നിനക്കായ് : ഭാഗം 8

നിനക്കായ് : ഭാഗം 8

എഴുത്തുകാരി: ഫാത്തിമ അലി

“അമ്മച്ചീ….ഈ ഇച്ച എന്നെ കൊല്ലുന്നു….” അന്നമ്മയെ അടിയിൽ കിടത്തി അവളുടെ മുകളിൽ ഇരുന്ന് മുഷ്ടി ചുരുട്ടി മുഖത്തേക്ക് പഞ്ച് ചെയ്യാനായി ഓങ്ങിയതും അവന്റെ ബലിഷ്ടമായ കൈയിലെ ബ്രൈസ്ലെറ്റിന് അറ്റത്ത് തൂങ്ങിയാടുന്ന സ്വർണ്ണ നിറത്തിലെ കുരിശ് പ്രഭയോടെ മിന്നി…. “സാമുവൽ എഡ്വേർഡ് ഫിലിപ്പ് പുലിക്കാട്ടിൽ…..” മാത്യുവിന്റെയും റീനയുടെയും മൂത്ത പുത്രൻ….അന്നമ്മയുടെ ഇച്ച… “ടീ പുല്ലേ…നിന്നോട് പല തവണ ഞാൻ പറഞ്ഞിട്ടുണ്ട് എന്റെ പുറത്തേക്ക് വന്ന് വീഴരുതെന്ന്…” സാം കണ്ണ് കൂർപ്പിച്ച് അവളുടെ മുഖത്തിന് നേരെ വെച്ച മുഷ്ടി മാറ്റാതെ തന്നെ ചോദിച്ചു…. “ഈ😁

അത് ഈ അമ്മച്ചീടെ പണിയാ….” അന്നമ്മ ഇളിച്ച് കാട്ടിക്കൊണ്ട് പറഞ്ഞെങ്കിലും സാം അനങ്ങിയില്ല… “ഇച്ച…സോറീ…അമ്മച്ചി ഒന്ന് പറ…” “അയ്യടാ…നിങ്ങൾ എന്താന്ന് വെച്ചാ ആയിക്കോ….ഞാൻ പോണു….” അന്നമ്മ കേണെങ്കിലും അമ്മച്ചി കൈ മലർത്തി കാണിച്ച് ടെറസ്സിൽ നിന്നും വെളിയിലേക്ക് പോയി… സാമിന്റെ നോട്ടം ഒന്ന് പാളിയതും അന്നമ്മ നൈസായി അവന്റെ കൈക്ക് ഇടയിലൂടെ ഊർന്ന് പുറത്ത് കയറി ഇരുന്ന് അവന്റെ നീണ്ട മുടിയിൽ പിടിച്ച് വലിച്ചു… “ആ…ടീ പിശാശേ…വിടെടീ….” സാമിന്റെ അലർച്ച കേട്ടതും അത് ആസ്വദിച്ച് കൊണ്ട് അന്നമ്മ ഒന്ന് കൂടെ ശക്തിയിൽ വലിച്ചു…

“വിടൂല മോനേ….” “ദേ പിള്ളാരേ…റീന ഇപ്പോ ചട്ടുകവും ആയി വരും…വെറുതേ അവളുടെ കൈക്ക് പണി ഉണ്ടാക്കി വെക്കാതെ ചെന്ന് കുളിക്കാൻ നോക്ക്…” അമ്മച്ചി പകുതിയിൽ വെച്ച് തിരിഞ്ഞ് നിന്ന് രണ്ടിനെയും നോക്കി ഒരു താക്കീതെന്ന പോലെ പറഞ്ഞു… “നിന്നെ ഞാൻ….” “പോടാ ഇച്ചേ….” അവന്റെ പുറത്ത് ഒരു ഇടി കൂടെ കൊടുത്ത് അന്നമ്മ ഇറങ്ങി ഓടി…. “ടീ….” അവളുടെ ഓട്ടം കണ്ട് എഴുന്നേറ്റ് ഇരുന്ന സാമിന്റെ മുഖത്ത് ചിരി വിരിഞ്ഞു…. ഇരു കൈയും വിടർത്തി ഒന്ന് മൂരി നിവർന്ന് ടെറസിലെ കൈവരിയിൽ പിടിച്ച് തൊടിയിലേക്ക് നോക്കി നിന്നു…

പുലർച്ചെയുള്ള തണുത്ത കാറ്റ് അവന്റെ നെറ്റിയിലേക്ക് വീണ് കിടക്കുന്ന മുടിയിഴകളെ തഴുകി കടന്ന് പോയതും കണ്ണുകൾ അടച്ച് വെച്ച് അവനാ കാറ്റിനെ ആസ്വദിച്ചു… ലൂസ് ബനിയനിലൂടെ കാണുന്ന അവന്റെ വിരിഞ്ഞ നെഞ്ചിലെ രോമക്കാടുകളിൽ പറ്റിപ്പിടിച്ച് കിടക്കുന്ന കൊന്ത സാമിന്റെ ഭംഗി ഇരട്ടിപ്പിച്ചിരുന്നു…. സ്വതവേ ശാന്തമായ മുഖവും കുസൃതി നിറഞ്ഞ കണ്ണുകളും ചുണ്ടിൽ എപ്പോഴും നിറഞ്ഞ് നിൽക്കുന്ന പുഞ്ചിരിയും അച്ചായന്റെ പ്രത്യേകത ആയിരുന്നു… നല്ല കട്ട താടിയും പിരിച്ച് വെച്ച മീശയും ഗാംഭീര്യമാർന്ന ശബ്ദവും കൂടിയ ഒത്ത ഒരു പുരുഷൻ…. ചാറ്റൽ മഴ മുഖത്തേക്ക് വീണ് തുടങ്ങിയപ്പോഴാണ് സാം കണ്ണുകൾ തുറന്നത്…

മുഖത്തേക്ക് ഇറ്റി വീഴുന്ന മഴത്തുള്ളികളെ തട്ടി മാറ്റാതെ പുഞ്ചിരിയോടെ സ്വീകരിച്ച് കൊണ്ട് അവനങ്ങനെ നിന്നു…. അമ്മച്ചി കിച്ചണിൽ ചെന്നതും റീനാമ്മ മാത്യുവിനുള്ള ഫുഡ് എടുത്ത് വെക്കുകയായിരുന്നു… അമ്മച്ചിരെ കണ്ട് റീന ഒന്ന് കൂർപ്പിച്ച് നോക്കിയതും അവർ ഇളിച്ച് കാണിച്ച് കിച്ചൺ ടേബിളിന് അടുത്തുള്ള ചെയറിൽ ചെന്ന് ഇരുന്നു…. “മോര് വേണോ അമ്മച്ചീ….?” അവരുടെ മുന്നിലേക്ക് കട്ടൻ നീക്കി വെച്ച് റീന തമാശയിൽ ചോദിച്ചതും അമ്മച്ചി ഒന്ന് പരുങ്ങി കളിച്ചു…. “നീ ഒന്ന് പോയേടീ….” “മ്മ്…മ്മ്…എവിടെ…കൂട്ട് പ്രതികൾ ഒന്നും എഴുന്നേറ്റില്ലേ…?” “ഓ….അവരങ്ങ് വന്നോളും…

നീ ചെന്ന് എനിക്ക് കൂടെ ഭക്ഷണം വിളമ്പി വെക്ക്…മാത്തച്ചൻ എവിടേക്ക് പോവുവാ….?” “പുറത്തേക്ക് എങ്ങോട്ടോ പോവാനുണ്ടെന്ന് പറഞ്ഞു…” മാത്യു ടേബിളിനടുത്ത് എത്തിയതും റീന രണ്ട് പേർക്കും ബ്രേക്ക്ഫാസ്റ്റ് വിളമ്പി കൊടുത്തു… **** ബസിൽ ഇരുന്ന് മഴ ആസ്വദിക്കുന്നതിന് ഇടക്കാണ് ശ്രീ അവളുടെ മൊബൈൽ റിങ് ചെയ്യുന്നത് കേട്ടത്… ബാഗിൽ നിന്ന് എടുത്ത് നോക്കിയതും സുമ ആണെന്ന് കണ്ട് അവൾ വേഗം തന്നെ ആൻസർ ചെയ്തു…. “ശ്രീക്കുട്ടീ….ഇറങ്ങിയോ നിങ്ങൾ…?” “ആ സുമാമ്മേ…ബസിലാണ്…അങ്ങോട്ട് പോയിക്കൊണ്ടിരിക്കുവാ…” “മ്മ്….സുമാമ്മക്ക് മോളെ ഒന്ന് കാണാൻ വരണം ന്ന് ഉണ്ടായിരുന്നു….പക്ഷേ അറിയാലോ….”

“അതൊന്നും സാരമില്ല സുമാമ്മേ….” “മ്മ്…ഹരിയും ആ കുട്ടിയും എങ്ങോട്ടോ പോവാൻ ഇറങ്ങുന്നുണ്ട്….സുമാമ്മ പിന്നെവിളിക്കാം ട്ടോ….” സുമ ഫോൺ വെച്ചതും ശ്രീ ഒന്ന് നിശ്വസിച്ച് കൊണ്ട് പുറത്തെ കാഴ്ചകളിലേക്ക് കണ്ണ് നട്ടു… **** ടെറസിൽ നിന്നും മൂളിപ്പാട്ട് പാടി അന്നമ്മ അവളുടെ റൂമിലേക്ക് ചെന്നു…. വിശാലമായ റൂമിന്റെ ഒരു വശത്തെ ചുവരിൽ ഒട്ടിച്ച് വെച്ചിരിക്കുന്ന ചിത്രത്തിലേക്ക് നോക്കി നിർവൃതി അടഞ്ഞു… “എന്റെ തോമാച്ചായാ…” സ്പടികം മൂവിയിലെ ലാലേട്ടന്റെ ആട് തോമ എന്ന കാരക്ടറിന്റെ ഒരു കട്ട ആരാധികയാണ് നമ്മുടെ അന്നമ്മ…. തോമാച്ചായനെ കാണാൻ എത്ര തവണ ആ പടം കണ്ടിട്ടുണ്ടാവുമെന്ന് പുള്ളിക്കാരിക്ക് ഒരു പിടിയും കാണില്ല…

“ഉഫ്…എന്നാ ഒരു ലുക്ക് ആന്നേ….ആ റെയ്ബാൻ ഗ്ലാസും വച്ച് വരുന്ന വരവ് കണ്ടാൽ പോരേ….സത്ത് പോകും…” നെഞ്ചിൽ കൈ വെച്ച് പ്രണയത്തോടെ ലാലേട്ടന്റെ ഫോട്ടോയിലേക്കും നോക്കി പറഞ്ഞ് പതിവായി കൊടുക്കുന്ന ഫ്ലൈയിങ് കിസ്സും കൊടുത്ത് ഡ്രസ്സും എടുത്ത് വാഷ്റൂമിലേക്ക് കയറി…. പൈപ്പ് തുറന്നപ്പോഴാണ് വെള്ളം വരുന്നില്ലെന്ന് മനസ്സിലായത്… ഇന്നലെ പൈപ്പ് കേടായിട്ട് പ്ലംബറെ വിളിച്ചെങ്കിലും വന്നിരുന്നില്ല… അന്നമ്മ തലക്കിട്ട് ഒരു തട്ടും കൊടുത്ത് അവളുടെ റൂമിൽ നിന്നും ഇറങ്ങി… “ഇച്ചാ…” “എന്നാ ടാ…?” ടെറസ്സിൽ നിന്നും മുടി വിരല് കൊണ്ട് പിന്നിലേക്ക് മാറ്റി റൂമിലേക്ക് പോവുന്ന സാമിനെ കണ്ട് അന്നമ്മ വിളിച്ചതും അവൻ സംശയത്തോടെ അവളെ നോക്കി….

“എന്റെ വാഷ്റൂമിലെ പൈപ്പ് കേടാ…ഞാൻ ആ വാഷ്റൂം യൂസ് ചെയ്യട്ടേ…ഇച്ച തൽകാലം എന്റെ റൂമിൽ ചെന്ന് കിടന്നോ…” “വോക്കേ ബേബീ….” സാമിന്റെ റൂം ചൂണ്ടിക്കാട്ടി പറഞ്ഞതും അവൻ അവളുടെ കെട്ടിവെച്ച മുടി പിടിച്ച് വലിച്ച് അന്നമ്മയുടെ റൂമിലേക്ക് ഓടി… അന്നമ്മ പിന്നാലെ ഓടിയെത്തിയപ്പോഴേക്കും സാം ഡോർ അടച്ച് ലോക്ക് ചെയ്തിരുന്നു… “ടാ ദുഷ്ടൻ ഇച്ചേ…നിന്നെ എന്റെ കൈയിൽ കിട്ടും…” ഡോറിന് രണ്ട് മൂന്ന് തവണ ശക്തിയിൽ അടിച്ച് പറഞ്ഞ് ചവിട്ടി കുലുക്കി സാമിന്റെ റൂമിലേക്ക് പോയി…

അന്നമ്മയുടെ ശബ്ദം ഒന്നും കേൾക്കാഞ്ഞിട്ട് ഡോർ തുറന്ന് തലയിട്ട് നോക്കി…. അവളെ അവിടെയെങ്ങും കാണാത്തത് കൊണ്ട് ചിരിയോടെ ഡോർ തുറന്ന് വെച്ച് അന്നമ്മയുടെ ബെഡിന് അടുത്തേക്ക് ചെന്ന് നന്നായി നനഞ്ഞിരുന്ന ബനിയൻ അഴിച്ച് അടുത്തുള്ള സോഫയിലേക്ക് അലസമായി എറിഞ്ഞു…. ദിനേന വർക്കൗട്ട് ചെയ്ത് ദൃഢമാക്കി വെച്ചിരിക്കുന്ന അവന്റെ നനഞ്ഞ ശരീരം തുടക്കാൻ ശ്രമിക്കാതെ നേരെ ചെന്ന് ബെഡിലേക്ക് കമിഴ്ന്ന് വീണിരുന്നു… ” 🎶ഏഴിമല പൂഞ്ചോല ഹാ മാമലക്കു മണിമാല പൊൻ മാല പൊൻ മാല ഹേ പുത്തൻ ഞാറ്റുവേല കൊഞ്ചെടി കൊഞ്ചെടി കൊഞ്ചെടി കൊഞ്ചെടി മുത്തേ…🎶

” പാട്ടും പാടിക്കൊണ്ട് അന്നമ്മ കുളിക്കാൻ കയറിയ സമയത്താണ് പുലിക്കാട്ടിൽ തറവാട്ടിലേക്ക് ബ്ലാക്ക് കളർ റോയൽ എൻഫീൽഡ് ക്ലാസിക്ക് 350 ബുള്ളറ്റ് വന്ന് നിർത്തിയത്…. മഴ കൊണ്ട് നനഞ്ഞ മുടിയിഴകൾ മാടി ഒതുക്കിക്കൊണ്ട് ബുള്ളറ്റിൽ ഇരുന്ന ചെറുപ്പക്കാരൻ സ്റ്റാൻഡിൽ ഇട്ട് മുറ്റത്തേക്ക് ഇറങ്ങി…. മുഖത്ത് വെച്ച റെയ്ബാൻ ഗ്ലാസ് ഊരി ബ്ലാക്ക് ഷർട്ടിന്റെ ബട്ടൺസിന് മുകളിലായി തൂക്കിയിട്ട് താടിയിലും മീശയിലും തങ്ങി നിന്ന വെള്ളത്തുള്ളികളെ തുടച്ച് മാറ്റി കറുത്ത കരയുള്ള മുണ്ട് മടക്കി കുത്തി ഉമ്മറത്തേക്ക് കയറി… “അമ്മച്ചിയേ….” ബുള്ളറ്റിന്റെ സൗണ്ട് കേട്ട് ഉമ്മറത്തേക്ക് വന്ന ത്രേസ്യയെ കണ്ട് അവരെ പൊക്കി എടുത്തു…

“ഹാ…നിലത്ത് വെക്ക് ചെക്കാ….” അമ്മച്ചി ചിരിച്ച് അവന്റെ തോളിൽ അടിച്ചതും അവൻ അവരെ നിലത്തിറക്കി…. “ബുള്ളറ്റിന്റെ സൗണ്ട് കേട്ടപ്പോ തോന്നി നീയാവും എന്ന്…എത്ര നാളായി നീ ഇങ്ങോട്ടൊന്ന് വന്നിട്ട്….എന്നിട്ട് ഇപ്പോ അവന്റെ ഒരു സ്നേഹം…” ത്രേസ്യ പിണങ്ങിക്കൊണ്ട് പുറംതിരിഞ്ഞ് നിന്നതും അവൻ അവരെ പുണർന്ന് തോളിൽ താടിവെച്ച് നിന്നു…. “ഹാ…പിണങ്ങല്ലേ എന്റെ ത്രേസ്യക്കുട്ടി….” “ആഹാ….അലക്സ് മോനോ….എന്ന് കണ്ടതാ നിന്നെ…” റീന ആരാണെന്നറിയാൻ വന്ന് നോക്കിയപ്പോഴാണ് ആളെ മനസ്സിലായത്…. സാമിന്റെ ചങ്കും കരളും ആയ അലക്സ് ജോസഫ് ആയിരുന്നു അത്….

“എന്റെ റീനാമ്മച്ചീ..ഞാനിങ്ങ് വന്നില്ലേ…പിന്നെ എന്തിനാ ഈ പരിഭവം…” “പത്ത് പതിനഞ്ച് ദിവസം കറങ്ങി നടന്നിട്ടാവും ഒരു കോലം ആയിട്ടുണ്ട്….” റീന അലക്സിന്റെ മുടിയിലും മുഖത്തും ഒക്കെ തലോടിക്കൊണ്ട് പറഞ്ഞു… “ഓഹ്…എന്റെ റീനാമ്മച്ചീ….അതൊക്കെ വിട്…വാ എനിക്ക് വിശക്കുന്നു…വല്ലതും കഴിക്കാൻ തന്നേ….” അലക്സ് റീനയെ പിടിച്ച് വലിച്ച് അകത്തേക്ക് കൊണ്ട് പോയി…. “ആദ്യം ഈ മുടി ഒന്ന് തുവർത്തട്ടേ…മഴയത്ത് നനഞ്ഞ് കുളിച്ച് വന്നിരിക്കുന്നു…” അമ്മച്ചി തുവർത്ത് എടുത്ത് അലക്സിന്റെ മുടിയിൽ തുവർത്തിക്കൊടുത്തു… “ഞാനൊന്ന് ഈ ഡ്രസ് മാറി വരട്ടേ…

റീനാമ്മച്ചി ഫുഡ് വിളമ്പി വെച്ചോ…” നിറഞ്ഞ് വരുന്ന കണ്ണുകൾ ആരും കാണാതിരിക്കാനായി അലക്സ് വേഗം ചെയറിൽ നിന്ന് എഴുന്നേറ്റ് സ്റ്റെയർ കയറി…. സാമും അലക്സും സ്കൂളിൽ പഠിക്കുന്ന സമയത്ത് കൂട്ടായതാണ്… അലക്സിന്റെ അമ്മയും അപ്പയും അനിയത്തിയതും ഒരു ആക്സിഡന്റിൽ മരിച്ച ശേഷം അവൻ അമ്മാമ്മയുടെ കൂടെ ആയിരുന്നു താമസിച്ചിരുന്നത്…. അലക്സുമായി സാം കൂട്ടായതിന് ശേഷം പുലിക്കാട്ടിലെ എല്ലാവർക്കും അവൻ സ്വന്തം മകനെ പോലെ ആയിരുന്നു… ****** കോട്ടയത്ത് ബസ് ഇറങ്ങിയതും ശ്രീ ഫോണെടുത്ത് ആനിയെ വിളിച്ചു…. അവർ നിൽക്കുന്ന സ്ഥലം പറഞ്ഞ് കൊടുത്ത് ആനിയെ നോക്കിക്കൊണ്ടിരുന്ന ശ്രീയുടെ തോളിലായി ആരുടെയോ കരസ്പർശം ഏറ്റതും അവൾ തിരിഞ്ഞ് നോക്കി… “ആനീ….” പിന്നിൽ നിറഞ്ഞ ചിരിയോടെ നിൽക്കുന്ന ആനി ശ്രീയെ ഇറുകെ പുണർന്നു…

“എത്ര കാലം ആയെടീ പെണ്ണേ നിന്നെ ഒക്കെ ഒന്ന് കണ്ടിട്ട്…” ശ്രീയുടെ താടിയിൽ പിടിച്ച് സന്തോഷം പങ്ക് വെച്ച ആനിയെ നോക്കി ശ്രീ ഒന്ന് പുഞ്ചിരിച്ചു… “നിന്റെ അല്ലേ ഒരു വിവരവും ഇല്ലാതിരുന്നത്…. “എന്നാ ചെയ്യാനാ ടീ…അപ്പ പോയപ്പോ പിന്നെ ആ നാട്ടിൽ നിൽക്കാൻ തോന്നിയില്ല….അതാ പെട്ടിയും കിടക്കയും എടുത്ത് അമ്മച്ചീടെ കൂടെ ഇങ്ങോട്ട് പോന്നത്….പിന്നെ ഓരോ ഓട്ടത്തിനിടക്ക് നിങ്ങളെ ഒക്കെ വിളിക്കാനും കുശലം ചോദിക്കാനും ഒക്കെ മറന്ന് പോയി…” “അറിയാം ടീ….ഞാൻ വെറുതേ ചോദിച്ചെന്നേ ഉള്ളൂ….” ആനിയുടെ കരം ഗ്രഹിച്ച് കൊണ്ട് ശ്രീ പതിയെ പറഞ്ഞു… “അച്ഛാ…അമ്മേ…എന്നെ ഓർക്കുന്നുണ്ടോ….ഞങ്ങൾ ഒരുമിച്ച് പഠിച്ച സമയത്ത് കുറേ തവണ തറവാട്ടിൽ വന്നിട്ടുണ്ട്…”

വസുന്ധരയുടെയും മാധവന്റെയും അടുത്തേക്ക് ചെന്ന് അവരുടെ കൈ പിടിച്ച് ചോദിച്ചതും അവർ പുഞ്ചിരിയോടെ തലയാട്ടി… “ഉവ്വ് മോളേ…ഓർമ്മ ഉണ്ട്…” വസുന്ധര ആനിയുടെ കവിളിൽ തലോടിക്കൊണ്ട് പറഞ്ഞു… “നമുക്ക് എന്റെ വീട്ടിലേക്ക് പോവാം…ഫ്രഷ് ആയി വല്ലതും കഴിച്ചിട്ട് കോളേജിലേക്ക് ചെന്ന് നോക്കാം….” ആനി അവരെയും വിളിച്ച് ടാക്സിയിൽ അവളുടെ വീട്ടിലേക്ക് പുറ്റപ്പെട്ടു…. **** 🎶മാരനെ കണ്ടാൽ മയിലെണ്ണ തോൽക്കും പാറ കരിമ്പാറ പാറ തന്നുള്ളിൽ പനിനീരൊഴുകും ചോല തേൻ ചോല കണ്ണാടി നോക്കും കാട്ടുപൂവേ കണ്ണു വയ്ക്കാതെ തമ്പുരാനെ പുത്തൻ ഞാറ്റുവേല കൊഞ്ചെടി കൊഞ്ചെടി കൊഞ്ചെടി കൊഞ്ചെടി…..🎶

കുളിയും കഴിഞ്ഞ് പാട്ട് പാടിക്കൊണ്ട് പുറത്തേക്ക് ഇറങ്ങിയതാണ് അന്നമ്മ… ബാത്ത് ടവൽ ചുറ്റി മുടി കെട്ടി വെച്ച തോർത്തെടുത്ത് മാറ്റി നനഞ്ഞ മുടി അങ്ങോട്ടും ഇങ്ങോട്ടും കുടഞ്ഞ് രണ്ട് സ്റ്റെപ്പും ഇട്ട് തിരിഞ്ഞപ്പോഴാണ് അലക്സ് ഡോർ ഓപ്പൺ ചെയ്ത് അകത്തേക്ക് കയറിയത്…. ഞെട്ടി തിരിഞ്ഞ് നോക്കിയ അന്നമ്മ കണ്ണ് തള്ളി നിൽക്കുന്ന അലക്സിനെ ആണ് കണ്ടത്…. അവനെ കണ്ട പകപ്പിൽ മാറിൽ നിന്ന് ഊർന്ന് വീഴാൻ തുടങ്ങിയ ടവലിനെ അവൾ ശ്രദ്ധിച്ചില്ല……..തുടരും

നിനക്കായ് : ഭാഗം 7

Share this story