നിനക്കായ് : ഭാഗം 12

നിനക്കായ് : ഭാഗം 12

എഴുത്തുകാരി: ഫാത്തിമ അലി

രാത്രി ആവാറായപ്പോഴേക്കും ഐസക്കു റാമും എസ്റ്റേറ്റ് ബംഗ്ലാവിലേക്ക് എത്തിയിരുന്നു…. ആ സമയം കൊണ്ട് അലക്സും സാമും ഒന്ന് മയങ്ങി എഴുന്നേറ്റു… ബംഗ്ലാവിന്റെ ഒരു സൈഡിലായി സൈറ്റ് ചെയ്തിരുന്ന ടീപ്പോയിക്ക് ചുറ്റിലുമായി നാല് ചൂരൽ കസേരകളും ഇട്ട് അവർ ഇരുന്നു…. “സാമേ….ഇന്നത്തെ ചെലവ് ദേ ഇവന്റെ വകയാണേ..” “പോയി സാധനം എടുത്തേച്ച് വാ റാമേ….” ഐസക്ക് റാമിന്റെ പുറത്ത് തട്ടിക്കൊണ്ട് പറഞ്ഞതും അവൻ കാറിന് അടുത്ത് ചെന്ന് ബാക്ക് സീറ്റിൽ നിന്നും നാലഞ്ച് വിസ്കി ബോട്ടിൽ എടുത്ത് ടീപോയിലേക്ക് വെച്ചു… “എന്നതാ ടാ ഇന്ന് ഒരു സ്പെഷ്യൽ….?”

സാം സ്ലീവാച്ചൻ കൊണ്ട് കൊടുത്ത ഗ്ലാസ് ടീപ്പോയിൽ നിരത്തിവെച്ച് റാമിനെ നോക്കി… “അങ്ങനെ ഒടുവിൽ റാമിനെ തളക്കാനും ഒരുത്തി വരുവാ മോനേ….” ഐസക്ക് റാമിന്നേരെ ചൂണ്ടിക്കാണിച്ച് പ്രത്യേക രീതിയിൽ പറഞ്ഞതും അലക്സും സാമും ഒരുമിച്ച് അവനെ നോക്കി…. “ഹേ….നേരാണോ ടാ….” ഇത്രയും നാൾ വിവാഹമേ വേണ്ട എന്ന് പറഞ്ഞ് സിംഗിൾ ലൈഫ് എൻജോയ് ചെയ്ത് നടന്നിരുന്ന ഒരുത്തൻ പെട്ടന്ന് കെട്ടാൻ പോവുകയാണെന്ന് കേട്ടപ്പോൾ സാംവിശൂവാസം വരാതെ അവനെ നോക്കി…. “ഹാ…അമ്മേടെ വാശി…പിന്നെ ഞാനു അങ്ങ് സമ്മതം മൂളി….” ഒരു ചിരിയോടെ റാം സാമിന് മറുപടി കൊടുത്തു….

“അപ്പോ നിന്റെ പൂർണ്ണ സമ്മതത്തോടെ അല്ലേ വിവാഹം തീരുമാനിച്ചത്….?” “എന്റെ അലക്സേ ഇവൻ ചുമ്മാ പറയുവാ….ദേ ഇവിടെ എത്തി കാറിൽ നിന്ന് ഇറങ്ങുന്ന വരെ അവളുമായി പഞ്ചാരയടിച്ച് ഇരിപ്പായിരുന്നു….” ഐസ്ക്ക് റാമിന്റെ തോളിലൊരു തട്ട് വെച്ച് കൊടുത്തതും റാം അവനെ കൂർപ്പിച്ച് നോക്കി…. “എന്റെ പിള്ളാരേ…നിങ്ങൾ ഒന്ന് എന്നെ പറയാൻ സമ്മതിക്കുവോ….പെണ്ണ് കാണാൻ പോയത് വല്യ താൽപര്യം ഇല്ലാതെ ആയിരുന്നു എന്നത് സത്യാണ്…പക്ഷേ…” അർദ്ധോക്തിയിൽ നിർത്തിക്കൊണ്ട് മൂവരിലേക്കും കണ്ണെറിഞ്ഞു….. “മ്മ്….എന്നതാ ഉവ്വേ ഒരുപക്ഷേ…

പെണ്ണങ്ങ് കേറി കൊളുത്തിയെന്ന് തോന്നുന്നു…അല്ല്യോ മോനേ ശ്രീറാമേ…..” സാം കുസൃതിയോടെ ചോദിച്ചതും റാം ഒന്ന് ഇളിച്ച് കാട്ടി…. “അപ്പോ നമ്മുടെ കൂട്ടത്തിലെ രണ്ടാമനും ദേ മിംഗിൾ ആവാൻ പോവുകയാ…..എനിക്ക് സന്തോഷായി…” “അതെന്നാ ഐസക്കേ…അവൻ കെട്ടുന്നതിന് നിനക്കിത്ര സന്തോഷം….?” “പിന്നെ സന്തോഷം വരൂലേ സാമേ…ഒരുത്തനും കൂടെ കഴുത്തിൽ കുരുക്ക് വീഴുവല്ലേ….” ഐസക്ക് പറഞ്ഞത് കേട്ട സാമും അലക്സും ചിരിച്ചു…പോക്കറ്റിൽ കിടന്ന ഫോൺ റിങ് ചെയ്യുന്നത് കേട്ട ഐസക്ക് അവരെ നോക്കി ഫോണെടുത്ത് ആൻസർ ചെയ്തു… “…..”

“ദേ ഇപ്പോ എത്തിയേ ഉള്ളു ട്രീസേ…” “….” “ഇല്ലെടീ…ഒരു രണ്ട് പെഗ്ഗ്….അതിൽ കൂടുതൽ കഴിക്കില്ല…സത്യം…” “……” “ആ….ശരി…നീ വെച്ചോ…” ഐസക്ക് കോൾ കട്ട് ചെയ്ത് തിരിച്ച് പോക്കറ്റിലേക്ക് ഇട്ട് ആശ്വാസത്തോടെ നെഞ്ചിൽ കൈവെച്ചത് കണ്ട് മൂന്നാ പേരും പൊട്ടി ചിരിച്ചു…. “പോടാ പുല്ലേ….ഇതാ ഞാൻ പറഞ്ഞത്…നീയൊക്കെ അനുഭവിക്കാൻ കിടക്കുന്നേ ഉള്ളൂ….” ഐസക്ക് കുപ്പി പൊട്ടിച്ച് നാല് ഗ്ലാസിലും കുറേശ്ശയായി ഒഴിച്ച് വെച്ചു…. “മ്മ്….” നാല് പേരും ഗ്ലാസെടുത്ത് ചിയേർസ് പറഞ്ഞ് ഒരു ഇറക്ക് കുടിച്ചു…. “അല്ല സാമേ…നിനക്കും അലക്സിനും ഒന്നും പെണ്ണ് കെട്ടണ്ടേ…?”

ഐസക്കിന്റെതായിരുന്നു ചോദ്യം…. “നിനക്ക് ഞങ്ങളെ കെട്ടിക്കാഞ്ഞിട്ട് വല്ല ഏനക്കേടും ഉണ്ടോ…?” “ഉണ്ടെടാ…ഉണ്ട്…എനിക്ക് മാത്രല്ല നിന്റെ അമ്മച്ചിക്കും വല്യമ്മച്ചിക്കും ഒക്കെ ഉണ്ട്….ഇന്നാള് എന്നെ കണ്ടപ്പോ കൂടെ പറഞ്ഞതേ ഉള്ളൂ….” “ഓഹോ…അപ്പോ മമ്മ ഇപ്പോ നിങ്ങളോടായി അല്ലേ പരാതി പറച്ചിൽ…എന്റെടാ…ഞാൻ പറഞ്ഞതല്ലേ…മനസ്സിന് പറ്റിയ ഒരു കുട്ടിയെ ഇത് വരെ കിട്ടാഞ്ഞിട്ടാ…അങ്ങനെ ഒരുത്തിയെ ഒത്ത് കിട്ടിയാ അന്ന് തന്നെ കൂട്ടിക്കൊണ്ട് പോവും…എന്റെ മണവാട്ടി ആയിട്ട്…”

ചുണ്ടിൽ മനോഹരമായ പുഞ്ചിരി നിറച്ച് വെച്ച് ഗ്ലാസ് ഒന്ന് കൈയിൽ വെച്ച് ചുഴറ്റി ബാക്കിയുള്ള വിസ്കി കൂടെ വായിലേക്ക് കമിഴ്ത്തി…. “എനിക്ക് അറിയാൻ പാടില്ലാത്തത് കൊണ്ട് ചോദിക്കുവാ… മോൻ ഈ മനസ്സിനിണങ്ങിയത് എന്ന് പറയുന്നു എന്നല്ലാതെ എന്തൊക്കെയാ നിന്റെ കണ്ടീഷൻസ് എന്ന് കൂടെ അറിഞ്ഞിരുന്നെങ്കിൽ എനിക്കും സഹായിക്കാമായിരുന്നു…” “നീ ഡോക്ടർ പണി നിർത്തി ബ്രോക്കർ പണിക്ക് പോവുന്നോ….?” “പോടാ….ഒന്ന് സഹായിക്കാമെന്ന് വെച്ച് ചോദിച്ചതാണ്….” “ഓ…അങ്ങനെ കണ്ടീഷനൊന്നും അല്ല…കുഞ്ഞ് കുഞ്ഞ് ആഗ്രഹങ്ങൾ….അത് പറഞ്ഞാലും നിങ്ങൾക്കൊന്നും മനസ്സിലാവുകേല…”

“ഹാ…നീ ആദ്യം ഒന്ന് പറഞ്ഞ് തുലക്ക്…എന്നിട്ട് നോക്കാം..” “അങ്ങനെ എടുത്ത് പറയാൻ തക്കവണ്ണം ഒന്നുമില്ലെന്നേ… എന്നാ എന്തൊക്കെയോ ഉണ്ട് താനും… ഒരു കുഞ്ഞിനെ പോലെ മനസ്സിൽ ഒട്ടും കളങ്കമില്ലാത്തവളായിരിക്കണം….കണ്ണിൽ നിറയെ കുസൃതി ഒളുപ്പിച്ചവൾ…കൊച്ച് കൊച്ച് കുറുമ്പുകൾ കാട്ടി കിലുങ്ങി ചിരിക്കുന്നവൾ…എന്നെ ഒരുപാട് സ്നേഹിക്കുന്ന ഒരു പെണ്ണ്…അവളെനിക്ക് എന്റെ സുഹൃത്താവണം…ഭാര്യയും കാമുകിയും ആവണം….അമ്മയാവണം…ചിലസമയങ്ങളിൽ എന്റെ വാത്സല്യത്തിന്റെ എന്നിൽ ചൂടേറ്റ് പറ്റിച്ചേർന്ന് കിടക്കുന്ന എന്റെ കുഞ്ഞാവണം…

അങ്ങനെ…അങ്ങനെ…അങ്ങനെ….” ചെയറിലേക്ക് ചാഞ്ഞിരുന്ന് നിറഞ്ഞ് നിൽക്കുന്ന നക്ഷത്രങ്ങളെ നോക്കി കുസൃതിയോടെ ചിരിച്ച് കൊണ്ട് സാം പറഞ്ഞതും ഐസക്കും റാമും വാ പൊളിച്ച് പോയി…. അലക്സ് പക്ഷേ ഇതെല്ലാം ഒരു കുഞ്ഞ് പുഞ്ചിരിയോടെ കേട്ട് ചെയറിൽ നിന്നും പതിയെ എഴുന്നേറ്റു…. അവർ ഇരിക്കുന്നതിന് കുറച്ച് മാറി കൂട്ടിയിട്ട ചുള്ളിക്കമ്പുകളെ നീക്കി ലൈറ്റർ എടുത്ത് കത്തിച്ച് തീ കൂട്ടി.. സ്ലിവാച്ചായൻ മസാല പുരട്ടി റെഡി ആക്കി വെച്ച ഫുൾ കോഴിയിറച്ചിയെ ഒരു കമ്പിൽ കോർത്ത് അവനാ തീക്ക് മുകളിലേക്ക് വെച്ച് ചുറ്റിച്ചു….ഇടക്ക് കുറച്ച് ഓയിൽ എടുത്ത് അതിന് മുകളിലേക്ക് ബ്രഷ് ചെയ്യുന്നുമുണ്ടായിരുന്നു….

“എന്തോന്നാ ഇവനീ പറഞ്ഞതൊക്കെ…നിനക്കെന്തെങ്കിലും മനസ്സിലായോ…” ഐസക്ക് റാമിനെ നോക്കി ചോദിച്ചതും അവൻ ഇല്ലെന്ന് തലയാട്ടി… “നീ ഒന്ന് മനസ്സിലാവുന്നത് പോലെ പറ സാമേ…” “ഓ….ഇത്രയൊക്കെ മനസ്സിലാക്കിയാ മതി….പിന്നെ എന്റെ പാതിയെ ഞാൻ തന്നെ കണ്ട് പിടിച്ചോളാം….നിങ്ങൾ അതോർത്ത് ടെൻഷനാവണ്ടായേ…..” സാം അവരെ നോക്കി കൈക്കൂപ്പിക്കൊണ്ട് പറഞ്ഞത് കണ്ട് ഐസക്ക് അവനെ നോക്കി മുഖം ചുളുക്കി…. “അല്ലേടാ അലക്സേ….ഇനി നിനക്കും ഉണ്ടോ ഇതേ പോലെ കിറുക്ക് വല്ലതും..” റാം ചിരിയോടെ അലക്സിന്നേരെ തിരിഞ്ഞതും അവൻ ചിക്കനെ റൊട്ടേറ്റ് ചെയ്യുന്നത് നിർത്തി….

അലക്സിന്റെ ഓർമയിലേക്ക് എന്തൊക്കെയോ ഓടി വന്നതും അവന്റെ മുഖം വലിഞ്ഞ് മുറുകി വന്നു…. “ഇവനിത് എന്താ ഒന്നും മിണ്ടാത്തത്…അലക്…” അലക്സിന്റെ മറുപടി ഒന്നും കിട്ടാതെ വന്നപ്പോൾ വീണ്ടും ചോദിക്കാനൊരുങ്ങിയ റാമിന്റെ കൈയിൽ ഐസക്ക് കയറി പിടിച്ചു… കണ്ണുകൾ കൊണ്ട് അരുതെന്ന് കാണിച്ചതും റാം സാമിനെയും ഐസക്കിനെയും മാറിമാറി നോക്കി…. സാം അലക്സിൽ മാത്രം നോട്ടമെറിഞ്ഞ് ഇരിക്കുകയായിരുന്നു അപ്പോൾ…. പെട്ടന്ന് അലക്സിന്റെ ഫോൺ റിങ് ചെയ്തതും ഒരു അവസരം കിട്ടിയത് പോലെ അത് ആരാണെന്ന് പോലും നോക്കാതെ ചെവിയിലേക്ക് വെച്ച് കുറച്ച് അപ്പുറത്തേക്ക് മാറി നിന്നു…

“എന്താ ടാ…എന്തെങ്കിലും പ്രശ്നം ഉണ്ടോ…?” “മ്മ്….” മെഡിസിന് പഠിക്കുമ്പോൾ സൗഹൃദത്തിലായതാണ് ഐസക്കും സാമും…റാം അവരുടെ ഹോസ്പിറ്റലിൽ ജോയിൻ ചെയ്തതിന് ശേഷം പരിചയത്തിലായതും…. “ഹലോ….” ഫോൺ അറ്റന്റ് ചെയ്ത ശേഷം അലക്സ് അരമതിലിൽ ചാരി നിന്നു… “ചെകുത്താനേ…..” മറുഭാഗത്ത് നിന്നും ഈണത്തിൽ കൊഞ്ചിക്കൊണ്ടുള്ള ആ വിളിയൊച്ച മതിയായിരുന്നു അവന് അത് ആരാണെന്ന് തിരിച്ചറിയാൻ…. “എന്നതാ എന്റെ ചെകുത്താൻ ഒന്നും മിണ്ടാത്തേ…” അത്രയും നേരം കൺട്രോൾ ചെയ്ത ദേഷ്യം അത് കൂടെ കേട്ടതും കെട്ട് പൊട്ടി… “പ്ഫാ %!…..ആരാ ടീ നിന്റെ ചെകുത്താൻ…

നിന്നോട് പല പ്രാവശ്യം പറഞ്ഞിട്ടുണ്ട് എന്നെ അങ്ങനെ വിളിക്കരുതെന്ന്….നിനക്കെന്താ പുല്ലേ പറഞ്ഞാൽ മനസ്സിലാവില്ലേ….” അലക്സിനെ ദേഷ്യം കേട്ട് അന്നമ്മ ഒരു നിമിഷം നിശബ്ദയായി….പിന്നെ പൊട്ടി ചിരിക്കാൻ തുടങ്ങി…. അതോടെ അലക്സിന്റെ ദേഷ്യം ഇരട്ടിച്ചു… “$%^&#@ നിനക്കിത്ര ചിരി….മേലാൽ ഇനിയെന്ന വിളിക്കാൻ നിന്നാൽ…നിന്റെ അണപ്പല്ല് ഞാൻ അടിച്ച് തെറുപ്പിക്കും…” “ഹാ..വെക്കല്ലേ…വെക്കല്ലേ…ഒരുമിനിട്ട്…” ഫോൺ കട്ട്ചെയ്യാനൊരുങ്ങിയ അലക്സ് അന്നമ്മ എന്തോ പറയാൻ വന്നതും ഒന്ന് ഗൗരവത്തിൽ മൂളി… “Still i love you ചെകുത്താനേ….Ummmhaaaa😘😘😘😘

” കൂടെ കിലുങ്ങിയുള്ള ചിരിയും ആയതും കോപത്തോടെ അലക്സ് ഫോൺ നിലത്തേക്കെറിഞ്ഞ് പൊട്ടിച്ചു…. “ഹോ….അങ്ങനെ ആ ഫോണും മർഗയാ..” അപ്പുറത്ത് നിന്നും എന്തോ പൊട്ടുന്ന സൗണ്ടിനോടൊപ്പം ഫോൺ കട്ട് ആയതും വാ പൊത്തി ചിരിച്ച് കൂണ്ട് അന്നമ്മ ബെഡിലേക്ക് വീണു…. അലക്സിന്റെ ദേഷ്യം കുറേയൊക്കെ മാറിയിരുന്നു…. അരമതിലിന് കൈവള്ള വെച്ച് ഇരുട്ടിലേക്ക് കണ്ണെറിഞ്ഞ് നിൽക്കുകയായിരുന്നു അവൻ….എന്തോ ഓർമ്മയിൽ പാന്റിന്റെ പോക്കറ്റിൽ ഇരുന്ന സിഗററ്റ് എടുത്ത് ലൈറ്റർ എടുത്ത് കത്തിച്ച് ചുണ്ടിലേക്ക് വെച്ചു…. അലക്സിനെ കാണാഞ്ഞ് ചെയറിൽ നിന്ന് എഴുന്നേറ്റ് ചെന്ന സാം അലക്സ് വലിക്കുന്നതാണ് കണ്ടത്…..

“അലക്സേ….” സാമിന്റെ ദേഷ്യത്തിലുള്ള വിളി കേട്ടതും അലക്സിന്റെ കൈയിൽ നിന്നും സിഗററ്റ് നിലത്തേക്ക് വീണു…. “ടാ കോപ്പേ നിന്നെ…” “സോറീ ടാ…അറിയാതെ പറ്റിയതാ….ചീത്ത പറയല്ലേ….” അലകസിന് നേരെ ദേഷ്യത്തിൽ വന്ന സാമിന്റെ കൈയിൽ പിടിച്ച് നിലത്തേക്ക് മിഴികളൂന്നി പറഞ്ഞു…. അലക്സിന്റെ മുഖഭാവം സാമിനെ പഴയ പന്ത്രണ്ട് വയസ്സുകാരനാക്കി…. സാമിന് ഇഷ്മല്ലാത്തത് വല്ലതും ചെയ്ത് പോയാൽ അലക്സ് അവന്റെ കൈയിൽ പിടിച്ച് സോറി പറഞ്ഞ് നിലത്തേക്ക് മിഴികളൂന്നിക്കൊണ്ട് നിൽക്കുമായിരുന്നു….

അവന്റെ ആ നിൽപ്പ് മാത്രം മതിയായിരുന്നു സാമിന്റെ എല്ലാ പരിഭവവും മാറാൻ… “സോറീ ടാ….ഇനി ചെയ്യില്ല…പ്രോമിസ്….” “ഹ്മ്….” “സാമേ….” “ടാ…ഞാൻ….പെട്ടന്ന്….എന്തോ ഓർത്ത്…” അവന്റെ കണ്ണിലെ ചുമപ്പ് രാശി അലങ്കാരവിളക്കിന്റെ വെട്ടത്തിൽ അവന് കാണാൻ കഴിഞ്ഞിരുന്നു…. “മ്മ്…കുഴപ്പമില്ല…നീ വന്നേ…ഒറ്റക്ക് നിൽക്കണ്ട…” സാം അലക്സിന്റെ തോളിൽ കൈയിട്ട് നേരത്തെ ഇരുന്നിടത്തേക്ക് നടക്കാൻ തുടങ്ങി… “അല്ല ടാ …ഞാനൊരു കാര്യം ചോദിക്കട്ടേ…നീയും ഈ ഫോണുമായി എന്തെങ്കിലു ശത്രുത ഉണ്ടോ….?” “എന്താ ടാ…” “അല്ല…ഇത് എത്രമത്തെയാ നീയിങ്ങനെ എറിഞ്ഞ് പൊട്ടിച്ചത്…

അതോർത്ത് ചോദിച്ചതാ…” സാം പറഞ്ഞത് കേട്ട് അലക്സ് അവനെ ഒന്ന് നോക്കി ചിരിച്ച് മനസ്സിൽ നന്നായിട്ട് അന്നമ്മയെ ഒന്ന് സ്മരിച്ചു… ഐസക്കിന്റയു റാമിന്റെയും അടുത്ത് എത്താനായപ്പോഴാണ് സാമിന് ഒരു കോൾ വന്നത്…. അവൻ അലക്സിനെ ഒന്ന് നോക്കി ഇപ്പോ വരാമെന്നും പറഞ്ഞ് ഫോണുമായി പോയി…. അലക്സ് അവന്റെ ചെയറിൽ ചെന്നിരുന്ന് ഗ്ലാസിൽ ഒഴിച്ച് വെച്ച വിസ്കി അൽപം എടുത്ത് കുടിച്ചു… “എടിയേ കൊച്ചേ….” ഫോൺ എടുത്തപാടെ സാം വിളിച്ചത് കേട്ട് അപ്പുറത്ത് നിന്ന് ഒരു ചിരി ഉയർന്നു… “ചിരിക്കല്ലേ…നീ…” “ഇതൊക്കെ ഒരു സുഖമല്ലേ എന്റെ ഇച്ചാ….

എവിടെ എന്റെ ഇച്ചായൻ…മൂഡ് ഒക്കെ റെഡിയായോ…” “മ്മ്…ഒരുവിധത്തിൽ റെഡിയാക്കി എടുത്തിട്ടുണ്ട്… അല്ലെങ്കിലും അവന്റെ മൂഡ് ചെയിഞ്ച് ചെയ്യാൻ നീ അല്ലേ ബെസ്റ്റ്…എന്തായാലും കറക്ട് ടൈമിൽ വിളിച്ചത് കൊണ്ട് നിന്റെ മേൽ ആ ദേഷ്യം ഒക്കെ തീർത്ത് കാണും അല്ലേ ടീ….” “ഇച്ചായന്റെ മനസ് പിടഞ്ഞാൽ എനിക്ക് അറിയാൻ പറ്റും ഇച്ചേ…ആ ദേഷ്യവും സങ്കടവും എല്ലാം ഉള്ളിൽ വെച്ച് ആ പാവം സ്വയം വേദനിപ്പിക്കും….അതിലും നല്ലത് എന്നോട് തീർക്കുന്നതല്ലേ…..” “അന്നമ്മോ…” സാം വിളിച്ചത് എന്തിനാണെന്ന് അന്നമ്മക്ക് മനസ്സിലായിരുന്നു… “വേണ്ട ഇച്ചേ….

എന്റെ സ്നേഹം എന്നെങ്കിലും ഇച്ചായൻ മനസ്സിലാക്കും….അത് വരെ ഞാനിങ്ങനെ ദേഷ്യം പിടിപ്പിച്ച് നടന്നോളാന്നേ….” “ഹ്മ്…ശരി…ഞാനായിട്ട് ഒന്നും പറയുന്നില്ല…പോരേ…” “അപ്പോ വെക്കുവാന്നേ…ഉറക്കം വരുന്നൂ…” “ഇച്ചേടെ കൊച്ച് ഉറങ്ങിക്കോ…” “Love u ഇച്ചേ…u r the best😚😚..” “Love u tooo അന്നമ്മോ…” സാം ഫോൺ കട്ട് ചെയ്ത് അലക്സിന്റെ അരികിലേക്ക് ചെന്ന് ഇരുന്നു… *** ആനിയുടെ റൂമിലെ ബെഡ് തട്ടി വിരിക്കുകയായിരുന്ന ശ്രീ… അവൾ ഫ്രഷ് ആയി വന്നതും രണ്ട് പേരും കൂടെ ലൈറ്റ് ഓഫ് ചെയ്ത് കിടന്നു…. പകുതി തുറന്നിട്ട ജനാലയിലൂടെ അകത്തേക്ക് നിലാവ് അരിച്ചിറങ്ങുന്നുണ്ടായിരുന്നു…

കിടന്നിട്ടും ഉറക്കം വരാതെ ശ്രീ അവളുടെ കൈതണാടയിലെ ഉണങ്ങി വരുന്ന പാടിലൂടെ വിരലോടിച്ചു…. “ശ്രീ….” “മ്മ്…” “ഉറങ്ങിയില്ലേ നീ….?” “ഉറക്കം വരുന്നില്ല ടീ…” “എന്തു പറ്റി ശ്രീ….?” “അറിയില്ല….എന്തെല്ലാമോ ഓർമയിലേക്ക് ഇരച്ച് കയറുന്നത് പോലെ….” ശ്രീ എഴുന്നേറ്റ് ഇരുന്നതും ആനിയും ലൈറ്റ് ഓൺ ചെയ്ത് അവളോടൊപ്പം ഇരുന്നു… “ശ്രീ…നീ…നീയിപ്പഴും അയാളെ ഓർത്ത് ഇരിപ്പാണോ….?” ആനിയുടെ കൈകൾ ശ്രീയുടെ കൈകൾക്ക് മേൽ അമർന്നതും അവളൊരു നേരിയ പുഞ്ചിരി ആനിക്കായി നൽകി ജനലഴികളെ പിടിച്ച് ആകാശത്തേക്ക് മിഴികൾ നാട്ടി…….തുടരും

നിനക്കായ് : ഭാഗം 11

Share this story