ഒരു ചെമ്പകപ്പൂവിന്റെ ഓർമ്മയ്ക്ക്: ഭാഗം 12

Share with your friends

എഴുത്തുകാരി: ദിവ്യ കഷ്യപ്പ്

“ചന്ദ്രേട്ടാ… എങ്ങോട്ടാ… ” “ഒരു കവിയരങ്ങുണ്ട്…. “പ്രിയംവദയുടെ ചോദ്യത്തിന് മറുപടി പറഞ്ഞുകൊണ്ട് ചന്ദ്രശേഖർ സിറ്റ് ഔട്ടിലേക്കിറങ്ങി…. “ആ ഹോസ്പിറ്റൽ സൈറ്റിൽ ഒന്ന് പോയി നിന്നുകൂടെ… ഒന്നുമില്ലെങ്കിലും പണിക്കാർക്ക് ഒരു പേടിയുണ്ടാവും ലോ…കോടികളുടെ പ്രൊജക്ട്ടാ… ആ ചെറുക്കനാണെങ്കിൽ ഏതോ മലമൂട്ടിൽ പോയി സേവിച്ചോണ്ട് കിടക്കുന്നു… ഞാൻ വന്നെന്നു പറഞ്ഞു വിളിച്ചിട്ട് ഒന്ന് വിളിച്ചു പോലും ചോദിച്ചിട്ടില്ല.. അതെങ്ങനാ… അച്ഛന്റെയല്ലേ മകൻ…. “”അവിടെ അച്ഛനുണ്ടല്ലോ പിന്നെ ഞാനെന്തിനാ പോയി കോടികളുടെ കളി നോക്കുന്നെ…. “ചന്ദ്രശേഖർ അവർ പറഞ്ഞത് കാര്യമാക്കാതെ പുറത്തേക്കിറങ്ങി…

“അങ്ങേരുടെ ഒരു കവിതയും പ്രസംഗവും കവിയരങ്ങും… ഇത്ര നാളായിട്ടും നിർത്താറായിട്ടില്ല…. നാശം… “പ്രിയംവദ പിറുപിറുത്തു… നവിയുടെ അപ്പൂപ്പൻ മോഹൻദാസ് നവിക്ക് വേണ്ടി പണിയുന്ന പാലാഴി ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിന്റെ പണി തകൃതിയിൽ നടക്കുകയാണ്… അലോപ്പതി മാത്രമല്ല എല്ലാ വൈദ്യശാഖയും ബന്ധിപ്പിച്ചു കൊണ്ടുള്ള ഒരു ഹോസ്പിറ്റൽ പ്രോജക്ട് ആണ്… അലോപ്പതിക്ക് ഒരു വിംഗ്… ആയുർവേദത്തിനും സിദ്ധക്കും വേറെ വേറെ… ഹോമിയോപ്പതിക്ക് ഒരു വിംഗ് അങ്ങനെ…. വലിയ പ്രോജക്ട് ആണ്… എല്ലാത്തിനും അവകാശിയായി നവിയും…. ………………………. 🌿🌷🌿

ഒരു ഞായറാഴ്ച വെളുപ്പിന് കൃഷ്ണനുള്ള മാലയും കെട്ടി കൃഷ്ണന്റെ അമ്പലത്തിൽ പോയിട്ട് വരികയായിരുന്നു ഗൗരി… അമ്പലപ്പറമ്പിൽ നിന്നു വയലിലേക്ക് കയറിയതും എവിടെ നിന്നോ അവളുടെ മുന്നിൽ നവി പൊട്ടി വീണു… “എന്ത് പറഞ്ഞു നിന്റെ കൃഷ്ണൻ… വല്ലതും നടത്തി തരുവോ… ഡി… ഞാൻ പറഞ്ഞത് കേൾക്… ഈ മൂപ്പിലാനെ വിട്ടോ കേട്ടോ… നീ ഇങ്ങനെ മൂപ്പർക്ക് മാലയും കെട്ടി കൊടുത്തു കൊണ്ടു നടന്നാൽ മൂപ്പര് നിന്നെ ആർക്കും കൊടുക്കാതെ പിടിച്ചു വെക്കും… എന്നെ വേറെ വല്ല പെൺപിള്ളേരും അടിച്ചോണ്ട് പോവുകയും ചെയ്യും… പിന്നെ കരഞ്ഞിട്ടും പിഴിഞ്ഞിട്ടും ഒന്നും ഒരു കാര്യോമില്ല…

പറഞ്ഞില്ലെന്നു വേണ്ടാ… “നവി അവളെ ഒളിക്കണ്ണിട്ട് നോക്കി… ഗൗരി അവനെ രൂക്ഷമായൊന്നു നോക്കി… “നോക്കണ്ട… എനിക്കറിയാം നിന്റെ മനസ്സിൽ എന്താണെന്ന്… അതിങ്ങോട്ട് ദേ നവിയേട്ടന്റെ മുഖത്തേക്ക് നോക്കി ഒന്ന് പറഞ്ഞേക്ക്…. “നവി ഷർട്ടിന്റെ കോളറിൽ പിടിച്ചു ഗമയോടെ ഒന്ന് ഉയർത്തി കാണിച്ചു… “ഓ… ഒരു നവിയേട്ടൻ… ദേ വെളുപ്പാൻ കാലത്ത് ന്റെ വായിൽ നിന്നൊന്നും കേൾക്കരുത്… “ഗൗരി വേഗത്തിൽ നടന്നു നീങ്ങി… നവി കയ്യും കെട്ടി അത് നോക്കി നിന്നു.. “പെണ്ണിന്റെ വായിൽ നിന്നും വീണിട്ട് അച്ഛനെ കൊണ്ട് വന്നു ചോദിപ്പിക്കാം എന്ന് വെച്ചാൽ നടക്കില്ല… ഇനിയിപ്പോ നേരിട്ട് മുത്തശ്ശിയോടും അമ്മയോടും ആലോചിപ്പിക്കാം… “അല്ലാതിപ്പോ എന്താ വഴി…..അവൻ ആലോചിച്ചു… …………………🌿🌿🌷

കമ്പനിയിൽ പോകാനിറങ്ങും നേരം വേഗത്തിൽ ഒരു പൊതിച്ചോറ് ഗൗരി എഴുത്തു പുരയുടെ അരഭിത്തിയിൽ കൊണ്ട് വെച്ചു തിരിഞ്ഞു…. നവിയും ഇറങ്ങാനായി വാതിൽ പൂട്ടുകയായിരുന്നു… കാലടി ശബ്ദം കേട്ട് നവി തിരിഞ്ഞു നോക്കിയപ്പോ അതവിടെ വെച്ച് തിരിയുന്ന ഗൗരിയെയാണ് കണ്ടത്… അന്ന് പൊതിച്ചോറ് ചോദിച്ചത് മുതൽ അവൾ ഒരു പൊതി ഉച്ചക്ക് കൊടുത്തയക്കുന്നുണ്ട്… പൈസയും വാങ്ങുന്നുണ്ട് അധികമായി വാടകയോടൊപ്പം…. “ബ്ലേഡ് പൈസയാണെങ്കിലും മുടിഞ്ഞ രുചിയാണ് ട്ടോ കറികൾക്കൊക്കെ… “നവി അവളെ ചൊടിപ്പിക്കാനായി വിളിച്ചു പറഞ്ഞു…

“കഴിക്കണമെന്ന് എനിക്കൊരു നിർബന്ധവുമില്ല… “അവൾ തിരിഞ്ഞു പോലും നോക്കാതെ പറഞ്ഞു കൊണ്ട് പോയി… നവി ചിരിയോടെ ചെന്നു കാറിൽ കയറി.. മുത്തശ്ശി നിൽക്കുന്നത് കണ്ട് അൽപനേരം മുത്തശ്ശിയോട് കുശലം പറഞ്ഞിട്ടാണ് അവൻ കാറെടുത്തത്… അല്പദൂരം പിന്നിട്ടപ്പോൾ തന്നെ കണ്ടു ഗൗരി വേഗത്തിൽ നടന്നു നീങ്ങുന്നത്… മുടിയിഴകൾക്കുള്ളിൽ തിരുകി വെച്ചിരുന്ന ആ ചെമ്പകപ്പൂവിലായിരുന്നു അവന്റെ കണ്ണുകൾ…. അവളുടെ അടുത്ത് എത്തുന്നതിനു മുൻപ് തന്നെ അവൻ കണ്ടു അതടർന്നു നിലത്ത് വീഴുന്നത്….

അവൾ ധൃതിയിൽ നടന്നകന്നു…. നവിയുടെ കാൽ യാന്ത്രികമായി ബ്രെക്കിലമർന്നു… പതിയെ ഡോർ തുറന്നിറങ്ങി ആ മുടിയിഴകളിൽ നിന്നും അടർന്നു വീണ ആ ചെമ്പക മലരിലേക്ക് നോക്കിക്കൊണ്ട് അവിടെ കുനിഞ്ഞിരുന്നു… ശ്രെദ്ധയോടെ ആ പൂവ് തന്റെ കയ്യിലെടുത്ത് അത്യന്തം പ്രണയത്തോടെ അവൻ അതിലേക്കു നോക്കി… മൂക്കിൻ തുമ്പിലേക്ക് എത്തിച്ചു വാസനിച്ചു കൊണ്ട് ഗൗരി പോയ വഴിയിലേക്ക് ഉറ്റു നോക്കി അവനിരുന്നു…. …………………………🌿🌷🌿🌷🌿

രണ്ടാഴ്ച കഴിഞ്ഞുള്ള ഒരു ശനിയാഴ്ച… ഉച്ചക്ക് കഴിക്കാനായി നവി ഇലപ്പൊതി അഴിക്കുകയായിരുന്നു.. വാട്ടിയ ഇലയുടെയും നല്ല വെളിച്ചെണ്ണയിൽ ചാലിച്ചിട്ട കോവക്ക മെഴുക്കുപുരട്ടിയുടെയും ഗന്ധം അവന്റെ നാസികയിലേക്ക് അടിച്ചു കയറി… ഇലയുടെ തുമ്പത്ത് വെച്ചിരുന്ന അടമാങ്ങ അച്ചാർ ഞൊട്ടി നക്കുമ്പോഴാണ് നിരഞ്ജന കയറി വന്നത്…. ആ ഇലയിലേക്കൊന്നു നോക്കി അവൾ പറഞ്ഞു… “നവനീതിനു വലിയ ആഹാര നിർബന്ധങ്ങൾ ഒന്നുമില്ലല്ലേ… എനിക്ക് നോൺ ഇല്ലാതെ ഒരു പിടി പോലും ഇറങ്ങില്ല… ” “അങ്ങനെയൊരു കാലം എനിക്കുമുണ്ടായിരുന്നു നിരഞ്ജന… പക്ഷെ ഇപ്പൊ ചിലതൊക്കെ ഞാൻ പോലുമറിയാതെ മാറി പോകുന്നു…മറന്നു പോകുന്നു… ❣️❣️

…..ചില ഇഷ്ടങ്ങൾ അങ്ങനെയാണ്… എന്ത് കൊണ്ടാണ് ഇഷ്ടപ്പെടുന്നതെന്നു നിർവചിക്കാൻ കഴിയാതെ പോകും..നമ്മൾ ആരെയെങ്കിലും ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ നമ്മളറിയാതെ അവരിഷ്ടപ്പെടുന്ന ചില കാര്യങ്ങളൊക്കെ നമ്മൾക്ക് ഇഷ്ടമല്ലെങ്കിൽ കൂടി ഇഷ്ടപ്പെട്ടു പോവില്ലേ… അങ്ങനെ…. ❣️❣️ “എനിക്കൊന്നും മനസിലായില്ല… നവനീത്… “നിരഞ്ജന കൈമലർത്തി…. “❣️ഒന്നോർത്താൽ മനസിലാവാതെ ഇരിക്കുന്നതാണ് നല്ലത്… ഇത് എന്റെ മാത്രം… ഞാൻ മാത്രം അറിയുന്ന ചില ഭ്രാന്തുകൾ ആണ്…ഈ ഇഷ്ടം ഇത്…ചിലപ്പോഴൊക്കെ എന്നെ സങ്കടത്തിലാക്കാറുണ്ട്… ചിലപ്പോഴൊക്കെ നിറഞ്ഞ സന്തോഷത്തിലും… എന്നാൽ മറ്റു ചിലപ്പോൾ എന്റേയീ സ്വഭാവം എനിക്ക് തന്നെ ബോറടിക്കുകയും ചെയ്യും…❣️ ”

“എഗെയിൻ…. നോട്ട് അണ്ടർസ്റ്റാണ്ട്… “നിരഞ്ജന ചിരിച്ചു… “പോട്ടേ… വിട്ടേക്ക്… അത്… എന്റെ മാത്രം സ്വകാര്യത…എന്റെ മാത്രം ഭ്രാന്ത്തുകൾ… “നവി ചിരിയോടെ എഴുന്നേറ്റു… “ആഹ്… നവനീത്… നാളെ സൺഡേ അല്ലേ.. ഫ്രീയാണോ… ” “യെസ്… ഫ്രീയാണ്… എന്തേ… ” “”താമസ സ്ഥലത്ത് കാണുമോ… “”?? “യാ… ഷോർ… ” നിരഞ്ജന ഒരു ചിരിയോടെ പുറത്തേക്ക് പോയി… …………………..🌿🌷🌿🌷 ഞായറാഴ്ച ആയതു കൊണ്ട് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ നവി വെറുതെ ഫോണിൽ തോണ്ടി ഇരിക്കുകയായിരുന്നു…. ഗൗരിയുടെ അടുത്ത് പാട്ട് പഠിക്കാൻ വന്ന കുട്ടികൾ ഓരോരുത്തരായി പോയി തുടങ്ങുന്നുണ്ടായിരുന്നു….

ദാവണി തുമ്പ് എടുത്തു ഇടുപ്പിൽ കുത്തിക്കൊണ്ട് ഗൗരി ഓരോരൊ പണികളിലേക്കെർപ്പെടുന്നത് നവി അരഭിത്തിയിലിരുന്നു കാണുന്നുണ്ടായിരുന്നു…. കുറച്ചു കഴിഞ്ഞപ്പോൾ വാര്യത്തിന്റെ മുറ്റത്തേക്ക് വിലകൂടിയ ഒരു കാർ വന്നു നിന്നു… ആരാണെന്ന് അറിയാത്തത് കൊണ്ട് നവി അവിടെ തന്നെയിരുന്നു അതിലേക്കു നോക്കി… വാര്യത് ആരോ വന്നെന്നാണ് അവൻ കരുതിയത്… മുന്പിലത്തെ ഡോർ തുറന്നു നല്ല പ്രൗഡയായ ഒരു സ്ത്രീ ഇറങ്ങി… പുറകിൽ നിന്നു ഇടതു വശത്തു കൂടെ ഒരു പെൺകുട്ടിയും ഫ്രണ്ടിൽ ഡ്രൈവിങ് സീറ്റിൽ നിന്നും യോഗ്യനായ ഒരു മധ്യവയസ്കനും ഇറങ്ങി… “അച്ഛാ… ദേ അവിടെ…

“പുറകിലെ ഡോറിലൂടെ അങ്ങനെ പറഞ്ഞു കൊണ്ട് ഇറങ്ങിയ അതിസുന്ദരിയായ ആ പെൺകുട്ടിയെ ഉമ്മറത്ത് നിന്നു ഗൗരിയും കാണുന്നുണ്ടായിരുന്നു… “വൗ… നിരഞ്ജന… “നവി വേഗം അരഭിത്തി ചാടിയിറങ്ങി… നവി ചിരിച്ചു കൊണ്ട് ചെന്ന് അവരെ ക്ഷണിച്ചു… എല്ലാവരും നവിയോടൊപ്പം അകത്തേക്ക് കയറി… “നവി… ദിസ്‌ ഈസ്‌ മൈ ഫാമിലി “..നിരഞ്ജന പരിചയപ്പെടുത്തി… “ഇതാണോ ഇന്നലെ പറഞ്ഞ സർപ്രൈസ്… “നവി ചിരിച്ചു കൊണ്ട് നിരഞ്ജനയെ നോക്കി… അവരവിടെ ഇരുന്നു കഴിഞ്ഞപ്പോൾ നവി നിരഞ്ജനയോടു പറഞ്ഞു… “തനിക്കൊന്നു സൂചിപ്പിക്കാമായിരുന്നു…

ഇതിപ്പോ എന്താ ഒന്ന് കൊടുക്കുക… ഇവർ വരുന്ന വഴിയല്ലേ… ” “യാ.. കമോൺ.. “…നിരഞ്ജന നവിയെ വിളിച്ചു കൊണ്ട് പുറത്തേക്കിറങ്ങി… കാറിനടുത്തേക്ക്… ആരാ വന്നതെന്നൊന്നും മനസിലാവാതെ ഇടമുറിയുടെ ജനലിലൂടെ ഇങ്ങോട്ട് എത്തി നോക്കി കൊണ്ടിരുന്ന ഗൗരി നവിയും നിരഞ്ചനയും കൂടി ഇറങ്ങി വരുന്നത് കണ്ടു.. സിനിമാനടിയെ പോലെ ഒരു പെണ്ണ്… നന്നായി ഒരുങ്ങിയിട്ടുണ്ട്… നല്ല വിലകൂടിയ പാർടി വെയർ ചുരിദാർ… ഹൈ ഹീൽഡ് ചെരുപ്പ്… ഗൗരി അവളെ തന്നെ നോക്കി… “ഓ.. ആരായാലെന്താ… “അവൾ കിറി കോട്ടി “ആരാ ഗൗരി അവിടെ വന്നേ.. “മുത്തശ്ശി അങ്ങോട്ട് എത്തിനോക്കി… “ആ… ചെന്ന് തിരക്ക്… എന്നിട്ട് പത്രത്തിൽ കൊടുക്ക്.. നാട്ടുകാരും കൂടി അറിയട്ടെ..

“അവൾ ചാടി തുള്ളി അടുക്കളയിലേക്ക് പോയി…. മുത്തശ്ശി മൂക്കത്ത് വിരൽ വെച്ചു… അടുക്കളയിൽ സകല പാത്രങ്ങളെയും തീപ്പെട്ടി കൂടിനെയും വരെ ചീത്ത പറഞ്ഞു കൊണ്ട് നിൽക്കുമ്പോഴാണ് പുറകിൽ ഒരു ഒച്ച കേട്ടത്… ഒരു പാക്കറ്റ് പാലും… കയ്യിൽ വേറെന്തൊക്കെയോ ബേക്കറി കവറുകളുമായി നേരത്തെ കണ്ട പെൺകുട്ടി… “ഹൈ… ഇത് കൊണ്ടൊന്നു ചായ ഇട്ട് തരുവോ… ” അവൾ ചോദിച്ചു… പുറകിൽ നവിയുടെ തല കൂടി കണ്ടപ്പോൾ ഗൗരിക്ക് പെരുത്തു കയറി… “ഗ്യാസ് തീരാറായി ഇരിക്കുവാ… വേറെ കുറ്റി കിട്ടീട്ടില്ല… ” “എന്നാ അടുപ്പിൽ വെച്ചാൽ മതി ഗൗരി.. “നവി പറഞ്ഞു… “വിറകൊക്കെ നനഞ്ഞു കെട്ട് കിടക്കുവാ.. തീ പിടിച്ചു കിട്ടുകൊന്നുമില്ല… വല്യ പാടാ ”

“ഹാ… അങ്ങനെ പറയാതെടോ.. ഒരു ഗെസ്റ്റ് വന്നത് കൊണ്ടല്ലേ.. ഇത്തവണത്തെ ഗ്യാസ് കുറ്റിയുടെ പൈസ ഞാൻ കൊടുത്തോളാം..” ഗൗരി നവിയെ ദഹിപ്പിക്കുന്ന പോലെയൊന്നു നോക്കി… അപ്പോഴേക്കും മുത്തശ്ശിയും എത്തി അങ്ങോട്ട്… “ഒരു ചായ ഇട്ട് കൊടുക്ക് ഗൗരിയെ… വൈദ്യർ പിന്നെ ആരോട് പറയാനാ.. ” മനസില്ലമനസോടെ ഗൗരി ചായ ഇട്ട് നൽകി… നിരഞ്ജന തന്നെ ഗൗരി കൊടുത്ത ഗ്ലാസ്സുകളിലേക്ക് അത് പകർന്നു ഒരു ട്രെയിൽ വെച്ച് പുറത്തേക്ക് നടന്നു… “ഞാനും സഹായിക്കാം “…എന്ന് പറഞ്ഞു കൊണ്ട് മറ്റു രണ്ടു പാത്രങ്ങളിൽ ബേക്കറി സാധനങ്ങൾ എടുത്ത് മുത്തശ്ശിയും അവളുടെ പുറകെ ചെന്നു….

പുറത്തേക്കിറങ്ങാനാഞ്ഞ നവി അടുക്കളയുടെ കട്ടിളപ്പടിമേൽ രണ്ടു കയ്യും ഉയർത്തിപ്പിടിച്ചു ആഞ്ഞു നിന്നു കൊണ്ട് കുസൃതി ചിരിയോടെ ഒന്ന് തിരിഞ്ഞു നോക്കി… അടുക്കള സ്ലാബിൽ ചാരി നിന്നു ദേഷ്യം മുഴുവൻ ദാവണിയുടെ തുമ്പ് വിരലിൽ ചുറ്റി കെട്ടുപിണക്കുന്ന ഗൗരിയുടെ മുഖത്തേക്ക് നോക്കി അവൻ… ആ നിമിഷം തന്നെ അവളും മിഴികളുയർത്തി… “ന്തെ… കടന്നലു കുത്തിയോ… “അവൻ ചോദിച്ചു… “എവിടെ ഞാനൊന്ന് നോക്കട്ടെ… “പറഞ്ഞു കൊണ്ട് അവളുടെ അടുത്തേക്ക് വന്നവൻ ആ കവിളിലൊന്നമർത്തി ചുംബിച്ചു….. കാത്തിരിക്കണേ….. 😊dk❣️ ദിവ്യകശ്യപ് 🌷🌷

ഒരു ചെമ്പകപ്പൂവിന്റെ ഓർമ്മയ്ക്ക്: ഭാഗം 11

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!