സിദ്ധാഭിഷേകം : ഭാഗം 47

സിദ്ധാഭിഷേകം :  ഭാഗം 47

എഴുത്തുകാരി: രമ്യ രമ്മു

അപ്പോഴാണ് ഡോറിൽ ആരോ തട്ടിയത്… ശരത് ചെന്ന് ഡോർ തുറന്നു.. മുന്നിൽ ചന്ദ്രുവും സൂസനും ശ്വേതയും.. അവന്റെ മുഖം വലിഞ്ഞു മുറുകി… അവർ അകത്തേക്ക് കടന്ന് വന്നു… അവരെ കണ്ട് ഒരേ സമയം അമ്മാളൂവിന്റെയും അഭിയുടെയും മുഖം കടുത്തു… ➿➿➿➿➿➿➿➿➿➿➿➿➿➿➿ അഭി ഇങ്ങനെ കിടക്കുന്നത് അവർ കാരണമാണെന്ന് ഓർക്കേ അമ്മാളൂന്റെ ദേഷ്യം മുഖത്ത് തെളിഞ്ഞു കണ്ടു.. അവളുടെ ദേഷ്യം കണ്ട് ശരത് അടുത്തേക്ക് വന്ന് തോളിൽ തട്ടി.. കൂൾ ഡൗൺ എന്ന് പതുക്കെ പറഞ്ഞു…

അവൾ കണ്ണുകൾ ഇറുക്കെ അടച്ച് ശ്വാസം വലിച്ചു വിട്ടു… ചന്ദ്രു വേഗം തന്നെ അഭിയുടെ അടുത്ത് വന്നു… “ഭയ്യാ.. എങ്ങനെയുണ്ട്..ഓക്കെ ആയോ…” “കുഴപ്പമില്ല ചന്ദ്രു ..നിനക്കെന്താ കുറച്ചു നാളായി നല്ല സുഖമില്ല എന്ന് ആദി പറഞ്ഞത്.. എന്ത് പറ്റി…” “അത്…. ഒന്നുല്ല ഭയ്യ.. ഇപ്പോ ഓക്കെ ആയി…” “നിങ്ങൾ രണ്ടുപേരും സീരിയസ് റിലേഷൻഷിപ്പിൽ ആണോ…” സൂസനെ ചൂണ്ടി ശരത് ചോദിച്ചു…. “അതേ ശരത്തേട്ടാ.. ആദിന്റെ കാര്യം ഓക്കേ ആയാൽ എല്ലാരോടും പറയാം എന്ന് വിചാരിക്കുന്നു…” “ആണോ… സൂസന്റെ ഡാഡിയുടെ ഡീറ്റൈൽസ് തരൂ.. ഞങ്ങൾ കൊണ്ടാക്ട്. ചെയ്‌തോളം.. എന്താ സൂസൻ…”അഭി പറഞ്ഞു..

“ആയിട്ടില്ല… പപ്പ ഇപ്പോ കുറച്ചു ബിസി ആണ്.. ഫ്രീ ആയാൽ ഞാൻ തന്നെ പറഞ്ഞോളാം….” “ഞാൻ ഭയ്യയെ കാണാൻ വരുന്നു എന്ന് പറഞ്ഞപ്പോൾ കൂടെ വന്നതാ ഇവരും…. ശ്വേതയ്ക്ക് ഭയങ്കര വിഷമം ആയിരുന്നു വിവരം അറിഞ്ഞപ്പോൾ…. വല്ല്യച്ഛൻ വിളിച്ചു പറഞ്ഞു കൂടെ കൂട്ടാൻ… ” ചന്ദ്രു പറഞ്ഞു.. അത് കേട്ടപ്പോൾ അമ്മാളൂന് പെരുവിരൽ മുതൽ ദേഷ്യം അരിച്ചു കേറി… ഇത് ശ്രദ്ധിച്ച അഭിക്ക് കുസൃതി തോന്നി… “ഓഹ്.. ആണോ ശ്വേതാ… ഞാനും ഇടയ്ക്ക് ഓർക്കാറുണ്ട് ശ്വേതയെ.. കല്ല്യാണത്തിന് ശേഷം എന്താ വീട്ടിലേക്ക് വരാതിരുന്നത്…” ശ്വേതയ്ക്ക് അത് കേട്ടപ്പോൾ സന്തോഷം കൊണ്ട് തുള്ളി ചാടാൻ തോന്നി..

അവൾ അമ്മാളൂന്റെ നേരെ നോക്കി ചുണ്ട് ഒരു വശത്തേക്ക്‌ കോട്ടി പുച്ഛിച്ചു… അവൾ വേഗം അഭിയുടെ ബെഡിലേക്ക് കയറി ഇരുന്നു.. “ഞാൻ വരണം എന്ന് വിചാരിച്ചിരുന്നതാ അഭി.. ഒരു വർക്ക് വന്നു അതിനിടയ്ക്ക് അതാ… അഭിക്ക് ആക്‌സിഡന്റ ആയെന്ന് അറിഞ്ഞപ്പോൾ എനിക്ക് സഹിച്ചില്ല… എങ്ങനെ പ്രൊജക്ട് ഫിനിഷ് ചെയ്‌തത് എന്നറിയില്ല.. അത്ര വിഷമിച്ചു…” അമ്മാളൂവും ശരത്തും പരസ്പരം നോക്കി….. കൈവിട്ട് പോയി എന്നവൻ ചുണ്ടനക്കി കൈ കാണിച്ചു… അമ്മാളൂ അവളുടെ അടുത്ത് ചെന്ന് നിന്നു.. “നിനക്ക് ബുദ്ധിയില്ലാന്ന് അറിയാം.. പക്ഷെ ഒരു പൊടിക്ക് കോമൺ സെൻസും ഇല്ലേ…..

പേഷ്യന്റിന്റെ ബെഡിലാണോ കേറി ഇരിക്കുന്നത്.. ഇത്ര സ്ഥലമുണ്ടായിട്ടും.. ” “അഭിക്ക് ഇപ്പൊ കുഴപ്പമൊന്നുമില്ലല്ലോ.. പിന്നെന്താ ഇവിടെ ഇരുന്നാൽ…” “കുഴപ്പമില്ലെന്ന് പറയാൻ നീ ആരാ ഡോക്ടറോ… എവിടെയൊക്കെ ചുറ്റി എന്തൊക്കെ രോഗങ്ങൾ ഈ ശരീരത്തിൽ കേറിപ്പറ്റിയിട്ടുണ്ടാകും ഇപ്പോ തന്നെ… ഉള്ളിൽ ആണെങ്കിൽ അതിനേക്കാൾ വിഷവും… വെറുതെ അതൊന്നും മറ്റുള്ളവർക്ക് കൂടി കൊടുക്കാതെ ഇറങ്ങി നിൽക്ക് അങ്ങോട്ട്…” അമ്മാളൂ ഇത്തിരി ഉറക്കെ തന്നെ പറഞ്ഞു..

“അഭി..ഒന്ന് പറ.. ഞാൻ ഇവിടെ ഇരിക്കുന്നത് കൊണ്ട് അഭിക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ…” ആശ്രയത്തിനായി അവൾ അഭിയുടെ നേരെ തിരിഞ്ഞു.. അഭി ശരത്തിനെ നോക്കി.. അവൻ നെറ്റിയിൽ തള്ളവിരൽ തൊട്ട് മേലേക്ക് ഗോപി വരച്ചു… അഭി അമ്മാളൂനെ നോക്കി.. അവളുടെ ആ ഉണ്ട കണ്ണിൽ പെട്ടാൽ തന്റെ കാര്യം പോക്കാണെന്ന് ഉറപ്പായിരുന്നു അവന്.. അതു കൊണ്ട് പെട്ടെന്ന് നോട്ടം മാറ്റി… “എനിക്ക് എന്ത് ബുദ്ധിമുട്ട്… പക്ഷെ ഇവിടുത്തെ റൂൾ അങ്ങനെ ആണെന്ന് തോന്നുന്നു.. ശ്വേത ബെഡിന്റെ അടുത്ത് ചെയറിൽ ഇരുന്നോളൂ.. ” ശ്വേത വേഗം ചെയർ എടുത്ത് വിജയിഭാവത്തിൽ അമ്മാളൂനെ നോക്കി അഭിക്ക് അടുത്തായി ഇരുന്നു..

അവന്റെ കയ്യിൽ പിടിച്ചു.. അവൻ കൈ വിടുവിക്കാൻ പരമാവധി നോക്കി.. പക്ഷെ അവൾ പിടി മുറുക്കി ഓരോന്ന് ചോദിക്കാൻ തുടങ്ങി.. സൂസൻ അവിടെ ഉള്ള സോഫയിൽ ഇരുന്ന് ഇതൊന്നും കാണാത്ത മട്ടിൽ ഫോണിലേക്ക് നോക്കിയിരുന്നു.. ശരത്തും ചന്ദ്രുവും ബൈസ്റ്റാൻഡേഴ്‌സ് ബെഡിലും… അമ്മാളൂന്റെ മുഖം ദേഷ്യവും സങ്കടവും കുശുമ്പും ഒക്കെ നിറഞ്ഞ് ചുവന്ന് തുടുത്തു.. അഭിക്ക് അവളെ അങ്ങനെ കണ്ടപ്പോൾ പാവം തോന്നി.. അവൻ ശക്തിയിൽ കൈ വിടുവിച്ചു….. “അമ്മൂ കുറച്ചു വെള്ളം തന്നേ…” അമ്മാളൂ വെള്ളം എടുക്കാൻ ചെന്നതും ശ്വേത ഓടി വന്ന് ഗ്ലാസ്സിലേക്ക് വെള്ളമൊഴിച്ച് അവന് നേരെ നീട്ടി..

അതു കൂടി കണ്ടപ്പോൾ അമ്മാളൂ ക്ഷമ നശിച്ചു.. അവൾ ചവുട്ടികുലുക്കി ബാൽക്കണയിൽ പോയി നിന്നു.. മുഷ്ട്ടി ചുരുട്ടി സ്വന്തം കാലിലേക്ക് ഇടിച്ചു കൊണ്ടിരുന്നു…ടെൻഷൻ കുറയ്ക്കാൻ എന്നപോലെ… അകത്ത് സംസാരം കേൾക്കുന്തോറും അവൾക്ക് ദേഷ്യം കൂടിവന്നു…. കുറച്ചു കഴിഞ്ഞപ്പോൾ ചന്ദ്രു പറഞ്ഞു “ശരത്തേട്ടാ… ഞങ്ങൾ ഇറങ്ങട്ടെ…. റൂം എടുക്കണം.. എവിടേം ബുക്ക് ചെയ്തിട്ടില്ല…” “എന്തിനാ ചന്ദ്രു റൂമൊക്കെ എന്റെ ഫ്ലാറ്റിലേക്ക് പൊയ്ക്കോ…. നിങ്ങൾ എന്താ ഞങ്ങൾക്ക് അന്യരാണോ…” “അത്…പിന്നെ.. സൂസൻ…..” “അതിനെന്താ… കുഴപ്പം… സൂസനെ ആർക്കാ അറിയാത്തത്… കല്യാണത്തിന് ഒക്കെ കണ്ടതല്ലേ എല്ലാരും… ഞാൻ അച്ഛനെ വിളിച്ചു പറയാം.. അങ്ങോട്ട് പൊയ്ക്കോ…”

“അത് വേണ്ടാ… ഞങ്ങൾ ഹോട്ടലിൽ റൂമെടുത്തോളാം… ചന്ദ്രു വേണെങ്കിൽ പൊയ്ക്കോ…” സൂസൻ പറഞ്ഞു ശ്വേതയ്ക്കും അവിടെ ചെന്ന് അവരോടൊപ്പം കഴിയുന്നത് ഒട്ടും താല്പര്യമുള്ള കാര്യമല്ല…അതുകൊണ്ട് അവളും സൂസനെ ശരി വച്ചു… “അതെന്താ അങ്ങനെ.. യൂ ആർ ഗോയിങ് ടു ബി അവർ ഫാമിലി നാ.. ദെൻ വാട്ട്സ് ദ പ്രോബ്ലം… ചന്ദ്രുന് എന്തെങ്കിലും പ്രശ്നം ഉണ്ടോ…” “അല്ല ഏട്ടാ അവിടെ അപ്പച്ചിയൊക്കെ ഉള്ളതല്ലേ.. എല്ലാവർക്കും സൗകര്യം ഉണ്ടാവുമോ…” “ഓഹ്.. ആ പറഞ്ഞത് ശരിയാണ്.. ബട്ട് താൻ എന്തിനാ പേടിക്കുന്നേ.. നേരെ ഓപ്പോസിറ്റ് അഭിയുടെ ഫ്‌ളാറ്റ് ഒഴിഞ്ഞു കിടക്കുവല്ലേ.. നിങ്ങൾ അവിടെ കൂടിക്കോ..

സൂസൻ ഞങ്ങളുടെ ‘ സ്‌പെഷ്യൽ ഗസ്റ്റ് ‘ അല്ലേ.. അവൾക്ക് എല്ലാ സൗകര്യങ്ങളും ഉള്ള മുറി തന്നെ കൊടുക്കണം എന്ന് എനിക്ക് നിർബന്ധമുണ്ട്….അച്ഛന്റെ കയ്യിൽ കീ ഉണ്ട്…” അഭിയുടെ ഫ്ലാറ്റ് എന്ന് കേട്ടതും ശ്വേതയ്ക്ക് ലൈറ്റ് കത്തി.. അവൾ ചുവട് മാറ്റി.. “ശരത്തേട്ടൻ പറയുന്നത് കേൾക്കാം സൂസി… നമ്മൾ പെണ്കുട്ടികൾ മാത്രം റൂമെടുക്കുക വച്ചാൽ…” “സോ വാട്ട്.. നീ ആദ്യമായിട്ടാണോ ഹോട്ടൽ റൂമിൽ ഒറ്റയ്ക്ക് താമസിക്കുന്നത്.. ഓക്കെ… നിന്റെ ഇഷ്ട്ടം.. .. ഞാൻ കൂടെ വരാം.. ” “അപ്പോ ഓക്കെ ആയല്ലോ..ആ ചന്ദ്രുന് റൂട്ട് അറീലെ.. ഞാൻ ലൊക്കേഷൻ സെന്റ് ചെയ്യാം..

താഴെ എന്റെ വണ്ടിയുണ്ട് അത് എടുത്തോ…ഉം..” ശ്വേത പതുക്കെ ബാൽക്കണിയിലേക്ക് വന്നു.. അമ്മാളൂനെ ചൊറിയുകയാണ് ഉദ്ദേശം.. “ടി.. “എന്താടി… അമ്മാളൂ തിരിഞ്ഞു നോക്കാതെ തന്നെ ചോദിച്ചു.. “നിനക്കെന്നോട് നല്ല ദേഷ്യ തോന്നുന്നുണ്ടല്ലേ…..” അമ്മാളൂ ചിരിയോടെ അവളെ നോക്കി.. “ദേഷ്യമോ.. നിന്നോടോ… വാട്ട് എ ഫണ്ണി…” “പിന്നെ നീ എന്തിനാ ഇവിടെ വന്ന് നിൽക്കുന്നത്…” “യൂ നോ ശ്വേത.. ,, ഒരാൾക്ക് മറ്റൊരാളോട് എന്തെങ്കിലും ഒരു തരത്തിലുള്ള വികാരം ,, ഐ മീൻ ,, ഇഷ്ട്ടം , ദേഷ്യം , വെറുപ്പ് , സ്നേഹം, പ്രേമം, അങ്ങനെ ഏത് ആയാലും , തോന്നണമെങ്കിൽ മിനിമം ചെറിയ ഒരിടമെങ്കിലും അവരുടെ ഉള്ളിൽ അവർക്ക് ഉണ്ടാകും.. ആ വികാരം പ്രകടിപ്പിക്കുന്നത് വരെ എങ്കിലും…

നിന്നോട് ദേഷ്യം തോന്നിയാൽ നീ എന്റെ ഉള്ളിൽ ഉണ്ടെന്നാണ് അതിന്റെ അർത്ഥം… അതു കൊണ്ട് ദേഷ്യം തോന്നാൻ പോലും ഉള്ള യോഗ്യത നിനക്കില്ല… ഹും…” “ടി.. യോഗ്യത.. ഇതും പറഞ്ഞല്ലേ നീ അന്ന് നിന്റെ ബെഡ്റൂമിൽ നിന്ന് എന്നെ ഇറക്കി വിട്ടത്.. ഇന്ന് ഞാൻ കിടക്കാൻ പോകുന്നത് നിങ്ങളുടെ ബെഡ്റൂമിലാണ്…. അഭിയുടെ വിയർപ്പിന്റെ മണമുള്ള ആ മെത്തയിലാണ് ഞാൻ ഇന്ന് ഉറങ്ങാൻ പോകുന്നത്.. നീ ഇനി ആ മുറിയിൽ കയറിയാലും എന്നെ ഓർമ വരണം നിനക്ക്.. അതിനുള്ളത് അവിടെ ഞാൻ അവശേഷിപ്പിക്കും…” “നിന്നെ പോലുള്ളവർക്ക് മറ്റുള്ളവരുടെ വിയർപ്പ് ഭാണ്ഡം ചുമക്കേണ്ടി വരുന്നതിൽ ഉളുപ്പും നാണക്കേടും ഒന്നുമില്ലെന്ന് അറിയാം..

പക്ഷെ …എന്റെ ബെഡ്റൂമിൽ എങ്ങാനും നീ കേറിയാൽ നീ രണ്ടു കാലിൽ നടന്ന് നാട്ടിലേക്ക് പോവില്ല… ” “ഭീഷണിയാണോ…” “ആണെങ്കിൽ….” “എങ്കിൽ നീ നോക്കിക്കോ.. ഞാൻ ഇന്ന് ആ മുറിയിൽ തന്നെ കിടക്കും.. അഭിയുടെതായ എല്ലാത്തിലും ഞാൻ എന്റെ ശരീരം പൊതിയും…. പിന്നെ അവൻ അത് യൂസ് ചെയ്യുന്ന കാര്യം ഓർത്ത് ഓരോ ദിവസവും ഞാൻ കഴിയും.. നിന്റെ അന്ത്യം വരെ.. പിന്നെ അവനെ എന്റെ സ്വന്തമാക്കും…” വല്ലാത്ത ഒരു ഭാവത്തോടെ ശ്വേത പറഞ്ഞു തീർന്നതും… “പ്ഠോ… അമ്മാളൂ ഒന്ന് പൊട്ടിച്ചു… മുഖം ഒരു ഭാഗത്തേക്ക് കോടി അവൾ നിലത്തേക്ക് വീണു…

ശബ്ദം കേട്ട് എല്ലാവരും അവിടേക്ക് ഓടി വന്നു.. കണ്ണിൽ അപ്പോഴും അടങ്ങാത്ത ദേഷ്യവുമായി അമ്മാളൂനെ കണ്ട് അടുത്തേക്ക് ചെല്ലാൻ എല്ലാരും ഒന്ന് മടിച്ചു…. നടന്നത് അവർക്ക് ഏകദേശ ഊഹം ഉണ്ടായിരുന്നു.. “അമ്മൂ.. എന്താ എന്ത് പറ്റി… “ചന്ദ്രു.. കൊണ്ടു വന്ന പോലെ ഇതിനെ തിരിച്ചു കൊണ്ടു പോകണമെന്നുണ്ടെങ്കിൽ ഇപ്പോ എടുത്തോണ്ട് പൊയ്ക്കോ.. ഇനി ഇവളെ ഇവിടെ കണ്ടാ വേറൊരു റൂം നീ ഇവൾക്ക് ഇവിടെ എടുക്കേണ്ടി വരും..പറഞ്ഞേക്കാം…” ചന്ദ്രുന്റെ നേരെ കൈ ചൂണ്ടി അവൾ പറഞ്ഞു.. അവൾ അപ്പോഴും വിറക്കുവായിരുന്നു.. അഭി അടുത്തേക്ക് വന്ന് അവളുടെ കയ്യിൽ പിടിച്ചു…

അവന്റെ കൈ തട്ടിയെറിഞ്ഞു അവൾ അകത്തേക്ക് കയറി സോഫയിൽ ചെന്നിരുന്നു… ശ്വേത പതുക്കെ നിലത്ത് നിന്ന് എണീറ്റു.. അവളുടെ ഉള്ളിൽ പക കത്തി… സൂസൻ ചെന്ന് പിടിച്ചു അവളെ… അവളുടെ കൈ തട്ടി മാറ്റി അവൾ അകത്തേക്ക് നടന്നു.. ഡോറിന്റെ അടുത്ത് ശരത്തിനെ കണ്ട് അവൾ ഒന്ന് ഞെട്ടി… “സൂസൻ അകത്തേക്ക് പൊയ്ക്കോ..പ്ലീസ്… എനിക്ക് ശ്വേതയോട് തനിച്ചു സംസാരിക്കാൻ ഉണ്ട്…” സൂസൻ അവളെ ഒന്ന് നോക്കിയാ ശേഷം അകത്തേക്ക് കയറി… ശരത് ബാൽക്കണി ഡോർ ക്ലോസ് ചെയ്തു.. ശ്വേത ഒരിക്കൽ അറിഞ്ഞതാണ് ശരത്തിന്റെ കൈ ചൂട്..

കുറച്ചു വർഷങ്ങൾ മുൻപ് മുബൈയിൽ വച്ച് രാത്രി ആരുമറിയാതെ അഭിയുടെ മുറിയിൽ ഒളിച്ചിരുന്നത് ശരത് കയ്യോടെ പൊക്കി നന്നായി പൊട്ടിച്ചു വിട്ടതാണ്… ഒരു അവിഹിത കഥയുണ്ടാക്കി അഭിയെ സ്വന്തമാക്കുക എന്നതായിരുന്നു അന്നത്തെ പ്ലാൻ…. അതിന് ശേഷം അവൾ അങ്ങോട്ട് വെക്കേഷൻ ആഘോഷിക്കാൻ പോയിട്ടില്ല….. ഇപ്പോഴും ശ്വേതയ്ക്ക് ശരത്തിനോടുള്ള പേടിയുടെ കാരണവും അത് തന്നെ.. “എന്തിനാ ശ്വേത മോളെ അമ്മാളൂ നിന്നെ അടിച്ചത്… ” “അത്.. അത്… ” “ഫ്ഭ.. മോളെ പറയെടി…” “ഞാൻ അനാവശ്യം പറഞ്ഞിട്ടാ.. ” ശരത്തിന്റെ മുഖം കണ്ട് പേടിച്ചവൾ അത്രയും പറഞ്ഞു…

“ആഹാ.. എന്താവും എന്ന് എനിക്ക് ഊഹിക്കാം… നമ്മൾ ലാസ്റ്റ് കണ്ടപ്പോൾ നിനക്ക് വാർണിംഗ് തന്നതല്ലേ അമ്മാളൂനെ വിഷമിപ്പിക്കരുതെന്ന്…. എന്നിട്ട് ഇപ്പോ എന്താ ചെയ്തത്… ഹ്… അനുസരണകേട് കാട്ടുന്നവരെ ചേട്ടന് തീരെ ഇഷ്ട്ടമല്ല… ” “പ്ഠോ,, ,,പ്ഠോ…. ഒന്നിൽ നിർത്തിയില്ല ശരത്.. “ഇത് തന്നില്ലെങ്കിൽ എന്റെ അഭിയുടെ ചങ്കിടിപ്പ് ആണ് ഞാൻ എന്ന് പറഞ്ഞിട്ട് എന്താ കാര്യം.. അപ്പോ മോള് ഫ്ലാറ്റിൽ പോയി സാന്ദ്രയോട് വല്ല മരുന്നും മേടിച്ചു കുടിച്ചിട്ട് കിടന്നോ ട്ടോ…” ശ്വേതയ്ക്ക് കണ്ണിൽ ഇരുട്ട് കയറുന്ന പോലെ തോന്നി.. അവിടെ തന്നെ ഇരുന്നു.. ശരത് ഡോർ തുറന്ന് അകത്തേക്ക് കയറി.. സൂസൻ വേഗം തന്നെ അവളുടെ അടുത്തേക്ക് വന്ന് അവളെ എണീപ്പിച്ചു അകത്തേക്ക് കൂട്ടി….

അവർ പോകാൻ റെഡി ആയി… ശ്വേതയും സൂസനും പുറത്തേക്ക് ഇറങ്ങിയപ്പോൾ ചന്ദ്രു ഓടി വന്ന് അമ്മാളൂന്റെ കൈ രണ്ട് കൈ കൊണ്ടും ചേർത്ത് പിടിച്ചു അവിടെ മുട്ട് കുത്തിയിരുന്നു… “സോറി ഭാഭി.. വിഷമിപ്പിക്കാൻ കൂട്ടി വന്നതല്ല അതിനെ…. ശരത്തേട്ടൻ പറഞ്ഞിട്ടാ…. എന്തായാലും നല്ല കിടുക്കൻ അടിയായിരുന്നു കേട്ടോ.. നിങ്ങളുടെ തൃശൂർപൂരത്തിന്റെ സാമ്പിൾ ആണ് ട്ടോ ഈ തുടങ്ങി വച്ചത്… ബാക്കി ഭയ്യ പറയും.. പോട്ടെ… ലൗ യൂ ഭാഭി…” അവൾക്ക് അവൻ പറഞ്ഞതൊന്നും മനസിലായില്ല എങ്കിലും അവന്റെ കവിളിലേക്ക് കൈ ചേർത്ത് ചിരിച്ചു… ” ലൗ യൂ..നാട്ടിൽ പോകുന്നതിന് മുൻപ് ഒറ്റയ്ക്ക് വാ…ഉം.. ടെയ്ക്ക് കെയർ…” “ഡൺ.. ബൈ…” അവൾ ചിരിയോടെ കൈവീശി കാണിച്ചു…

ശരത്തും അവരുടെ കൂടെ അവന്റെ വണ്ടി കാണിച്ചു കൊടുക്കാൻ പോയി… അഭി എഴുന്നേറ്റ് അമ്മാളൂന്റെ അടുത്ത് വന്നിരുന്നു.. അവൾ മൈൻഡ് ചെയ്തില്ല… അവളുടെ നേർക്ക് കൈ നീട്ടിയപ്പോൾ അവൾ എഴുന്നേറ്റ് മാറി.. “അവൾ പിടിച്ച കൈ കൊണ്ടെങ്ങാൻ എന്നെ തൊട്ടാൽ.. അവൾക്ക് കൊടുത്തതിന്റെ ബാക്കി തരും ഞാൻ പറഞ്ഞേക്കാം… ” അവൾ ദേഷ്യം കൊണ്ട് വിറച്ചു “അമ്മോ.. ഇതാരാ ശിവകാമി ദേവിയോ… എവിടെ ആ ഡെറ്റോൾ ഈ കൈ ഒന്ന് മുക്കി വെക്കട്ടെ.. എന്നിട്ട് വരാട്ടോ…” അവൻ ചിരിച്ചു കൊണ്ട് വേഗം എഴുന്നേറ്റ് വാഷ്‌റൂമിലേക്ക് കേറി… കൈകഴുകി വരുമ്പോഴും അവൾ സോഫയിൽ ഇരുന്ന് ആലോചനയിൽ ആണ്…

“എന്താ അമ്മൂ ഇത്ര ആലോചന.. എന്തിനാ നീ അവളെ അടിച്ചത്…” “ഭയങ്കര കൊഞ്ചികുഴയൽ ആയിരുന്നല്ലോ അവളോട്… അവൾക്ക് നമ്മളുടെ റൂമിൽ നിങ്ങളുടെ വിയർപ്പിന്റെ മണത്തിൽ കിടക്കണം പോലും… ദേ അങ്ങനെ എങ്ങാൻ സംഭവിച്ചാൽ കൈ കഴുകിയ പോലെ ആവില്ല പറഞ്ഞേക്കാം…” “ഞാൻ നിന്നെ ചുമ്മ ചൂട് പിടിപ്പിക്കാൻ ചെയ്തതല്ലേ.. ഞാൻ കണ്ടിരുന്നു നല്ല ചുവന്നു തുടുത്ത് …. ഞാനാണല്ലോ കുശുമ്പൻ… നിനക്ക് അത് ഒട്ടും ഇല്ലല്ലോ…അല്ലേ…” അവൻ അവളെ തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു… അവൾ കുതറി മാറി.. “എന്നോട് മിണ്ടണ്ട…തൊടാനും വരണ്ട..പറഞ്ഞേക്കാം… ”

“സോറി ടി.. പിണങ്ങല്ലേ… അമ്മൂ… പ്ലീസ്..” “ഇനി ഇതുപോലുള്ള ചീപ്പ് നമ്പർ എന്റെ മുന്നിൽ എടുക്കുമോ…” “നെവർ..എവർ.. സോറി… സോറി …സോറി.. പിന്നെ രണ്ടു ദിവസായില്ലേ നിന്റെ പിറകെ നടക്കുന്നു ഒരേയൊരു ഉമ്മയ്ക്ക് വേണ്ടി.. നീ തന്നോ.. അതിന്റെ പ്രതിഷേധം കാണിച്ചതാ.. ” “അപ്പോ കുറച്ചു നേരത്തെ കൂടി തന്നതോ…” “അതിന് ഉമ്മ എന്ന് പേരിട്ടവനെ തല്ലണം.. നഴ്സറി കുട്ടിയല്ലേ ഞാൻ.. ചോദിച്ചത് ടീച്ചറിനോടും… ഹും.. ഒരു ഡീപ് കിസ്സ് കിട്ടിയിട്ട് എത്ര നാളായി.. ” “അത് വേണേൽ മതി.. ഡീപ്പ് കിസ്സ്‌ തരാൻ നിന്നാൽ പിന്നെയും ഇവിടെ തന്നെ കിടക്കേണ്ടി വരും..” “എനിക്ക് ഇപ്പോ കുഴപ്പമൊന്നുമില്ല… ഐ ആം ഓക്കേ നൗ.. തെളിയിക്കട്ടെ…” “വേണ്ട..” “വേണം പറ..” “ദേ.. കൊഞ്ചാതെ പോയേ..

അല്ല ചന്ദ്രു എന്തിനാ അങ്ങനെ പറഞ്ഞേ.. ശരത്തേട്ടൻ പറഞ്ഞിട്ടാ കൂട്ടി വന്നത് എന്ന്… ” അവൾ ഒരു ആലോചനയോടെ പറഞ്ഞു അവന് നേരെ തിരിഞ്ഞതും അവളെ വലിച്ചടുപ്പിച്ചു അവളുടെ അധരങ്ങളിലേക്ക് അവൻ ആഴ്ന്നു… അവരുടെ കൈകളുടെ മുറുക്കം കൂടി വന്നു.. ദീർഘനേരം നീണ്ട ഒരു ചുംബനത്തിൽ ഒതുക്കാൻ അവന് സാധിക്കാതെ വീണ്ടും ആ ചൊടികളിൽ തേൻ തേടി അലഞ്ഞു.. വാതിലിൽ തട്ട് കേട്ട് അവർ ഒരു കിടതപ്പോടെ അകന്ന് മാറി… അവളുടെ കാതിലേക്ക് അമർത്തി ചുംബിച്ച് അവൻ എഴുന്നേറ്റു ചെന്ന് ഡോർ തുറന്നു.. ശരത് തിരിച്ചു വന്നതാണ്… അമ്മാളൂ വേഗം വാഷ്‌റൂമിലേക്ക് പോയി…

“എന്താടാ ഒരു അവലക്ഷണം…” അഭി നന്നായി ഇളിച്ചു കാണിച്ചു… “അതേ.. ഞാൻ പോകുന്നു… രാത്രി വരാം…ചിലപ്പോ ലേറ്റ് ആവും…. ഞാനില്ലാത്ത നേരം നോക്കി വല്ലതും ഒപ്പിച്ചാൽ ഉണ്ടല്ലോ.. കൊല്ലും ഞാൻ …” “പോടാ.. നീ വരണ്ട ഞങ്ങൾ അഡ്ജസ്റ്റ് ചെയ്തോളാം…” “അയ്യടാ.. മോൻ അത്ര റിസ്‌ക്ക് എടുക്കണ്ട… സ്റ്റിച്ച് എങ്ങാൻ ഇളകിയാൽ ഉണ്ടല്ലോ… ഉം.. ശ്രദ്ധിക്കണം പറഞ്ഞേക്കാം..” അപ്പോഴേക്കും അമ്മാളൂ അങ്ങോട്ട് വന്നു.. “ഹാ.. അമ്മാളൂ.. എനിക്ക് ഒന്ന് പുറത്ത് പോണം.. ലേറ്റ് ആവും വരാൻ.. ഇവനെ അധികം അടുപ്പിക്കണ്ട കേട്ടോ… സൂക്ഷിക്കണം രണ്ടാളും.. ഞാൻ വരുമ്പോൾ വിളിക്കാട്ടോ..എന്നിട്ട് ഡോർ തുറന്നാൽ മതി.. ഉം… ബൈ…” “ശരി….”

ഇതേ സമയം ഹോസ്പിറ്റലിന്റെ പുറത്ത്… ശരത്തിന്റെ വണ്ടിയുമായി ചന്ദ്രു ഹോസ്പിറ്റൽ ഗേറ്റ് കടന്നതും ഒരു പോലീസ് വണ്ടി വന്ന് അവനെ ബ്ലോക്ക് ചെയ്തു.. അതിൽ നിന്ന് CI സണ്ണി ഇറങ്ങി വന്നു… ചന്ദ്രു ഡോർ തുറന്ന് പുറത്തിറങ്ങി.. സണ്ണി കോ ഡ്രൈവർ സീറ്റിൽ ഇരുന്ന സൂസനോട് ഇറങ്ങാൻ ആംഗ്യം കാണിച്ചു… അവൾ ഡോർ തുറന്ന് പുറത്തിറങ്ങി… അവന് നേരെ അഹങ്കാരത്തോടെ നോക്കി.. “യെസ്.. വാട്ട് യൂ വാണ്ട്…” “മിസ് സൂസൻ സക്കറിയ ..റൈറ്റ്..?? “യാ… സോ..? “സോ.. യൂ ആർ അണ്ടർ അറസ്റ്റ്… മിസ് സൂസൻ.. ” “വാട്ട്… അവൾ ഒന്ന് ഞെട്ടി.. ചന്ദ്രു വേഗം അവിടേക്ക് വന്നു.. ശ്വേതയും പുറത്തേക്ക് ഇറങ്ങി…

“സർ.. ഐ ആം ചന്ദ്ര കിരൺ… ഡയറക്ടർ ഓഫ് AS ഗ്രൂപ്‌സ്.. മേയ് ഐ നോ വാട്ട് ഈസ് ഹാപ്പെനിങ്…” “ഓഹ്.. ദെൻ Mr അഭിഷേക്…? “ഹീ ഈസ് മൈ ബ്രദർ.. ” “ഹാ.. ഐ ആം സണ്ണി.. ഇവിടുത്തെ CI ആണ്.. നിങ്ങളുടെ ഏട്ടന് നേരെ നടന്ന അറ്റാക്കിൽ അറസ്റ്റ് ചെയ്തവരിൽ നിന്നും ലഭിച്ച എവിഡൻസിന്റെ അടിസ്ഥാനത്തിൽ മിസ് സൂസനെ ഞങ്ങൾ അറസ്റ്റ് ചെയ്യുകയാണ്.. ” “നോ.. ഞാൻ അല്ല.. എനിക്ക് ഒന്നും അറിയില്ല…” സൂസൻ അലറി.. “ഓഹ്.. റിയലി.. 7786**** ദിസ് ഇസ് യുവർ നമ്പർ.. റൈറ്റ്…? “യെസ്…” അയാൾ ഫോണിൽ ഒരു ഫോട്ടോ സെലക്ട് ചെയ്ത് അവളുടെ നേരെ കാണിച്ചു.. “ഡു യു നോ ഹിം..”

അത് കണ്ട് അവൾ ഞെട്ടി.. പക്ഷെ പതർച്ച കാണിക്കാതെ അവൾ പറഞ്ഞു.. “നോ.. ഐ വോണ്ട്…” “പിന്നെ എന്തിനാണ് നിങ്ങൾ ഇയാളുടെ ഫോണിലേക്ക് ഇന്ന് മോർണിംഗ് കൂടെ വിളിച്ചത്.. ടെൽ മീ…” അവൾക്ക് ഉത്തരം ഇല്ലാതെയായി.. ശ്വേത എല്ലാം കേട്ടതിന്റെ ഞെട്ടലിൽ ആണ്.. സൂസൻ നേരെ ചന്ദ്രുവിന്റെ അടുത്തേക്ക് ചെന്നു.. “ചന്ദ്രു ഇതൊന്നും സത്യമല്ല..ഞാനല്ല.. പ്ലീസ് ബിലീവ് മീ…”അവൾ കരഞ്ഞു പറഞ്ഞു… “എനിക്കറിയാം..സൂസി… ഇതെന്തോ മിസ്റ്റേക്ക് പറ്റിയതാവാം.. കൂൾ ഡൗണ്.. താൻ ധൈര്യമായിട്ട് പോയിട്ട് വാ.. ഞാൻ ഇല്ലേ പുറത്ത്.. നിന്നെ ഞാൻ പുറത്തിറക്കും.. ഇപ്പോ ഇവരുടെ കൂടെ പോ…”

വണ്ടിയിൽ നിന്നും രണ്ട് വനിതാ പോലീസ് വന്ന് അവളെ പിടിച്ചു .. അവൾ കുതറി ഓടാൻ ശ്രമിച്ചു… അവർ തൂക്കിയെടുത്ത് വണ്ടിയിൽ ഇട്ടു…. “ഓക്കേ മാൻ.. സീ യൂ സൂൺ…” സണ്ണി ചന്ദ്രുവിന്റെ നേരെ കൈ നീട്ടി… അവൻ ചിരിച്ചു കൊണ്ട് അത് സ്വീകരിച്ചു.. പോലീസ് വണ്ടി പോയപ്പോൾ അവൻ ശ്വേതയെ നോക്കി അലറി… “കേറെടി അങ്ങോട്ട്…” അവന്റെ ഭാവം മാറിയത് കണ്ട് അവൾ ഭയന്ന് വേഗം അകത്തേക്ക് കയറി.. ചന്ദ്രു പുറത്ത് നിന്ന് തന്നെ ശരത്തിന് മെസ്സേജ് ചെയ്തു.. “ശരത്തേട്ടാ… പ്ലാൻ സക്സസ്സ്….”👍👍…തുടരും

സിദ്ധാഭിഷേകം : ഭാഗം 46

Share this story