ദേവാഗ്നി: ഭാഗം 20

ദേവാഗ്നി: ഭാഗം 20

എഴുത്തുകാരൻ: YASH

അപ്പു അഞ്ചു ആയിരുന്നു ആദ്യം ഉമ്മറത്തേക്ക് വന്നത്… കാറിൽ നിന്നും കാശിയും രൂപലിയും ഇറങ്ങി..രൂപലി ജീൻസും ടോപ്പും ആയിരുന്നു വേഷം ഒരു കുഞ്ഞി പൊട്ടും ആയി സിംപിൾ ആയിട്ട് ആണ് വന്നത്…അതിൽ തന്നെ അവൾ സുന്ദരി ആയിരുന്നു .അഞ്ചു എട്ടത്തി എന്നും പറഞ്ഞു അടുത്ത് പോയി രൂപലി വന്നു അഞ്ചു നെ കെട്ടിപിടിച്ചു… തൊട്ട് പിന്നാലെ മുത്തശ്ശനും മുത്തശ്ശിയും അപ്പു വന്നു… യാത്ര ഒക്കെ സുഖം ആയിനോ മോളെ… ആ മുത്തശ്ശി…ഇവിടെ കുറച്ചു ജോലി ഉണ്ടായിനും അതും കഴിഞ്ഞു SP യെ മീറ്റ് ചെയ്ത് അതിന് ശേഷം കാശി യെ വിളിച്ചത്.. ആ രൂപലി ഇതാണ് അപ്പു ഏട്ടൻ…

അപ്പു ഹായ് എന്നും പറഞ്ഞു കൈ നീട്ടി… രൂപലി സംശയത്തോടെ അപ്പുനെ നോക്കി ചോദിച്ചു .. നമ്മൾ എവിടെയോ കണ്ടിട്ടുണ്ടല്ലോ…. അപ്പു ചിരിച്ചു കൊണ്ട്… കണ്ട സ്ഥലം ഒക്കെ ഞാൻ പിന്നെ പറഞ്ഞു തരാം ഇപ്പൊ മുറ്റത്ത് നിൽക്കാതെ വാ… ഇന്നിപ്പോ മാഡം എന്നു വിളിക്കണോ രൂപലി എന്നു വിളിക്കണോ… രൂപലി ചുണ്ട് ഒക്കെ കോട്ടി കുഞ്ഞി കുട്ടികളെ പോലെ നിന്നു… അത് കണ്ട് അപ്പു ചിരിച്ചോണ്ട് ഹാ ഹ ഹ … ഞാൻ ഒരു തമാശ പറഞ്ഞതാണ് … രൂപലി വാ… ഹാളിൽ എത്തുപോയേക്കും മാറ്റ് ഉള്ളവർ ഒക്കെ അവിടെ എത്തി… അഭി അപ്പുന്റെ അടുത്തു നിന്നും റൂമിലേക്ക് പോവുമ്പോ ഇദ്രൻ വിളിച്ചു പോയ വിവരങ്ങൾ എല്ലാം ചോദിച്ചു…എല്ലാം പറഞ്ഞു കഴിഞ്ഞപ്പോ ആണ് തഴേ രൂപലി വന്ന വിവരം അറിയുന്നത്..

നിങ്ങൾ അങ്ങോട്ട് ചെല് ഞാൻ ഒന്ന് ഫ്രഷ് ആയി വരാം എന്നും പറഞ്ഞു അഭി അവന്റെ റൂമിലേക്ക് നടന്നു… ഇതേ സമയം തഴേ… ദേവു നേയും ആരു നേയും ആതു നേയും കണ്ട രൂപലി … അയ്യോ നിങ്ങൾ ഇവിടെ ഉള്ളവർ ആയിരുന്നോ…ഞാൻ അറിഞ്ഞില്ല… ഭയാഗര സർപ്രൈസ് ആയിപ്പോയി.എന്നും പറഞ്ഞു ദേവുനേ ആതു നേയും ആരു നേയും കെട്ടി പിടിച്ചു….സീതമ്മ ലക്ഷ്മി അമ്മയുടെ പിന്നിൽ പതുങ്ങി നിൽകുന്നേ കണ്ടു അപ്പു അടുത്ത് പോയി പിടിച്ചു കൊണ്ട് വന്നു… രൂപലി ദേ ഇവിടെ ഒരാൾ ഉണ്ട് രാവിലെ നിന്റെ പെര്ഫോമെന്സ് കണ്ട് പേടിച്ചു മുട്ടു വിറച്ച ഇരിക്കുന്നത് ആണ്..

അതും പറഞ്ഞു രൂപലിയെയും സീതമ്മ യെയും പിടിച്ച് ഒരുമിച്ചു സോഫയിൽ ഇരിപ്പിച്ചു… അത് കേട്ട് രൂപലി പറഞ്ഞു… അമ്മേ കുറെ ചെറിയ കുട്ടികളെ തട്ടി കൊണ്ട് വന്ന് ആ കുട്ടികളുടെ കൈ യും കാലും ഒക്കെ ഓടിച്ചു തെരുവിൽ പിച്ച തെണ്ടിക്കുകയ കുറച്ച് ആളുകൾ കൂടാതെ അവരെ കൈയിൽ ഡ്രഗ്സ് കൊടുത്തു കച്ചവടവും ചെയ്യിക്കുന്നു…അങ്ങനെ ഒക്കെ ചെയ്യിക്കുന്ന ആളുകളെ എന്താ ചെയേണ്ടേ…അമ്മ പറ… അത് കേട്ട് ദേഷ്യവും സങ്കടവും സഹികണ്ടു സീതമ്മ പറഞ്ഞു…അവമാരെ ഒക്കെ മുഖം അടിച്ചു പൊളിച്ചു കൈ ഉം കാലും തല്ലി ഓടിച്ചു തെരുവിൽ ഇടണം… രൂപലി ചിരിച്ചോണ്ട്…

അത് തന്നെയാണ് അമ്മേ ഞാൻ ചെയ്തേ രാവിലെ…അവൻ മാർ ഒക്കെ അങ്ങനെ ചെയ്യുന്നതിലെ പ്രധാന കണ്ണികൾ ആ.. പിന്നെ തെരുവിൽ ഇടാൻ പറ്റില്ല ഞാൻ ഒരു പോലീസ് ഓഫീസർ അല്ലെ അതോണ്ട് ജയിലിൽ കൊണ്ടിട്ടിക്ക്…. അത് കേട്ട് സീതമ്മ അവളെ കെട്ടിപിടിച്ചു… ആ സമയം ആണ് മുകളിൽ നിന്നും ഒരു പെണ്ണിന്റെ അലറി കരച്ചിൽ കേൾക്കുന്നെ… എല്ലാവരും ഓടി കരച്ചിൽ കേട്ട് ഇടത്തേക്ക് ഓടി… ഓടി മുകളിൽ എത്തിയപ്പോ ഉണ്ട്..അഭി കണ്ണും തള്ളി വായും തുറന്ന് റൂമിൽ നിൽക്കുന്നു… എന്താടാ എന്താ ആരാ കരഞ്ഞത് അപ്പു ചോദിച്ചു… എന്തോ കണ്ട് പേടിചെയ.. ആര്.എന്ത് കണ്ട് പേടിക്കാൻ…. ഞാൻ… എന്തോ കണ്ട് അതും പറഞ്ഞു പച്ചാളം ഭാസി യുടെ എസ്പ്രെഷൻസ് ഒക്കെ ഇടുന്നു അഭി…

ആരു പറഞ്ഞു അയ്യോ ദിവയേച്ചി ഉണ്ടായിരുന്നല്ലോ ഈ റൂമിൽ എവിടെ പോയി..അഭി ഏട്ടൻ ഇല്ലാത്തത് കൊണ്ട് ഞാൻ ഇവിടുന്ന് ഫ്രഷ് ആയിക്കോട്ടെ എന്നു കരുതി ചേച്ചിയെ ഇവിടെ ആക്കിയിരുന്നു…എവിടെ പോയി ചേച്ചി… അഭി അപ്പൊ ബാത്റൂമിന് നേരെ കൈ ചൂണ്ടി… അപ്പുന് കാര്യങ്ങൾ എല്ലാം മനസിലായി…ദേവു നെ നോക്കി ഒന്ന് കണ്ണ് ഇറുക്കി അവിടെ നിൽക്കാൻ പറഞ്ഞിട്ട് എല്ലാവരോടും തഴേക്കു പോയി കൊള്ളാൻ പറഞ്ഞു… ദേവു നീ വാതിൽ അടച്ചു ദിവ്യ യെ വിളിക്ക്.. അഭി നീ വാ എന്റെ റൂമിൽ നിന്നും ഫ്രഷ് ആവാം… അഭി നിലവത്ത് അഴിച്ചിട്ട കോഴിയെ പോലെ അപ്പുന്റെ പിറകെ നടന്നു…

ദേവു ദിവ്യ യെ വിളിച്ചു … ഡീ ആരും ഇല്ല നീ ഇറങ്ങിവാ… അവൾ ഇറങ്ങി വന്നപ്പോ ചോദിച്ചു എന്താടി സംഭവിച്ചേ…. ഇനി എന്ത് സംഭവിക്കാൻ എന്റെ ഫുൾ ഹിസ്റ്ററി പോയെടി…ദിവ്യ പറഞ്ഞു തുടങ്ങി 10 മിനിറ്റ് മുൻപ് നടന്ന കാര്യം… ആരു ഫ്രഷ് ആവാൻ റൂ കാട്ടി തന്ന് … പറഞ്ഞു ചേച്ചി ഫ്രഷ് ആയിക്കോ ഞാൻ ഇവിടെ ഇരുന്നു കൊള്ളാം… ദിവ്യ ഫ്രഷ് ആവാൻ കയറിയ സമയം തഴേ ആരോ വന്നതിന്റെ ബഹളം ആരു കേൾക്കുന്നത് തഴേ രൂപലി യെ കണ്ട സന്തോഷത്തിൽ റൂമിന്റെ ഡോർ ചാരി വച്ച് അവൾ പുറത്തേക്ക് പോയി… ഇതേ സമയം ദിവ്യ കുളി ഒക്കെ കഴിഞ്ഞു പാട്ടും പാടി ഒരു ടവൽ ചുറ്റി പുറത്തേക്ക് ഇറങ്ങി..ആരു നെ നോക്കിയിട്ട് എവിടെ കണ്ടില്ല…

അവൾ കണ്ണാടിക്കു മുൻപിൽ നിന്നും പാട്ട് പാടി മുടി ഉണക്കാൻ തുടങ്ങി… ഏഴിമല പൂഞ്ചോല ഹാ മാമലക്കു മണിമാല പൊൻ മാല പൊൻ മാല ഹേ പുത്തൻ ഞാറ്റുവേല കൊഞ്ചെടി കൊഞ്ചെടി കൊഞ്ചെടി കൊഞ്ചെടി മുത്തേ …… അപ്പോഴാണ് അഭി വാതിൽ തുറന്ന് അകത്തേക്ക് വന്നേ… പെട്ടന്ന് ദിവ്യ തിരിഞ്ഞു..ആ തിരിയലിൽ മേശയിൽ കൊളുത്തി ടവൽ ഉടക്കി അഴിഞ്ഞു വീണു…അപ്പൊ ഉണ്ടായ നിലവിളി ആണ് നിങ്ങൾ കേട്ടത്…ദിവ്യ ടവൽ ഉം വാരി ബാത്‌റൂമിൽ കയറി വാതിൽ അടച്ചു… ഇതൊക്കെ കേട്ട് ദേവു കണ്ണും തള്ളി ചോദിച്ചു …ഫുൾ കണ്ടോ… ഉം… 🙈🙈🙈🙈🙈🙈

രൂപലി എല്ലാവരും ആയി വളരെ പെട്ടന്ന് തന്നെ അടുത്തു…എല്ലാവർക്കും അവളെ വളരെ ഇഷ്ടമായി…രാത്രി എല്ലാവരും ഭക്ഷണം കഴിക്കാൻ ഇരുന്നു… എല്ലാവരും ഓരോ തമാശ പറഞ്ഞു ചിരിക്കാനും വിശേഷങ്ങൾ പങ്ക് വെക്കാനും തുടങ്ങി…ദിവ്യ യും അഭി യും ഒരക്ഷരം മിണ്ടുന്നില്ല…ഇടയ്ക്ക് ദിവ്യ അഭി യെ നോക്കും അഭി നോക്കുമ്പോ തല തഴ്ത്തും…2,3 തവണ അവരുടെ കണ്ണുകൾ തമ്മിൽ കൂട്ടി മുട്ടി… അവരെ ഈ കളികൾ ഒക്കെ ദേവു ശ്രദ്ധിക്കുന്നുണ്ടായിനും…ദേവു അപ്പുനെ അത് കാണിച്ചു കൊടുത്തു… നാളെ എല്ലാവരും രാവിലെ റെഡി ആവണം ഡ്രസ് എടുക്കാൻ പോവാണ്ടത് ആണ്… അതുകൊണ്ട് എല്ലാവരും നേരത്തെ പോയി കിടന്നോ… മുത്തശ്ശി പറഞ്ഞു…

രാത്രി എല്ലാവരും ടെറസിൽ ഇരിക്കുകയാണ്…. അപ്പു പറഞ്ഞു രഞ്ജി കുറച്ചു മുൻപ് വിളിച്ചു.. അവൻ രണ്ട് മണിക്കൂറിനുള്ളിൽ എത്തും എന്നു പറഞ്ഞിട്ടുണ്ട്.. അവനും കൂടി വന്നിട്ട് നമുക്ക് നാളെ രാത്രി എല്ലാവർക്കും ഇരിക്കാം… ആ സമയം അഞ്ചു അങ്ങോട്ട് വന്നു ഏട്ടാ നാളെ നമുക്ക് ഡ്രെസ്സ് എടുക്കാൻ പോവുമ്പോ ദീപ്തിയെ കൂടി വിളികം… ഞാൻ അവളോട് നമ്മളെ textails ഇൽ എത്താൻ പറഞ്ഞിട്ടുണ്ട്.. അത് നന്നായി മോളെ…. ഇതേ സമയം കാശി പതുക്കെ രൂപലി യോട് ഒരു ഉമ്മ താടി… രൂപലി കണ്ണ് ഉരുട്ടി പേടിപ്പിക്കുന്നു… ദേവു അത് കാണുന്നുണ്ട് ദേവു അപ്പൊ തന്നെ പറഞ്ഞു .. രൂപലി അവൻ കുറെ നേരം ആയില്ലേ ചോദിക്കുന്നു ഉമ്മയോ ബാപ്പയെ എന്താന്നു വച്ചാ അങ്ങു കൊടുത്തേക്ക്‌ ഞങ്ങൾ എല്ലാം മാറി തരാം…

രൂപലി ആകെ ചമ്മി കാശിയുടെ അടുത്തുനിന്ന് മാറി…ദേവുന്റെ അടുത്ത് പോയി…പതുക്കെ പറഞ്ഞു…. പോ… എടുത്തി…. അതിന് വട്ട…. എല്ലാവരും കുറച്ച് തമാശകൾ ഒക്കെ പറഞ്ഞു റൂമിലേക്ക് പോയി… രൂപലി ദേവു ദിവ്യ യും ഒരു റൂമിൽ ആയിരുന്നു… അവർ റൂമിൽ കയറും മുൻപ് ആതു പറഞ്ഞു … അതേ ദേവു എട്ടത്തി രാവിലെ ഉറക്കത്തിൽ പാമ്പ് എന്നൊക്കെ പറഞ്ഞു നിലവിളിക്കും…ആരും കേട്ട് പേടിക്കേണ്ട…ഇവിടെ സ്ഥിരം അപ്പു ഏട്ടനും എട്ടത്തിയും ഞങ്ങൾക്ക് ഉള്ള അലാറം ഇങ്ങനെ ആണ് അടിക്കാർ… പോടി… എന്നും പറഞ്ഞു അടിക്കാൻ കൈ ഓങ്ങിയപ്പോ അവൾ ഓടി പോയി… ദിവ്യ: അതെന്താ അവൾ പറഞ്ഞേ… ദേവു: നിനക്ക് പിന്നെ ഒരിക്കൽ ഞാൻ പറഞ്ഞു തരാം..

അല്ലെ നീ നാളെ ആതു നോട് തന്നെ ചോദിക്ക്… രൂപലി: എനിക്ക് കുറച്ച് ഒക്കെ കാശി പറഞ്ഞു തന്നിട്ടുണ്ട്.. പിന്നെ അവൻ പറഞ്ഞതൊന്നും എനിക്ക് അത്ര വിശ്വാസം ആയിട്ടില്ല… തള്ളിന് ഒരു കുറവും ഇല്ലാത്ത മുതൽ ആണല്ലോ എന്റെ കാശി… ദേവു: അത് അവിടെ നിൽക്കട്ടെ…മോളെ ദിവ്യ യെ നിനക്ക് എന്താ ഒരു ചുറ്റി കളി…ഒരു കണ്ണും കണ്ണും കളിയൊക്കെ… രൂപലി: ഞാനും അത് ശ്രദ്ധിച്ചിക്ക് .. അത് അറിയാൻ വേണ്ടിയ അഞ്ചു വിളിച്ചിട്ട് അവളെ റൂമിൽ പോവാതെ ഇങ്ങോട്ട് വന്നത്… പറ മോളെ… ദിവ്യ: അത്…അത്… ഒന്നുല്ല.. നിങ്ങൾക്ക് തോനിയതാ…. രൂപലി: ആഹാ… ഇവൾ എന്നെ കൊണ്ട് പോലീസ് മുറയിൽ ചോദ്യം ചെയ്യിപ്പിക്കും….

ദേവു: വേണ്ട രൂപലി…അവൾ പറയും …അവളെ എയുമാല പൂഞ്ചോല ഒക്കെ…. ആകെ ചമ്മി കൊണ്ട് പറഞ്ഞു… അത്… പറയണോ….എന്താ …നു അറിയില്ല അഭി ഏട്ടനെ കാണുമ്പോ…..കാണുമ്പോ… എനിക്ക് … ആകെ കൈ യും കാലും ഒക്കെ തളരും പോലെ നെഞ്ചിൽ ആകെ ഒരു പെടപ്പ്… വയറ്റിനൊക്കെ എന്തോ ഒരു കാളിച്ച ഒക്കെ…അഭി ഏട്ടനെ നോക്കി ഇരിക്കാൻ ഒക്കെ തോന്നും… ഒറ്റ ശ്വാസത്തിൽ എങ്ങനെ ഒക്കെയോ ദിവ്യ പറഞ്ഞു ഒപ്പിച്ചു… രൂപലി: ഇതിനാണ് പ്രേമം എന്ന് ഒറ്റ വാക്കിൽ പറയുന്നേ…ഇനി അഭി യ്ക്ക് എങ്ങനെ ആണാവോ… ദേവു: അത് അപ്പു ഏട്ടൻ ഇന്ന് ചോദിച്ചു അറിഞ്ഞു കൊള്ളും… ഇവളെ കളിയൊക്കെ അപ്പു ഏട്ടനും കാണുണ്ടായിരുന്നല്ലോ…

ദിവ്യ: അയ്യോ … ഇനി അപ്പു ഏട്ടന്റെ മുഖത്ത് ഞാൻ എങ്ങനെ നോക്കും…ആകെ നാറി യല്ലോ… രൂപലി: നീ അപ്പു ഏട്ടന്റെ മുഖത്ത് നോക്കണ്ട അത് എട്ടത്തി നോക്കി കൊള്ളും… മോള് തത്കാലം വന്ന് അഭിയെട്ടനെ സ്വപ്നം കണ്ട് കിടന്നുറങ്ങാൻ നോക്ക്…. ഇതേ സമയം അപ്പു… ഡാ അഭി.. നീ ഇന്ന് എന്റെ കൂടെ എന്റെ റൂമിൽ കിടന്ന മതി… അഭി അത്ഭുതത്തോടെ…എ… ഇതെന്ത് കഥ ഏട്ടന്റെ റൂമിൽ കയറിയാൽ ഇവിടെ ഭൂകമ്പം ഉണ്ടാകാൽ ആണല്ലോ…😳😳 അപ്പു ചിരിച്ചോണ്ട് നീ വാ… അകത്ത് കയറി ഫ്രഷ് ആയി അവർ കിടക്കാൻ ഉള്ള പരിപാടി യിൽ ആണ്…അപ്പൊ അപ്പു പറഞ്ഞു തുടങ്ങി… അപ്പു: അഭി എന്താ നിന്റെ ഭാവം…. അഭി: എന്ത്.. അപ്പു: വെറുതെ പൊട്ടൻ കളിക്കല്ലേ…

ദിവ്യ യും ആയി എന്താ എന്ന് അഭി: അത്…. ഒന്നുല്ല ഏട്ടാ… അപ്പു: ഒന്നൂല്ലേ…. പിന്നെ നിങ്ങൾ തമ്മിൽ എന്താടാ കണ്ണോണ്ട് കളി…അതു പറഞ്ഞു അപ്പു കാട്ടിൽ നിന്നും എണീറ്റു…. അഭി: അയ്യോ ഏട്ടാ…. എണീക്കേണ്ട….ഞാൻ എല്ലാം പറയാം…. അപ്പു: ഡാ പൊട്ടാ ഞാൻ വെള്ളം കുടിക്കാൻ എണീറ്റതാ…നീ പറഞ്ഞോ… അഭി: അങ്ങനെ ഒന്നും ഇല്ല ഏട്ടാ… എനിക്ക് അവളെ ഇഷ്ടം ആണ്…അവക്ക് എങ്ങനെ ആണെന്ന് ഒന്നും അറിയില്ല… ഞാൻ എട്ടത്തി യെ കൊണ്ട് ചോദിപ്പിക്കാൻ ഇരുന്നതാ… അപ്പോഴാണ് രഞ്ജി വാതിലും തുറന്ന് അകത്തേക്ക് വന്നേ… രഞ്ജി : ഇതെന്താ അപ്പു ഇവൻ ഇവിടെ കിടക്കുന്നു….ഞാൻ നീ പറഞ്ഞ കൊണ്ട് നേരെ നിന്റെ റൂമിലേക്ക് വന്നേ…

അപ്പു: ഇവന്റെ ചെറിയ ഒരു കള്ള കളി പിടിക്കാൻ ആണ് നിന്നെ ഇങ്ങോട്ട് വരാൻ പറഞ്ഞേ…നീ വരുപോയേക്കും ഇവൻ എല്ലാം പറഞ്ഞു…. രഞ്ജി: എന്താ കാര്യം അപ്പു എല്ലാം പറഞ്ഞു…. അഭി: ഇതൊന്ന് കരയ്ക്ക് അടുപ്പിക്കാൻ ഏട്ടൻ സഹായിക്കണം…. അപ്പു: അതൊക്കെ സഹായിക്കാം…ഇപ്പൊ മോൻ പോയി സ്വന്തം റൂമിൽ പോയി കിടക്ക്… അഭി: ഏട്ടൻ അല്ലെ പറഞ്ഞേ ഇവിടെ കിടന്നോ എന്ന്.. ഞാൻ ഇന്ന് ഇവിടെയാണ് കിടക്കുന്നത്.. അപ്പു കുറച്ച് ഗൗരവത്തിൽ സൗണ്ട് കൂട്ടി ഒറ്റ കാറൽ പോയി കിടക്കട നിന്റെ റൂമിൽ… അഭി കിടന്നെടുത്തിന് ചാടി എഴുനേറ്റ് ഒറ്റ ഓട്ടം… അവന്റെ ഓട്ടം കണ്ട് അപ്പു രഞ്ജി ചിരിയോട് ചിരി…അതിന് ശേഷം … വിശേഷങ്ങൾ ഒക്കെ നാളെ പറയാം ഇപ്പൊ നല്ല ക്ഷീണം ഉണ്ട് ഗുഡ്‌നൈറ് പറഞ്ഞു രഞ്ജി അവന്റെ റൂമിലേക്ക് പോയി……. തുടരും

ദേവാഗ്നി: ഭാഗം 19

Share this story