എന്നിട്ടും : ഭാഗം 9

എന്നിട്ടും : ഭാഗം 9

എഴുത്തുകാരി: നിഹാരിക

കോപത്തോടെ അവളത് പറഞ്ഞ് കഴിഞ്ഞപ്പോൾ തെല്ലൊന്നൊതുങ്ങി ഭയത്താൽ ഗായത്രി, നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടക്കാൻ പോലും മറന്ന് ആ പാവം പെണ്ണ് അവിടെ നിന്നും ഓടി മറഞ്ഞു….. മെല്ലെ ഗായത്രിയും ചവിട്ടിത്തുള്ളി പോയി, ഒന്നും മനസിലാവാത്ത ഒരു പാവം അമ്മയെ മകൻ ചേർത്ത് പിടിക്കുമ്പോൾ…. ദൂരെ എല്ലാം കണ്ട് രണ്ട് കണ്ണുകൾ കണ്ണീർ വാർക്കുന്നുണ്ടായിരുന്നു,….. ജെനി കണ്ണുകൾ അമർത്തിത്തുടച്ചു… പാറു ഓടിപ്പോകുന്നത് കണ്ട് തെല്ലൊരു ഭയം തോന്നി അവൾക്ക്…. വേഗം അവളുടെ പുറകേ ഓടി..

” “ഹരി സർ…..”” അമ്മയെ ഒരു വിധം ആശ്വസിപ്പിച്ച് കാറിൽ കയറ്റി യി രു ത്തുകയായിരുന്നു ഹരി…. പെട്ടെന്ന് വിളിച്ചത് കേട്ടു തിരിഞ്ഞു…. ബിബിസി ന്യൂസ് എന്ന് പരക്കെ വിളിക്കുന്ന റിസപ്ഷനിസ്റ്റ് വിന്ദുജയാണ്…. എന്താ എന്ന ഭാവത്തിൽ ഹരി നോക്കി… “” എന്തൊക്കെയാല്ലേ നടക്കുന്നത്, നമ്മൾ സ്വപ്നത്തിൽ വിചാരിച്ചോ ഇവൾക്കൊരു കുട്ടിയുണ്ട് എന്ന് …. പാവം സാറിൻ്റെ അമ്മ ആകെ വിഷമമായി കാണും അല്ലേ?”” “”എൻ്റെ അമ്മേടെ കാര്യം ഞാൻ നോക്കിക്കോളാം, യൂ ഗെറ്റ് ലോസ്റ്റ് “” ദേഷ്യത്തോടെ അലറുമ്പോൾ കാർ പാർക്കിങ് ഏരിയയിലെ ഭിത്തികളിൽ തട്ടി ഹരിയുടെ ശബ്ദം പ്രതിധ്വനിച്ചിരുന്നു, ഒറ്റമിനിട്ടു കൊണ്ട് വിന്ദുജയും അപ്രത്യക്ഷയായിരുന്നു, മെല്ലെ കാറിൽ കേറി ഒരു ദീർഘനിശ്വാസം എടുത്തു ഹരി…..

താറുമാറായ തൻ്റെ ശ്വാസഗതി എങ്കിലും വീണ്ടെടുക്കാൻ… ജെനി ഓടിച്ചെന്ന് നോക്കുമ്പോൾ കണ്ടത് വാഷ് റൂമിൽ നിലത്ത് ഊർന്നിരുന്ന് കരയുന്ന പാർവ്വണയെയാണ് …. “”പാറൂ…”” മെല്ലെ പോയി അവളെ താങ്ങി എണീപ്പിച്ചു, മെല്ലെ പാർവ്വണ ചുമരിൽ ചാരി മിഴികൾ പൂട്ടി നിന്നു, ഇരു കവിളും കണ്ണീർ ചാലിട്ടൊഴുകി പൊള്ളിക്കുന്നുണ്ടായിരുന്നു, “പാറു നിനക്ക് വിഷമാവില്ലെങ്കിൽ ഞാനൊരു കാര്യം പറയട്ടെ….. “” മിഴികൾ തുറക്കാതെ തന്നെ പറയാൻ തലയാട്ടി, “”ഹ…. ഹരി സർ നല്ലവനാ പാറു, കുഞ്ചൂസിനെ സ്നേഹിക്കാനും അംഗീകരിക്കാനും ആ മനസിന് കഴിയും, ഞാൻ സംസാരിക്കാം…. നിനക്ക് ഇനിയെങ്കിലും ഒന്ന് ജീവിക്കണ്ടെ മോളെ?”” പെട്ടെന്ന് പാറു ജെനിയുടെ ഡ്രസ്സിൻ്റെ കോളറിൽ കുത്തിപ്പിടിച്ചു,

“”എന്നിട്ട് ….. എന്നിട്ട്…. ഈ ഉള്ളിലുള്ളയാളെ വിട്ട് തന്ന്, കണ്ണ് തോരാതെ നീ ജീവിക്കും ലേ…”” “”പാറൂ”” അലറി വിളിച്ചെങ്കിലും തേങ്ങിപ്പോയിരുന്നു ജെനി ….. “” നിൻ്റെ ചങ്കും നീയെനിക്ക് പറിച്ചു തരും അല്ലേടി …..”” എന്നു പറഞ്ഞ് ജെനിയെ കെട്ടിപ്പിടിക്കുമ്പോൾ അവളും നിയന്ത്രണം വിട്ട് പൊട്ടിപ്പോയിരുന്നു, മെല്ലെ അവളെ പിടിച്ചുയർത്തി പാർവ്വണ, ” കിട്ടുന്ന കടലാസു തുണ്ടിലെല്ലാം ഹരി സർ ൻ്റെ പേരെഴുതിയിടുന്ന ആളിൻ്റെ ഉള്ളിൽ എത്രത്തോളം ആ പേര് വേരോടിയിട്ടുണ്ട് എന്ന് എനിക്ക് ഊഹിക്കാം മോളെ, ഹരി സർ എന്നും നിൻ്റെ മാത്രം ആയിരിക്കും…., “”

“പാറു” ” നീയെൻ്റെ കൂടപ്പിറപ്പിറപ്പല്ലേടി…. പാർവ്വണക്ക് ഈ ലോകത്ത് കുഞ്ചൂസും നീയും അല്ലേടി ഉള്ളൂ” ജെനി വീണ്ടും അവളെ അടക്കം പിടിച്ചിരുന്നു, കുറേ പരസ്പരം നിന്ന് കരഞ്ഞു, കുറേ കഴിഞ്ഞ്, രണ്ടു പേരും മുഖം കഴുകി പുറത്തേക്ക് നടന്നപ്പോൾ കണ്ടു എല്ലാവരും കുശുകുശുക്കുന്നതും, ചിരിക്കുന്നതും എല്ലാം, അധികവും മലയാളികൾ തന്നെയാണ് അവിടെത്തെ സ്റ്റാഫ് സ്, അതു കൊണ്ട് തന്നെ വിന്ദുജ കൊണ്ട് വരുന്ന ഗോസിപ്പുകൾക്കെല്ലാം അവരുടെ ഇടയിൽ നല്ല മാർക്കറ്റാണ്, “”കുഞ്ഞിന് സുഖാണോ പാർവ്വണ?”” പർച്ചെയിസിലെ സീനചേച്ചിയാണ്, ” ആ !”” പാറു മെല്ലെ ഒന്നു മൂളി, “മോനോ മോളോ?? എത്ര വയസായി?? എന്താ പേര് “” വിന്ദുജയാണ് ഡീറ്റൈൽഡ് ആയി അറിഞ്ഞിട്ട് വേണമവൾക്ക് ബാക്കി ഉള്ളവരുടെ അടുത്ത് പൊടിപ്പും തൊങ്ങലും വച്ച് പറയാൻ….. “”

ആൺ കുട്ടിയാ, ദ്രുപത്, എന്നാ പേര്, കുഞ്ചൂസ് എന്ന് വിളിക്കും, എട്ട് മാസായി”” പറഞ്ഞിട്ട് വിശ്വാസം വരാത്തവരെ ഇപ്പഴെന്തായി എന്ന മട്ടിൽ നോക്കുന്നുണ്ട് വിന്ദുജ…. “”അപ്പോ ഹസ്ബൻ്റ്??”” ഈ ചോദ്യത്തിന് എന്തു പറയുമെന്ന രീതിയിൽ ജെനിയെ നോക്കി പാറു …… അവൾ എന്തോ പറയാനായി തുനിഞ്ഞതും പുറകിൽ നിന്നു ഉച്ചത്തിൽ ആ ശബ്ദം കേട്ടു, “”എന്താ ഇവിടെ…..?”” എല്ലാരും കൂടി തിരിഞ്ഞ് നോക്കിയപ്പോൾ കണ്ടു ദേഷിച്ച് എല്ലാവരെം നോക്കുന്ന ധ്രുവിനെ ….. കൂട്ടം കൂടി നിൽക്കുന്നത് കണ്ട് കലിപൂണ്ടായിരുന്നു ചോദ്യം, എല്ലാരും വേഗം ഗുഡ് മോണിംഗ് പറഞ്ഞ് സീറ്റിലേക്ക് പോയി…

” സർ… “” തന്നെ വിളിച്ച പ്രകാരം ധ്രുവിൻ്റെ കാബിനിൽ എത്തിയതായിരുന്നു വിന്ദുജ, “എന്തായിരുന്നു ഞാൻ വന്ന ടൈമിൽ അവിടെ ഒരു സംസാരം”” “” അത് സർ?? കേട്ട ഗോസിപ്പ് സ്ഥാപനത്തിൻ്റെ സി.ഒ യോട് പറയാനുള്ള ജാള്യതയിൽ അവൾ നിന്നു, എന്നാൽ ധ്രുവ് അത് പാർവ്വണയെ പറ്റിയാണ് എന്ന് ഏകദേശം മനസിലാക്കിയിരുന്നു, അതു കൊണ്ട് തന്നെയാണ് വീണയെ വിളിച്ചതും ചോദിച്ചതും, പക്ഷെ വിന്ദു ജ നിന്ന് പരുങ്ങുകയാണ്, ” തന്നോട് ചോദിച്ചത് കേട്ടില്ലേ??”” “അത് അക്കൗണ്ട്സിലെ പാർവ്വണ….. “” ” പാർവ്വണ??”, “പാർവ്വണക്ക് ഒരു കുഞ്ഞുള്ള കാര്യം പറയുകയായിരുന്നു …..”” “കുഞ്ഞോ ??” ആകെ ഒരു പരിഭ്രമം ബാധിച്ചിരുന്നു ധ്രുവിനെ, പെട്ടെന്ന് സമചിത്തത വീണ്ടെടുത്ത് അയാൾ ചോദിച്ചു. “സോ വാട്ട്? ഇതാണോ ഇവിടെ ഡിസ്കസ് ചെയ്യേണ്ടത്?”” “അതല്ല സർ, അവൾക്ക് കുഞ്ഞുള്ള കാര്യം ഇവിടെ ആരോടും പറഞ്ഞിരുന്നില്ല……

ഹസ്ബൻ്റും കൂടെ ഇല്ലാന്ന് തോന്നുന്നു…. ഒക്കെ രഹസ്യാക്കി വച്ചിട്ട് പാവം ഹരി സർ, വിവാഹം ആലോചിച്ച് ചെന്നു “” “” ഹരിയോ ?? വീണയെ ….. അല്ല പാർവ്വണയേ യോ?? “” “ആ അതെ ! ഗായത്രി മാഡം വന്ന് പറഞ്ഞപ്പഴല്ലേ ഒള്ള സത്യം ഒക്കെ വെളിയിൽ വന്നത്…. കുഞ്ഞുള്ളതേ….. അല്ലേ അവള് ഹരി സാറിനെ കറക്കിയെടുത്തേനേ” “സ്റ്റോപ്പിറ്റ് “” മേലിൽ ഈ മാതിരി ഡിസ്കഷൻസ് എൻ്റെ ഓഫീസിൽ ഞാൻ വച്ച് പൊറുപ്പിക്കില്ല! മനസിലായോ? ” യൂ കാൻ ഗോ” വിന്ദു ജ ഉള്ള തടിയും കൊണ്ട് ഓടി രക്ഷപ്പെട്ടു…… ” അവൾക്ക് കുഞ്ഞോ? അപ്പോ അവൾടെ ഹസ്ബൻ്റ്?”” എസി റൂമിലും വിയർക്കുന്നത് പോലെ തോന്നി ധ്രുവിന് ….. അയാൾ ആകെ അസ്വസ്ഥനായി അവിടെ നിന്നും പോയി …..

ഗായത്രി തൻ്റെ കവിളത്ത് ഒന്ന് തലോടി, കണ്ണാടിയിൽ കണ്ടു തിണർത്ത് കിടക്കുന്ന അവളുടെ കൈപ്പാട്, കണ്ണുകൾ ചുവന്ന് രക്തവർണ്ണമാർന്നിതുരുന്നു….. “”നിന്നെ… നിന്നെ ഇതിന് ഗായത്രി വെറുതെ വിടും എന്ന് നീ കരുതണ്ട പാർവ്വണ…..!! ഇനിയും ഉണ്ട് ഒരു പാട് ചെയ്യാൻ, തന്തയില്ലാത്ത കുഞ്ഞിനെ പോറ്റാൻ നിൻ്റെ മടിക്കുത്തഴിക്കുന്ന കാലം വരും….. അധികം വൈകാതെ തന്നെ ഗായത്രിയാ പറയുന്നത്! എരിയുന്ന പകയോടെ കിതച്ച് കൊണ്ട് അൽപം തണുത്ത വെള്ളം തൻ്റെ മുഖത്തേക്കൊഴിച്ചവൾ…..

വല്ലാത്ത വീർപ്പുമുട്ടലായിരുന്നു ഹരിക്ക്…. ചെന്ന പാട് റൂമിൽ കയറി വാതിലടച്ചു, കട്ടിലിൽ നെറ്റിയിൽ കൈ ചേർത്ത് മുകളിലേക്ക് നോക്കി കിടന്നപ്പോൾ രണ്ട് കണ്ണീർ തുള്ളികൾ ഇരു വശത്തേക്കും ഒഴുകിയിറങ്ങിയിരുന്നു, ‘ …. അമ്മക്ക് ആ മകൻ്റെ മാനസികാവസ്ഥ മനസിലാവുന്നത് കൊണ്ട് അവരും ശല്യപ്പെടുത്താൻ ചെന്നില്ല, ഹരിക്ക് തെല്ല് ദേഷ്യം തോന്നി പർവ്വണയോട്.. എല്ലാം ആദ്യമേ മറച്ചു വച്ചില്ലായിരുന്നെങ്കിൽ അമ്മയെ എങ്കിലും വിഢിവേഷം കെട്ടിക്കാതിരിക്കാമായിരുന്നു, അവളെയും കുറ്റം പറയാൻ പറ്റില്ല! താനും എടുത്തു ചാടിയതല്ലേ….. എങ്കിലും നാളെ ഓഫീസിൽ പോകാനും എല്ലാരെയും ഫേസിയാനും ഒരു മടി, എച്ച് .

ആറിനെ വിളിച്ച് നാളെയും ലീവാണെന്ന് പറഞ്ഞു ….. ചെറിയ ഒരു സമാധാനം കിട്ടി…… പക്ഷെ …. നാളെ കഴിഞ്ഞാൽ ?? പെട്ടെന്ന് ഫോൺ റിംഗ് ചെയ്തു…. പാർവ്വണ കാളിംഗ് ……. ഒപ്പം അവളറിയാതെ എടുത്ത അവളുടെ ചിത്രവും ഡിസ്പ്ലേയിൽ തെളിഞ്ഞു, ഒരു നിമിഷം ഒരു മിന്നൽപ്പിണർ ഉള്ളിൽ തെളിഞു….. ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല അവളുടെ ഈ വിളി…… ഫോൺ അടിക്കുന്നതും നോക്കി, അതിൻ്റെ പൊരുൾ അറിയാതെ ഹരി ഇരുന്നു ….. അറ്റൻ്റ് ചെയ്യണോ…….??? അതോ റിജെക്ട് ചെയ്യണോ……..??…തുടരും…

എന്നിട്ടും : ഭാഗം 8

Share this story