ദേവാഗ്നി: ഭാഗം 15

ദേവാഗ്നി: ഭാഗം 15

എഴുത്തുകാരൻ: YASH

ദീപ്തി അപ്പൊ തന്നെ ഹോസ്പിറ്റലിൽ വിളിച്ച് കാര്യം അന്വേഷിച്ചു…കാര്യം സത്യം ആണെന്ന് അറിഞ്ഞു നേരെ ഹോസ്പിറ്റലിലേക്ക് വിട്ടു… എന്റെ വിനു അണ്ണാ നിങ്ങളും വന്ന് ലെ…ഹോ എന്റെ അണ്ണാ എന്തു മാതിരി അടിയ അണ്ണാ ആ കാട്ട് മാക്കൻ അടിച്ചേ… ഗണേഷ് അണ്ണാ ഒന്ന് മിണ്ടതിരി അവൻ ഇവിടെ എവിടേലും ഉണ്ടേൽ നിങ്ങൾ അങ്ങനെ ഒക്കെ പറയുന്നേ കേട്ടൽ പിന്നെ കേറി മെയ്യും…ഇനി അടി കൊണ്ടാൽ ഉള്ള ജീവനും കൂടി പോവും…എന്റെ അണ്ണാ ആകെ ഒരു അടിയെ അവന്റെ കയ്യിൽ നിന്നും കൊണ്ടിട്ടുള്ളൂ.. ഇനി എണ്ണത്ത നക്ഷത്രം ഇല്ല… കഴുത്തിൽ ബാന്റാജ് ഇട്ട് ഒരു കൈ ഒടിഞ്ഞ ഗുണ്ട പറഞ്ഞു.. ഉം..ഉം.. 2 അടി അവന്റെ കയ്യിന്ന് കൊണ്ടാൽ ഞങ്ങളെ മാതിരി ഇരിക്കും…

മറ്റ് എല്ലാത്തിന്റെ ഓരോ കാലും ഓടിഞ്ഞിക്ക്… അണ്ണൻ പിന്നെ ആ കൊച്ചിന്റെ കാരുണ്യം കൊണ്ട് മൂക്കിന് മാത്രേ കിട്ടിയുള്ളൂ…അണ്ണാ അത് കണ്ടോ 2ഇൽ കൂടുതൽ കൊണ്ടാൽ ഉള്ള അവസ്‌ഥ… എല്ലാവരും അങ്ങോട്ട് നോക്കി..വിനു ഉണ്ട് ഫുൾ പഞ്ഞിൽ പൊതിഞ്ഞു കിടക്കുന്നു..ഇടയ്ക്ക് ഇടയ്ക്ക് കി .. കീ ..ഉം..ഉം എന്ന ചെറിയ സൗണ്ട് ഓട് കൂടി ഉള്ള ഞെരുക്കം മാത്രേ കേൾക്കുന്നുള്ളൂ…. അടുത്ത് ഉണ്ടായ സിസ്റ്ററോട് ഗണേഷൻ ചോദിച്ചു…ഈ അണ്ണന് എന്താ പറ്റിയെ… Accident ആണെന്ന പറഞ്ഞേ…എനിക്ക് തോന്നുന്നില്ല.. ഇത് ഏതോ കാട്ട് പോത്ത് കൂട്ടത്തോടെ വന്ന് ചവിട്ടി മെത്തിച്ചത് പോലെയുണ്ട്‌…താടി എല്ലും വാരി എല്ലും അതും 4 എണ്ണം കൈ കാൽ അങ്ങനെ ശരീരത്തിൽ ഒടിയാൻ ഇനി എല്ല് ഒന്നും ബാക്കി ഇല്ല… ഇതും പറഞ്ഞു door ന് അടുത്തേക്ക് നോക്കുമ്പോ വായും തുറന്ന് ദീപ്തിയും കൂട്ടുകാരും…

അവർ വിനു നെ നോക്കുമ്പോ ഉണ്ട്.. കിലുക്കത്തിലെ ജഗതി കിടക്കും പോലെ കിടക്കുന്നു…ചെറിയൊരു ഞെരക്കത്തോടെ… ദീപ്തി പറഞ്ഞു ഡാ നിന്നോട് അപ്പോയെ പറഞ്ഞേ അല്ലെ നീ ഇടപെടേണ്ട എന്ന്… എനിക്ക് അവളെ തോൽപിക്കാൻ ആവും എന്ന്… അതും പറഞ്ഞു അവൾ കെട്ടി പിടിച്ചു കരഞ്ഞു.. കീ…കീ…കീ… നോക്കുമ്പോ കെട്ടിപ്പിടിച്ച വേദനയിൽ വിനു ന്റെ ഉള്ളിൽ നിന്നും വന്ന സൗണ്ട് ആണ്… ദേഷ്യത്തോട് ദീപ്തി പറഞ്ഞു ..നാളത്തെ മാച്ച് കഴിയുബോ ഇതേ ഹോസ്പിറ്റലിൽ അവൾ കിടക്കും വിനു…നിനക്ക് വേണ്ടി അത് ഞാൻ ചെയ്യും… വൈകുന്നേരം അഞ്ചു വീട്ടിൽ പ്രാക്ടീസ് ചെയ്യുബോ എല്ലാരും അങ്ങോട്ട് വന്നു…രഞ്ജി യും അപ്പു അവളെ ട്രെയിൻ ചെയ്യുകയാണ്…

ചേച്ചി നാളെ നല്ല ഇടി കാണാം ലെ…ആ ദീപ്തിയുടെ അനിയത്തി എന്റെ ക്ലാസ്സിലാ…ഭയഗര ജാഡ യാ… ഇന്ന് അവൾ പറയ “നിന്റെ അഞ്ചുചേച്ചിനെ നാളെ ദീപ്തി ചേച്ചി തല്ലി ഇഞ്ചപരുവം ആക്കും എന്ന്, വേണേൽ എങ്ങോട്ടലും ഓടി പോവാൻ പറ “എന്നു…അഞ്ചു ചേച്ചി ഇടി കൊള്ളേണ്ട അവളെ കയ്യിന്ന്….ഇടി കൊടുത്താൽ മതി..ലെ ഏട്ടാ എന്നും പറഞ്ഞു ആതു രഞ്ജി ന്റെ കയ്യിൽ തൂങ്ങി…. അപ്പോഴാണ് സുദേവൻ അങ്ങോട്ട് വന്നേ … മോളെ നാളെ എപ്പോഴാണ് match.. ഇവിനിങ് അല്ലെ..ഞങ്ങൾ എല്ലാവരും ഉണ്ട് കാണാൻ… ഇതേ സമയം രഞ്ജി അവളെ പഞ്ചിങ് സ്പീഡ് നോക്കുകയായിനും…അത് കഴിഞ്ഞു കുറെ ട്രിക്സ് പറഞ്ഞു കൊടുത്തു… നിനക്ക് ഫൈനൽ വരെ എത്താൻ വലിയ ബുദ്ധിമുട്ട് ഉണ്ടാവില്ല…

ഫൈനലിൽ മിക്കവാറും ദീപ്തി തന്നെ ആവും എതിരാളി…കാരണം അവൾ നല്ലേണം ട്രെയിൻ ചെയ്യുന്നുണ്ട്…അവൾ 6 മാസം മുൻപേ തന്നെ കോച്ചിനെ പുറത്തിന് റെഡി ആക്കിയിരുന്നു.. പ്രാക്ടീസും തുടങ്ങിക്ക്…. നീ ആണേൽ ശരിക്കും സീരിയസ് ആയേ തന്നെ 1 മാസം ആവുന്നെ ഉള്ളു… അത് സാരമില്ല ഏട്ടാ … പിന്നെ കോച്ചിങ് എനിക്ക് 8 വയസ് ഉള്ളപ്പോൾ തുടങ്ങിയത് അല്ലെ എന്റെ ഏട്ടൻ അല്ലെ ട്രെയിൻ ചെയ്തത്… മോളെ ഒപോസിറ്റ് ഉള്ളവരെ ഒരിക്കലും വില കുറച്ച് കാണരുത്…ശത്രു ന്റെ സ്ട്രങ്ങത് മനസിലാക്കി വേണം തിരിച്ചടിക്കാൻ..അല്ലെ രഞ്ജി…പിന്നെ അപ്പു കിക്ക് ചെയേണ്ട പ്രത്യേക പോയിന്റ് ഉം പഞ്ച് ചെയേണ്ട പോയിന്റും പറഞ്ഞു കൊടുത്തു..ചാൻസ് കിട്ടിയ ഒട്ടും സമയം കളയാതെ എതിരാളിക്ക് ഇട്ട് കൊടുത്തോണം… അതേ….ടോട്ടൽ 5 റൗണ്ട് അല്ലെ..

ആദ്യത്തെ 2 റൗണ്ട് ഡിഫൻസ് ആണ് നല്ലത്…അതും ബോഡി വീക്ക് ആവാതെ നോക്കണം… എനർജി save ചെയ്ത് ഡിഫാൻസ് ചെയ്യണം..മാക്സിമം ഒഴിഞ്ഞു മാറി ഒപോസിറ്റ് നെ ഇറിറ്റേറ്റ് ചെയിക്കണം… അങ്ങനെ ഫുൾ ദേഷ്യത്തിൽ ഫുൾ സ്ട്രെങ്ത്ത് എടുത്ത് നിന്റെ നേരെ വരാൻ തുടങ്ങും ..അവിടെ മനസിലാക്കാം അവളെ സ്ട്രെങ്ത്ത്…പിന്നെ മാക്സിമം അനാവശ്യ പഞ്ച് ഉം ക്കിക്കും ഒഴിവാക്കണം…നമ്മളെ ഓരോ ഇടിയിലും അവൾ ക്ഷീണിക്കണം…3 മത്തെ റൗണ്ട് മുതൽ നീ അറ്റാക്ക് തുടങ്ങണം… ഇന്നത്തെ പ്രാക്ടീസ് കഴിഞ്ഞ പിന്നെ നിർത്തിയെക്കണം…എന്നിട്ട് പോയി നന്നായിട്ട് rest എടുക്ക്…ബോഡി യും മൈന്റും റീഫ്രഷ് ആവണം… പോവുനേന് മുൻപ് ഇവിടുന്ന് ബോഡി ഹീറ്റ് ആക്കി പോവാം… പിന്നെയും എന്തെല്ലാമോ പറഞ്ഞു കൊടുത്തു…

ഇതേ സമയം എല്ലാവർക്കും ജ്യൂസ് കൊണ്ട് കൊടുത്തു ദേവു … അപ്പു രഞ്ജി കാശി യെയും അഭി യെയും വിളിച്ച് മാറി നിന്നു… അപ്പു എന്താ പ്ലാൻ… നാളെ ഇവളെ മാച്ച് കഴിഞ്ഞു തുടങ്ങാം…മറ്റന്നാൾ അഭി പാലക്കാട് പോട്ടെ… നീ എപ്പോയ കാശി ലീവ് ക്യാൻസൽ ആക്കി ജോയിൻ ചെയ്യുന്നേ… ഏട്ടാ ഞാൻ function കഴിഞ്ഞു പിറ്റേന്ന് ജോയിൻ ചെയ്യും അതായത് 26 ന്… പിന്നെ മറ്റേ കാര്യം അന്വേഷിക്കാൻ ഞാൻ വേറെ ഒരാളെ ഏർപ്പാട് ആക്കിക്ക്…ഒരു പുലിയെ … എന്റെ കൂടെ IPS ട്രൈനിങ്ങിൽ ഉണ്ടായത… എട്ടാനൊക്കെ കേട്ടു കാണും.. രൂപലി റെഡ്‌ഡി IPS.. half മലയാളി half ആന്ധ്രാ… ഡാ രൂപലി യോ എനിക്ക് അറിയാം.. ഡാ അവമാരെ കയ്യിൽ കിട്ടിയ നമുക്ക് തരാൻ ഒന്നും അവൾ വച്ചേക്കില്ല…

ഒരു വല്ലാത്ത സാധനം ആ അവൾ…born ക്രിമിനൽസിനെ ഒക്കെ അവളെ കയ്യിൽ കിട്ടിയ കോടതിക്ക് ഒന്നും കൊടുക്കാൻ വച്ചേക്കില്ല അവൾ തന്നെ ശിക്ഷ കൊടുക്കും…നമുക്ക് പ്രതികാരം തീർക്കാൻ പോലും ഒന്നും മിച്ചം വെക്കില്ല… അതൊന്നും ഇല്ല ഏട്ടാ … അവൾ പാവം ആണ്.. ജോലിയോട് ഉള്ള ആത്മാർത്ഥതയും , പിന്നെ ക്രിമിനൽസിനെ കണ്ടാൽ ഉള്ള കലിപ്പും അതേ ഉള്ളു… അവളെ കുടുംബത്തെ മുഴുവൻ അവളെ മുൻപിൽ വച്ചു കൊന്നവൻ മാരെ മുഴുവൻ തേടി പിടിച്ച് ഒരു തെളിവും വെക്കാതെ കൊന്ന് അവിടുന്ന് തുടങ്ങിയതാ ഈ കലിപ്പ്….അല്ല ഏട്ടാ ഏട്ടന് എങ്ങനെയാ പരിചയം… 😬😬 ഇളിച്ചോണ്ട്…

കോയമ്പത്തൂരിൽ നിന്നും വരുമ്പോ കുറച്ച് speed കൂടുതൽ ആയിനും …പോലീസ് വഴിക്ക് നിർത്തിച്ചു ഓവർ സ്പീഡിന്റെ പേരിൽ si കുറച്ച് മോശം ആയി പെരുമാറി ഞാൻ അയാളോട് തട്ടി കയറുകയും ചെയ്തു..ആ സമയത്താണ് ഈ മുതൽ വരുന്നേ ..വരുബോൾ കാണുന്നെ ഞാൻ SI നോട് തട്ടി കയറുന്ന എന്നെയണ്.. ഓടി വന്ന് ചെകിടടക്കം ഒന്ന് തന്നു 😬😬 ഉള്ള നക്ഷത്രം എല്ലാം എണ്ണി പോയി…കോളർ കുത്തിപ്പിടിച്ച് മുട്ടുകാൽ കയറ്റാൻ നോക്കുമ്പോ ആണ് അവക്ക് ഒരു cal വന്നേ… അതുകൊണ്ട് ഞാൻ രക്ഷപെട്ടു… Cal കട്ട് ചെയ്ത് എന്നോട്… എന്താടോ തന്റെ പേര്.?..ഇവിടെ പോയി വരുന്നു? നേരെ SI നോട് എന്താടോ പ്രോബ്ലെം… SI: ഓവർ സ്പീഡ് മാഡം.. ഫൈൻ എഴുതി വേഗം വിടാൻ നോക്ക്…എന്നിട്ട് നമുക്ക് ഒരു ചെറിയ പണി ഉണ്ട്…

ആ കോളനിയിൽ നിന്നും ഒരുത്തന്നെ പൊക്കാൻ ഉണ്ട്… ഞാൻ ഫൈൻ അടച്ചു വണ്ടിയിൽ ഇരുന്ന് ആലോജിക്കുകയ എന്തെത് പെണ്ണ്… ആത്യം അടി പിന്നയെ സംസാരം ഉള്ളു… ഏട്ടാ സധാരണ ദേഹം നൊന്തൽ ആളും തരവും നോക്കറില്ലലോ ഏട്ടൻ…അഭി..🤔 എന്താ എന്ന് അറിയില്ല അഭി അവളെ കണ്ടപ്പോ .. എന്തോ വേണ്ടപ്പെട്ട ആരോ പോലെ തോന്നി.. തിരിച്ചു പ്രതികരിക്കാൻ തോനിയില്ല… അപ്പൊ ദേവു ചോദിച്ചു…ഡാ ചെക്കാ കാശി സത്യം പറയേട നീയും അവളും തമ്മിൽ എന്താ ബന്ധം…ഒന്നും ഇല്ല എന്നൊന്നും പറയേണ്ട… നിന്റെ കണ്ണിൽ അവളെ കുറിച്ചു പറയുബോ ഉള്ള മാറ്റം ഞാൻ കണ്ടെതാണ്… അത് കേട്ട് അഭി 😳😳 ഡാ നാറി ഉള്ളത് പറഞ്ഞോ… അത് പിന്നെ… ഞങ്ങൾ … ഞങ്ങൾ ഇഷ്ടത്തിലാ…ട്രൈനിംഗ് time ലെ രണ്ട് പേർക്കും ഇഷ്ട്ടം ഉണ്ടായിനും…

പിന്നെ 1st പോസ്റ്റിംഗ് ഞങ്ങൾക്ക് ഒരുമിച്ച് ആയിനും കോയബത്തൂർ… അവിടുന്ന് പ്രേമം പൂത്ത് പന്തലിച്ചു…പിന്നെ അവളെ ഫാമിലി കൊല്ലപ്പെടുബോൾ ഞാൻ ഉണ്ടായിനും അവിടെ ഇവളെ മാത്രേ എനിക്ക് അന്ന് രക്ഷിക്കാൻ ആയുള്ളൂ…എല്ലാ പ്രതികാരവും തീർത്തത് ഞങ്ങൾ ഒരുമിച്ച് ആണ്… ഡാ പട്ടി തെണ്ടി ചെറ്റ…. നീയൊക്കെ പ്രേമിച്ചു നടന്നോ…ഞാൻ ഇങ്ങനെ മുരടിച്ചു പൊവത്തെ ഉള്ളു…ആ തെണ്ടി സൂര്യ ഹോസ്പിറ്റൽ എന്തോ ഡോക്ടർ ഉം ആയി ഫുൾ കറക്കം.. ഇന്ദ്രന്റെ കാര്യം പിന്നെ പറയാതെയ ബേധം… എത്ര ഉണ്ടെന്ന് അവന് തന്നെ അറിയില്ല… അപ്പൊ മോനെ കാശി അവളോട് പറയേണ്ട … ഓവർ സ്പീഡിന്റെ കാര്യം…അവൾ ഡീറ്റൈൽ ആയിട്ട് വരട്ടെ…അവക്ക് ഒരു സർപ്രൈസ് കൊടുക്കാം…അവളെ ചമ്മിയ മുഖം ഒന്ന് കാണാം…

ആ രഞ്ജി നീ ഒരു കാര്യം ചെയ്യണം.. match കഴിഞ്ഞതിന് ശേഷം ദേവുന്റെ അച്ഛന്റെ വീട്ടുകാരെ അവരെ കുടുംബ കരെ ഒക്കെ ഫുൾ ഡീറ്റൈൽ എടുക്കണം.. അഞ്ചു അപ്പോയേക്കും പ്രാക്ടീസ് നിർത്തി വന്നു.. എന്തായി കാര്യങ്ങൾ എല്ലാം … ഇടി തുടങ്ങാൻ ആവുമ്പോ എന്നെ കൂട്ടണം… എന്തായാലും നീ ഇല്ലാതെ ഒന്നും ചെയ്യില്ല … നിന്റെ മാച്ച് കഴിയാൻ കാതിരിക്കുകയ ഞങ്ങൾ തുടങ്ങാൻ…പിന്നെ പുതിയ ഒരാൾ കൂടി വരാൻ ചാൻസ് ഉണ്ട് .. നിനക്ക് ഏട്ടത്തി ആയി വരും വരുന്ന ആൾ .ആളെ പേര്… രൂപലി..രൂപലി റെഡ്‌ഡി കാശിയെ നോക്കി രഞ്ജി കണ്ണിറുക്കി അഞ്ചു നോട് പറഞ്ഞു… ഡാ കള്ള IPS ഉള്ളതാണോ… പറ്റിപോയി മകളെ പറ്റിപോയി .. ഒരു ദുര്ബലനിമിഷത്തിൽ പറ്റി പോയി…

നാടക സ്റ്റൈൽ കാശി പറഞ്ഞു… ഫുൾ ശോകം ആണല്ലോ നിന്റെ അവസ്ഥ.. നീ എപ്പോയ കാശിഏട്ടാ ഇങ്ങനത്തെ ചളി ഒക്കെ നിർത്തുക… എല്ലാവരും അവിടുന്ന് ചിരിച്ചും കൊണ്ട് അവരവരുടെ റൂമിലേക്ക് പോയി… ആതു: ഡീ നാളെ നമുക്ക് ക്ലാസ്സിൽ പോവണ്ട…. ചേച്ചിന്റെ fight മിസ്സ് ആവാതെ 1st തൊട്ട് കാണേണ്ടത് അല്ലെ… ആരു: അത് മാത്രം അല്ലെടി .. fight തുടങ്ങുനെന് മുൻപ് ദീപ്തി ചേച്ചിനോട് എന്തായാലും നല്ല അടിപൊളി ഡയലോഗ് എന്തായാലും അഞ്ചുചേച്ചി അടിക്കും…നമ്മളെ ചേച്ചി അല്ലെ ഡയലോഗ് fight നെ കാൾ ത്രില്ലിംഗ് ആയിരിക്കും…അത് മിസ്സ് ആവാതെ നോക്കണം… തുടരും

ദേവാഗ്നി: ഭാഗം 14

Share this story