സ്‌നേഹതീരം: ഭാഗം 26

സ്‌നേഹതീരം: ഭാഗം 26

എഴുത്തുകാരി: ശക്തികലജി

വിധുവേട്ടൻ്റെ കാറിൽ അമ്പലത്തിലേക്ക് യാത്ര തിരിക്കുമ്പോഴും പഴയ ഓർമ്മകൾ ഓരോന്നായി തികട്ടി വന്നു തുടങ്ങിയിരുന്നു… അമ്പലത്തിൽ എത്തിയപ്പോൾ ഗിരിയേട്ടൻ എന്നെ നോക്കി നിൽക്കുന്നത് കണ്ടു.. അപ്പൂസ് ഓടി വന്ന് എന്നെ ചുറ്റിപ്പിടിച്ചു… അമ്പലനടയുടെ നേരെ നിന്നു തൊഴുതു… അമ്മയുടെ പാദം തൊട്ടു വന്ദിച്ചു.. ഗിരിയേട്ടൻ്റെ താലി കൈകുപ്പി കണ്ണടച്ച് നിന്നു കൊണ്ട് സ്വീകരിച്ചു…. എല്ലാം അപ്പൂസ് കൗതുകത്തോടെ നോക്കുന്നുണ്ടായിരുന്നു…. എന്തോ ഗിരിയേട്ടനെ നോക്കാൻ മടി തോന്നി…

അപ്പൂസിനെ മാത്രം നോക്കി നിന്നു…. നെറുകയിൽ സിന്ദൂരമണിയിച്ചപ്പോൾ കണ്ണടച്ച് നിന്നു…. കണ്ണ് തുറന്നപ്പോഴാണ് അൽപം മാറി നിന്ന് എന്നെ തന്നെ നോക്കുന്ന ശരത്തേട്ടനെ കണ്ടത്… ഞാൻ കണ്ടു എന്നു മനസ്സിലായതും എങ്ങോ മറഞ്ഞു പോയി. .. അയാൾ എന്തിനാണ് വീണ്ടും വന്നത്… എന്തായാലും ഇനിയൊരു മടങ്ങിപോക്ക് ഇല്ല… ഗിരിയേട്ടൻ്റെ കൈയ്യിൽ ഞാൻ മുറുക്കി പിടിച്ചപ്പോൾ ആ മിഴികളിൽ അത്ഭുതം വിടരുന്നത് കണ്ടു…. ആ അത്ഭുതം പുഞ്ചിരിയിലേക്ക് വഴിമാറിയപ്പോഴാണ് ഞാൻ ചമ്മലോടെ കൈവിരലുകൾ വിടുവിച്ചത്… ” ഇനി ഊണ് കഴിച്ചിട്ട് വീട്ടിലേക്ക് പോകാം.. ” വിധുവേട്ടനാണ്…

വിധുവേട്ടൻ അപ്പൂസിനെ എടുത്തു… നിങ്ങൾ കഴിക്ക് ഞാനിവനെ കൊണ്ടു വരാം എന്ന് പറഞ്ഞു… രണ്ട് കൂട്ടം പായസവും അവിയലും തോരനും സാമ്പാറും അച്ചാറും പപ്പടവും കൂട്ടി കഴിച്ച് തുടങ്ങി… ഗിരിയേട്ടൻ ഇടയ്ക്കിടെ നോക്കുന്നുണ്ട്… കഴിച്ച് പകുതിയായപ്പോഴേക്ക് വിധുവേട്ടൻ അപ്പൂസിനെ കൊണ്ടുവന്നു…. എല്ലാരും കൂടി കഴിക്കാൻ ഇരുന്നു… അപ്പൂസി ഞാൻ മടിയിൽ ഇരുത്തി ചോറ് വാരി കൊടുക്കുമ്പോഴും പപ്പടം പൊട്ടിക്കുന്നതിലാണ് അവൻ്റെ ശ്രദ്ധ…. കഴിച്ച് കഴിഞ്ഞ് നാട്ടുകാരിൽ ചിലർ വന്ന് കഴിക്കുന്നത് കണ്ടു…

ആരുടെ അടുത്തും ചെന്ന് സംസാരിക്കാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല… ഇനിയും കുത്തുവാക്കുകൾ കേൾക്കാൻ വയ്യ… ഗിരിയേട്ടൻ അപ്പൂസിൻ്റെ കൈപിടിച്ച് അടുത്ത് തന്നെ നിന്നു…. തിരികെ വിധുവേട്ടൻ വീട്ടിൽ കൊണ്ടുവിട്ടിട്ട് തിരികെ പോയി… ഞാൻ എന്ത് ചെയ്യണമെന്നറിയാതെ ഹാളിൽ തന്നെയിരുന്നു… ഗിരിയേട്ടൻ്റെ അമ്മ അപ്പൂസിനെ പിടിച്ച് അടുത്തിരുത്തി… “ചന്ദ്ര വേഷം മാറി കുറച്ച് നേരം കിടന്നോളു… ഞാൻ അപ്പൂസിനെ ഉറക്കിക്കോളാം” ഗിരിയേട്ടൻ്റെ അമ്മ പറഞ്ഞപ്പോൾ ഞാൻ എഴുന്നേറ്റു…

“ഓ… കിടക്കണ്ട ക്ഷീണമൊന്നുമില്ല… ഞാനീ വേഷം ഒന്ന് മാറി വരാം” എന്ന് പറഞ്ഞ് മുറിയിലേക്ക് നടന്നു… മുറിയിൽ ചെന്ന് കണ്ണാടിയിൽ നോക്കി… ഇത്രനാളും ശൂന്യമായിരുന്ന സ്ഥാനത്ത് ഇന്ന് സിന്ദൂരം കൊണ്ട് നിറഞ്ഞിരിക്കുന്നു…. വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ നിറയെ സിന്ദൂരം തൊടുമായിരുന്നു.. .ശരത്തേട്ടൻ മറ്റൊരു പെണ്ണിനേ തേടി പോകുന്നുണ്ട് എന്നറിഞ്ഞ നിമിഷം മുതൽ ഇന്ന് വരെ സിന്ദൂരം തൊട്ടിട്ടില്ല… അവളുടെ വിരലുകൾ സിന്ദൂരത്തിനെ തലോടി…

താലിയിൽ അധരങ്ങൾ ചേർക്കുമ്പോൾ മീഴിനീർ മുത്തുകൾ വീണുടഞ്ഞു.. കതക് ചാരുന്ന ശബ്ദം കേട്ടപ്പോൾ തിരിഞ്ഞ് നോക്കി.. ഗിരിയേട്ടനാണ്… ” അത് പിന്നെ അമ്മ പറഞ്ഞു പകൽ ഇവിടെ കിടക്കാൻ.. അമ്മ മുറിയിലേക്ക് പോയി കഴിഞ്ഞിട്ട് ഞാൻ പോയ്ക്കോളാം.” ഗിരിയേട്ടൻ പറഞ്ഞപ്പോൾ ഹൃദയസ്പന്ദനം ഉയരുന്നത് ഞാനറിഞ്ഞു… ഇറങ്ങി പോകാൻ തോന്നിയപ്പോൾ ഹാളിൽ ഗിരിയേട്ടൻ്റെ അമ്മയുണ്ടല്ലോ എന്നോർത്തപ്പോൾ നിന്നിടത്ത് തന്നെ നിന്നു.. “ശരി” എന്ന് പറഞ്ഞ് മാറാനുള്ള വസ്ത്രം കൈയ്യിലെടുത്തു നിന്നു… എന്ത് ചെയ്യണമെന്നറിയാതെ അങ്ങനെ കുറച്ച് നേരം നിന്നു.. ഗിരിയേട്ടൻ എൻ്റെ അരികിലേക്ക് വന്നു..

സിന്ദൂര ചുവപ്പിൽ ചുണ്ടമർത്തുമ്പോൾ ചലിക്കാനാവാതെ നിന്നു പോയി.. ഒഴിഞ്ഞ് മാറണമെന്ന് തോന്നിയെങ്കിലും ഭാര്യയായി തൻ്റെ കടമയോർത്തപ്പോൾ സ്വയം നിയന്ത്രിച്ചു.. .. “ഈ സിന്ദൂരത്തോട് എന്നും കടപ്പെട്ടവനായിരിക്കും…. എൻ്റെ അപ്പൂസിന് അമ്മയായി വരാൻ തയ്യാറായ നിൻ്റെ ഹൃദയം എന്നെയും ഒരിക്കൽ സ്വീകരിക്കും എന്നെനിക്കറിയാം…. അത് വരെ കാത്തിരിക്കാം… എന്നിൽ നിന്ന് ഒഴിഞ്ഞ് മാറി നടക്കരുത് കേട്ടല്ലോ…. നമ്മുക്കിടയിൽ ഒന്നും സംഭവിച്ചിട്ടില്ല എന്ന് വിചാരിച്ചോ..

ഇപ്പോഴും പഴയ സുഹൃത്തുക്കളായി തന്നെ പെരുമാറണം… “ഗിരിയേട്ടൻ പറഞ്ഞപ്പോൾ ഞാൻ മുഖമുയർത്തി നോക്കി… ”നന്ദി… എല്ലാത്തിനും …”ഞാൻ കൈക്കുപ്പിക്കൊണ്ട് പറഞ്ഞു… “ആ… അമ്മ പോയി കാണും ഞാൻ ചെല്ലട്ടേ ” എന്ന് പറഞ്ഞ് കതക് തുറന്നതും അമ്മ അപ്പൂസിനെ മടിയിൽ ഇരുത്തിക്കൊണ്ട് ഹാളിൽ തന്നെയുണ്ട്.. ഗിരി അമ്മയുടെ അടുത്ത് ചെന്നു.. ” അമ്മ ഉറങ്ങാൻ പോയില്ലാരുന്നോ “ഗിരി ചിരിച്ച് കൊണ്ട് ചോദിച്ചു.. “പോവ്വാ…. അവൾക്ക് കുറച്ച് സമയം കൊടുക്കണം… എല്ലാത്തിനും..

മനസ്സിലായോ” അമ്മ പറഞ്ഞു… ” ഉം എനിക്കറിയാം അമ്മേ.. എനിക്കും കുറച്ച് സമയം വേണമല്ലോ… ചില മുറിവുകൾ അത്ര വേഗം ഉണങ്ങില്ലമ്മേ.. പക്ഷേ അവൾ ഒറ്റപ്പെട്ടു പോയി എന്നറിഞ്ഞപ്പോൾ കൂടെ കൂട്ടാനാണ് തോന്നിയത്… താലിയുടെ സുരക്ഷിതത്വം കൂടി നൽകണമെന്ന് കരുതി….”.. അത് സാധിച്ചു… അത് മാത്രം മതി”…… എന്ന് പറഞ്ഞ് ഗിരി മുകളിലത്തെ മുറിയിലേക്ക് നടന്നു.. അവരുടെ സംഭാഷണം കേട്ടപ്പോൾ ചന്ദ്രയുടെ ഹൃദയത്തിൽ തണുപ്പ് പടർന്നു… വേഗം വസ്ത്രം മാറി ഹാളിൽ ചെന്നപ്പോൾ ആരും ഉണ്ടായിരുന്നില്ല… ഉറങ്ങാൻ പോയി കാണും എന്ന് കരുതി പറമ്പിലേക്ക് നടന്നു..

പയറുവള്ളിയിൽ കുഞ്ഞു പൂക്കൾ വന്നിട്ടുണ്ട്… ചിലതിൽ പയറായിട്ടുണ്ട്… പാവയ്ക്കാ പൂവ് വിടർന്നതിൻ്റെ വാസനയും വരുന്നുണ്ട് നോക്കിയപ്പോൾ പൂവിട്ടുണ്ട്…. കുഞ്ഞി പാവയ്ക്കാ ഇലകൾക്കിടയിൽ നിന്ന് എത്തി നോക്കുന്നുണ്ട്… രാവിലെ വെള്ളം ഒഴിക്കാത്തത് കൊണ്ടാവണം ചെറിയ വാട്ടം ഉണ്ട്… മനസ്സൊന്നു വേദനിച്ചപ്പോഴേക്കും ചെറിയ ചാറ്റൽ മഴ പെയ്തു തുടങ്ങി…. ഞാൻ ഓടിവരാന്തയിൽ കയറി… നല്ലൊരു മഴ പെയ്തു… ഞാൻ മഴയേ നോക്കി കൊണ്ട് വരാന്തയിൽ തന്നെ നിന്നു… വിധുവേട്ടൻ്റെ കാർ മുറ്റത്ത് വന്നു…

അമ്മയും ഏടത്തിയും കുഞ്ഞും ഇറങ്ങി.. വിധുവേട്ടൻ കാർ ഒതുക്കി ഇട്ടു.. “ഞങ്ങൾ രണ്ട് ദിവസം ഇവിടാ”… നാളെയും മറ്റന്നാളും ഹർത്താൽ… അവധിയല്ലേ അതുകൊണ്ട് ഇങ്ങോട്ട് പോന്നു.. “ഏടത്തി പറഞ്ഞു.. “വാ… അതിനെന്താ നമ്മുക്ക് എല്ലാർക്കും ഇവിടെ കൂടാം”വിധുവേട്ടൻ പുറത്തെ വഴിയിലൂടെ പടികൾ ഇറങ്ങി വരുന്നുണ്ടായിരുന്നു… “വാ.. ഡിക്കിയിൽ അമ്പലത്തിൽ നിന്ന് വീട്ടിലേക്ക് കുറച്ച് ചോറും കറിയും കൂട്ടാനുമൊക്കെ കൊണ്ടു വന്നിട്ടുണ്ട്…. രാത്രിയിലേക്ക് അത് മതി… “.. എടുത്ത് വയ്ക്ക് “വിധുവേട്ടൻ പറഞ്ഞു കൊണ്ട് കാറിൽ നിന്നിറങ്ങി.. ഡിക്കി തുറന്ന് തന്നു…. വിധുവേട്ടൻ കുഞ്ഞിനെ കൊണ്ട് അകത്ത് പോയി…

ഏടത്തി വണ്ടിയിൽ നിന്ന് ബാഗ് എടുത്തു അകത്ത് കയറി… അമ്മയും കൂടെ പോയി.. ചന്ദ്ര എന്ത് ചെയ്യണമെന്നറിയാതെ അവിടെ തന്നെ നിന്നു… “ചന്ദ്ര വാ.. “ഗിരിയേട്ടൻ വിളിച്ചു.. സാരി ചുറ്റി ഇടുപ്പിൽ കുത്തിവച്ചു കൊണ്ട് അരികിൽ ചെന്നു.. ഓരോന്നായി എടുത്തു തന്നു… ഞാൻ ആദ്യം വരാന്തയിൽ എടുത്ത് വച്ചു…. ഞങ്ങൾ രണ്ടു പേരും കൂടി എടുത്ത് കൊണ്ടുപോയി അടുക്കളയിൽ വച്ചു…. എല്ലാരും ഹാളിൽ ഇരിക്കുന്നുണ്ട്… ഗിരിയും ചന്ദ്രയും ചേർന്ന് എല്ലാം എടുത്ത് വയ്ക്കുന്നത് എല്ലാരും പുഞ്ചിരിയോടെ നോക്കി… അവർ തമ്മിലാണ് ചേരേണ്ടിയിരുന്നതെന്ന് എല്ലാരുടെയും മനസ്സിൽ ഒരു പോലെ തോന്നി…

നെറ്റിയിലും കഴുത്തിലും തെളിഞ്ഞു നിൽക്കുന്ന മഴത്തുള്ളികളെ ഗിരി കൗതുകത്തോടെ നോക്കി നിന്നു… അവളുടെ അരികിൽ ചെന്ന് ഇടുപ്പിൽ തിരുകി വച്ചിരുന്ന സാരി വലിച്ചു മാറ്റിയിട്ടു… ” ഇങ്ങനെയൊക്കെ കണ്ടാൽ ചിലപ്പോ വാക്കു തെറ്റിക്കേണ്ടി വരും ” എന്ന് ഗിരിയേട്ടൻ പറയുമ്പോൾ ഞാൻ രൂക്ഷമായി നോക്കി… “എനിക്കിഷ്ട്ടമുള്ളത് പോലെ നടക്കാനും പറ്റില്ല… അത്രയ്ക്ക് ബുദ്ധിമുട്ടാണെങ്കിൽ കണ്ണടച്ച് നടന്നോണം’, ‘… ” ഞാൻ ചിരിയോടെ പറയുമ്പോൾ ഗിരിയേട്ടൻ എൻ്റെ ചെവിയ്ക്ക് പിടിച്ചിരുന്നു… ” ആഹാ.. കെട്ടിയ അന്ന് തന്നെ രണ്ടും കൂടി അടിയാണോ…”

ഏടത്തിയാണ്… ഞാൻ മാറി നിന്നു.. ” ഇത്തിരി നാവിന് നീളം കൂടുതലാ” ഗിരിയേട്ടൻ ചിരിച്ച് കൊണ്ട് പറഞ്ഞു.. “ഇപ്പോൾ അറിഞ്ഞതല്ലല്ലോ നാക്കിന് നീളമുണ്ടെന്ന് ..വർഷങ്ങൾക്കു മുൻപ് അറിയാവുന്നതല്ലേ .ഇനി സഹിച്ചേ പറ്റത്തുള്ളൂ” എന്ന് പറഞ്ഞത് പാല് തിളപ്പിയ്ക്കാൻ വച്ചു.. “ഞാൻ സഹിച്ചോളാം” എന്നു പറഞ്ഞ് ഗിരിയേട്ടൻ അടുക്കളയിൽനിന്ന് പോകുമ്പോഴും ഏടത്തി ചിരിക്കുന്നുണ്ടായിരുന്നു “കുഞ്ഞിന് പാല് വേണോ … അപ്പൂസ് പാലേ കുടിക്കു… അതു കൊണ്ട് ചൂടാക്കി മാറ്റി വയ്ക്കും…

കുഞ്ഞിനും കൂടി വെച്ചേക്കാം” എന്ന് ഞാൻ പറഞ്ഞപ്പോൾ ഏട്ടത്തി ൻ്റെ കൈയ്യിൽ പിടിച്ചു.. ” മതി.. ചന്ദ്രാ…. ഞാൻ ഒരു കാര്യം പറയട്ടേ… “ഏടത്തി പറയുമ്പോൾ പറയാൻ വരുന്നത് എന്താണെന്ന് അറിയാമായിരുന്നുവെങ്കിലും “എന്താ ഏടത്തി” എന്ന് ഒന്നുമറിയാത്തത് പോലെ ചോദിച്ചു… ” ഗിരിയെ മനസ്സിലാക്കാനും ഒപ്പം ജീവിച്ച് തുടങ്ങാനും സമയം വേണ്ടിവരും എന്നറിയാം… എന്ന് വച്ച് ഒരു പാട് നീണ്ട് പോകരുത് “.. ഇനിയുള്ള ജീവിതം ഗിരിയുടെ കൂടെയാണ്.. അവരുടെ സന്തോഷമാവണം നിൻ്റെയും സന്തോഷം “..

ഞാൻ നിന്നെ വേദനിപ്പിക്കുന്നത് പോലെ സംസാരിച്ചത് നീയെനിക്ക് ഭാരമാകും എന്നോർത്തല്ല… നിൻ്റെ ഏട്ടൻ ഇത്ര നാൾ കുറ്റബോധത്താൽ സ്വയം ഉരുകുകയായിരുന്നു….. അതു കൊണ്ടാണ് ഞാനും അമ്മയും ബ്രോക്കർ വഴി ആലോചന നോക്കിയത് തന്നെ… നീ സന്തോഷത്തോടെ ജീവിക്കുന്നത് കണ്ടാലേ വിധുവേട്ടന് സമാധാനം കിട്ടുകയുള്ളു… എന്നാലേ ഞങ്ങൾ സന്തോഷത്തോടെ ജീവിക്കുകയുള്ളു…. ” അത് എന്നും മനസ്സിലുണ്ടാവണം” എന്ന് ഏടത്തി പറഞ്ഞപ്പോൾ ൻ്റെ കണ്ണു നിറഞ്ഞു പോയി…. ”

ഞാൻ ശ്രമിക്കാം” എന്ന് മാത്രം പറഞ്ഞു.. “ചന്ദ്രാ അപ്പൂസ് എഴുന്നേറ്റു… അവനുള്ള പാൽ ആയോ “ഗിരിയേട്ടനാണ്.. “ദാ തിളച്ചു… ചൂടാറിച്ച് കൊടുക്കുന്നോ… ഞാനപ്പോഴേക്ക് ചായയിടാം” എന്ന് പറഞ്ഞ് ചൂട് പാൽ ചെറിയ പാത്രത്തിൽ ഒഴിച്ചു ഒരു ഗ്ലാസ്സും കൈയ്യിൽ കൊടുത്തു.. “ശരി… ഞാൻ കൊടുത്തോളാം” എന്ന് പറഞ്ഞ് ഗിരി പോയി.. ഏടത്തിയുടെ കുഞ്ഞിനുള്ള പാൽ എടുത്തു വച്ചു.. “കുറച്ചൂടെ എടുത്ത് വയ്ക്ക് രാത്രി ആവശ്യം വരും “എന്ന് പറഞ്ഞപ്പോൾ കാര്യം മനസ്സിലായത് കൊണ്ട് മറുപടിയൊന്നും പറയാതെ എടുത്തു വച്ചു….

പഴംപൊരിയുണ്ടാക്കാനായി ഒന്നര ഗ്ലാസ്സ് മൈതയിൽ രണ്ട് സ്പൂൺ അരിപ്പൊടിയും ആവശ്യത്തിന് ഉപ്പും ഒരു സ്പൂൺ പഞ്ചസാരയും നുള്ള് മഞ്ഞൾ പൊടിയും കാൽ സ്പൂൺ ജീരകവും എള്ളും ഇട്ടു.. ആവശ്യത്തിന് വെള്ളം ചേർത്ത് മിക്സ് ചെയ്തു വച്ചു.. പഴുത്ത ഏത്തപ്പഴം തൊലി പൊളിച്ച് രണ്ടായി മുറിച്ച് എടുത്ത് മാവിൽ മുക്കി നല്ലത് പോലെ ചൂടായ എണ്ണയിൽ ഇട്ടു തിരിച്ചു മറിച്ചുo ഇട്ടെടുത്തു… ചായയും ഇട്ടു.:. പഴംപൊരി പ്ലേറ്റിൽ എടുത്ത് വച്ച് ഹാളിൽ കൊണ്ടുപോയി വച്ചപ്പോൾ ഗിരിയേട്ടൻ അപ്പൂസിന് ഗ്ലാസ്സിൽ പാൽ കുറെശ്ശെ ഒഴിച്ച് കൊടുക്കുന്നത് കണ്ടു…..

എല്ലാർക്കും ചായയും പഴംപൊരിയും എടുത്ത് കൊടുത്തു… എല്ലാരും ഹാളിൽ തന്നെയിരിക്കുന്നത് കൊണ്ട് ഗിരിയേട്ടനെ വിളിക്കാൻ മടി തോന്നി…. ” അപ്പൂസിന് പഴംപൊരി വേണോ “…. വാ തരാം…” എന്ന് ഞാൻ വിളിച്ചതും അപ്പൂസ് ഒത്തിരി സന്തോഷത്തോടെ ഓടി വന്നു…. “ചാന്ദ്….. മാ… മ്.. ണം” ന്ന് അപ്പൂസ് കൊതിയോടെ പറഞ്ഞു.. ഞാൻ അപ്പൂസിന് കുറശ്ശെ എടുത്തു കൊടുത്തു…. അപ്പൂസിന് ഇഷ്ട്ടപ്പെട്ടു…. അവൻ ആസ്വദിച്ചു കഴിച്ചു….. ഗിരിയേട്ടൻ എഴുന്നേറ്റ് അടുക്കളയിലേക്ക് പോകുന്നത് കണ്ടു…..

ഒരു പ്ലേറ്റ് എടുത്ത് കൊണ്ടുവന്ന് എൻ്റെ അടുത്തിരുന്നു …പഴംപൊരി എടുത്തു വച്ച് കഴിച്ചു തുടങ്ങി…. ഞാൻ ചായ ഗ്ലാസ്സിൽ ഒഴിച്ച് അടുത്ത് വച്ചു…. ഗിരിയേട്ടൻ കഴിക്കുന്നത് ഞാൻ ഇടയ്ക്ക് നോക്കുന്നത് കണ്ടിട്ടാവണം ഒരു കഷണം എനിക്ക് നേരെ നീട്ടി… ഞാൻ ചുറ്റും നോക്കി… എല്ലാരും കാര്യം പറഞ്ഞു കൊണ്ട് അവരവരുടേതായ തിരക്കിലാണ്….. ആരും ഞങ്ങളെ ശ്രദ്ധിക്കുന്നില്ല…. “ഇന്നാ മേടിക്ക്…. ഞാൻ ആരോടും പറയില്ല”ഗിരിയേട്ടൻ ശബ്ദം താഴ്ത്തി പറഞ്ഞു…. ഞാൻ വേണ്ടാന്ന ഭാവത്തിൽ തലയാട്ടി.. അപ്പോൾ മുഖം ദേഷ്യത്തിലാക്കി കാണിച്ചിട്ട് ഗിരിയേട്ടൻ എഴുന്നേറ്റു പോയി.. “എന്താ മോളെ ഗിരി പോയത്..

അപ്പൂസിന് കൊടുത്ത് കഴിഞ്ഞേൽ ഗിരിക്ക് എടുത്ത് കൊടുക്ക് ” ഗിരിയേട്ടൻ്റെ അമ്മയാണ്… അപ്പൂസിന് കൊടുത്ത് കഴിഞ്ഞ് എനിക്കുള്ള ചായയും ഗിരിയേട്ടൻ്റെ ചായയും ചേർത്ത് ചൂടാക്കി…. ഞാൻ ഹാളിലേക്ക് എടുത്ത് കൊണ്ടു വന്നപ്പോൾ അമ്മ പറഞ്ഞു ഗിരിയേട്ടൻ മുകളിലത്തെ മുറിയിലേക്ക് പോയെന്ന്.. പ്ലേറ്റിൽ പഴംപൊരിം എടുത്ത് മുകളിലത്തെ മുറിയിലേക്ക് നടന്നു… ഗിരിയേട്ടന് ദേഷ്യം തോന്നിയത് കൊണ്ട് ആണ് ചായ കുടിക്കാതെ എഴുന്നേറ്റു പോയത് എന്നോർത്തപ്പോൾ വിഷമം തോന്നി.. മുറിയിൽ ചെന്നപ്പോൾ കണ്ടില്ല…. ഞാൻ മുൻപോട്ട് നീങ്ങിയപ്പോൾ വാതിൽ ചാരുന്ന ശബ്ദം കേട്ടു….

ഞാൻ മുഖം കുനിച്ചു നിന്നു…. അടുത്ത് മേശയുടെ അടുത്തേക്ക് കസേര വലിച്ചിട്ട് ഇരിക്കുന്നത് കണ്ടു… “സോറി ഞാൻ കാരണമല്ലേ ചായ കുടിക്കാതെ എഴുന്നേറ്റ് പോയത് ” ഞാൻ പറഞ്ഞപ്പോൾ എൻ്റെ കൈയ്യിൽ നിന്നും ചായയും പ്ലേറ്റും വാങ്ങി മേശയിൽ വച്ചു… ” അതു കൊണ്ടല്ലേ എനിക്ക് മാത്രമായി മുറിയിൽ കൊണ്ടു തന്നത് “ഗിരിയേട്ടൻ കുസൃതിയോടെ പറയുന്നത് കേട്ടപ്പോൾ ഞാൻ മുഖമുയർത്തി നോക്കി….. ഇപ്രാവശ്യം എടുത്ത് തന്നപ്പോൾ വേണ്ട എന്ന് പറഞ്ഞില്ല…… വിരലിൽ കൂടി ഒരു ചെറിയ കടി കടിച്ചു……

ഗിരിയേട്ടൻ വേദന കൊണ്ട് പെട്ടെന്ന് പിൻവലിച്ചു….. ” ഇനി ഇങ്ങനെ കുറുമ്പ് കാണിക്കുമ്പോ ഈ വേദനയും ഓർമ്മയിൽ ഇരിക്കട്ടെ ” എന്ന് പറഞ്ഞു ഞാൻ പൊട്ടി ചിരിച്ചു കൊണ്ട് എഴുന്നേറ്റു…. നഷ്ട്ടപ്പെട്ടു പോയ നിൻ്റെയീ കുറുമ്പും പൊട്ടിച്ചിരിയും മടക്കി കൊണ്ടു വരുന്നതാണ് ൻ്റെ ആഗ്രഹം ഗിരിയുടെ മനസ്സിൽ സന്തോഷം നിറഞ്ഞു……തുടരും

സ്‌നേഹതീരം: ഭാഗം 25

Share this story