ഒരു ചെമ്പകപ്പൂവിന്റെ ഓർമ്മയ്ക്ക്: ഭാഗം 17

ഒരു ചെമ്പകപ്പൂവിന്റെ ഓർമ്മയ്ക്ക്: ഭാഗം 17

എഴുത്തുകാരി: ദിവ്യ കഷ്യപ്പ്

ദിവസങ്ങൾ കൊഴിഞ്ഞു വീണുകൊണ്ടിരുന്നു വൃശ്ചിക മാസത്തിലെ കൽക്കണ്ടക്കുന്നും ഭക്തരും അതിന്റെ തിരക്കുമായി തിരുമുല്ലക്കാവ് ജനസാന്ദ്രമായി.. താഴ്വാരം പാതിരാത്രിയിൽ പോലും ഒച്ചയും ബഹളവും വഴിയോരക്കച്ചവടക്കാരും അവിടെ തമ്പടിച്ചവരും ഒക്കെയായി തിരക്കിന്റെ നടുവിലായിരുന്നു… വീടിനു മുന്നിലൂടെയുള്ള ഭക്തരുടെ ഒഴുക്കിൽ നവി അതിശയം കൊള്ളൂകയായിരുന്നു… കാൽനടയായി എത്രയെത്ര പേർ… മഹാദേവനെ ഒരു നോക്ക് കാണുവാൻ.. ഒന്ന് നമിക്കുവാൻ..

സായൂജ്യം തേടി ആയിരങ്ങൾ.. ഗൗരിയുടെയും നവിയുടേം മൗനപ്രണയം ഇതിനിടയിൽ നടന്നു കൊണ്ടിരുന്നു.. എപ്പോഴും മുത്തശ്ശി അവിടിവിടെയൊക്കെയായി ഉള്ളതുകൊണ്ട് അവർക്കു കാര്യമായി ഒന്നും സംസാരിക്കാനൊന്നും സാധിച്ചിരുന്നില്ല.. എങ്കിലും തന്റെ പെണ്ണിന്റെ മനസിന്റെ കോണിലെവിടോ താൻ കയറിപ്പറ്റിയിട്ടുണ്ട് എന്നാ ചിന്ത നവിയെ സന്തോഷവാനാക്കിയിരുന്നു.. ❤❤ ഗൗരിയും മുത്തശ്ശിയും കൂടി ഒരു ബെഞ്ച് പിടിച്ചു വേലിക്കരുകിൽ ഇടുന്നത് കണ്ടാണ് നവി അങ്ങോട്ട് നോക്കിയത്..

ബെഞ്ചിന്റെ മുകളിൽ ഗൗരി രണ്ടു വലിയ പാത്രങ്ങൾ കൊണ്ടു വന്ന് മൂടി വെക്കുന്നതും കണ്ടു.. അരികിൽ കുറച്ചു ഡിസ്പോസബിൾ ഗ്ളാസുകളും… പോകാനിറങ്ങുന്ന തിരക്കിലായിരുന്നു ഗൗരി.. നവിയും ഒരുങ്ങി നിൽക്കുകയാണ്.. “എന്താ ഇവിടെ രണ്ടാളും കൂടി പരിപാടി..”? അവൻ തിരക്കി.. “ഒക്കെ വന്നിട്ട് പറയാം.. ഇല്ലെങ്കിൽ മുത്തശ്ശി പറഞ്ഞ് തരും.. എനിക്ക് പോകാൻ നേരായി… ഞാൻ പോണേ… “ഗൗരി നവിയെ നോക്കി പറഞ്ഞ് കൊണ്ടു വഴിയിലേക്കോടി.. പിന്തിരിഞ്ഞു നോക്കി ഒന്നു ചിരിക്കുക കൂടി ചെയ്തു അവൾ… “മ്മ്.. ശരി … “നവി അവളെ തലയാട്ടി കാണിച്ചു…

മുത്തശ്ശിയോട് ഒന്നും ചോദിക്കാൻ നിന്നില്ല അവൻ… വേഗം എഴുത്തു പുര പൂട്ടി വന്ന് കാറെടുത്തു… ചാഞ്ഞു നിന്ന ചെമ്പകചില്ലയിൽ നിന്നും രണ്ട് പൂവ് ഉതിർത്തെടുക്കാനും മറന്നില്ല നവി… എന്തിനോ ഉള്ളിൽ ഒരു ഗൂഡസന്തോഷവും ചുണ്ടിൽ ഒരു കുസൃതി ചിരിയും ആരോടും ചോദിക്കാതെ വിരുന്നെത്തിയിരുന്നു അപ്പോൾ… കാർ ആദ്യത്തെ വളവു കഴിഞ്ഞപ്പോൾ തന്നെ ഗൗരി നടന്നു പോകുന്നത് അവൻ കണ്ടു… ശ്രദ്ധയോടെ കൊണ്ടു ചെന്നു അവൾക്കരുകിൽ കാർ നിർത്തി അവൻ…

ഗൗരിയും വണ്ടിയുടെ ശബ്ദം കാതോർത്തു നടക്കുകയായിരുന്നു… ഇതിപ്പോൾ എല്ലാദിവസവും വഴിയിൽ വെച്ച് നവിയുടെ കാർ കടന്ന് പോകുന്നത് പതിവാണ്… ഒരിക്കൽ പോലും കയറുന്നോ എന്നവൻ ചോദിച്ചിട്ടില്ല… കയറണമെന്ന് അവൾ ആഗ്രഹിച്ചിട്ടും ഇല്ല… മിററിലൂടെ നോക്കി ഒന്നു കൺ ചിമ്മി കാണിക്കുകയോ അല്ലെങ്കിൽ ഒരു പുഞ്ചിരി നൽകുകയോ ചെയ്യും അവൻ… അത്… അത് മാത്രം മതിയായിരുന്നു അവൾക്കും…. ❣ ഇന്നിപ്പോൾ കാർ അടുത്ത് കൊണ്ടു നിർത്തിയപ്പോൾ ഗൗരി ഒന്നു ഭയന്നു… ഗ്ലാസ്‌ താഴ്ത്തിയിട്ട് തല കുനിച്ചു നവി “വാ..കയറ്”..എന്ന് പറഞ്ഞപ്പോൾ ഗൗരിക്ക് വേവലാതിയായി… “വാ ഗൗരി…

അത്യാവശ്യമുണ്ട്.. നീ ഒരൂട്ടം മറന്നു ട്ടോ… “എന്ന് അവളുടെ ഭാഷാ ശൈലിയിൽ അവൻ പറഞ്ഞപ്പോൾ മടിച്ചു മടിച്ചു ഗൗരി കാറിന്റെ ഡോർ തുറന്നു അകത്തേക്ക് കയറിയിരുന്നു… ഒന്നും മിണ്ടാതെ നവി വണ്ടി മുന്നോട്ടെടുത്തു… ഗൗരി സംശയത്തോടെ നവിയെ നോക്കി… വലതു കയ്യിൽ സ്റ്റിയറിങ്ങ് കൺട്രോൾ ചെയ്തു ഇടതു കൈ ഗൗരിയുടെ നേർക്ക് തുറന്നു കാട്ടി നവി… “ദേ.. നീ ഇത് മറന്നു… ” നവി തുറന്നു പിടിച്ച കയ്യിലേക്ക് ഗൗരി ആകാംഷയോടെ നോക്കി…. ……..രണ്ടു ചെമ്പകപ്പൂക്കൾ………

ആശ്ചര്യത്തോടെ കണ്ണും മിഴിച്ചിരിക്കുന്ന ഗൗരിയെ കണ്ടു നവി പൊട്ടിച്ചിരിച്ചു… “എന്താ.. എന്തുപറ്റി.. ഗൗരി തമ്പുരാട്ടി… “? അവളൊന്നും മിണ്ടാതെ അവനെ തന്നെ നോക്കിയിരുന്നു… “പണ്ടത്തെ ഗൗരി ആയിരുന്നെങ്കിൽ എന്റെ രണ്ടു പല്ല് ഇപ്പോൾ ദേ ഇവിടെ താഴെ കിടന്നേനെ… ഇപ്പോഴത്തെ ഗൗരി കുട്ടി പാവമല്ലേ… ആ ഒരു ധൈര്യത്തിന് ചെയ്തതാ… “നവി പാതി ചരിഞ്ഞു ഇടങ്കണ്ണാൽ ഗൗരിയെ നോക്കി കൊണ്ടു പറഞ്ഞു… ഗൗരിയുടെ മുഖത്ത് ഒരു ചിരി പ്രത്യക്ഷപ്പെട്ടു…ആ ചിരിയോടെ തന്നെ അവൾ കൈ നീട്ടി ആ ചെമ്പകപ്പൂവ് എടുക്കാനാഞ്ഞു… “ഒരെണ്ണമേ എടുക്കാവൂ…

ഒന്നെനിക്കു പോക്കറ്റിൽ ഇട്ട് ഇടക്കിടക്ക് എടുത്തു വാസനിക്കാനുള്ളതാ… “നവി പറഞ്ഞു… “ചൂടിയ പൂവ് വേണ്ടല്ലോ… “പണ്ടവൻ ചൂടിയ പൂവ് ചോദിച്ചു മേടിച്ചതോർത്തവൾ അവനെ ഒന്നു ആക്കിനോക്കി… ചിരിയോടെ.. “തന്നാൽ സ്വീകരിക്കും…”നവിയും ചിരിച്ചു.. “അതൊക്കെ പോട്ടേ.. രാവിലെ എന്തായിരുന്നു വേലിക്കരുകിൽ.. പാത്രങ്ങളൊക്കെ… “?? “അത്.. മല കയറുന്നവർക്ക് നാരങ്ങാവെള്ളവും… സംഭാരവും.. ആവശ്യമുള്ളവർക്ക് എടുത്തു കുടിക്കാം.. എല്ലാവരും നടന്നു ക്ഷീണിക്കുവല്ലോ… ഇനി വൈകിട്ട് ചെന്നിട്ട് കട്ടൻ കാപ്പി ഇട്ടു വെക്കണം… രാത്രി മലയിറങ്ങി വരുന്നവർക്കായി…. “ഗൗരി പറഞ്ഞു…

“വെറുതെ കൊടുക്കുവോ… അതോ പൈസക്കോ… “?? “അയ്യോ.. പൈസയ്ക്കൊന്നുവല്ല.. വെറുതെ..മിക്കവരുടെ വീടിനു മുന്നിലുമുണ്ടാവും ഇങ്ങനെ… ഒരു വിധം മനസ്സുള്ളവരൊക്കെ ചെയ്യും .. ” നവിക്ക് ആശ്ചര്യം തോന്നി… തങ്ങളുടെ ദേവനെ തൊഴാൻ വരുന്നവർക്കായി ഒരു ഗ്രാമം മുഴുവൻ കൂട്ട് നിൽക്കുന്നു.. അഞ്ചു പൈസക്ക് പോലും കണക്കു പറയുന്ന… പൈസക്ക് വേണ്ടി കടിപിടി കൂടുന്ന താനി ന്നോളം കണ്ടിട്ടുള്ള ആൾക്കാരെ കുറിച്ച് നവി ഓർത്തു… ഗ്രാമങ്ങളിലെ വിശുദ്ധിയും സ്നേഹവും കൂട്ടായ്മയൊന്നും മറ്റെങ്ങും കണി കാണാൻ പോലും കിട്ടില്ല എന്ന് നവിക്ക് തോന്നി…

അവൻ തലതിരിച്ചു ഗൗരിയെ നോക്കി ……….. മഞ്ഞു നിറഞ്ഞൊരു നാടും.. നാട്ടുകാരും.. അതിനു നടുവിലെ തന്റെ മഞ്ഞു പോലത്തെ.. മഞ്ഞിന്റെ നൈർമല്യമുള്ള പെണ്ണും…. ഒരു നിമിഷം അവൻ കൽക്കണ്ട കുന്നിലെ മഹാദേവനെ ഓർത്തു…….. “നന്ദി മഹാദേവാ… ഈ നാട്ടിലെത്തിച്ചു തന്നതിന്… ഇവളെ കാണിച്ചു തന്നതിന്… ഇവളുടെ ഇഷ്ടം നേടി തന്നതിന്… ഇനി എനിക്ക് ഒരു തരി കുങ്കുമത്താൽ ഈ നെറുക ചുവപ്പിക്കണം… ഒരു ആലിലതാലി ചാർത്തി കൊടുത്തു… സ്വന്തമാക്കണം.. എന്റെ മാത്രമാക്കണം… അതിനും കൂടി സഹായിച്ചേക്കണേ…. “നവി ഒരു നിമിഷം ഒന്നു കണ്ണടച്ച് തുറന്നു “ഡോക്ടറിത് എവിടാ… ഇങ്ങനാണോ എന്നും വണ്ടിയൊടിക്കുന്നെ…? “”

“ഗൗരി.. എനിക്ക് കൽക്കണ്ട കുന്നു കയറണം… ഇത്തവണ തന്നെ…”പെട്ടെന്നുള്ള നവിയുടെ പറച്ചിൽ ഗൗരിയെ ഒന്നുലച്ചു… “അത്.. വെറുതെ കയറാനാണെങ്കിൽ എളുപ്പമാ… കാര്യസിദ്ധിക്കാണെങ്കിൽ കയറി പറ്റാൻ പാടായിരിക്കും… “അവൾ പറഞ്ഞു.. “മ്മ്.. എല്ലാവരും പറയുന്നുണ്ടങ്ങനെ..ഞാനും കേട്ടു “… “പറഞ്ഞ് കേട്ടതല്ല….അനുഭവമാണ്…”മുന്നിലേക്ക്‌ മിഴികൾ നീട്ടി ഗദ്ഗദത്തോടെ ഗൗരി പറഞ്ഞത് കേട്ട് നവി അവളെ ചരിഞ്ഞു നോക്കി… ആ മിഴികൾ നിറയുന്നതും… സാരി തുമ്പാൽ അവളത് ഒപ്പി മാറ്റുന്നതും അവൻ നോക്കിയിരുന്നു…. “ഗൗരി… “… “മ്മ്.. “… “എന്നോട് പറയില്ലേ… അന്ന് പറയാം എന്ന് പറഞ്ഞ കാര്യങ്ങൾ…ദേവനെ കുറിച്ച്.. നിന്നെ കുറിച്ച്… നിങ്ങളുടെ പ്രണയത്തെ കുറിച്ച്…

ആ പ്രണയം പോലും മറന്നു ദേവൻ ആത്മഹത്യ ചെയ്തതിനെ കുറിച്ച്…. പറയില്ലേ നീ…. “നവി അവളുടെ മുഖത്തേക്ക് നോക്കി… “ഞങ്ങളുടെ പ്രണയം… “ഗൗരിയുടെ ചുണ്ടിൽ ഒരു പുച്ഛ ചിരി വിടർന്നത് നവി വ്യക്തമായി കണ്ടു… “കൊച്ചുന്നാളിൽ എന്നോ മുത്തശ്ശിയാണ് ആദ്യം ഗൗരി ദേവേട്ടന്റെ പെണ്ണാണ് എന്ന് പറഞ്ഞത്… അത് തന്നെ അമ്മയും അമ്മായിയും ഒക്കെ പറഞ്ഞ് കേട്ടപ്പോൾ മനസ്സിൽ അത് അടിയുറച്ചു പോയി.. ഉസ്‌കൂളിൽ പഠിക്കുന്ന കാലത്തായത് കൊണ്ടു കൂട്ടുകാരും ചിലരൊക്കെ അങ്ങനെ പറഞ്ഞ് കളിയാക്കിയിരുന്നു… ദേവേട്ടനും ഞാനും ഒരു ഉസ്‌കൂളിലായിരുന്നു പഠിച്ചിരുന്നത്…

അങ്ങനങ്ങനെ പതിഞ്ഞതാണ് ദേവേട്ടൻ എന്റെയാണെന്ന്… ഉസ്‌കൂൾ കാലത്ത് ആരെങ്കിലുമൊക്കെ അങ്ങനെ പറയുന്നത് കേട്ട് ദേവേട്ടനും ചിരിക്കുമായിരുന്നു… അത് കണ്ടു ഞാൻ വിശ്വസിച്ചു പോയി ദേവേട്ടന് എന്നെ ഇഷ്ടമാണെന്ന്… എന്നാൽ ഇഷ്ടമാണെന്നോ അല്ലെന്നോ ദേവേട്ടൻ പറഞ്ഞിട്ടുണ്ടായിരുന്നില്ല… ദേവേട്ടന് വേണ്ടിയാ ഡിഗ്രിക്ക് വെച്ച് ഞാൻ പഠിപ്പ് മതിയാക്കിയേ… ദേവേട്ടൻ സിവിൽ സർവീസിന്റെ കോച്ചിങ്ങിനായി ഡൽഹിക്ക് പോയി അതിന്റെ പരീക്ഷ സമയം ആയപ്പോൾ മൂന്ന് തവണ ഞാനീ കൽക്കണ്ടക്കുന്ന് കയറി… ദേവേട്ടനെ എനിക്ക് കിട്ടാൻ വേണ്ടിയല്ല…

അത് ദേവേട്ടൻ എന്റെയാന്നു എല്ലാവരും പറഞ്ഞു വിശ്വസിപ്പിച്ചിരുന്നതിനാൽ ഞാനങ്ങനെ വിശ്വസിച്ചു പോയിരുന്നു… മല കയറിയത് ദേവേട്ടൻ പരീക്ഷ പാസാകാൻ വേണ്ടിയായിരുന്നു… ഒരു തവണ എത്തിപെടാൻ പറ്റിയില്ല… വീണു കാല് മുറിഞ്ഞു… രണ്ടാം തവണ അവിടെ ചെന്നപ്പോൾ നടയടച്ചു പോയി… രാത്രി വരെ കാത്തിരുന്നു അന്ന് തന്നെ പിന്നെ തൊഴാൻ പറ്റില്ലായിരുന്നു… അത് കൊണ്ടു മൂന്നാമതും കയറി… അന്നാണ് തൊഴുതത്.. ആഗ്രഹം പറഞ്ഞ് കൽക്കണ്ടപ്പൂവ് വെച്ചത്… ആഗ്രഹം പറഞ്ഞത് സാധിച്ചു തന്നു… ദേവേട്ടന് റാങ്കുണ്ടായിരുന്നു… പക്ഷെ ആള് പോയി… ”

“കടമാണോ മരിക്കാൻ കാരണം…അതോ മറ്റെന്തെങ്കിലുമൊ… “??? “അല്ല… ദേവേട്ടന് ഒരു പ്രണയമുണ്ടായിരുന്നു.. കൂടെ പഠിച്ചിരുന്ന ഒരു പെൺകുട്ടിയുമായി… അങ്ങ് ഡൽഹിയിൽ വെച്ച്… അവിടുന്ന് പോരും വരെ കുഴപ്പമൊന്നുമില്ലായിരുന്നു എന്ന് തോന്നുന്നു… ഇവിടെ വന്ന് കഴിഞ്ഞു ദേവേട്ടൻ കാണാൻ പോയിട്ടുണ്ട്… പക്ഷെ ആ പെൺകുട്ടിയുടെ വീട്ടുകാർ സമ്മതിക്കില്ല എന്നും പറഞ്ഞ് അവൾ ഒഴിഞ്ഞു മാറിയത്രേ… അവർ തമ്മിൽ അരുതാത്ത ബന്ധം വരെയുണ്ടായിട്ടുണ്ട് എന്ന് തോന്നുന്നു … ഇതൊന്നും ദേവേട്ടൻ എന്നോട് പറഞ്ഞതല്ല…

ദേവേട്ടന്റെ മരണശേഷം ദേവേട്ടന്റെ പഴയ കുറെ ബുക്കുകൾക്കിടയിൽ നിന്നും എനിക്ക് ഒരു ഡയറി കിട്ടി.. അതിലുണ്ടായിരുന്നതാ… കുറെയൊക്കെ പേജുകൾ അവസാനത്തേതൊക്കെ കീറി കളഞ്ഞിട്ടുണ്ട്…ആ നിരാശയിൽ മരിച്ചതാ ദേവേട്ടൻ… കടം മേടിച്ചു പഠിപ്പിച്ച എന്റെ അച്ഛനെ പോലും ഓർത്തില്ല ആ മനുഷ്യൻ…അയാൾ കാരണമാ എന്റെയമ്മ ഈ അവസ്ഥയിൽ എത്തിയത്… മുത്തശ്ശിയും ഞാനും അനാഥരായത്…എനിക്കിഷ്ടമല്ല അയാളെ… വെറുപ്പാ… ദേഷ്യവാ…അയാളുടെ ഒരു പ്രണയനൈരാശ്യം… “ഗൗരി കിതച്ചു കൊണ്ടു സീറ്റിന്റെ പിന്നിലേക്ക് ചാഞ്ഞിരുന്നു… “പോട്ടേ.. ഗൗരി.. റിലാക്സ്…

മരിച്ചു പോയ ആളല്ലേ… ഇനിയെങ്ങനെയൊന്നും പറയണ്ടാ… പിന്നെ അനാഥർ ആണെന്നൊന്നും വിചാരിക്കണ്ടാ… കേട്ടോ..നീ ഒറ്റക്കല്ല…കേട്ടോ ഇപ്പോൾ ” നവി അവളെ അലിവോടെ നോക്കി… കമ്പനി എത്തുന്നതിനു മുൻപേ ഗൗരി നവിയെക്കൊണ്ട് കാർ നിർത്തിച്ചു.. അല്ലെങ്കിൽ ഇനി അവിടുത്തെ പെണ്ണുങ്ങൾക്ക് ഇത് മതി പുതിയ കഥകൾ മെനയാൻ… നവിയോട് യാത്ര പറഞ്ഞ് ഗൗരി നടന്നു നീങ്ങി.. അവൾ കണ്ണിൽ നിന്ന് മറയുന്നത് വരെ നവി സ്‌റ്റിയറിങ്ങിൽ താളമിട്ടു കൊണ്ടു അവിടെ തന്നെയിരുന്നു… അവളെ നോക്കി കൊണ്ടു… ………………………………..🌿🌿

വൈകിട്ട് ഗൗരി എത്തിയപ്പോഴേക്കും നവി കുളിച്ചു റെഡിയായി എവിടെയോ പോകാൻ പാകത്തിൽ ഇരിക്കുകയായിരുന്നു.. നവി മാത്രമല്ല…. അമ്മയും മുത്തശ്ശിയും… വേലിക്കരുകിലെ ബെഞ്ചിലേക് നോക്കിയപ്പോൾ കട്ടൻകാപ്പിയൊക്കെ ഇട്ടു മൂടി വെച്ചിട്ടുണ്ട്… ഒരു ബോക്സിനകത്ത് ബിസ്കറ്റും ബ്രെഡുമൊക്കെ വേറെയും.. അതൊക്കെ നവിയുടെ വകയാണെന്ന് ഗൗരിക്ക് കണ്ടപ്പോഴേ മനസിലായി…ആ ഒരു സന്തോഷ ചിരിയോടെയാണ് അവൾ വേലി കടന്ന് അകത്തേക്ക് വന്നത്… “ഇതെവിടെ പോണു എല്ലാവരും കൂടി… “?? അവൾ തിരക്കി… “ഗൗരി.. താൻ കുളിച്ചു വാ…

നമുക്ക് താഴ്വാരം വരെ പോയൊന്നു കറങ്ങീട്ടു വരാം… “നവി പറഞ്ഞു… “ആഹാ… ബെസ്റ്റ്… അപ്പോൾ അത്താഴം തയ്യാറാക്കണ്ടേ… ഒന്നും കഴിക്കണ്ടേ… “അവൾ ചോദിച്ചു… “അതൊന്നും സാരമില്ലെടോ… നമുക്ക് തട്ടുദോശ വാങ്ങാം… താൻ വാ… അമ്മയ്ക്കും ഒരു ചേഞ്ചാവട്ടെ… ” ഗൗരി പിന്നെ എതിർത്തില്ല.. വേഗം പോയി കുളിച്ചു വന്നു… അപ്പോഴേക്കും അമ്മയും മുത്തശ്ശിയും കാറിന്റെ ബാക്സീറ്റിൽ ഇരിപ്പുറപ്പിച്ചിരുന്നു… വാതിൽ പൂട്ടി… മുടി കുളിപ്പിന്നൽ കെട്ടി.. ഒരു നേരിയ കസവിന്റെ മുണ്ടും നേര്യതും ചുറ്റി ഭസ്മത്തട്ടിൽ നിന്നും ഭസ്മം എടുത്തു കുറി വരയ്ക്കുന്ന ഗൗരിയെ നവി കണ്ണിമയ്ക്കാതെ നോക്കി നിന്നു..

. അവന്റെ മുഖത്തേക്ക് നോക്കിയ അവളോട്‌ മുഖം കൊണ്ടെന്തോ ആംഗ്യം കാണിച്ചു അവൻ.. അവൻ മുഖം നീട്ടിയ ഭാഗത്തേക്ക് നോക്കിയ അവൾ കണ്ടു… ❤തിരി നീട്ടി നിൽക്കുന്ന പോലെ… ഒരു ചെമ്പകപ്പൂവ്…. ❤ അവനെ നോക്കി കൊണ്ടു തന്നെ അതുതിർത്തു മുടിയിൽ ചൂടി അവൾ… 🌷🌷🌷 താഴ്വാരത്ത് നല്ല തിരക്കുണ്ടായിരുന്നു… കുറച്ചു കപ്പലണ്ടിയും കടല വറുത്തതും ഒക്കെ വാങ്ങി എല്ലാവരും കൂടി ഇരിക്കാൻ പാകത്തിന് ഒരിടത്തിരുന്നു… അമ്മയുടെ മാറ്റം കണ്ടറിയുകയായിരുന്നു ഗൗരി… പഴയ ആൾ ആയത് പോലെ …

ആ ഐശ്വര്യവും ചിരിയും തേജസുമൊക്കെ തിരികെ വന്നിരിക്കുന്നു…. അവൾ നന്ദിയോടെ നവിയെ നോക്കി… അവൻ പക്ഷെ കുന്നിൻ മുകളിലെ ദീപപ്രഭയിൽ ലയിച്ചിരിക്കുകയായിരുന്നു…. ശ്രീദേവി അമ്മയെ കണ്ടു പരിചയക്കാരായ ഏതോ സ്ത്രീകൾ ഒക്കെ സംസാരിക്കാൻ കൂടിയപ്പോൾ “ഞങ്ങൾ ഒന്നു നടന്നിട്ട് വരാം” എന്ന് പറഞ്ഞ് കൊണ്ടു നവി ഗൗരിയേം കൂട്ടി എഴുന്നേറ്റു… നവിയോടൊപ്പം കാഴ്ചകൾ കണ്ടു നടക്കുമ്പോൾ,,, പല തവണ കണ്ടു മനസ്സിൽ പതിഞ്ഞ കാഴ്ചകൾ ആണെങ്കിൽ കൂടി എന്തോ ഒരു പുതുമയുള്ളത് പോലെ തോന്നി ഗൗരിക്ക്…

അച്ഛൻ നൽകിയ സുരക്ഷിതത്വത്തിനും സ്നേഹത്തിനും അപ്പുറം വേറൊരു സ്നേഹകവചത്തിൽ എത്തിപെട്ടത് പോലെ തോന്നി അവൾക്ക്… ❣ശരിക്കും ഇത് എന്താണ്…. പ്രണയമാണോ… അല്ല.. മറിച്ചു ഇങ്ങോട്ട് നൽകിയ കരുതലും സ്നേഹവും, വാത്സല്യവും ഇന്ന് വരെ മറ്റാരും മനസിലാക്കാത്തെ പോലെ മനസിലാക്കിയതും.. എത്ര പിണങ്ങിയാലും വഴക്കിട്ടാലും ദേഷ്യം പ്രകടിപ്പിച്ചാലും അതൊന്നും ബാധിക്കാതെ വീണ്ടും ആ പഴയ സ്നേഹത്താൽ, കരുതലിൽ, ചിരിപ്പിക്കുകയും സന്തോഷിപ്പിക്കുകയും..കൂടുതൽ കൂടുതൽ ഇഷ്ടത്തോടെ തന്നെ വരിഞ്ഞു മുറുക്കുകയും ചെയ്യുന്ന ഈ വികാരം എന്താണ്….

മനസ് കൊതിച്ചിരുന്ന ഒരാളെ പോലെ..ഒരാൾ.. അങ്ങനെയാണോ..?? ❣ഗൗരിക്കൊരു ഉത്തരം കിട്ടിയില്ല… അവൾ നവിയെ നോക്കി… അവൻ ഈ ലോകത്തൊന്നും അല്ലാ എന്നവൾക്ക് തോന്നി… നോട്ടം മുകളിലേക്കാണ്… മുകളിൽ എത്തപ്പെട്ട പൊട്ടു പോലെ അനങ്ങുന്ന ഭക്തന്മാരുടെ നിഴലിൻ നേർക്ക് … “ഡോക്ടറെ… “അവൾ വിളിച്ചു.. നവി പെട്ടെന്ന് ഞെട്ടി അവളുടെ നേർക്ക് മിഴികൾ നാട്ടി… “ഗൗരി.. നീയെന്നെ ഡോക്ടർ എന്ന് വിളിക്കരുത് കേട്ടോ… നവിയേട്ടാന്ന് വിളിക്ക്.” വലിയ മുഖവുരയൊന്നുമില്ലാതെ അവൻ പറഞ്ഞത് കേട്ട് അവൾ ചെറുതായൊന്നു പകച്ചു… പിന്നെ മെല്ലെ തലയാട്ടി…

“ഗൗരി… എനിക്ക് കൽക്കണ്ടക്കുന്നു കയറണം… ” “എപ്പോൾ.. ഇപ്പോഴോ “ഗൗരി കണ്ണ് മിഴിച്ചു.. “ഏറ്റവും അടുത്ത ദിവസം… നീയും വരണം കൂടെ… ” ആ നിശ്ചയദാർഢ്യത്തിന് മുന്നിൽ അനുസരിക്കാതിരിക്കാൻ ഗൗരിക്ക് ആവില്ലായിരുന്നു… …………………………….🌿🌷🌿🌷🌿🌷 ഒരാഴ്ചത്തെ കഠിന വ്രതം എടുത്താണ് നവി മല ചവിട്ടാൻ തയ്യാറെടുത്തത്.. ഒരു തിങ്കളാഴ്ച ദിവസമായിരുന്നു അത് … രണ്ടു പേരും ലീവെടുത്തു അന്ന്… ഒരു കസവു മുണ്ടും കസവു കരയുടെ മേൽമുണ്ടും പുതച്ചാണ് നവി ഒരുങ്ങിയത്.. ഗൗരി ദാവണിയായിരുന്നു വേഷം…. വെളുപ്പിന് കുളി കഴിഞ്ഞു വന്നതേ നവി മലമുകളിലേക്ക് നോക്കി തൊഴുതു..

“ഞാൻ വരികയാണ് മഹാദേവാ.. നിന്റടുത്തേക്ക്… ഒരു കാര്യസിദ്ധിക്കായി… എന്റെ… എന്റെ പെണ്ണിന് വേണ്ടി… അവളെ എനിക്ക് കിട്ടാൻ വേണ്ടി.. എനിക്ക് തന്നേക്കണേ മഹാദേവാ… തടസ്സങ്ങളൊന്നും ഉണ്ടാവരുതേ… “അവൻ മനമുരുകി പ്രാർത്ഥിച്ചു… പതിവില്ലാതെ അന്ന് മേഘങ്ങളൊക്കെ കാറ് മൂടി കെട്ടിയിരുന്നു…മഴക്ക് തിരക്ക് കൂട്ടുന്ന പോലെ.. പ്രകൃതിക്ക് തന്നെ ഒരു മൂകത പോലെ….പകൽ വെട്ടത്തിലും ഇരുളിന്റെ രാശി വീശിയത് പോലെ… “മഴയുണ്ടാവും എന്ന് തോന്നുന്നല്ലോ നവിയേട്ടാ… “ഗൗരി ആവലാതി പ്രകടിപ്പിച്ചു..

“എന്തായാലും പിന്നോട്ടില്ല… “നവി പറഞ്ഞു… രാവിലെ തന്നെ അവർ മല കയറാൻ ആരംഭിച്ചു… എളുപ്പമൊന്നും ആയിരുന്നില്ല കയറ്റം… തിങ്കളാഴ്ച ആയതു കൊണ്ടു തിരക്ക് കുറവായിരുന്നു… ആദ്യമൊക്കെ കുറെ ആൾക്കാർ ഒപ്പമുണ്ടായിരുന്നു.. ഉൾക്കാട്ടിലേക്ക് കയറും തോറും ആള് കുറഞ്ഞു വന്നു… ഇടക്കെപ്പോഴോ വഴിയും വേർപെട്ടു… പെട്ടെന്നാണ് ഒരു മിന്നലിനൊപ്പം മഴ തകർത്തു പെയ്യാൻ തുടങ്ങിയത്… കുത്തനെയുള്ള കയറ്റം അസാധ്യമായിരുന്നു പിന്നീട്… മണ്ണും വെള്ളവും കല്ലും കൂടി ഒലിച്ചു താഴെക്കിറങ്ങാൻ തുടങ്ങി… ആ വഴുവഴുപ്പിലൂടെ മുന്നോട്ടു കയറാൻ പറ്റുന്നുണ്ടായിരുന്നില്ല…

ഗൗരിയെ നവി മുന്നിലാണ് നടത്തിച്ചത്… ചെളി നിറഞ്ഞ വെള്ളത്തിലൂടെ വേച്ച് വേച്ചു നടക്കുന്നതിനിടയിൽ ഗൗരിയുടെ കാൽ വഴുതി അവൾ പിന്നിലേക്ക് മലച്ചു… അവളെ പിടുത്തം കിട്ടിയെങ്കിലും പിടിച്ചു നിൽക്കാൻ ഒരു പിടുത്തം കിട്ടാതെ നവി അല്പം കൂടി പിന്നിലേക്ക് പോയി… ഏതോ ഒരു വയസൻ വൃക്ഷത്തിൽ നിന്ന് തൂങ്ങി കിടന്ന ദൃഡമായ വേരിൽ ഒരു കൈ കൊണ്ടു പിടിച്ചു മറു കയ്യിൽ ഗൗരിയുമായി ബാലൻസ് ചെയ്തു നിന്നപ്പോൾ ഗൗരിയുടെ കൈ കൊണ്ടു നവിയുടെ ഇടതു തോളിൽ നിന്നും മേൽമുണ്ടിന്റെ ഒരു വശം താഴെക്കുതിർന്നു വീണു.. അവൻ ബലമായി പിടിച്ചു നിന്നതിന്റെ ആക്കത്തിൽ അവന്റെ ഇടനെഞ്ചിലേക്ക് വന്ന് വീണ ഗൗരി എന്തോ കണ്ടു ഭയന്ന പോലെ ആ നെഞ്ചിലേക്ക് തന്നെ ഉറ്റു നോക്കി…. ….

സ്വപ്നങ്ങളൊക്കെ സത്യമാകുന്നോ…!! നവിയുടെ നെഞ്ചിൽ പച്ചകുത്തിയിരിക്കുന്ന മഹാദേവന്റെ രൂപത്തിലേക്ക് ഗൗരി വീണ്ടും വീണ്ടും നോക്കി… “””””ഇത്… ഇതല്ലേ… നവിയേട്ടൻ ആദ്യമായി വന്ന ദിവസം താൻ സ്വപ്നം കണ്ടത്…മഹാദേവന്റെ ഈ പച്ചകുത്ത്…. ഈ നവരത്‌ന മോതിരം… “””’അവൾക്ക് വിശ്വസിക്കാനായില്ല… “എന്തൊക്കെയോ നിയോഗങ്ങൾ ഉണ്ടല്ലോ മഹാദേവാ.. ” ഗൗരിക്കാകെ തല പെരുക്കുന്നത് പോലെ തോന്നി… കൽക്കണ്ടക്കുന്നിന്റെ ഉടയവൻ മറ്റെന്തോ തീരുമാനങ്ങൾ എടുക്കുകയായിരുന്നു അപ്പോൾ…. അല്ലെങ്കിലും മഹാദേവൻ അങ്ങനാ… ഏറ്റവും പ്രിയപ്പെട്ടവരെ കുറച്ചു കൂടുതൽ പരീക്ഷിക്കും… ❣❣😊dk❣ ദിവ്യകശ്യപ് 🌷🌷

ഒരു ചെമ്പകപ്പൂവിന്റെ ഓർമ്മയ്ക്ക്: ഭാഗം 16

Share this story