ക് രണ്ട് പേർക്കും പേടിപ്പിക്കുന്ന ഒരു രൂപം ഉണ്ട്…നിങ്ങൾ എന്നെയും കൊല്ലും…

അത് കേട്ട് ദേവു അപ്പു അവനെ കെട്ടിപിടിച്ചു ചോദിച്ചു…നീ ഇത് എന്തൊക്കെയാ മോനെ പറയുന്നേ…നിന്നെ കൊല്ലനോ അതും ഞങ്ങൾ…എനിക്ക് അനിയൻ മാരിൽ ഏറ്റവും ഇഷ്ടം നിന്നോട് അല്ലെ…നിന്നെ എന്നേലും വഴക്ക് പറഞ്ഞിരുന്നോ…നിന്നെയും അഞ്ചു നേയും അല്ലാതെ ആരേലും ഞാൻ എന്റെ റൂമിൽ കയറ്ററുണ്ടോ… ഞാൻ കണ്ടതാ അന്ന് നിങ്ങളെ … നിങ്ങളെ രണ്ട് പേരുടെയും വേറെ ഒരു രൂപം…കാശി അന്ന് നടന്നതും അവൻ കണ്ടതും ആയ കാര്യങ്ങൾ എല്ലാം പറഞ്ഞു… അതൊക്കെ കേട്ട് അപ്പു പറഞ്ഞു കാശി നീ ഇത് കണ്ടോ …എന്നും പറഞ്ഞു ഷർട്ട് ന്റെ രണ്ട് ബട്ടൺ അഴിച്ചു നെഞ്ചിലെ നാഗ ത്തിന്റെ ചിത്രം കാണിച്ചു.ചെറുപ്പം മുതലേ ഇത് നീ എന്റെ നെഞ്ചിൽ കണ്ടിട്ടില്ലേ…

ഇതേ പോലെ ദേവു ന്റെ നെഞ്ചിലും ഉണ്ട്…ഞങ്ങൾ ഒരുമിച്ച് ഉള്ളപ്പോൾ ഞങ്ങൾക്ക് എന്തേലും അപകടം വന്നാൽ നാഗ ദൈവങ്ങൾ അവരുടെ ശക്തിയുടെ ചെറിയൊരു അംശം ഞങ്ങളിലേക്ക് പകരും…അങ്ങനെ ഒരു രൂപം ആണ് നീ കണ്ടത്…അത് നിന്നെ ഒന്നും ഉപദ്രവിക്കാൻ അല്ല … നീ ഞങ്ങളുടെ സംരക്ഷകൻ അല്ലെ…the great കാശിനാഥൻ IPS… കുറ്റവാളികളുടെ പേടി സ്വപ്നം…നീ ഇങ്ങനെ പിടിച്ചാലോ… ദേവുന്റെ കയ്യിൽ കുഞ്ഞിനെ പോലെ ചമ്മി ഇരിക്കുന്ന കാശി യുടെ രണ്ട് കവിളിൽ പിടിച്ചോണ്ട് ദേവു പറഞ്ഞു…എന്റെ പേടിതൊണ്ടൻ പോലീസെ ഒന്നു ഉഷാറാവ്… പതുക്കെ ചമ്മി കൊണ്ട് കാശി പറഞ്ഞു ഞാൻ പേടി തൊണ്ടൻ ഒന്നും അല്ല…

അങ്ങനെ ഒക്കെ കണ്ടാൽ ആരായാലും പേടിച്ചു തട്ടിപോവും…. അപ്പോയുണ്ട് അഭിയും ആരു അങ്ങോട്ട് വന്നു… എന്താ ഇവിടെ ഗൂഢാലോചന..അയ്യോട കുഞ്ഞവ എട്ടത്തിന്റെ മടിയിൽ ഉറങ്ങുക ആണോ… കാശി back to mood… ഡീ കുരിപ്പേ പോലീസ് കരെ കളിയാക്കാൻ നിൽകല്ലേ..എടുത്ത് ഞാൻ കുളത്തിൽ ഇടും..ഇത് എന്റെ ചക്കര എട്ടത്തി യാ… അയ്യട ഇത് എന്റെ എട്ടത്തിയ…അതും പറഞ്ഞു ആരു ഓടിവന്ന് ദേവു നെ കെട്ടിപിടിച്ചു…എല്ലാവരും പിന്നെ ഓരോന്ന് പറഞ്ഞു ചിരിച്ചു കളിച്ചു അവിടെ ഇരുന്നു കാശി …എനിക്കും ദേവു നും നിന്റെ ഒരു സഹായം വേണം…ദേവുന്റെ അച്ഛനെയും അമ്മയെയും കൊന്ന ആളുകളെ നമുക്ക് ഒന്ന് കണ്ടെത്തണം…

അപ്പു അവന് അറിയാവുന്നെ കാര്യം എല്ലാം കാശിയോട് പറഞ്ഞു… അപ്പു ഏട്ടാ…കുറെ കാലം മുൻപ് ഉള്ള കാര്യം അല്ലെ എല്ലാം കണ്ടെത്താൻ നമ്മൾ കുറച്ച് പാട് പെടും… നീ ഒരു കാര്യം ചെയ് ആ സ്കൂളും പിന്നെ മറ്റ് സ്വത്തുംകളും ഇവളെ അച്ഛൻ മരിക്കുന്നതിന് തൊട്ട് മുൻപോ അതിന് ശേഷമോ കൈമാറ്റം നടന്നിക്കോ എന്ന് നോക്ക്.. ദേവു നിന്റെ കഴുത്തിൽ അച്ഛൻ ഇട്ടുതന്ന മാലയുടെ കൂടെ ഒരു കീ ഇല്ലായിനോ അത് എവിടെ… എന്റെ കയ്യിൽ ഉണ്ട് അച്ഛന്റെ ഓർമയ്ക്ക് ആയി അച്ഛന്റെ ഫോട്ടോയുടെ കൂടെ വച്ചിട്ടുണ്ട് ആ മാല… അഭി ആ കീ എടുത്ത് ഞാൻ തരുന്ന അഡ്രെസ്സിൽ ഉള്ള ബാങ്ക് ലോക്കറിൽ നോക്കണം..

അതിൽ ഉള്ളത് എല്ലാം തറവാട്ടിലേക്ക് എടുക്കണം… അപ്പൊ എനിക്ക് ഡ്യൂട്ടി ഒന്നും ഇല്ലേ …ആരു ആണ്… എല്ലാവരും ചിരിച്ചു കൊണ്ട് നിനക്ക് അല്ലെ ഏറ്റവും പ്രധാനപ്പെട്ട ഡ്യൂട്ടി…ഇവർ ഇതൊക്കെ കറക്ടായി ചെയ്യുന്നുണ്ടോ എന്ന് ഇടയ്ക്കിടയ്ക്ക് ഫോൺ ചെയ്ത് നീ നോക്കണം…. 🐍🐍🐍🐍 രഞ്ജി കോളേജിൽ നിന്നും നേരെ വിനു ന്റെ അടുത്ത് പോയി …ഡോർ ബെൽ ചെയ്ത് ഒരേ ഒരു ചോദ്യം വിനു ആണോ…അതേ എന്ന് പറഞ്ഞേ മാത്രേ അവന് ഓർമ വരാൻ സാധ്യത ഉള്ളു…അതേ എന്നു പറഞ്ഞതിന് ശേഷം രഞ്ജിയുടെ അടി വീണിക്ക്..ആ അടിക്ക് തന്നെ പകുതി ബോധം പോയിക്ക്…

രണ്ട് കൈയും ഒരു ഒരു കാലും ഓടിയുബോയേക്കും അവന്റെ ബോധം പൂർണമായും പോയി… രഞ്ജി തന്നെ അവനെ എടുത്ത് സൂര്യയും ഇന്ദ്രനും work ചെയുന്ന ഹോസ്പിറ്റലിൽ കൊണ്ട് പോയി … ഇന്ദ്ര accident കേസ് എന്നും പറഞ്ഞു അഡ്മിറ്റ് ചെയ്തോ കാശി യോട് ഞാൻ പറഞ്ഞോളാം… നന്നായിട്ട് കൊടുത്ത ലക്ഷണം ഉണ്ടല്ലോ രഞ്ജി ഏട്ടാ…നേരത്തെ കുറച്ച് ഗുണ്ടകളെ പോലെ തോന്നുന്നവർ ഇതേ പോലെ വന്നിക്ക്… ഒരു ഗണേഷൻ ഗുണ്ട യും കൂട്ടരും ആണോ…ആണെങ്കിൽ അവരെ അടുത്ത് തന്നെ ഇവനെ കെടത്തികൊള്ളു… ഇനി കാണാൻ വരുന്നവരെ ബുദ്ധിമുട്ടിക്കേണ്ടലോ…

അതും പറഞ്ഞു രഞ്ജി ഫോൺ എടുത്ത് അഞ്ചു നോട് കാര്യം പറഞ്ഞു…. ഇതേ സമയം അഞ്ചു കാന്റീനിൽ നിന്നും ഭക്ഷണം കയിക്കുമ്പോ…ദീപ്തി അങ്ങോട്ട് വന്നു .. ഡീ ഇന്ന് വൈകുന്നേരത്തോടെ നിന്റെ ചീട്ട് വിനു കീറും…അതിനുള്ളത് വിനു ന് ഞാൻ കൊടുത്തിക്ക്…പിന്നെ ഇത് റിങ്ങിൽ നിന്നെ തോൽപിക്കാൻ പറ്റായിട്ടല്ല… നേരത്തെ അത്രയും ആൾക്കാരെ മുൻപിൽ വച്ചു എന്നെ അപമാനിച്ചില്ലേ..എന്റെ നേരെ കൈ ഉയര്ത്തിയില്ലേ അതിന് ചെറിയ ഒരു ഡോസ്…അത് കഴിഞ്ഞു എണീറ്റ് നടക്കാൻ പറ്റിയ നാളെ കോംപിറ്റേഷനിൽ വാ ബാക്കി അവിടുന്ന് ഞാൻ തന്നോളാം…

അഞ്ചു ഇതൊന്നും മൈൻഡ് ചെയ്തേ ഫുഡ് കയിച്ചോണ്ടിരിക്കുകയാണ്…ഇത് കണ്ട് കലിച് അവളെ കയ്യിൽ ദീപ്തി പിടിച്ചു..ഒരു കത്തുന്ന നോട്ടം നോക്കി കൊണ്ട് എണീക്കാൻ നോക്കുമ്പോ ആണ് അഞ്ചു ന്റെ ഫോൺ അടിയുന്നെ… നോക്കുമ്പോ ranji calling…… ഒരു മിനിറ്റ് ദീപ്തി നിനക്ക് ഉള്ളെ തരാം ..ഇത് ഒരു അര്ജന്റ് cal ആണ്..അതും പറഞ്ഞു അവളെ കൈ വിടുവിച്ചു ഫോൺ എടുത്തു… ഹാ.. രഞ്ജി ഏട്ടാ പറ…ഹ..ഹ.. ഒക്കെ .. രഞ്ജി ഏട്ടാ ബൈ… love you… ആ… മോളെ ഇനി നിന്റെ പ്രോബ്ലെം എന്തായിനും…അടി ലെ… ഏതോ ഒരു ഞഞുലിന്റെ പേര് പറഞ്ഞിനല്ലോ എന്താ അവന്റെ പേര്…. ഹാ.. വിനു..ലെ…

അവനെ നീ വിളിച്ചോ… അല്ലേലും വിളിച്ചിട്ട് കാര്യം ഇല്ല.. അവൻ എങ്ങനെ ഫോൺ എടുക്കാനാണ്…കൈ രണ്ടും ഒടിഞ്ഞില്ലേ… മോള് ഒരു കാര്യം ചെയ്… നേരെ സിറ്റി ഹോസ്പിറ്റൽ ചെല്… അവിടെ ഉണ്ട് അവൻ പിന്നെ അവന്റെ ഗുണ്ട ചേട്ടൻ മാരും… എല്ലാവരെയും ഒരുമിച്ച് ഒരു റൂമിൽ തന്നെ അകിയിട്ടുണ്ട്…മോൾ അവരെ തപ്പി ബുദ്ധിമുട്ടേണ്ടല്ലോ എന്നു കരുതി…ആ പിന്നെ ഗുണ്ട ചേട്ടന്മാരോട് എന്റെ അന്വേഷണം പറയണം…പ്രത്യേകിച്ചും ഗണു ഗുണ്ട ചേട്ടനോട്… പോട്ടെ മോളെ പതുക്കെ ദീപ്തി യുടെ കവിളിൽ തട്ടി കൊണ്ട് അഞ്ചു അവിടുന്ന് നടന്നു…

ഇച്ചിരി നടന്ന് തിരിഞ്ഞു നോക്കി…ഡീ നിങ്ങൾ വരുന്നില്ലേ… രമ്യ യും നീതും ഉണ്ട് ദീപ്തിന്റെ കൂടെ കിളിയെ പറത്തി വിട്ട് വായും തുറന്ന് ഇരികുന്നു… അഞ്ചുന്റെ വിളി ആണ് അവരെ തിരിച്ചു കൊണ്ട് വന്നേ…പറന്ന കിളിയെ ഒക്കെ പിടിച്ചോണ്ട് വേഗം എണീറ്റ് ഓടി അഞ്ചുന്റെ കൂടെ എത്തി… മോളെ നീ പൊന്നപ്പൻ അല്ല മോളെ തങ്കപ്പൻ ആ.. ഹോ..എന്തൊരു സന്തോഷം..ആഹാ ഹേ ഹേ..ആ നാറി ദീപ്തിന്റെ പോയ കിളി യെ അവക്ക് ഇനി കിട്ടുല…ഇമ്മാതിരി ഐറ്റം ഒക്കെ നീ എവിടെ കൊണ്ട് പൂട്ടി വച്ചേ ആയിനും…

നീതു സന്തോഷം കൊണ്ട് തുള്ളി ചാടി പറഞ്ഞു രമ്യ ആലോജനയോടെ ദീപ്തിന്റെ മാത്രം അല്ല എന്റെ കിളിയും ഇനി തിരിച്ചു വരില്ല എന്നാ തോന്നുന്നെ…അല്ലേലും അത് വരത്തെയ നല്ലേ ..വന്നിട്ട് എന്തിനാ വീണ്ടും വീണ്ടും പറത്തി വിടാനോ… ഇവൾ ഇത് എന്ത് തേങ്ങായ പറയുന്നേ എന്ന രീതിയിൽ രമ്യ യെ നോക്കി തലയ്ക്ക് ഒരു കൊട്ട് കൊടുത്തു പറഞ്ഞു… വാടി പോവാം…… തുടരും

ദേവാഗ്നി: ഭാഗം 12

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!