സിദ്ധാഭിഷേകം : ഭാഗം 45

സിദ്ധാഭിഷേകം :  ഭാഗം 45

എഴുത്തുകാരി: രമ്യ രമ്മു

മയക്കത്തിലും അവന്റെ ചുണ്ടിൽ ചെറിയ പുഞ്ചിരി തെളിഞ്ഞു… വീണ്ടും വീണ്ടും വിളിച്ചപ്പോൾ അവൻ പതുക്കെ കണ്ണ് തുറന്നു.. എന്തോ പറയാൻ വന്നെങ്കിലും വീണ്ടും മയങ്ങി.. 📀📀📀📀📀📀📀📀📀📀📀📀📀📀📀 അഭിയെ സന്ധ്യ ആയപ്പോൾ ആണ് റൂമിലേക്ക് മാറ്റിയത്.. അപ്പോഴും അവൻ നേരിയ മയക്കത്തിൽ ആയിരുന്നു… അവനെ കാണുംതോറും അമ്മാളൂന്റെ കണ്ണുകൾ നിറഞ്ഞൊഴുകി… അവന്റെ അടുത്ത് ചെന്ന് ആ നെഞ്ചിൽ ചാരാൻ അവൾ കൊതിച്ചു.. അവൻ ഉണരുന്നതും നോക്കി ബൈസ്റ്റാൻഡേഴ്‌സ് ബെഡിലിരുന്നു… ശർമിള അവന് അടുത്തായി തന്നെ ഉണ്ട്.. ഡ്രിപ്പിട്ടുണ്ട്…

ഒറ്റ ദിവസം കൊണ്ട് അവൻ വാടി തളർന്ന പോലെ തോന്നി അവൾക്ക്… “അച്ഛാ നിങ്ങൾ പോകുമ്പോൾ ഇവരെ കൂടി കൂട്ടിക്കോ…. നാളെ കാലത്ത് വന്നാൽ മതി… ഞാനും സിദ്ധുവും നിന്നോളാം രാത്രിയിൽ…” ശരത് പറഞ്ഞു “ആഹ്.. അവൻ ഉണരട്ടെ.. എന്നിട്ട് പോകാം… ” അപ്പോഴേക്കും അഭി പതുക്കെ കണ്ണ് തുറന്നു.. എല്ലാവരും അവന്റെ അടുത്തേക്ക് നീങ്ങി നിന്നു… അമ്മാളൂ ഒഴിച്ച്.. അവൻ ചുറ്റും നോക്കി… വീണ്ടും കണ്ണടച്ചു തന്നെ കിടന്നു… “മോനെ..നീ ഓക്കെ അല്ലെടാ…. വേദന ഉണ്ടോ.. ഡോക്ടറിനെ വിളിക്കണോ..” അവൻ ഒന്നും സംസാരിക്കാത്തത് കൊണ്ട് ശർമിളയ്ക്ക് ആകെ ടെൻഷൻ ആയി..

“ഒന്നുല്ല.. അവന്.. കുറച്ചു മാറി നിന്നേ എല്ലാവരും… സിദ്ധു.. ഡോക്ടർ നെ ഒന്ന് വിളിച്ചിട്ട് വാ…”ശരത് പറഞ്ഞു… ഡോക്ടർ വന്ന് പരിശോധിച്ചു.. കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞതും എല്ലാർക്കും ആശ്വാസമായി.. എങ്കിലും അഭി കണ്ണടച്ചു തന്നെ കിടന്നു.. ആരോടും മിണ്ടാനോ നോക്കാനോ നിന്നില്ല… ക്ഷീണം കാരണം ആവും എന്ന് കരുതി അവർ ശല്യം ചെയ്തതുമില്ല…. കുറച്ചു കഴിഞ്ഞപ്പോൾ അവൻ കണ്ണ് തുറന്ന് എല്ലാരേയും നോക്കി ചിരിച്ചു… എല്ലാർക്കും ആശ്വാസമായി..

ശരത്തിനെ കണ്ണ് കൊണ്ട് അടുത്തേക്ക് വിളിച്ചു.. “ടാ..തെണ്ടി.. ICU കിടക്കുന്നവനോട് ആണോടാ സുഖാണോ എന്ന് ചോയ്ക്കുന്നേ…” പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.. “കേട്ടിരുന്നു അല്ലേ.. ഞാൻ കരുതി നീ ഉറങ്ങാണെന്ന്.. “ശരത് നന്നായി ചിരിച്ചു കാണിച്ചു… •••••••••••••••• സംഭവം എന്താണെന്ന് വച്ചാൽ പുലർച്ചെ ഡ്യൂട്ടി നേഴ്‌സിനെ വിളിച്ച് അഭിയുടെ അവസ്‌ഥ അന്വേഷിച്ചപ്പോൾ അവൻ ഇപ്പോ കോൺഷ്യസ് ആണെന്ന് പറഞ്ഞു… അധികം ആൾക്കാർ ഇല്ലാത്തതിനാൽ ആ നേഴ്‌സിനെ സോപ്പിട്ട് അവൻ അഭിയെ കാണാൻ കയറിയത്.. അവിടെ ചെന്നപ്പോൾ അവൻ കണ്ണടച്ചു കിടപ്പാണ്..

ശരത് അടുത്ത് ചെന്ന് അവനെ വിളിച്ചു.. അവൻ പാതി മയക്കത്തിൽ കണ്ണ് വലിച്ചു തുറന്ന് ശരത്തിനെ നോക്കി.. പതിയെ ചിരിച്ചു… ശരത്തിന് എന്ത് ചോദിക്കണം എന്ന് പെട്ടെന്ന് ഒരൂഹം കിട്ടിയില്ല .. അങ്ങനെ ചോദിച്ചത് ആണ്.. “എന്തൊക്കെയുണ്ട് സുഖല്ലേ എന്ന്..” ““` “…. എന്നെ കൊണ്ട് പറയിക്കേണ്ട.. എന്റെ തലക്ക് അടിച്ച ഇരുമ്പ് വടി കിട്ടിയിരുന്നെങ്കിൽ നിന്റെ തലമണ്ട അടിച്ചു പൊട്ടിച്ചേനെ ഞാനപ്പോൾ…” അത് കേട്ട് ശരത് പൊട്ടിച്ചിരിച്ചു.. അത് പതിയെ മറ്റുള്ളവരിലേക്കും ഒരു ആശ്വാസ പുഞ്ചിരി നിറച്ചു.. അമ്മാളൂ മാത്രം നിന്നിടത്തൂന്ന് അവനെ തന്നെ നോക്കി നിന്നു…..

അവൾ പതുക്കെ അവന്റെ അടുത്തേക്ക് നടന്നു.. ക്ഷീണം അവളുടെ മുഖത്തു നന്നായി തെളിഞ്ഞു കാണാം.. കൺതടം കരഞ്ഞു വീങ്ങിയിരുന്നു… അവൾ അടുത്തേക്ക് വന്നതും അവരെല്ലാം അവർക്ക് മാത്രമായി ഒഴിഞ്ഞു കൊടുത്തു പുറത്തേക്ക് പോയി… അവൾ അടുത്ത് ചെന്ന് അവന്റെ കൈ എടുത്ത് നെഞ്ചോട് ചേർത്ത് പിടിച്ചു.. കണ്ണീരിനിടയിലും പുഞ്ചിരിച്ചു… “ആരാ…” ക്ഷീണിച്ചിരുന്നു അവന്റെ ശബ്ദം… “ഏഹ്.. കേട്ടത് തെറ്റിയോ എന്ന് അവൾ സംശയിച്ചു.. “എന്താ.. ചോദിച്ചത്..” “നിങ്ങൾ ആരാന്ന്..

മുൻപ് കണ്ടിട്ടില്ലല്ലോ…” അവന്റെ മുഖത്ത് വെറും അപരിചിതത്വം മാത്രം.. അവൾ ഇപ്പോ കണ്ണീർ ഡാം പൊട്ടും എന്നവസ്ഥയിൽ ആയിരുന്നു… ‘നിങ്ങളോ’ “സത്യമായിട്ടും അഭിയേട്ടന് എന്നെ ഓർമയില്ലേ.. അവരെ ഒക്കെ അറിയാലോ…” “അവരെ അറിയാം.. തന്നെ അറിയില്ലല്ലോ.. താൻ ഏതാ.. ” “അതെന്താ.. എന്നെ മാത്രം ഓർമയില്ലാത്തത്…” “അതോ..അത് ഡോക്ടർ പറഞ്ഞിരുന്നു.. ഒരു മൂന്ന് മാസം മുൻപേ വരെ ഉള്ളത് മാത്രേ ഓർമ കാണൂ എന്ന്.. തലയ്ക്ക് ആണ് അടി കിട്ടിയത്.. അതാ..” ഒട്ടും ഭാവ വ്യത്യാസമില്ലാതെ അവൻ പറഞ്ഞു..

അവൾക്ക് സംശയമായി.. ഈ അവസ്‌ഥയിൽ അവൻ കളിപ്പിക്കില്ലല്ലോ.. സത്യാവുമോ… “തനിക്കും ഓർമ പോയോ… ടോ…” അവന്റെ ശബ്ദം കേട്ട് അവൾ ബോധത്തിൽ വന്നു.. “അത്.. ഞാൻ ..ഞാൻ അഭിയേട്ടന്റെ ….ഭാര്യ…” അവൾ സംശയിച്ചു കൊണ്ട് പറഞ്ഞു.. “ഏത് അഭിയേട്ടന്റെ..” അവൾ അവന്റെ നേരെ കൈചൂണ്ടി… “എന്നിട്ടാണോടി ഞാൻ കണ്ണ് തുറക്കുമ്പോ ഒരു കിലോമീറ്റർ ദൂരെ മാറി നിന്നത് നീ…. ഏഹ്…” “ഓഹ്.. അപ്പോ കുശുമ്പിലാണ് കണ്ണ് കണ്ണടച്ചു കിടന്നതല്ലേ… ഞാനവിടെ നിന്ന് പേടിച്ച് ഉരുകുവായിരുന്നു..”

അവൻ ചിരിച്ചുകൊണ്ട് അവൾ പിടിച്ച കയ്യാലെ തന്നെ അവളെ പിടിച്ച് അടുപ്പിച്ചു.. “ഏയ്..അഭിയേട്ടാ പതുക്കെ…സ്റ്റിച്ച് ഇളകും…” “നിനക്ക് അറിയില്ല…. അതിനകത്ത് ഇടയ്ക്ക് ബോധം വരുമ്പോൾ ഒക്കെ ഈ മുഖം വേഗം ഒന്ന് അടുത്ത് കാണാൻ കൊതിച്ചിരുന്നു.. എന്നിട്ടാണ് അവള് …. ഹും..” “സോറി.. എനിക്ക് ഇങ്ങനെ കാണാൻ വയ്യാത്തോണ്ടാ… അല്ലാതെ.. അവൾ കരഞ്ഞു…അവന്റെ നെറ്റിൽ പതിയെ ചുംബിച്ചു… ” അമ്മൂ….നീ പേടിച്ചു പോയോ.. ഉം.. ഞാൻ അങ്ങനെ പോവുമോടി..

ആ നായ്ക്കൾ കാരണം എന്റെ നല്ലൊരു സർപ്രൈസ് പ്ലാൻ പോയല്ലോ എന്ന സങ്കടം മാത്രേ ഉള്ളൂ..” “അതേ.. അധികം സംസാരിക്കരുത് അനങ്ങരുത് എന്നൊക്കെ സ്ട്രിക്ട് ആയിട്ട് ഡോക്ടർ പറഞ്ഞിട്ടുണ്ടേ… അതു കൊണ്ട് ഇന്നത്തേക്ക് ഇത്ര മതി.. ” ശരത് പറഞ്ഞു കൊണ്ട് അടുത്തേക്ക് വന്നു.. “ദേ ഇന്നലെ എടുത്തുടുത്തതാ … അഭിയേട്ടൻ ഇങ്ങനെ തന്നെ കാണണം എന്നും പറഞ്ഞ് ഈ നേരം വരെ കുളിച്ചിട്ടില്ല ,, കഴിച്ചിട്ടില്ല ,, ഉറങ്ങീട്ടുമില്ല… അതു കൊണ്ട് വേഗം അച്ഛന്റെയും അമ്മേടേം കൂടെ സ്ഥലം വിട്ടേക്കണം…

പറഞ്ഞേക്കാം ” അത് കേട്ട് അഭിയുടെ മുഖം ഒന്ന് വാടി… “ഞാൻ പോവൂല…” അവൾ അതും പറഞ്ഞു തല കുനിച്ചു.. “എന്താ.. ” “ഞാൻ ഇവിടെ നിന്നോളാം… പ്ലീസ്.. മാറാൻ ഉള്ളത് സാന്ദ്ര കൊണ്ടു വന്നിട്ടുണ്ട്….” “വേണ്ട.. രാവിലെ ഇങ്ങ് വന്നാ മതി… വീട്ടിൽ പോയി റെസ്റ്റ് എടുക്ക്…” അവൾ ഒന്നും മിണ്ടാതെ നിന്നു.. “വാ മോളെ ..നമ്മൾക്ക് പോയിട്ട് രാവിലെ ഇങ്ങോട്ട് വരാം.. ” ബാലയും പറഞ്ഞു.. എല്ലാവരുടെയും നിർബന്ധം കൊണ്ട് അവൾ പോകാൻ തയ്യാറായി… ശരത്തും സിദ്ധുവും അവിടെ രാത്രിയിൽ താങ്ങാനും തീരുമാനിച്ചു…

“ഞാൻ ഡ്രസ്സ് മാറ്റിട്ട് വരാം…” “വേണ്ട.. വീട്ടിലേക്കല്ലേ.. അവിടുന്ന് മാറ്റിയാൽ മതി…” ശരത് പറഞ്ഞു.. അവൾ അഭിയോട് യാത്ര പറയാൻ ചെന്നു… അവന്റെ കയ്യിൽ മുറുക്കെ പിടിച്ചു.. അവൾ പോകാതിരുന്നെങ്കിൽ എന്ന് അവൻ ഉള്ളാലെ കൊതിച്ചു.. അവളുടെ ക്ഷീണിച്ച മുഖം കണ്ടപ്പോൾ റെസ്റ്റ് എടുക്കട്ടേ എന്നും തോന്നി… അവൻ ചിരിയോടെ കണ്ണടച്ചു കാണിച്ചു… അവൻ അവൾ പോകുന്നത് കാണാൻ വയ്യാതെ കണ്ണടച്ചു… ഡോറിന്റെ പുറത്തെത്തിയ അമ്മാളൂ ഒരു നിമിഷം നിന്നു…

പിന്നെ തിരിച്ചു അകത്തു കയറി… “സോറി ശരത്തേട്ടാ.. അനുസരണക്കേടാണെന്ന് കരുതരുത്.. ഞാൻ.. എനിക്ക് പോവാൻ ആവില്ല.. എന്ന് അഭിയേട്ടൻ ഇവിടുന്ന് പോകുന്നോ അന്നേ ഞാനും പോവുന്നുള്ളൂ… സോറി…” അതും പറഞ്ഞു സാന്ദ്ര കൊണ്ടു വന്ന കവറിൽ നിന്നും ഡ്രസ്സും എടുത്ത് വാഷ്‌റൂമിലേക്ക് പോയി… അവർ പരസ്പരം നോക്കി ചിരിച്ചു… കൂടുതൽ പേരെ അവിടെ തങ്ങാൻ അനുവദിക്കാത്തത് കൊണ്ട് സിദ്ധുവും അവരുടെ കൂടെ തിരിച്ചു പോയി… അമ്മാളൂ ഒരു ചുരിദാറും ധരിച്ചു പുറത്ത് വന്നു..

കുളി കഴിഞ്ഞപ്പോൾ അവൾക്ക് ആശ്വാസം തോന്നി… മുടിയൊക്കെ ചീകി കെട്ടി വച്ചു.. “ശരത്തേട്ടാ അഭിയേട്ടന് കഴിക്കാൻ എന്താ …” അവൻ അഭിയുടെ അടുത്ത് തന്നെയുള്ള സോഫ സെറ്റിൽ ഇരുന്ന് ഫോണിൽ എന്തൊക്കെയോ ചെയ്യുകയായിരുന്നു.. “ഇപ്പോ ഒന്നും വേണ്ടാ.. ഡ്രിപ്പ് കഴിയട്ടെ.. ഫ്രഷ് ജ്യൂസ് വാങ്ങി വരാം.. ” “ശരി…” അവൾ അവന്റെ അടുത്തായി ചെന്നിരുന്നു.. ഒഴിഞ്ഞ കയ്യെടുത്ത് മടിയിൽ വച്ചു… “ഒരുപാട് വേദനിച്ചു കാണും അല്ലേ…” “ഇല്ല.. നല്ല സുഖായിരുന്നു…

എന്ത് ചോദ്യമാടി ഇത്.. ” “ഇപ്പോ വേദന ഉണ്ടോ…” “കുറച്ചു മുന്നേ വരെ ഉണ്ടായിരുന്നു… ഇപ്പൊ ഇല്ല.. ” “അതെന്താടാ നിനക്ക് അവൾ പെയിൻ കില്ലർ തന്നോ… അതേയ്… സംസാരം ,, പ്രവൃത്തി എല്ലാം പതുക്കെ …കുറച്ച് മതി… ഇതൊക്കെ കൊണ്ടാ നിന്നോട് പോകാൻ പറഞ്ഞത്.. ചക്കിയും ചങ്കരനും വീണ്ടും പണിയാക്കരുത്…പറഞ്ഞേക്കാം.. ” ശരത് കളിയാക്കി .. “പോടാ…പട്ടി..” അത്യാവശ്യം വലിയ മുറിയായിരുന്നു അത്.. എല്ലാവിധ സൗകര്യങ്ങളും ഉണ്ടായിരുന്നു അതിനകത്ത്…. ഡ്രിപ്പ് കഴിഞ്ഞപ്പോൾ നേഴ്‌സ് വന്ന് അത് റിമൂവ് ചെയ്തു..

കഴിക്കാൻ ഉള്ള മെഡിസിനും പറഞ്ഞു കൊടുത്ത് അവർ പോയി.. അമ്മാളൂ അവന്റെ ദേഹത്തേക്ക് പുതപ്പെടുത്ത് ഇട്ട് ഹോസ്പിറ്റൽ യൂണിഫോം മാറ്റി കൊടുത്തു.. പിന്നെ ചൂടുവെള്ളം എടുത്ത് കൊണ്ടുവന്ന് അവന്റെ ദേഹമെല്ലാം ടവൽ നനച്ചു തുടച്ചു കൊടുക്കുകയായിരുന്നു…. കുറച്ചു മുൻപ് വരെ തണ്ടൊടിഞ്ഞ താമര പോലെ കിടന്നവൾ പെട്ടെന്ന് തന്നെ അവന്റെ കാര്യങ്ങൾ എല്ലാം ചെയ്തു കൊടുത്ത് ഒരു അമ്മയെ പോലെ നോക്കുന്നു.. ശരത് തെല്ല് അത്ഭുതത്തോടെ അതൊക്കെ നോക്കി നിന്നു..

സ്ത്രീ ഒരു സംഭവം തന്നെ.. എത്ര പെട്ടെന്നാണ് അവരുടെ കാരക്ടർ ചെയ്ഞ്ച് ആവുന്നത്.. താലി കെട്ടിയവൻ കൂടെ ഉണ്ടായാൽ മതി.. അവർക്ക് അതൊരു ധൈര്യം തന്നെ… ഏത് പ്രതികൂല അവസ്ഥയിലും തന്മയത്വത്തോടെ എല്ലാം കൈകാര്യം ചെയ്യാനുള്ള സ്ത്രീകളുടെ കഴിവ്… അവൻ ഓർക്കുകയായിരുന്നു….. “ഹലോ.. കുറെ നേരായല്ലോ…. നീ ഇത് ഏത് ലോകത്താണ്.. ” അഭിയുടെ ചോദ്യം ആണ് അവനെ ഉണർത്തിയത്… “ഒന്നുല്ലെടാ.. ഞാൻ അമ്മാളൂനെ കുറിച്ച് ഓർത്തതാണ്..” “എന്നെ കുറിച്ചോ..

അവൾ ഒന്നമ്പരന്നു.. “ആ… ഇന്നലെ മുതൽ നീ ഇങ്ങനെ കുളിക്കാതെ നിന്നിട്ട് അവന്റെ അടുത്തോട്ട് പോയിട്ടും അവന്റെ ബോധം പോയില്ലല്ലോന്ന്…” “ഓഹ്….എനിക്കിട്ടാണല്ലേ… ശ്രീ വിളിക്കട്ടെ… നിങ്ങൾ ഇവിടെ നേഴ്‌സുമാരെ വായ് നോക്കുവാണെന്ന് ഞാൻ പറയും..നോക്കിക്കോ… ” “എന്നാൽ എനിക്ക് ഒരു റീത്ത് കൂടി മോള് വാങ്ങിച്ചു വച്ചോ.. ” “ഉം..വന്നേ അഭിയേട്ടന് ഡ്രസ്സ് ഇട്ടു കൊടുക്കാലോ…. ” “അയ്യേ.. ടി.. ഞാൻ പതുക്കെ എണീക്കാം… എനിക്ക് പ്രശ്നമില്ല.. നീ ഒന്ന് താങ്ങിയാൽ മതി…”

“നീ ഡ്രസ്സ് എടുക്ക് അമ്മാളൂ.. പിന്നേ ..ചെക്കന്റെ നാണം.. ഇന്ന് ദേഹം അനക്കരുത്.. ബോഡി പെയിൻ ഉണ്ടാകും.. വെറുതെ അത് കൂട്ടണ്ട…” അവൾ ഒരു മുണ്ടും ഷർട്ടും എടുത്തു കൊണ്ട് വന്നു.. അവനെ പതുക്കെ ശ്രദ്ധിച്ച് നെഞ്ചോട് ചേർത്ത് ഉയർത്തി… ശരത് ഡ്രസ്സ് ഇട്ടു കൊടുത്തു… “പൊന്ന് മോൻ ചാച്ചിക്കോ … വേണ്ടാത്തത് ഓർക്കണ്ട ട്ടോ.. ചാച്ചിക്കോ.. ചേട്ടൻ പുറത്തു പോയിട്ട് വരാവേ…” ശരത് കാന്റീനിലേക്ക് പോയി.. അമ്മാളൂ അവനെ പുതപ്പിച്ചു അടുത്തായി ഹെഡ്ബോർഡ് ചാരി ഇരുന്നു…

അഭിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.. “എന്താ..അഭിയേട്ടാ.. വേദനിച്ചോ.. ” അവന്റെ ഇടംകയ്യിൽ ഷോൽഡറിന് താഴേക്ക് നീളത്തിൽ കത്തി കൊണ്ട മുറിവ് ഉണ്ട്.. ഉയർത്തിയപ്പോൾ അത് വേദനിച്ചോ എന്നവൾക്ക് പേടിയായി… “ഒന്നുല്ലെടി… ഞാൻ ഒന്ന് വീണാൽ എന്നും താങ്ങാൻ നീ ഉണ്ടാവുമല്ലോ.. അത് ഓർത്തപ്പോൾ…” “ഉം.. ഞാൻ കരുതി നേരത്തെ പോലെ ഓർമ പോയെന്ന്..” “അങ്ങനെ ആയാൽ …ഹായ് ഹായ്.. ഒരു കല്യാണം കൂടി കഴിക്കായിരുന്നു..ശ്ശോ.. ” “അതിന് എനിക്കെന്താ..

നല്ല അടിപൊളി ചെക്കൻ വരും എന്നെ കെട്ടാൻ.. ഹും..” “ടി… നീ എന്നിട്ട് അവനെ കെട്ടുമോ..” “ഹയ്യ.. ഇത് നല്ല കൂത്ത്.. നിങ്ങൾക്ക് ആവാം എനിക്ക് പാടില്ല.. അതെന്ത് ന്യായം…എനിക്കും ആവാം.” “മതി .. ദാറ്റ് ടോപിക് ഈസ് ക്ലോസ്ഡ്…” അല്പം അസ്വസ്ഥതയോടെ അവൻ പറഞ്ഞു.. തമാശയ്ക്ക് പോലും അവളെ അങ്ങനെയൊന്നും പറയാൻ കഴിയുന്നില്ല.. ..ഈ പെണ്ണ്…. ശരത് കൊണ്ടു വന്ന ജ്യൂസും കുടിച്ച് മെഡിസിനും കഴിച്ചപ്പോൾ തന്നെ അഭിക്ക് ഉറക്കം വന്നു..

അവന്റെ അടുത്തായുള്ള സോഫയിൽ അമ്മാളൂവും ബൈസ്റ്റാന്ഡേഴ്‌സ് ബെഡിൽ ശരത്തും ഭക്ഷണ ശേഷം കിടന്നു… അമ്മാളൂന് ഉറക്കം വന്നേയില്ല… അവൾ എണീറ്റ് ഒരു ചെയർ എടുത്ത് അഭിയുടെ ബെഡിനോട് ചേർത്തിട്ടിരുന്ന് അവൻ കയ്യിലേക്ക് തല വച്ച് കിടന്നു.. പതിയെ മയങ്ങി… ★ അതിരാവിലെ അഭിയാണ് ആദ്യം എണീറ്റത്… കൈയിൽ ഭാരം തോന്നി നോക്കിയപ്പോൾ ആണ് അമ്മാളൂനെ കാണുന്നത്… അവന് വല്ലാത്ത വാത്സല്യം തോന്നി അവളോട്.. പതുക്കെ കൈ വലിച്ചെടുത്ത് അവളുടെ തലയിലും കവിളിലുമായി തഴുകി…

ഡോറിൽ ആരോ തട്ടി വിളിച്ചപ്പോൾ ആണ് അവളുടെ ഉറക്കം ഞെട്ടിയത്… ശരത്തും എഴുന്നേറ്റിരുന്നു… “ആരാ ഇത്ര കാലത്ത്… ” അവൻ സംശയിച്ച് ലൈറ്റ് ഓണ് ചെയ്ത ശേഷംവാതിൽ തുറന്നു… ദീപുവും സുദേവനും മിത്തുവും ആദിയും… അവരെ കണ്ടപ്പോഴേ അമ്മാളൂ ഓടി ചെന്നു ദീപുവിനെ മുറുക്കെ കെട്ടിപിടിച്ചു.. ആ നെഞ്ചിലേക്ക് വീണ് കരഞ്ഞു… “മോളെ… അയ്യേ കരയാതെടി.. നോക്ക്…” എന്നിട്ടും അവളുടെ ഏങ്ങൽ അടങ്ങിയില്ല…ഇന്നലെ മുതൽ അവൾ ഉള്ള് കൊണ്ട് അവന്റെ സാമീപ്യം ഒരുപാട് കൊതിച്ചിരുന്നു…

സുദേവൻ അഭിയുടെ അടുത്തേക്ക് ചെന്നു.. അവർ പരസ്പരം ചിരിച്ചു..പിന്നെ തിരിഞ്ഞു അവർ അമ്മാളൂന്റെ നേരെ നോക്കി… ദീപു അവളെ അതേ പോലെ ചേർത്ത് പിടിച്ച് മുന്നോട്ട് നടന്ന് അഭിയുടെ അടുത്തെത്തി… ഒരു കൈ നീട്ടി അവന്റെ കയ്യിൽ പിടിച്ചു.. “ഇന്നലെയാണ് സിദ്ധു വിളിച്ചത്… അപ്പോ തന്നെ ആദിയെ വിളിച്ചു അഡ്രസ് എടുത്തു.. അപ്പോഴാ രാജീവ് പറഞ്ഞറിഞ്ഞത് ഇവൾ അവിടെ ഹോസ്റ്റലിൽ ബഹളം ആണെന്ന്..മോളെ കാണാൻ….ഒടുക്കം അവളെയും കൂട്ടി വരുമ്പോഴാ ആദിയും ഉണ്ടെന്നറിഞ്ഞത്…

നന്ദുവും വരാൻ ഒരുങ്ങിയത് ആണ്…പിന്നെ വീട്ടിൽ ആരുമില്ലാത്തത് കൊണ്ട് അങ്ങോട്ടേക്ക് പോയി…. ” ദീപു പറഞ്ഞു.. അപ്പോഴാണ് അമ്മാളൂ മിത്തൂനെ നോക്കിയത്…. അവിടെ മുഖം വീർപ്പിച്ചു നിൽപ്പുണ്ട് വാതിലിന് അടുത്ത് തന്നെ.. അവൾ ഒരു ചിരിയോടെ കൈ നീട്ടി വിളിച്ചു.. അവൾ വേഗം വന്ന് അവളെ പൂണ്ടടക്കം പിടിച്ചു… “ഒറ്റയ്ക്കായി പോയോടി… പേടിച്ചോ… ഞാനുമില്ലാതെ നീ ഒരുപാട് വിഷമിച്ചു കാണും അല്ലേ…എന്താടി മോളെ നിന്റെ കോലം… ഇങ്ങനെ തളർന്നോ നീ….

മിത്തൂ ഓരോന്ന് പറഞ്ഞു കൊണ്ട് അവളുടെ മുഖത്താകെ ഉമ്മ വച്ചു… “ഒന്നുല്ലടി… നീ വന്നല്ലോ..അത് മതി… നിന്നെ വല്ലാതെ മിസ്സ് ചെയ്തു…” “അതേയ്.. കുറച്ചു ഗ്യാപ് തന്നാൽ ഞങ്ങൾക്ക് രോഗിയെ ഒന്ന് കണ്ട് സംസാരിക്കമായിരുന്നു..” ആദി കളിയാക്കി കൊണ്ട് അഭിയുടെ അടുത്തെത്തി അവന്റെ അടുത്തായി ഇരുന്നു….. “ശരത് ഇവനെ ചാരി ഇരുത്താൻ പറ്റില്ലേ.. ” “ആഹ്.. ബട്ട് തലയ്ക്ക് കൂടുതൽ സ്ട്രെയിൻ കൊടുക്കണ്ടാ.. കിടന്നോട്ടെ..” “സാരില്ലെടാ.. നീ പില്ലോ ഇങ്ങെടുത്തേ…

എനിക്ക് വയ്യ ഇങ്ങനെ കിടക്കുന്നത് കാണാൻ.. കുറച്ചു നേരം ഇരിക്കട്ടെ.. അല്ലെടാ.. ” “താങ്ക്സ് മാൻ..” അഭി അവന്റെ കയ്യിൽ അടിച്ചു.. അവർ സൂക്ഷിച്ച് അവനെ ഹെഡ്ബോർഡിലേക്ക് ചാരി ഇരുത്തി തല അനക്കാതെ പില്ലോ വച്ച് കൊടുത്തു.. അഭിക്ക് ആശ്വാസം തോന്നി… “എന്താ സത്യത്തിൽ സംഭവിച്ചത്…” സുദേവൻ ചോദിച്ചു ശരത് കാര്യങ്ങൾ ചുരുക്കി പറഞ്ഞു.. കൂടുതൽ അവരെ ഭയപ്പെടുത്തേണ്ട എന്ന് അവന് തോന്നി… അപ്പോഴാണ് അമ്മാളൂവും നടന്ന സംഭവങ്ങൾ അറിയുന്നത്.. എല്ലാവരും കുറെ നേരം സംസാരിച്ചു..

അപ്പോഴേക്കും ചന്ദ്രനും ബാലയും സാന്ദ്രയും സിദ്ധുവും വന്നു… എല്ലാവരും കൂടെ ആകെ സംസാരവും ബഹളവും ഒക്കെ ആയി.. പിന്നെ ബ്രേക്ഫാസ്റ്റ് കഴിക്കാൻ ആയി എല്ലാരും പുറത്തേക്ക് പോയി.. ഇപ്പോ ആദിയും ശരത്തും അമ്മാളൂവും മാത്രേ ഉള്ളൂ.. മുറിയിൽ… “ടാ.. സത്യം പറ.. നീ എന്നെ കാണാൻ വന്നതോ മിത്തൂ വരുന്നുണ്ടെന്ന് അറിഞ്ഞു കൂടെ വന്നതോ..” അഭി ആദിയോട് ചോദിച്ചു.. “പോടാ..തെണ്ടി.. അപവാദം പറയുന്നോടാ… നിന്നെ കാണാൻ വന്ന എന്നെ വേണം പറയാൻ.. അവളോട് ഞാനാ കാര്യം പറഞ്ഞത്..

അപ്പോ തുടങ്ങിയ കരച്ചിലാണ് അമ്മാളൂ തനിച്ചാണെന്നും പറഞ്ഞു.. ഇവർ വരുന്നില്ലെങ്കിൽ ഞാൻ കൂട്ടി വന്നേനെ.. അവർ വരുന്നു എന്നറിഞ്ഞപ്പോൾ ഞാനും കൂടി… അങ്ങനെ ഞങ്ങൾ ജോയിന്റ് ആയിട്ട് ഇങ്ങ് പോന്നതാണ്.. നാളെ തന്നെ പോണം.. നമ്മുടെ ചന്ദ്രു കുമാരൻ എന്തോ നല്ല മൂഡിൽ അല്ല ഇപ്പോൾ കുറച്ചു നാളായിട്ടു.. ആകെ മൂഡ് ഓഫ്‌ ആണ് കക്ഷി…അതുകൊണ്ട് കൂടുതൽ നിന്നാൽ ശരിയാവില്ല… ആഹ്… ഏതേലും പെണ്ണ് റീജക്ട് ചെയ്തു കാണും.. വേറെന്താ അവന്.. അത് വിട്… ഇതിന്റെ മറുപടി കൊടുക്കണ്ടേ അവന്മാർക്ക്….”

“ഇനി നാട്ടിൽ പോയിട്ട് ഓരോന്നായിട്ട് അല്ലെടാ.. അടപടലം പൂട്ടൽ ആണ് പ്ലാൻ… പിന്നെ ഇത് ചെയ്തവന്മാരെ പൊക്കി… ” “ഉം.. കുറെ ദിവസം വേണ്ടി വരുമോ ഇവിടെ…” “നോ ഐഡിയ…മേയ് ബി അറൗണ്ട് ടെൻ ഡേയ്സ്… ഞാൻ കൂടെ വരാം അങ്ങോട്ട്.. സിദ്ധു ഉണ്ടല്ലോ ഇവിടെ… ” “അത് വേണ്ട.. ഞാൻ സിദ്ധുനെ കൂട്ടിക്കോളാം… അവനും കാര്യങ്ങൾ ഒക്കെ നോക്കട്ടെന്നേ…” “അത് നല്ല കാര്യം പക്ഷെ… ചെറിയ പ്രശ്നം ഉണ്ട്.. ” “എന്താടാ.. “അഭിയും ആദിയും ഒരുമിച്ചാണ് ചോദിച്ചത്.. ശരത് അവരോട് ചിന്നൻ വിളിച്ചതും സിദ്ധു ബഹളം വച്ചതും ഒക്കെ പറഞ്ഞു..

ഒരു ഞെട്ടലോടെ ആണ് അവർ അത് കേട്ടത്… “പാവം.. സത്യത്തിൽ അവൻ ഈ പ്രായത്തിനിടയ്ക്ക് ഒരുപാട് അനുഭവിച്ചു അല്ലേ… പോട്ടെ..ഇനി നമ്മളൊക്കെ ഇല്ലേ അവനെ ചേർത്ത് പിടിക്കാൻ.. അവനെ ഞാൻ നോക്കിക്കോളാം.. നിങ്ങൾ അത് ഓർത്തു പേടിക്കണ്ട…അതിനൊക്കെ വഴിയുണ്ട്…” °°°°°°°°°° വൈകീട്ട് എല്ലാവരും ഫ്ലാറ്റിലേക്ക് പോകാൻ തീരുമാനിച്ചു.. മിത്തുവും സാന്ദ്രയും നല്ല ഫ്രണ്ട്‌സ് ആയി മാറി അപ്പോഴേക്കും… അമ്മാളൂ ദീപുവിന്റെ കൈ വിടാതെ പിടിച്ചു….

പിറ്റേന്ന് കാലത്ത് ആദിയും സിദ്ധുവും തിരിച്ചു പോകാൻ തീരുമാനിച്ചു…. ഒരു ദിവസം കൂടി കഴിഞ്ഞേ സുദേവനും ദീപുവും മിത്തുവും പോകുന്നുള്ളൂ… അത് അമ്മാളൂന് ആശ്വാസമായി… അന്ന് ദീപു രാത്രിയിൽ ഹോസ്പിറ്റലിൽ നിൽക്കാൻ തീരുമാനിച്ചു… എല്ലാവരും പിരിഞ്ഞു പോയി… അമ്മാളൂ ടവൽ നനച്ചു അഭിയുടെ ദേഹം തുടക്കുകയായിരുന്നു…ദീപു പുറത്ത് പോയിരിക്കുവാണ്… അഭിയുടെ മുഖം തെളിച്ചമില്ലാത്ത പോലെ നേരത്തെ മുതൽ അവൾക്ക് ഫീൽ ചെയ്തു.. എല്ലാവരും പോയിട്ട് ചോദിക്കാം എന്ന് കരുതി ഇരുന്നതാണ്…

“എന്താ അഭിയേട്ടാ.. വല്ലാതെ.. എന്ത് പറ്റി.. ഒരു മൂഡ് ഓഫ്..” “ഞാൻ എങ്ങനെ ഇരുന്നാൽ നിനക്കെന്താ…” “ഇതെന്താപ്പോ ഇങ്ങനെ.. കാര്യം പറയുന്നുണ്ടോ…” അവൻ മറുപടി ഒന്നും പറഞ്ഞില്ല.. അവൾക്ക് സങ്കടമായി…. അവൾ തുടച്ചു കഴിഞ്ഞു ഡ്രസ് മാറ്റി കൊടുത്തു.. ചാരി ഇരുന്ന കാരണം വലിയ ബുദ്ധിമുട്ട് ഇല്ലായിരുന്നു… അവൾ അവന്റെ നെറ്റിയിലായി ചുംബിച്ചു.. അവന്റെ മുഖത്തോട് മുഖം അടുപ്പിച്ചു … “പറ എന്താ പറ്റിയെ എന്റെ മോന്.. ഉം… ” അവൻ മുറിവില്ലാത്ത വലം കൈയെടുത്ത് അവളെ ദേഹത്തോട് ചേർത്ത് പുണർന്നു…

“നീ എന്തിനാ എല്ലാരും വന്നപ്പോൾ എന്നെ ഒറ്റയ്ക്ക് ഇട്ടത്… ദീപുനേം മിത്തൂനേം കിട്ടിയപ്പോ എന്നെ മറന്നോ…. ” അവൾക്ക് അവൻ ഒരു കൊച്ചു കുഞ്ഞാണെന്ന് തോന്നി… അവൾ ചിരിയോടെ എണീട്ടിരുന്നു.. “കുശുമ്പ് ഒട്ടും ഇല്ല അല്ലേ…” “കുശുമ്പ് അല്ലെടി.. ഐ ഡോണ്ട് വാണ്ട് ടൂ മിസ്സ് യൂ ഈവൻ എ സെക്കന്റ്…” അവൾ ചിരിച്ചു… കുനിഞ്ഞു അവന്റെ ചുണ്ടിലായി അമർത്തി ഉമ്മ വച്ചു… “താങ്ക് യൂ ഡിയർ…” അവൾ കൂർപ്പിച്ചു നോക്കി.. സോറി.. ഐ ലൗ യൂ …♥♥

അവൾ ചിരിയോടെ അവന്റെ തോളിലേക്ക് ചാരി കൈ കവിളിലേക്ക് ചേർത്ത് പതിയെ മൂളി….. കാറ്റോടു മേഘം മെല്ലെ ചൊല്ലി സ്നേഹാർദ്രമേതോ സ്വകാര്യം മായുന്ന സന്ധ്യേ നിന്നെ തേടി ഈറൻ നിലാവിൻ പരാഗം എന്നെന്നും …ഈ മടിയിലെ പൈതലായ് നീ മൂളും… പാട്ടിലെ പ്രണയമായ് നിന്നെയും കാത്തു ഞാൻ നിൽക്കവേ … എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു… ഉം.. ഉം..അത്രമേലിഷ്ടമായ് നിന്നെയെൻ പുണ്യമേ ഉം.. ഉം..ദൂര തീരങ്ങളും മൂകതാരങ്ങളും സാക്ഷികൾ …ഉം……തുടരും

സിദ്ധാഭിഷേകം : ഭാഗം 44

Share this story