സിദ്ധാഭിഷേകം : ഭാഗം 46

Share with your friends

എഴുത്തുകാരി: രമ്യ രമ്മു

എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു… ഉം.. ഉം..അത്രമേലിഷ്ടമായ് നിന്നെയെൻ പുണ്യമേ ഉം.. ഉം..ദൂര തീരങ്ങളും മൂകതാരങ്ങളും സാക്ഷികൾ …ഉം… 🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶 പിറ്റേന്ന് കാലത്ത് ഫ്ളാറ്റിൽ സിദ്ധുവും ആദിയും നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിൽ ആയിരുന്നു… ഹോസ്പിറ്റലിൽ ചെന്ന് അഭിയെ കണ്ട ശേഷം ആണ് പോകുന്നത്… സിദ്ധു ഡ്രസ്സ് പാക്ക് ചെയ്യുമ്പോഴാണ് സാന്ദ്ര അവിടേക്ക് വന്നത്… അന്നത്തെ സംഭവ ശേഷം അവർ മാത്രമായി കണ്ടിരുന്നില്ല…വല്ലപ്പോഴും കണ്ടാലും ഒരു ചിരിയിലോ ഒന്നോ രണ്ടോ വാക്കിലോ ഒതുങ്ങാറാണ് പതിവ്… സാന്ദ്രയെ കണ്ട് സിദ്ധു പുഞ്ചിരിച്ചു… “സിദ്ധുവേട്ടൻ പോകുവാണല്ലേ…” “ആഹ്.. പോണം..” “എന്നോട് ദേഷ്യമുണ്ടോ…”

“എന്തിന്.. എനിക്ക് ആരോടും ദേഷ്യമില്ല… സാന്ദ്ര കഴിഞ്ഞതൊക്കെ മറക്കണം.. നന്നായി പഠിക്കണം… ഞാൻ കാരണം വേദനിച്ചു എന്നറിയാം.. സോറി…” “സിദ്ധുവേട്ടന് എന്നെ ഒരിക്കലും സ്വീകരിക്കാൻ കഴിയില്ലേ…” “സാന്ദ്ര… പ്ലീസ്.. നമ്മൾക്ക് ആ ടോപിക്ക് വിടാം… എന്റെ മനസ്സിൽ കല്യാണം ജീവിതം അതൊന്നും ഇപ്പോ ഇല്ല.. അതൊന്നും പറഞ്ഞാൽ കുട്ടിക്ക് മനസ്സിലാവില്ല… ഇപ്പോ നാട്ടിൽ പോവുക എന്നതാണ് എന്റെ ഏറ്റവും വലിയ ആവശ്യം…” “എന്നെങ്കിലും തിരിച്ചു വരുമോ… എന്റെ അടുത്തേക്ക്.. ഞാൻ കാത്തിരുന്നോട്ടെ…” അത് കേട്ട് സിദ്ധു കണ്ണുകൾ അമർത്തി അടച്ച് തിരഞ്ഞു നിന്നു…

എന്തിനോ നെഞ്ച് പിടഞ്ഞു.. അവളെ വേദനിപ്പിക്കുന്ന ഒരു ഉത്തരം കൊടുക്കാൻ അവന് ബുദ്ധിമുട്ട് തോന്നി… ദീർഘ ശ്വാസം എടുത്ത് അവൻ അവളെ വിളിച്ചു.. “സാന്ദ്ര… എനിക്ക് വേണ്ടി ഒരിക്കലും കാത്തിരിക്കരുത്.. ” അവൾ തല കുനിച്ചു നിന്നു…കണ്ണുകൾ നിറഞ്ഞു ഒഴുകി.. അത് കണ്ട് അവൻ തുടർന്നു.. “പക്ഷെ….. “പക്ഷെ… അവൾ ഒരു ചെറുപ്രതീക്ഷയോടെ അവനെ നോക്കി “പക്ഷെ…. എന്റെ ലക്ഷ്യം സാധിച്ച ശേഷം എനിക്ക് ഒരു ജീവിതം മുന്നോട്ട് ഉണ്ടെങ്കിൽ ഞാൻ ഒരു പെണ്ണിന്റെ കൈ പിടിക്കുന്നെങ്കിൽ അത് നിന്റെ ആവും… ഇത് സത്യം… ” സാന്ദ്ര ഒന്ന് അമ്പരന്നു.. നെഞ്ചിന്റെ പിടപ്പ്‌ പുറത്തേക്ക് കേൾക്കും വിധം മിടിച്ചു..

കണ്ണുകൾ നിറഞ്ഞൊഴുകുമ്പോഴും ചുണ്ടുകളിൽ നിറഞ്ഞ ചിരി ആയിരുന്നു.. “സിദ്ധുവേട്ടാ.. ഈ വാക്ക് മാത്രം മതി എനിക്ക് ….. വേറെ … വേറെ ഒന്നും വേണ്ട… ഞാൻ കാത്തിരിക്കും.. വേണ്ടാന്ന് പറഞ്ഞാലും.. ഞാൻ കാത്തിരിക്കും…” അവൾ അവനെ ഒന്ന് കെട്ടിപിടിക്കാൻ കൊതിച്ചു.. എന്നാൽ അവന്റെ പ്രതികരണം എന്താവും എന്നോർത്ത് അങ്ങനെ നിന്നു.. “സാന്ദ്ര… ഐ….. നീഡ് എ ഹഗ്ഗ്….. വിൽ യൂ…” അതു കൂടെ കേട്ടപ്പോൾ സാന്ദ്ര ഓടി ചെന്ന് അവനെ ഇറുക്കെ പിടിച്ചു… അവൾക്ക് സ്വർഗം കയ്യിൽ എത്തിയ പോലെ തോന്നി.. അവന്റെ കൈകളും അവളെ പുണർന്നു.. അവളുടെ ഹൃദയമിടിപ്പ് അവന് കേൾക്കാൻ പാകത്തിൽ മിടിച്ചു കൊണ്ടിരുന്നു…

അവൾ ഒന്ന് വിട്ടുമാറി അവന്റെ മുഖം രണ്ടു കയ്യാലെ പിടിച്ചു താഴ്ത്തി കണ്ണുകളിൽ ചുംബിച്ചു… പെട്ടെന്നുള്ള അവളുടെ നീക്കത്തിൽ സിദ്ധു ഒന്ന് ഞെട്ടി.. “സാന്ദ്ര.. ലിസ്സൺ….. എനിക്ക് വേണ്ടി കാത്തിരിക്കുകയോ പഠിപ്പ് ഉഴപ്പുകയോ ചെയ്യരുത്.. ഞാൻ പറഞ്ഞത് ഓർക്കണം .. എനിക്ക് മുന്നോട്ട് നല്ല ഒരു ജീവിതം ഉണ്ടെങ്കിൽ മാത്രമേ ഞാൻ വരൂ…” “എനിക്ക് ഉറപ്പുണ്ട്.. സിദ്ധുവേട്ടൻ വരും എന്ന്.. എന്റെ സ്നേഹം സത്യമാണെങ്കിൽ സിദ്ധുവേട്ടൻ വരും.. എല്ലാ ലക്ഷ്യവും പൂർത്തിയാക്കിയ ശേഷം…” “എന്തിനാടി…. എന്നെ ഇങ്ങനെ.. എന്നെ കുറിച്ച് നിനക്കെന്തറിയാം…” “എനിക്ക് ഒരു പാസ്റ്റും അറിയണ്ട…

എനിക്ക് ഈ മനുഷ്യനെ മാത്രമേ അറിയേണ്ടതുള്ളൂ… ഈ മനുഷ്യന്റെ കൂടെ ഉള്ള എന്റെ ഫ്യുച്ചർ മാത്രം…” “ഉം… നന്നായി പഠിച്ചേക്കണം..കുട്ടി ഡോക്ടർ.. ഒരു ഇഞ്ചക്ഷൻ എടുക്കാൻ തന്നെ എന്തൊരു വിറയലായിരുന്നു അന്ന്..” “അത് പിന്നെ സങ്കടം വന്നിട്ടാ… വേദനിച്ചിരുന്നോ… ” “നിന്റെ മുഖം കണ്ടപ്പോൾ വേദനിച്ചു.. ദേഷ്യത്തിൽ അടിച്ചു പോയതാ…. എനിക്ക് അന്ന് ഉറങ്ങാൻ പറ്റിയില്ല.. കുട്ടി ഡോക്ടർന്റെ നിറഞ്ഞ കണ്ണായിരുന്നു മനസ്സ് നിറയെ.. അതു കൊണ്ടാ… കള്ളം പറഞ്ഞ് കാണാൻ വന്നത്.. പിന്നെ നീ മിണ്ടാതെ നടന്നപ്പോൾ വീണ്ടും എന്റെ നെഞ്ച് നീറി.. പിന്നെ ആ ചിത്രങ്ങൾ…

നിന്നെ എപ്പോഴൊക്കെയോ ഞാനും ആഗ്രഹിച്ചിരുന്നു.. ഇപ്പോ പോണം എന്ന് വിചാരിച്ചപ്പോഴും നിന്നോട് ഒന്ന് ഒറ്റയ്ക്ക് സംസാരിക്കണം എന്നുണ്ടായിരുന്നു… ഇങ്ങനെ ഒക്കെ പറയണം എന്ന് വിചാരിച്ചതല്ല… എന്റെ മാളൂട്ടി പറഞ്ഞത് ഓർത്തപ്പോൾ പറഞ്ഞതാണ്….എന്റെ മനസ്സ് തുറക്കാതെ പോയാൽ നീ എന്നെ വെറുത്താലോ… ഒരിക്കലും മനസ്സിക്കിയില്ലെങ്കിലോ എന്ന് ഭയന്നു…” എല്ലാം കേട്ടിട്ടും സാന്ദ്ര ഒന്നും മിണ്ടാത്തത് കണ്ട് സിദ്ധു അവളെ തട്ടി വിളിച്ചു.. അവൾ ഒന്ന് ശ്വാസമെടുത്തു വിട്ടു.. “ഹോ… ഇത്ര ദിവസം ഇവിടെ താമസിച്ചിട്ടും ഇത്ര നീണ്ട ഒരു സംസാരം കേട്ടത് ആദ്യാ.. സന്തോഷമായി…”

“ടി ..വ്യാജ ഡോക്ടറെ.. ” “ടോ.. വ്യാജനോ.. ഞാനോ.. ” “പിന്നാര്.. ഒരു ഇഞ്ചക്ഷൻ എടുക്കാൻ പോലും അറിയില്ല..അയ്യേ..” അവൻ അവളെ കളിയാക്കി ചിരിച്ചു.. സാന്ദ്ര കണ്ണിമ പൂട്ടാതെ അവനെ നോക്കി നിന്നു.. “എന്ത് രസാ ഇയാളെ കാണാൻ… ചിരിക്കുമ്പോ എന്റെ സാറേ… എന്റെ നെഞ്ച് ഇപ്പൊ പൊട്ടും .. എന്നും ഇങ്ങനെ ചിരിച്ചൂടെ ഈ ചെക്കന്…” “മതി.. മതി.. പോകാൻ നോക്ക്.. ഉം..” “പോണോ…” “ആഹ്.. ഞാൻ കുളിച്ചു വേഷം മാറട്ടെ..ആദിയേട്ടൻ ഇപ്പോ വരും…” “നിങ്ങൾ എന്ത് അൺറോമന്റിക്ക് മനുഷ്യൻ ആണ് ഹേ… എന്തോ ഒരു ഹോർമോണിന്റെ കുറവാണല്ലോ ഇത്…

ക്ലാസ്സിൽ ചെന്ന് പ്രൊഫസറിന്റെ അടുത്ത് ചോദിക്കണം… മരുന്ന് വല്ലതും ഉണ്ടോന്ന്… ” “ടി… അവൻ ദേഷ്യത്തിൽ വിളിച്ചു.. “പോകാൻ നോക്കെടി…” “ഇല്ല.. ഒരുമ്മ കിട്ടിയാലേ ഞാൻ പോകൂ…” “എന്നാ നീ ഇവിടെ തന്നെ നിന്നോ… ” അവൻ ടവൽ എടുത്ത് തോളത്തേക്ക് ഇട്ട് അവളെ പിടിച്ചു സൈഡിലേക്ക് മാറ്റി മുന്നോട്ട് നടന്നു.. ഹും.. അവൾ ചുണ്ട് കോട്ടി തിരിഞ്ഞു നിന്നു.. പെട്ടെന്ന് പിന്നിൽ നിന്നും അവൻ അവളെ പിടിച്ചു കറക്കി നെഞ്ചിലേക്ക് വലിച്ചു ചേർത്തു.. അവൾ ഞെട്ടി വാ തുറന്ന് അവനെ നോക്കി… അവളുടെ ചുണ്ടുകളിലേക്ക് അവൻ ചുണ്ട് ചേർത്തു.. മൃദുവായി തുടങ്ങി ഗാഢമായി മാറുന്തോറും അവളും അതിൽ ലയിച്ചു…

പിന്നെ വിട്ട് മാറി അവളെ പൊതിഞ്ഞു പിടിച്ചു.. “ഒരുമ്മ തരാതിരിക്കാൻ മാത്രമുള്ള ഹോർമോൺ കുറവൊന്നുമില്ല …. കേട്ടോടി കുട്ടി ഡോക്ടറെ.. എന്നെ വെറുതെ ഇളക്കരുത് പറഞ്ഞേക്കാം… പോയേ..ഇനി ഇവിടെ കണ്ടാൽ മുട്ടുകാൽ ഞാൻ പൊട്ടിക്കും പറഞ്ഞേക്കാം…” സാന്ദ്ര ഒരു ചിരിയോടെ പുറത്തേക്ക് ഓടി… സിദ്ധു അത് കണ്ട് ചിരിച്ച് കൊണ്ട് വാഷ്‌റൂമിൽ കയറി.. “കുറുമ്പി…..” അവൻ പതിയെ പറഞ്ഞു… °°°°°°°°° ഇതേ സമയം ബാൽക്കണിയിൽ മിത്തൂനോട് ‘ യാത്ര ‘ പറയുന്ന തിരക്കിൽ ആയിരുന്നു ആദി.. “ശ്ശേ .. മതി…വിട് ആദിയേട്ടാ.. ആരേലും കാണും.. “ഒന്നൂടെ.. പ്ലീസ്.. ”  അവൻ വീണ്ടും അവളിലേക്ക് മുഖം താഴ്ത്തി.. “ഓഹ്… നിങ്ങൾ ആരാ.. ഉമ്മയുടെ ഹോൾ സെയിൽ ഡീലറോ…

ഇന്ന് ഇത്ര മതി.. ഞാൻ നാളെ അങ്ങോട്ട് തന്നെയാ വരുന്നേ.. ഒന്ന് മാറിക്കെ മനുഷ്യാ…” “അല്ലെങ്കിലും നിനക്കിപ്പോ എന്നെ ഒരു വിലയും ഇല്ല.. ഞാൻ നിന്റെ പിറകെ വരുന്നത് കൊണ്ടല്ലേ… ഇങ്ങനെ..” “മോനെ ആദിത്യ.. ആ പരിപ്പ് ഇവിടെ വേവൂലാ.. മാറ്റി പിടി…” “ഏറ്റില്ല അല്ലേ.. എന്ന പോട്ടെ… വാ…പോകാം… അപ്പോ ഞാൻ വിളിക്കാം ..ഉം…” “ശരി.. സൂക്ഷിക്കണം… ” “നീ അമ്മാളൂനെ ശ്രദ്ധിക്കണം.. ഇവിടെ ആണെന്ന് ആരോടും പറയണ്ട.. കേട്ടോ…” “അതെന്താ.. ” “ചുറ്റും ശത്രുക്കൾ ആണ്.. ആരെയും വിശ്വസിക്കാൻ പറ്റില്ല.. സോ ടെയ്ക്ക് കെയർ…. ” “ഉം.. ഞാൻ ശ്രദ്ധിച്ചോളാം അവളെ… എത്തിയ ഉടനെ മെസ്സേജ് ചെയ്യ്… ബൈ..” “ബൈ…ലൗ യൂ…😘😘” °°

ശരത്തും ആദിയും സിദ്ധുവും ശർമിളയും മിത്തുവും സുദേവനും ആദ്യം തന്നെ ഹോസ്പിറ്റലിലേക്ക് വിട്ടു.. ബാലയും ചന്ദ്രനും സാന്ദ്രയെ കോളേജിൽ വിട്ട് ലീവ് ആയതിന്റെ റീസൺ കാണിച്ച ശേഷമേ എത്തൂ… അവർ ഹോസ്പിറ്റലിൽ എത്തുമ്പോഴേക്കും ദീപു അഭിയെ സ്കാനിംഗ് ചെയ്യാൻ കൊണ്ടു പോയിരിക്കുവായിരുന്നു … അമ്മാളൂ ബാൽക്കണിയിൽ ഇട്ടിരുന്ന കഴുകി ഉണക്കിയ തുണികൾ സ്റ്റാൻഡിൽ നിന്നു എടുത്ത് വരുമ്പോൾ ആണ് അവരെ കണ്ടത്… മിത്തൂ വേഗം ചെന്ന് അവളുടെ കയ്യിൽ നിന്ന് തുണികൾ വാങ്ങി.. “ഡോക്ടർ വന്നിരുന്നോ അമ്മാളൂ…” ശരത് ചോദിച്ചു.. “ആഹ്.. വന്നപ്പോഴാണ് സ്കാൻ ചെയ്യാൻ പറഞ്ഞത്… തിരിച്ചു വരാറായി.. നേരത്തെ പോയതാണ്…

അതിന്റെ റിപ്പോർട്ട് നോക്കീട്ട് പറയാം എന്ന് പറഞ്ഞു… ഇവർക്ക് എത്ര മണിക്കാ ഫ്ലൈറ്റ്..” “12 മണിക്ക്.. അതിന് മുമ്പ് ചെറിയൊരു ചടങ്ങ് ഉണ്ട്… നീ ഇങ്ങ് വാ….” ആദി വിളിച്ചു.. “എന്താ ആദിയേട്ടാ… ” അവൾ സംശയത്തോടെ അവന്റെ അടുത്തേക്ക് ചെന്നു.. “പറയാം..അപ്പച്ചി കൂടെ വാ.. ” “എന്താടാ.. ആളെ കളിപ്പിക്കാതെ കാര്യം പറ.. ” “ഹാ.. ധൃതി പിടിക്കാതെ.. സിദ്ധു വന്നേ…” സിദ്ധുവും അങ്ങോട്ട് വന്നു.. എല്ലാരും പരസ്പരം സംശയത്തോടെ നോക്കി.. “അപ്പച്ചി.. നാളെ മുതൽ സിദ്ധു കമ്പനിയിൽ ജോയിൻ ചെയ്യുകയാണ്.. അക്കൗണ്ട്സിൽ… ചീഫ് അക്കൗണ്ടന്റ് ആയി തുടക്കം… ” “വാട്ട്.. ഞാനോ.. ഞാൻ..

ഞാനിപ്പോൾ വന്നാൽ ശരിയാവില്ല.. വേണ്ട ആദിയേട്ടാ..” “ഞാൻ നിന്നോട് വരുന്നോ എന്ന് ചോദിച്ചില്ല.. വരുന്നു എന്ന് അപ്പച്ചിയോട് പറഞ്ഞതാണ്.. യൂ വിൽ ഗെറ്റ് ദി അപ്പോയിന്മെന്റ് ലെറ്റർ …ഓക്കേ..” ആദി ഗൗരവത്തിൽ പറഞ്ഞു.. അമ്മാളൂവും ശർമിളയും സന്തോഷത്തിൽ ആയിരുന്നു.. എന്നാൽ സിദ്ധു ടെൻഷനിലും.. “ആദിയേട്ടാ ഞാൻ കുറച്ചു നാൾ കഴിഞ്ഞു വരാം… അമ്മമ്മ…” “അമ്മ എന്റെ കൂടെ അല്ലേ.. പിന്നെന്താ.. നീ ആദി പറഞ്ഞ പോലെ ചെയ്യ് മോനെ.. അഭിയും ശർമിളയും ശരത്തും അവിടെ ഇല്ലാത്തത് അല്ലേ.. നീ വേണ്ടേ അവരെ ഇപ്പോ സഹായിക്കാൻ…” സുദേവൻ പറഞ്ഞു… സിദ്ധുവിന് പിന്നെ മറുപടിയില്ലാതെ ആയി… അവന്റെ കണക്ക് കൂട്ടലുകൾ പാളിയതായി തോന്നി..

ഡോറിൽ തട്ട് കേട്ട് തുറന്നപ്പോൾ ചന്ദ്രനും ബാലയും കയറി.. പിന്നാലെ അപ്പോഴേക്കും വീൽ ചെയറിൽ അഭിയും ദീപുവും എത്തി.. “ആഹ്.. കറക്ടായി എല്ലാരും എത്തി… അപ്പോ ഐശ്വര്യമായി ചേട്ടന്മാരുടെ ഒക്കെ അനുഗ്രഹം വാങ്ങിച്ചോ… ” ശരത് പറഞ്ഞു… സിദ്ധു അപ്പോഴും ആശങ്കയിൽ ആയിരുന്നു… “എന്താടാ… മോനെ.. നിനക്ക് ഇപ്പോഴും സംശയം… നിന്റെ അച്ഛന്റെ സ്വപ്നമാണത്…. നീ കൂടെ വേണം മുന്നിൽ നിന്ന് അത് നോക്കി നടത്താൻ.. ഏട്ടന്റെയും ഏടത്തിയുടെയും അനുഗ്രഹം നിനക്ക് എന്നും ഉണ്ടാകും.. ഞങ്ങൾ എല്ലാരും കൂടെ ഉണ്ട്… എന്ത് വിഷമം ഉണ്ടെങ്കിലും പറഞ്ഞാൽ മതി…” ശർമിള അവനെ പറഞ്ഞു മനസ്സിലാക്കിക്കാൻ ശ്രമിച്ചു.. അവൻ പെട്ടെന്ന് തന്നെ കുനിഞ്ഞ് ശർമിളയുടെ കാലിൽ തൊട്ടു.. അവർ അവനെ പിടിച്ച് എണീപ്പിച്ചു നെറ്റിയിൽ ചുംബിച്ചു…

അവൻ സുദേവന്റെ കാലിലും തൊടാൻ ആഞ്ഞു.. എന്നാൽ അയാൾ അവനെ ചേർത്ത് പിടിച്ചു… “നന്നായി വരും…” “നിർത്തണ്ട.. ചേട്ടന്മാരൊക്കെ ഉണ്ട്… വാടാ.. ആദി ദീപു നിരന്ന് നിന്നോ…” ശരത് വിളിച്ചു.. എന്നാൽ സിദ്ധു അവനെ മൈൻഡ് ചെയ്യാതെ അവരുടെ അടുത്തായി നിന്ന ചന്ദ്രന്റെ കാലിൽ ആണ് തൊട്ടത്.. അയാൾ ഒരു നിമിഷം നിന്നു… പിന്നെ ചിരിയോടെ അവനെ എണീപ്പിച്ചു പുണർന്നു.. ബാലയുടെ കാലിൽ തൊടാൻ ആഞ്ഞ അവനെ അവരും സമ്മതിക്കാതെ തലയിൽ കൈ വച്ച് അനുഗ്രഹിച്ചു… “ഇനി ആരെയാ.. ചേട്ടന്മാരെ അല്ലെ.. ” അവൻ ചിരിയോടെ ശരത്തിന്റെ അടുത്തെത്തി അവനെ എടുത്ത് പൊക്കി വട്ടം കറങ്ങി… “ടാ.. മതിയെടാ..താഴെ ഇറക്ക്… ”

“അനുഗ്രഹിച്ചോ.. എന്നിട്ട് ഇറക്കാം… ” “അനുഗ്രഹിച്ചേ… മതിയായി…” അവൻ ചിരിയോടെ പിടിവിട്ടു.. ശരത് കറങ്ങി ബെഡിൽ ചെന്ന് വീണു.. ആദിയുടെ അടുത്തേക്ക് സിദ്ധു പോയതും ആദി കൈനീട്ടി തലയിൽ തൊട്ടു.. “ഇപ്പോഴേ അനുഗ്രഹിച്ചു…പൊക്കോ…. ” ദീപുന്റെ അടുത്തെത്തി അവനെ കെട്ടിപിടിച്ചു…അവന്റെ കവിളിലേക്ക് ചുംബിച്ചു… അവൻ ചിരിയോടെ തിരിച്ചും.. സിദ്ധു അഭിയുടെ അടുത്തേക്ക് ചെന്നു.. അവൻ ബെഡിൽ ചാരി ഇരുപ്പായിരുന്നു… അവന്റെ അടുത്തുള്ള കസേരയിൽ ഇരുന്ന് അഭിയുടെ മടിയിലേക്ക് തല വച്ച് കമിഴ്ന്ന് കിടന്നു സിദ്ധു… കാലിൽ നനവ് തട്ടിയപ്പോൾ അവൻ കരയുകയാണെന്ന് അഭിക്ക് മനസ്സിലായി.. അവന്റെ കണ്ണുകളും നിറഞ്ഞു.. അഭി അവനെ വലിച്ച് നെഞ്ചിലേക്ക് ചേർത്ത് പുണർന്നു… അവൻ തിരിച്ച് മുറുക്കെ പുണർന്നു…

“ടാ.. ഞെക്കി പൊട്ടിക്കാതെ..നിന്റെ പെങ്ങൾക്ക് എന്നെ ഇതുപോലെ തന്നെ കൊടുക്കണം… പ്ലീസ്…” അവൻ ചിരിയോടെ വിട്ടകന്നു.. “എവിടെയോ കിടന്ന് ജന്മം ഒടുക്കുമായിരുന്ന എന്നെ തേടി കണ്ടു പിടിച്ച് കൂടെ നിർത്തി… എനിക്ക് അറിയാം ഇപ്പോ ഇത് എന്നെ ഏൽപ്പിച്ചത് എന്തിനാണെന്ന്.. എന്നെ ഒറ്റയ്ക്ക് ആപത്തിലേക്ക് വിടാതിരിക്കാൻ അല്ലേ…. ഇതിനൊക്കെ ഞാൻ എന്താ ഭയ്യക്ക് തിരിച്ചു തരണ്ടേ…” “നീ എന്റെ അനിയൻ അല്ലെടാ.. പിന്നെ… നീ തന്ന വലിയൊരു നിധി ഇല്ലെടാ എന്റെ കൂടെ.. അതിൽ കൂടുതൽ എന്ത് തരാൻ.. അതിന്റെ കടം ഈ ജന്മം തീരില്ല… നീ ഹാപ്പി ആയി ഇരുന്നാൽ മതി…” ആദി സിദ്ധുവിനെ അടുത്തേക്ക് വിളിച്ചു.. അവനെ കൂട്ടി അമ്മളൂന്റെ അടുത്തെത്തി…

അവളുടെ കൈ പിടിച്ചു നീട്ടി വച്ചു .. കാര്യം മനസ്സിലാവാതെ അവൾ നോക്കി.. “ഞങ്ങളുടെ ആരുടെയും അറിവോ സമ്മതമോ ഇല്ലാതെ ഒറ്റയ്ക്ക് ഒന്നിലേക്കും എടുത്ത് ചാടി പോവില്ല എന്ന് അവൾക്ക് സത്യം ചെയ്ത് കൊടുക്ക്….ഉം…” “ആദിയേട്ടാ.. ഞാൻ.. വേണ്ടാ.. പ്ലീസ്…” “വേണം… മാളൂട്ടിയുടെ സിദ്ധുട്ടൻ ആണെങ്കിൽ ചെയ്യണം… ഇല്ലെങ്കിൽ എന്നെ മറന്നേക്ക്…” അമ്മാളൂ അവനോട് പറഞ്ഞത് കേട്ട് അവന്റെ കണ്ണ് നിറഞ്ഞു.. “മോളെ… നിന്നെക്കാൾ വലുതായി എനിക്ക് ഒന്നുല്ല.. ഞാൻ… ഞാൻ ഒന്നിനും പോവില്ല… പോരെ…” “പോര.. കയ്യിലടിച്ചു സത്യം ചെയ്ത് താ.. ” അവൻ അവളുടെ കയ്യിലേക്ക് കൈ ചേർത്ത് സത്യം ചെയ്തു…

അവൾ അവന്റെ ഇടുപ്പിലൂടെ കയ്യിട്ട് നെഞ്ചിലേക്ക് ചേർന്ന് നിന്നു.. അവൻ അവളുടെ തലയിൽ തലോടി… “മോള് സൂക്ഷിക്കണം കേട്ടോ… പിന്നെ… നിനക്ക് ഒരു സന്തോഷവാർത്ത കൂടി ഉണ്ട്…. ഞാൻ നിന്റെ ഒരു ആഗ്രഹം നടത്തിയിട്ടുണ്ട്… സാന്ദ്ര പറയും.. കേട്ടോ…” അവൾ സംശയത്തോടെ അവനെ നോക്കിയപ്പോൾ അവൻ ചിരിയോടെ കണ്ണടച്ച് കാണിച്ചു… പിന്നെയും ദിവസങ്ങൾ കടന്ന് പോയി.. സുദേവനും ദീപുവും മിത്തുവും തിരിച്ചു പോയി… മിത്തൂനെ അമ്മാളൂന്റെ ലീവ് ആപ്ലിക്കേഷൻ കൊടുക്കാൻ ഏൽപ്പിച്ചു… സിദ്ധു നാട്ടിലെത്തി അമ്മമ്മയെ ചെന്ന് കണ്ടു.. അവരുടെയും രഞ്ജുവിന്റെയും അനുഗ്രഹം വാങ്ങി…

കമ്പനിയിൽ ജോയിന്റ് ചെയ്തു… സാന്ദ്ര ക്ലാസ് മിസ്സ് ആയ കാരണം തിരക്കിലാണ്..നേരിട്ട് കണ്ടില്ല… എന്നും ഫോൺ ചെയ്യും.. അമ്മാളൂനോട് സന്തോഷവാർത്ത പറഞ്ഞു.. അമ്മാളൂന് അത് ഒരുപാട് സന്തോഷമായി… അവൾ വിവരങ്ങൾ അഭി മാത്രം ഉള്ളപ്പോൾ പറഞ്ഞു.. അവൻ എല്ലാം ശരിയാക്കാം എന്ന് ഉറപ്പ് കൊടുത്തു.. അഭിക്ക് ഇപ്പോ പുറമെ പ്രശ്നം ഒന്നുമില്ല.. കയ്യിലെ മുറിവെല്ലാം ഉണങ്ങി.. തലയിലെ കെട്ട് കുറച്ച് ചെറുതായി.. മുറിവ് ഉണക്കം വന്ന് തുടങ്ങി.. ആശുപത്രിയിൽ ബോർ അടിച്ചപ്പോൾ ശരത് അവന് ലാപ് കൊണ്ടു കൊടുത്തു.. അത് വച്ച് കുറച്ചു നേരം കമ്പനി കാര്യങ്ങൾ ചെയ്ത് സമയം നീക്കി…

ബാക്കി സമയങ്ങളിൽ അമ്മാളൂനെ കൊണ്ട് നൃത്തം ചെയ്യിച്ചും പാട്ട് പാടിയും പാടിച്ചും അവർ സമയം നീക്കി.. മറ്റുള്ളവരൊക്കെ ഇടയ്ക്കിടെ വന്ന് പോയ്‌ കൊണ്ടിരുന്നു… ശരത്തും അമ്മാളൂവും അവിടെ തന്നെ ഉണ്ടായിരുന്നു എന്നും… രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ഡിസ്ചാർജ് ചെയ്യാം എന്ന് ഡോക്ടർ പറഞ്ഞിരുന്നു…. °°°°°° ഉച്ചതിരിഞ്ഞ് മുറിയിൽ അമ്മാളൂ അഭിയുടെ പാട്ടിന് ഒത്തു നൃത്തം ചെയ്യുകയാണ്.. ശരത്തും കൂടെ ഉണ്ട്.. കാളിന്ദി തീരം തന്നിൽ…നീ വാ..വാ….. കായാമ്പൂ വർണ്ണാ കണ്ണാ….

കാളിന്ദി തീരം തന്നിൽ…നീ വാ..വാ….. കായാമ്പൂ വർണ്ണാ കണ്ണാ…. രാധയായ് ഒരു ജന്മം മീരയായ് മറുജന്മം എന്നും നിൻ തിരുമാറിൽ ഗോപീചന്ദനമായീടാൻ എന്നെ ഞാൻ നിവേദിക്കുന്നൂ ..നീ വാ.. നീ വാ..നീ വാ…നീ വാ.. കാളിന്ദി തീരം തന്നിൽ…നീ വാ..വാ….. കായാമ്പൂ വർണ്ണാ കണ്ണാ…. അപ്പോഴാണ് ഡോറിൽ ആരോ തട്ടിയത്… ശരത് ചെന്ന് ഡോർ തുറന്നു.. മുന്നിൽ ചന്ദ്രുവും സൂസനും ശ്വേതയും.. അവന്റെ മുഖം വലിഞ്ഞു മുറുകി… അവർ അകത്തേക്ക് കടന്ന് വന്നു… അവരെ കണ്ട് ഒരേ സമയം അമ്മാളൂവിന്റെയും അഭിയുടെയും മുഖം കടുത്തു…..തുടരും

സിദ്ധാഭിഷേകം : ഭാഗം 45

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!