സ്‌നേഹതീരം: ഭാഗം 18

സ്‌നേഹതീരം: ഭാഗം 18

എഴുത്തുകാരി: ശക്തികലജി

അപ്പൂസ് ഞങ്ങളുടെ രണ്ടു പേരുടെയും കൈ അവൻ്റെ കുഞ്ഞികൈ കൊണ്ടു പൊതിഞ്ഞ് പിടിക്കാൻ ശ്രമിക്കുന്നുണ്ട്…. “ചന്ദ്ര ഉറങ്ങിക്കോ നല്ല ക്ഷീണമുണ്ടാവും….. മോൻ ഉറങ്ങിക്കോളും ” എന്ന് ഗിരിയേട്ടൻ പറഞ്ഞപ്പോൾ ഞാൻ കണ്ണടച്ചു കിടന്നു… ഗിരിയേട്ടൻ്റെ താരാട്ട് പാട്ടിൻ്റെ ഇണത്തിൽ മിഴികളിൽ നിദ്ര പുൽകിയത് പോലുമറിഞ്ഞില്ല…. രാവിലെ ഉണരുമ്പോൾ കണ്ടത് ഗിരിയേട്ടൻ തറയിൽ കിടന്നുറങ്ങുന്നതാണ്… അപ്പൂസിൻ്റെ വലത് കരം വയറിൽ ചുറ്റി പിടിച്ചിട്ടുണ്ട്… തലേദിവസം നടന്ന സംഭവങ്ങൾ ഓരോന്നായി ഓർമ്മയിൽ തെളിഞ്ഞു… . ഗിരിയേട്ടൻ്റെ കൂടെയുള്ള സൈക്കിൾ യാത്ര ഓർത്തപ്പോൾ മനസ്സിൽ ഒരു തണുപ്പ്… ഗിരിയേട്ടൻ്റെ അമ്മയുടെ വാക്കുകളാണ് ഇപ്പോഴും മനസ്സിൽ തങ്ങിനിൽക്കുന്നത്..

ആദ്യമായി കണ്ട ദിവസം തന്നെ കുറുമ്പിയെ സ്വന്തമാക്കണമെന്ന കരുതിയിരുന്നു എന്ന് പറഞ്ഞത് വീണ്ടുഠ ഓർമ്മയിൽ തെളിഞ്ഞു.. പക്ഷേ ഒരു പക്ഷെ ഗിരീയേട്ടൻ നേരിട്ടുവന്ന് സംസാരിക്കുകയോ, പ്രണയം പറഞ്ഞു പോകുകയോ ചെയ്തിരുന്നെങ്കിൽ അന്നത്തെ സാഹചര്യം അതിലൊന്നും പെടാനുള്ള ഒരു സ്വഭാവം ആയിരുന്നില്ല ശരിക്കും … ഗിരിയേട്ടൻ വന്ന് പ്രണയം പറഞ്ഞിരുന്നെങ്കിൽ അന്നത്തെ സ്വഭാവത്തിന് നന്നായി കളിയാക്കി വിടത്തേയുള്ളായിരുന്നു.. അല്ലെങ്കിൽ നാടു മൊത്തം നടത്തിയതിന്.. പക തീർക്കാൻ വന്നതാണ് എന്ന് ചോദിച്ചു വേദനിപ്പിക്കുകയോ ചെയ്യുമായിരുന്നു എന്നാലും ശരത്തേട്ടൻ്റെ വിവാഹത്തിനുമുമ്പ് ഒന്ന് പറഞ്ഞിരുന്നെങ്കിൽ ഒരിക്കലും ശരത്തേട്ടൻ ജീവിതത്തിലേക്ക് പോകുമായിരുന്നില്ല ..

അമ്മയ്ക്ക് അത്രയ്ക്ക് ഇഷ്ടമായിരുന്നു കൂട്ടുകാരിയായ ഭാമയുടെ മക്കളിൽ ആരെയെങ്കിലും ഒരാളെ കൊണ്ട് എന്നെ കെട്ടിക്കാൻ… ഗിരീയേട്ടൻ എന്നെ ഇഷ്ടമാണെന്ന് പറഞ്ഞത് അറിഞ്ഞിരുന്നു എങ്കിൽ അമ്മ തന്നെ മുൻകൈയ്യെടുത്ത് എങ്ങനെയെങ്കിലും വിവാഹം നടത്തിയേനെ. അന്നമ്മ പറഞ്ഞത് ഗിരിയേട്ടന് താൽപര്യമില്ല എന്നാണ് ആലോചിച്ച് ചെന്നപ്പോൾ പറഞ്ഞു എന്നാണ് അറിഞ്ഞത് … അതു കൊണ്ട് ഗിരിയേട്ടൻ്റെ മനസ്സിൽ ഇങ്ങനെ ഒരു ഇഷ്ടം ഉണ്ടാവും ഒരിക്കലും സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല … വർഷങ്ങൾക്കുശേഷം ഇവിടെ വന്നു താമസിക്കുന്നതിനും മനസ്സിൽ എന്തെങ്കിലും ഉണ്ടാവുമോ ഞാൻ സംശയത്തോടെ തറയിൽ കിടക്കുന്ന ഗിരിയേട്ടനെ നോക്കി…

പാവം നല്ല ഉറക്കമാണ്… പക്ഷേ അങ്ങനെ മനസ്സിൽ എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ അത് വാക്കുകളിൽ കൂടിയോ പ്രവൃത്തിയിൽ കൂടിയോ പ്രകടിപ്പിച്ചേനേ… പക്ഷേ വന്ന ദിവസം മുതൽ ഒരു സുഹൃത്ത് എന്നതിൻ്റെ പരിധിവിട്ട് ഗിരീയേട്ടൻ പെരുമാറിയിട്ടില്ല .. എപ്പോഴും എന്നോട് ഒരു കരുതൽ ഉണ്ടായിരുന്നു . അതിൽ ഒരു സുഹൃത്തിനെക്കാൾ ഒരു പ്രണയത്തിൻ്റെ ഒരു അംശം പോലും കാണാൻ കഴിഞ്ഞിട്ടില്ല .. എന്തായാലും ഇനിയും കഴിഞ്ഞതിനെപ്പറ്റി കൂടുതൽ സംസാരിക്കാതെ ഇരിക്കുന്നതാണ് നല്ലത് .. ചിലപ്പോ അത് കാരണം വീണ്ടും എന്തെങ്കിലും പ്രശ്നം വന്നാലോ .. ഇപ്പോഴുള്ള ഒരു സുരക്ഷിതത്വം വല്ലാത്തൊരു സമാധാനം നൽകുന്നുണ്ട്… അത് നഷ്ട്ടപ്പെടുത്താൻ വയ്യ…

ആരുമില്ല എന്നതിനേക്കാൾ നല്ലതാണ് ആരെങ്കിലും അരികിൽ ഉള്ളത് .. ചിലപ്പോൾ വമനസ്സിൽ പഴയ ഇഷ്ടമല്ലെങ്കിലോ ഇങ്ങനെ ചിന്തിച്ച് കൂട്ടുന്നതെല്ലാം വെറുതെയാവും…. ഗിരിയേട്ടൻ മകന് വേണ്ടി മാത്രമാണ് ജീവിക്കുന്നത്… മകനെ നല്ല രീതിയിൽ വളർത്തുക എന്നത് മാത്രമാകും ലക്ഷ്യം… ഗിരീയേട്ടൻ ജോലിക്ക് പോയി തുടങ്ങിയാൽ പിന്നെ മകനെ നോക്കിക്കോളാം എന്ന് പറഞ്ഞേക്കാം .. സമാധാനത്തോടെ ജോലിക്ക് പോയിക്കോട്ടേ … ഗിരിയേട്ടൻ്റെ അമ്മയ്ക്കും സുഖമില്ലാത്തത് കൊണ്ട് എൻ്റെ സഹായവും വേണ്ടിവരുo.. ദൈവം ജീവിതത്തിൽ എന്നെ കൈ വിട്ടതാണ് എന്നാണ് കരുതിയിരുന്നത്.. പക്ഷേ വീണ്ടും ജീവിക്കാൻ കൊതി തോന്നി തുടങ്ങിയിരിക്കുന്നു..

അപ്പൂസ് ഇവിടെ ഉള്ളത് വളരെ നന്നായി നോക്കണം … ശിഖ പറഞ്ഞ വാക്കുകൾ ഇപ്പോഴും ഹൃദയത്തെ കുത്തി നോവിക്കുന്നുണ്ട് .. അവൾക്ക് എങ്ങനെ പറയാൻ തോന്നി ഒരു കുഞ്ഞിനെ ഞാൻ ഇല്ലാതാക്കുമെന്ന്… രണ്ടു കുഞ്ഞുങ്ങളെ നഷ്ടപ്പെട്ടു നിൽക്കുന്നവൾക്ക് നന്നായി അറിയാം ഒരു കുഞ്ഞിനെ ജീവൻ്റെ വില …നഷ്ടപ്പെട്ടു കഴിഞ്ഞാൽ എന്ത് മാത്രം വേദന അനുഭവിക്കേണ്ടിവരും എന്നും അറിയാം .. ശിഖ അവൾ മന:പ്പൂർവ്വം എന്നെ നോവിക്കാൻ ആയി മാത്രം വന്നതാണ് എന്ന് തോന്നുന്നു .. അവളെ ഗിരിയേട്ടൻ വിവാഹം കഴിക്കാൻ പോവുകയാണ് എന്ന് പറഞ്ഞപ്പോൾ സന്തോഷമാണ് തോന്നിയത് ..ന കുഞ്ഞിന് നല്ല അമ്മയായി അവൾ ഉണ്ടാവും എന്ന് കരുതി..

പക്ഷേ അവളുടെ വാക്കുകളും പ്രവർത്തികളും കണ്ടാൽ ഒരിക്കലും ഒരു അമ്മയുടെ സ്നേഹം അപ്പൂസിന് നൽകാൻ കഴിയുമെന്ന് തോന്നുന്നില്ല അവൻ്റെ കുഞ്ഞു ശരീരത്തിൽ നഖത്തിൻ്റെ പാടുകൾ തെളിഞ്ഞു കിടക്കുന്നത് കണ്ട് അവൾ ഉപദ്രവിച്ചത് ആണോ എന്ന് ചോദിച്ചപ്പോൾ അപ്പൂസ് തലയാട്ടി സമ്മതിച്ചതാണ് .. അങ്ങനെയുള്ള ഒരിടത്തേക്ക് വീണ്ടും അപ്പൂസിനെ എങ്ങനെ പറഞ്ഞയക്കും… അവൾ വീണ്ടും ഉപദ്രവിക്കുകയേയുള്ളു.. എന്തായാലും ഇവിടെ വന്നപ്പോൾ ശിഖ പോയത് നന്നായി അല്ലെങ്കിൽ എൻ്റെ മനസ്സിൻ്റെ നിയന്ത്രണം വീണ്ടും നഷ്ടപ്പെട്ടു പോയേനെ… ചിലപ്പോൾ അവളെ തല്ലി പോകും … അവളുടെ നാവ് മറ്റുള്ളവരുടെ ഹൃദയത്തെ കീറി മുറിക്കാൻ മാത്രo മൂർച്ചയുള്ളതാണ്…

ഇനി ഒരിക്കലും തിരിച്ചു വരാതിരിക്കട്ടെ എന്ന് ആഗ്രഹിക്കാനേ പറ്റൂ …പക്ഷേ ഗിരിയേട്ടൻ്റെ മനസ്സിൽ എന്താണെന്ന് അറിയില്ലല്ലോ.. ഗിരിയേട്ടൻ ശിഖയെ വിവാഹം കഴിച്ചാലും അപ്പൂസിന് ഇഷ്ടമാവും എന്ന് തോന്നുന്നില്ല. അല്ല ഇതൊക്കെ ഞാൻ എന്തിനാണ് ചിന്തിച്ചു കൂട്ടുന്നത് .. ഗിരിയേട്ടനുമായിട്ട് ഒരു ബന്ധവുമില്ല.. വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ആൾക്കാർ. അവർ ഇവിടെ താമസിക്കുന്നത് വരെ അവർ തരുന്ന പൈസയ്ക്ക് എല്ലാം സഹായങ്ങളും ചെയ്തു കൊടുക്കുക എന്നത് മാത്രമേ ഉള്ളൂ എൻ്റെ കടമ… ഞാൻ പതിയെ അപ്പൂസിൻ്റെ കൈ മാറ്റി എഴുന്നേറ്റു .. കുഞ്ഞിനെ ചുമരിനോട് ചേർത്ത് കിടത്തി .. കട്ടിലിൻ്റെ അറ്റത്തായി തലയണ വെച്ചു.. മുന്നോട്ട് നടക്കാൻ നോക്കിയപ്പോൾ ഗിരിയേട്ടൻ നീണ്ടുനിവർന്ന് തറയിൽ കിടക്കുകയാണ്..

ദേഹത്ത് ചവിട്ടാതെ ചാടിക്കടന്നതും ഗിരിയേട്ടൻ തിരിഞ്ഞ് കിടന്നതും ഒരുമിച്ചായിരുന്നു.. നേരെ ചാടി കടന്നത് ഗിരിയേട്ടൻ്റെ കയ്യിൽ ചവിട്ടി കൊണ്ടാണ് .. “അയ്യോ “എന്ന ശബ്ദത്തോടെ ഗിരിയേട്ടൻ ചാടി എഴുന്നേറ്റു.. ഞാൻ ചാടി മുറിയുടെ വാതിലിൻ്റെ അടുത്തേക്ക് നീങ്ങിനിന്നു.. ഗിരീഷേട്ടൻ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് വലതുകൈ പൊത്തിപ്പിടിച്ചു തറയിൽ നിന്ന്എഴുന്നേറ്റു.. “എന്തെങ്കിലും വൈരാഗ്യം ഉണ്ടെങ്കിൽ പറഞ്ഞു തീർത്ത പോരേ ചന്ദ്രേ .. അതിങ്ങനെ ചവിട്ടി തീർക്കണോ ” എന്ന് ഗിരിയേട്ടൻ ചോദിച്ചപ്പോൾ ഞാൻ കണ്ണു മിഴിച്ച് നിന്നുപോയി “അത് പിന്നെ ദേഹത്ത് തൊടാതെ ഇങ്ങോട്ട് ചാടാം എന്ന് വിചാരിച്ചു പക്ഷേ ഗിരിയേട്ടൻ തിരിഞ്ഞ് കിടന്നത് കൊണ്ട് ചവിട്ടിയ സ്ഥലം മാറിപ്പോയി…

ഒത്തിരി വേദനിച്ചോ.” ഞാൻ പതർച്ചയോടെ ചോദിച്ചു.. ” ഇല്ല നല്ല സുഖം ആണ് … ഇങ്ങ് വാ ഞാൻ ഒരു ചവിട്ടു തരാം വേദനയുണ്ടോ എന്ന് നോക്ക് ” എന്ന് പറഞ്ഞു ദേഷ്യത്തോടെ എൻ്റെ അടുത്ത് വന്നു.. കൈ പിടിച്ച് എന്നെ വാതിലിനോട് ചേർത്ത് നിർത്തിയതും ശ്വാസം നിന്ന് പോകുന്നത് പോലെ തോന്നി.. ഞാൻ മുഖം താഴ്ത്തി നിന്നു. “സോറി.. അറിയാതെയാണു ” എന്ന് ഞാൻ പറയാൻ ശ്രമിച്ചിട്ട് ശബ്ദം പുറത്തേക്കു വന്നില്ല.. അപ്പോഴേക്ക് അപ്പൂസ് ചിണുങ്ങി കരയാൻതുടങ്ങി .. ഗിരിയേട്ടൻ വേഗം മോൻ്റെ അടുത്തേക്ക് കയറി കിടന്നു ..കുറച്ച് നിമിഷത്തേക്ക് വാതിൽ ചാരി അങ്ങനെ നിന്നു പോയി… ഇനിയും എന്നാൽ എന്തെങ്കിലും ദേഷ്യപ്പെടും എന്ന് തോന്നി.. കുഞ്ഞ് വീണ്ടും കരയും എന്നോർത്തപ്പോൾ പിന്നെ ഞാൻ അവിടെ നിൽക്കാതെ വേഗം അടുക്കളയിലേക്ക് .

പോകാൻ തുടങ്ങിയപ്പോൾ ഗിരിയേട്ടൻ അവിടെ നിൽക്കാൻ കൈ കൊണ്ട് കാണിച്ചു.. . ” പിന്നേ കുളിക്കാൻ പുറത്തെ ബാത്റൂമിൽ പോകണ്ട… മുകളിലത്തെ മുറിയിൽ പോയാൽ മതി… ശിഖയുടെ പിന്നിൽ ശരത്ത് ആണോ എന്നൊരു സംശയം ഉണ്ട്.. ” അത് കൊണ്ട് സൂക്ഷിക്കണം” കുഞ്ഞിനെ തോളോട് ചേർത്ത് കിടത്തി തട്ടി കൊടുത്തുകൊണ്ട് ഗിരിയേട്ടൻ പറഞ്ഞു.. “ശരി” എന്ന് മാത്രം പറഞ്ഞിട്ട് വേഗം അടുക്കളയിലേക്ക് നടന്നു.. അടുക്കളയിൽ കയറിയപ്പോഴാണ് ഓർത്തത് കുളിക്കാനുള്ള വസ്ത്രം എടുക്കാതെ വന്നല്ലോ എന്ന്… കുറച്ച് നേരം അടുക്കളയിൽ തന്നെ ഇരുന്നു.. കൂട്ടാനുള്ള പച്ചക്കറി മാത്രം അരിഞ്ഞുവച്ചു… തലേന്നത്തെ സാമ്പാർ ഗിരിയേട്ടൻ്റെ അമ്മ ഫ്രിഡ്ജിൽ എടുത്ത് വച്ചിട്ടുണ്ട്…

ഇന്നത് ചൂടാക്കിയാൽ മതിയാകും.. ശരിക്കും ശിഖ ശരത്തേട്ടൻ പറഞ്ഞിട്ട് വന്നതാകുമോ.. മാനസീകമായി തളർത്തിയാൽ സ്വയം ഇല്ലാതായി കൊള്ളും എന്ന് കരുതി കാണും… ഡിവോഴ്സ് പേപ്പറിൽ ഒപ്പിടാതെ കീറി കളഞ്ഞതിൻ്റെ ദേഷ്യമുണ്ടാവും… അങ്ങനിപ്പോൾ അയാൾ സുഖമായി ജീവിക്കണ്ട എന്ന് കരുതിയാണ് അന്ന് കീറി കളഞ്ഞത്… ഇപ്പോൾ തോന്നുന്നു ഒപ്പിട്ട് കൊടുത്താൽ മതിയായിരുന്നൂന്ന്.. ഇനി വരുന്നത് അനുഭവിക്കയല്ലാതെ മറ്റുവഴിയില്ല.. അടുക്കള ജനൽ തുറന്ന് നോക്കി.. അഞ്ചരയായിട്ടും പുറത്ത് വെട്ടം വീണു തുടങ്ങിയിട്ടില്ല…. എന്തായാലും വെളിച്ചം നല്ലത് പോലെയാകാതെ പുറത്തിറങ്ങണ്ട… ഞാൻ തിരികെ ചെല്ലുമ്പോൾ മുറിയിൽ രണ്ടുപേരും ഉറങ്ങിയിരുന്നു..

പതിയെ അലമാര തുറന്ന് വസ്ത്രം എടുത്തു മുകളിലത്തെ മുറിയിലേക്ക് നടന്നു… മുറിയുടെ വാതിൽ പൂട്ടിയിട്ടാണ് ബാത്റൂമിൽ കുളിക്കാൻ കയറിയത്.. വേഗം കുളിച്ചിറങ്ങി.. അലക്കാനുള്ള വസ്ത്രവുമെടുത്ത് മുകളിൽ നിന്ന് ഇറങ്ങി വരുമ്പോൾ ഗിരിയേട്ടൻ മുകളിലേക്ക് കയറി വരുന്നുണ്ട്… “ആഹാ കുളിച്ചോ.. ഞാനിന്ന് തൊട്ട് ഓഫീസിൽ പോവാ… തനിക്ക് കുഞ്ഞിനെ നോക്കാൻ പറ്റുമോ… ഇല്ലേൽ ഞാൻ ആരെയെങ്കിലും ഏർപ്പാടാക്കാം ” ഗിരിയേട്ടൻ ചോദിച്ചു…. ഞാൻ പറയാൻ ആഗ്രഹിച്ച കാര്യം തന്നെ ഗിരിയേട്ടൻ എന്നോട് ഇങ്ങോട്ട് ചോദിക്കുന്നു.. മനസ്സിൽ സന്തോഷo നിറഞ്ഞു…. ” ഞാൻ നോക്കിക്കോളാം.. എനിക്ക് ബുദ്ധിമുട്ടില്ല… പിന്നെ ഇവിടെ ഗിരിയേട്ടൻ്റെ അമ്മയുമുണ്ടല്ലോ..

കുഞ്ഞിനെ നോക്കാൻ മറ്റൊരാളുടെ ആവശ്യം ഇല്ല ” ഞാൻ സന്തോഷത്തോടെ പറഞ്ഞു.. ” ഞാൻ ഉച്ചയ്ക്ക് വന്ന് കഴിച്ചോളാം.. എന്നെ കാത്തിരിക്കാൻ വീട്ടിൽ ആളുണ്ട് എന്ന തോന്നൽ മനസ്സിൽ വന്നു തുടങ്ങിയിട്ടുണ്ട്.. രാവിലെ ധൃതി പിടിച്ച് എല്ലാം കൂടിവയ്ക്കാൻ നിൽക്കണ്ടല്ലോ അതാ നേരത്തെ പറഞ്ഞത് ” എന്ന് പറഞ്ഞ് ഗിരിയേട്ടൻ മുകളിലേക്ക് കയറി.. അവൾ പുഞ്ചിരിയോടെ താഴേക്കിറങ്ങുമ്പോൾ ഗിരിയുടെ അമ്മ ചന്ദ്രയുടെ മുഖത്തെ സന്തോഷം നോക്കി കാണുകയായിരുന്നു… അടുക്കളയിലേക്ക് കയറും മുൻപേ അപ്പൂസ് കിടക്കുന്നിടത്തേക്ക് എത്തി നോക്കാനും മറന്നില്ല… “നിന്നെ കാണുമ്പോൾ വല്ലാത്ത നഷ്ട്ട ബോധമാണ് കുട്ടി… ഇത്രയും തങ്കക്കുടം പോലത്തെ ഒരു കുട്ടിയെ നഷ്ട്ടപ്പെടുത്തിയതിൽ…

ഗിരിയുടെ അച്ഛൻ വാശി പിടിച്ചില്ലായിരുന്നുവെങ്കിൽ നീയിപ്പോൾ അവൻ്റെ പെണ്ണായി ഉണ്ടായിരുന്നേനെ.. എനിക്ക് ഒരു വാക്ക് തരുമോ.. എൻ്റെ കാലം കഴിഞ്ഞാലും ഗിരിയേയും കുഞ്ഞിനെയും നോക്കിക്കോളാമെന്ന് “ഗിരിയേട്ടൻ്റെ അമ്മ പ്രതീക്ഷയോടെ എൻ്റെ നേരെ വലത് കരം നീട്ടി… ഞാൻ എന്ത് ചെയ്യണമെന്നറിയാതെ നിന്നു പോയി… അപ്പോഴേക്ക് ഗിരിയേട്ടൻ രക്ഷയ്ക്കായി എത്തിയിരുന്നു… ” അത് പിന്നെ ചന്ദ്രയോട് അമ്മ വാക്ക് മേടിക്കണ്ട ആവശ്യമില്ല… അവൾ ഉണ്ടാവും കൂടെ “… പിന്നെ വിധു വിളിച്ചിരുന്നു…. ഒരു കാര്യം പറഞ്ഞേൽപ്പിച്ചിട്ടുണ്ട്…. അതിനായി നമ്മുക്ക് ഒരു വക്കീലിനെ കാണണം… . ശരത്തുമായി വേർപിരിയാനുള്ള ഡിവോഴ്സ് നോട്ടീസ് അയക്കണം…

അയാൾ അപകടകാരിയാണ്… അയാളെ ഒഴിവാക്കി വിടുന്നതല്ലേ നല്ലത്…”,.. ക്യാൻസർ വന്നാൽ വേണ്ടാത്ത ഭാഗം ഓപ്പറേഷൻ ചെയ്ത് കളയില്ലേ… അത് പോലെയുള്ളു….. ജീവിതത്തിൽ വേണ്ടാത്തയാളെ ഒഴിവാക്കിയേക്കു… അല്ലെങ്കിൽ മാറാവ്യാധിപോലെ രക്ഷപ്പെടാൻ പറ്റാത്തത് പോലെ പടർന്നു പിടിക്കുo….. അയാളെ ഒഴിവാക്കിക്കൂടെ… വെറുതെ എന്തിനാണ് വാശി ” എന്ന് ഗിരിയേട്ടൻ ചോദിച്ചപ്പോൾ ശരിയെന്ന് മാത്രം പറഞ്ഞ് ഞാൻ വേഗം മുൻവശത്തെ കതക് തുറന്നു പുറത്തേക്കിറങ്ങി…. ഗിരിയേട്ടൻ പറഞ്ഞത് ശരിയാണ്… അയാളെ ഒഴിവാക്കണം… അല്ലെങ്കിൽ ജീവിതകാലം മുഴുവൻ ശല്യമായിരിക്കുo.. ഗിരിയേട്ടൻ എൻ്റെ അരികിൽ വന്നു നിന്നു…. “നാളെ തന്നെ വക്കീലിനെ കാണാൻ പോകാം” എന്ന് ഞാൻ പറഞ്ഞപ്പോൾ ഗിരിയേട്ടൻ ചിരിച്ചു…..

ചന്ദ്ര തിരികെ മുറിയിലേക്ക് കയറിയപ്പോൾ ഗിരിമുറ്റത്തേക്കിറങ്ങി…. ചന്ദ്ര ഇത്ര വേഗം ഡിവോഴ്സിന് സമ്മതിക്കുമെന്ന് കരുതിയതല്ല.. അവൻ ചുറ്റുo നോക്കി.. മുറ്റത്തെ മുല്ലചെടികൾക്കും പൂക്കൾക്കും ഇന്ന് സൗന്ദര്യം കുടുതൽ ഉണ്ട് എന്ന് തോന്നി…. ഓരോ മുല്ല പൂവിലും ചന്ദ്രയുടെയും കുഞ്ഞിൻ്റേയും മുഖങ്ങൾ തെളിഞ്ഞു വരുന്നത് പോലെ തോന്നി… ഒരിക്കൽ നഷ്ട്ടപ്പെട്ടു പോയ വസന്തമാണ് നീ…. വീണ്ടും ഒരിക്കലും നഷ്ട്ടപ്പെടുത്തില്ല… അവൻ്റെ മനസ്സിൽ വീണ്ടും പഴയ വസന്തം വിരിഞ്ഞു… ആ വസന്തം അവളുടെ പ്രണയത്തിനായി കാത്തിരിക്കുകയാണ്….തുടരും

സ്‌നേഹതീരം: ഭാഗം 17

Share this story