അത്രമേൽ: ഭാഗം 14

അത്രമേൽ: ഭാഗം 14

എഴുത്തുകാരി: ശ്രുതി കൃഷ്ണ

ദർശനെക്കുറിച്ചാലോചിക്കും തോറും മനസ്സിന് വല്ലാത്ത വിങ്ങൽ പോലെ തോന്നി ഗോപുവിന്….അവനെ നോവിച്ചതോർത്ത് കണ്ണൊക്കെ നിറഞ്ഞു വന്നു…. അവൻ പിണങ്ങി കാണുമോ എന്ന ചിന്ത ഉറക്കം കെടുത്തി… വേച്ചു വേച്ചു നീങ്ങുന്ന അവന്റെ രൂപം ഓർമ്മ വന്നപ്പോൾ ഒന്ന് ചെന്ന് കാണാൻ തോന്നി…പതിയെ പുറത്തിറങ്ങി…ഹാളിൽ മിന്നിമറിയുന്ന അലങ്കാര ലൈറ്റുകളുടെ ഇത്തിരി വെട്ടത്തിൽ എങ്ങനെയോ തപ്പി തടഞ്ഞു കോണിപ്പടിയിലേക്കുള്ള വെളിച്ചം തെളിച്ചു…കുറച്ചു കൂടി വെളിച്ചം എല്ലായിടത്തും കണ്ടപ്പോൾ ഉള്ളിലെ പേടിക്കും ഇത്തിരി ശമനം വന്നു…അമ്മാവന്റെ മുറിയുടെ വാതിൽ അടച്ചിട്ടിരിക്കുന്നത് കണ്ടു….

ഒരു നിമിഷം വിളിക്കണോ വേണ്ടയോ എന്ന് ശങ്കിച്ചു…. പെട്ടെന്നൊരോർമയിൽ ഊണ് മുറിയിലേക്ക് കയറി ചുവരലമാരയിലായി സൂക്ഷിച്ച അമ്മാവന്റെ ശരീരവേദനയ്ക്കുള്ള മരുന്നെടുത്ത് കയ്യിൽ കരുതി…പതിയെ പടികൾ കയറുമ്പോൾ ഒരുറപ്പിനെന്നോണം ഈശ്വര നാമങ്ങൾ ഉരുവിട്ടു… ദർശന്റെ മുറിയുടെ വാതിൽ വരെ പേടിയില്ലാതെ ചെന്നെത്താൻ അതവളെ സഹായിച്ചു… വാതിൽ തുറന്ന് അകത്ത് കയറുമ്പോൾ ടേബിൾ ലാമ്പിന്റെ അരണ്ട വെളിച്ചത്തിൽ ശാന്തമായി കിടന്നുറങ്ങുന്ന ദർശന്റെ മുഖം കണ്ടു…ഇടയ്ക്കിടെ ആ മുഖത്ത് എന്തൊക്കെയോ ഭാവങ്ങൾ മിന്നിമറിയും പോലെ…

പതിയെ ചെന്ന് കട്ടിലിൽ അടുത്തിരുന്നു…താൻ പിടിച്ചു വേദനിപ്പിച്ച കൈ ഓർത്തു വയ്ച്ചു ഇത്തിരി മരുന്നെടുത്ത് നന്നായി തടവികൊടുത്തു… തനിക്കരികിൽ ഒരു സാന്നിധ്യം അറിഞ്ഞെന്ന പോലെ അവൻ നെറ്റി ചുളിച്ചു… പതിയെ കണ്ണ് തുറക്കാൻ ശ്രമിച്ചു…മുഖം ചെരിച്ചപ്പോൾ നെറ്റിയിലേക്ക് വീണു കിടന്ന് അലോസരമുണ്ടാക്കിയ മുടിയിഴകളെ വകഞ്ഞു മാറ്റി ഒതുക്കി വയ്ച്ചത് അവളായിരുന്നു…കൈ പിൻവലിക്കും മുൻപേ പിടി വീണു…വലിച്ചടുപ്പിച്ചു പൊതിഞ്ഞു പിടിച്ചു… അപ്രതീക്ഷിതമായ നീക്കത്തിൽ അവളും വീണു പോയി…മരുന്നൊക്കെ കയ്യിൽ നിന്നും താഴെ വീണു…

അവന്റെ കൈത്തണ്ടയിൽ തന്റെ തലയമർന്നതറിഞ്ഞവൾ അവന് നോവുമെന്നോർത്ത് പിടഞ്ഞു മാറാൻ ശ്രമിച്ചു…അതോടെ പിടിത്തത്തിന്റെ മുറുക്കവും കൂടി… നിലച്ച മുറുമുറുപ്പുകൾ പിന്നെയും ഉരുവിടുന്ന കൂട്ടത്തിൽ “വർഷേ…” എന്നൊരു വിളി വന്നു…അവളെ വരിഞ്ഞു മുറുക്കി കഴുത്തിലേക്ക് മുഖം പൂഴ്ത്തി…സങ്കടങ്ങൾ ഉരുവിട്ട് കണ്ണീർ വാർത്തു… അവന്റെ ചുടു നിശ്വാസമേറ്റവൾ ഒന്നു പുളഞ്ഞു…താടി രോമങ്ങൾ കഴുത്തിൽ ഉരസി ഇക്കിളിപ്പെട്ടു… കാതോരം “വർഷേ… “എന്ന വിളി കേട്ടപ്പോൾ കുണുങ്ങി ചിരിച്ചു… “വർഷേച്ചിയല്ലല്ലോ…ഗോപുവല്ലേ… പൊട്ടൻ…” കേട്ടില്ലെന്ന പോലെ അവൻ പിന്നെയും എന്തൊക്കെയോ പുലമ്പി…

കൈകളുടെ സ്ഥാനം മാറിത്തുടങ്ങി…അധരങ്ങൾ സ്നേഹമുദ്രണങ്ങൾ ചാർത്തിക്കൊടുത്തപ്പോൾ അവളതൊക്കെ ഏറ്റുവാങ്ങി…ഉള്ളിലെ ലഹരിക്ക് അടിമപ്പെട്ടു അവൻ പറയുന്നതെല്ലാം ശ്രദ്ധയോടെ കേട്ട് തിരുത്തിക്കൊടുക്കുമ്പോൾ തനിക്ക് സംഭവിക്കുന്ന മാറ്റങ്ങൾ അവളും അറിയാതെ പോയി… അതറിഞ്ഞു തുടങ്ങിയപ്പോഴേക്കും ശരീരം വിറങ്ങലിച്ചിരുന്നു… അവന്റെ കൈക്കരുത്തിൽ തളർന്നു പോയിരുന്നു… എപ്പോഴോ മുഖത്തെ പുഞ്ചിരി മാഞ്ഞു…വാർത്തമാനങ്ങൾ നിലച്ചു…നോവുണർന്നു… തൊണ്ടക്കുഴിയിൽ തങ്ങിക്കിടന്ന കരച്ചിൽചീളുകൾ പുറത്തെത്തിയപ്പോഴേക്കും അവന്റെ അധരങ്ങൾ അവയെ കവർന്നു….എല്ലാം അറിഞ്ഞിട്ടും പ്രതികരിച്ചത് തോരാതെ പെയ്ത അവളുടെ കണ്ണുനീരും…അവനിൽ ക്ഷതങ്ങളേല്പിച്ച അവളുടെ കൈനഖങ്ങളും മാത്രമാണ്… ❤❤❤❤❤

ഉറക്കമെണീക്കുമ്പോൾ തല വെട്ടിപ്പൊളിയുന്ന പോലെ തോന്നി ദർശന്…വളരെ ആയാസപ്പെട്ടാണ് കണ്ണുകൾ തുറന്നത്…കിടപ്പിൽ തന്നെ കണ്ണോടിച്ചപ്പോൾ വീട്ടിലാണെന്നും തന്റെ മുറിയിലാണെന്നും ആശ്വാസത്തോടെ തിരിച്ചറിഞ്ഞു…എന്നാൽ ഒന്ന് ശ്വാസം പോലും വിടുന്നതിനു മുൻപേ തന്റെ കൈക്കുള്ളിലാരോ കിടക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞു…പിടച്ചിലോടെ എഴുന്നേറ്റപ്പോൾ തന്നോട് പറ്റിച്ചേർന്നുറങ്ങുന്ന ഗോപുവിനെ കണ്ട് നടുങ്ങിപ്പോയി…ഒരു നിമിഷം അവളെ പകച്ചു നോക്കി…കട്ടിലിൽ ചുരുണ്ടു കൂടിക്കിടക്കുന്ന പുതപ്പെടുത്തു അവളെ പൊതിഞ്ഞു…

ഇന്നലത്തെ കാര്യങ്ങൾ ഓർക്കാൻ ശ്രമിച്ചപ്പോളും ഇങ്ങനൊരു കാര്യം ഒരിക്കൽ പോലും മനസ്സിലേക്കെത്തിയില്ല…ഒപ്പം തലേ ദിവസത്തിന്റെ അന്ത്യഭാഗങ്ങൾ ശൂന്യമായിക്കിടക്കുന്നതായി തോന്നി… ഓർക്കാൻ ശ്രമിക്കും തോറും തല വെട്ടിപ്പൊളിയുന്നത് പോലെ തോന്നി…ഇനിയെന്ത് എന്ന ചിന്ത മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു…പയ്യെ പിടഞ്ഞെണീറ്റ് അല്പ നേരം ഗോപുവിനെ നോക്കിനിന്നു…..ഇത്തിരി ധൈര്യം സംഭരിച്ചു അവളെ വിളിച്ചുണർത്തി…കണ്ണു തുറക്കാനുള്ള അലസതയോടൊപ്പം വേദനയറിഞ്ഞെന്ന പോലെ മുഖം ചുളിയുന്നുണ്ടായിരുന്നു…

പയ്യെ തുറന്ന കണ്ണുകൾ മുൻപിൽ ദർശനെ കണ്ട് ആദ്യമൊന്നു വിടർന്നു… പിന്നെ പരിഭ്രമത്തോടെ ചിമ്മിത്തുറന്നു…തനിക്ക് നേരെ നീളുന്ന അവന്റെ കൈകൾ പേടിയോടെ തട്ടിമാറ്റി…പൊതിഞ്ഞു പിടിച്ച പുതപ്പിൽ കൈകൾ മുറുക്കി കട്ടിലിന്റെ അരികിലേക്ക് നിരങ്ങി നീങ്ങി ഒതുങ്ങിയിരുന്നു… “ഗോപു…. ഞാൻ….” അവളോടെന്ത് പറയുമെന്നറിയാതെ അവൻ കുഴങ്ങി… നിറഞ്ഞ കണ്ണുകൾ കാൺകെ മനസ് വിങ്ങി… സംഭവിച്ചു പോയ അപരാതമോർത്ത് സ്വൊയം ശപിച്ചു… “ഗോപുന് നൊന്തല്ലോ…” സങ്കടത്തോടെ പറയുമ്പോൾ ശബ്ദം നേർത്തിരുന്നു…നിറഞ്ഞ കണ്ണുകൾ തനിക്ക് നേരെ ഭീതിയോടെ നോക്കുന്നത് കണ്ടപ്പോൾ പിന്നേ അവന് അരികെ നിൽക്കാൻ തോന്നിയില്ല…

തന്റെ സാന്നിധ്യം അവളെ ഭയപ്പെടുത്തുന്നതറിഞ്ഞു….ആ കാലിൽ വീണ് മാപ്പ് പറയയണമെന്നുണ്ടായിരുന്നെങ്കിലും അവൾ ബഹളം വയ്ക്കുമോ എന്ന ചിന്ത പുറകോട്ടു വലിച്ചു…ഒന്ന് കൂടി തിരിഞ്ഞു നോക്കിയപ്പോൾ അവൾ കണ്ണീരൊപ്പി സ്വൊയം പരിശോധിക്കുന്നത് കണ്ടു… മുറിവിട്ടിറങ്ങുമ്പോൾ മനസ്സ് ശൂന്യമായിരുന്നു…നേരെ ടെറസ്സിലേക്ക് കയറി… വെറും നിലത്തേക്ക് തകർന്നിരുന്നു… തന്നെ സ്നേഹത്തോടെ നോക്കുന്ന കണ്ണുകൾ ഓർമ വന്നു… “ദച്ചേട്ടാ…” എന്ന മധുരമൂറുന്ന ശബ്ദമോർമ വന്നു… ഏറ്റവും അവസാനം താൻ നോവിച്ചതിന്റെ പരിഭവം പറയുന്ന…

പേടിയോടെ,പിടയ്ക്കുന്ന കണ്ണുകളോടെ തന്നെ നോക്കുന്ന പെണ്ണിനെ ഓർമ വന്നു…ആത്മ നിയന്ത്രണം നഷ്ടപ്പെട്ടവൻ പൊട്ടിക്കരഞ്ഞു…മുടിയിൽ പിച്ചി വലിച്ചു സ്വൊയം വേദന തിന്നു…മുഷ്ടി ചുരുട്ടി അവളെ കളങ്കപ്പെടുത്തിയ കൈകൾ ഭിത്തിയിൽ ആഞ്ഞടിച്ചു… “ദർശാ…..” അച്ഛന്റെ വിളി കേട്ടാണ് അവൻ മുഖമുയർത്തി നോക്കിയത്… കരഞ്ഞു കലങ്ങിയ അവന്റെ കണ്ണുകൾ കണ്ട് അയാൾക്കും നോവുന്നുണ്ടായിരുന്നു…എന്നിട്ടും ഗൗരവം നടിച്ചു… “നീ ഗോപുവിനെ കണ്ടോ?” അയാളുടെ ചോദ്യം കേൾക്കേണ്ട താമസം അവൻ പിടഞ്ഞെഴുന്നേറ്റു… അയാളെക്കാൾ മുൻപേ അവളെ തിരയാനാഞ്ഞു…

തന്റെ മുറിയുടെ വാതിൽ മലർക്കെ തുറന്നിട്ടിരിക്കുന്നത് കണ്ടു… പരിഭ്രമത്തോടെ താഴേക്ക് ഇറങ്ങി ചെന്നു…ആദ്യം അവളുടെ മുറിയിൽ തിരഞ്ഞു… പിന്നെ വീട്ടിലെ മറ്റെല്ലാ മുറികളിലും… അടുക്കളയിലും… ബാത്‌റൂമിലുമെല്ലാം പാഞ്ഞു നടന്നു തിരഞ്ഞു… തന്റെ അമ്മയെയും കാണുന്നില്ലല്ലോ എന്നവൻ സംശയത്തോടെ ഓർത്തു…അവന്റെ പ്രവർത്തിയും വെപ്രാളവും മുഖഭാവങ്ങളും സുധാകരൻ അത്ഭുതത്തോടെ നോക്കി കണ്ടു…തലേന്നത്തെ കെട്ടിറങ്ങിയില്ലേ എന്ന് സ്വൊയം ചിന്തിച്ചു… വീടിനകം മുഴുവൻ പൂർത്തിയാക്കി പുറത്തേക്കിറങ്ങി ചെന്നപ്പോൾ പഴയ ചായ്‌പ്പിന്റെ തിണ്ണയിൽ സങ്കടത്തോടെ ഇരിക്കുന്നവളെ കണ്ടു…

നെഞ്ചിൽ കൈ വയ്ച്ചു ദീർഘമായി നിശ്വസിക്കുമ്പോൾ ആശ്വാസമെന്നോണം അച്ഛന്റെ കൈകളും ചുമലിൽ പതിഞ്ഞു… “കള്ളി….മുഖം വീർപ്പിച്ചിരിക്കുന്നത് കണ്ടില്ലേ… രാവിലെ നടക്കാൻ കൂട്ടാത്തതിന്റെ പിണക്കമാവും….ഇന്നലെ കാലത്ത് പുറപ്പെട്ടത് മുതൽ ഇവിടെ തിരിച്ചെത്തുന്നത് വരെ നിർത്താതെ തുമ്മിക്കൊണ്ടിരുന്നതാ…തണുപ്പ് തീരെ പറ്റില്ല അതിന്…പോരാത്തതിന് ഇന്ന് പുലർച്ചെ കാലം തെറ്റിയൊരു മഴയും…മനഃപൂർവം കൂട്ടാതിരുന്നതാ…അതാ ഉണരുന്നതിന് മുൻപേ പോയത്…” അവളുടെ സങ്കടത്തിന്റെ കാരണമാറിയാവുന്നത് പോലെ അയാൾ പറഞ്ഞപ്പോൾ യഥാർത്ഥ കാരണം പറയാൻ കഴിയാതെ ദർശനും വീർപ്പുമുട്ടി…

“അമ്മാമ്മേടെ ഗോപു കുട്ടി എന്തിനാ ഇവിടെ വന്നിരിക്കണേ…?” അയാളുടെ ശബ്ദം കേട്ട് അവൾ തലമുയർത്തി നോക്കി… ഇത്തിരി മാറി ദർശനെ കണ്ടപ്പോൾ മുഖം കൊടുത്താതെ തല ചെരിച്ചു… “അമ്മാമ്മ… പറഞ്ഞിട്ടില്ലേ ഒറ്റയ്ക്ക് ഇങ്ങോട്ട് വരരുതെന്ന്… വല്ല ഇഴജീവികളും കാണും…” സത്യമാണെന്ന പോലെ അവളൊന്നു തലയാട്ടി… നിറഞ്ഞു വന്ന കണ്ണുകൾ അമർത്തി തുടച്ചു… “അയ്യേ അമ്മാമ്മേടെ കുട്ടി എന്തിനാ കരയണേ…അമ്മാമ്മയോട് പിണങ്ങിയോ?” അയാൾ സങ്കടപ്പെട്ടു ചോദിച്ചപ്പോൾ അവൾ ഇല്ലെന്ന് തലയനക്കി… “പിന്നെ?” അവളുടെ മുടിയിൽ പതിയെ തലോടി ചോദിച്ചപ്പോൾ അവൾ ദർശനെയൊന്നു പാളി നോക്കി…

“ഗോപു ദചേട്ടനോടാ പിണങ്ങിയെ…..ദചേട്ടൻ ഗോപുനെ നോവിച്ചല്ലോ……പിന്നെ….” ചുണ്ട് പിളർത്തി സങ്കടം പറയുന്നവളെ അയാൾ ചേർത്തു പിടിച്ചു….ഇത്തിരി മുഴച്ച അവളുടെ നെറ്റിയിൽ ഒന്നുഴിഞ്ഞു…അടുത്തതെന്ത് പറയുമെന്ന് ചിന്തിക്കുന്നവൾ ഇടയ്ക്ക് ദർശനെ ഇടം കണ്ണിട്ടൊന്നു നോക്കി…തല മുതൽ കാല് വരെ പെരുക്കുന്ന പോലെ തോന്നി അവന്…വരുന്നതെന്തും നേരിടാൻ അവനും തയ്യാറെടുത്തു… “സാരല്ലാ… നമുക്കെ അവനെ ഇരുട്ടത്ത് കിടത്തി വെളിച്ചത്ത് ചോറ് കൊടുക്കാല്ലോ…” കൂടുതലെന്തെങ്കിലും പറയും മുൻപേ ചിരിയോടെയുള്ള അയാളുടെ മറുപടിക്ക് സങ്കടത്തോടെയെങ്കിലും അവളൊന്നു തലയിളക്കി… പിന്നെ പെട്ടന്നെന്തോ ഓർത്തിട്ടെന്ന പോലെ വേണ്ടെന്നും തലയാട്ടി…

അയാളുടെ സംസാരം ദർശനെയും അത്ഭുതപ്പെടുത്തി…ഒന്നും മനസ്സിലാവാതെ അവനും കണ്ണു മിഴിച്ചു… “ദചേട്ടന് പേടിയാവൂലെ…?” അലിവോടെ പറയുന്നവളെ കാൺകെ അവന്റെ നെഞ്ചു പൊടിഞ്ഞു….രക്തം കിനിയുന്നതായി തോന്നി….അവളോട് ചെയ്തു പോയ തെറ്റ് അവനെ പൊള്ളിച്ചു… കുറ്റബോധത്താൽ ഹൃദയഭാരമേറി… സ്നേഹത്തോടെ നോക്കുന്നവൾക്കൊപ്പം അയാളും അവനെ രൂക്ഷമായോന്ന് നോക്കി… “ഇന്നലെ എങ്ങനെയാ വന്ന് കേറിയതെന്ന് എന്റെ മോന് വല്ല നിശ്ചയവും ഉണ്ടോ?…കുടിച് ബോധമില്ലാതെ ഓരോന്ന് പുലമ്പി….നാണമുണ്ടോ ദർശാ നിനക്ക്…” ദേഷ്യത്തോടെ പറയുന്നയാൾക്ക് മുൻപിൽ അവന്റെ ശിരസ്സ് കുനിഞ്ഞു… “എന്താ നിനക്ക് മറുപടിയൊന്നും ഇല്ലേ…

ഇങ്ങനെ കുടിച്ചു കൂത്താടി നടക്കാനാണോ ഞാൻ നിന്നെ പഠിപ്പിച്ചിട്ടുള്ളത്… എന്തെങ്കിലും പ്രശ്നം വന്നാൽ അത് ചങ്കൂറ്റത്തോടെ നേരിടാൻ പഠിക്കണം… അല്ലാതെ കള്ളും കുടിച്ചു ബോധമില്ലാതെ നടന്നു സ്വൊയം നശിക്കുകയല്ല വേണ്ടത്…” “അച്ഛാ… ഞാൻ…” അയാൾക്ക് തക്കതായ മറുപടി നൽക്കാൻ വാക്കുകൾക്ക് അവനും പഞ്ഞമുണ്ടായി… “വിശദീകരണങ്ങൾ ഒന്നും നിക്ക് കേൾക്കണ്ടാ…അതൊന്നും എന്നെ തൃപ്തിപ്പെടുത്തില്ല…മക്കളെ ഇങ്ങനൊരവസ്ഥയിൽ കാണേണ്ടി വരുന്നതിന്റെ വേദന അറിയണമെങ്കിൽ നീയും ഒരച്ഛനാകണം….മൂക്കറ്റം കള്ളും കുടിച്ച് എന്ത് ധൈര്യത്തിലാ നീ വണ്ടിയോടിച്ചു ഇത്രേടം വരെ വന്നത്…

വല്ലതും സംഭവിച്ചിരുന്നെങ്കിലോ….എന്നിട്ട് കാലുറയ്ക്കാതെ വീഴാനാഞ്ഞ നിന്നെ രക്ഷിച്ച എന്റെ കൊച്ചിനേം നോവിച്ചു വിട്ടേക്കുന്നു…..കള്ളും കുടിച്ചു വന്ന് മോൻ വാള് വയ്ക്കുന്നത് നിന്റെ അമ്മ കൂടി കാണണമായിരുന്നു… അവൾക്കതിനുള്ള ഭാഗ്യമില്ലാതായിപ്പോയി…..” “അമ്മ….?” “ഹോ ഇപ്പോഴെങ്കിലും അമ്മയെക്കുറിച്ച് ബോധം ഉണ്ടായല്ലോ…. പോയിട്ടുണ്ട്… നിന്റെ ഭാര്യയെ തിരിച്ചു കൊണ്ടു വരാൻ….” “എന്തിന്…. അതിന്റെ ആവശ്യം ഇല്ലാ… അവളെ ഇറക്കി വിട്ടെങ്കിൽ ബാക്കിയെന്ത് ചെയ്യണമെന്നും എനിക്കറിയാം…” വർഷയെക്കുറിച്ചുള്ള ഓർമ്മകൾ അവനെ രോഷം കൊള്ളിച്ചു…

വെറുപ്പോടെ പല്ലു ഞെരിച്ചു… ദേഷ്യം നിയന്ത്രിക്കാനാവാതെ മുഷ്ടി ചുരുട്ടിപ്പിടിച്ചു… “ഞാൻ പറഞ്ഞതാ അവളോട്‌ ഇതിൽ ഇടപെടേണ്ടെന്ന്… ആ അമ്മയും മോളും വിഷവിത്തുകളാ…. നിന്റെ അമ്മയാ ഇപ്പോ അതുങ്ങളുടെ തുറുപ്പ് ചീട്ട്…ഇന്നലെ ഇന്ദിര വിളിച്ചു എന്തൊക്കെയോ ഓതിക്കൊടുത്തിട്ടുണ്ട്…വർഷയെ ഉപദ്രവിച്ചതിന് നിന്നെ അകത്താക്കും എന്നൊക്കെ പറഞ്ഞു ഭീഷണിപ്പെടുത്തി…. പിന്നെ നിന്റെ അമ്മേടെ കാര്യം പ്രത്യേകിച് പറയണോ…അപ്പോൾ തന്നെ പുറപ്പെട്ടു സന്ധി ചെയ്യാൻ….” ഇത്തിരി നേരം ആരും ഒന്നും സംസാരിച്ചില്ല…എല്ലാവരുടെയും മനസ് കലുഷിതമായിരുന്നു… “ദർശാ….”

ഒന്നും പറയാതെ തിരിഞ്ഞു നടക്കുന്നവനെ അയാൾ വിളിച്ചു… തിരിഞ്ഞു നോക്കാതെ അവൻ ഒരു നിമിഷം നിന്നു… “ഇല്ല അച്ഛാ…. അവൾക്ക് ഈ വീട്ടിൽ ഇനി സ്ഥാനമില്ല… എന്റെ മനസ്സിലും…. അത്രമേൽ സ്നേഹിച്ചത് കൊണ്ടാവാം പൊറുക്കാൻ പറ്റില്ലെനിക്ക്… ഒരിക്കലും…. ഒരിക്കലും കഴിയില്ല…. എന്നെ കൂടി വലിയൊരു തെറ്റിലേക്കവൾ വലിച്ചിഴച്ചു….തിരുത്താൻ പറ്റാത്തൊരു തെറ്റിലേക്ക്….” പറഞ്ഞു നിർത്തിയപ്പോൾ തിരിഞ്ഞൊരു നോട്ടം ഗോപുവിന് നേരെ ചെന്നു…. കണ്ണ് നിറഞ്ഞു ഒരു തുള്ളി ഇറ്റിയിറങ്ങി…എന്തൊക്കെയോ ആലോചനകളിൽ മുഴുകിയിരിക്കുന്നവളെ നോക്കാൻ പോലും ശക്തിയില്ലെന്ന് തോന്നി…

തിരികെ നടന്നു…. “ഞാൻ കൂട്ടിക്കൊണ്ടു വരും അമ്മയെ….അമ്മയെ മാത്രം… എങ്ങനെയെങ്കിലും പറഞ്ഞു മനസ്സിലാക്കിക്കും…അവൾ കേസ് കൊടുക്കുന്നെങ്കിൽ കൊടുക്കട്ടെ….” അത്രയും പറഞ്ഞവൻ വീടിനുള്ളിലേക്ക് കയറിപ്പോയി…ഗോപുവിനെ ചേർത്തുപിടിച്ചയാൾ അവൻ പോയ വഴിയേ നോക്കിയിരുന്നു… ❤❤❤❤❤ ഉമ്മറത്ത് വണ്ടി വന്നു നിൽക്കുന്ന ശബ്ദം കേൾക്കെ സുധാകരൻ ഉമ്മറത്തേക്ക് ചെന്നു…സരസ്വതിയ്ക്ക് പിന്നാലെ തന്റെ വലിയ ബാഗും തൂക്കിപ്പിടിച്ചു ഓട്ടോയിൽ നിന്നും വർഷ ഇറങ്ങി വന്നു…അമ്മയെ കൂട്ടിക്കൊണ്ട് പോകാനായി ഒരുങ്ങിയിറങ്ങിയ ദർശനും ഈ കാഴ്ച കണ്ടുകൊണ്ട് ഉമ്മറത്തേക്കിറങ്ങി വന്നു… “ആ ഓട്ടോ പറഞ്ഞയക്കേണ്ട….

ഇവൾക്ക് തിരികെ പോകാൻ വേറേ വിളിക്കേണ്ടല്ലോ…..” ദർശന്റെ ഉച്ചത്തിലുള്ള സംസാരം കേട്ട് സരസ്വതിയും വർഷയും തിരിഞ്ഞു നോക്കി…വർഷയുടെ മുഖമാകെ വിളറി…ഇന്നലെ അടി കിട്ടിയ കവിളിൽ അറിയാതെ കൈ ചേർത്തു പോയി… ഓട്ടോക്കാരനും നിൽക്കണോ… പോണോ… എന്ന അവസ്ഥയിലായിരുന്നു… കുടുംബകാര്യങ്ങൾ മറ്റുള്ളവർ കേൾക്കുന്നതിൽ സരസ്വതിക്ക് വല്ലാത്ത കുറച്ചിൽ തോന്നി… ഉടനെ തന്നെ പണം കൊടുത്തു ഓട്ടോ തിരികെ വിട്ടു… “എന്തിനാ പറഞ്ഞയച്ചതു…. ഞാൻ പറഞ്ഞതല്ലേ ഇവളെക്കൂടി….” “മതി നിർത്ത് ദർശാ….” അവനെ മുഴുമിപ്പിക്കാൻ സമ്മതിക്കാതെ സരസ്വതിയമ്മയുടെ സ്വൊരം ഉയർന്നു…

“ഇവൾ എന്റെ മരുമകളാ…. ഇവൾ ഇവിടെയാ താമസിക്കേണ്ടത്…. എന്റെ മകനോപ്പം…” “ഹും…. മരുമകൾ…. ഇവൾ ചെയ്തു കൂട്ടിയത് എന്തൊക്കെയാണെന്ന് അമ്മയ്ക്കറിയോ…. ഇവൾ കേസ് കൊടുക്കുമെന്ന് പറഞ്ഞപ്പോഴേക്കും അമ്മയുടെ മുട്ടിടിച്ചോ…. ഇവളുടെ കൂടെ ജീവിക്കുന്നതിലും നല്ലത് ജയില് തന്നെയാ….” ദർശന്റെയും ശബ്ദം മുറുകി… “എന്തൊക്കെ എവിടെയൊക്കെ നടന്നെന്ന് എനിക്ക് നല്ല നിശ്ചയം ഉണ്ട്… ഇവളെ ഇന്നിവിടെ കയറ്റിയില്ലെങ്കിൽ പിന്നെ ഞാനും ഈ വീട്ടിൽ കാണില്ല… ഇറങ്ങും… ഇപ്പോൾ ഈ നിമിഷം തെരുവിലേക്ക്…. എനിക്ക് പോകാൻ വേറേ ഇടമില്ലെന്ന് എന്റെ പൊന്നുമോന് നന്നായിട്ട് അറിയാമല്ലോ…”

അവരുടെ സംസാരത്തിൽ ഒരു ഭീഷണിയുടെ ചുവ ഉണ്ടായിരുന്നു… വർഷയ്ക്ക് മുൻപിൽ തൊറ്റു കൊടുക്കേണ്ടി വരുമെന്ന ചിന്ത ദർശനെയും വലച്ചു… ഓക്കേ കണ്ട് നിന്ന് വർഷയും ഊറി ചിരിച്ചു… “നീ എന്തിനാ സരസ്വതി അവന്റെ എല്ലാ കാര്യങ്ങളിലും അനാവശ്യമായി തലയിട്ട് ഇങ്ങനെ ശ്വാസം മുട്ടിക്കുന്നത്…” സുധാകരന്റെയും ശബ്ദം ഭാര്യയ്ക്ക് നേരെ ഉയർന്നു… “അവനെ എന്റെ മകനാ… ഊണിലും ഉറക്കത്തിലും ഞാൻ ചിന്തിക്കുന്നത് ഇവന്റെ നല്ല ഭാവിയെക്കുറിച്ച് മാത്രമാണ്… നിങ്ങൾക്ക് മറ്റുപലതുമായിരിക്കും വലുത് അതെന്റെ കുറ്റമല്ല…” “മക്കൾക്ക് അവരുടേതായ ഇഷ്ടങ്ങളും താല്പര്യങ്ങളും ഉണ്ടായിരിക്കും….

അല്ലാതെ നമ്മളുടേത്‌ അവരെ അടിച്ചേൽപ്പിക്കുകയല്ല വേണ്ടത്…” ഭാര്യയും ഭർത്താവും പരസ്പരം കൊമ്പുകോർത്തു… “ഇവന് ഇഷ്ടപ്പെട്ടിട്ട് തന്നെയാ വർഷമോളെ കല്യാണം കഴിച്ചത്…ഭാര്യഭർതൃബന്ധത്തിൽ പൊരുത്തക്കേടുകളൊക്കെ പതിവാ… എന്ന് കരുതി നമ്മൾ മുതിർന്നവർ അതിന് വളം വയ്ച്ചു കൊടുക്കരുത്…ഇവളെ ഇവിടെ നിന്ന് ഇറക്കി വിട്ടിട്ട് നിങ്ങൾക്ക് പല ലക്ഷ്യങ്ങളും ഉണ്ടാകും…ഞാൻ ജീവിച്ചിരിക്കുമ്പോൾ അതൊന്നും നടക്കില്ല…” “വേണ്ടാ…ആരും എങ്ങോട്ടും പോവേണ്ട… ഞാൻ ഇറങ്ങിക്കോളാം ഇവിടുന്ന്..ഇവൾക്ക് ഇനിയൊരിക്കലും എന്റെ മനസ്സിൽ സ്ഥാനമില്ല…

ഇവളെ കാണുന്നത് പോലും എനിക്ക് അത്രയേറെ വെറുപ്പാണ്…. ദർശനാ പറയുന്നത്…” അവന്റെ വാക്കുകളിൽ സരസ്വതിയും വർഷയും ഒന്ന് പതറി… “ശെരി നീ പൊയ്ക്കോ…. ഈ അമ്മയെ വിലയില്ലെങ്കിൽ എങ്ങോട്ടാണെന്ന് വച്ചാൽ പൊയ്ക്കോ…പഴയതൊക്കെ നീ മറന്നു കാണും…നമ്മുടെ അനന്തൻ ചേട്ടനെ നീ മറന്നുവോ…” കണ്ണീർ വാർത്തു മൂക്ക് പിഴിഞ്ഞവർ ഓർമിപ്പിക്കുമ്പോൾ ദർശനും മറുത്ത് പറയാൻ വാക്കുകളില്ലാതെ വന്നു… എന്നാൽ സുധാകരൻ ആ നിമിഷം സത്യാവസ്ഥ വിളിച്ചു പറയുമോ എന്നൊരു ഭയം അവർക്കുണ്ടായി… “ഇവളെ ഇവിടുന്ന് ഇറക്കി വിടുന്നതിലും നല്ലത് നിന്റെ അമ്മ മരിച്ചെന്നു കരുതുന്നതാ…”

സുധാകരന്റെ വായടപ്പിക്കാനായി അവർ ഉറക്കെ പറഞ്ഞു… “അമ്മേ…” അതേടാ നിന്റെ അമ്മ തന്നെയാ പറയണേ… നിനക്കെന്നെ അറിയാല്ലോ….പറഞ്ഞു നിർത്തിയവർ വർഷയുടെ കൈ പിടിച്ചു അകത്തേക്ക് കയറിപ്പോയി…ദർശൻ വാശിയോടെ വണ്ടിയെടുത്ത് പുറത്തേക്കും… “ദർശേട്ടൻ ഇനി വരാതിരിക്കുമോ അമ്മേ…” അകത്തേക്ക് കയറിയ വർഷ ആശങ്കയോടെ അന്വേഷിച്ചു… “മൊളതൊന്നും ഓർത്ത്‌ വിഷമിക്കണ്ട… അവൻ വരും….സാവധാനം അവന്റെ പിണക്കം നമുക്ക് മാറ്റിയെടുക്കാം… മോള് തല്ക്കാലം പെട്ടിയൊക്കെ താഴത്തെ മുറിയിൽ വയ്ച്ചോ…

വാശിക്കാര്യത്തിൽ അവനും ഒട്ടും പുറകിലല്ല… നിന്നെ മുകളിൽ കാണുമ്പോൾ അവൻ എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ലല്ലോ…മയത്തിൽ വരുതിയിലാക്കാം….” തലേന്നത്തെ സംഭവങ്ങൾ അപ്പാടെ മനസ്സിൽ കിടക്കുന്നതിനാൽ വർഷയും ആ പറഞ്ഞത് അപ്പാടെ അനുസരിച്ചു… ദർശന്റെ മുൻപിലേക്ക് കടന്നു ചെല്ലാൻ അവൾക്കും ഭയമായിരുന്നു…ഒപ്പം ഗോപുവിനെ ചുട്ടെരിക്കാനുള്ള ദേഷ്യവും… “കൊള്ളാം… മരുമകൾക്ക് കൊടുക്കുന്ന ഉപദേശം കൊള്ളാം…പക്ഷെ അതൊക്കെ വെറും വ്യാമോഹങ്ങൾ ആണെന്ന് മാത്രം… അനന്തന്റെ പേരിലാ ഇവൾക്ക് വീണ്ടും ഇങ്ങോട്ടേക്കു പ്രവേശനം കിട്ടിയത്…. കള്ളങ്ങൾക്ക് മുകളിൽ കള്ളങ്ങൾ പിണഞ്ഞെടുത്താൽ അവയൊന്നും ഒരിക്കലും സത്യമാവില്ല…

ചീട്ട് കൊട്ടാരം പോലെ ഒരിക്കൽ എല്ലാം തകർന്നടിയും…” അങ്ങോട്ട് കയറി ചെന്ന സുധാകരൻ പുച്ഛത്തോടെ പറഞ്ഞു… “നിങ്ങൾ സത്യങ്ങൾ പറയാത്തിടത്തോളം ഒന്നും അവൻ അറിയില്ല… ഇനി നിങ്ങൾ പറഞ്ഞറിഞ്ഞാലും എന്നെ മാത്രമല്ല… ഒന്നും നേരത്തെ അറിയിക്കാത്തത്തിന് നിങ്ങളോട് കൂടി അവൻ ചൊടിക്കും…” ഭീഷണിയുടെ സ്വൊരത്തിൽ അവർ പറഞ്ഞു നിർത്തുമ്പോൾ അതിൽ വാസ്തവമുണ്ടെന്നു അയാൾക്കും തോന്നിയിരുന്നു… മറുത്തു പറയാൻ വാക്കുകളില്ലാതെ ഉഴറി…മൗനം പൂണ്ടു തിരിഞ്ഞു നടക്കുയാളെ കണ്ട് ഇരുവരുടെയും മുഖത്ത് വിജയച്ചിരി ഉണ്ടായിരുന്നു… ❤❤❤❤❤

തലേന്നത്തേക്കാൾ മാനസിക സംഘർഷത്തിലായിരുന്നു ദർശൻ… വീണ്ടും മദ്യത്തെ ആശ്രയിക്കാൻ അവന് മടി തോന്നി… മുൻപ് എവിടെ പോയാലും വീട്ടിലെത്തിപ്പെടാൻ ആഗ്രഹിച്ചിരുന്ന ദിനങ്ങൾ കൊതിയോടെ ഓർത്തു…എന്നാൽ ഇന്ന് തിരിച്ചു കയറിചെല്ലാൻ അവന് ഒട്ടും മനസ്സില്ലായിരുന്നു… ഗോപുവിനെക്കുറിച്ചോർത്തപ്പോൾ ഉള്ളം വിങ്ങി… അവളുടെ കൊഞ്ചലോടെയുള്ള ദചേട്ടാ… എന്ന വിളി ഓർമവന്നു…കിലുക്കാംപെട്ടി തോൽക്കുന്ന പൊട്ടിച്ചിരികൾ ഓർമ വന്നു…. പറഞ്ഞു തീരാത്ത വിശേഷങ്ങൾ ഓർമ വന്നു….വർഷയുടെ കൈക്കുള്ളിൽ പിടഞ്ഞു കരയുന്ന അതിന്റെ മുഖം ഓർമ വന്നപ്പോൾ മനസ്സിൽ ഒരു കൊള്ളിയാൻ മിന്നി….

അവളിപ്പോൾ ഏതവസ്തയിലായിരിക്കുമെന്ന ചിന്ത അവനെ അലട്ടി…ഒന്ന് കാണാൻ തോന്നി… തിരിച്ചു ചെല്ലാൻ മനസ് നിർബന്ധിച്ചു…ഒരു വീണ്ടാലോചന കൂടാതെ വണ്ടിയെടുത്ത് തിരിച്ചു…. വീട്ടിലേക്ക് കടന്നു ചെല്ലുമ്പോൾ അവനെക്കാത്തെന്ന പോലെ സുധാകരൻ ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു…ഗോപുവിനായി കണ്ണുകൾ പരതിയെങ്കിലും കാണാതിരുന്നതിൽ നിരാശ തോന്നി… “ഞാൻ നിന്നെ കാത്തിരിക്കയായിരുന്നു…” വെപ്രാളത്തോടെ അയാൾ പറഞ്ഞപ്പോൾ ദർശനും പേടി തോന്നി… “എന്താ അച്ഛാ….. ഗോപു എവിടെ…” “അവൾക്കെന്തോ ഒരു പനിക്കോളു പോലെ…. രാവിലയെ നല്ല ക്ഷീണം ഉണ്ടായിരുന്നു….

ഇപ്പോഴത്തെ കാലാവസ്ഥയുടെ പ്രശ്നമാവും… നീ ഒന്ന് വന്ന് നോക്കിക്കേ…” അയാൾ പറഞ്ഞു പൂർത്തിയാക്കും മുൻപേ കാറ്റുപോലവൻ അവൾക്കടുത്തേക്ക് പാഞ്ഞു… കതക് തുറന്നപ്പോളെ വാടിത്തളർന്നു കിടന്നുന്നവളെ കണ്ടു…നെറ്റിയിലും കഴുത്തിലും തൊട്ട് നോക്കി…ചെറു ചൂട് തോന്നി… അവന്റെ സ്പർശമറിഞ്ഞപോലെ അവൾ പതിയെ കണ്ണ് തുറന്നു… പെട്ടന്നവനെ കണ്ടപ്പോൾ പരിഭ്രമിച്ചു…. ആയാസപ്പെട്ടു എഴുന്നേറ്റിരുന്നു… അടുത്തായി വന്നിരുന്ന അമ്മാവന്റെ അടുത്തേക്ക് നീങ്ങിയിരുന്നു…ആ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി…അവളുടെ മനസ്സറിഞ്ഞ പോലെ അവനിത്തിരി മാറി നിന്നു….സുധാകാരനും അവളുടെ പെരുമാറ്റത്തിൽ പകച്ചിരുന്നു…. “കണ്ടോ….

ഇന്നെന്തേ ബാറൊന്നും തുറന്നില്ലായിരുന്നോ… കുടിച്ചു കൂത്താടി വരാൻ…. മുൻപ് നിന്റെ പുറകിന്ന് മാറാത്തവളാ…. ഇപ്പോൾ കണ്ടോ….” അച്ഛനോട് പറഞ്ഞു ഫലിപ്പിക്കാൻ ന്യാങ്ങളൊന്നും ഇല്ലാത്തത്തിനാൽ അവൻ മറുത്തൊന്നും പറഞ്ഞില്ല… “ചെറിയ ചൂടുണ്ട്…. മരുന്ന് എന്റെ കയ്യിൽ കാണും… ഞാൻ എടുത്തു വരാം…” അത്രയും പറഞ്ഞവൻ മുറിവിട്ടിറങ്ങി…മുകളിൽ ഹാളിലായി അമ്മയും വർഷയും ടീവി കണ്ടിരിപ്പുണ്ടായിരുന്നു…. അങ്ങോട്ട് നോക്കുക പോലും ചെയ്യാതെ അവൻ മുറിയിൽ ചെന്ന് മരുന്നെടുത്ത് തിരിച്ചിറങ്ങി…ദർശനെ കണ്ടില്ലെന്ന് നടിച്ചെങ്കിലും അവൻ തിരിച്ചു വന്നതിൽ വർഷയും സരസ്വതിയും ആഹ്ലാദിച്ചു… പരസ്പരം കൈകോർത്തു സന്തോഷം പങ്കു വയ്ച്ചു… ❤❤❤❤❤

പിന്നീടുള്ള ദിവസങ്ങളിലും ഗോപു ദർശനിൽ നിന്നും അകലം പാലിച്ചു… അവളുടെ മനസ്സറിഞ്ഞു അവനും പരസ്പരം കാണാനുള്ള അവസരങ്ങൾ മനഃപൂർവം ഒഴിവാക്കി…. എല്ലാം മറക്കാൻ ജോലിയിലേക്ക് മുഴുകി… സ്നേഹം നടിച്ചു അടുത്ത് കൂടാൻ ശ്രമിച്ച വർഷയെ ആട്ടിയകറ്റി… അമ്മയോടും ഒന്നോ രണ്ടോ വാക്കുകൾക്കപ്പുറമുള്ള സംഭാഷണങ്ങൾ ഒഴിവാക്കി….കൂടുതലായുള്ള ജോലിത്തിരക്കുകളും തിരക്കിട്ട മണിക്കൂറുകളും മനസ്സെന്ന പോലെ അവന്റെ ശരീരത്തെയും തളർത്തിയിരുന്നു…സുധാകരൻ മാത്രം അവന്റെ അവസ്ഥയിൽ വല്ലാതെ ദുഖിച്ചു… അടുത്ത് കിട്ടുമ്പോളെല്ലാം ആശ്വാസ വാക്കുകൾ കൊണ്ട് അവന്റെ കൂടെ നിന്നു…. ❤❤❤❤❤

“യ്യോ…ഗോപുനെ തല്ലല്ലേ അമ്മായി…ഗോപുന് വയ്യാഞ്ഞിട്ടല്ലേ….” രാവിലെ ഹോസ്പിറ്റലിലേക്ക് ഇറങ്ങാൻ നേരം അടുക്കളപ്പുറത്തു നിന്ന് ഗോപുവിന്റെ കരച്ചിൽ കേട്ടാണ് ദർശൻ ഓടിച്ചെന്നത്… അവളെ കൈ കൊണ്ടു തലങ്ങും വിലങ്ങും തല്ലുന്ന അമ്മയെയും അത് കണ്ടാസ്വദിക്കുന്ന വർഷയെയും കാൺകെ ദർശനു വല്ലാതെ ദേഷ്യം തോന്നി…അടുത്ത അടി വീഴും മുൻപേ തന്റെ അമ്മയ്ക്കും ഗോപുവിനും ഇടയിൽ തടസമായി കയറി നിന്നു…അവന്റെ പിറകിൽ പതുങ്ങി നിന്നവൾ നന്ദിയോടെ ഒരു നോട്ടം നൽകി… “ദർശാ…. നീ മാറി നില്ക്കു… ഈ ഒരുമ്പെട്ടോളെ ഇന്ന് ഞാൻ…” അവൾക്ക് നേരെ കയ്യൊങ്ങിയവർ വീണ്ടും ചെന്നപ്പോഴേക്കും ഇരു കൈ കൊണ്ടും അവനവളെ പൊതിഞ്ഞു പിടിച്ചു…

ഒരാശ്രമെന്നോണം ആ പെണ്ണും അവശതയോടെ അവന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു… ഈ കാഴ്ച സരസ്വതിയെയും വർഷയെയും ഒരു പോലെ ചൊടിപ്പിച്ചു… കോപത്താൽ ഇരു മുഖങ്ങളും ചുവന്നു… “ദർശാ…നീ അനാവശ്യമായി ഇവളുടെ കാര്യത്തിൽ ഇടപെടരുത്…ദേ.. നിന്റെ ഭാര്യ നിൽപ്പുണ്ട് ഇവിടെ…” അമ്മയുടെ ശകാരം അവൻ പുച്ഛിച്ചു തള്ളി…ഗോപുവിലുള്ള പിടിത്തം ഒന്ന് കൂടി മുറുക്കി. “ദർശാ…” “അമ്മ അലറണ്ട…ഈ പാവത്തിനെ തല്ലിച്ചതയ്ക്കുന്നത് കണ്ടാസ്വദിക്കുന്ന ഇവളെയൊക്കെ മനുഷ്യനായി പോലും കാണാൻ കഴിയില്ല…അമ്മ പോലും ഇവളുടെ ദുഷ്ടത്തരങ്ങൾക്ക് കൂട്ട് നിൽക്കുന്നല്ലോ…”

“ഞാൻ തല്ലിയിട്ടുണ്ടെങ്കിലേ തക്കതായ കാരണവും കാണും…” “ഓഹോ…. ഇതിന് മാത്രം എന്ത് ഭൂകമ്പമാണാവോ ഇവിടെ സംഭവിച്ചത്?….” “ഭൂകമ്പം തന്നെയാ…. നാട്ടുകാരറിഞ്ഞാൽ ഈ കുടുംബത്തിന്റെ അഭിമാനം തകർന്ന് മണ്ണടിയാൻ കെൽപ്പുള്ള പ്രശ്നം….എന്നെ ചോദ്യം ചെയ്യുന്നതിന് മുൻപ് പൊന്നുമോൻ അവളോട് ചോദിക്ക് വയറ്റിലുള്ള കൊച്ചിന്റെ തന്ത ആരാണെന്ന്…അതെങ്കിലും അറിയുവോ എന്തോ ഈ പൊട്ടിക്ക്? അമ്മയുടെ വാക്കുകൾ ഇടിത്തീ പോലെ അവന്റെ കാതിലേക്ക് തുളഞ്ഞു കയറി…ഹൃദയം പൊട്ടിപ്പോകുമാറുച്ചത്തിൽ മിടിച്ചു… ഗോപുവിനെ പൊതിഞ്ഞു പിടിച്ച കൈകൾ പതിയെ അയഞ്ഞു…മൂടിവയ്ക്കാനാവത്ത വിധം ഒരു തെറ്റ് മറ നീക്കി പുറത്തു വരാനായി വെമ്പി നിന്നു…💔… തുടരും….

അത്രമേൽ: ഭാഗം 13

Share this story