നിനക്കായ് : ഭാഗം 13

നിനക്കായ് : ഭാഗം 13

എഴുത്തുകാരി: ഫാത്തിമ അലി

“ശ്രീ…നീ…നീയിപ്പഴും അയാളെ ഓർത്ത് ഇരിപ്പാണോ….?” ആനിയുടെ കൈകൾ ശ്രീയുടെ കൈകൾക്ക് മേൽ അമർന്നതും അവളൊരു നേരിയ പുഞ്ചിരി ആനിക്കായി നൽകി ജനലഴികളെ പിടിച്ച് ആകാശത്തേക്ക് മിഴികൾ നാട്ടി… “ശ്രീ…നിന്നോടാ ടീ പെണ്ണേ ചോദിച്ചത്….?” കല്ലുവിന്റെ അടുത്ത് നിന്ന് എല്ലാം അറിഞ്ഞ ആനിക്ക് ഇത് വരെ ശ്രീയോട് തുറന്ന് ചോദിക്കാൻ കഴിഞ്ഞിരുന്നില്ല….. “നിന്നോട് അല്ല എന്ന് പറഞ്ഞാൽ അത് കളവായി പോവും ആനീ….” ഇരുട്ടിൽ നിന്നും മിഴികൾ തെല്ല് പോലും മാറ്റാതെ ആയിരുന്നു അവൾ മറുപടി കൊടുത്തത്…. “ശ്രീ…എന്തിനാ ടീ ഇനിയും പഴയതൊക്കെ ഓർക്കുന്നേ….

മറന്നേക്ക് എല്ലാം….” ആനി ശ്രീയുടെ തോളിൽ അമർത്തി പിടിച്ചതും ശ്രീ അവളെ തിരിഞ്ഞ് നോക്കി നേർത്ത ഒരു ചിരി ചിരിച്ചു…. “പറയാൻ എന്തെളുപ്പമാ ആനീ….മറക്കാൻ….ശ്രമിക്കുന്നുണ്ട് ഞാൻ….ആത്മാർത്ഥമായി ശ്രമിക്കുന്നുണ്ട്…പക്ഷേ പലപ്പോഴും നിസ്സഹായ ആയി പോവുന്നു…. എങ്കിലും എല്ലാം ഉൾകൊള്ളാൻ പഠിച്ചിരിക്കുന്നു…..കുഞ്ഞ് നാൾ മുതൽ സ്വന്തമാണെന്ന് കരുതിയ ആൾ പൂർണ്ണമായും മറ്റൊരുവളുടെതാണെന്ന് മനസ്സ് അംഗീകരിച്ചു കഴിഞ്ഞു… അതിൽ നിന്നും ഉണ്ടാവുന്ന വേദനയുടെ വീര്യം കുറഞ്ഞു വരുന്നു…. എന്നാലും ഓർമകൾ…അതിപ്പോഴും മായാതെ കിടക്കുന്നുണ്ട് ആനീ….അവയെ എല്ലാം മറവിക്ക് വിട്ട് കൊടുക്കാൻ ശ്രമിച്ചാലും ഇരട്ടി ശക്തിയോടെ എന്നിലേക്ക് തന്നെ തിരിച്ച് വരുന്നു….

അവ എന്നെ വല്ലാതെ വേദനിപ്പിക്കുന്നു….” ശ്രീയുടെ സ്വരം നേർത്തിരുന്നു….ആനി വേദനയോടെ അവളെ തന്റെ തോളിലേക്ക് തല ചെരിച്ച് കിടത്തി…. “ശ്രീ…പതിയെ ആ ഓർമകളും നിന്നിൽ നിന്ന് അകന്ന് പോവും മോളേ….അത് നൽകുന്ന വേദനയും നിന്നെ വിട്ടകലും…നീ പോലും അറിയാതെ….” ശ്രീയുടെ കവിളിൽ തലോടിക്കൊണ്ട് ആനി പറഞ്ഞതും അവൾ പതിയെ ഒന്ന് മൂളി…. “വാ…വന്ന് കിടക്ക്….” ശ്രീയെയും കൊണ്ട് ബെഡിനടുത്തേക്ക് ചെന്ന് അവളെ കിടത്തി ആനിയു കൂടെ കിടന്നു… “നിന്റെ കളിയും ചിരിയും കുറുമ്പും എല്ലാം ഒത്തിരി മിസ്സ് ചെയ്യുന്നു ശ്രീ….തിരിച്ച് വന്നൂടെ നിനക്ക്…ആ പഴയ ശ്രീ ആയിട്ട്…

നിന്നെ സ്നേഹിക്കുന്നവർക്ക് നിന്റെ ഇപ്പോഴുള്ള രൂപവും പെരുമാറ്റവും എല്ലാം വേദന ആണ് മോളേ….” ആനിയുടെ സ്വരത്തിൽ സങ്കടം നിഴലിച്ചിരുന്നു….അവളുടെ ഓർമ്മയിൽ അവരോടൊപ്പം കുറുമ്പ് കാട്ടി പൊട്ടിച്ചിരിച്ച് പൂമ്പാറ്റയെ പോലെ പറന്ന് നടക്കുന്ന കാണുന്നവരിൽ പോലും കുഞ്ഞ് പുഞ്ചിരി സമ്മാനിച്ച് കടന്ന് പോവുന്ന ശ്രീകുട്ടി ആയിരുന്നു…. ഇപ്പോഴുള്ള ശ്രീ അതിൽ നിന്നും ഒരുപാട് വ്യത്യസ്ഥയാണ്…. മുഖത്തെ തേജസ്സെല്ലാം വറ്റി വല്ലപ്പോഴും മാത്രം ചിരിക്കുന്ന ഒന്നിലും കൂടാതെ ഒഴിഞ്ഞ് മാറി നടക്കുന്ന അവൾ പഴയ ശ്രീയുടെ പ്രേതം ആയിരുന്നു… “ശ്രമിക്കുന്നുണ്ട് ഞാൻ….പക്ഷേ….”

ശ്രീയുടെ സ്വരത്തിലെ നിസ്സഹായത തിരിച്ചറിഞ്ഞതും ആനി അവളെ പുണർന്ന് കിടന്നു… “സാരമില്ലെടീ…നിന്റെ ഈ കോലം കണ്ടിട്ട് സഹിക്കുന്നില്ല… എന്നിട്ട് പറഞ്ഞതാ….പോട്ടേ…ഒക്കെ ശരിയാവും…. പിന്നെ നാളെ നമുക്കൊന്ന് പുറത്ത് പോവണം….” “എന്തിനാ ടീ…?” “കുറച്ച് ഷോപ്പിങ് ഉണ്ട്….രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ ക്ലാസ് തുടങ്ങില്ലേ….” “ഞാൻ…ഞാൻ വരണോ ടീ….” ശ്രീയുടെ ചോദ്യം കേട്ട് ആനി അവളെ ഒന്ന് കൂർപ്പിച്ച് നോക്കി .. “ഒരൊറ്റ വീക്ക് വെച്ച് തന്നാലുണ്ടല്ലോ…നീയും വരണം..നിനക്കും കുറച്ച് ഡ്രസ്സ് ഒക്കെ വാങ്ങണം…കോളേജ് തുറക്കുവല്ലേ…” “ഹ്മ്….”

“എന്നാ മോള് ഒരോന്ന് ചിന്തിച്ച് കാട് കയറി ഉറക്കം കളയാതെ….പിന്നേ നാളെ എന്നെ നേരത്തെ വിളിക്കണേ….” “ഓഹ്…വിളിച്ചാൽ എഴുന്നേറ്റാ മതി…” ശ്രീ ആനിയുടെ കവിളിൽ ഒന്ന് നുള്ളിയതും അവൾ ചിരിച്ചു… “ഓ…അതൊക്കെ ഞാൻ എഴുന്നേറ്റോളാം…നീ വിളിച്ചാ മതി…..ഓക്കെ…അപ്പോ ഗുഡ് നൈറ്റ്….” “മ്മ്…ഗുഡ് നൈറ്റ്…” ആനി അവളെയും കെട്ടിപിടിച്ച് ഉറങ്ങിയെങ്കിലും ശ്രീ പിന്നെയും ഒരോന്ന് ഓർത്ത് എപ്പോഴോ ആണ് മയക്കത്തിലേക്ക് വീണത്… **** “ടാ….” ഓരോന്ന് സംസാരിച്ച് കുപ്പി കാലിയാക്കി കൊണ്ടിരിക്കുന്ന സമയത്താണ് ഒരു ഗാംഭീര്യമാർന്ന സ്വരം സാമും കൂടെയുള്ളവരും കേട്ടത്… “ഈശോയേ…..വല്യപപ്പ…..” ആരാവും എന്നോർത്ത് തിരിഞ്ഞ് നോക്കിയ സാം ഒരൊറ്റ ചാട്ടത്തിന് എണീറ്റ് നിന്നു… അപ്പോഴാണ് ബാക്കിയുള്ളവരും അതാരാണെന്ന് കണ്ടത്…

മാത്യൂവിന്റെ മൂത്ത ജ്യേഷ്ടൻ ആയ സേവ്യർ ആയിരുന്നു…. കൂടെ തന്നെ മാത്യൂവും ഉണ്ട്….കൈയിലെ വാക്കിങ് സ്റ്റിക്കും നിലത്തൂന്നിക്കൊണ്ട് ഗൗരവത്തോടെ അവർക്കടുത്തേക്ക് നടന്നടുക്കുന്ന സേവ്യറെ കണ്ട് സാമും അലക്സും പരസ്പരം നോക്കി… ബാക്കി രണ്ട് പേർക്കും വ്യക്തമായി ഒന്നും കത്തിയില്ലെങ്കിലും സാമിനും അലക്സിനും ഒപ്പം എഴുന്നേറ്റ് നിന്നു…. നാല് പേരും കുറ്റം ചെയ്ത കുട്ടികളെ പോലെ നിരന്ന് തലയും താഴ്ത്തി നിൽക്കുകയായിരുന്നു….. “മുഖത്തേക്ക് നോക്കിനെടാ എല്ലാം….” ദേഷ്യത്തോടെ സേവ്യർ പറഞ്ഞത് കേട്ട് അവർ മുഖം ഉയർത്തി… “ഇത് എന്ന് തുടങ്ങിയതാ അലക്സേ…?” നാല് പേരെയും നോക്കിക്കൊണ്ട് ചോദിച്ചതും അലക്സ് മുരടനക്കി…

“എന്താ വല്യപപ്പാ…?” “അറിയില്ല അല്ലേ….ഞാൻ അറിയിച്ച് തരാം….” അയാൾ വാക്കിങ് സ്റ്റിക്ക് ഒന്ന് മുകളിലേക്ക് എറിഞ്ഞ് താഴ്ഭാഗം മുകളിൽ വരുന്ന രീതിയിൽ വെച്ച് സാമിനെയും അല്സിനെയും തല്ലാൻ തുടങ്ങി… “ആ….ഊഹ്…വല്യപപ്പാ…ഞാൻ…ആഹ്…ഒന്ന് പറയട്ടേ… അടിക്കല്ലേ…അടി…ഊഹ്…” “പ്ലീസ്…അടിക്കല്ലേ…ഹമ്മേ…ആവൂ..” “നിൽക്കിനെടാ അവിടെ…” സാമും അലക്സും ബാക്കിൽ ഉഴിഞ്ഞ് സേവ്യറിനെ നോക്കിയതും അയാൾ സ്റ്റിക്ക് നിലത്തേക്കിട്ട് രണ്ട് പേരുടെയും ചെവി പിടിച്ച് തിരിച്ചു… “എന്റെ കർത്താവേ…പപ്പാ…ഒന്ന് പറ പപ്പാ…ഊഹ്… വേദനിക്കുന്നു…” സാം മാത്യൂവിനെ നോക്കി ഉച്ചയെടുത്തതും അയാൾ ഞാനീ നാട്ടുകാരനല്ല എന്ന ഭാവത്തിൽ നിന്നു…

“എന്നാത്തിനാ വല്യപപ്പാ ഇങ്ങനെ അടിച്ചേ…എന്റെ നട്ടും ബോൾട്ടും എല്ലാം ഇളകി…” “നിനക്കിത് വരെ മനസ്സിലായില്ല അല്ല്യോ…എന്നെ കൂട്ടാതെയുള്ള ഈ കസർത്ത് എന്ന് തുടങ്ങിയതാ…?” അയാളുടെ ചോദ്യം കേട്ട് അത്രയും നേരം ശ്വാസം വിടാതെ പിടിച്ചിരുന്ന ഐസക്കും റാമും കിളി പോയ പോലെ ആയി… അവരുടെ മുഖഭാവം കണ്ട് സേവ്യറും മാത്യൂവും പൊട്ടി ചിരിച്ചു… “എന്റെ പിള്ളാരേ…ദേ ഈ കുരുത്തം കെട്ടവൻമാർ എല്ലാ തവണയും ഇവിടെ എത്തിയാൽ എന്നെ വിളിക്കാറുള്ളതാ… ഇത്തവണ നിനക്കൊക്കെ എന്തായിരുന്നെടാ എന്നെ ഒന്ന് വിളിച്ചാൽ…?” “അതിന് നിങ്ങൾ രണ്ടാളും മുന്നാറ് പോയിരിക്കുവല്ലായിരുന്നോ…ഞാൻ കരുതി വരില്ലാ എന്ന്…

അല്ല ആര് പറഞ്ഞു ഞങ്ങൾ ഇവിടെ ഉണ്ടെന്ന്…?” സാം സേവ്യർ പിടിച്ച ചെവി ഒന്ന് ഉഴിഞ്ഞ് അയാളെ നോക്കി… “എന്റെ അന്നക്കൊച്ച് വിളിച്ച് പറഞ്ഞു…അല്ലേ മാത്തച്ചാ…” സേവ്യർ പറഞ്ഞത് കേട്ടതും സ്വന്തം അപ്പനാണെന്ന കാര്യം മറന്ന് സാമും കൂടെ അലക്സും പല്ലിറുമ്മിക്കൊണ്ട് അവളുടെ അപ്പനെ നന്നായി ഒന്ന് സ്മരിച്ചതും മാത്യു തുമ്മാൻ തുടങ്ങി… അതോടെ സ്മരണ നിർത്തി രണ്ട് പേരും നല്ല കുട്ടികളായി മാത്യുവിനും സേവ്യറിനും ഇരിക്കാൻ രണ്ട് ചെയറും കൂടെ പിടിച്ചിട്ടു… “സ്ലീവാച്ചോ…ആ ജീപ്പില് ഒരു കവറിൽ നല്ല മുയലിറച്ചി ഉണ്ട്…താനതൊന്ന് വേഗം റെഡി ആക്കിക്കേ…

പിന്നെ ഒരു അഞ്ചാറ് കുപ്പിയും കാണും…അതിങ്ങ് എടുത്തേക്ക്…” സ്ലീവാച്ചൻ കൊടുത്ത കുപ്പിയെല്ലാം ടേബിളിൽ നിരത്തി വെച്ചു… “ദേ നല്ല സൊയമ്പൻ സാധനം ആണ്…നിങ്ങളെ വിലകൂടിയ വിസ്കി ഒക്കെ ഇവന്റെ മുന്നിൽ നിന്ന് തൊഴും…” സേവ്യർ ഒരു കുപ്പി ഉയർത്തിക്കൊണ്ട് പറഞ്ഞതും ബാക്കിയുള്ളവരെല്ലാം അത് കേട്ട് ചിരിച്ചു… നിരത്തി വെച്ച ഗ്ലാസിലേക്ക് ഒഴിച്ച് സെറ്റാക്കിയപ്പോഴേക്കും സ്ലീവാച്ചൻ മുയലിറച്ചി നല്ല റോസ്റ്റ് ആക്കി കൊണ്ട് വന്ന് കൊടുത്തു… “ഹാ…എന്നാ ടാ…ആർക്കും ഒരു ഉഷാറില്ലാത്തത്…കള്ളിന് കൂടെ പാട്ട് ഇല്ലെങ്കിൽ എനിക്ക് അതെന്തോ ഒരു ഏനക്കേടാ… സാമേ…തുടങ്ങെടാ….” സേവ്യർ ഒരു കഷ്ണം ഇറച്ചി എടുത്ത് ആസ്വദിച്ച് കഴിച്ച് കൊണ്ട് പറഞ്ഞതും എല്ലാവരും സാമിന് നേരെ നോക്കി… “അപ്പോ എങ്ങനെയാ…” “നീ തുടങ്ങെടാ മോനേ….” “എല്ലാരും കട്ടക്ക് കൂടെ നിന്നോണം….” “ഹാ…അത് പിന്നെ പറയാനുണ്ടോ….”

🎶അന്തിക്കടപ്പൊറത്തൊരോല- ക്കുടയെടുത്ത് നാലും കൂട്ടി മുറുക്കി നടക്കണതാരാണ് ആരാണ്….. “ഹാ…” 🎶അന്തിക്കടപ്പൊറത്തൊരോലക്കുടയെടുത്ത് നാലും കൂട്ടി മുറുക്കി നടക്കണതാരാണ് ആരാണ്… ഞാനല്ല പരുന്തല്ല തെരകളല്ല ചെമ്മാനം വാഴണ തൊറയരൻ അങ്ങേക്കടലില് പള്ളിയൊറങ്ങാൻ മൂപ്പര് പോണതാണേ… അന്തിക്കടപ്പൊറത്തൊരോല- ക്കുടയെടുത്ത് നാലും കൂട്ടി മുറുക്കി നടക്കണതാരാണ് ആരാണ് 🎶 ” പിന്നെ എല്ലാവരും കൂടെ ആകെ പാട്ടും ബഹളമായി രാത്രിയെ കൊഴുപ്പിച്ചു..

**** “ടീ പെണ്ണേ….എണീക്കെടീ….രാവിലെ തന്നെ ഷോപ്പിങ്ങിന് പോവണം എന്നും പറഞ്ഞത് നീ അല്ലായിരുന്നോ…. ആനീ…ടീ….” ശ്രീ എഴുന്നേറ്റ് ഫ്രഷ് ആയപ്പോ മുതൽ വിളിക്കാൻ തുടങ്ങിയതാണ് ആനിയെ… പെണ്ണ് എഴുന്നേൽക്കുന്ന ഒരു ലക്ഷണവും കാണുന്നില്ലെന്ന് കണ്ടതും ശ്രീ നേരെ ഡെയ്സിയുടെ അടുത്തേക്ക് ചെന്നു… അവരോടൊപ്പം ഭക്ഷണം ഉണ്ടാക്കാൻ സഹായിച്ച് തിരിച്ച് വന്ന് നോക്കിയപ്പോഴും അതേ കിടത്തം തന്നെ ആണ് ആനി… അവസാനം എങ്ങനെയൊക്കെയോ കുത്തി എഴുന്നേൽപ്പിച്ച് ഫ്രഷ് ആവാൻ പറഞ്ഞ് വിട്ട് ശ്രീ വീട്ടിലേക്ക് വിളിച്ചു… മാധവനോടും വസുന്ധരയോടും സംസാരിച്ച് ഫോൺ വെച്ചപ്പോഴേക്കും ആനി കുളിച്ച് ഇറങ്ങിയിരുന്നു…. ഡെയ്സി കൊണ്ട് വെച്ച ഭക്ഷണവും കഴിച്ച് അവരോട് പുറത്ത് പോവുന്നതിനുള്ള സമ്മതവും വാങ്ങി… ഡ്രെസ്സ് ചെയിഞ്ച് ചെയ്ത് ബസ് സ്റ്റോപ്പിലേക്ക് എത്തിയതും ടൗണിലേക്കുള്ള ബസ് കിട്ടിയിരുന്നു…. ****

രാവിലെ അമ്മച്ചിയുടെ വഴക്ക് കേട്ട് അന്നമ്മ കണ്ണ് തുറന്ന് ബെഡിൽ എഴുന്നേറ്റ് ചമ്രം പടിഞ്ഞ് ഇരുന്നു…. കണ്ണ് കണ്ണുകളും കൂട്ടി തിരുമ്മി ഒന്ന് മൂരി നിവർന്നപ്പോഴാണ് ബെഡിൽ ഓണായി ഇരിക്കുന്ന ഫോൺ കണ്ടത്…. ഒരു ചിരിയോടെ അവൾ അതെടുത്ത് നോക്കിയതും അലക്സിന്റെ പുഞ്ചിരിച്ച് നിൽക്കുന്ന ഫോട്ടോ ആയിരുന്നു ഓപ്പൺ ചെയ്ത് വെച്ചത്… പണ്ട് എപ്പോഴോ സാമിന്റെ ഫോണിൽ നിന്നും പൊക്കിയത് ആയിരുന്നു അത്… കുറച്ച് സമയം അതിൽ നോട്ടമെറിഞ്ഞ് ബാക്ക് ബട്ടൺ അമർത്തി അവൾ സാമിനെ വിളിച്ചു…. ഇന്നലെ രാത്രിയത്തെ ബഹളമൊക്കെ കഴിഞ്ഞ് ലക്സും സാമും ഒരു റൂമിലായിരുന്നു വന്ന് വീണത്….

കമിഴന്ന് കിടക്കുന്ന സാമിന്റെ പുറത്തേക്ക് കൈയും കാലും കയറ്റി വെച്ച് സുഖ നിദ്രയിൽ ആയിരുന്ന അലക്സ് ആണ് ഫോൺ റിങ് ചെയ്യുന്ന സൗണ്ട് കേട്ട് ഉറക്കിനിടയിൽ ആൻസർ ചെയ്തത്… “ഹലോ…എഴുന്നേറ്റോ ഇച്ചാ….?” അന്നമ്മയുടെ സൗണ്ട് കേട്ടതും അലക്സിന്റെ ഉറക്കൊക്കെ ഏത് വഴിക്കോ പോയി…. “ടീ…ടീ…കോപ്പേ…നിന്നോട് എന്നെ വിളിക്കരുതെന്ന് പറഞ്ഞതല്ലേ….ഞാൻ എഴുന്നേറ്റാലും ഇല്ലെങ്കിലും നിനക്കെന്താ…വെച്ചിട്ട് പോടീ പുല്ലേ….” അലക്സിന്റെ ദേഷ്യപ്പെടൽ കേട്ട് ആദ്യം ഒന്ന് അമ്പരന്നെങ്കിലും അന്നമ്മയുടെ ചുണ്ടിൽ സുന്ദരമായൊരു കുഞ്ഞ് പുഞ്ചിരി വിരിച്ചു….

“ഓ ഹലോ മിസ്റ്റർ…ദ ഗ്രേറ്റ് അലക്സ് ജോസഫ് കളത്തിങ്കലിന്റെ ഫോൺ ഇന്നലെ രാത്രി പീസ് പീസ് ആയത് മറന്ന് പോയോ….ഇത് എന്റെ ഇച്ചേടെ ഫോണാ…ഞാൻ വിളിച്ചത് എന്റെ ഇച്ചയെയും….തന്നോടാരാ ടോ എന്റെ കോൾ എടുക്കാൻ പറഞ്ഞത്…?” അന്നമ്മ കുറുമ്പോടെ ചോദിച്ചപ്പോഴാണ് അത് സാമിന്റെ ഫോണാണെന്ന് അലക്സിന് മനസ്സിലായത്…. അവന്റെതാണെന്ന് കരുതിയാണ് അന്നമ്മയോട് ചൂടായത്… “പൂയ്…അലോ….” “എന്തുവാ ടീ…” “തനിക്ക് ആ ഫോണൊന്ന് ഇച്ചക്ക് കൊടുക്കാൻ മേലേ…. അതോ എന്നോട് സംസാരിക്കാൻ ആണോ കൊടുക്കാത്തേ…?” നാണത്തോടെയുള്ള അവളുടെ ചോദ്യം കേട്ട് അലക്സിന് ദേഷ്യം ഇരച്ച് കയറി….

“സാമേ….ടാ….സാമേ…” അലക്സ് സാമിനെ വിളിച്ചെങ്കിലും അവനൊന്ന് ഞെരങ്ങിക്കൊണ്ട് അവിടെ തന്നെ കിടന്നു…. “ഈ തെണ്ടി…ടാ പുല്ലേ…എണീക്കെടാ….” സാം എഴുന്നേൽക്കില്ലെന്ന് അറിയാവുന്നത് കൊണ്ട് തന്നെ അത്രയും സമയം കൂടെ അന്നമ്മ അലക്സിന്റെ സ്വരം കേട്ടുകൊണ്ടിരുന്നു…. “ചെകുത്താനേ……” അന്നമ്മയുടെ പ്രണയത്തോടെയുള്ള വിളിയൊച്ച അലക്സിനെ ഒരു നിമിഷത്തേക്ക് നിശ്ചലനാക്കി…. “ചെകുത്താനേ….Loved you yesterday, love you still, always have, always will…..” അന്നമ്മയുടെ അത്രയും ആർദ്രമായ സ്വരത്തിൽ ഒരു നിമിഷ നേരത്തേക്കെങ്കിലും അലക്സിന്റെ ഹൃദയം താളം തെറ്റി മിടിച്ചുവോ….

“ഏയ്….ചെകുത്താനേ….” അലക്സിന്റെ പ്രതികരണം ഒന്നും ഇല്ലാത്തതിനാൽ അന്നമ്മ ഒന്ന് കൂടി വിളിച്ച് നോക്കിയപ്പോഴാണ് അവൻ സ്വബോധത്തിലേക്ക് വന്നത്…. പിന്നെ ഒന്നും നോക്കിയില്ല അടുത്ത് കിടക്കുന്ന സാമിന് ഒരൊറ്റ ചവിട്ടായിരുന്നു… “കർത്താവേ….” കിങ് സൈസ് ബെഡ് ആയത് കൊണ്ടും അവൻ കിടക്കുന്നത് ബെഡിന്റെ നടുക്ക് ആയത് കൊണ്ടും ഭാഗ്യത്തിന് നിലത്ത് ലാൻഡ് ചെയ്തില്ല…. “എന്നതാ !@&@&!*!&&!&!&….” ഞെട്ടൽ മാറിയതും അലക്സിനെ നോക്കി തെറി വിളിച്ചത് മാത്രമേ അവന് ഓർമ്മയുള്ളു ഫോണിന്റെ അപ്പുറത്ത് അന്നമ്മ ഉണ്ടെന്ന് പോലും ഓർക്കാതെ ഉള്ള അലക്സിന്റെ ഭരണിപ്പാട്ട് കേട്ട് അവളുടെ ബാല്യവും കൗമാരവും യൗവനവും എന്തിന് വാർദ്ധക്യം വരെ പകച്ച് പണ്ടാരമടങ്ങി…

“ഇല്ലെടാ…നിനക്ക് ഒന്നൂല്ല…” സാം അലക്സിനെ പുണർന്ന് പുറത്ത് തട്ടിയതും അവൻ കുതറി മാറി കൊണ്ട് ഫോൺ സാമിന് നേരെ നീട്ടി…. “ഇന്നാ കൊണ്ട് പോ…മനുഷ്യനെ മെനക്കെടുത്താൻ…. ഉള്ള ഉറക്കവും പോയി….” പിറുപിറുത്തു കൊണ്ട് എഴുന്നേറ്റ് പോവുന്ന അലക്സിനെ നോക്കി വാ പൊളിച്ച് ഇരുന്ന സാം ഫോണിലേക്ക് നോക്കിയപ്പോഴാണ് അന്നമ്മയുടെ കോൾ കണ്ടത്… “അന്നമ്മോ….” “അന്നമ്മോ…..എടിയേ…..” “ആഹ്…ഇച്ചാ…” അലക്സിന്റെ തെറിവിളി കേട്ട് പോയ കിളികളൊക്കെ ഇപ്പോഴാണ് അവളിലേക്ക് തിരിച്ച് വന്നത്…. “എന്നാ ടാ….രാവിലെ തന്നെ അവന്റെ വായിൽ നിന്ന് കേട്ടപ്പോ സമാധാനം ആയല്ലോ..കൂട്ടത്തിൽ എന്തിനാ ടീ എന്നെയും കൂടെ കൂട്ടിയത്….”

“ബുഹാഹാ…സാരമില്ല ഡിയർ…” സാമിന്റെ ദയനീയമായ സ്വരം കേട്ടതും അന്നമ്മ കുലുങ്ങി ചിരിച്ചു…. “മ്മ്….നീ എന്നാത്തിനാ വിളിച്ചതെന്ന് പറ….” “ആഹ്…നാളെ ക്രിസ്റ്റിച്ചായന്റെ റിസപ്ഷൻ അല്ലേ…ഇച്ചായനും കെട്ട്യോൾക്കും കൊടുക്കാൻ ഒരു ഗിഫ്റ്റ് ഇച്ച പോയി മേടിക്കണേ….ഇന്ന് എനിക്ക് കോളേജ് വരെ ഒന്ന് പോവണം…നേരത്തെ ഇറങ്ങിയാൽ ഞാനും കൂടുന്നുണ്ട്….” “ആഹ്….ഓക്കെ ടാ….ഞാനേറ്റു….” “എന്നാ ഞാനേ താഴോട്ട് ചെല്ലട്ടേ….അല്ലേൽ അമ്മച്ചി ഇപ്പോ ചട്ടുകവും എടുത്ത് വരും…” “മ്മ്..എണീറ്റ് പോടി വേഗം….” അന്നമ്മ ഫോൺ വെച്ചതും സാം അലക്സ് ചവിട്ടിയ നടുവിന് ഒന്ന് തിരുമ്മിക്കൊണ്ട് ബെഡിൽ നിന്ന് എഴുന്നേറ്റു…. അത്യാവശ്യം നീളമുള്ള നല്ല സിൽക്കി ആയ മുടി ആയിരുന്നു അവളുടെത്….

രാത്രി എത്ര നന്നായി കെട്ടി വെച്ച് കിടന്നാലും രാവിലെ ആവുമ്പോഴേക്ക് എല്ലാം കൂടെ കുഴഞ്ഞ് കൂടി ഒരു പരുവം ആയിട്ടുണ്ടാകും… അതും വാരി കെട്ടി അന്നമ്മ താഴെ ചെന്ന് കിച്ചണിലെ പുറത്തേക്ക് ഇറങ്ങുന്ന പടിയിൽ ചെന്നിരുന്നു… അവളുടെ ഇരുത്തം കണ്ട് അമ്മച്ചി തൊട്ട് മുകളിലുള്ള പടിയിലായി ഇരുന്ന് അന്നമ്മയുടെ മുടിയിലെ കുരുക്ക് അഴിക്കാൻ തുടങ്ങി…. സ്ഥിരം കലാപരിപാടി ആയത് കൊണ്ട് റീന അത് നോക്കി ഒന്ന് ചിരിച്ച് അവളുടെ ജോലിയിലേക്ക് കടന്നു…. ****

ബംഗ്ലാവിൽ നിന്ന് സേവ്യറും മാത്യുവും നേരത്തെ ഇറങ്ങിയിരുന്നു…. ബാക്കിയുള്ളവർ ബ്രേക്ക്ഫാസ്റ്റ് കഴിച്ച ശേഷമാണ് തിരിച്ച് പോന്നത്…. ടൗണിൽ എത്തുന്നതിന് മുൻപ് ഉള്ള സിഗ്നലിൽ കാത്ത് നിൽക്കുകയാണ് സാമും അലക്സും… ഒരു കൈ സ്റ്റിയറിങ്ങിൽ താളം പിടിച്ച് ഫോണിലേക്ക് നോക്കിയിരിക്കുകയാണ് സാം….അലക്സ് കോളിങ്ങിലും ആണ്… ഇടക്കെപ്പോഴോ നോട്ടം ഒന്ന് മാറിയതും ആൾകൂട്ടത്തിലിടയിലൂടെ സീബ്രാലൈൻ ക്രോസ് ചെയ്ത് ഇപ്പുറത്തേക്ക് കടക്കുന്ന ഒരു പെൺകുട്ടിയിൽ അവന്റെ നോട്ടം പാറി വീണത്………തുടരും

നിനക്കായ് : ഭാഗം 12

Share this story