സിദ്ധാഭിഷേകം : ഭാഗം 40

Share with your friends

എഴുത്തുകാരി: രമ്യ രമ്മു

ഒരിക്കൽ അടച്ചു പൂട്ടി വച്ച അവളുടെ കുസൃതിയും കളിചിരിയും തിരിച്ചു വരും എന്ന് അവൻ പ്രത്യാശിച്ചു… അഭിയുടെ കൂടെ അവൾ സന്തോഷത്തിൽ ആവും എന്ന് അവൻ ആശ്വസിച്ചു… നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ച് അവൻ നടന്നു… 🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃 ശരത്തിന്റെ പിന്നാലെ എല്ലാവരും അപ്പുറത്തെ ഫ്ലാറ്റിലേക്ക് കേറി ചെന്നു… അഭിയും ചന്ദ്രനും സെറ്റിയിൽ ഇരുപ്പുണ്ട് ബാല അരികത്ത് തന്നെ നിൽക്കുന്നു.. “അങ്കിൾ ,, ആന്റി …സോറി ട്ടോ നേരത്തെ സർപ്രൈസ് പൊളിയാതിരിക്കാനാ കണ്ടപ്പോൾ മിണ്ടാഞ്ഞത്…” അമ്മാളൂ അവരുടെ അടുത്തേക്ക് ചെന്ന് പറഞ്ഞു.. “പിന്നേ.. അതിപ്പോ നീ പറഞ്ഞിട്ടു വേണമല്ലോ ഞങ്ങൾക്ക് മനസ്സിലാവാൻ.. ഒന്ന് പോ കുഞ്ഞേ…

മധു നീ കുടിക്കാൻ എന്തെങ്കിലും എടുക്ക്…” “അല്ലാ.. നീ ഇവിടെ എന്തോ സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞല്ലോ.. എന്നിട്ട് എവിടെ…” “എവിടെ അങ്കിൾ ഞാൻ കൊണ്ടു വന്ന സർപ്രൈസ്…” “അത് ദോ.. ആ മുറിയിൽ ഇരിപ്പുണ്ട്.. ചെന്നെടുത്തോ.. ചെല്ല്…” അഭിയും മറ്റുള്ളവരും ചന്ദ്രൻ ചൂണ്ടി കാണിച്ച മുറിയിലേക്ക് പോയി… പിന്നാലെ അമ്മാളൂവും നടന്നു… അവിടെ ഡ്രസ്സിങ് ടേബിളിനടുത്ത് ഇരുന്ന് നനഞ്ഞ മുടി ഡ്രയർ കൊണ്ട് ഉണക്കുകയായിരുന്നു ശർമിള… അഭി അവരെ കണ്ടതും ഓടി ചെന്ന് കെട്ടി പിടിച്ചു.. “രണ്ട് പേരും കൂടി പ്ലാൻ ചെയ്ത് പറ്റിച്ചതാണല്ലേ…” “ഞാൻ അവൾക്ക് കൂട്ട് വന്നു എന്നേ ഉള്ളൂ.. പ്ലാനിങ്ങും വാണിങ്ങും ഒക്കെ ദേ ആ കുഞ്ഞുതലയിൽ ഉദിച്ചതാണ്…”

ശരത്തും സാന്ദ്രയും കൂടി അങ്ങോട്ട് വന്ന് അവരെ പുണർന്നു… “മമ്മ വന്നത് നന്നായി.. ഞാൻ കുറച്ച് ടെൻഷനിൽ ആയിരുന്നു.. എനിക്ക് കുറെ സംസാരിക്കാൻ ഉണ്ട്…” അഭി പറയുന്നതൊന്നും അവർ കേൾക്കുന്നുണ്ടായിരുന്നില്ല.. അവരുടെ കണ്ണ് അന്യനെ പോലെ മാറി നിൽക്കുന്ന സിദ്ധുവിൽ ആയിരുന്നു.. അവന് അവരുടെ അടുത്തേക്ക് ചെല്ലണം എന്ന് ആഗ്രഹമുണ്ടായിരുന്നു.. പക്ഷെ അമ്മാളൂ നിൽക്കുന്നത് കൊണ്ട് അവൻ ഒരു പുഞ്ചിരിയോടെ അവരെ നോക്കി മാറി നിന്നു.. ശർമിള രണ്ടു കയ്യും വിരിച്ച് അവനെ അടുത്തേക്ക് വിളിച്ചു… അത് കണ്ട് അവൻ ഒരു കൂട്ടിയെ പോലെ ഓടി വന്ന് അവരെ കെട്ടിപിടിച്ചു… അവർ അവന്റെ മുഖം കയ്യിലെടുത്ത് നെറ്റിയിൽ മുകർന്നു..മുടിയിൽ വിരലോടിച്ചു…

രണ്ടുപേരുടെയും കണ്ണുകൾ നിറഞ്ഞ് ഒഴുകി.. അവർ ചുറ്റും ഉള്ളതൊന്നും നമ്മളെ ബാധിക്കുന്നതല്ല എന്ന മട്ടിൽ സ്നേഹം പ്രകടിപ്പിച്ചു… എല്ലാം കണ്ട് ഒരു ടെൻഷനോടെ അഭിയും ശരത്തും പരസ്‌പരം നോക്കി.. പിന്നെ ചെറിയൊരു പേടിയോട് കൂടി അമ്മാളൂനെ തിരിഞ്ഞു നോക്കി.. അവൾ വാതിലിൽ ചാരി കയ്യും കെട്ടി ആ സ്നേഹം കാണുകയായിരുന്നു.. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.. കൂടെ ചുണ്ടിൽ ഒരു നനുത്ത പുഞ്ചിരിയും ഉണ്ടായിരുന്നു.. അവൾക്ക് എല്ലാം അറിയാം എന്ന് അവർക്ക് മനസിലായി.. ശർമിള സിദ്ധുവിനെ ചേർത്ത് പിടിച്ച് കട്ടിലിൽ ഇരുന്നു.. “സുഖാണോ മോനെ…” അതിന് മറുപടിയായി ഒന്ന് മൂളി ആ തോളിലേക്ക് അവൻ ചാഞ്ഞു… അവർ അവന്റെ തലയിൽ തലോടി കൊണ്ടിരുന്നു…

“ആഹാ.. അപ്പോ മോനെ കിട്ടിയപ്പോൾ ഞാൻ ഔട്ട് അല്ലേ.. അങ്ങനെ ഇപ്പോ വേണ്ട.. ” അതും പറഞ്ഞ് അമ്മാളൂ എതിർ ഭാഗത്ത്‌ ചെന്നിരുന്ന് അവരുടെ തോളിലേക്ക് കിടന്നു.. “അമ്മേ.. അമ്മയ്ക്ക് എന്നെയാണോ ഈ മോനെയാണോ കൂടുതൽ ഇഷ്ട്ടം..” “അങ്ങനെ ചോദിച്ചാൽ എല്ലാരും എന്റെ മക്കൾ അല്ലേ.. അവർ എല്ലാം എനിക്ക് ഒരുപോലെ ഇഷ്ട്ടമുള്ളവരും ആണ്… “ആഹാ.. അങ്ങനെ ഇപ്പൊ എല്ലാരും ഒരുപോലെ ആവണ്ടാ.. ഞാൻ കഴിഞ്ഞു മതി ആരും.. ” അഭി അവരെ രണ്ടു പേരെയും തള്ളി മാറ്റി അവിടെ സൈഡിൽ ഇരുന്ന് അവരെ കെട്ടിപിടിച്ചു കവിളിലേക്ക് അമർത്തി ചുംബിച്ചു… ശർമിള ഒന്ന് ഞെട്ടിയെങ്കിലും പിന്നെ ചിരിയോടെ അവനെ തിരിച്ചു പുണർന്നു.. അവന്റെ പുറത്തേക്ക് സിദ്ധുവും ചാഞ്ഞു..

മറുവശത്ത് അമ്മാളുവും തോളിലേക്ക് ചാഞ്ഞു.. അഭി കൈ വിടർത്തി അവളെ കൂടെ ചേർത്ത് പിടിച്ചു.. അത് കണ്ട് സാന്ദ്രയും വന്ന് അമ്മാളൂന്റെ പുറത്തേക്ക് ചാഞ്ഞു… ശരത്ത് പുറത്തേക്ക് ഓടി ചെന്ന് ചന്ദ്രനെയും ബാലയെയും കൂട്ടി വന്നു.. അവൻ ഫോണെടുത്ത് അതിലേക്ക് ആ രംഗം പകർത്തി… ചന്ദ്രനും ബാലയും നിറഞ്ഞ കണ്ണുകൾ തുടച്ചു… “എനിക്ക് ഇപ്പോ ഈ സമയം തന്നെ മരിച്ചാലും സങ്കടം ഇല്ല മക്കളെ.. അത്ര അധികം ഞാൻ ഈ നിമിഷം സന്തോഷിക്കുന്നു.. ഈ സ്നേഹം ഇതേപോലെ കൊണ്ട് പോകണം എന്നും.. അതിന് എന്റെ അമ്മാളൂ മതി.. എനിക്ക് അതറിയാം..” അവർ അവളുടെ നെറ്റിയിൽ മുത്തമിട്ടു… അവളുടെ കണ്ണുകൾ നിറഞ്ഞു.. “മതി മതി..സെന്റി സീൻ ഒക്കെ കഴിഞ്ഞു..

എല്ലാരും സ്ഥലം വിട്..ഉം …ഉം…” ശരത്ത് ഗൗരവത്തിൽ പറഞ്ഞു.. സിദ്ധുവും അഭിയും കൂടെ അവനെ പിടിച്ച് വലിച്ച് അവരുടെ മടിയിലേക്ക് ഇരുത്തി.. “നീയും ആദിയും കൂടി ഇല്ലാതെ സീൻ ഫുള്ളാവുമോടാ…” അഭി പറഞ്ഞു.. പിന്നെ മൂന്നും കൂടെ കിടക്കയിൽ കെട്ടി മറിഞ്ഞു… അതു കണ്ട് ചിരിയോടെ സാന്ദ്രയും അമ്മാളുവും അവളുടെ മുറിയിലേക്കും ശർമിള ബാലയുടെ അടുത്തേക്കും പോയി… “ടാ..സിദ്ധു.. നീ ഇന്ന് ഇവിടെ എന്റെ കൂടെ കിടന്നോ.. അപ്പുറത്തേക്ക് പോവണ്ട…” ശരത്ത് കിടക്കയിൽ ചെരിഞ്ഞു കിടന്ന് തലയ്ക് കൈ ചേർത്ത് അവരെ നോക്കി കൊണ്ട് പറഞ്ഞു… “അതെന്താടാ…അപ്പുറത്ത് എന്താ പ്രശ്നം…” അഭി സംശയിച്ചു… കൂടെ സിദ്ധുവും സംശയത്തിൽ നോക്കി.. “അതോ…അത്…

മിക്കവാറും ചില ആളുകൾ ഇന്ന് ഫസ്റ്റ്‌ നൈറ്റ് ആഘോഷിക്കാൻ ഉള്ള സാധ്യത കാണുന്നുണ്ട്…. കന്യകരായ നമ്മൾ ചിലപ്പോ പേടിക്കും…” “പോടാ.. പോടാ.. തരത്തിൽ പോയ്‌ കളിക്കെടാ…” അഭി അതും പറഞ്ഞ് ചിരിയോടെ കമിഴ്ന്ന് കിടന്നു.. “ഉം…ഉം.. വെരുകിനെ കൂട്ടിലിട്ട പോലെ നടന്ന ചെക്കനാ.. ഇപ്പോ നാണം…” സിദ്ധു ഒരു ചിരിയോടെ അവനെ ഇക്കിളി കൂട്ടി… അഭിയെ രണ്ടുപേരും കൂടി അവിടെ ഇട്ട് ഉരുട്ടി.. “ഏയ്.. ചുമ്മാ ഇരിക്ക്…ഇഡിയറ്റ്‌സ്…” അഭി ഒരുവിധം അവരെ തള്ളി മാറ്റി ചിരിയോടെ പുറത്തേക്ക് ഓടി… മുറിയിൽ എത്തിയ സാന്ദ്രയെ അമ്മാളൂ പിടിച്ചു നിർത്തി.. “എന്താടി.. എന്തോ വശപിശക്.. ഉം..” “ഒന്നുല്ല ഭാഭി…” “സാന്ദ്ര..നമ്മൾ ഫ്രണ്ട്‌സ് ആണെന്ന് പറഞ്ഞിട്ട് .. അപ്പോ അത്രേ ഉള്ളു അല്ലെ…” “ഞാൻ നാളെ പറയാം ഭാഭി ..നമ്മൾ തനിച്ചുള്ളപ്പോൾ…. ഗോഡ് പ്രോമിസ്…” “ഉം… ”

അപ്പോഴേക്കും ബാല കുടിക്കാൻ ഉള്ളതുമായി അങ്ങോട്ട് വന്നു.. “രണ്ടാളും ഹാളിലേക്ക് വാ.. അവിടെ അന്വേഷിക്കുന്നുണ്ട്……” ഹാളിൽ എല്ലാരും നല്ല സന്തോഷത്തിൽ ആയിരുന്നു… അഭി അമ്മാളൂനെ കൈ കാട്ടി അടുത്തേക്ക് വിളിച്ച്‌ അവന്റെ അടുത്തേക്ക് പിടിച്ചിരുത്തി.. “അപ്പോ എങ്ങനെയാ എന്റെ തിരിച്ചു പോക്ക്… നാളെ കഴിഞ്ഞു പോകാം എന്ന് വിചാരിക്കുന്നു…” ശർമിള എല്ലാവരോടും ആയി പറഞ്ഞു.. “ഇത്ര പെട്ടെന്ന് പോണോ ശർമി.. അവിടെ അംബികയും ആദിയും ചന്ദ്രുവും ഒക്കെ ഇല്ലേ.. കുറച്ച് ദിവസം കഴിഞ്ഞു പോയാൽ പോരെ….” ചന്ദ്രൻ ചോദിച്ചു… “മതി അമ്മേ.. എപ്പോഴും ഓട്ടം അല്ലേ.. രണ്ട് ദിവസം റെസ്റ്റ് എടുക്ക്… നമ്മൾക്ക് എന്നിട്ട് പോകാം.. നമ്മളെ കൂട്ടാതെ വന്നവരെയൊക്കെ നാളെ തന്നെ പറഞ്ഞു വിടാം……”

അമ്മാളുവും പറഞ്ഞു.. “ഉം.. ശരി…നോക്കാം…” “തനിക്ക് അപ്പോ കോളേജിൽ പോണ്ടേ..” അഭി ചോദിച്ചു.. “ഞാൻ ഒരാഴ്ച്ച ലീവ് എഴുതി കൊടുത്തിട്ടാ വന്നത്…ഹും..” അവൾ അവനെ നോക്കി ചുണ്ട് കോട്ടി.. “എന്നിട്ട് താൻ എന്നെ നാളെ പറഞ്ഞയക്കും അല്ലേ… ” “ഷുവറല്ലേ…” “എങ്കിൽ നമ്മൾക്ക് ഭക്ഷണം കഴിച്ചാലോ… ” ബാല വന്ന് വിളിച്ചു… എല്ലാരും ഡൈനിങ്ങ് റൂമിലേക്ക് നടന്നു… അഭി എഴുന്നേൽക്കാതെ അമ്മാളൂനെ വയറിലൂടെ കയ്യിട്ട് പിടിച്ചു വെച്ചു…. “ടാ.. വാടാ… ” ശരത് വിളിച്ചപ്പോൾ അഭി കണ്ണടച്ച് കാണിച്ച് എന്തോ ആക്ഷൻ കാണിച്ചു… ശരത്ത് ചിരിച്ചു കൊണ്ട് തലയാട്ടി.. അവരൊക്കെ പോയപ്പോൾ അമ്മാളൂ കുതറി മാറാൻ നോക്കി.. അവൻ അവളെ നെഞ്ചിലേക്ക് വലിച്ചടുപ്പിച്ച് ആ കാതോരം പറഞ്ഞു.. “താങ്ക് യൂ… ” അവൻ അവളുടെ ചെവിയിൽ പതിയെ പറഞ്ഞു… “പണ്ടാരോ പറഞ്ഞിരുന്നു.. താങ്ക് യൂ വേണ്ടെന്ന്.. പകരം വേറെന്തോ മതിയെന്ന്… ” അഭിയുടെ മുഖം വിടർന്നു… “ഐ ലൗ യൂ…❤️❤️

അവളുടെ കാതോരം പറഞ്ഞു കൊണ്ടവൻ അവിടെ ചുംബിച്ചു… അവൾ ചിരിച്ചു കൊണ്ട് എഴുന്നേൽക്കാൻ ഭാവിച്ചു… അഭി ഒന്നുടെ പിടി മുറുക്കി അവളെ ചേർത്ത് പിടിച്ചു… °°°°° ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ സിദ്ധുവിന്റെ ഫോൺ റിങ്ങ് ചെയ്തു… സ്ക്രീനിൽ ചിന്നന്റെ നമ്പർ കണ്ടവൻ വേഗത്തിൽ അവിടുന്ന് മാറി അറ്റൻഡ് ചെയ്തു… അവന്റെ മുഖം വലിഞ്ഞു മുറുകുന്നത് കണ്ട് അഭിയും ശരത്തും പരസ്പരം നോക്കി… സംസാരം കഴിഞ്ഞ് അവൻ തിരിച്ച് വന്നിരുന്നു… “ചിന്നൻ ആയിരുന്നു… അയാളും ഫാമിലിയും എത്തിയെന്ന്…” “ഉം.. കലാശകൊട്ടിനുള്ള സമയം ആയി അല്ലേ… ” അഭിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു… ആരും ഒന്നും മിണ്ടിയില്ല.. അത്ര നേരം ഉണ്ടായിരുന്ന കളിചിരികൾ പെട്ടെന്ന് നിന്ന് വല്ലാത്ത മൗനം അവിടെ തളംകെട്ടി… എല്ലാവരും കഴിച്ച് എഴുന്നേറ്റു.. ***

സിദ്ധുവും അഭിയും ശരത്തും ചന്ദ്രനും മുറിയിൽ വാതിൽ അടച്ചിട്ട് കുറെ സമയമായിട്ടുള്ള സംസാരത്തിൽ ആണ്… അവർ ചെയ്യേണ്ടതിനെ കുറിച്ചുള്ള ചെറിയ പ്ലാൻസ് ഉണ്ടാക്കി… നേരം കടന്ന് പോയി.. മറ്റുള്ളവർ കിടക്കാനായി ചെന്നു.. അമ്മാളൂ സാന്ദ്രയുടെ മുറിയിൽ ആയിരുന്നു.. “സാന്ദ്ര.. നീ സിദ്ധുവേട്ടനെ പ്രൊപ്പോസ് ചെയ്തല്ലേ…” “ഉം… പക്ഷേ… എന്നെ അടിച്ചു…” “അടിച്ചോ…” അവൾ ഞെട്ടി… “ഉം.. എന്നിട്ട് കൈ ചുരുട്ടി ചുമരിൽ ഇടിച്ചു.. മുറിഞ്ഞ് ചോര വന്നു…കൈക്ക് പ്ലാസ്റ്റർ കണ്ടില്ലേ… ” ” അത്ര ദേഷ്യം വന്നോ…. ” “ദേഷ്യം വന്നതിന് മറ്റൊരു കാരണമുണ്ട്….” “എന്ത്‌ കാരണം….” “അമ്മൂസ്….” അഭി ഡോറിൽ തട്ടി വിളിച്ചു… “ടി..ഞാൻ ഉറങ്ങീന്ന് പറഞ്ഞേക്ക്…പ്ലീസ്…” അതും പറഞ്ഞവൾ പുതപ്പെടുത്ത് തല വഴി മൂടി… സാന്ദ്ര ഒരു ചിരിയോടെ ഡോർ തുറന്നു.. “അമ്മൂ എവിടെടി…” “ഭാഭി ഉറങ്ങി…” “ഉറങ്ങാനോ…

ഇത്ര നേരത്തെയോ… അത് കള്ളയുറക്കം ആണല്ലോ…” അഭി അകത്തേക്ക് കയറി കൊണ്ട് പറഞ്ഞു.. അവൾക്ക് അടുത്ത് വന്ന് അവളെ തട്ടി വിളിച്ചു… അവൾ അറിയാത്ത ഭാവത്തിൽ കിടന്നു.. “എന്നാൽ ഞാൻ പോകാം സാൻഡി… ഡോർ അടച്ചേക്ക്..” ഡോർ അടക്കുന്ന ശബ്ദം കേട്ട് അമ്മാളൂ പതുക്കെ പുതപ്പ് നീക്കി ചുറ്റും നോക്കി.. സാന്ദ്രയെ മാത്രം കണ്ടപ്പോൾ ചിരിച്ചു കൊണ്ട് എഴുന്നേറ്റിരുന്നു… നെഞ്ചിൽ കൈ വച്ചു.. “ഹോ… എന്റമ്മോ… എങ്ങനെ ഉണ്ടായിരുന്നു എന്റെ ആക്ടിങ്…” “മഹാ ബോർ ആയിരുന്നു… ” അഭിയുടെ ശബ്ദം കേട്ട് അവൾ തിരിഞ്ഞു നോക്കി.. കട്ടിലിന്റെ പിറകിലായി കയ്യും കെട്ടി നോക്കി നിൽക്കുന്നു… “എങ്ങനെയുണ്ടായിരുന്നു എന്റെ ആക്ടിങ്.. ഉം…” അമ്മാളൂ നന്നായി ചിരിച്ചു കാണിച്ചു..

“സൂപ്പർ ആയിരുന്നു…” “അപ്പോ പോകാം…ഉം..” “അത് പിന്നേ…” “ഒരു പിന്നെയും ഇല്ല… സാൻഡി ഡോർ തുറക്കെടി… ഫ്ലാറ്റിന്റെയും…” അതും പറഞ്ഞ് അഭി അവളെ പൊക്കി എടുത്തു… “ഏയ്… അഭിയേട്ടാ..ഞാൻ വന്നോളം..പ്ലീസ് വിട്…” “അടങ്ങി കിടക്കെടി….കുതറിയാൽ ഞാൻ താഴേക്കിടും പറഞ്ഞേക്കാം.. ” അവളെ അവനോട് ചേർത്ത് പിടിച്ചു നടന്നു…. (ഇത്തിരി റൊമാൻസ് ആണേ.. ബുദ്ധിമുട്ട് ഉള്ളവർ സ്കിപ്പ് ചെയ്യണേ… ) ഫ്ളാറ്റിൽ എത്തി അവളെ കിടക്കയിൽ കൊണ്ടിട്ടു… ഡോർ അടച്ചു ലോക്ക് ചെയ്തു… അമ്മാളൂന് ആകെ പരവേശം തോന്നി… അഭിയുടെ കണ്ണുകൾ അവളുടെ നേർക്ക് ആണെന്നത് അവളെ നാണം കൊള്ളിച്ചു… അവളുടെ അടുത്തേക്ക് ഉള്ള അവന്റെ ഓരോ ചലനവും അവളുടെ നെഞ്ചിടിപ്പ് കൂട്ടി…

അനങ്ങാൻ ആവാതെ അവൾ അവിടെ തന്നെ കിടന്നു… അവൻ അവളുടെ അടുത്ത് അവളെ തന്നെ നോക്കി കിടന്നു…. “തനിക്ക് എന്താ എന്നെ ഇപ്പോഴും പേടിയാണോ…ഉം…” അവളുടെ മുഖം പിടിച്ചുയുയർത്തി കൊണ്ട് അവൻ ചോദിച്ചു… അവൾ അല്ലെന്ന് തലയാട്ടി… അവന്റെ കണ്ണുകളിൽ നോക്കാൻ കഴിയാതെ നോട്ടം മാറ്റി.. “അമ്മൂ.. എന്നെ നോക്ക്.. നിനക്ക് എന്ന് തോന്നുന്നു അന്ന് മതിയെല്ലാം.. കേട്ടല്ലോ…. പക്ഷെ ഇത്ര അടുത്തുണ്ടായിട്ടും എന്റെ നെഞ്ചിൽ ചേർത്ത് ഉറങ്ങണം എന്ന് ആഗ്രഹിച്ചത് കൊണ്ടാ കൂട്ടിയിട്ട് വന്നത്…” “അഭിയേട്ടാ… ഞാൻ ഈ ദിവസങ്ങളിൽ അറിയുകയായിരുന്നു നിങ്ങൾ എന്നിൽ ഉണ്ടാക്കിയ സ്വാധീനം… എനിക്ക് ആരൊക്കെ ചുറ്റുമുണ്ടായിട്ടും ആരും ഇല്ല എന്നൊരു തോന്നൽ.. ഒറ്റപ്പെട്ട് പോയി എന്ന് തോന്നിയപ്പോൾ ഈ നെഞ്ചിൽ ചേർന്ന് നിൽക്കാൻ വല്ലാതെ കൊതിച്ചിരുന്നു…

എനിക്ക് അറിയില്ല എനിക്ക് എന്താ സംഭവിച്ചത് എന്ന്… ഞാൻ നമ്മുടെ മുറിയിൽ വന്ന് അഭിയേട്ടന്റെ ഓരോ ഫോട്ടോയിലും നോക്കി സംസാരിക്കും.. അതിനൊക്കെ അത്ര നാളും എനിക്ക് തോന്നാത്ത ഒരു ഭംഗി ഉണ്ടായിരുന്നു… ഞാൻ ആ മുറിയിൽ എത്ര സമയം നിന്നാലും അവിടെ കിടന്നുറങ്ങാൻ എനിക്ക് പറ്റിയില്ല… ഉറങ്ങാൻ പോകുമ്പോൾ മറ്റൊന്നിനും പകരം വെക്കാൻ ആവാത്ത ഈ മാറിടം ഞാൻ ആഗ്രഹിച്ചിരുന്നു…” അഭി ഒരുതരം ഭാവത്തോടെ അവൾ പറയുന്നതൊക്കെ കേട്ടു… അവന് അവയൊക്കെ തന്റെ ശരീരത്തിലൂടെ തഴുകി ഒഴുകുന്ന കുളിർകാറ്റായി തോന്നി… അവ അവനെ ത്രസിപ്പിച്ചു.. അമ്മാളൂ അവന്റെ കയ്യിൽ കൈ കോർത്തു പിടിച്ചു… “അമ്മൂ…..

അവന്റെ സ്വരം ആർദ്രമായിരുന്നു… അവൾ ആ കയ്യിലേക്ക് ചുണ്ട് ചേർത്തു… പിന്നെ അവനെ ഇറുക്കെ പുണർന്നു… അഭി അതിലേറെ സന്തോഷത്തോടെ തിരികെ പുണർന്നു…. അവൾ അവന്റെ കാതിൽ പതിയെ മന്ത്രിച്ചു… ” താങ്ക് യൂ…. ” അവൻ ഒന്ന് പിന്നോട്ടാഞ്ഞ് അവളെ കൂർപ്പിച്ചു നോക്കി… “എന്നെ തിരിച്ചറിഞ്ഞു കൂടെ നിന്നില്ലേ അതിന്…” അവളുടെ മറുപടിയിൽ അവൻ ചിരിച്ചു… “എനിക്ക് വേണ്ടത്‌ താങ്ക്സ് അല്ല…” “പിന്നെന്താണ്… “അവൾ അറിയാത്ത ഭാവത്തിൽ ആലോചിച്ചു.. “പറയട്ടെ…. അവന്റെ കണ്ണുകൾ വിടർന്നു.. അവൾ ഒരു നിമിഷം ആ കണ്ണുകളിൽ കുരുങ്ങി .. അവ പരസ്പരം വേർപിരിയാൻ ആവാത്ത വിധം ആകർഷിക്കപ്പെട്ടു…ഇരു മിഴികളിലും പ്രണയം മാത്രം.. “അമ്മൂ…” അവളുടെ കണ്ണിൽ നിന്ന് നോട്ടം മാറ്റാതെ അഭി വിളിച്ചു.. അതേ അവസ്ഥയിൽ തന്നെ അവൾ ഒന്ന് മൂളി…

“ഞാൻ …ഞാൻ ഒന്ന് എടുത്തോട്ടെ നിന്റെയീ ചുണ്ടുകൾ…” അവൾ സമ്മതമെന്ന അർത്ഥത്തിൽ അവന്റെ ചുണ്ടിലേക്ക് ചുണ്ട് ചേർത്തു… അവരുടെ ഓരോ ശ്വാസനിശ്വാസങ്ങളും ആ മുറിയിൽ ഉയർന്ന് കേട്ടു… അവൻ പതിയെ അവയെ നുണഞ്ഞു.. അവളുടെ കൈകൾ അവന്റെ മേൽ മുറുകി… അവളുടെ ശ്വാസഗതി മാറി.. അവൻ കൂടുതൽ ആഴങ്ങൾ തേടി പൊയ്ക്കൊണ്ടിരുന്നു.. അവളുടെ കണ്ണുനീരിന്റെ ഉപ്പ് രസം വായിൽ തട്ടി.. അവന് അടരാൻ തോന്നിയതേ ഇല്ല.. അവൻ അവളിലെ പിടി ഒന്നുകൂടെ മുറുക്കി.. കൈകൾ ശരീരത്തിൽ എന്തോ തിരഞ്ഞു നടന്നു…അവൾക്ക് ഓർമകൾ അലയടിച്ചു വന്നു.. പക്ഷെ അതിനുമപ്പുറം അവൾ അഭിയെ ഇപ്പോൾ നിരാശപ്പെടുത്താൻ ആഗ്രഹിച്ചില്ല…

മരിച്ചു പോയാലും അവനെ വേദനിപ്പിക്കാൻ വയ്യെന്ന് അവൾ ഓർത്തു.. വായിൽ രക്തച്ചുവ വന്നിട്ടും ആദ്യാനുഭവം പോലെ അവൻ കൂടുതൽ കൂടുതൽ അവളിലേക്ക് ആഴ്ന്നിറങ്ങി.. അവന്റെ ശരീരത്തിൽ അവളുടെ കൈകൾ നഖചിത്രമെഴുതി… അധരങ്ങൾ വിട്ടകന്നിട്ടും രണ്ടുപേരും കിതപ്പോടെ പുണർന്നു.. അവൻ അവളുടെ കഴുത്തിലേക്ക് മുഖം ചേർത്തു.. അവിടെ ചുംബന മുദ്രകൾ പതിപ്പിച്ചു.. അവളുടെ ഓരോ അണുവിലും അഭിയെന്ന് മാത്രം നിറഞ്ഞു വന്നു… “അഭി….യേട്ടാ….ഐ ലൗ യൂ…”❤️❤️

അവളിലേക്ക് പടർന്ന് കയറാൻ ഉതകുന്ന ചെറിയൊരു തീപ്പൊരി മാത്രമായിരുന്നു അത് … ഒരേ രാഗമായി..ഒരേ താളമായി.. ഓരോ അണുവിലും പരസ്പരം പ്രണയം നിറച്ച് അവർ പുണർന്നു…. നാണത്താൽ കൂമ്പിയ അവളെ ഒരു പുതപ്പായി അവൻ പൊതിഞ്ഞു പിടിച്ചു… അവളിലേക്ക് ആഴ്ന്നിറങ്ങുമ്പോൾ അവളെക്കാൾ അധികം അവൻ വേദനിച്ചു…. പ്രണയത്തിന്റെ സ്നേഹത്തിന്റെ നിർവൃതിയുടെ ഒരു ഗാനം രചിച്ചു അവൻ അവളിലേക്ക് തന്നെ തളർന്ന് കിടന്നു…..

അഭി അവളെ നെഞ്ചിലേക്ക് വലിച്ചിട്ടു മുറുകെ പുണർന്നു… മനസ്സ് ഒരായിരം വാക്കുകൾ പരസ്പരം പറയുമ്പോഴും അവർ മൗനത്തിൽ ആയിരുന്നു… കുറെ നേരത്തിനും ശേഷം അവൻ അവളെ വിളിച്ചു….. അമ്മൂ… ആ അരണ്ട വെളിച്ചത്തിൽ നാണത്താൽ അടിമുടി പൂത്തുലഞ്ഞ അവളെ ചിരിയോടെ അവൻ നോക്കി… അവൾ കൈയ്യെടുത്ത് അവന്റെ കണ്ണുകൾ പൊത്തി… അവൻ അത് തട്ടിമാറ്റി… അവൾ അവന്റെ നെഞ്ചിൽ പതിയെ കടിച്ചു… അവന് അതൊരു പുതിയ ഉണർവ് ആയിരുന്നു… രാത്രിയിലെ ഏതോ യാമത്തിൽ അവർ പരസ്പരം ചേർത്ത് പുൽകി മയക്കത്തിലേക്ക് വീണു….

അഭിയാണ് രാവിലെ ആദ്യം കണ്ണ് തുറന്നത്.. തലേന്ന് നടന്നതൊക്കെ സ്വപ്നമാണോ എന്ന് ഭയന്ന് അവൻ വേഗം തന്റെ ഇടത് വശത്തേക്ക് നോക്കി… അപ്പോഴും തന്നോട് ചേർത്ത് പിടിച്ചുറങ്ങുന്ന അവളെ കണ്ടപ്പോൾ സമാധാനത്തോടെ ചിരിച്ചു.. അവളുടെ നെറ്റിയിൽ ചുണ്ട് ചേർത്തു.. ‘ഒരിക്കലും തീരാത്ത എന്റെ ലഹരിയാണ് പെണ്ണേ നീ…’ അവൾ ഒന്ന് ചിണുങ്ങി..പതിയെ ഉറക്കം ഉണർന്നു.. അത് കണ്ട് അവൻ ചുമ്മ കണ്ണടച്ചു കിടന്നു.. അവൾ കണ്ണ് തിരുമ്മി ചുറ്റും നോക്കി.. കർട്ടന്റെ വിടവിലൂടെ അരിച്ചിറങ്ങുന്ന വെളിച്ചത്തിൽ അഭിയെ തന്നെ നോക്കി കിടന്നു.. പിന്നെ പതിയെ പൊങ്ങി ആ കവിളിലേക്ക് ചുംബിച്ചു.. മാറി കിടക്കാൻ ആഞ്ഞ അവളെ അവൻ വലിച്ചെടുപ്പിച്ചു… “എവിടേക്കാടി…അടങ്ങി കിടക്ക്…”

“അഭിയേട്ടാ..നേരം ഒരുപാടായി.. പ്ലീസ്…” “ആവട്ടെ.. അതിനെന്താ.. നിനക്ക് എവിടെ എങ്കിലും പോകാൻ ഉണ്ടോ..” “എങ്കിൽ ഞാൻ ഫ്രഷ് ആയിട്ട് വരാം…” “വേണ്ടാ… നീ അടങ്ങി കിടക്കുന്നോ അതോ …. അവൻ മീശ പിരിച്ചു… അവൾ ആ നെഞ്ചിൽ മുഖം ഒളിപ്പിച്ചു… “അമ്മൂ….. “വിളി കേൾക്കെടി….. “ആ…… “ഇഷ്ട്ടായിട്ടോ സർപ്രൈസ്…. “മതി കേട്ടോ കൊഞ്ചിയത്.. ഇനി നിന്നാൽ ശരിയാവില്ല.. ” അവൾ പുതപ്പെടുത്ത് ചുറ്റി വാഷ്‌റൂമിലേക്ക് ഓടി… “ടി.. നിന്നെ കിട്ടും.. കേട്ടോ…” അവൻ ഏതോ ആലസ്യത്തോടെ വലിഞ്ഞമർന്നു… പെട്ടെന്ന് എന്തോ ഓർത്ത് സമയം നോക്കി.. എട്ടുമണി.. “അയ്യോ… അവന്മാർ എന്നെ ശരിയാക്കുമല്ലോ…” അവൻ ചാടി എണീറ്റു.. താഴെ കിടന്ന ഡ്രസ്സൊക്കെ എടുത്ത് ബിന്നിൽ ഇട്ടു..

വാഷ്‌റൂമിന്റെ ഡോറിൽ തട്ടി.. “അമ്മൂ.. വാതിൽ തുറന്നെ.. ഒരു അത്യാവശ്യ കാര്യമുണ്ട്.. പ്ലീസ്…” “ദേ.. അഭിയേട്ടാ.. കളിക്കാതെ പോയേ.. ഞാൻ കുളിച്ചിട്ടു വരാം..” “അതല്ലെടി… ശ്ശേ… അവൻ വെപ്രാളപ്പെട്ടു.. പിന്നെ നേരെ സിദ്ധുവിന്റെ മുറിയിലേക്ക് ചെന്നു ഫ്രഷ് ആയി… അവൻ വരുമ്പോഴേക്കും അമ്മാളൂ കുളിച്ചിറങ്ങിയിരുന്നു… “അത്യാവശ്യമായിട്ട് ഒരാളെ കാണാൻ ഉണ്ടായിരുന്നു… ഓർത്തേ ഇല്ല… നീ വേഗം വാ.. അവന്മാർ എന്നെ പൊരിക്കും….” “നേരത്തെ എണീക്കാൻ പോയ എന്നെ പിടിച്ചു കിടത്തിയിട്ട്…” “നീ അടുത്ത് ഉണ്ടാവുമ്പോൾ വേറെന്തെങ്കിലും ഓർമ വേണ്ടേ…” അതും പറഞ്ഞവൻ അവളെ ചേർത്ത് പിടിച്ചു.. അവൾ ടൗവൽ എടുത്ത് അവന്റെ മുടി തോർത്തി കൊടുത്തു…

അവൻ അവളുടെ വയറ്റിൽ പതുക്കെ പിച്ചി… ചെവിയിൽ എന്തോ പറഞ്ഞു… “ഛീ… ഇനി ഇങ്ങ് വാ ട്ടോ…” “ചതിക്കല്ലേ….. അയ്യോ …സിദ്ധു… സോറി ടി മോളെ.. വേഗം പോയി വേഗം വരാം… ഉമ്മാ… ” അവൻ വേഗത്തിൽ ഡ്രസ് മാറി റെഡി ആയി… അമ്മാളൂനേയും കൂട്ടി പുറത്തിറങ്ങി… ചന്ദ്രന്റെ ഫ്ളാറ്റിൽ ശരത്തും സിദ്ധുവും ഹാളിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്… ഡോർ തുറന്ന് വന്ന അഭിയെ കണ്ടപ്പോൾ തന്നെ സിദ്ധു ഓടി വന്ന് വയറിൽ ഇടിച്ചു…. “ആഹ്…എന്റമ്മോ.. സോറി ടാ.. എണീക്കാൻ വൈകി..” ശരത്ത് എന്തുവാടാ ഇത് എന്ന മട്ടിൽ കൈ കാണിച്ചു… അമ്മാളൂ ആരെയും നോക്കാതെ പതിയെ അടുക്കളയിലേക്ക് വലിഞ്ഞു…

“പോകാം..വാ..” “നീ കഴിക്കുന്നില്ലേ…” “കഴിക്കാൻ നിന്നാൽ വൈകും ..പോകാം.. ഞാൻ മമ്മയോടൊന്ന് പറയട്ടെ… നിങ്ങൾ നടന്നോ…” “ഇന്നലെ രാത്രി മുതൽ ഈ സമയം വരെ പറഞ്ഞില്ലേ.. അത് മതി.. ബാക്കി വന്നിട്ട് പറയാം… പൊക്കെടാ സിദ്ധു ഇവനെ…” കേൾക്കേണ്ട താമസം സിദ്ധു വന്ന് കാലിൽ പിടിച്ച് അവനെ തോളിലേക്ക് ഇട്ടു നടന്നു.. “അമ്മൂ…… ഞാൻ പോയിട്ട് വേഗം വരാം… ബൈ… ലൗ യൂ…..” പോകുന്ന വഴി അവൻ ഉറക്കെ വിളിച്ചു പറഞ്ഞു.. എല്ലാരും അത് കേട്ട് ചിരിച്ചു.. അമ്മാളൂ നാണം കൊണ്ട് ചുവന്നു… സാന്ദ്ര അവളെ ഒന്ന് പിച്ചി….തുടരും..

സിദ്ധാഭിഷേകം : ഭാഗം 39

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!